
1
"എല്ലാത്തിനും കാരണം നീയാ. ഞാൻ അപ്പോഴേ പറഞ്ഞതാ അറിയാവുന്ന വഴി പോയാൽ മതിയെന്നു. അവൾടെ ഒടുക്കത്തെ ഒരു ഷോർട്ട്-കട്ട്!"
"എടീ, അതിനു ഞാൻ അറിഞ്ഞോ, ഈ ഗുഹ ആരേലും ഇവിടെക്കൊണ്ട് വെക്കുമെന്ന്."
"ഓഹോ അപ്പോ ഗുഹയിവിടെ ആരോക്കൊണ്ട് വച്ചതാണല്ലെ, അല്ലാതെ നിനക്ക് വഴിതെറ്റിയതല്ല."
"എടീ നീ ഇങ്ങനെ ഒച്ചയിട്ടു ആളേക്കൂട്ടാതെ, ഞാൻ ഒന്നു നോക്കട്ടെ."
"നാലുവശവും നോക്കിയാൽ കാട് ഇവിടെ ഒച്ചയിട്ടിട്ട് ആരു വരാനാ?"
"പറയാൻ പറ്റില്ല വല്ല കള്ളിയക്കാട്ട് നീലിയേയും കാണാൻ പറ്റിയാലോ?"
"ഷേർളി, നീ വാ തുറക്കരുത്. നീ ചിന്തിക്കുന്നത് ഒന്ന് പ്രവർത്തിക്കുന്നത് ഒന്ന് പറയുന്നത് മറ്റൊന്ന്. നേരാവണ്ണം ഗൂഗിൾമാപ്പ് നോക്കിയിരുന്നേൽ, ഇങ്ങിനെ ഗുഹനെ പല്ലിളിച്ചു കാണിക്കേണ്ടി വരില്ലായിരുന്നു."
ഗോൾഡിയും ഷേർളിയും മുട്ടൻ അടിയായി. വല്ലതും പറഞ്ഞു രണ്ടെണ്ണത്തേയും സമാധാനിപ്പിക്കണമെന്നുണ്ട് മെഹലിന്. എന്നാലും ഇന്നു പരിചയപ്പെട്ട തനിക്ക് ഇതിൽ ഇടപെടാനോക്കുമോ? സംസാരവും ഇത്ര നേരത്തേ പരിചയവും വച്ചു നോക്കുമ്പോ ഇരുവരും നല്ല കട്ടക്കൂട്ടുക്കാരാണ്! എന്നാൽ അതുപോലെയാണോ താൻ? ഇന്ന് കണ്ട പരിചയം ഉള്ളൂ. പക്ഷെ രണ്ടു സുഹൃത്തുക്കളുടെയും കലഹം എങ്ങിനെയാ വെറുതേ നോക്കിയിരിക്കുവാ. ചിലപ്പോ എൻ്റെ കണ്ണിൽ മത്രമാരിക്കും ഇതൊരു കലഹം. ഇടപ്പെട്ടാലോ? ഇവർക്ക് വല്ലതും തോന്നുമോ?
ഗോൾഡി: നീ കാരണം ഈ കൊച്ചും ഇവിടെ പെട്ടുപോയി.
ഷേർളി: ഹലോ, ഞാൻ കാരണമോ? ബെറ്റ് ഫസ്റ്റ് വച്ചത്? നീയാ.
ഗോൾഡി: അതുപിന്നെ, ബെറ്റ് വെക്കാൻ ആവേശം കുട്ടിയത്കൊണ്ടല്ലേ? ബെറ്റ് എൻ്റെയൊരു വീക്നെസ് ആണെന്നു നിനക്ക് അറിഞ്ഞുകൂടെ?
ഷേർളി: എനിക്കറിയാം, പക്ഷെ ഈ കൊച്ചിനറിയില്ലായിരുന്നല്ലോ. ഏതു നേരത്താണാവോ നമ്മടെ കൂടെ വരാൻ തോന്നിയത് എന്ന് കരുതുന്നുണ്ടാകും പാവം.
ഗോൾഡി: നമ്മുടെയല്ല, നിൻെറ കൂടെ! ഹലോ മാഡം ഈ ലോകത്തുണ്ടോ?
മെഹൽ തൻ്റെ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു.
മെഹൽ: എന്താ?
ഗോൾഡി: ബെസ്റ്റ്! ഞാൻ വിചാരിച്ചതു പോലെ. അപ്പോ പറ മോളെ ആരായിരുന്നു മനസ്സിൽ?
മെഹൽ :എന്ത്?
ഗോൾഡി: വേണ്ട, വേണ്ട... എനിക്കെല്ലാം മനസ്സിലായി!
ഗോൾഡി ഒരു ആക്കിച്ചിരിച്ചിരിച്ചു.
മെഹലാകട്ടെ ഒന്നും
മനസ്സിലാവാതെ നിന്നു.
ഷേർളി: നീ അത് മൈൻഡ് ചെയ്യണ്ട, ഇവൾ കിറുക്കിൽ പി.എച്ച്.ഡി ഉള്ള ഒരു അൽ കിറുക്കിയാണ്. അതുകൊണ്ട് ഇതുപോലെ പലതും ആ തിരുനാവിൽ നിന്നും പ്രതീക്ഷിക്കാം. ഞാൻ ഷേർളി, ഈ കുരിപ്പിൻ്റെ പേര് ഗോൾഡി.
മെഹൽ: ഹായ്, ഞാൻ മെഹൽ!
ഗോൾഡി: മെഹൽ! കൊള്ളാലോ. നല്ല വരൈറ്റി പേര്.
മെഹൽ: താങ്ക്സ്!
ഗോൾഡി: അത് എനിക്കല്ല, പോയി നിൻ്റെ അച്ഛനോടും അമ്മയോടും പറ.
ഷേർളി: ഇവളെ ഞാൻ! ഇതിൻ്റെ തലയിൽ ലൂസാകാൻ ഇനി പിരിയൊന്നും ബാക്കിയില്ല.അതുകൊണ്ടാണോ എന്നറിയില്ല, ഇതുപോലെ അസ്ഥാനത്ത് കേറി തമാശ പറയും.
അവിടെ താൻ ഒറ്റക്കിരിക്കുന്നത് കണ്ടപ്പോ വിളിച്ചതാണ്. ഇങ്ങിനെ കുടുങ്ങുമെന്നു കരുതിയില്ല. സോറി.
മെഹൽ: അയ്യേ, അതിനെന്തിനാ സോറിയൊക്കെ. സത്യത്തിൽ നിങ്ങൾ വിളിച്ചില്ലായിരുന്നില്ലേൽ ഞാൻ ബോറടിച്ചു ചാകുമായിരുന്നു.
ഗോൾഡി: അതിപ്പോഴാണേലും ചാകാം. ബട്ട്, ഒരു വത്യാസം, ബോറടിച്ചല്ല മറിച്ച് വല്ല സിംഹത്തിൻ്റെയൊ കടുവയുടെയോ വായിപ്പോയി ചാകാം.
മെഹൽ: കണ്ടിട്ട് നല്ല പേടിയുള്ള കൂട്ടത്തിൽ ആണെന്നു തോന്നുന്നല്ലോ?
ഷേർളി: നീയൊരു കില്ലാടി തന്നെ. കറക്ടായി കണ്ടുപിടിച്ചു. ഇവൾക്ക് പെടിയില്ലാതതായി ഒന്നുമില്ല.
ഗോൾഡി: എനിക്ക് വന്യജന്തുക്കളെ അൽപ്പസ്വൽപ്പം പേടിയൊക്കെ തന്നെയാ. കാരണം കാടൊന്നും എൻ്റെ തറവാട് വീടല്ല. ഈശ്വരാ എനിക്ക് എന്തിൻ്റെ കെടായിരുന്നു ഈ കിറുക്കിയുടെ കൂടെ ട്രെക്കിങ്ങ് എന്നും പറഞ്ഞു ഇറങ്ങിത്തിരിക്കാൻ.
മെഹൽ: പേടിക്കണ്ട, ഇവിടെ പുലിയൊന്നും ഇല്ല. പിന്നെ കുരങ്ങു ശല്യം ഉണ്ട്. പക്ഷെ ഇരുട്ടിയില്ലേ? അപ്പോ അവറ്റകളുടെ ശല്യം ഉണ്ടാവില്ല. ഈ ഇരുട്ടത്ത് ഇനി ടെൻ്റ് നോക്കിപ്പോകാത്താണ് ബുദ്ധി. വഴിതെറ്റും! തന്നെയുമല്ല ഒരു മഴക്കുള്ള കോളുണ്ട്. തൽക്കാലം എവിടെയെങ്കിലും നഞ്ഞയാതെ ഇരിക്കാൻ നോക്കാം.
ഷേർളി: അതിനിപ്പോ വേറെസ്ഥലം നോക്കണോ, ഈ ഗുഹ പോരെ?
ഗോൾഡി: നല്ല ബെസ്റ്റ് സ്ഥലം? ഈ ഗുഹയിൽ എന്തുണ്ടെന്ന് ആർക്കറിയാം?
ഷേർളി: പുലിയും കടുവയും ഒന്നും ഇല്ലാലോ. ഇവിടെ ആകെയുള്ളത് കുരങ്ങുകളാണെന്നല്ലെ മെഹൽ പറഞ്ഞെ. കുരങ്ങുകൾ സംഘം കൂടിയാ താമസിക്കുക, അതുകൊണ്ട് ഈ കുഞ്ഞിക്കാട്ട ഗുഹയിൽ അവയും കാണില്ല. പിന്നെന്താ?
ഗോൾഡി: എന്നിട്ട് നീ സംഘക്കൂടിയല്ലാലോ താമസിക്കുന്നേ?
ഷേർളി: എൻ്റെക്കൂടെ ഒരു സംഘം കുരങ്ങുകൾക്കു തുല്യമായി ഒരു കുരങ്ങുണ്ടല്ലോ! തൽക്കാലം അതുമതി.
മെഹൽ: ഗുഹക്കുള്ളിൽ എന്തായെന്നറിയാൻ ഒരു വഴിയുണ്ട്.
ഗോൾഡി: എന്തു വഴി?
മെഹൽ: അതിൽ കേറി നോക്കുക. അത്രതന്നെ.
അങ്ങിനെ, ഒടുവിൽ മൂവരും ഗുഹയിൽ കേറാൻ തയ്യാറായി. ഗുഹക്കുള്ളിൽ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഗുഹക്കുള്ളിലെ അന്ധകാരത്തെ കീറിമുറിക്കാൻ ഏതാനും വിറകുക്കൊള്ളികൾ സഹായിച്ചു. മെഹലിൻ്റെ കൈവശമുണ്ടായിരുന്ന ലൈറ്റ്‌നറുടെ സഹായത്തോടെ അവർ അവിടെ തീക്കൂട്ടി. കുറച്ച് കഴിഞ്ഞപ്പോൾ ഗോൾഡിക്കു ബോറടിക്കാൻ തുടങ്ങി.
ഗോൾഡി: ഇതെന്താ നമ്മൾ മരിച്ചവീട്ടിൽ ഇരിക്കുന്നപ്പോലെ? എന്തെങ്കിലുമൊക്കെ പറ!
ഷേർളി: അതുതന്നെ, മെഹൽ നീ പറ!
മെഹൽ : ഞാൻ എന്തു പറയാനാ?
ഗോൾഡി: ഒന്നും പറയാനില്ലേ? നിന്നെ പറ്റി പറ. നിൻ്റെ സ്ഥലം, ഈ ട്രക്കിംഗ്ങ്ങിൽ എങ്ങിനെ വന്നു. ആരുടെ കൂടെ വന്നു? ഭാവിപരിപ്പാടികൾ? അങ്ങിനെ അങ്ങിനെ....
മെഹൽ: അങ്ങിനെയൊക്കെ ചോദിച്ചാൽ.... എൻ്റെ സ്ഥലം കാസർഗോഡാണ്. എനിക്ക് ഇതുപോലത്തെ യാത്രകൾ ഒത്തിരി ഇഷ്ട്ടാ. ഞാൻ ഒറ്റക്കാ വന്നത്. എൻ്റെയൊരു കസിൻ വഴി ഇങ്ങിനെയൊരു ട്രക്കിംഗ്ങ്ങിനെ പറ്റി അറിയാൻ കഴിഞ്ഞു. അങ്ങിനെ ഞാൻ ഇവിടെ വന്നു. ഇവിടെ വന്നു ടെൻ്റോക്കെ അടിച്ചപ്പോ ക്ഷീണിച്ചു. എല്ലാരും ഗ്രൂപ്പായി പലകാര്യങ്ങളിലും മുഴുകി. നമ്മുക്ക് പിന്നെ ഗ്രൂപ്പൊന്നുമില്ലാത്തതു കൊണ്ട് കയ്യിലുള്ള ഷേലോക് ഹോംസിൻ്റെ ബുക്ക് വായിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ബാഗോക്കെ തൂക്കി രണ്ടുപേർ ഇരുട്ടത്തേക്ക് പോകുന്നത് കണ്ടതു. അതിൽ ഒരാൾ എന്നെ കൈവീശി വിളിച്ചു. ചുമ്മാ ഒരുപണിയില്ലാതത് കൊണ്ട് ഞാൻ അവരോടൊപ്പം നടന്നു. ഒടുക്കം ഈ ഗുഹയിൽ ഇരിപ്പായി.
ഗോൾഡി: അതുകലക്കി, ഈ ഇരുപ്പിനു കാരണം ഷേർളി ആണ്. All credits goes to ഷേർളി.
നിനക്ക് അപ്പോ ഈ ഷെർലക് ഹോംസ് കഥകൾ ഇഷ്ട്ടാണോ? ഈ dectective ടൈപ്പ് നോവലുകൾ?
മെഹൽ: ചോദിക്കാനുണ്ടോ, ഒത്തിരി ഇഷ്ടമാ. നിനക്ക് ഇഷ്ടമാണോ?
ഷേർളി: കൊള്ളാം,ആരോടാ? ഗോൾഡിക്കു detective stories എന്നു പറഞ്ഞാൽ ജീവനാ. കൊച്ചു ടിവയിലെ detective rajappan എന്ന കാർട്ടൂൺ ഒന്നുപോലും വിടാതെ കാണും. അല്ലേ ഗോൾഡി?
ഷേർളി ഒരു ഇളി പാസാക്കി. അതിനുത്തരം എന്നോണം ഗോൾഡി നിന്നെ ഞാൻ പിന്നെ എടുത്തോളാം എന്ന മട്ടിൽ കണ്ണുരുട്ടി. ഈ രംഗം കണ്ടുനിന്ന മെഹലിനു തൻ്റെ ചിരി നിയന്ത്രിക്കാൻ ആയില്ല.
Bạn đang đọc truyện trên: Truyen247.Pro