33
Bismi's pov
ജുമാ പോയ ശേഷം ഞാൻ കേറി കിടന്ന് ഉറങ്ങി. ലി യെ നൈറ്റ് കണ്ടതും ഇല്ല. എന്ത് പറ്റിയോ എന്തോ, വാട്സ്ആപ്പ് ലും ഇല്ല. ലാസ്റ്റ് seen ഓഫ് ആണ് അത് കൊണ്ട് ലാസ്റ്റ് എപ്പോൾ ആണ് കേറിയത് എന്ന് അറിയില്ല.
രാവിലെ പോകൻ ഉള്ള ദൃതിയിൽ ഫോൺ നോക്കാൻ ഒന്നും ടൈം കിട്ടിയില്ല, കുഞ്ഞു ഉമ്മയെ ഹെല്പ് ചെയ്യൽ ആയിരുന്നു, ആദ്യത്തെ ആവേശം എന്ന് വേണേൽ പറയാം.
ഓഫീസിൽ എത്തി.10ന് എത്തണം എന്നാണ്. ഇപ്പോൾ ടൈം 9 മുക്കാൽ ആയതേ ഉള്ളു. ഞാൻ ടേബിൾ ഒക്കെ സെറ്റ് ആക്കി. ഇന്നലെ മായ മം കുറച്ചു ചെയ്യാനുള്ള സംഭവം ഒക്കെ മെയിൽ ചെയ്ത് തന്നിരുന്നു. എങ്ങനെ ചെയ്യണം എന്നതിന് ഡെമോ ഒക്കെ വെച്ച. അതൊക്കെ സെറ്റ് ആക്കി വെച്ചു.ഫോൺ ഓപ്പൺ ആക്കി. ഇൻസ്റ്റയിൽ കേറാൻ ഒരു മൂഡ് കിട്ടിയില്ല, just വാട്സ്ആപ്പ് ൽ കേറി, ലി അവിടെ ഇല്ല. ഞാൻ ഫോൺ സൈലന്റ് ആക്കി.
കുറച്ചു കഴിഞ്ഞപ്പോൾ സർ ഉം എത്തി
രാവിലത്തെ വർക്ക് ഒക്കെ കഴിഞ്ഞു. എന്നാലും ലി യുടെ ഒരു വിവരവും ഇല്ല. ഇൻസ്റ്റയിൽ കേറിയാലോ എന്ന് ആലോചിച്ചു , അല്ലേൽ വേണ്ട. ഞാൻ ബാക്കി വർക്ക് ഒക്കെ ചെയ്ത്.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ആയി സർ നോടൊപ്പം കാന്റീൻ ലേക്ക് പോയി. ഇനി തൊട്ട് ഭക്ഷണം ഇവിടെ നിന്ന് ആക്കാം എന്ന് കരുതി. ഇവിടെ അത്ര റേറ്റ് ഉം ഇല്ല പിന്നെ നല്ല ഫുഡ് ഉം ആണ്. സർ ഉം ഹന്നയും ഇവിടെ നിന്ന ആണ് കഴിക്കുന്നേ.
കൂപ്പൻ ഒക്കെ എടുത്ത് ഫുഡ് ഉം ആയി നമ്മൾ മൂന്നും ഒരു ടേബിൾ ൽ കൂടി. ലി എവിടെ വെച്ചാണോ എന്തോ കഴിക്കുന്നേ. ഞാൻ ചുറ്റും നോക്കി, ലി ടാ പോടീ പോലും ഇല്ല. ഇതെന്താ ലി യെ കാണാത്തത്.
"നീ എന്താ കഴിക്കുന്നില്ലേ " ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കുന്ന കണ്ട് ഹന്ന ആണ് ചോദിച്ചത്.
"ഹാ.. കഴിക്കുവാ..."ഞാൻ ചിരിച്ചു ഒരു പിടി വായിൽ വെച്ചു, എന്നാലും ലി എവിടാ... ഹന്ന യോട് ചോദിച്ചാലോ. അവർ ചിലപ്പോൾ ഒരു സെക്ഷൻ ൽ ആണെങ്കിലോ. യെസ്... ചോദിക്കാം.
"ഹന്ന.... ഒരു.. ലി... അല്ല... അ.. ഒരു അലിഫ് നെ അറിയോ.. ഇവിടെ ആണ് വർക്ക് ചെയ്യുന്ന..ഇത് സെക്ഷൻ ആണ് എന്ന് അറിയില്ല ." ആദ്യം ലി യെ അറിയോ എന്ന് ചോദിക്കാൻ വന്നെയാ ഭാഗ്യം. എപ്പോളും ലി ലി എന്ന് ഉപയോഗിച്ച ഉപയോഗിച്ച ഇപ്പോൾ എപ്പോഴും ലി തന്നെ 😬.
"എനിക്ക് ഒരു അലിഫ് നെ അറിയാം പക്ഷെ അത് നീ ഉദ്ദേശിക്കുന്നത് ആൾ ആണോ എന്ന് അറിയില്ല... ഇവിടെ കുറെ സെക്ഷൻ ഉണ്ട്.... അപ്പോൾ..." ഹന്ന പറഞ്ഞു നിർത്തി.
ഞാൻ തലകുലുക്കി.
"ആരാ അലിഫ്.... ഫ്രണ്ട് ആണോ.." ഫയാസ് ആണ്.ഇതിന് ഇപ്പോൾ എന്ത് മറുപടി പറയും.
"ഫ്രണ്ട്.... ഫ്രണ്ട് എന്നും പറയാം, റിലേറ്റീവ് ആണ്. ബ്രദർ ന്റെ വൈഫ് ന്റെ ബ്രദർ..." ഞാൻ പറഞ്ഞു നിർത്തി.
"ഫോട്ടോ വല്ലോം ഉണ്ടോ... "ഹന്ന ചോദിച്ചു. നല്ല ചോദ്യം ഉണ്ടോ എന്നോ. ഞാൻ ഒന്ന് ചിരിച്ചു.
"ഹാ ഉണ്ട്..."ഞാൻ ഫോൺ എടുത്ത്, ലി യുടെ ഒരു നല്ല ഫോട്ടോ ഹന്ന യെ കാണിച്ചു.
"ഓ.. സർ ആയിരുന്നു..."ഹന്ന പറഞ്ഞു.
"അറിയോ..."ഭാഗ്യം ലി യെ പറ്റി അന്നെഷിക്കാം ഒരാളെ കിട്ടി 😁.
"എന്റെ മേലുദ്യോഗസ്ഥൻ ആണ്..."ഓഹ് അപ്പോൾ ഹന്ന സെക്രട്ടറി ആവോ.അത് കൊള്ളാം അല്ലെ. ഫയാസ് ന്റെ സെക്രെട്ടറി ഞാൻ ലിയുടെ സെക്രെട്ടറി ഹന്ന. ഒരു ക്രോസ്സ് മാച്ച്.
"ലി...., അല്ല.. അലിഫ് ന്റെ സെക്രെട്ടറി ആണോ.." ഞാൻ ചോദിച്ചു.
"അല്ല അല്ല... സർ ന്റെ സെക്രെട്ടറി റിസനാ ആണ്." റിസനായോ... അതാരാ... ഇത് വരെ കേൾക്കാത്ത പുതിയ ആൾ ആണല്ലോ.
"ഓ..... ഇന്ന് വന്നില്ലേ അവർ ."ലി എന്തായാലും എവിടെ പോയി എന്ന് അറിയാണമല്ലോ.
"വന്നു.... ഇന്ന് കണ്ടാരുന്നു..."പിന്നെ എന്താ കഴിക്കാൻ വരാതെ . അങ്ങേർക്കു ഇനി വേറെ വല്ല സ്ഥലവും കാണോ കഴിക്കാൻ.
"അവര്ക് കഴിക്കാൻ വേറേ പ്ലസ് ഉണ്ടോ..."
"ഇല്ല... എല്ലാരും കാന്റീൻ ൽ നിന്നാണ് കഴിക്കുന്നേ.. അല്ലേൽ പുറത്ത് പോകും..." ഹന്ന പറഞ്ഞു.
പുറത്ത് പോകുമോ.....ഞാൻ ഒന്നുകൂടാ ചുറ്റും നോക്കി... ഇനി മറ്റേ റിസനായോടൊപ്പം പുറത്ത് കഴിക്കാൻ പോയോ.... ഹൌ dare he.... വെയിറ്റ് ആദ്യം റിസനാ ഇവിടെ ഉണ്ടോ ഇല്ലേ എന്ന് കോൺഫോം ആക്കണം.
"ഇവിടെ ഏതാ റിസനാ..."ഞാൻ ചുറ്റും നോക്കി. ഹന്നയും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
"ഇവിടെ ഇല്ല എന്ന് തോനുന്നു. ചിലപ്പോൾ അവർ പുറത്ത് പോയി കാണും..." ഹന്ന പറഞ്ഞു, അവരോ... എത് അവർ...😡.
"അപ്പോൾ അലിഫ് ഉം റിസനാ യും ഇടക്കിടെ പുറത്ത് പോകരുണ്ടോ.." എന്റെ ചോദ്യം കെട്ട് ഹന്നയും ഫയസും എന്നെ ഒന്ന് നോക്കി എന്നിട്ട് പരസ്പരം നോക്കി.
"പറ...."ഇവർ എന്താ പരസ്പരം നോക്കി കളിക്കുന്നത് പറഞ്ഞൂടെ. എനിക്ക് എവിടുന്നൊക്കെയോ ദേഷ്യം ഇരച് കേറുന്നു.
"... അങ്ങനെ ചോദിച്ചാൽ... ഹാ പോകറുണ്ട്... ഈ ഓഫീസിലെ ഒരു rumor couple ആണ് അവർ..." ഹന്ന പയ്യ പറഞ്ഞു.
Couple ഓ.... കോപ്പ് ആണ്. ആ ലി... അങ്ങേരെ... എന്റെ കയ്യിൽ ഇപ്പോൾ കിട്ടണം... ചവുട്ടി കൂട്ടി ദൂര കളയും. പുല്ല്.
ഞാൻ ചാടി എണീറ്റ് പാത്രം എടുത്തു.
"മതിയാക്കിയോ..."ഫയാസ് ആണ്.
"വയർ നിറഞ്ഞു..." ഞാൻ പല്ല് കടിച്ചു പത്രവും എടുത്ത് പോയി.
Juma's pov
എന്ത് പറ്റിയോ എന്തോ, ബിമി യെ ഇൻസ്റ്റയിൽ കണ്ടില്ല വൈകിട്ട്. ഞാൻ ബസ് വെച്ച നോക്കിട്ട് ഓഫ്‌ലൈൻ ആയിരുന്നു.വാട്സ്ആപ്പ് ലും ഇല്ലാരുന്നു.
എന്തോ സംഭവിച്ചു എന്ന് എന്റെ മനസിൽ പറയുന്നു... പക്ഷെ എന്ത് സംഭവിക്കാൻ. ഞാൻ വീട് എത്താറായി ഇപ്പോൾ,.ബസ് stop ൽ നിന്ന് അല്പം നടക്കാൻ ഉണ്ട് വീട്ലേക്ക്.
വീട് എത്തിയതും ഞാൻ താഴെ ബിമിയെ നോക്കി അവൾ ഇവിടെ ഇല്ല, ചിലപ്പോൾ മുകളിൽ കാണും എന്നാലും ഉമ്മയോട് ചോദിക്കാം.
"ഉമ്മ... ബിമി എവിടെ..."
"അവൾ മുകളിൽ റൂമിൽ പോയി "
"നീ പോകുമ്പോൾ ഈ ചായ കൂടാ കൊണ്ട് പോ. അവൾക് കൂടാ കൊടുക്ക് " അതും പറഞ്ഞു ഉമ്മ രണ്ട് mug എടുത്ത് തന്നു. ഞാൻ അതും കൊണ്ട് മുകളിലേക്ക് പോയി.
അവളുടെ റൂമിൽ നിന്ന് എന്തൊക്കെയോ സൗണ്ട് വരുന്നുണ്ട്, എന്റെ ബാഗ് ഞാൻ പെട്ടെന്നു എന്റെ റൂമിൽ വെച്ചിട്ട് mug ഉം ആയി അവളുടെ റൂമിലേക്ക് പോയി. വാതിൽ ചാരി ഇരിക്കുകയാണ്, ഞാൻ പയ്യ തുറന്നു.
😳😳😳
ഇവൾ ഇതെന്താ കാണിക്കുന്നേ.... അവൾ ഏതോ തലയണ യെ അടിക്കേം ഇടിക്കേം ഒക്കെ ചെയ്യുന്നു, ദാ എടുത്ത് തറയിൽ ഇട്ടിട്ട് ചവുട്ടുന്നു. അല്ല ഇത് അവൾടെ favourite തലയണ അല്ലെ. അവൾ വീട്ടിൽ നിന്ന് കൊണ്ട് വന്ന. But.... തലയണയിൽ എന്തോ ഒരു കളർ വെത്യാസം. ഇവൾ വല്ല ഉടുപ്പും ഇട്ട് കൊടുത്തോ 😅. അതൊക്കെ നമ്മൾ പണ്ട് കളിക്കുമ്പോൾ അല്ലെ ചെയ്യുന്നത് ഇവൾ ഇപ്പോൾ എന്താ... ഞാൻ അകത്തു കയറി, mug രണ്ടും ടേബിൾ ൽ വെച്ചിട്ട് അവളെ പിടിച്ചു മാറ്റി.
"എന്നെ വിട്ടേ... ഇതിനെ ഇന്ന് ഞാൻ കൊല്ലും..."അവൾ നല്ല കലിപ് ആണല്ലോ, അപ്പോൾ ആണ് ഞാൻ ആ തലയണയുടെ മുൻവശം ശ്രെദിച്ചേ.
ഇവൾ തയ്യൽ പഠിച്ചത് ഇതിനാണോ, ആ തലയണക്ക് ഇട്ട് കൊടുത്ത ഉടുപ്പിൽ, ലി എന്ന് വലിയ അക്ഷരത്തിൽ എഴുതിക്കുന്നു.
ഇതാണോ ഇവൾ സ്‌ട്രെസ് റിലീവർ എന്ന് പറഞ്ഞത്. പാവം തലയണ എനിക്ക് അതിനോട് സഹതാപം തോന്നി. അതിന്റെ ഒരു ഭാഗം ഒക്കെ കീറി, അകത്തുള്ളത് ഒക്കെ പുറത് വന്നു. എന്നാലും ഇവൾ ഇതെന്ത് പറ്റിയതാ ലിയോട് ഇത്ര ദേഷ്യം തോന്നാൻ.
Bismi's pov
വീട് എത്തീട്ടും എന്റെ ദേഷ്യം പോയില്ല. എനിക്ക് എന്തേലും ചെയ്യണം. റൂമിൽ എത്തി ബാഗ് എവിടെയോ എടുത്ത് ഇട്ട് അപ്പോൾ ആണ് എന്റെ തലയണയെ ഞാൻ സ്റെടിച്ചേ. ഞാൻ നേരെ പോയി എന്റെ വലിയ ബാഗ് ലെ ലി എന്ന് എഴുതിയ ഉടുപ്പ് എടുത്കൊണ്ട് വന്നു തലയണക്ക് ഇട്ട് കൊടുത്തു. ഇതേ ഇനി വഴി ഉള്ളു.
ജുമാ വന്നു എന്നെ പിടിച്ചു മാറ്റി.
"നീ എന്നെ വിട്ടേ... ഇതിനെ ഞാൻ " എനിക്ക് എന്തോ ദേഷ്യം മാറുന്നില്ല.
"നീ കാര്യം എന്താ എന്നെങ്കിലും പറ... എന്തിനാ വെറുതെ ആ തലയണയെ ഉപദ്രവിക്കുന്നെ... നോക്ക് അതിന്റെ എല്ലാം പുറത്ത് വന്നു "
"അതിനല്ലേ അതിനെ കൊണ്ട് വന്നേ..."
"അപ്പോൾ മുൻപ് ഈ പരിപാടി ഉണ്ടായിരുന്നു അല്ലെ...."
"കുറെ നാൾ ആയി അലമാരയിൽ ഇരിക്കുവായിരുന്നു.... ഈ ഇടക്കാൻ പുറത്ത് ഇറങ്ങിയത്...."
ജുമാ അന്ധം വിട്ട് നിൽക്കുന്ന കണ്ടിട്ട് ചിരി വന്നു.ഞാൻ വീണ്ടും അതിനെ ചവിട്ടാൻ പോയപ്പോൾ ജുമ്മ എന്നെ പിടിച്ചു വലിച്ചു കൊണ്ട് അവൾടെ റൂമിൽ പോയി. എനിക്ക് ആ തലയണയെ കാണുന്തോറൂം ദേഷ്യം വരുന്നു.
"നീ കാര്യം എന്താ എന്ന് പറഞ്ഞെ.."എന്നെ പിടിച്ചു ബെഡ് ൽ ഇരുത്തിട്ട് അവൾ പറഞ്ഞു.
"ആ... ആ... ലി.... അതിനെ ഞാൻ...."ഞാൻ ചാടി എണിറ്റു.
"ലി എന്തോ ചെയ്‌തെന്ന..."അവൾ എന്നെ ഒന്നുടെ പിടിച്ചു ഇരുത്തിട്ട് ചോദിച്ചു.
"അങ്ങേർക്കു വേറെ ലൈൻ ഉണ്ട്..."
"വേറെ ലൈൻ ഓ..."
"യെസ്, ഓഫീസ്‌ലെ rumor couple ആണ് പോലും..."
"Couple..... നീ ആരുടെ കാര്യമാ ഈ പറയുന്നു..."
"ആ ലി ടാ തന്നെ വേറെ ആരുടെ... ആ പുല്ല് ചെറ്റ.... എനിക്ക്.."
"വെയിറ്റ് വെയിറ്റ്... നീ കാര്യം ഡീറ്റൈൽ ആയി പറഞ്ഞെ..." അവൾ എന്റെ അടുക്കൽ ഇരുന്നു.
ഞാൻ കാര്യം വിശദമായി പറഞ്ഞു കൊടുത്തു.
"എടാ എന്നാലും അത് just rumor അല്ലെ പിന്നെ റിസനാ അയാളുടെ സെക്രെട്ടറി ഉം... നീ k, സി ഡ്രാമ യിൽ ഒക്കെ കണ്ടിട്ടില്ലേ..."അവൾ ചോദിച്ചു.
"അതിൽ ഒക്കെ ceo ഹീറോ യും സെക്രെട്ടറി heroin ഉം ആണ്..."
"ഞാൻ അതല്ല ഉദേശിച്ചേ...."
ഞാൻ അവളെ നോക്കി, എന്നിട്ട് സൈഡിലേക്ക് നോക്കി.
"എടി ഓഫീസ് കാര്യം വല്ലോം കാണും അങ്ങനെ പോയതാവും...."
"എന്നും ഓഫീസ് കാര്യമോ....., എന്നാലും അങ്ങേർക്ക് ഇന്നേലും വരാരുന്നു..."
"എടി... ഞാൻ...." അവളെ പറയാൻ ഞാൻ സമ്മതിച്ചില്ല
"ഇല്ലടാ.... ഞാൻ ഉറപ്പിച്ചു. ഇത് നിർത്തണം എന്ന് കുറെ നാൾ ആയി ആലോചിക്കുക അല്ലെ... നിർത്താം... ഇത് തന്ന സമയം.."
"നീ നല്ലോണം ആലോചിച്ചിട്ടാണോ... അതോ ഈ ദേഷ്യത്തിന്റെ പുറത്ത്..."
"ദേഷ്യം വന്നു എന്നത് ശെരിയാ but ഞാൻ ഉറപ്പിച്ചു. ഇനി നോ ലി.... ലി എന്ന ഒരാൾ ഇല്ല ഈ ലോകത്... ഞാൻ ഇനി അങ്ങേരെ കണ്ടാൽ ചിരിക്കാൻ പോലും ഇല്ല...."
"ഇത് നീ മുൻപും പറഞ്ഞിട്ടുള്ളയാ...."
അവൾ സാദാ പോലെ പറഞ്ഞു.
"മുൻപ് പറഞ്ഞ പോലെ അല്ല. ഇപ്രാവശ്യം ഞാൻ അയാളെ ബ്ലോക്ക് ആക്കും. ഇൻസ്റ്റയിലും വാട്സ്ആപ്പ് ളും അയാൾ ഉള്ള എല്ലാം ആപ്പ് ലും... എന്നിട്ട് ഫോൺ കാൾ സെക്ഷൻ ലും അയാളെ ബ്ലോക്ക് ആക്കും.... ഉറപ്പിച്ചു.....,എന്റെ ഫോൺ എവിടെ.."ഞാൻ ചുറ്റും നോക്കി. ഇത് ജുമട റൂം അല്ലെ.
ഞാൻ എന്റെ റൂമിൽ പോയി, അവിടെ ആ തലയണ ക്ക് രണ്ട് ചവുട്ടി കൂടാ കൊടുത്തിട്ട് ഫോൺ എടുത്ത് ജുമാ ടാ റൂമിൽ വന്നു.
Insta ഓപ്പൺ ആക്കി, മെസ്സേജ് സെക്ഷൻ നോക്കി ഓഫ്‌ലൈൻ, ആക്റ്റീവ് 2 hr ago. അല്ലേലും അങ്ങനെ ആണല്ലോ... ഞാൻ ഓൺലൈൻ വരുമ്പോ ഒന്നും വരില്ല. ഞാൻ ലി ടാ പ്രൊഫൈൽ എടുത്ത് ബ്ലോക്ക് ആക്കി. എന്നിട്ട് വാട്സ്ആപ്പ് എടുത്തു അതിലും ബ്ലോക്ക് ആക്കി. ഫോൺ കോൺടാക്ട് ഉം എടുത്ത് അതിലും ബ്ലോക്ക് ആക്കി. 😏😏. ഇനി ഇങ്ങനെ ലി എന്ന് എനിക്ക് കാണാം.
"ഇനി ലിയുമായി ഒരു ബന്ധവും ഇല്ല.എന്നേലും ലി വന്നു hi പറഞ്ഞാൽ, ഞാൻ ചോദിക്കും 'ആരാ? ' 😏😏" ഞാൻ അതും പറഞ്ഞു റൂമിലേക്ക് പോയി.
Juma's pov
ബിമി നല്ല കലിപ്പിൽ ആണ്. മുൻപൊക്കെയും ലി യോട് ദേഷ്യം വന്നപ്പോൾ ഒക്കെ അവൾ ബ്ലോക്ക് മാത്രം ചെയ്തിട്ടില്ല ഇന്ന് അതും ചെയ്ത്. പക്ഷെ ഇവൾ വെറുതെ ആണ് ഇതൊക്കെ. ലി യുടെ ഭാഗം കൂടാ അറിയാതെ എങ്ങനാ... പിന്നെ കുഴപ്പമില്ല... ഇന്നത്ത ദേഷ്യത്തിന്റെ ആണ്.
ഞാൻ ഇതൊക്കെ നിർത്തി എന്ന് എത്ര തവണ കേട്ടതാ, വേണേൽ നാളെ നോക്കണം അവൾ വരും, എടി ലി അങ്ങനെ ചെയ്ത്, ലി ഇങ്ങനെ ചെയ്ത് എന്ന് പറഞ്ഞു... ഇതൊക്കെ അത്രേ ഉള്ളു. പക്ഷെ ഇന്ന് അവൾ അല്പം hurt ആണ്.
കുറച്ചു നേരം അവൾക് ടൈം കൊടുക്കാം അതാകും നല്ലത്. ഞാൻ ഡ്രസ്സ് ഒക്കെ മാറിയിട്ട് അവളുടെ റൂമിൽ പോയി. അവൾ ജന്നലിന്റെ അവിടെ ഇരുന്നു താഴേക്ക് നോക്കി കൊണ്ട് ഇരിക്കുന്നു.
"ചായ എടുത്ത് കുടിക്ക് ചൂട് പോകുന്നതിന് മുന്നേ.."ഞാൻ പറഞ്ഞു.
അവൾ എന്നെ നോക്കിയില്ല, ഞാൻ തറയിൽ കിടന്ന പാവം തലയണ എടുത്ത് കട്ടിലിൽ വെച്ചു എന്നിട്ട് താഴെ ഇറങ്ങി പോയി.
ഒരു 10... അല്ല 10 ആകില്ല ഒരു 5 മിനിറ്റ് ഒക്കെ കഴിഞ്ഞപ്പോൾ അവൾ താഴെ ഇറങ്ങി വന്നു.
"കുഞ്ഞുമ്മ സുജിയും നൂലും ഉണ്ടോ..." എനിക്ക് ചിരി വന്നു. ഞാൻ പയ്യ ചിരിച്ചു. അവളുടെ ടോൺ തന്നെ കേൾക്കണം, അബദ്ധം പറ്റിയവർ സംസാരിക്കില്ലേ അത് പോലെ ആണ് അവൾ ഉമ്മാരോട് സൂചിയും നൂലും ചോദിച്ചത്.അവൾ എന്നെ നോക്കി പല്ല് കാണിച്ചു. ആൾ തണുത്തു.
"എന്ത് പറ്റി സൂചിയും നൂലിനും.."ഉമ്മ അവളോട് ചോദിച്ചു.ഫർസാന യും അടുത്ത് ഉണ്ട് അവളെ നോക്കി.
"അത്... എന്റെ തലയണ... അല്പം കീറി..."അവൾ പയ്യെ പുറകിൽ ഇരുന്ന തലയണ എടുത്ത് ഉമ്മയെ കാണിച്ചു.മറ്റേ ഉടുപ്പ് അവൾ മാറ്റിട്ടുണ്ട്.
ഉമ്മ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി, "ഇതെങ്ങനെ കീറി..."
"അറിയില്ല ചിലപ്പോൾ വീട്ടിൽ നിന്ന് നൂൽ ഇളകിയതാവും...."അവൾ എന്നെ ഒന്ന് ഒളികാണ്ണ് ഇട്ടിട്ട് ഉമ്മയെ നോക്കി പറഞ്ഞു. എനിക്ക് ആണേൽ ചീരിയും വരുന്നു.
ഉമ്മ സൂചിയും നൂലും എടുത്ത് കൊടുത്ത്, അവൾ അതും കൊണ്ട് മുകളിലേക്ക് പോയി. ഞാൻ അവളുടെ പുറകെയും.
അവൾ ഇരുന്ന് തുന്നുന്നത് കണ്ട് ഞാൻ ഇരുന്ന് ചിരിക്കാൻ തുടങ്ങി,"ഇത് എത്രാമത്തെ പ്രാവശ്യം ആണ് 🤣🤣"
"സൂചിയും നൂലും കൊണ്ട് ആദ്യായിട്ട... അല്ലാതെ... രണ്ട് മൂന്നു..."അവൾ ചിരിച്ചു കാണിച്ചു.
"വേറെ ആരുടെ ഒക്കെ ഉണ്ട്...'ഉടുപ്പ് ' "ഞാൻ ആ ഉടുപ്പ് എന്ന ഭാഗം അല്പം നീട്ടി ആണ് പറഞ്ഞെ.
"വേറെ ആർക്കും ഇല്ല..."അവൾ ചിരിച്ചു കാണിച്ചു.
"നടക്കട്ടെ.."ഞാൻ അവളുടെ തോളിൽ തട്ടിയിട്ട് റൂമിലേക്ക് പോയി. കുറച്ചു വർക്ക് ഉണ്ട് ചെയ്ത് തീർക്കാൻ.
Bismi's pov
ആദ്യായിട്ട സൂചിയും നൂലും കൊണ്ട് തുന്നുന്നേ, സാദാരണ തയ്യൽ മെഷീൻ ൽ ആണ്. സൂചിയും നൂലും ആയത് കൊണ്ട് കുറെ നേരം എടുക്കുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ വേണ്ടായിയുന്നു എന്ന് തോനുന്നു. വെറുതെ എനിക്ക് തന്നെ ഞാൻ പണി ഉണ്ടാക്കി വെച്ചു.
തയ്യൽ ഒക്കെ കഴിഞ്ഞപ്പോൾ ഒരു നേരം ആയി, ഇടയിൽ പോയി ഫുഡ് കഴിച്ചു, കുറച്ചു മെയിൽ ഉം നോക്കിയിട്ട് പോയി കിടന്നു. നല്ല ഷീണം ആയോണ്ട് പെട്ടെന്ന് ഉറക്കം വന്നു.
Alif's pov
ഇത് ഇപ്പോൾ സെക്കന്റ് ഡേ ആയി, എന്നിട്ട് ഇത് വരെ ബിസ്മിയെ പോയി കണ്ടില്ല. ഇന്നലെ വേറെ ഒരു ആവശ്യം കാരണം ലീവ് ആയി.. ഇന്ന് ഉച്ചക്ക് ഒരുമിച്ച് കഴിക്കാം എന്നൊക്കെ കരുതിയതാ പക്ഷെ നടന്നില്ല... എന്റെ പഴേ കോളേജിൽ ലെ ഒരു ഫ്രണ്ട് ന്റെ ഒരു പാർട്ട് ഉണ്ടാരുന്നു. ഉച്ചക്ക് ഓഫീസ് ന് അടുത്ത് ഒരു ഹോട്ടൽ ൽ വെച്ച. അവിടെ പോയി. പിന്നെ വൈകിട്ട് അവളുടെ സ്റ്റലതു പോയതാ വൈകിട്ട് but അവൾ നേരത്തെ പോയി എന്ന അറിഞ്ഞേ.ഇൻസ്റ്റയിലും ഇല്ല, ഓഫ്‌ലൈൻ.
ഇന്നലെ ഇൻസ്റ്റയിൽ കേറണം എന്ന് കരുതിയിട്ടില്ല നടന്നതും ഇല്ല, ഒരു സ്റ്റലതു പോകണം ആയിരുന്നു പോയിട്ടക്കോ വന്നപ്പോൾ ഷീണം ആയി, നേരത്തെ കേറി കിടന്ന് ഉറങ്ങി .
രാവിലെ ഓഫീസിൽ വന്നിട്ട് ഇൻസ്റ്റയിൽ അവളെ നോക്കിയതാ പക്ഷെ കണ്ടില്ല. വാട്സ്ആപ്പ് കേറിയപ്പോൾ പാർട്ടി ടാ ഗ്രൂപ്പ് ആക്റ്റീവ് അങ്ങനെ അതിൽ ആയി പോയി.
ഇപ്പോൾ വീട് എത്തി കുറച്ചു നേരം ആയി. ഇവിടത്തെ കുറച്ചു പണി ഒക്കെ കഴിഞ്ഞ്, ഫുഡ് വെപ്പും കഴിഞ്ഞ് എപ്പോളാ ഫോൺ എടുത്തത്, സമയം 9 കഴിഞ്ഞു. ഇൻസ്റ്റയിൽ അവളെ നോക്കി, ഇതെന്താ ഇങ്ങനെ, ഞാൻ ചാറ്റ് ഓപ്പൺ ആക്കി, ഇവൾ എന്നെ ബ്ലോക്ക് ആക്കിയോ.... എന്ത് കൊണ്ട്... ഞാൻ എന്ത് ചെയ്ത്...
നേരെ വാട്സ്ആപ്പ് ഓപ്പൺ ആക്കി അവിടെ നോക്കി, ടിപ് കാണാൻ പറ്റുന്നില്ല. ലാസ്റ്റ് seen ഞാൻ ഓഫാക്കിയത് കൊണ്ട് എനികും കാണത്തില്ല. ഞാൻ ലാസ്റ്റ് seen ഓൺ അക്കിട് വന്നു നോക്കി, ഇല്ല അവളുടെ കാണാൻ പറ്റുന്നില്ല.
ഏതാ സംഭവിച്ചത്.... ഇവൾ എന്താ എന്നെ ബ്ലോക്ക് ആക്കിയേ... ആലിയയെ വിളിച്ചു നോക്കിയാലോ... എന്തേലും വിഷയം ഉണ്ടോ എന്ന്... വേണ്ട... വല്ലോം ഉണ്ടേൽ അവൾ പറയുമായിയുന്നു...
ഇനി ഇപ്പോൾ ആരെ നോക്കും... ജുമാന.... അവളെ നോക്കാം, അവൾക്ക് മെസ്സേജ് ഇടം. ഞാൻ ഇൻസ്റ്റയിൽ അവളുടെ അക്കൗണ്ട് നോക്കി കാണുന്നില്ല..... ജുമാന ബിസ്മി ടാ ആരാണ്...... അത് ഞാൻ ഓർക്കണമായിരുന്നു. രണ്ടും എന്നെ ബ്ലോക്ക് ആക്കി... ഉഫ്...
ഇനി എന്ത് ചെയ്യും... ഓഫീസ്,..നാളെ ഓഫീസിൽ ൽ വെച്ച കാര്യം അറിയാം. എന്തായാലും ഇത് എന്താ റീസൺ എന്ന് അറിഞ്ഞേ പറ്റു. പെട്ടെന്നു ഒരു കാര്യവും ഇല്ലാതെ ബ്ലോക്ക് ആക്കിയാലോ... നോ.. അത് പറ്റില്ല.
കുറെ നേരം ഫോൺ ഉം കുത്തി ഇരുന്നു ഇരുന്ന് അവസാനം ഉറങ്ങി പോയി.
ഇടക്ക് എന്തോ ഒരു ഫോൺ കാൾ വന്നു ഞെട്ടി ഉണർന്നു, ഉറക്ക പ്രാന്തിൽ എടുത്ത് ചെവിയിൽ വെച്ച.
"ഡോ... താൻ ആരാന്നാ തൻന്റെ വിചാരം.... Gong yoo ഓ അതോ min min ഓ... Min min ന്റെ യഥാർത്ഥ പേര് എന്താരുന്നു.... അത് പോട്ടെ..."
Huh ഇതാരാ... ഞാൻ പെട്ടെന്നു caller ഐഡി നോക്കി, 'ബിസ്മി ' ഞാൻ ചാടി എണിറ്റു ബെഡ് ൽ ഇരുന്നു.
".....എന്താ തന്റെ വിചാരം... തനിക് ഇങ്ങനെ ധൈര്യം വന്നു ആ പണി കാണിക്കാൻ... ഡോ തനിക് ഞാൻ ആരാ എന്ന് അറിയോ... തന്നെ എനിക്ക് ഇഷ്ടമായി പോയി അല്ലേൽ വന്നു ചവുട്ടി കൂട്ടിയേനെ....ഇപ്പോൾ പറയുകയാ...ഇനി താൻ മേലിൽ വേറെ വല്ല പെണ്ണിനേം കെട്ടിയാൽ... കെട്ടുന്ന വിട്... എന്തേലും പെണ്ണിന്ടൂടെ മിണ്ടിയാൽ.... You will realize who i am, mind it......"
"ഹലോ..." കാൾ കട്ട് ആയി...അതെന്തായിരുന്നു. അവൾ എന്തൊക്കെയാ പറഞ്ഞെ... വെയിറ്റ്.. ഇടക് അവൾക് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞില്ലേ.... വെയിറ്റ്... കാൾ റെക്കോർഡിങ് ഓൺ ആണെന്ന് തോനുന്നു ചെന്ന് നോക്കണം.
ഞാൻ പെട്ടെന്നു തന്നെ കാൾ റെക്കോർഡിങ് എടുത്തു, യെസ്... ലാസ്റ്റ് കാൾ ബിസ്മി... അത് പ്ലേ ആക്കി "ഡോ....
Bismi 's pov
രാവിലെ ജുമാ വിളിച്ചപ്പോൾ ആണ് ഉണർന്നത്. എന്തോ നല്ല പോലെ ഉറങ്ങി. ഞാൻ എണിറ്റു. ഇതെപ്പോഴാ ഫോൺ ൽ നിന്ന് ചാർജർ ഊരിയെ, ജുമാ ആകും, ഞാൻ എണിറ്റു ബ്രെഷ് ചെയ്യാൻ പോയി.
റെഡി ആയി ഫുഡ് ഒക്കെ കഴിഞ്ഞ് നമ്മൾ ഇറങ്ങി. ജുമായും ഞാനും ഇപ്പോൾ സെയിം ബസ് ൽ ആണ് പോകുന്നത് അത് കൊണ്ട് കൂട്ടിനു ആൾ ഉണ്ട്.
രാവിലെ ബസ് ൽ സീറ്റ് കിട്ടാറുണ്ട്, നമ്മൾ സീറ്റ് ൽ ഇരുന്നു ടിക്കറ്റ്റ് ഒക്കെ എടുത്ത് കഴിഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർമ വന്നത്, ഞാൻ ഇരുന്നു ചിരിക്കാൻ തുടങ്ങി😂😂.
എന്റെ ചിരി കണ്ട് ജുമായും ചെറുതായി ചിരിച്ചു,"എന്താ കാര്യം..."
"... അതോ..... എന്നലെ ഒരു കോമഡി സ്വപ്നം കണ്ടു..."ഞാൻ ചിരിക്കുന്നതിന് ഇടക്ക് പറഞ്ഞു.
"കോമഡി സ്വപ്നമോ...."അവൾ സംശയത്തോടെ നോക്കി.
"അതെ ടി, സ്വപ്നത്തിൽ... ലി വേറെ ആരെയോ കെട്ടുന്നു... Actually ഞാൻ സ്വപ്നത്തിന്റെ ഉള്ളിലെ സ്വപ്നത്തിൽ ആണ് അത് കാണുന്നെ.. അങ്ങനെ ഞാൻ എണിറ്റു ആ ദേഷ്യത്തിൽ ലിയേ ഫോൺ വിളിച്ചു ചീത്ത വിളിക്കുന്നു 🤣🤣🤣 " ഞാൻ ഇരുന്ന് ചിരിക്കാൻ തുടങ്ങി.
ജുമായും ഇരുന്ന് ചിരിക്കാൻ തുടങ്ങി, "ഇത് സത്യത്തിൽ സംഭവിച്ചാൽ കോമഡി ആവും അല്ലെ..."എന്റ എല്ലാം ചിരിയും പോയി.
"എങ്കിൽ എല്ലാം തീർന്നു എന്ന് തന്നെ പറയേണ്ടി വരും... ഉഫ് അങ്ങനെ വല്ലോം നടന്ന....ഓർക്കാൻ കൂടി വയ്യ.."
--------
ലോങ്ങ് അപ്ഡേറ്റ് ആണ്. 2k+ words
അപ്പോൾ എങ്ങനാ ഇഷ്ടയോ 😁😁😁.
ഇതാ ഞാൻ ലാസ്റ്റ് അപ്ഡേറ്റ് ൽ പറഞ്ഞ സർപ്രൈസ്. എല്ലാർക്കും ഇഷ്ട്ടായി എന്ന് കരുതുന്നു. എനിക്ക് ഈ ഐഡിയ കിട്ടീട്ടില്ല കുറച്ചു ഡേയ്‌സ് ആയി 😁😁
അങ്ങനെ ബിമി ആദ്യം പ്രൊപ്പോസ് ചെയ്തു. ബിമി ആദ്യം പ്രോപ്പസ് ചെയ്യും എന്ന് ആരും കരുതിയില്ല എന്ന് തോനുന്നു, ശെരി ആണോ 😎😎.
ലി യുടെ reaction എന്താകുമോ എന്തോ അവർ ഇനി ഓഫീസ് ൽ മീറ്റുമ്പോൾ 😅😅😜.
വോട്ട് ഉം കമന്റ് ഉം മറക്കണ്ട 😌😌.
അപ്പോൾ bie അടുത്ത പാർട്ട് ൽ കാണാം.
Bạn đang đọc truyện trên: Truyen247.Pro