34
Bismi's pov
ഓഫീസ് എത്തി, ഞാൻ നേരെ എന്റെ സീറ്റ് ന്റെ അടുത്തേക്ക് നടന്നു. നേരത്തെ ആണ്. ടേബിൾ ഒക്കെ ഒന്ന് ക്ലീൻ ആക്കിയിട്ടു അവിടെ ഇരുന്നു. അപ്പോൾ ആണ് കുറച്ചു മെയിൽ ചെക്ക് ചെയ്യാൻ ഉള്ള കാര്യം ഓർത്തത്. ഞാൻ അതൊക്കെ ചെക്ക് ചെയ്യുകയായിരുന്നു.
"ട്ടോ..."
ഞാൻ ഞെട്ടി, തിരിഞ്ഞ് നോക്കിയപ്പോൾ സർ ആണ്. ഞാൻ ഒരു ദേഷ്യത്തിൽ നോക്കി. അങ്ങേര് ഒരു ചിരി ചിരിച്ചു കാണിച്ചു. പിന്നെ ഞാനും ചിരിച്ചു... എന്റെ ദേഷ്യം എക്സ്പ്രഷൻ കണ്ട് അങ്ങേര് വല്ലാതെ അയായിരുന്നു അതാ ഒന്ന് ചിരിച് കാണിച്ചേ 🤭...
സർ പോകൻ ഒരുങ്ങിയപ്പോൾ ഞാൻ ശ്രെദ്ധ എന്റെ ലാപ് ലേക്ക് തിരിച്ചു.
"നിനക്ക് ഇങ്ങനെ അലിഫ് നെ അറിയാം..."huh... ഞാൻ തിരിഞ്ഞ് ഫയാസ് നെ നോക്കി. സർ എന്താ ഇങ്ങനെ ചോദിക്കുന്നെ.
"ഞാൻ ഇന്നലെ പറഞ്ഞില്ലേ ബ്രദർ ന്റെ വൈഫ് ന്റെ ബ്രദർ ആണെന്ന്..."ഞാൻ പറഞ്ഞു.
"സ്വന്തം ബ്രദർ ന്റെയോ...."ഇതെന്താ വല്ലാതെ ഒരു സംശയം.
"യെസ്.... എന്തെ..."ഞാൻ അങ്ങോട്ട് ചോദിച്ചു.
"ഏയ്യ് ഒന്നുല്ല...." ഞാൻ ഒരു പിരികം പൊക്കി സംശയരോപത്തിൽ നോക്കി.എന്തോ ഒരു പന്തിക്കേട്.
"അത് പിന്നെ... ഹ്മ്മ്.... അത്.... ഞാൻ ഒരു ഫയൽ തരാം നീ അത് അവന് കൊടുക്കണം...." സർ പറഞ്ഞു നിർത്തി, ഫയൽ മെയിൽ ചെയ്താൽ പോരെ.
"ഫയൽ മെയിൽ ചെയ്താൽ പോരെ..." ഞാൻ അങ്ങ് ചോദിച്ചു.
"ഇത് അല്പം important ആണ്. നീ ആ ഫയൽ അവന്റെ സെക്രെട്ടറി ഡേൽ കൊടുത്താലും മതി..." അത് എന്തായാലും നന്നായി... എനിക്ക് ആ SECRETARY യെ ഒന്ന് കാണണം. ഞാൻ സർ നെ നോക്കി ഓക്കേ പറഞ്ഞു.
എന്നിട്ട് ഫയൽഉം വാങ്ങി നേരെ ലിഫ്റ്റ് ന്റെ അവിടേക്ക് നടന്നു. ലി ടത് 5 ത് ഫ്ലോർ ൽ ആണ്. ഞാൻ 3 rd ഫ്ലോറിലും... നടന്ന പോയാലോ....
അപ്പോഴേക്കും ലിഫ്റ്റ് തുറന്നു.
ദേ നില്കുന്നു mr. ലി. വേറെ ഒരു ആൾ കൂടാ ഉണ്ട്. ഞാൻ അകത്തു കേറി, എന്നിട്ട് ലി യെ നോക്കി ഒന്ന് ചിരിച്ചു. എന്താണോ എന്തോ ഇന്നലത്തെ സ്വപ്നത്തിന്റെ ശേഷം എന്റെ എല്ലാം ദേഷ്യവും പോയി.
ശേ നാണക്കേട്, ഞാൻ ജുമയോട് പറഞ്ഞത് ഓർത്തു എനിക്ക് എന്നോട് തന്നെ വല്ലാത്ത ലജ്ജ തോന്നി. എന്തൊക്കെയാ പറഞ്ഞെ, ലി വന്നു hi പറഞ്ഞാൽ ഞാൻ 'ആരാ ' എന്ന് ചോദിക്കും...
ലിഫ്റ്റ് അടുത്ത ഫ്ലോർ ൽ തുറന്നു, കൂടാ ഉണ്ടായിരുന്ന ആൾ ഇറങ്ങി. ഇപ്പോൾ ഞാനും ലി യും മാത്രം.
ഞാൻ ലി യെ ഒന്ന് നോക്കി. Something is.... റോങ്ങ്..... ലി നല്ല സൈലന്റ് ആണല്ലോ ആൻഡ്... ലി ടാ കവിളിൽ എന്താ... ചെറിയ കളർ പോലെ.... Omg ലി blush ചെയ്യുന്നോ..... പടച്ചോനെ സിറ്റുവേഷൻ വല്ലാത്ത ബോർ ആകുന്ന പോലെ.
"ഇന്ന് ലേറ്റ് ആയോ..."അപ്പോൾ കിട്ടായത് അങ്ങ് ചോദിച്ചു.
"Huh..."ലി ഞെട്ടി എന്നെ തിരിഞ്ഞ് നോക്കി.
സ്വപ്ന ലോകത്തിൽ ആയിരുന്നോ. മറ്റേ കൊച്ചിനെ കുറിച് ആലോചിച്ചോണ്ട് ഇരിക്കയിരിക്കും അതാ ആ blush..... എനിക്ക് വീണ്ടും ദേഷ്യം വരാൻ തുടങ്ങി.
പടച്ചോനെ നീ ലി യെ കാത്തോളണേ... ഇന്നലെ തലയണക്ക് സംഭവിച്ചത് വല്ലോം ലി ക്ക് സംഭവിച്ച... ഒരു ഫാമിലി ഫങ്ക്ഷന് ഉം പോകൻ പറ്റില്ല... ഫുഡ് ഉം കിട്ടില്ല...
ലി എന്നെ തന്നെ നോക്കി കൊണ്ട് നില്കുവാൻ "... ആ.... ലേറ്റ് ആയോ എന്ന് " ഞാൻ ഒന്നൂടെ ചോദിച്ചു. സംസാരിക്കുന്ന ആകും നല്ലത്... ആലോചിക്കാൻ തുടങ്ങിയ.. ലി ക്ക് വല്ലോം സംഭവിക്കും....
"...അ.. അതെ ...." ലി എന്താ വിക്കുന്നെ... ഇനി വിക്കിന്റെ അസുഖം ഉണ്ടോ എന്തോ. അപ്പോളേക്കും ലിഫ്റ്റ് ഓപ്പൺ ആയി.
ഇനി നിൽക്കുന്ന പന്തി അല്ല,ഞാൻ ചാടി ഇറങ്ങി... കണ്ട വഴിയിലേക്ക് പോയി.
ഹാവൂ.... ലി ഒപ്പ്പോസിറ്റ ഭാഗത്തേക്കണ പോയത്... ഇനി മറ്റേ റിസനായെ കണ്ടത്തണം. ഞാൻ അവിടെ നിന്നിരുന്ന ഒരു കുട്ടിയോട് റിസനായെ പറ്റി ചോദിച്ചു.
"റിസനാ ഇന്ന് ലീവ് ആണ്..."ലീവ് ഓ അതെന്താ.
"അതെന്താ....."ഞാൻ തടയുന്നതിന് മുന്നേ എന്റെ ശബ്ദം ഉയർന്നു.
"അവളുടെ മാര്യേജ് ആണ് സൺഡേ so ലീവ് ൽ ആണ് " മാര്യേജ് ഓ.... അപ്പോൾ ലി..... വെയിറ്റ്.... അപ്പോൾ ഇന്നലെ... ലി അവളോട അല്ലെ ഫുഡ് കഴിക്കാൻ പോയ....
ഷെയ്യ്യ്യ്യ്.. ഞാൻ വെറുതെ ആവശ്യമില്ലാത്ത ഒക്കെ ചിന്തിച്ചു കൂടി. പാവം എന്റെ തലയണ.. എത്ര സ്റ്റിച് ഉണ്ടാരുന്നു അതിന്. എന്തോരം വേദനിച്ചു കാണും അതിന്.... എനിക്ക് വിഷമം തോന്നി.
ഞാൻ തിരിഞ്ഞ് എന്റെ ഓഫീസ് റൂം ലേക്ക് പോയി. ഇത് എന്തായാലും ജുമാ യോട് വിളിച്ചു പറയണം. ഞാൻ ഫോൺ എടുത്തു... ടൈം 10 കഴ്ഞ്ഞേ ഉള്ളു... ആൾ ക്ലാസ്സിൽ ആകും 11 മണിക്ക് വിളിക്കാം അപ്പോൾ ഇന്റർവെൽ ആണ്.
ഞാൻ 11 മണിക്ക് ഒരു അലാറം സെറ്റ് ചെയ്തു എന്നിട്ട് എനിക്ക് വന്ന വർക്ക് ഒക്കെ ചെയ്യാൻ തുടങ്ങി.
"നീ.. എന്നെ പിരിന്തൽ.... ഉയിരേ ഉയിരേ...."
Hi നല്ല പാട്ട്... വെയിറ്റ്.. ഇത് അലാറം സോങ് അല്ലെ . ഞാൻ ഓഫ് ആക്കിയിട്ടു ജുമാ യെ വിളിച്ചു.
"ഹലോ..."
" എടാ ഞാൻ ക്ലാസില... നമുക്ക് ഇന്റർവെൽ തന്നില്ല ആ കാലമാടൻ. നീ വാട്സ്ആപ്പ് ൽ വാ. ഞാനവിടെ കാണും... "
അതും പറഞ്ഞു അവൾ കാൾ കട്ട് ആക്കി. എന്ത് നല്ല വിദ്യാർത്ഥി ആണ് അല്ലെ ജുമാ. ഇന്റർവെൽ തരാത്ത പ്രേതിഷേധത്തിൽ വാട്സ്ആപ്പ് ൽ കേറി ഇരിക്കുന്നു .
അപ്പോൾ ആണ് ഒരു സംഭവം ശ്രെദിച്ചേ ... Huh ... ഞാൻ എപ്പോളാ ലി യെ വിളിച്ചേ... കാൾ ലിസ്റ്റ് ൽ നെയിം കിടക്കുന്നു.
ഇനി ഇപ്പോളിലും കയ്യ് തട്ടി പോയതാവോ... അല്ല അതിന് ഞാൻ ഇന്നലെ ബ്ലോക്ക് ആക്കിയില്ലേ... ചിലപ്പോൾ അതിന് മുന്നേ പോയതാവും... ശേ നാണക്കേട് ആയി. ഇനി ഇങ്ങനെ മുഖത്തു നോക്കും. എന്തായാലും എപ്പോളാ വിളിച്ചേ എന്ന് നോക്കാം.
😳
ഫോൺ ൽ ടൈം മാറി കിടക്കുവാണോ... ലി യുടെ കാൾ പാതിരാതി 1 കാണിക്കുന്നു... ഞാൻ മുകളിൽ നോട്ടിഫിക്കേഷൻ ബാർ ൽ നോക്കി, എന്നിട്ട് നേരെ റൂമിലെ ക്ലോക്ക് ലേക്കും.അല്ല... സമയം കറക്റ്റ് ആണല്ലോ.. പിന്നെ എങ്ങനെ ...
എന്റെ ഹാർട്ട് ബീറ്റ് കൂടാൻ തുടങി പടച്ചോനെ... ഇതെന്താ സംഭവം. ഞാൻ എത്ര നേരം കാൾ ഉണ്ടാരുന്നു എന്ന് നോക്കി..
3 മിനിറ്റ്.... തമ്പുരാനെ.. ഞാൻ എന്താ കാണിച്ചേ, ലി യെ എന്തിനാ പതിറ്റാത്രി വിളിച്ചേ.... അതൊക്കെ പോട്ടെ ഞാൻ എന്തായിരിക്കും പറഞ്ഞത് പാതിരാതി... കാൾ റെക്കോർഡിങ് ഓൺ ആണെന്ന് തോനുന്നു, ചെന്ന് നോക്കാം.
🙂
നന്നായി.... അപ്പോ bie.
Juma's pov
ഈ കാലമാടൻ കാരണം ക്യാന്റീനിൽ പോകാം എന്ന പ്ലാൻ ആണ് ഫ്ലോപ്പ് ആയത്. അപ്പോൾ ആണ് ബിമി ടാ കാൾ വന്നത്, ഞാൻ പെട്ടെന്നു കാൾ എടുത്തു, സൈലന്റ് ആയത് ഭാഗ്യമായി, പയ്യെ തറയിൽ ഇരുന്നിട്ട് അവളോട് വാട്സ്ആപ്പ് ൽ വരാൻ പറഞ്ഞു.
എന്തായാലും ലി യെ പറ്റി ആവും അല്ലാതെ എന്ത് ആവാൻ . ചിലപ്പോൾ മറ്റേ റിസനാടാ കാര്യം ആവും.
ഞാൻ വാട്സ്ആപ്പ് ൽ കേറി.... Huh ഇവൾ എന്താ ഓൺലൈൻ വരാതെ. എന്റടുത്തു വരാം എന്ന് പറഞ്ഞിട്ടോ.
പെട്ടെന്ന് വീണ്ടും കാൾ വന്നു.
ഇവൾ എന്തിനാ വീണ്ടും കാൾ ആക്കുന്നത്, ഞാൻ പറഞ്ഞ അല്ലെ, ഞാൻ കട്ട് ആക്കി. അവൾ വീണ്ടും വിളിക്കുന്നു, എന്തേലും വിഷയം കാണോ.... എനിക്ക് ചെറിയ ടെൻഷൻ ആയി. ഞാൻ വീണ്ടും തറയിൽ ഇരുന്നു. ഇവിടെ ഇരുന്നാൽ ആരും അറിയില്ല.
"എടാ നീ whats...
"എടാ.... പെട്ട് ... അത്യാവശ്യം.."എന്നെ പറയാൻ സമദിക്കാതെ അവൾ പറഞ്ഞു. എന്തോ പ്രശ്നം ഉണ്ട്.
"വെയിറ്റ്...." അത് പറഞ്ഞു. ഞാൻ ഫോൺ പോക്കറ്റ് ൽ ഇട്ടിട്ട് എണിറ്റു.ഹാദിയോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു ഡോർ ന്റെ അടുക്കലേക്ക് നടന്നു.ഭാഗ്യത്തിന് മാം കൂടാ ഉണ്ടാരുന്നു. ഞാൻ മാം ന്റെ അടുത്ത് ചെന്ന് വാഷിംറൂം ൽ പോകണം എന്ന് പറഞ്ഞു.
നേരെ വാഷിംറൂം ൽ ചെന്നിട് ഫോൺ ചെവിയിൽ വെച്ചു
"എടാ എന്താ പ്രശ്നം...."
"എടാ... ഞാൻ ഒരു മണ്ടത്തരം കാണിച്ച... But എങ്ങനെയാ എന്നൊന്നും ഓർമ ഇല്ല... ഇനി എന്ത് ചെയ്യും...."
"നീ കാര്യം പറഞ്ഞെ.... എന്താ സംഭവിച്ചേ..."
"ഞാൻ രാവിലെ പറഞ്ഞില്ലേ സ്വപ്നത്തിൽ ലി യെ വിളിച്ചു ചീത്ത പറഞ്ഞു എന്ന്... അത് റിയൽ ആരുന്നു... " ..നൈസ്.....
"ഇനി ഞാൻ എന്ത് ചെയ്യും... എനിക്ക് ഒന്നും അറിയാൻ വയ്യ... പേടി ആകുന്നു.... "
"വെയിറ്റ് വെയിറ്റ്.... ആദ്യം നീ എന്തൊക്കെയാ ലി യോട് പറഞ്ഞത് കാൾ ൽ എന്ന് ഓർമ ഉണ്ടോ..."
"എനിക്ക് ലി യെ ഇഷ്ടമാണ് എന്ന് വരെ പറഞ്ഞു..."...
"ഉറപ്പാണോ.."
" എടാ കാൾ റെക്കോർഡിങ് ആയിരുന്നു ഞാൻ കെട്ട് നോക്കി.... ആദ്യം ലി യെ കുറച്ചു വഴക്ക് പറഞ്ഞു വേറെ പെണ്ണിനെ കേട്ടരുത് എന്നൊക്കെ വാണിംഗ് ചെയ്തു.... കൂടാ ഇഷ്ടമാണ് എന്നും പറഞ്ഞു... "
"നന്നായി...."
"എടാ ഇനി എന്ത് ചെയ്യും.... ചുമ്മാതയല്ല രാവിലെ..."
" രാവിലെ എന്താ... "
"ഇന്ന് ഫയസ് ഒരു ഫയൽ ലി ടാ secretry ക്ക് കൊടുക്കാൻ പറഞ്ഞു. ഞാൻ ലിഫ്റ്റ് ൽ ആണ് പോയത്. ലി ഉണ്ടാരുന്നു. ആദ്യം വേറെ ഒരാൾ കൂടാ ഉണ്ടാരുന്നു, അയാൾ ഇറങ്ങിയ ശേഷം നമ്മൾ മാത്രാരുന്നു ആൻഡ്... ലി സൈലന്റ് ആയിരുന്നു....."
"നീയോ..... നീ വല്ലോം പറഞ്ഞോ..."
" ഞാൻ ചോദിച്ചു ലേറ്റ് ആയോ എന്ന്... വേറൊന്നിനും സമയം കിട്ടിയില്ല.. "
"ജൂന.... "എന്നെ ആരോ വിളിച്ചു. ഹാദി ആണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്
"മാം അന്നെഷിക്കുന്നുണ്ട്. നീ വാ. കലിപ് ൽ ആണ്." ഹാദി പറഞ്ഞു.
ഞാൻ തലകുലുക്കി, ഇപ്പോൾ വരാം എന്ന് പറഞ്ഞു ബിമി യോട് സംസാരിച്ചു.
"എടാ... വിഷയം ഒന്നും ഇല്ല. രാവിലെ ഒന്നും സംഭവിച്ചില്ലലോ... നീ എന്തയാലും മാക്സിമം അയാളെ മീറ്റ് അകതെ നോക്ക്... ബാക്കി വീട്ടിൽ എത്തിട്ടോ പ്ലാൻ ആക്കാം... എനിക്ക് ഇപ്പോൾ പോണം..."
"എടാ... നീ.... ഹാ ടാ... നീ പൊക്കോ... ഞാൻ എന്തയാലും ലി യും ആയി കൂടികഴ്ച ഒഴിവ്വക്കാൻ മാക്സിമം ശ്രെദ്ധിക്കാം."
" ഓക്കേ.. Bie " കാൾ കട്ട് ആക്കി.
അവൾ നന്നായി ടെൻഷൻ ആയിട്ടുണ്ട്. ഈ കാലമാടൻ ആയോണ്ടാണ് അല്ലേൽ ഈ ക്ലാസ്സ് പോട്ടെ എന്ന് കരുതരുന്നു മാത്രം അല്ല ബാക്കി ആരും scene അല്ല. പക്ഷെ ഇത് hod ആയോണ്ട് ആണ്. ഞാൻ ഹാദിയോടൊപ്പം അകത്തേക്ക് പോയി. എങ്കിലും മനസിൽ മൊത്തോം ബിമി ആരുന്നു.
Bismi's pov
ജുമാ ബിസി ആയി. ഇനി ഞാൻ എന്തോ ചെയ്യും... ബിമി... നീ പേടിക്കണട... ജുമാ പറഞ്ഞില്ലേ. മാക്സിമം കൂടികഴ്ച ഒഴുവാക്കാൻ നോക്കുക അത്ര തന്നെ.. ഞാൻ സ്വയം ആശ്വസിപ്പിച്ചു ..അയ്യോ ഞാൻ എങ്ങനെ ഫുഡ് കഴിക്കും... ഐഡിയ... നേരത്തെ പോയി ഫുഡ് വാങ്ങി വരാം ഇവിടെ ഇരുന്ന് കഴിക്കാം.
അല്ലേൽ ഹാഫ് ഡേ ലീവ് അടുത്താലോ.. ലീവ് കിട്ടോ എന്തോ എന്തായാലും ഫയാസ് നോട് ചോദിക്കാം.
ഇത് ശെരിയാകുന്ന ലക്ഷണം ഇല്ല. ലീവ് കിട്ടില്ല എന്ന് ഫയാസ് പറഞ്ഞു. അവര്ക് ഒരു ഡേ തന്നൂടെ ഞാൻ വേണേൽ സൺഡേ കൂടാ വർക്ക് ചെയ്യാം. ഇന്നത്തേക്ക് മാത്രം... എന്റെ കണ്ണ് നിറയുന്ന പോലെ തോന്നി. ഞാൻ അത് തുടച്ചു.
"ലീവ് കിട്ടാത്തോണ്ട് കരയുവാനോ.."ഞാൻ പെട്ടെന്നു ശബ്ദം വന്ന സ്ഥാലത്തേക്ക് നോക്കി. സർ ആണ്.
ഞാൻ ഒരു ഫേക്ക് സ്മൈലി കാണിച്ചു. എന്റെ ഉള്ളിൽ എന്താ നടക്കുന്നെ എന്ന് എനിക്ക് മാത്രേ അറിയൂ.
"നീ വന്നിട്ട് ഒരാഴ്ച പോലും ആയില്ലലോ അത് കൊണ്ട് ആണ്. അല്ലാതെ ഞാൻ ആയി പിടിച്ചു വെച്ചേക്കുന്ന ഒന്നും അല്ല "സർ പറഞ്ഞു.
ഞാൻ മനസിലായി എന്ന അർത്ഥത്തിൽ തല കുലുക്കി.
"വരുന്നില്ലേ ഉച്ച ആയി കഴിക്കാൻ പോകാം..."അതിനിടെ ഉച്ച ആയോ. എനിക്ക് കഴിക്കണം എന്നുണ്ട് but വിശപ്പില്ല. തൊണ്ടയിൽ നിന്ന് ഇറങ്ങുമോ എന്ന് അറിയില്ല.
"വേണ്ട വിശപ്പില്ല.."ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"ശെടാ... താൻ ഇത്ര സില്ലി ആണോ.. നീ വന്നേ വല്ലോം കഴിച്ചേ..."എന്തെ എനിക്ക് സില്ലി ആയിക്കൂടെ.... താൻ എന്ത് അറിഞ്ഞിട്ടാ... എനിക്ക് വീണ്ടും കണ്ണിൽ വെള്ളം വരുന്ന പോലെ തോന്നി.
".... ശെരി അങ്ങനെ എങ്കിൽ നീ ഒരു അര മണിക്കൂട് നേരത്തെ പൊക്കോ..."ഞാൻ ഞെട്ടി സർ നെ നോക്കി. എന്റെ മുഖം 100 watt ബൾബ് മാതിരി ഉണ്ടാരുന്നു.
"ശെരിക്കും .."സർ ചിരിച്ചു.. ഞാൻ ഒരു ചമ്മിയ ചിരി കാണിച്ചു.അത് എന്തയാലും നന്നായി. ഇപ്പോൾ എങ്ങനേലും ഒന്ന് ശ്രെദ്ധിചാൽ പിന്നെ വൈകിട്ട് ലി യെ കാണും എന്ന് പേടിക്കണ്ട.
"താൻ വാ കഴിക്കാം..."സർ അത് പറഞ്ഞപ്പോൾ... പോകണോ എന്ന സംശയം വീണ്ടും വന്നു. എന്തയാലും സാർ ഇത്ര വിളിച്ച അല്ലെ പോകാം. ഞാൻ എണിറ്റു. പടച്ചോനെ ഒരു പ്രാർത്ഥന ഇന്നലത്ത പോലെ ലി ക്ക് ഇന്നും പുറത്ത് ഫുഡ് കഴിക്കേണ്ട ആവശ്യം വന്നിരുന്നേൽ.
ഞാൻ നന്നായി പ്രാർത്ഥിച്ചു കൊണ്ട് കാന്റീൻ ലേക്ക് നടന്നു. കൂപ്പൻ എടുത്തു. ഫുഡും വാങ്ങി വന്നു. ഹന്ന അവിടെ ആദ്യമേ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. ഞാൻ ഹന്നക്ക് ഓപ്പോസിറ്റ ആയിട്ട് ഇരുന്നു.ഫയാസ് /സർ ഹാന്നാടാ അടുത്ത സീറ്റ് ലും.
ഞാൻ ഫുഡ് ൽ നിന്ന് ഒരു പിടി എടുത്ത് വായിൽ വെച്ചു,എല്ലാം മറന്ന് ചാവക്കുവായിരുന്നു, നല്ല taste..
"Hi..."എന്റെ ഫുഡ് തൊണ്ടയിൽ കുടുങ്ങി. ഞാൻ ചുമ്മക്കാൻ തുടങ്ങി. ആ ശബ്ദം തന്നെ ധാരാളം ആയിരുന്നു എനിക്ക്.
"വെള്ളം എടുത്തു കുടിച്ചേ..."ഫയാസ് പറഞ്ഞു, ഹന്ന എന്റെ തലയിൽ തട്ടുന്നുണ്ട്. ഞാൻ പെട്ടെന്നു വെള്ളം എടുത്തു കുടിച്ചു. ലി യെ നോക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു. അപ്പോളേക്കും ലി എന്റെ അടുത്ത് ഇരുന്നു..... പടച്ചോനെ ഇനി എല്ലാം നിന്റെ കയ്യിൽ.... .
" അലിഫ് അല്ലെ..."ഫയാസ് ആണ്.
ലി തല കുലുക്കിയ പോലെ തോന്നി. ഞാൻ നോക്കാൻ ഒന്നും നിന്നില്ല. പെട്ടെന്നു കഴിക്കാൻ തുടങ്ങി. എങ്ങനെ എങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം അത്ര തന്നെ.
"ഇവൾ പറഞ്ഞാരുന്നു, ഒരു റിലേറ്റീവ് ഉണ്ട് ഇവിടെ എന്ന് . " ഫയാസ് ആണ് എപ്പോളും.
"ഓഹ് "
"താൻ കുറച്ചു നാൾ ആയുള്ളൂ അല്ലെ "ഫയാസ് ന എന്തൊക്കെ അറിയണം. ഞാൻ ഫുഡ് കഴിക്കുന്ന സ്പീഡ് കൂട്ടി.
"നീ എന്തിനാ കുത്തികെറ്റി കഴിക്കുന്നേ, വീണ്ടും മണ്ടേൽ കേറും.."നഷ്പ്പിച്ച് .... ഈ ഹാന്നക്ക് വെറുതെ ഇരുന്നൂടെ. ഞാൻ ഫുഡ് ഫുൾ വായിൽ വെച്ച കഷ്ടപ്പെട്ട് ഹാന്നയെ നോക്കി ചിരിച്ചു. എന്നിട്ട് മൊത്തോം കഷ്ടപ്പെട്ട് ഇറങ്ങി.
"ഒരു കുഞ്ഞു വർക്ക് ഉണ്ടാരുന്നു... മറന്ന് പോയി.."ഞാൻ ഒരു റീസൺ അങ്ങ് ഉണ്ടാക്കി, ലി സംശയിക്കണ്ട.
"എന്ത് വർക്ക്..." ഇവിടെ ആരും ഇല്ലേ ഈ ഫയാസ് ന്റെ വായിക്കകത് വല്ലോം കുത്തി നിറക്കാൻ. ഈ ഹന്നാൽ എന്താണ്. ഫയാസ് നേരെ ഫുഡ് കഴിക്കുന്നുണ്ടോ എന്നൊക്കെ ശ്രെദ്ധിചൂടെ . ഫുഡ് കഴിക്കുന്ന ടൈം മൊത്തോം ചലച്ചോണ്ട് ഇരുന്നാൽ. ഹന്ന പെട്ടെന്ന് വിധവ ആകില്ലേ. ആരോഗ്യം ഒന്നും ഇല്ലാതെ ഫയാസ് എന്തേലും സംഭവിച്ചാൽ....
"അത്..."ഞാൻ വായിൽ അവസാന ഉരുളയും വെച്ചു. എന്നിട്ട് പെട്ടെന്നു തന്നെ എണിറ്റു.അവരെ just ഒന്ന് നോക്കിട്ട് പ്ലേറ്റ് കൊണ്ട് വെക്കേണ്ട സ്പേസ് ൽ വെച്ചു.
റൂമിൽ വന്നപ്പോൾ എന്തൊരു ആശ്വാസം. ഞാൻ കുറച്ചു വെള്ളം എടുത്ത് കുടിച്ചു. ഫുഡിന്റെ ഇടക്ക് നേരെ കുടിക്കാൻ പറ്റിയില്ല. പെട്ടെന്നു കാൾ വന്നു. ജുമാ ആണ്.
"ഹ ടാ.."
"എന്തായി..."
"എടാ.. ഞാൻ ഫുഡ് കഴിക്കാൻ കാന്റീൻ ൽ പോയപ്പോൾ അവിടെ ലി എന്റെ അടുത്ത് വന്നു ഇരുന്നു..."
"എന്നിട്ട്... വല്ലോം പറഞ്ഞോ..."
"അതിന് ഞാൻ സമ്മതിക്കണ്ടേ ... ഞാൻ പെട്ടെന്നു ഫുഡ് കഴിച് ഇറങ്ങി ഓടി.... "എനിക്ക് എന്നെ കുറിച് ഓർത്തു അഭിമാനം തോന്നി.
"നന്നായി.... "ഇവൾ എന്താ ഇങ്ങനെ പറയുന്നേ. കളിയാക്കുന്ന ടോൺ ആണല്ലോ.
"എന്തെടാ...."
"എടി നീ എന്ത് മണ്ടത്തരം ആണ് കാണിച്ചേ. ഇപ്പോൾ ലി ക്ക് നല്ലത് പോലെ മനസിലായി കാണും, നിനക്ക് എല്ലാം ഓർമ വന്നു എന്ന്..."
"ആണോ.... അയ്യോ ഇനി എന്ത് ചെയ്യും..."
"ഇനി എന്ത് ചെയ്യാൻ... എങ്ങനേലും ലി യെ കണ്ട് മുട്ടാതെ വീട്ടിൽ എത്തണം അതെ ഉള്ളു..."
"അത് നീ പേടിക്കണ്ട.. സർ പറഞ്ഞു അര മണിക്കൂർ നേരത്തെ ഇറങ്ങാൻ. So ഇനി കാണില്ലായിരിക്കും..."
"ഹാ നേരത്തെ ഇറങ് ...ഞാൻ വെക്കുവാണെ "അവൾ കാൾ കട്ട് ആക്കി.
Juma's pov
അവളുടെ ഫോൺ കാൾ കഴിഞ്ഞപ്പോൾ എന്തോ വല്ലാത്ത പേടി. ലി യെ ശെരിക്കും അറിയില്ലലോ അതാണ് മെയിൻ പ്രശ്നം. അവൾക്കും അറിയില്ല എനിക്കും അറിയില്ല. ലി നല്ലവൻ ആണേൽ ഇത് വല്ല്യ വിഷയം അല്ല. ഇനി ലി ശെരി അല്ല എങ്കിൽ. അവർ മീറ്റ് ചെയ്താൽ അവളെ അവൻ ബ്ലാക്‌മെയ്ൽ വല്ലോം ചെയ്താൽ. ലോകം വല്ലാത്ത ആണ്. ബിമി പാവം ആണ്. എനിക്ക് അതെ ഉള്ളു പേടി. എനിക്ക് അവളുടെ അടുത്ത് നിൽക്കണം. അവൾ എല്ലാം നല്ല നിലക്ക് മാനേജ് ചെയ്താൽ മതിയാരുന്നു. പടച്ചോനെ... അവളെ നോക്കിക്കോളണേ..
Bismi's pov.
പറഞ്ഞ പോലെ തന്നെ 3:30 ആയപ്പോഴേക്കും സർ നോട് പറഞ്ഞിട്ട് ഞാൻ ലിഫ്റ്റ് ലേക്ക് ഓടി. പെട്ടെന്നു വീട്ടിൽ എത്തണം. ലിഫ്റ്റ് തുറന്നു. കുറച്ചു ആൾകാർ ഉണ്ട്. ഞാൻ അകത്തേക്ക് കേറി. ഇതെന്താ ഓഫീസ് ടൈം കഴിയുന്നതിനു മുന്നേ ഇത്ര തിരക്ക്. എനിക്ക് മുൻപിൽ നിൽക്കാൻ അസ്വസ്ഥത തോന്നിയത് കൊണ്ട് പുറകിലേക്ക് പോയി. എന്തോ തോന്നി വളത്തോട്ട് തിരിഞ്ഞപ്പോൾ...ദേ നില്കുന്നു.
എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. 1 st ഫ്ലോർ ൽ എല്ലാരും ഇറങ്ങുമ്പോൾ ഇറങ്ങണം ... പെട്ടെന്നു ഇറങ്ങണം. ലി യുമായി സംസാരിക്കാൻ ഒരു അവസരം കൂടാ കൊടുക്കരുത്. ഞാൻ ഉറപ്പിച്ചു.
എന്നാലും ഞാൻ വെറുതെ ഒന്ന് ലി യെ നോക്കി. ആളു നേരെ നോക്കി നിൽകുവാ, ഇനി എന്നെ കണ്ട് കാണില്ലേ... ചിലപ്പോൾ കണ്ടില്ലായിരിക്കും. നല്ലത്. ലിഫ്റ്റ് തുറക്കുമ്പോൾ ഒറ്റ ഓട്ടം അത് തന്നെ വഴി. ഞാൻ എല്ലാം ഉറപ്പിച്ചു നിന്നു.
ലിഫ്റ്റ് ഫസ്റ്റ് ഫ്ലോർ ൽ എത്തി. അതിന്റെ വാതിൽ മെല്ലെ തുറന്നു, എന്താ എല്ലാം വല്ലാത്ത സ്ലോ... ഞാൻ പോകൻ ആയി തുണിഞ്ഞതും ആരോ എന്റെ കയ്യിൽ പിടിച്ചു. ഞാൻ അവിടെ തന്നെ നിന്നു. ആര അത് എന്നൊന്നും നോക്കേണ്ട ആവശ്യം വന്നില്ല...... ജുമാാാാ ഞാൻ പെട്ട്... 😫
ഞാൻ ഇറങ്ങില്ല എന്ന് മനസിലായപ്പോൾ ലി കയ്യിൽ നിന്ന് വിട്ടു.ലിഫ്റ്റിൽ ഞാനും ലി യും മാത്രം ബാക്കി എല്ലാരും ഇറങ്ങി. ലിഫ്റ്റ് താഴെ underground ഫ്ലോർ ലേക്കാണ് പോകുന്നത്. പാർക്കിംഗ് ഫ്ലോർലേക്ക്.
എല്ലാം തുറന്ന് പറഞ്ഞാലോ... അതാകും എല്ലാം കൊണ്ടും നല്ലത്..
"അത്...."ഞാൻ പറയാനായി വാ തുറന്നതും ലിഫ്റ്റ് ഓപ്പൺ ആയി, ലി പുറത്ത് ഇറങ്ങി, ഞാൻ പിറകയും.ലി തിരിഞ്ഞു.
ഇവിടെ അതികം ആൾകാർ ആരും ഇല്ല. ഞാൻ ചുറ്റും ഒന്ന് നോക്കി.... ഞാൻ ഒരു ദീർക്ക നിശ്വാസം എടുത്തു. ലി എന്നെ നോക്കുകയാണ്..
"സത്യത്തിൽ... അത്... അത്... അത് ശെരിക്കും മനപ്പൂർവം അല്ല അറിയാണ്ട് ... അറിയാണ്ട് സംഭവിച്ചായാ അല്ലേൽ തന്നെ ആലോചിച്ചൂടെ പാതിരാത്രി 1 മണിക്ക് ഒക്കെ തലക്ക് വെളിവ് ഉള്ള ആരേലും വിളിച്ചു അങ്ങനെ ഒക്കെ പറയോ... Just പറ്റി പോയതാ... മനപൂ....."
"ഞാൻ ചോദിച്ചോ...."ഞാൻ നല്ല ഡ്രാമറ്റിക് ആയി കയ്യൊക്കെ കാണിച്ച പറയുന്നതിന് ഇടക്ക് കേറി ലി പറഞ്ഞു. ഞാൻ തല ഉയർത്തി ലി യെ നോക്കി.ലി ടാ മുഖത്തു ഉള്ള എക്സ്പ്രഷൻ എന്താ ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാൻ പറ്റുന്നില്ല...
"ഇല്ല..."ഞാൻ തല അല്ല എന്ന് നിലക്ക് കുലുക്കി.
"പിന്നെ എന്തിനാ...."എന്താ ലിയുടെ മനസിൽ എനിക്ക് വല്ലാത്ത കൺഫ്യൂഷൻ ആയി.ലി എന്താ ഉദ്ദേശിക്കുന്നെ
"പിന്നെ എന്തിനാ..ഇത് ."ഞാൻ എന്റെ കയ്യിലേക്ക് നോക്കി. ലിഫ്റ്റ് ൽ കയ്യ് പിടിച്ചത് ആണ് ഉദ്ദേഹിച്ചത്. ലി ക്ക് അത് മനസിൽ ആയി എന്ന് മനസിൽ ആയി.
ലി ഒരു ദീർക്കാനിശ്വാദം എടുത്തു.
Alif's pov
രാവിലെ അവളെ പെട്ടെന്നു ലിഫ്റ്റിൽ കണ്ടപ്പോൾ, ഞാൻ വല്ലാണ്ട് ഞെട്ടിയാരുന്നു. എങ്ങനെ ആയിരിക്കും അവളുടെ പ്രീതികരണം. ഞാൻ എങ്ങനെ മറുപടി കൊടുക്കും എന്നൊക്കെ ആണ് ആലോചിച്ചത്. അവളുടെ ആദ്യമേ ഉള്ള ആ കോൺഫിഡന്റ് ആയുള്ള ചിരി തന്നെ എന്റെ എല്ലാ കോൺഫിഡന്ന്സും തകർത്തു. അവസാനം അവൾ കൂൾ ആയി 'താമസിച്ചോ' എന്ന് ചോദിച്ചപ്പോൾ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി.ഇന്നലെ നൈറ്റ് എന്താ സംഭവിച്ചത് എന്ന് ഇവൾക്ക് ശെരിക്കും ഓർമ ഇല്ലേ?...അതോ ഇവൾ ശെരിക്കും ഇങ്ങനെ ആണോ. മൊത്തോതിൽ വല്ലാത്ത കൺഫ്യൂഷൻ ആയി. അവൾ ലിഫ്റ്റ് ൽ നിന്ന് പെട്ടെന്നു പോയപ്പോളും.. എന്റെ കൺഫ്യൂഷൻ മാത്രം ഒരു മാറ്റവും ഉണ്ടാരുന്നില്ല.
ഓഫീസിൽ ആയിരുന്നു ഇരുന്നത് എങ്കിലും. എല്ലാം അവളുടെ ആ പ്രീതികരണത്തെ കുറിച് ആയിരുന്നു. ശെരിക്കും അവൾക് അത് ഓർമ ഇല്ലേ.
ഞാൻ എന്തൊക്കെ ആയിരുന്നു ആലോചിച് കൂട്ടിയെ. എനിക്ക് ഇഷ്ടപെട്ട പെൺകുട്ടിക്ക് എന്നെയും ഇഷ്ടമാണ്. അവൾ അത് എന്നോട് തുറന്ന് പറഞ്ഞു. ഇനി ഈ ഒളിച് കളിയും കഷ്ടപ്പെട്ട് കാരണം ഉണ്ടാക്കി സംസാരിക്കുന്നത് ഒന്നും വേണ്ടല്ലോ എന്നൊക്കെ ആലോചിച്ചതാണ് പക്ഷെ.... ശെരിക്കും ഇന്നലെ നടന്നത് വെറും സ്വപ്നം ആയി മാറുമോ...
എനിക്ക് എന്തോ അവൾക് ആ കാര്യം ഓർമ ഇല്ല എന്ന് മനസിലായപ്പോൾ വല്ലാത്ത വിഷമം തോന്നി. പക്ഷെ ഉറപ്പിക്കാറായിട്ടില്ല.... ഉച്ചക്ക് ലഞ്ച് ടൈം ൽ ഉറപ്പിക്കണം എന്ന് കരുതി ആണ് ഞാൻ അവളുടെ അടുത്ത് തന്നെ ചെന്ന് ഇരുന്നത്.
ഞാൻ hi പറഞ്ഞപ്പോൾ ഉള്ള അവളുടെ ചുമയും പിന്നീട് ഉള്ള പരാക്രമങ്ങളും കണ്ടപ്പോൾ മനസിലായി, രാവിലെ അവൾക് ഓർമ ഇല്ലാതിരുന്നതും, ഇപ്പോളാ അവൾക് എല്ലാം ഓർമ വന്നും എന്ന്.
Bismi പ്ലേറ്റ് ഉം ആയി പോയി.
------
"അവൾക് ഇന്ന് ലീവ് വേണം എന്ന്. പക്ഷെ ആദ്യ ആഴ്ചയിൽ തന്നെ ഇങ്ങനെ ലീവ് കിട്ടാൻ ആണ്...."ഫയാസ് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഏറക്കുറെ എല്ലാം മാനസിലായി.
"എന്തിനാ ലീവ്...."ഞാൻ ചോദിച്ചു.
അവന്റെ കൂടാ ഇരുന്ന കുട്ടി അവനെ നോക്കി, എന്റെ ചോദ്യം കേട്ടിട്ട് ആകണം. ഞാൻ ഫയാസ് നെ തന്നെ നോക്കി.
"അറിയില്ല.... പക്ഷെ ആൾ വളരെ dull ആയിരുന്നു. പാവം... ഒരു അരമണിക്കൂർ നേരത്തെ പോകൻ പറഞ്ഞിട്ടുണ്ട്... അതല്ലേ ഇപ്പോൾ പറ്റു ..."ഫയാസ് അത് പറഞ്ഞ ശേഷം ഫുഡ് കഴിക്കാൻ തുടങ്ങി.
അപ്പോൾ അങ്ങനെ ഒക്കെ ആണ് കാര്യങ്ങളുടെ കിടപ്പ്
-----
ഞാൻ ഒരു ദീർക്കാനിശ്വാസം എടുത്ത്. ഒന്നും ചുറ്റും കണ്ണോടിച്ചു..അവൾ എന്നെ തന്നെ സൂക്ഷിച് നോക്കുന്നുണ്ട്.
".. ശെരിക് പറഞ്ഞാൽ.... (ഞാൻ തൊണ്ട ഒന്ന് ക്ലിയർ ആക്കി )... ഒരു ഫാമിലി ൽ നിന്ന് തന്നെ കെട്ടുന്നത് വലിയ കുഴപ്പം ഒന്നും അല്ല. .. നമ്മൾ പിന്നെ ബ്ലഡ് റിലേറ്റീവ് അല്ലാത്ത സാഹചര്യം ആയത് കൊണ്ടും.... അല്ലെ..."
ഞാൻ അവളെ നോക്കി. ഉള്ളിൽ ഒരു ചെറിയ ടെൻഷൻ ഉണ്ട്.ഇവൾ എന്താ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി കൊണ്ട് ഇരിക്കുന്നെ. റെസ്പോണ്ട് ചെയ്യൂ bismi... അതെ എന്നേലും പറ...
"അല്ലെ..."അവൾ ഒന്നും പറയില്ല എന്ന് തോന്നിയപ്പോൾ ഞാൻ ഒന്നുടെ ചോദിച്ചു.
അവൾ അതെ എന്ന അർത്ഥത്തിൽ തല ആട്ടി.
Bismi's pov
ലി എന്താ ഉദ്ദേശിക്കുന്നെ. യെസ് എന്ന് പറയുവാനോ അതോ... തത്യാകി ആകാൻ ഉള്ള പ്ലാൻ ഓ...
ഞാൻ വീണ്ടും ലി യെ സംശയത്തോടെ നോക്കി കൊണ്ട് ഇരുന്നു.
"നിനക്ക് എന്നെ ഇഷ്ടമല്ലേ...." ..ലി പെട്ടെന്നു ആ ചോദ്യം ചോദിച്ചപ്പോൾ മുഖത്തെ കൺഫ്യൂഷൻ ഒക്കെ എവിടെയോ പോയി. എന്തയാലും വെള്ളത്തിൽ വീണില്ലേ. വരാൻ ഉള്ളതൊന്നും വഴിയിൽ തങ്ങില്ല.
ഞാൻ അതെ എന്ന് തല കുലുക്കി.
ലി വീണ്ടും ഒരു ദീർക്ക നിശ്വാസം എടുത്തു.ഇതെന്താ ഇടക്കിടെ ഇത്ര വലിയ ശ്വാസം എടുക്കുന്നെ.
"എനിക്കും ഇഷ്ടമാ... നിന്നെ..."... whatttt... ഞാൻ ഞെട്ടി ലി യെ നോക്കി.... അപ്പോഴാ എനിക്ക് മൊത്തോത്തിൽ എന്താ ഇവിടെ സംഭവിക്കുന്നത് എന്ന് മനസിലായത്. ഇത് നമ്മുടെ confession ആയിരുന്നല്ലേ.... എനിക്ക് എന്തോ പോലെ തോന്നി. ഞാൻ താഴേക്ക് നോക്കി. കവിളിൽ ഒക്കെ ചുമക്കുന്ന പോലെ തോന്നി. പയ്യെ തല ഉയർത്തി ലി യെ നോക്കിയപ്പോൾ ആളുടെ അവസ്ഥയായും അതൊക്കെ തന്നെയാ.
ഇടക് നമ്മൾ പരസ്പരം നോക്ക്കി but പെട്ടെന്നു തന്നെ വേറെ ഭാഗത്തേക്ക് നോക്കി. ഇതെന്താ... വല്ലാത്ത ചമ്മൽ തോന്നുന്നത്.ഞാനും എടുത്തു ഒരു ദീർക്കാനിശ്വാസം.
"അതെന്തായിരുന്നു നൈറ്റ് പെട്ടെന്ന്..."കുറച്ചു നേരം കഴിഞ്ഞ് ലി ചോദിച്ചു. ഞങ്ങൾ എപ്പോളും പാർക്കിംഗ് ഭാഗത്തു തന്നെ ആണ്.
"അത്.... ഒരു സ്വപ്നം കണ്ട്..."എനിക്ക് നല്ല ചമ്മൽ തോനുന്നു.
"സ്വപ്നം...??" ലി കൺഫ്യൂഷനോട് എന്നെ നോക്കി.
"അത്... വേറെ ആരെയോ കെട്ടുന്ന പോലെ സ്വപ്നം..."ഞാൻ പറഞ്ഞു തീർന്ന ഉടനെ ദൂരേക്ക് നോക്കി.... വല്ലാത്ത സിറ്റുവേഷൻ തന്നെ...
ലി ചിരിച്ചു... ഞാൻ പയ്യെ ലി യെ നോക്കി.
"അപ്പോൾ മറ്റേ.... എന്താരുന്നു... Goong..... Min... അതെന്തേരുന്നു "
"ഓ അത്... (അവരെ പറ്റി പറയാൻ എനിക്ക് അല്ലേലും നല്ല കോൺഫിഡൻസ് ആണ്..)... അത് korean ആക്ടർസ് ആണ്. എന്റെ favourite k drama goblin ലെ hero goong yoo... പിന്നെ min min... അത് ജുമട favourite ആണ്... Park sik hung.. അങ്ങനെ എന്തോ ആണ് ഫുൾ നെയിം " എന്റെ എല്ലാം ചമ്മലും പോയി.
ലി എന്നെ തന്നെ നോക്കി കൊണ്ട് ഇരുന്നു... പെട്ടെന്നു ഫോൺ വന്നു. എനിക്ക് ആണ് വന്നത് ഞാൻ ഫോൺ എടുത്ത് നോക്കി. ജുമാ ആണ്. പാവം നല്ല ടെൻഷൻ ൽ ആയിരുന്നില്ലേ. ഞാൻ ലി യെ നോക്കിട്ട് കാൾ എടുത്തു.
"എടാ നീ എവിടാ... ഞാൻ നിന്റെ ഓഫീസ്ന പുറത്ത് ഉണ്ട്... നീ ഇറങ്ങിയാരുന്നോ..."
"എടാ... ഞാൻ പാർക്കിംഗ് ന്റെ അവിടെ ഉണ്ട്... ഫ്രണ്ട് ലേക്ക് വരാം... ദാ വരുന്നു..." ഞാൻ അത് പറഞ്ഞു ഫോൺ കട്ട് ആക്കി.
"ജുമാ വന്നു. പുറത്ത് ഉണ്ട്...."ഞാൻ അത് പറഞ്ഞപ്പോൾ ലി തല ആട്ടി. ഞാൻ തിരിഞ്ഞ് നടന്നു... നടന്നു എന്നല്ല ശെരിക്ക് പറഞ്ഞാൽ ഓടി എന്ന് വേണം പറയാൻ.... ജുമാ... വിളിച്ചത് നന്നായി....
------
അങ്ങനെ..... ഞാൻ വീണ്ടും വന്നു. വലിയ അപ്ഡേറ്റ് ഉം ആയി.കുറച്ചു ലേറ്റ് ആയി അതാ ലോങ്ങ് അപ്ഡേറ്റ ആക്കിയത്
ഞാൻ എഴുതിയതിൽ വലിയ അപ്ഡേറ്റ് ഇത് ആണ് 2700+ വേർഡ്‌സ്.
അപ്പോൾ എങ്ങനാ ഇഷ്ടയോ 😃.അങ്ങനെ അവർ പരസ്പരം അറിയിച്ചിരിക്കുന്നു. സന്ദോഷം ആയില്ലേ 😇.
എന്തായാലും അവരുടെ രണ്ടുപേരുടേം സെക്ഷൻ കംപ്ലീറ്റ് ആയി😌. ഇനി വീട്ടുകാരെ ആണ്. അവർ സമ്മതിച്ചാൽ എല്ലാം സെറ്റ് ആകും. നിങ്ങൾക്ക് എന്ത് തോനുന്നു, അവർ സമ്മതിക്കോ.🤔🤔🤔..???
അപ്പോൾ വോട്ട് ന്റേം കമന്റ്സ് ന്റേം കാര്യം മറക്കണ്ട 😁😁.
അപ്പോൾ ശെരി അടുത്ത പാർട്ട് കാണാം അത് വരേയ്ക്കും... ടാറ്റാ bie 👋👋👋👋👋
Bạn đang đọc truyện trên: Truyen247.Pro