തിരികെ വരാത്ത മിന്നാമിനുങ്ങുകൾ
തിരികെ വരാത്ത മിന്നാമിനുങ്ങുകൾ
.......................................
എനിക്കിന്ന് ഇരുപത്തി മൂന്നു വയസ്. ഇരുപതു വർഷങ്ങൾക്ക് മുന്നേ മിന്നാമിനുങ്ങുകൾ നിറഞ്ഞ ഒരു ജീവിതമുണ്ടായിരുന്നു. കാപട്യങ്ങളില്ലാത്ത നിഷ്കളങ്കമായ ജീവിതകാലഘട്ടമായിരുന്നത്. ഞാൻ ജനിച്ച നാട്. കടലും, കുന്നും, കുളവും, ആറും, കാവും, ക്ഷേത്രങ്ങളും കൊണ്ട് അലങ്കരിച്ചിരുന്ന എന്റെ നാട്. എന്നും രാത്രിയായാൽ ഞാൻ വീടിന്റെ പടിഞ്ഞാറുഭാഗത് ഉണ്ടായിരിക്കും. മിന്നാമിനുങ്ങളെ കാണാൻ. ആയിരം മിന്നാമിനുങ്ങുകൾ അവിടെ വരുമായിരുന്നു. ആ കാഴ്ച്ചയിൽ നിന്നു കിട്ടുന്ന അനുഭൂതി രാജ്യം കീഴടക്കിയ രാജാവിന്റേതിന് തുല്യ മായതായിരുന്നു. അവ ഇന്നും എന്നെ തേടി അവിടെ വരാറുണ്ടോ എന്നറിയില്ലെനിക്ക്....
അന്നവിടെ വീടുകളിൽ കിണറില്ലായിരുന്നു. ആറ്റിൽ പോയി കുളിക്കും. പേടി കാരണം ഞാൻ ഒരു ചെറിയ കുടം കൊണ്ട് പോകുമായിരുന്നു കോരി കുളിക്കാൻ. പിന്നെ കുന്നിനു മുകളിലുള്ള ശിവക്ഷേത്രം. മറവിയുടെ അന്ധകാരത്തിൽ പലതും ചിതറിപോയപോലെ. കോവിലിൽ പോയി വരുന്ന വഴി ആമ്പലുകൾ സ്വന്തമാക്കിയിട്ടുണ്ട്.
Lkg ൽ പോയിരുന്നത് കുറച്ചകലെ നടന്നു പോകാനുള്ള ദൂരത്തായിരുന്നു. വൈകുന്നേരം ആകുമ്പോൾ ആ വഴി വെള്ളം കയറും. അന്ന് എന്റെ സ്കൂളിൽ മുതിർന്ന ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു ഏട്ടൻ എന്നെ എടുത്തു കൊണ്ട് പോരുമായിരുന്നു നനയാതിരിക്കാനായി. അന്നൊരുപാട് ആഗ്രഹിച്ചിരുന്നു ഒരു ദിവസമെങ്കിലും എല്ലാപേരേയുംപോലെ ആ വെള്ളത്തിലൂടെ നനഞ്ഞു വരണമെന്ന്. പക്ഷെ അവരുടെ ശ്രദ്ധ എന്നെ തോൽപ്പിച്ചുകളഞ്ഞു.
സ്കൂളിൽ എനിക്ക് ഒരു കൂട്ടുകാരനും കൂട്ടുകാരിയും ഉണ്ടായിരുന്നു. ഒരു വർഷത്തെ സൗഹൃദത്തിന് ശേഷം പിന്നെ ഞാനാ കൂട്ടുകാരിയെ കണ്ടിട്ടേയില്ല. ആ കൂട്ടുകാരനെ പത്തു വർഷങ്ങൾക്കു ശേഷം ഒരിക്കൽ കാണുകയുണ്ടായി. പക്ഷെ അവനു എന്നെ മനസിലായില്ല. അതെന്നെ കുറച്ചു വേദനിപ്പിച്ചെങ്കിലും കാണാൻ കഴി ഞ്ഞല്ലോ....
തുലാവര്ഷങ്ങളിൽ ആ ഗ്രാമം മുഴുവൻ കടലാസ് വഞ്ചികൾ കൊണ്ട് നിറയും. എന്റെയോർമയിൽ ഒരു വെള്ളപൊക്കമുണ്ടായിട്ടുണ്ട്. അന്ന് ഞങ്ങളുടെ വീട്ട് മുറ്റത്ത് വെള്ളം കയറിയിരുന്നു. എണ്ണമില്ലാത്ത വള്ളങ്ങൾ അതുവഴി ഒഴുകിനടന്നു. ചില കടലാസ് വള്ളങ്ങൾ എന്റേതുമായിരുന്നു.
ഇതൊക്കെയിന്ന് ഓർമ്മത്താളുകളിൽ എവിടെയൊക്കെയോ ശേഷിച്ച കാര്യങ്ങൾ. ഇന്നെന്റെ നാട്ടിലേക്കു പോകുമ്പോൾ അവിടെ എന്തൊക്കെയോ വല്ലാതെ ആകര്ഷിക്കുന്നപോലെ.... ഒരിക്കലും തിരിച്ചു വരാത്ത ആ മിന്നാമിനുങ്ങുകൾ ഇന്നെന്റെ ഓർമകളിൽ മാത്രം.......
✍ശ്രീലക്ഷ്മി
Dear readers....
കുറേ നാളുകൾ കൂടി ഗൃഹാതുരതയിലേയ്ക്ക് ഒരു മടങ്ങിപ്പോക്ക്!
Feeling nostalgia...
SumiAslamPT
Bạn đang đọc truyện trên: Truyen247.Pro