ആനവണ്ടിയിലെ നാടോടി!
ആനവണ്ടി
ആനവണ്ടി നമ്മുടെ കേരളസർക്കാരിന്റെ സ്വന്തം ബസ്. ആശാനിപ്പോൾ പഴയതുപോലെ അല്ല ഭയങ്കര ഫാൻസൊക്കെയുണ്ട്. ദൂര യാത്രക്കുപോകുമ്പോയൊക്കെ ഞാൻ ഈ ആനപ്പുറത്തെ പോകാറുള്ളൂ. അന്നൊരു പരീക്ഷ ദിവസം പലക്കാടിലേക്കൊരു യാത്ര. പരീക്ഷക്കായത്കൊണ്ട് രാവിലെ തന്നെ പുറപ്പെട്ടു. ബസ്സിൽ സീറ്റ് ഒഴിവില്ലായിരുന്നു പിന്നിലൂടെ കയറിയ ഞാൻ മുമ്പിലോട്ട് നടന്നു. ഹാവൂ!! സമാധാനമായി രണ്ട് സീറ്റ് ഒഴിവുണ്ട്. കയറി ഇരുന്നു. എന്റെ തലക്കുമുകളിൽ സ്ത്രീകൾ എന്നുകണ്ടപ്പോ നേരത്തെ പറഞ്ഞ ഹാവൂ ഹയ്യോ എന്ന് മാറ്റി പറയേണ്ടി വന്നു. പിന്നെ ഒരു സ്ത്രീയും ബസ്സിൽ കയറല്ലേ എന്ന് പ്രാർത്ഥിച്ചു. ഇപ്പൊ പ്രാർത്ഥനകൊന്നും ഉത്തരം കിട്ടാറില്ല. ഇന്നും അതിനു മാറ്റാം ഒന്നും ഉണ്ടായില്ല. ദേ വരുന്നു ഒരു സ്ത്രീ കയ്യിൽ ഒരു കുഞ്ഞും. മുഖം ചുളിച്ചുകൊണ്ട് ഞാൻ എണീറ്റു. ആ സ്ത്രീ സീറ്റിലിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോയേക്കും കണ്ടക്ടർ വന്നു. ഒരു പാലക്കാട്..... പാലക്കാട് എന്ന് പറഞ്ഞതും ആ സ്ത്രീ എന്നെ ഒരു നോട്ടം.ബാക്കി തന്നതും കണ്ടക്ടർ അടുത്ത ആളെ ലക്ഷ്യമാക്കി നടന്നു. ആ സ്ത്രീ ഇടക്കിടക്ക് നോക്കുന്നു ഞാൻ കാണാത്തത് പോലെ നിന്നു. ഇടക്ക് സാർ എന്നൊരു വിളി തിരിഞ്ഞു നോക്കിയപ്പോ ആ സ്ത്രീ. ഒന്ന് ഒതുങ്ങി ഇരുന്നുകൊണ്ട് അടുത്തുള്ള സീറ്റിൽ എന്നോട് ഇരിക്കാൻ പറഞ്ഞു. ആദ്യം മടിച്ചെങ്കിലും പിന്നെ ദൂരകൂടുത്തലുള്ളതുകൊണ്ട് ഞാൻ ഇരുന്നു. ഇടം കണ്ണിട്ടുകൊണ്ട് ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി. ഒരു നാടോടി. പക്ഷെ കുറച്ചു വൃത്തി ഒക്കെ ഉണ്ട്. ഒരു പക്ഷെ തമിഴത്തി ആവ്വോ. മലയാളം സംസാരിക്കുന്നുണ്ട്. ഇരുനിറത്തിലുള്ള സ്ത്രീ. കയ്യിലുള്ള കുഞ്ഞ് വെളുത്തിട്ടും. ആദ്യം എനിക്കും തോന്നി കയ്യിലുള്ള കുഞ്ഞ് ഇവരുടേത് തന്നെയാണോ. അതോ...... മറ്റാരുടെയെങ്കിലും കുഞ്ഞാണോ. മനസിലുള്ള ആ ചോദ്യത്തിനുള്ള ഉത്തരം എന്നതുപോലെ സാരികൊണ്ട് മറച്ചു പിടിച്ചു കുഞ്ഞിന് പാലൂട്ടുന്നതാണ്. അതുകണ്ടപ്പോ ഞാനും ഒന്ന് തിരിഞ്ഞിരുന്നു. പിന്നിലേക്കൊക്കെ ഒന്ന് നോക്കി എവിടെങ്കിലും സീറ്റ് ഒഴിവുണ്ടോയെന്ന്. നിർഭാഗ്യകരം അതുണ്ടായില്ല. പാലക്കാട് അടുത്തെത്തിയപ്പോ എന്റെ സീറ്റിനടുത്ത് ഒരാൾ വന്നു. ബുക്ക് വായിച്ചിരിക്കുകയായിരുന്ന ഞാൻ അയാളെ ഒന്ന് നോക്കി. തടിച്ച ശരീരം ഉണ്ട കണ്ണ്. കണ്ണുരുട്ടി അയാൾ ആദ്യം എന്നെ നോക്കി പിന്നെ ആ സ്ത്രീയെയും കുഞ്ഞിനേയും മാറി മാറി നോക്കി. അയാളുടെ ഇടവും വലവും കുറച്ചു ആളുകളും ഉണ്ട്. എല്ലാവരുടേയും മുഖം കണ്ടാലറിയാം ഒരു നല്ല നോട്ടം അല്ലാന്ന്. എല്ലാവരും നോക്കുന്നത് ആ സ്ത്രീയേയും കുഞ്ഞിനേയും. ആളുകൾ കൂടുന്നുണ്ട്. ബസ് നിർത്തിയിരിക്കുന്നു. ഞാനും ആ സ്ത്രീയും കുഞ്ഞും ഇരിക്കുന്നു. പത്തോളം ആളുകൾ ചുറ്റും. ഞാൻ മെല്ലെ എണീക്കാൻ നോക്കി. തടിച്ച ചേട്ടൻ തോളിൽ കൈ വച്ചുകൊണ്ട് എന്നോട് ചോദിച്ചു ഇത് നിന്റെ ആരെങ്കിലും ആണോ എന്ന്. ചാടി എണീറ്റ് അല്ലാ എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നെ പിടിച്ചു മാറ്റിക്കൊണ്ട്. പുറകിൽ നിന്നൊരു ചെറുപ്പക്കാരൻ ആ സ്ത്രീക്കു നേരെ അടുത്തുകൊണ്ട് ചോദിച്ചു. ഈ കുഞ്ഞിനെ എവിടുന്നു എടുത്തുകൊണ്ട്വാര്യ. ആ സ്ത്രീ കുഞ്ഞിനെ മാറോട് ചേർത്തുകൊണ്ട് പറഞ്ഞു ഇതെന്റെ കുഞ്ഞണാന്ന്..... ഒപ്പം ആ സ്ത്രീ യുടെ മുഖഭാവം മാറിയിരിക്കുന്നു. കരച്ചിൽ വരുന്നു. കുഞ്ഞിനെ ഒന്നുകൂടെ മാറോട് ചേർത്തു പിടിച്ചിരിക്കുന്നു. അപ്പോയ ഞാൻ ശ്രദ്ധിച്ചത് ഇത് പോലീസ് സ്റ്റേഷൻ അടുത്താണെന്ന്. പോലീസ് വന്നു അവരെ എല്ലാം സ്റ്റേഷനിലേക്ക് മാറ്റി. ബസ്സിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ആ സ്ത്രീ എന്നെ ഒന്ന് നോക്കി. ബസ്സ് വീണ്ടും മുൻപോട്ട് നീങ്ങി തുടങ്ങി. ബസ്സിലുള്ള ആളുകളൊക്കെ ആ സ്ത്രയെ കുറിച്ചു പിറുപിറുത്തു. വല്ലാത്ത കാലം തന്നെ ഒന്നിനേയും വിശ്വസിക്കാൻ കൊള്ളില്ല.... എന്റെ അടുത്ത് നിന്ന ഒരു ചേട്ടൻ പറഞ്ഞു. ഞാൻ പിന്നെ ഇരുന്നില്ല. പാലക്കാട് എത്തി തുടങ്ങിയിരിക്കുന്നു. മനസ്സിൽ വല്ലാത്ത കുറ്റബോധം. ആ സ്ത്രീ മുലയൂട്ടുന്നത് ഞാൻ കണ്ടതാണല്ലോ. ആ സ്ത്രീ ബസ്സിൽ നിന്നും ഇറങ്ങുംബ്ബോ നോക്കിയത് എന്തിനാവും. ഒരു പക്ഷെ അമ്മയല്ലങ്കിൽ പിന്നെ മുലയൂട്ടുമോ???. അതോ അതൊരു നാടകമായിരുന്നോ. ഇന്നത്തെ പരീക്ഷ ഓർത്താ ആരോടും ഒന്നും പറയാഞ്ഞേ. പരീക്ഷ കഴിഞ്ഞു. ബസ്സ് കയറാനായി ഒരു കടയുടെ മുൻപിൽ ബസ്സ് കാത്തു നിൽക്കുന്നു. ആ സ്ത്രീയെ ഒന്ന് പോയികണ്ടാലോ. പോലീസുകാരോട് അവർ പാലൂട്ടുന്നത് കണ്ടിരുന്നു എന്ന് പറഞ്ഞാലോ. രണ്ടും കൽപ്പിച്ചു സ്റ്റേഷനിലേക്ക് ബസ്സ് കയറി. മുൻപിലുള്ള പോലീസുകാരനോട് കാര്യയങ്ങളൊക്കെ അന്വഷിച്ചു. അകത്തു നിന്നൊരു പോലീസിസുകാരൻ വന്നു കുറെ ചോദ്യം ചോദിച്ചു. അതിൽ ഭയപെടുത്തലിന്റെയെയും ഭീഷണിയുടേയും സ്വരം ഉണ്ടായിരുന്നു. അവസാനം മനസ്സില്ലാ മനസ്സോടെ പറയും പോലെ പറഞ്ഞു അത് അവരുടെ കുട്ടി തന്നെ ആണെന്ന്....
ഉള്ളിലുള്ള എല്ലാ ഭാരവും ഒരു നേടുവീർപ്പിലൂടെ ഒഴിഞ്ഞുപോയി. തിരിച്ചു ആനവണ്ടിയിൽ നാട്ടിലേക്ക് യാത്ര തിരിച്ചു. ബസ്സിലിരുന്ന് ഓരോന്ന് ആലോചിച്ചു. ആരാണ് ഇവിടെ തെറ്റുകാര്. വെളുത്ത കുഞ്ഞിനെ പ്രസവിച്ച അമ്മയോ. അതോ ആ അമ്മയിലും കുഞ്ഞിലും സംശയം പ്രകടിപ്പിച്ച നാട്ടുകാരോ. അതുമല്ലെങ്കിൽ കണ്ട കാര്യം പരീക്ഷയെ പേടിച്ചു പറയാതിരുന്ന ഞാനോ. അന്യക്ഷിക്കാൻ ചെന്നപ്പോ ഭയപ്പെടുത്തി അവരോടുള്ള ഭയം നില നിർത്തിയ പോലീസുകാരോ. അതോന്നുമല്ലെങ്കിൽ കറുത്ത അമ്മക്ക് വെളുത്ത കുഞ്ഞിനെ കൊടുത്ത ദൈവം ആയിരിക്കും തെറ്റുകാരൻ???. ആരാണ് തെറ്റുകാരൻ???????.
✍Uvais razi
Dear readers....
Ezhuthiyatharayalum prasakthiyundu....
It's heart touching!!!!!
Sumi Aslam PT
Bạn đang đọc truyện trên: Truyen247.Pro