
5
ഉച്ചക്ക് ഫുഡ് ഒക്കെ കഴിഞ്ഞ് ഞാൻ ഹാൾ ൽ ഫോൺ ൽ കുത്തി ഇരിക്കുകയായിരുന്നു. ഉപ്പ പുറത്ത് പോയി. അതാ ഹാൾ ൽ അല്ലെങ്കിൽ ഞാൻ സാദാരണ മിക്ക സമയവും റൂം ൽ ആണ്.
ഹാൾ ൽ TV ഇട്ടിട്ടുണ്ട്. പഴേ ഒരു സിനിമ. പണ്ടത്തെ സിനിമ ക്ക് ഒക്കെ ഒരു പ്രതേക ഫീൽ ആണ്. ഇത്ര കണ്ടാലും മതി വരാത്ത ഒരു പ്രതേക ഫീൽ.
അതും കണ്ട് ഫോൺ ലും കുത്തി ഇരിക്കുകയായിരുന്നു.
ബിസ്മിയെ istagram ൽ അന്നെഷിച്ചാലോ? പെട്ടെന്ന് മനസ്സിൽ ഒരു തോന്നൽ. ഒരു ഫോളോ request കൊടുക്കാം. ഞാൻ അവളുടെ name അടിച്ചു അന്നെഷിച്ചു. കുറെ അന്നെഷിച്ചു. കിട്ടിയില്ല.
വാഹിദ് കാക ടാ account അന്നെഷിക്കാം. ആണുങ്ങളുടെ accout കണ്ടെത്താൻ പിന്നെയും എളുപ്പം ആണ്.
കിട്ടി ! വാഹിദ് കാകാടാ instagram account കിട്ടി. ഇനി അവളെ അന്നെഷിക്കണം. ഞാൻ നോക്കി. അവസാനം കിട്ടി. Private അക്കൗണ്ട് ആണ്. Request ഇട്ടാലോ? അല്ലേൽ വേണ്ട പിന്നെ ഇടാം. ഇപ്പോൾ തന്നെ ഇട്ടാൽ. ഞാൻ ഒരു കോഴി ആണെന്ന് കരുതിയാലോ?? . പിന്നെ ഇടാം അതാ നല്ലത്.
ഉറക്കം വരുന്നു. പോയി കിടക്കാം.
ഞാൻ എണീറ്റു പോയി കിടന്നു.
4 നാലര കഴിഞ്ഞു എണീറ്റപ്പോൾ. ഉമ്മ നല്ല ചൂടുള്ള ചായയും പിന്നെ കൊറിക്കാൻ പക്കവാടയും കൊണ്ട് തന്നു.
ചെറിയ മഴയുണ്ട് പുറത്ത്. ഉപ്പ നേരത്തെ എത്തി. ഞാൻ നേരെ ചായയും എടുത്ത് ഉമ്മറത്തേക്ക് പോയി. എല്ലാരും അവിടെ ഉണ്ടായിരുന്നു. ഒരു കസേര എടുത്ത് ഞാനും അവരോടപ്പം ഇരുന്നു.
വല്ലപ്പോഴും കിട്ടുന്ന അവസരങ്ങൾ ആണ്. അല്ലേലും ഫാമിലി ലെ എല്ലാരും ഒത്തിരുന്ന കാര്യം പറയുന്നതിന്റെ സുഖം ഒന്നിനും തരാൻ കഴിയില്ല എന്നതാണ് സത്യം.
'ബിസ്മിക്ക് മെസ്സേജ് ഏടാന്ന് പറഞ്ഞിരുന്നു, മറന്നു ' ആലിയ ഇതും പറഞ്ഞു അകത്തേക്ക് പോയി.
ആലിയഡിൽ എങ്ങനാ ബിസ്മി ടാ നമ്പർ ഞാൻ ആലോജിച്.ഇനി അവളിൽ നിന്ന് ബിസ്മിയുടെ നമ്പർ എടുക്കണം.
അയ്യേ അത് കുറച്ചു cheap ആകില്ലേ. അല്ല, എന്റ അവളുടെ നമ്പർ ഉണ്ടെന്ന് അറിയില്ല ആരു അറിയാൻ ആണ്.
പക്ഷെ എങ്ങനെ ആലിയാരാടുത്ത ചോദിക്കും. അതല്ലേ പാട്.
അല്ലേൽ വേണ്ട. വെറുതെ...
ഞാൻ ചായ കുടിച്ചിട്ട് എന്നിട്ട് പോയി. പുറത്തൊക്കെ ഒന്നിറങ്ങണം. കവല വരെ പോകാം. ഞാൻ അതും പറഞ്ഞു വീട്ടിൽ നിന്നിറങ്ങി. എല്ലാരേയും ഒന്ന് കാണണം. എല്ലാരും ക്ലബ് ൽ കാണും. ഞാൻ അവിടേക്ക് ചെന്നു.
" അളിയാ... നീ എത്തിയോ " റാഫി ആണ്.
" പിന്നെ നീ എന്ത് കരുതി, ഞാൻ ആ വഴി പോയെന്നോ "
" വാ ഇരി.. " അവന് ഒരു കസേര എടുത്ത് എന്റെ മുന്നിൽ ഇട്ടു എന്നിട്ട് മറ്റൊരു കസേര എടുത്ത് അതിൽ ഇരുന്നു.
" എന്ന് നിന്റെ പെങ്ങളെ കാണാൻ കുറച്ചു പേര് വരുമെന്ന് കേട്ടല്ലോ " അവന് പറഞ്ഞു.
" ഹാ ! അളിയാ. മുന്നേ അവർ വന്നിരുന്നു. എന്ന് ഇപ്പോൾ ഫാമിലി ആയി വന്നതാ"
" ചെറുക്കൻ എന്ത് ചെയ്യുന്നു "
"ഗൾഫ് ൽ ആണ്. എടാ പിന്നെ.... " ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ' ഈ തെണ്ടിയെ വിശ്വസിക്കാൻ പറ്റില്ല ചില സമയം. പിന്നെ അയല്പക്കം സ്റെഫിക്കണം വല്ലതും പറയുമ്പോൾ, ഇല്ലേൽ പണി പാലിന് വെള്ളത്തിൽ കിട്ടും '
" ഞാൻ എന്ന് ബിസ്മി യെ കണ്ടു... "
" നിന്റ ഫസ്റ്റ് ക്രഷ്. എവിടെ വെച്ച കണ്ടേ? "
" അവൾ എന്ന് ആലിയയെ കാണാൻ വന്ന
ചെറുക്കന്റെ പെങ്ങൾ ആണ് "
" അപ്പോൾ നിനക്ക് കാര്യങ്ങൾ ഒക്കെ എളുപ്പം ആയല്ലോ. അയാൾ ആലിയയെ കെട്ടും നീ അങ്ങേര പെങ്ങളെ കെട്ടിക്കോ "
ഞാൻ അവനെ ഒന്ന് നോക്കി.
" നിന്റെൽ അവൾടെ നമ്പർ ഉണ്ടോ " അവന് ചോദിച്ചു.
" നമ്പർ ഇല്ല പക്ഷെ അവളുടെ istagram അക്കൗണ്ട് കിട്ടി. ഞാൻ ഫോളോ ചെയ്തില്ല "
" എവിടെ.. നോക്കട്ടെ " അവന് പറഞ്ഞു.
ഞാൻ എടുത്ത് കൊടുത്തു.
" ഇത്രേം അടുത്ത് കിട്ടിട്ടും. ഫോളോ ചെയ്യാത്തത് മോശമായി പോയി " ഇതും പറഞ്ഞു അവന് ഫോളോ request ൽ ഞെക്കി.
"എടാ... " ഞാൻ ഫോൺ തട്ടി പറിച്ചു. " നീ എന്താടാ കാണിച്ചേ.... ശേ ! ഇനി ഞാൻ കോഴി ആണെന്ന് അവൾ കരുതില്ലേ..... ഇനി cancel ചെയ്യാൻ പറ്റില്ല. അവൾ ഓൺലൈൻ ഒണ്ടായിരുന്നെങ്കിലോ.... "
" കരുതുന്നേൽ കരുതെട്ടട അവൾ പോയെ വേറെ " അവന് അതും പറഞ്ഞു പോയി.
'ഇവനെടുത്ത പറഞ്ഞ എന്നെ വേണം പറയാൻ ' ഞാൻ തിരികെ വീട്ടിലേക്ക് നടന്നു.
-------------------
ഇഷ്ടയാൽ vote ഇടണം
Bạn đang đọc truyện trên: Truyen247.Pro