
3
നിലാവിൻ്റെ വെളിച്ചത്തിൽ അവർ ഇരുവരും മട്കേക്ക് ഉണ്ടാക്കി. എന്നിട്ട് ഷേർളിയേ വിളിച്ചുണർത്തി. ഉറക്കച്ചടവോടെ ഷെർളി ഉണർന്നു.
ഷേർളി: എന്താ ടാ ഉറക്കം വരുന്നോ. ശരി കിടന്നോ, ഞാൻ ഇരിക്കാം.
ഗോൾഡിയും മെഹലും: Happy Birthday to you... happy birthday to you....
ഷേർളിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. പുറകേ വരുന്ന പണിയറിയാതെ അവൾ ആ മട്കേക്ക് ഒരു കമ്പെടുത്തു മുറിച്ചു.
മുറിച്ചുക്കഴിഞ്ഞതും ഗോൾഡി അതിലൊരു പീസെടുത്ത് ഷേർളിയുടെ മുഖത്ത് ഫേഷ്യൽ ചെയ്തു. പിന്നെ മെഹൽ കാത്തുനിന്നില്ല, അവളും ഫേഷ്യൽ ചെയ്തു. പെട്ടന്നു ഷെർളി തുറിച്ചു മെഹലിനെ നോക്കി. താൻ ചെയ്തത് തെറ്റായിപ്പോയോ എന്നു കരുതി മെഹൽ നിന്നു പരുങ്ങി. ഒരു വലിയ ചിരിയോടുക്കൂടി ഷെർളി അവളുടെ മണ്ണുപ്പറ്റിയ കവിൾ മെഹലിൻ്റെ കവിളിനോട് ചേർത്തുപ്പിടിച്ചുരസ്സി. പിന്നീട് രണ്ടാളും കൂടി ഗോൾഡിക്കു ഫേഷ്യൽ കൊടുത്തു.
പിറ്റേന്ന് രാവിലെ എങ്ങിനേക്കെയോ ടെൻ്റിൽ തിരിച്ചെത്തി. പ്രാതലിനൊപ്പം ഗൈഡിൻ്റെ വക ഉപദേശങ്ങളും കേട്ടപ്പോൾ മൂന്നുപേർക്കും ശരിക്കും വയറുനിറഞ്ഞു. ശേഷം 2 ദിവസക്കൂടി നീണ്ടുനിന്ന ട്രെക്കിങ്ങിൽ മൂന്നാളും ഒരുമിച്ചായിരുന്നു. തിരിച്ചുള്ള തൻ്റെ യാത്രയിൽ മെഹൽ ആലോചിച്ചു.
വെള്ളച്ചാട്ടത്തിനടുത്ത് രാത്രി പോയാൽ നിധി കിട്ടുമെന്നത് കെട്ടുകഥയല്ല. അങ്ങോട്ടുള്ള യാത്രയിൽ ആണ് തനിക്കു രണ്ടു സുഹൃത്തുക്കളെ കിട്ടിയത്. യഥാർത്ഥ സൗഹൃദവും നിധി തന്നെയല്ലേ? സ്വർണ്ണത്തേക്കാൾ ശോഭ ആത്മാർത്ഥമായ ബന്ധങ്ങൾക്കാണ്.
°°°°°°°°°°°°°°°°°°°°°°°°°°
നീണ്ട രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം മെഹൽ ഷേർളിയേ ഫോണിൽ വിളിച്ചു. രണ്ടു റിങ്ങിൽ അവൾ കോൾ എടുത്തു.
ഷേർളി: നീ ചത്തില്ലെ?
മെഹലിൻ്റെ ചുണ്ടിൽ ഒരു വലിയ പുഞ്ചിരി വിടർന്നു. കാരണം, എന്നും തിരക്കിയില്ലേലും, നമ്മൾ തിരക്കും നേരം തിരക്കു മറന്നു വരുന്നതാണ് യഥാർത്ഥ സുഹൃത്ത് എന്ന സത്യം അവൾ മനസ്സിലാക്കിയിരുന്നു.
----------(end)----------
Bạn đang đọc truyện trên: Truyen247.Pro