റ്റു മീറ്റ് മൈ ദാറ്റ് ഫ്രണ്ട്
A/N
†**†
ഹായ് ഫ്രണ്ടസ്.... 🙋എല്ലാ ചങ്കസിനും ഈ സ്റ്റോറി ഞാൻ സമർപ്പിക്കുന്നു . 🤗✌️😎ന്റെയാണി കുറുന്തോട്ടിക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് ഇതിനും തരുമെന്ന് പ്രതീക്ഷിക്കുന്നു. 😉
റ്റു മീറ്റ് മൈ ദാറ്റ് ഫ്രണ്ട് (short story)
****************************
എന്റെ കണ്ണുകളുടെ പേശികൾ ആകെ വലിഞ്ഞുമുറുങ്ങി. സിസ്റ്റത്തിന്റെ മുന്നിൽ ഈ ഇരുപ്പ് തുടങ്ങി മൂന്ന് മണിക്കൂർ ആയിട്ടുള്ളു അപ്പോഴെക്കും ഇങ്ങിനെ എങ്കിൽ ഇനിയുള്ള സമയം ഞാൻ എങ്ങിനെ ചിലവഴിക്കും എന്ന് ഓർത്ത് ഒരു എത്തു പിടിയും ഇല്ലാതിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്യ്തത്.
ഡ്യൂട്ടി ടൈമിൽ No ഫോൺ എന്ന ബോസിന്റെ സ്ട്രിക്റ്റ് ഓർഡർ അവഗണിച്ച് ഫോൺ എടുത്തു നോക്കിയപ്പോൾ unknown നമ്പർ
കോൾ അറ്റെൻറ് ചെയ്യതതും മറുവശത്ത് ഉയർന്ന ശബ്ദം കേട്ട് ഞാൻ ആകെ തരിച്ചുപോയി.
"എടാ.... ചപ്രതലയാ... ഞാൻ എടപ്പാൾ എത്തി. നീ ഇതു എവിടെ പോയി കിടക്കാഡാ.. മരഭൂതമേ...."
" നാജി...... "
ആ ശബ്ദത്തിന്റെ ഉടമ്മയെ തിരിച്ചറിയാൻ പിന്നെ അതികം സമയം വേണ്ടി വന്നില്ല. ഇത്രയും നല്ല രീതിയിൽ എന്നെ അഭിസബോധനം ചെയ്യാൻ അവൾക്കഴിഞ്ഞിട്ടേ ഉള്ളു വേറെ ആരും.
എന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.
"എടീ പ്രാന്തി...!! നീ ഇതെങ്ങിനെ..." ഒരുപാട് ചോദ്യചിഹ്നങ്ങൾ തലയിലൂടെ വട്ടമിട്ടു പാറിക്കൊണ്ടിരുന്നു.
"ആഹാ, ഇതു കൊള്ളാം വെൻ വിൽ ബി മീറ്റ് എന്ന് ചോദിച്ചിട്ട് ഇപ്പോൾ ഒന്നു അറിയാത്തപ്പോലെ അഭിനയിക്കുന്നോ?? ശൈത്താനെ"
"ഹ... ഹ... അതിനെങ്ങിനെ കുറെ കാലമായില്ലേ പുലി വരുന്നേ പുലി വരുന്നേ കേൾക്കാൻ തുടങ്ങിയിട്ട്."
"മതി നിർത്തിക്കാളാ , ചെലക്കാണ്ട് വേഗം വാ ഡാ "
"ഹാ.... " ഞാൻ ഫോൺ കട്ടക്കാൻ നിന്നതും മറുവശത്ത് നിന്ന് വീണ്ടും
"നിക്ക് നിക്ക്.. വരുമ്പോ നിന്റെ ബോസിന്റെ വലിപ്പിന് കൊറച്ച് കാശ് വാരി പോന്നോട്ടാ"
''ഓ ആയിക്കോട്ടേ..."
ഫോൺ വെച്ച് ലീവ് എരന്നു വാങ്ങി ബുളളറ്റ് പിന്നെ ഒറ്റ പറപ്പിക്കാലായിരുന്നു.
ഡ്രൈവ് ചെയ്യുമ്പോഴും മനസ്സ് മുഴുവൻ ആ പ്രാന്തിയായിരുന്നു.
ഒരു ഹാപ്പി ന്യൂയർ വിഷിലൂടെ തുടങ്ങിയ ബന്ധമായിരുന്നു അത്. എല്ലാരും ന്യൂയർ ആഘോഷത്തിൽ മതിമറക്കുമ്പോൾ വീട്ടിലെ മൂന്ന് ചുവരുകൾക്കുള്ളിൽ എന്റെ ന്യൂയർ ഒതുക്കേണ്ടി വന്നതിന്റെ പിന്നിലെ കാരണക്കാരൻ എന്റെ പുന്നാര ഇക്കയായിരുന്നു. ഉപ്പാടെ മരണശേഷം വീട്ടിലെ ഭാരങ്ങൾ ഒക്കെ ആ തോളുകളിലായിരുന്നു. ഒരു ഉപ്പാടെ സ്നേഹം തന്ന് ഒരു കുറവും കൂടാതെ എന്നെ നോക്കി വളർത്തിയ ഇക്കാടെ വാക്ക് ധിക്കരിക്കാൻ മാത്രം ഞാൻ വളർന്നില്ലായിരുന്നു. പിന്നെ വാട്ട്സപ്പിലും ഇൻസ്റ്റായിലും കേറി നെരങ്ങി വിഷ് ചെയ്യ്ത് വെറുപ്പിച്ചിരിക്കുമ്പോഴാണ് ഷെയർ ചാറ്റിനെ കുറിച്ചോർമ്മ വന്നത്. പിന്നെ അതിലും കേറി പരക്കേ വിഷ് അയക്കുന്ന കൂട്ടത്തിൽ എന്റെ പ്രാന്തിക്കും അയച്ചു.
"ഹാപ്പി ന്യൂയർ "
സാധാരണ ഇൻബോക്സിൽ മെസേജ് അയച്ചാൽ റിപ്ലെ തരാൻ മടിക്കുന്ന ജാഡ പെൺപ്പിളേരെ കൂട്ടത്തിൽ ഞാൻ അവളെയും ചേർത്തു. പക്ഷേ എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി അവൾ ഉടനെ റിപ്ലെ തന്നു.
"താങ്കസ് bro "
അങ്ങിനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു. പതിയെ പതിയെ bro എന്ന പതവിയിൽ നിന്ന് ഒരിക്കലും അടർത്തിയെടുക്കാൻ കഴിയാത്ത വിധം ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായി.
ഫാമിലിയിലെ അംഗങ്ങളിലുള്ള സാദൃശ്യവും കൂടാതെ ഒരേ മാസം ഒരൊറ്റ ദിവസത്തെ വ്യത്യാസത്തിൽ വർഷങ്ങൾക്കിപ്പുറം അവളും ജനിച്ചെന്നറിഞ്ഞപ്പോൾ വെല്ലാത്ത കൗതുകമായിരുന്നു. കൂട്ടത്തിൽ അവളുടെ കൊസറാ കൊളളി സ്വഭവവും ചേർന്നപ്പോൾ എന്റെ നെഞ്ചോട് ചേർന്ന ഒരു സൗഹൃദമായി അത് പടർന്ന് പതലിച്ചിരുന്നു.
അതെ ഇന്ന് ഞാൻ എന്റെ പ്രാന്തിയെ ആദ്യമായി കാണാൻ പോവുകയാണ്. ഷെയർ ചാറ്റിലൂടെ മാത്രം ഒതുങ്ങിയ സൗഹൃദമായിട്ടും എല്ലാ ബേധഗതികളെ അവഗണിച്ച് ആ സൗഹൃദം ഇവിടെ വരെ എത്തിയത് എനിക്ക് തന്നെ അവിശ്വസിനിയുമായിരുന്നു.
എടപ്പാൾ ടൗണിൽ എത്തിയതും ബുള്ളറ്റ് പാർക്ക് ചെയ്ത് ഓർമ്മകളെ കാറ്റിൽ പറക്കാൻ വിട്ട് കൊടുത്ത് എന്റെ കണ്ണുകൾ അവളെ തേടികൊണ്ടിരുന്നു.
ഒരു കൂട്ടം പെൺപടകൾക്കിടയിൽ എന്റെ ഒളികണ്ണ് എറിഞ്ഞു.
പടച്ചോനേ...., ഒരിക്കൽ പോലും കാണാത്ത ആ ഇബലീസിനെ ഞാൻ എങ്ങനെ കണ്ടെത്തും. തലയാകെ ചിന്തിച്ച് പുണ്ണാക്കാക്കി നിക്കുമ്പോൾ
എന്റെ ഫോൺ റിംഗ് ചെയ്യ്തു. Unknown നമ്പർ കോളിംഗ് പിന്നെ ഞാൻ അത് എടുക്കേണ്ടതാമാസം മറുവശത്ത് നിന്ന് എന്റെ ചെവി ചിന്നിക്കുന്ന ശബ്ദം കാതുകളിൽ അടിച്ചു കേറി.
"ഡാ പൂവൻ കോഴി.... ഇയ്യ് ഒന്ന് തിരിഞ്ഞ് നോക്കിയേ... "
ഞാൻ തിരിഞ്ഞതും, പടച്ചോനേ..., ദേ നിൽക്കണ് എന്റെ മുന്നിൽ എന്റെ നോട്ടം പതിഞ്ഞത് അവളുടെ ചാരനിറമുള്ള കണ്ണുകളിലേക്കാണ്.
"ഡാ ചപ്രതലയാ... കണ്ണിൽ നോക്കി നിന്നാൽ വിശപ്പ് മാറൂല്ല. എനിക്ക് എന്തെലും കടിച്ചു പറിക്കാൻ വേണ്ടിച്ചു താ..."
ഞാൻ ഇത്രയും നേരം അവളെ കണ്ണുകളിൽ തന്നെ നോക്കിയിരിക്കായായിരുന്ന് എന്ന് അവളുടെ ഡയലോഗ് കേട്ടപ്പോഴാണ് ഓർമ്മ വന്നത്. പിന്നെ ജാള്യത മറച്ചുകൊണ്ട് ഞാൻ അവളെ കളിയാക്കി.
''ഈ ആർത്തി പണ്ടാരം എന്നെ ഇപ്പോൾ പുഴുങ്ങി തിന്നുന്നാ തോന്നുന്നേ വാ... നടക്ക് "
ടൗണിലെ സാമാന്യം തിരക്കേടില്ലാത്ത ഒരു ഹോട്ടലിൽ കയറി ഇരുന്നു. അവളുടെ കണ്ണുകൾ മേശയിൽ ഇരിക്കുന്ന മെന്യൂ കാർഡിലായിരുന്നു. ഞാൻ ഇവിടെ വടി പോലെ ഇരിക്കുന്നത് ഒന്നു മൈന്റ് കൂടി ചെയ്യുന്നില്ല പ്രാന്തി...
" രണ്ട് പ്ലേറ്റ് ഫ്രൈഡ് റൈസ് ഒരു ഷെസ്വാൻ ചിക്കൻ , അത് ഇത്തിരി ഗ്രേവി ടൈപ്പ് മതി. ഒരു ഡ്രൈ ചിക്കൻ 65 , ഒരു ബീഫ് ചില്ലിയും."
ഓർഡർ പിടിക്കാൻ വന്ന വെയറ്ററുടെ മുന്നിൽ അവളു ഒരോന്നായി പറയുമ്പോൾ
പടച്ചോനേ ഇവള് എന്റെ പോക്കറ്റ് കീറിക്കോ എന്നാണ് മനസ്സിൽ ആദ്യം ഓടിയെത്തിയത്.
"കഴിഞ്ഞോ ഇനിയെന്തിങ്കിലും..."
ഞാൻ അത് ഒരു ഭംഗിവാക്കായി ചോദിച്ചതായിരുന്നു. അത് കേൾക്കേണ്ട താമാസം പ്രാന്തിയുടെ ആർത്തി ദേ വീണ്ടും സടകുടനെണിറ്റു. പോവാൻ തിരിഞ്ഞു നിന്ന വെയ്റ്ററെ പിടിച്ചു നിർത്തി അവൾ വീണ്ടും തുടർന്ന് കൊണ്ടിരുന്നു.
"ചേട്ട... ഒരു മിനിറ്റ്, ഇത് കഴിച്ച് കഴിയുമ്പോഴെക്കും രണ്ട് പൈനാപ്പിൾ ജ്യൂസ്, ഒരു ട്രൈഫിൽ പുഡിംഗ് പിന്നെ ഒരു ഡാർക്ക് നൈറ്റ് ചോക്കോലാവാ ഐസ്ക്രീം അതിന്റെ മുകളിൽ ചോക്കോ ചിപ്പ്സും ചോക്കോ സിറപ്പ് കൂടി ഒഴിച്ചേക്കണേ... "
പടച്ചോനേ.... ഇതിന് ആർത്തി മൂത്ത് പ്രാന്തായതാണെന്ന് തോന്നുന്നു. തിന്നു തിന്നു ഇനി എന്നെയും കടിച്ചു തിന്നുമോ ആവോ?? ഭീതിയോടെ എന്റെ കണ്ണ് രണ്ടും സ്പ്രിംങ്ങ് പോലെ പുറത്തേക്ക് ചാടുന്നത് അവൾ കണ്ടെന്നു തോന്നു.
ഭാഗ്യം അതെങ്കിലും കണ്ടല്ലോ...
''എന്താടാ... കയ്യിലെ കാശ് തെകയൂല്ലേ..."
''അത് സാരല്ല ടീ, അന്റെ കയ്യിലെ വള ഊരി കൊടുക്കാം "
''ലുക്ക് മാൻ ! എന്റെ കയ്യിലു വളയില്ല."
അതും പറഞ്ഞ് അവളെ കൈ രണ്ടും എന്റെ നേരെ നീട്ടി കാണിച്ചപ്പോൾ എനിക്ക് ചിരിയാണ് വന്നത്.
''നീ മനപ്പൂർവ്വം അത് ഊരിവെച്ചു വന്നതല്ലേ ടീ കുട്ടി പിശാച്ചേ "ഞാൻ അത് പറഞ്ഞപ്പോൾ ഒരു അവിഞ്ഞ ചിരി പാസാക്കി ,എന്നിട്ട് കാര്യമായ ആലോചനയിലായിരുന്നു. ന്യൂട്ടനെക്കാൾ വലിയ കണ്ടുപിടുത്തം നടത്തിയ മാതിരി അവൾ അത് പറഞ്ഞു.
"നീ ടെൻഷൻ ആവണ്ട അന്റെ ബുള്ളറ്റ് നമ്മുക്ക് പണയം വെക്കാം "
"ആഹാ... നിന്റെ പൂതി കൊള്ളാല്ലോ മോളെ.... "പിന്നെ ക്ലോസപ്പ് പരസ്യത്തിലെ നായികയെ കടത്തിവെട്ടിച്ചു കൊണ്ട് മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിക്കുകയാണ്. പ്രാന്തി...!!
അല്പനേരത്തിനു ശേഷം ടേബിളിൽ നിരത്തി വെച്ച ഫുഡ് നോക്കി അവൾ എന്നോടായി ചോദിച്ചു.
''അപ്പോ എങ്ങിനെയാ... തുടങ്ങാം"
പിന്നെ അറ്റാ...ക്ക് എന്നും പറഞ്ഞ് ഒറ്റ ചാട്ടായിരുന്നു. ഇരുന്ന ഇരുപ്പിൽ എല്ലാം വാരിവലിച്ചു കേറ്റുന്നത് കണ്ട് എന്റെ ഫ്യൂസ് വരെ അടിച്ചു പോയി. ഞാൻ അവളുടെ ഒരോ നീക്കങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്നു.
"നോക്കി വെള്ളമിറക്കി എന്റെ വയറ് ചീത്താക്കാതെ നിന്റെ അണ്ണാക്കിലോട്ട് എന്തൊലും കുത്തിക്കേറ്റഡാ ചപ്രതലയാ..."
"എന്റെ അള്ളോഹ് ...! ഇത് പോലത്തെ ' ഐറ്റം വെല്ലതും നിന്റെ വീട്ടിൽ ഇനി ഇരുപ്പുണ്ടോ ടീ.. "
"എന്തിനാ "
" ഫുഡില് കുറച്ച് വിഷം കലർത്തി കൊല്ലാൻ "
''ഹി... ഹി.... " ഇരുട്ടത്തിരുന്ന് കോഴിക്കറി അടിച്ചു പിസാക്കുന്ന കിലുക്കത്തിലെ രേവതിയുടെ എക്സ്പ്രഷനോടെ അവൾ എന്നെ നോക്കി ചിരിച്ചു.
വിശപ്പ് ഉണ്ടായിട്ടും പേരിന് കഴിച്ചെന്ന് വരുത്തി ഞാൻ അവളെ തന്നെ നോക്കിയിരുന്നു. എന്തോ...,അവള് ആസ്വദിച്ചു കഴിക്കുന്നത് നോക്കി കാണാനായിരുന്നു എനിക്കപ്പോൾ തോന്നിയത്.
ഫുഡ് എല്ലാം കഴിച്ച് കഴിഞ്ഞ് ഞങ്ങൾ നേരെ പോയത് ക്രാഫറ്റ് ഷോപ്പിൽക്കായിരുന്നു. അവൾക്കാവിശ്യമുള്ള കുറെ പേപ്പറുകളും സാധാനങ്ങളും വാങ്ങി യാത്രയാക്കാൻ ബസ്സ് സ്റ്റോപ്പിലേക്ക് ആക്കി ഞാൻ തിരികെ നടക്കുമ്പോൾ അവൾ എന്റെ അടുത്തേക്ക് ഓടിവന്ന് അവളുടെ ബാക്കിൽ നിന്ന് വർണ്ണ പേപ്പറിൽ പൊതിഞ്ഞ സമ്മാനപൊതി എനിക്ക് നീട്ടി അവൾ പറഞ്ഞു.
"ഐ വിഷ്..,നിന്റെ എല്ലാ വലിയ ചെറിയ ആഗ്രഹങ്ങളും പടച്ചോൻ സാധിപ്പിച്ചു തരട്ടേ..., പിന്നെ ഇത് എന്റെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയതാണ് മിസ്റ്റർ... സോ... ഇറ്റസ് മോസ്റ്റ് വാല്യബിൾ ഗിഫ്റ്റാണ്."
"ഓ പിന്നെ..., നിന്റെ കൈ കൊണ്ട് ഉണ്ടാക്കിയതല്ലേ... അപ്പോൾ ഡെസ്റ്റ് ബിൻ ആയിരിക്കും അതിന്റെ സ്ഥാനം."
പോടാ ചപ്രതലയാന്ന് പറഞ്ഞ് എന്റെ മുടിവലിച്ച് അവൾ തിരിഞ്ഞോടി ബസ്സിൽ കയറി എന്നെ തന്നെ നോക്കി അവൾ അവസാനമായി കൈ വീശി.
ഒരു ആണ്ണും പെണ്ണും തമ്മിൽ ഇടകലർന്നാൽ പ്രണയം മാത്രമല്ല പൊട്ടി വിടരുക മറിച്ച് നല്ല കറപുരളളാത്ത സൗഹൃദവും നിലനിൽക്കും എന്നതിനു തെളിവായിരുന്നു ഞാനും അവളും. അവൾ കൺമുന്നിൽ നിന്ന് മറയുന്നതും നോക്കി നിന്ന എന്റെ ചുണ്ടുകൾ ചിലച്ചു.
പ്രാന്തി....
(ശുഭം )
Bạn đang đọc truyện trên: Truyen247.Pro