Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

ചില ഉറച്ച തീരുമാനങ്ങൾ


"എടാ പുള്ളെ... ഒന്ന് കൂടാൻ ആണ് പ്ലാൻ എങ്കിൽ പുനലൂർക്കു വണ്ടി കേറിക്കോ. എനിക്കിവിടെ അവധിയില്ല. വന്നാൽ തെങ്കാശി, തെന്മല ഒക്കെ പോയി വരാം. "ഉണ്ണിയുടെ അവസാനത്തെ അഭിപ്രായം ആണ്... ഞാനും സതീശനും ഇപ്പോൾ എറണാകുളത്തു ആണ്. ഒരു ശനിയാഴ്ച വൈകുന്നേരം ആണ് ഈ കോലാഹലം.

സതീശാ.. എന്താ ചെയ്യണ്ടേ... "എടാ മോനെ തെങ്കാശിയിൽ പൂ പാടത്തു പോയി പൂക്കളെ കെട്ടിപിടിച്ചു ഒരു ഫോട്ടോ പിടിച്ചാൽ എങ്ങനെ ഉണ്ടാകും "?. ഉണ്ണി വിടുന്ന ലക്ഷണമില്ല. പൂ പാടത്തിലെ സീൻ ഞങ്ങളുടെ മനസ്സിൽ ഒരു കൊടുങ്കാറ്റു തന്നെ ഉണ്ടാക്കി. ദേ ഇന്ന് രാത്രി ഇറങ്ങിയാൽ ഞായറാഴ്ച രാവിലെ ഇവിടെ എത്താം. കറക്കം കഴിഞ്ഞു ഞായറാഴ്ച രാത്രിയിൽ തിരിച്ചു വിടാം. തിങ്കൾ രാവിലെ എറണാകുളം എത്താം. സതീശാ ഞാൻ എന്റെ വണ്ടി എടുത്തു വരാം.

നമുക്ക് കൊല്ലം പോവാം, എനിക്ക് തിടുക്കമായി ... 100 cc ബൈക്കിൽ അവിടെ എത്തുമ്പോൾ നടു വെള്ളം ആകും. പിന്നെയും പോവാൻ ഇല്ലേ... തിരിച്ചു എത്താൻ പാടുപെടും... ശരിയാ... അവസാനം സതീശൻ നമുക്ക് ബസ് ന് പോകാം എന്നായി. കൂടെ സതീശന്റെ ബാല്യകാല സുഹൃത്തായ pk നെയും കൂട്ടാം എന്നായി. രാത്രി 9 മണിക്ക് വീടിന്റെ ഉമ്മറത്തിരുന്നാണ് ഞാൻ ചർച്ച ചെയ്യുന്നത്. കോതമംഗലം ksrtc ബസ് സ്റ്റാൻഡിൽ നിന്ന് കൊല്ലത്തിനു ബസ് ഉണ്ട്. 11.30കഴിഞ്ഞാണ്. ഞാൻ 11.15 ആകുമ്പോൾ എത്താം എന്ന് ഉറപ്പ് പറഞ്ഞു. Pk സതീശന്റെ വീടിന്റെ അടുത്താണ്. എന്റെ വീട് സതീശന്റെ വീട്ടിൽ നിന്ന് 6, 7 കിലോമീറ്റർ ദൂരത്തിലും. ശനി ആയതുകൊണ്ട് എല്ലാവരും നേരത്തെ വീട് പിടിച്ചിരുന്നു. ബാഗിൽ ഒരു പവർ ബാങ്ക്, ഹെഡ്സെറ്റ്, പേഴ്‌സ് ഇത്രയും എടുത്തു വച്ചു. അച്ഛാ ഞാൻ ഒന്ന് കൊല്ലം വരെ പോകുന്നുണ്ട്, ഉണ്ണിയെ കാണണം. സതീശനും ഉണ്ട്. സ്ഥിരം സംസാരങ്ങൾ കഴിഞ്ഞു നീ എങ്ങോട്ടെങ്കിലും പൊയ്ക്കോ എന്ന് അനുവാദം തന്നു.

അനിയൻ എന്നെ ബൈക്കിൽ സതീശന്റെ വീട്ടിൽ എത്തിക്കാം എന്ന് സമ്മതിച്ചു. അല്ലെങ്കിൽ വണ്ടി അവിടെ വച്ചിട്ട് പോയാൽ പിറ്റേന്ന് എങ്ങോട്ടേലും പോകാൻ ഉണ്ടെങ്കിൽ നടക്കണോല്ലോ...കുളി കഴിഞ്ഞു ഒരു ഊണും കഴിച്ചു സമയം നോക്കിയപ്പോൾ 11.25.ഡാ വേഗം വാ എന്ന് പറഞ്ഞു ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ഹെൽമെറ്റ്‌ ഞാൻ എടുത്തിരുന്നു. അനിയൻ പുറകിൽ കയറി, ഞങ്ങൾ കത്തിച്ചു വിട്ടു. വഴിയിൽ വച്ചു സതീശൻ വിളിച്ചു... നീ എവിടെയാ... നിന്നെ നോക്കി പോസ്റ്റ്‌ ആണ് ഇവിടെ.. ദേ വന്നെടാ... വണ്ടി ഓടിക്കുവാണ് എന്ന് പറഞ്ഞു പോയപ്പോൾ ദേ വരാണ് മഴ. ചെറുതൊന്നും അല്ല... ഇടിവെട്ട് മഴ. കുറച്ചു നനഞ്ഞു... പക്ഷെ ഇനി പോയാൽ കുളിച്ചു പോകും... കടത്തിണ്ണയിൽ കയറി നിൽപ്പായി.

സമയം 11.35.വീണ്ടും സതീശന്റെ വിളി. നീ വരുന്നുണ്ടോ?  ആ ബസ് പോയാൽ പിന്നേ മുവാറ്റുപുഴ പോകണം. ഡാ ഈ മഴയത്തു എങ്ങനെ എത്താനാ അവിടെ. മൊത്തം നനയും. മഴയോ... ഇവിടെ ചെറിയ ചാറൽ ആണ് ഉള്ളു.സത്യം പറ...  നീ വീട്ടിൽ നിന്നിറങ്ങിയോ.?!സതീശാ.... ഞാൻ ദേ വരുന്നു. അവൻ എന്നെ വിശ്വസിക്കുന്നില്ല എന്നോർത്തപ്പോൾ മഴ ഒരു സീൻ പോലുമല്ല. അനിയനെ കൊണ്ട് വണ്ടി എടുപ്പിച്ചു. അവനു വീട്ടിൽ ചെന്നാൽ കുളിച്ചു കിടക്കാം. പക്ഷെ എനിക്ക് ഇന്ന് മൊത്തം യാത്രയല്ലേ. അവിടെ എത്തിയപ്പോളേക്കും ദേഹത്ത് നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. വിറച്ചു വിറച്ചു ചെന്ന എന്നെ കണ്ടപ്പോൾ pk ക്കും സതീശനും സഹതാപം തോന്നി.

അവിടേക്കു മഴ ഇല്ലായിരുന്നു. അതാണ് ആശയകുഴപ്പം ഉണ്ടാക്കിയത്. എന്റെ കോലം കണ്ടപ്പോൾ സതീശൻ ഒരു തോർത്തെടുത്തു തന്നു. തല നനഞ്ഞിട്ടില്ല. ഹെൽമെറ്റ്‌ കാത്തു. പക്ഷെ ഡ്രെസ്സ് ഫുൾ നനഞ്ഞു. സതീശൻ പോയി ഒരു ടീഷർട് എടുത്തു കൊണ്ടുവന്നു. അവന്റെ അമ്മ ഒരു കൈലി മുണ്ടും തന്നു. ഞാൻ ഡ്രെസ്സ് ഫുൾ മാറി. ഷർട്ടും ജീൻസും ഒരു കവറിൽ ആക്കി . സമയം നല്ല പോലെ വൈകി. ഇനി ബസ് ഉണ്ടോന്നറിയില്ല... പോവണോ എന്ന ഒരു ഫീൽ എല്ലാവർക്കും വന്നു. എനിക്ക് മാത്രം മാറ്റാൻ പറ്റാത്ത ഒരു സംഗതിയെ ഓർത്തായിരുന്നു വിഷമം. എന്തായാലും നനഞ്ഞു...സതീശന്റെ വീടിനടുത്തുള്ള അപ്പു ചേട്ടന്റെ കാറിൽ കോതമംഗലം കൊണ്ട് വിടാം എന്ന് പുള്ളിയെ വിളിച്ചപ്പോൾ പറഞ്ഞു. എന്നാ പോവല്ലേ...

അനിയനെ വീട്ടിൽ പറഞ്ഞു വിട്ടു. അങ്ങനെ ഒരു കൈലി മുണ്ടും എടുത്ത് നേരെ കൊല്ലത്തിനു ബസ് കേറാൻ കോതമംഗലം എത്തി. മാർഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം... തുണി ഉണ്ടല്ലോ... അതന്നെ വല്യ കാര്യം. ആളുകൾ നോക്കുന്നുണ്ട് ഇടയ്ക്ക്... മുണ്ടും പുറത്ത് ബാഗും ഒക്കെ ആയി നടക്കുന്ന എന്നെ. കുറച്ചു നേരം കഴിഞ്ഞപ്പോൾ ബസ് വന്നു. ഭാഗ്യം... തിരക്ക് കുറവാണു. 3 പേരും ഒന്നിച്ചിരിക്കാൻ പാകത്തിന് ഉള്ള സീറ്റിൽ കയറി. ഞാൻ കാറ്റ് കൊള്ളാതെ ഇരിക്കാൻ വിൻഡോ സൈഡ് ന് ഓപ്പോസിറ് ഇരുന്നു. അല്ലെങ്കിൽ തണുത്തു ചാവും.

കൊട്ടാരക്കര എത്തിയപ്പോൾ 2.30 കഴിഞിട്ടുണ്ടാവണം. ഉണ്ണിയെ വിളിച്ചു... അവൻ വരാം എന്ന് പറഞ്ഞു. ഞങ്ങൾ ഒരു ചായ കുടിക്കാൻ വേണ്ടി കയറി. അവിടെ ആ സമയത്തും കുറച്ചു പേരൊക്കെ ഉണ്ട്. അവസാനം കുറേ കഴിഞ്ഞു ഞങ്ങൾ ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തിറങ്ങി നടന്നു. കുറച്ചു ചെന്നപ്പോൾ ഒരു കൂട്ടം തെരുവ് പട്ടികൾ... കടിക്കാൻ വന്നാൽ ഓടി വല്ല പോസ്റ്റിലും കയറണം. ഒരു 8, 10 എണ്ണം എങ്കിലും ഉണ്ട്. അവിടെ തന്നെ നിന്നു. എനിക്ക് നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു. അധികം വൈകാതെ ഉണ്ണി ഒരു കമാൻഡർ ജീപ്പിൽ രംഗ പ്രവേശം ചെയ്തു. കൂടെ അപ്പുണ്ണിയും ഉണ്ട്. അവിടെ ഉള്ള അവന്റെ കൂട്ടുകാരൻ ആണ്. പിറ്റേന്ന് മുതൽ ഞങ്ങളുടെയും.

എന്റെ പാന്റും ജീൻസും പോയ കഥയൊക്കെ പറഞ്ഞു വരണ വഴി ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു. ഉണ്ണിയുടെ വാസ സ്ഥലത്തെത്തിയപ്പോൾ(പുനലൂർ ) സമയം 3.20 കഴിഞ്ഞിട്ടുണ്ട്. ഞാൻ ചെന്നവഴി കട്ടിലിൽ കയറി. അവർ കൂടിയിരുന്നു കുറേ സംസാരിക്കുന്നുണ്ട്. ഉറങ്ങാൻ പോകുന്ന എന്നെ കുത്തി എണീപ്പിച്ചിട്ടു പറയുവാ... ഉറങ്ങിയാൽ കൊന്നു കളയും... എന്താണിത്... ഭൂരിപക്ഷം മാനിച്ചു ഞാൻ കുറച്ചു നേരം പിടിച്ചിരുന്നു. ഓൺ ആയപ്പോൾ രാവിലെ 8.30.ഉണ്ണീടെ അമ്പലത്തിലെ പൂജയൊക്കെ കഴിഞ്ഞു.

ഒരു അടപ്പ് മണ്ണെണ്ണ കൊണ്ട് അടുപ്പിൽ തീ പിടിപ്പിച്ച ഞാൻ അറിയാതെ മനസ്സിൽ പറഞ്ഞു അടുത്ത ബേർ ഗ്രിൽസ് നീ തന്നെ പഹയാ... ചായ വച്ചു കുടിച്ചു എല്ലാവരും. അവിടെ ഉണ്ണിക്ക് ഭക്ഷണം ഉണ്ടാക്കാൻ വരുന്ന ചേച്ചി വന്നിരുന്നു. പിന്നെ അവനും കുറച്ചു സാധനങ്ങൾ വാങ്ങി കൊണ്ടുവന്നു ഞങ്ങൾ രാവിലത്തെ ഭക്ഷണം കഴിച്ചു. തെങ്കാശി പോവണ്ടേ? അവിടെ ഉള്ള ഉണ്ണിയുടെ ശിങ്കിടികൾ എല്ലാവരും വന്നു.മൊത്തം ഞങ്ങൾ 8 പേര്, 4ബൈക്കും. അതിൽ പോവാൻ ആണ് പ്ലാൻ. ഒരു 11 ആയപ്പോൾ ആണ് ഇറങ്ങുന്നത്. എന്താകുമോ ആവോ...
തുടരും...

Bạn đang đọc truyện trên: Truyen247.Pro