26
Alfi's pov
ശേ ശേ ഒരു കാര്യം മറന്നു. ലി ആരാ എന്ന് അവളോട് ചോദിക്കണമായിരുന്നു. കള്ളം ആണ് പറയുന്നത് എങ്കിലും അത് കേൾക്കാൻ നല്ല രസമായിരിക്കും 😂. അത് അങ്ങനെ അല്ലെ, മുൻപിൽ നിൽക്കുന്ന ആൾ കള്ളം ആണ് പറയുന്നത് എന്ന് അറിഞ്ഞിരിക്കർ, മുഖത്തു അത്ഭുതം വരുത്തി അവർ പറയുന്നത് ഒക്കെ കേൾക്കുന്നത്😅.
അല്ലേൽ വേണ്ട ചാറ്റിൽ ചോദിക്കുന്നതിനെകാൾ നേരിട്ട് ചോദിക്കുന്നതാ നല്ലത്... അപ്പോൾ ആ എക്സ്പ്രഷൻ ഉം നോക്കാം.
ഞാൻ ഓരോന്ന് ആലോജിച്ചു ചിരിച്ചോണ്ട് ഇരുന്നു.
"ന്താടാ വട്ടായോ... വെറുതെ ഇരുന്നു ചിരിക്കുന്നു " റിയാദ്, എന്റെ റൂമേറ്റ് ചോദിച്ചു.
അവന്റെ ആ ചോദ്യം കേട്ടതും ഞാൻ പെട്ടെന്നു സാദാ ഫേസ് ആക്കി.
"ഏയ്യ്... ഞാൻ...ചുമ്മാ..." ഞാൻ ഒരു കാരണം അന്നെഷിച്ചു..
"ഞാൻ... ചുമ്മായോ... എന്താടാ.... ഏതാ കൊച്ചു " അവന് പറഞ്ഞു.
അവന് പറഞ്ഞത് കേട്ട് ആദ്യമൊന്ന് ഞെട്ടി, എന്നിട്ട് പെട്ടെന്നു " ഷെയ്യ്... വെറുതെ ഇരുന്ന് ചിരിച്ചാൽ എല്ലാം അതാണോ 🙄. ചിലപ്പോൾ ഞാൻ വല്ല കോമഡിയും ആലോചിച്ചത് ആണെങ്കിലോ " അവനോട് ഞാൻ ചോദിച്ചു.
"പക്ഷെ നീ കോമഡി ഒന്നുമല്ലോ ആലോചിച്ചേ, അവളെ പറ്റിയല്ലേ..." കുറച്ചു നേരം ആലോചിക്കുന്നത് പോലെ നിന്നിട്ട് അവൻ എന്റെ അടുക്കൽ ഇരുന്നിട്ട് എന്റെ തോളിൽ കയ്യ് ഇട്ടിട്ട് പറഞ്ഞു.
"എടാ... അല്ലടാ..." ഞാൻ പറഞ്ഞു.
"പിന്നെ നിന്നെ എനിക്ക് അറിഞ്ഞൂടാത്ത പോലെ... മോനെ ഒന്നുമില്ലേലും നിന്റെ ബെഞ്ചിൽ ഏകദേശം ഒരു ആറ് മാസമെങ്കിലും ഞാൻ ഇരുന്നിട്ടുണ്ട്..." അവന് പറഞ്ഞു.
"എന്നും പറഞ്ഞു ഇവിടെ വർഷങ്ങളായി കൂടാ നില്കുന്നവരെ മനസിലാക്കാൻ പറ്റുന്നില്ല പിന്നെയാ ആറ് മാസം..." ഞാൻ ഒരു പുച്ഛം ഇട്ട് അവനെ നോക്കി.
" എങ്കിൽ നീ പറയണ്ടടാ... ഉഫ്.... നിനക്ക് ഇപ്പോൾ എന്നോട് പറയാൻ ഇത്ര ബുദ്ധിമുട്ടാണെൽ ഒന്നും പറയണ്ട... എന്തിന് പറയണം.... ഞാൻ ആരാ... " അവന് അതും പറഞ്ഞു എണീറ്റ് നടന്നു.
ഉഫ് പടച്ചോനെ... ഇവന് പെൺപുള്ളരെകാൾ കഷ്ടമാണല്ലോ. സാദാരണ പറയുന്നത് girls ആണ് പെട്ടെന്നു പിണങ്ങുന്നത് എന്നാണ്....
"എടാ... പറയാം..." അവസാനം ഞാൻ പറഞ്ഞു.
ഞാൻ അത് പറഞ്ഞത് അവന് ഓടി എന്റെ അടുത്ത് വന്നു ഇരുന്ന് ഒരു വളിച്ച ചിരിയും കൊണ്ട്.
അങ്ങനെ ഞാൻ എല്ലാം പറഞ്ഞു.
"അപ്പോൾ നിന്റെ ഊഹം നീ അവളുടെ ക്രഷ് ആണോ എന്നുള്ളത് ആണ്... അല്ലെ..." അവന് ആലോചിക്കുന്ന രീതിയിൽ പറഞ്ഞു.
"ഊഹം അല്ല.. ഉറപ്പാ.."ഞാൻ നല്ല കോൺഫിഡൻസിൽ പറഞ്ഞു.
"അതിന് അവൾ ഒന്നും പറഞ്ഞില്ലാലോ, പിന്നെ നീ, ലി അവളുടെ ക്രഷ് ആണെന്ന് അവൾ പറഞ്ഞതായും കേട്ടില്ല, അപ്പോൾ ഉറപ്പിക്കാൻ പറ്റില്ല " അവന് എന്നെ നോക്കി പറഞ്ഞു.
"But അവൾ എനിക്ക് നിക്ക് നെയിം ഇട്ടില്ലേ " ഞാൻ പറഞ്ഞു.
"ഷെയ്യ്, ഒരിക്കലും നിക്ക് നെയിം ഇട്ടെന്ന് കരുതി അതൊക്കെ ക്രഷ് ആവണമെന്നില്ല. പക്ഷെ ഒരു കാര്യം ഉറപ്പാ. അവർ നിന്നെ പറ്റി സംസാരിക്കാറുണ്ട്. അതാണ് നിക്ക് നെയിം " അവൻ പറഞ്ഞു.
"എങ്കിൽ എന്റെ നെയിം പറഞ്ഞാൽ പോരെ എന്തിനാ നിക്ക് നെയിം " ഞാൻ കൺഫ്യൂഷൻ ആയി ചോദിച്ചു.
"എടാ.... നിന്റെ പേര് പറഞ്ഞാൽ അത് ഒരു പക്ഷെ ആരേലും കേട്ടാൽ പണി അവർക്കാണ് കിട്ടുന്നത്. നിക്ക് നെയിം ആകുമ്പോൾ ആരെ കുറിച്ചും എവിടെയും പറയാം... നിനക്ക് അറിയില്ലേ. സാദാരണ girls വീട്ടുകാരെ പേടിച് ലൈൻ ന്റെ നെയിം വേറെ ആരുടേലും പേരിൽ ആകും സേവ് ചെയ്തേക്കുന്നത്..." അവന് പറഞ്ഞു നിർത്തി.
"ശെരിയാണല്ലേ.... അതൊക്കെ പോട്ടെ, girls നെ പറ്റി ഇത്രേം അറിവ് നിനക്ക് എവിടുന്ന് കിട്ടി?" ഞാൻ സംശയത്തോടെ അവനെ നോക്കി.
അവന് ചിരിച് കാണിച്ച..
"ശെരിക്കും.... കൊള്ളാം!! എന്തൊക്കെ ആയിരുന്നു ഒരാൾ അല്പം മുന്നേ കാട്ടി കൂട്ടിയത് എന്നിട്ട് എന്റടുത്തു ഒന്നും പറയത്തുമില്ല....😒"അവന് ഇട്ട അതെ ഡ്രാമ ഞാനും ഇട്ടു.
"ഓക്കേ ഓക്കേ പറയാം..."
-----------
Bismi's pov
"എന്തായാലും ലി, ലി ആരാ എന്ന് ചോദിക്കാത്തത് നന്നായി അല്ലെ " ഞാൻ ജുമായെ നോക്കി പറഞ്ഞു.
അവൾ ഉറങ്ങാൻ ആയി ബെഡ് ശെരി ആക്കുവായിരുന്നു.
"ആരാ പറഞ്ഞെ നന്നായി എന്ന്. ലി ഇനി നിന്നെ കാണുമ്പോൾ നേരിട്ട് അങ്ങ് ചോദിച്ചാലോ " അവൾ തലയണ നേരെ ഇട്ട് ചോദിച്ചു.
ഞാൻ ഞെട്ടി അവളെടുത്ത പോയി അവൾ വെച്ച ആ തലയണ എടുത്ത് ഇറുക്കി പിടിച്ചു എന്നിട്ട് അവളെ നോക്കി "ലി ചോദിക്കുമോ..??"
"ആ തലയണ ഇങ്ങു തന്നെ "അതും പറഞ്ഞു അവൾ തലയണ എന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ട് ബെഡിൽ വെച്ചു.
"അത് കള... നീ പറ "ഞാൻ അവളോട് പറഞ്ഞു.
"ചാൻസ് ഉണ്ട്. എന്തായാലും ലി യുടെ മനസിൽ, ആരായിരിക്കും ലി എന്നുള്ള കൺഫ്യൂഷൻ ഉണ്ട് അപ്പോൾ... നീ എത്രേം വേഗം തീർക്കുന്നത് ആകും നല്ലത് "അവൾ അതും പറഞ്ഞു ബെഡ് ൽ കിടന്നു.
"ഞാൻ ഇപ്പോൾ ലി ക്ക് മെസ്സേജ് ഇടട്ടെ..."ഞാൻ അവളോട് ചോദിച്ചു.
ബെഡിൽ കിടന്ന അവൾ ചാടി എണിറ്റു എന്നെ ഒന്ന് നോക്കി. എന്നിട്ട് തലയിൽ കൈ വെച്ചു 🤦♀️.
"എന്താ..."ഞാൻ അവളെ നോക്കി ചോദിച്ചു.
"മോൾ പോയി ആ ലൈറ്റ് അണച്ചിട്ട് വന്നു കിടന്ന് ഉറങ്ങാൻ നോക്ക് " അവൾ അതും പറഞ്ഞു കിടന്ന്.
"പക്ഷെ ലി "ഞാൻ അവിടെ തന്നെ നിന്നു.
"ലി യുടെ തല.. നോക്കിക്കോ ഒരു ദിവസം ലിയേ ഞാൻ തട്ടും. മിണ്ടാതെ വന്ന് കിടക്കാൻ നോക്കെടി " അവൾ അതും പറഞ്ഞു എന്നിട് വന്നു ലൈറ്റ് ഉം അണച്ചു എന്റേന്ന് ഫോൺ ഉം വാങ്ങി ടേബിളിൽ വെച്ചിട്ട് കിടന്നു.
ഇനിയും ലി യെ പറ്റി പറഞ്ഞാൽ ചിലപ്പോൾ ഇവൾ തന്നെ ലി യോട് എല്ലാം പറയും, അത്കൊണ്ട് നല്ലത് ഞാൻ ചെന്ന് കിടക്കുന്നത് ആണ്. പിന്നെ ചോദിക്കാം 😌.ഞാൻ ചെന്ന് കിടന്നു.
----------
നമ്മുടെ വല്യ ആഗ്രഹമായിരുന്നു ഒരുമിച്ച് zoo യിൽ പോണം എന്നുള്ളത് അങ്ങനെ രാവിലെ തന്നെ ആദ്യം അങ്ങോട്ടേക്ക് വിട്ടു. പിന്നെ കുഞ്ഞു കുഞ്ഞു സ്ഥലങ്ങളിൽ ഒക്കെ നടന്നു.. ഒരു അടിപൊളി ദിവസം ആയിരുന്നു.വൈകിട്ടു തിരിച്ചു വീട്ടിൽ വന്നു കേറിയപ്പോൾ വല്ലാത്ത സന്ദോഷം ആയിരുന്നു. ഇനി നാളെ (തിങ്കൾ ) തിരിച്ചു വീട്ടിൽ പോണം.അവൾക് നാളെ ക്ലാസ്സ് ഉണ്ട്.
--------
"ഓഹോ അപ്പോൾ പുറത്ത് വെച്ചും കാണാൻ തുടങ്ങിയോ നിങ്ങൾ "ഞാൻ പറഞ്ഞത് കേട്ട് ദിവ് എന്നെ നോക്കി പറഞ്ഞു.
"എന്നാലും ബിസ് നീ.... നമ്മൾ ഒരിക്കലും പ്രേതിഷിച്ചില്ല..."പാത്തുവും ദിവ് ഉം കൂട്ടു പിടിച്ചു.
ഞാൻ അവരെ 'ഇവർ എന്താ ഈ പറയുന്നേ ' എന്ന ഫേസ് എക്സ്പ്രഷനിൽ നോക്കി.
"എടാ അവൾ അറിഞ്ഞോണ്ടല്ലലോ.. ലി യെ അപ്രദിഷിതമായി കണ്ടതല്ലേ "നന്ദു എന്റെ side ചേർന്ന് സംസാരിച്ചു.
"എന്നാലും ശെരി ആയില്ല..."പാത്തു പറഞ്ഞു.
അപ്പോളാണ് ദിവ് നന്ദുനെ നോക്കി കണ്ണിറുക്കുന്നത് ഞാൻ ശ്രെദിച്ചത്. അത് ശെരി....😬😬.
"അയിന് ", ഞാൻ ചോദിച്ചു.
എനിക്ക് കാര്യം മനസിലായി എന്ന് അവർക്ക് മനസിലായി.
"ബാ നമുക്ക് ബർഗർ വാങ്ങി താ. ആദ്യയായി ലിയോടൊപ്പം ഐസ് ക്രീം കഴിച്ചില്ലേ... അതിന്റെ ചിലവ്.."അതും പറഞ്ഞു ദിവ് മുൻപേ കാന്റീനിലേക് പോയി.. പത്തുവും നന്ദു വും അവളുടെ പുറകെയും.
"അതെങ്ങനെ...."ഞാൻ അവരുടെ ബാക്കെ വെച്ച പിടിച്ചു.
-----
"അടുത്ത് എന്താടാ പ്ലാൻ "ഞാൻ ചോദിച്ചു.
"ഹ്മ്മ് ഹ്മ്മ്.... ഞാൻ പിജി നോക്കുന്നു. നമുക്ക് എല്ലാർക്കും സെയിം കോളേജിൽ നോക്കിയാലോ "നന്ദു പറഞ്ഞു.
അവളുടെ നോട്ടം psc അല്ലേൽ ssc ഒക്കെ ആണ്. അതിന് ഡിഗ്രി തുടങ്ങിയപ്പോളെ അവൾ കൊച്ചിങ്ങിന് പോകൻ തുടങ്ങി.
"ഞാൻ ഇല്ലേ....ഉഫ് ഡിഗ്രി എഴുതി എടുത്ത പാട് എനിക്ക് അറിയാം. ഇനി വല്ല ജോബ് ഉം നോക്കണം. ഫസ്റ്റ് ലൈസെൻസ് എടുക്കണം "പാത്തു പറഞ്ഞു. അവൾ ഇപ്പോൾ ഡ്രൈവിംഗ് ക്ലാസ്സ് ന് പോകുന്നുണ്ട്.
"ഞാൻ വേറെ വല്ല ചെറിയ കോഴ്സ് നോക്കുന്നു..."ദിവ് പറഞ്ഞു.
എല്ലാർക്കും ഓരോ ഐഡിയ ഉണ്ട്. ഞാൻ മാത്രം ആണ് കൺഫ്യൂഷൻ അടിച്ചു ഇരിക്കുന്നത്. ഞാൻ ബർഗർ തിന്നാൻ തുടങ്ങി.
ക്യാന്റീനിൽ നിന്ന് ഇറങ്ങി നമ്മൾ ഒന്നുടെ കോളേജിൽ ഒരു റൗണ്ട് അടിച്ചു. ഇനി എന്നാണ് ഇങ്ങോട്ടേക്കു.
അപ്പോൾ ആണ് ഞങ്ങളുടെ കൂടെ ക്ലാസ്സിൽ ഉണ്ടായിരുന്ന കുറച്ചു പേരെ കണ്ടത്. അവരും ഇന്നാണല്ലോ പ്ലാൻ ഇട്ടത്.
ഞങ്ങൾ അവരോടെല്ലാം സംസാരിച്ചു.
"ഫാത്തിമ....."സഹിൽ പാത്തൂനെ വിളിച്ചു. അവന് അവളെ ഇഷ്ടമാണ്. അവളോട് പറഞ്ഞതാ പക്ഷെ അവൾക് ഈ ഏർപ്പാടിൽ ഒന്നും താല്പര്യമില്ല. അത്കൊണ്ട് അദ്യമേ അവനോട് പറഞ്ഞു, ഇതൊന്നും നടക്കുന്നത് അല്ല എന്ന്.
പാത്തു അവനെ നോക്കി "എന്ത്...?"അവൾ കലിപ് ആയി.
"ഒരു മിനിറ്റ്...."അവന് അവളെ സംസാരിക്കാൻ വിളിച്ചു.
പാത്തു ഞങ്ങളെ നോക്കി. നമ്മൾ പോകൻ പറഞ്ഞു. അങ്ങനെ അവൾ പോയി.
എല്ലാരും ഓരോന്നും പറഞ്ഞു ഇരിക്കാൻ തുടങ്ങി.കുറച്ചു കഴിഞ്ഞ് പാത്തു വന്നു. അവൾടെ മുഖം അത്ര ഹാപ്പി അല്ല എന്തോ ഉണ്ട്.
ഞങ്ങൾ അവളോട് ചോദിച്ചു. But അവൾ ഒന്നും പറഞ്ഞില്ല. എല്ലാരും ഉള്ളത് കൊണ്ട് ആവും.
ദിവ് ന്റെ വീട് ഇവിടെ അടുത്ത് ആണ്. അവിടെ പോകാം എന്ന് പ്ലാൻ ആക്കി.ഞങ്ങൾ എല്ലാം അങ്ങോട്ടേക്ക് തിരിച്ചു.
ദിവ് ന്റെ പേരെന്റ്സ് ന് ജോബ് ഉണ്ട് so വീട്ടിൽ വേറെ ആരും ഇല്ല. ഞങ്ങൾ അകത്തു കയറി.
"എന്താ സഹിൽ പറഞ്ഞത് പാത്തു...."നന്ദു ചോദിച്ചു.
അവൾ ഞങ്ങളെ നോക്കി,"എന്ത് പറയാൻ... സാദാ പോലെ...... ഒള്ള മൂടും കളഞ്ഞു പുല്ല് "അവൾ നന്നായി upset ആയി.
"അവന്റടുത്തു പോകൻ പറ... എന്തായാലും ഇനി അവന്റെ ശല്യം ഇല്ലാലോ "ദിവ് പറഞ്ഞു.
ഞാൻ എല്ലാം കേട്ടുകൊണ്ട് മാത്രം ഇരുന്നു. എനിക്ക് സമാധാനിപ്പിക്കാൻ അറിയില്ല. വല്ലോം പറഞ്ഞാൽ അത് എരി തിയിൽ എണ്ണ ഒഴിക്കുന്ന പോലെ ആകും.
പിന്നെ സഹിൽ നെ പറ്റി പറയാൻ അവനെ കുറിച് എനിക്ക് അതികം അറിയില്ല. അത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല. പക്ഷെ അവനെ കണ്ടിടത്തോളം വെച്ച he is ഗുഡ്.
ആദ്യം അവന് പറഞ്ഞതിന് ശേഷം പിന്നെ അവന് വന്നിട്ടേ ഇല്ല. പക്ഷെ അവന് നമ്മുടെ ക്ലാസ്സിലും ആയത് കൊണ്ട് അവൾക് അവനെ ഫേസ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാരുന്നു. ഞങ്ങൾക്കും.
പിന്നെ ഇന്നാണ് അവന് വീണ്ട്സും വരുന്നേ.
"അത് കള... നമുക്ക് വേറെ എന്തേലും സംസാരിക്കാം..."പാത്തു പറഞ്ഞു.
അതാ നല്ലത്, ഞാനും ആലോചിച്ചു.
"ബിസ് പറ..."നന്ദു പറഞ്ഞു, എല്ലാരും എന്നിലേക്കു തിരിഞ്ഞു.
"ഞാൻ എന്ത് പറയാൻ "ഞാൻ അവരെ നോക്കി പറഞ്ഞു.
"ലി യെ പറ്റി പറ "പാത്തു പറഞ്ഞു.
"ലി യെ പറ്റി എന്ത് പറയാൻ "ഞാൻ അവരെ നോക്കി.
"നോക്കെടി അവളുടെ കവിൾ ഒക്കെ ചുമന്നു "ദിവ് പറഞ്ഞു, എല്ലാരും ചിരിക്കാൻ തുടങ്ങി.
"പോ പുള്ളരെ.... വേറെ എന്തേലും പറയാം..."ഞാൻ പറഞ്ഞു. എനിക്ക് എന്തോ പോലെ തോന്നി.
"ഒരു കാര്യമുണ്ട്... എന്തൊക്കെ നടന്നാലും... ലിയുമായിട്ടുള്ള എല്ല encounter ഉം അപ്പോൾ അപ്പോൾ ഗ്രൂപ്പിൽ ഇടണം..."നന്ദു പറഞ്ഞു.
"ശെരിയാ... നമ്മൾ അറിയാതെ വല്ലോം നടന്ന എന്ന് പിന്നെ അറിഞ്ഞാൽ...."പാത്തു ഭീഷണിപ്പെടുത്തി.
ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കി.
"Beware..."ദിവ് ഉം കൂട്ടുപിടിച്ചു.
"ആയിശേരി ഇപ്പോൾ ഞാൻ ആരായി..."ഞാൻ മുഖം തിരിച്ചു ഇരുന്നു.
---------------
വൈകിട്ട് ആയി വീട്ടിൽ എത്തിയപ്പോൾ, ഞാൻ നേരെ റൂമിലേക്ക് പോകാൻ തുനിഞ്ഞു അപ്പോൾ ആണ് ആലിയ താത്തയെ കണ്ടേ, ആലിയ താത്ത വലിയ പേര് അല്ലെ so ആലിതാത്ത എന്നാക്കി വിളി.
"നീ എത്തിയോ... കഴിക്കുന്നില്ലേ "താത്ത ചോദിച്ചു.
"ഞാൻ കഴിച്ചു... "ഞാൻ താത്തയെ നോക്കി ചിരിച്ചു. എന്നിട്ട് റൂമിലേക്ക് പോയി.
ഞാൻ ഡ്രസ്സ് ഒക്കെ മാറി, ബെഡ് ൽ കിടന്നു അപ്പോൾ ആണ് ആലിതാത്ത കേറി വന്നേ. ഞാൻ തത്തയെ നോക്കി.
"ഇന്നലെ നീ കാക്കച്ചിയെ കണ്ടോ...?"ആലിതാത്താട ആ ചോദ്യം കേറ്റ് ഞാൻ ഒന്ന് തരിച്ചു പോയി.
സത്യം പറയുന്നയവും നല്ലത് എനിക്ക് തോന്നി,"ഹാ.. ഇന്നലെ മാളിൽ വെച്ച കണ്ടു "ഞാൻ പറഞ്ഞു.
താത്ത എന്നെ നോക്കി ചിരിച്ചു."ഞാൻ ഒരു കാര്യം ചോദിക്കട്ടെ...?"താത്ത ചോദിച്ചു.
എന്താണോ എന്തോ എന്റെ ഹാർട്ട് ബീറ്റ് വല്ലാണ്ട് അങ്ങ് കൂടി.
"അന്ന് നീ പറഞ്ഞില്ലേ നീ കാകയെ കോളേജിൽ വെച്ച കണ്ടിട്ടുണ്ട് എന്ന്..."താത്ത പറഞ്ഞു നിർത്തി.
ഞാൻ വേഗത്തിൽ അതെ എന്ന് തലയാട്ടി.
"ആ ടൈമിൽ കാക്കക്ക് വല്ല ലൈൻ ഉം ഉണ്ടായിരുന്നോ... നിനക്ക് അറിയോ...."താത്ത ചോദിച്ചു.
"ഏഹ്ഹ്...... ഇല്ല..... ഇല്ലെന്നു തോനുന്നു "ഞാൻ പറഞ്ഞു.
"ഓഹ്...."താത്ത അതും പറഞ്ഞു എന്നിട്ട് പോകൻ നിന്നു.
"അല്ല എന്താ അങ്ങനെ ചോദിച്ചേ..."ഞാൻ ചോദിച്ചു.
"ഏയ്യ് അതൊന്നുല്ല..."താത്ത ചിരിച്ചു.
"എന്നാലും..."ഞാൻ തതാടാ കൈയിൽ പിടിച്ചു. താത്ത ബെഡിൽ ഇരുന്നു.
"ആ ടൈമിൽ എനിക്കും സുബാന എന്റെ കസിൻ അവൾക്കും ഒരു ഡൌട്ട് ഉണ്ടാരുന്നു..."താത്ത അതും പറഞ്ഞു ചിരിച്ചു.
"ആരും അറിയരുത് കേട്ടോ "താത്ത പറഞ്ഞു.
ഞാൻ തലയാട്ടി.
"എന്നാലും എന്താ അങ്ങനെ തോന്നിയത്...."ഞാൻ ചോദിച്ചു, എനിക്ക് എന്തോ ഒരു curiosity അടക്കാൻ വയ്യാതെ ആയി.
"കാരണം ഒക്കെ മറന്നു... But നല്ല ഡൌട്ട് ആയിരുന്നു. ഇടക്കൊക്കെ കാക ആരെയോ ഫോട്ടോ നോക്കി ഇരിക്കുന്നത് സ്റെടിച്ചിട്ടുണ്ട്..."താത്ത പറഞ്ഞു.
"ആരാ ഫോട്ടോ.... ആ ഫോട്ടോയിൽ ഉള്ള ആളെ ഓർമ ഉണ്ടോ ഇപ്പോളും "ഞാൻ ചോദിച്ചു.
താത്ത എന്നെ ഒന്ന് നോക്കി...
---------
😁😁😁😁😁
അങ്ങനെ അടുത്ത പാർട്ടുമായി ഞാൻ എത്തിച്ചേർന്നിരിക്കുന്നു. ഇടക് അല്പം ബോർ ആയോ എന്ന് ഡൌട്ട് ഉണ്ട്. ഉണ്ടേൽ ഷെമിച്ചലിന് 😁.
ആലിത്താത്ത എന്തോ മനസിൽ വെച്ചിട്ട് സംസാരിക്കുന്ന പോലെ... നിങ്ങൾക്ക് തോന്നിയോ അത് 🙄.
ഇനി താത്താക്ക് എല്ലാം മനസിലായി കാണുമോ 🤔. സപ്പോർറ്റീവ് ആയിരുന്നേൽ കുഴപ്പംമില്ല 😌
അപ്പോൾ അടുത്ത പാർട്ടിൽ കാണാം. അത് വരേയ്ക്കും bye bye 😊😊.
Bạn đang đọc truyện trên: Truyen247.Pro