🌹Part 1🌹
"Good evening.... welcome back to Success talks... ഇന്ന് നമ്മോടൊപ്പം ഉള്ളത് ഒരു സ്പെഷ്യൽ അതിഥി ആണ്....
.. നമ്മുടെയൊക്കെ നാട്ടിൽ എത്രയോ മനുഷ്യർ ജീവന് ഭീഷണിയാകുന്ന കാൻസറിന് അടിമകളാണ്....തന്റെ ജീവന് വേണ്ടി പോരാടുന്നു... ചിലർ ചിറകൊടിഞ്ഞ പക്ഷിയെ പോലെ ഇനിയൊരു തിരിച്ചു വരവ് ആഗ്രഹിക്കാതെ മരണത്തിന്റെ വിളിക്ക് കാത്തു നിൽക്കുന്നു... മറ്റു ചിലർ പ്രതീക്ഷകൾ എല്ലാം കൈവിട്ട് ജീവിതത്തിന് മുന്നിൽ ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നു... അങ്ങനെ അങ്ങനെ.... ഇത്തരം ബുദ്ദിമുട്ടുകൾ സഹിക്കുന്നവർക്ക് ഒരു ആശ്വാസമായി... താങ്ങും തണലുമായി...കൊഴിഞ്ഞു പോയ പ്രധീക്ഷികൾ തിരികെ പിടിച്ചു കൊടുത്തു കൊണ്ട്... അവരെ ജീവിതത്തിലേക്ക് കൈ പിടിച്ചു ഉയർത്തി... സാമൂഹ്യ സേവനങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന ഒരാളാണ് ഇന്ന് നമ്മോടൊപ്പം ഉള്ളത് ... മറ്റാരുമല്ല...Dr. Adhithya sharma....
"Sir... once again welcome... 🌹"(anchor)
"Thankyou...😊"
"സർ...എത്ര വർഷമായി ഈ ഫീൽഡിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്...? "
"അതികം ഒന്നും ആയിട്ടില്ല... 4 നാല് ആയിട്ടുള്ളു RCC യിൽ Doctor ആയി ജോയിൻ ചെയ്തിട്ട്.... "😊
"Every successful man has a painful story എന്നാണല്ലോ....അതികം ആരും തെരഞ്ഞെടുകാത്ത ഒരു ഫീൽഡ് ആണല്ലോ ഇത്... എന്താണ് സാറിനെ ഇതിലേക്ക് നയിച്ചത്..... OR.... താങ്കളുടെ ജീവിതത്തിലും ഈ Quote പറഞ്ഞ പോലെ വല്ല painful സ്റ്റോറിയും നടന്നിട്ടുണ്ടോ... which made your life successful...?"
"Yes....എന്റെ ഈ വിജയത്തിന്റെ പിന്നിലും ഒരു കഥയുണ്ട് ഉണ്ട്... പ്രതീക്ഷയുടെയും ക്ഷമയുടെയും സ്നേഹത്തിന്റെയും കഥ....🌹മധുരമേറിയ സൗഹ്രദത്തിന്റെ കഥ🌹.... Which made me to stand here...😊...."
"സർ... വിരോധമില്ലെങ്കിൽ ആ സൗഹ്രദത്തിന്റെ കഥ ഞങ്ങൾക്കും പറഞ്ഞു തരാമോ... "
"Of course.... why not...😊
(തന്റെ ഓർമകളെ പിറകിലേക്ക് ഓടിച്ചു കൊണ്ടു അദ്ദേഹം പറയാൻ തുടങ്ങി... ആ സുന്ദരമേറിയ നിമിഷത്തിന്റെ ഓർമകളിൽ തുഴഞ്ഞു കൊണ്ട് ... )
"Ajmal Rahman🌹 എന്ന എന്റെ സ്വന്തം അജു... ഓർമ വെച്ച നാൾ തൊട്ടേ ഞങ്ങൾ ഒരുമിച്ചാണ്... എല്ലാ സന്ദർഭങ്ങളിലും തോളോട് തോൾ ചേർന്ന് നിന്നു... സന്ദോഷങ്ങൾ ഒരുമിച്ചിരുന്ന് ആഘോഷിച്ച പോലെ തന്നെ സങ്കടങ്ങൾ വന്ന് ചേരുമ്പോഴും ഒരുമിച്ചു നിന്ന് തന്നെ ഫേസ് ചെയ്തു... എന്തിനും ഏതിനും എല്ലാത്തിനും എപ്പോഴും ഒരുമിചായിരുന്നു... പരസപരം അറിയാത്തതായിട്ട് ഒന്നുമില്ലായിരുന്നു... ഈ സൗഹൃദം കണ്ടു പലരും അസൂയയോടെ നോക്കി.... ചിലർ പിരിയിക്കാനും ഒരു ശ്രമം നടത്തി... പക്ഷെ നടന്നില്ല... ഇത്രേം മധുരമുള്ള സൗഹ്രദത്തിൽ കൈപ് ചേർക്കെണ്ട എന്ന് കരുതിയിട്ടാകാണം ഞങ്ങളെ parents ഒരേ സ്കൂളിൽ തന്നെ പറഞ്ഞയച്ചത്...
1st std മുതൽ 10th വരെ ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ചു... കളിച്ചും ചിരിച്ചും തല്ല് കൂടിയും കച്ചറ കൂടിയും പിണങ്ങിയും വീണ്ടും ഇണങ്ങിയും അങ്ങനെ അങ്ങനെ നീണ്ടു നിന്ന 10 വർഷങ്ങൾ... ഒരു പക്ഷെ ആ നാളുകൾ ആയിരിക്കും ഞങ്ങടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മധുരമേറിയത്☺️...
ഇനി മുമ്പോട്ടുള്ള ജീവിതത്തിലും ഒരുമിച്ച് തന്നെ നിൽക്കണം എന്നായിരുന്നു ഞങ്ങടെ തീരുമാനം... ബട്ട് വിധി മറ്റൊന്നായിരുന്നു.... 😞...
എന്റെ പപ്പക്ക് ജോലി ട്രാൻസ്ഫർ കിട്ടി ദുബായിലെക്ക്... അവനെ പിരിഞ്ഞു പോകാൻ എനിക്കൊട്ടും താല്പര്യം ഇല്ലായിരുന്നു... ബട്ട് പേരെന്റ്സിന്റെ നിർബന്ധം കാരണം അങ്ങോട്ട് മാറേണ്ടി വന്നു... 😒
അവിടെ settled ആയതിനു ശേഷം അവനുമായി ഉള്ള കോൺടാക്ട് പൂർണമായും നഷ്ടപ്പെട്ടു... അവിടുന്ന് കിട്ടിയ പുതിയ ഫ്രെണ്ട്സ് എന്നെ നഷ്ടപ്പെട്ട സൗഹൃദത്തിന്റെ ഓർമ്മകളിൽ നിന്നും മുക്തനാക്കി... പക്ഷെ അപ്പോഴും ഹൃദയത്തിന്റെ ഒരു കോണിൽ ആ മധുരമേറിയ സൗഹൃദത്തിന്റെ മുറിവ് ഉണങ്ങാതെ അവശേഷിച്ചിരുന്നു....
അങ്ങനെ ഡിഗ്രി കംപ്ലീറ്റ് ചെയ്ത് എന്റെ നിർബന്ധത്തിന് വഴങ്ങി പേരെന്റ്സ് എന്നെ നാട്ടിലേക് പോകാൻ സമ്മതം തന്നു... നാട്ടിലേക് ഉള്ള യാത്രയിൽ എന്റെ സ്വപ്നങ്ങളിൽ മുഴുവൻ അവനായിരുന്നു... Ajmal.. മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരനുഭൂതി ആയിരുന്നു.... അവിടെ എത്തി ആദ്യം ഞാൻ അന്വേഷിച്ചത് അവനെ ആയിരുന്നു.... ബട്ട് അവിടുന്ന് കിട്ടിയ മറുപടി എന്നെ വല്ലാതെ തളർത്തി...
അവന്റെ ഫാമിലി തിരുവനന്തപുരത്തിലേക്ക് ട്രാൻസ്ഫർ ആയി... എങ്ങെനെയൊക്കെയോ ഒരു പഴയ സുഹൃത്ത് വഴി അവന്റെ വീട് കണ്ടുപിടിച്ചു... ബട്ട് അവിടെ ചെന്നപ്പോഴും അവനെ മാത്രം കാണാൻ സാധിച്ചില്ല... എന്റെ കണ്ണുകൾ അവന് വേണ്ടി തിരയുകയായിരുന്നു...
അത് കണ്ടിട്ടാകാണം അവന്റെ ബ്രദർ വന്നു എന്നെ കൂട്ടി ഒരു യാത്ര തിരിച്ചത്.... ആ യാത്ര അവസാനിച്ചത് തിരുവനന്തപുരം RCC (Regional cancer centre )യിൽ ആയിരുന്നു... ഒരു സംശയ രൂപേണ ഞാൻ അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു നനവാർന്ന പുഞ്ചിരി നൽകിക്കൊണ്ട് എന്നെ ഹോസ്പിറ്റലിൽ കൂട്ടി കൊണ്ടു പോയി..പ്രിയപ്പെട്ട ആരോ ഇവിടെ ഉണ്ടെന്ന് മനസ്സ് മന്ത്രിച്ചു...
അകത്തു കയറിയപ്പോൾ അവിടുത്തെ അവസ്ഥ കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു... ഒരുപാട് കാൻസർ patience ജീവിതത്തിനോട് മല്ലിടുന്നു... വേദനയാർന്ന കണ്ണുകൾ...തളർന്ന് കിടക്കുന്ന ശരീരങ്ങൾ.... പ്രധീക്ഷകൾ അറ്റ ഹൃദയങ്ങൾ...💔
അങ്ങനെ ആ നടത്തം ഒരു റൂമിന് മുന്നിൽ ചെന്നെത്തി.. റൂമിന്റെ ഡോർ തുറന്നപ്പോൾ ശരിക്കും ഷോക്ക് അടിച്ചപോലെ ആയിരുന്നു എന്റെ അവസ്ഥ... ഭൂമി രണ്ടായി പിളർന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി ...😣
തുടരും....
Bạn đang đọc truyện trên: Truyen247.Pro