Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

24

Bismi's pov

ഇപ്പോൾ ഏകദേശം ഒരു മാസം ആയി. ലാസ്റ്റ് ഇയർ അല്ലെ so ഫുൾ ബിസി ആയി. ഓരോ കാര്യത്തിൽ. അതിന്റെ ഇടയിൽ വല്ലപ്പോഴും ഒരു hi ഹലോ മാത്രമായി ചാറ്റ് ഒതുങ്ങി.

ഫുൾ ബിസി ആയോണ്ട് വീട്ടിൽ വന്നു കേറുമ്പോലെ തളരും. പിന്നെ മടി കാരണം ചാറ്റാൻ ഒന്നും പോകില്ല.
ഞാൻ മാത്രം അല്ല ലി യും ഫുൾ ബിസി ആണ്.

അവിടെ നിന്ന് വേറെ കമ്പനി യിലോട്ട് ഷിഫ്റ്റ്‌ ആകാൻ നോക്കുന്നുണ്ട്. ലാസ്റ്റ് മെസ്സേജ്  ഇട്ടപ്പോൾ പറഞ്ഞിരുന്നു. ബിസി ആയിരിക്കാം so ഞാനും അങ്ങോട്ട് പോയി മെസ്സേജ്  ഇട്ട് ശല്യം ചെയ്തില്ല.

എന്നാലും  ലി പതിവായി വാട്സാപ്പ് ൽ സ്റ്റാറ്റസ് ഇടാറുണ്ട്. അതൊക്കെ ഇരുന്ന് കാണും. ആദ്യം കരുതി റീഡ് recipt  ഓഫ്‌ ആക്കി ഇടാം അപ്പോൾ ഞാൻ കണ്ടോ ഇല്ലേ എന്ന് ലി അറിയില്ലല്ലോ. പിന്നീട് വേണ്ട എന്ന് കരുതി.

അങ്ങനെ പറഞ്ഞു തീരുമ്മുന്നേ അവസാന എക്സാം ആയി. ഓരോ ദിവസം എണ്ണി എണ്ണി കാത്തിരുന്നു. അവസാനം എക്സാം എല്ലാം കഴിഞ്ഞു ഫുൾ ഹാപ്പി.... 😇😇.

But ഇനി നമ്മുടെ ആ ഗ്രൂപ്പ്‌. അവരെ ഇനി അങ്ങനെ കാണാൻ പറ്റില്ലാലോ എന്ന വിഷമം  മാത്രമേ ഉള്ളു. എന്നാലും ഇടക്കൊക്കെ പരസ്പരം കാണണം കൂടണം എന്നൊക്കെ പ്ലാൻ ഇട്ടു.നടക്കുമോ എന്ന് പടച്ചോന് മാത്രം അറിയാം.

എന്തായാലും എക്സാം കഴിഞ്ഞ അല്ലെ. ഞാൻ ജുമാ ടാ വീട്ടിൽ പോകൻ പ്ലാൻ ഇട്ടു. ഇനി കുറച്ചു നാൾ അവിടെ. നമ്മൾ കുറെ പ്ലാൻ ഇട്ടതാ. ഒരുമിച്ച് കറങ്ങാൻ പോണം എന്നൊക്കെ. ഒന്നും നടന്നിട്ടില്ല 😂😂. ഇനി എങ്കിലും നോക്കണം.

അവൾക്ക് ക്ലാസ്സ്‌ ഉണ്ട് അതാ ഒരു വിഷമം. നമ്മൾ ഒരു കോഴ്സ് ആയിരുന്നു പഠിച്ചിരുന്നേ എങ്കിൽ പൊളി ആയിരുന്നേനെ. സെയിം കോളേജിലും ആയിരുന്നേൽ. ഞാൻ കുറെ ആലോചിച്ചിട്ടുണ്ട്.പിന്നെ ചിന്തിക്കുമ്പോൾ തോന്നും ചിലപ്പോൾ നമ്മൾ ഇങ്ങനെ തന്നെ ഇരിക്കുന്നെ ആവും നല്ലത് എന്ന് 😌.

സെക്കന്റ്‌ saturday സൺ‌ഡേ ഫുൾ എൻജോയ് ചെയ്യണം. ജസ്റ്റ്‌ കസിൻസ്... അങ്ങനെ ഞാൻ വെള്ളിയാഴ്ച വൈകിട്ട് ജുമാ ടാ വീട്ടിലേക്ക് തിരിച്ചു.

ഒരു ആറ് ആറര അയോപ്പേലേക്കും വീടെത്തി. അവൾ ഇത് വരെ എത്തിയിട്ടില്ല. അവൾ ചിലപ്പോൾ ഒക്കെ 7 ആകും.

ഫർഹാന താത്തയുമായി കാര്യം ഒക്കെ പറഞ്ഞു അവിടെ ഇരുന്നു അപ്പോൾ അതാ വരുന്നു ജുമാ. ആൾ നല്ല ഹാപ്പി ആണ്. അതെന്താ പെട്ടെന്നൊരു ഹാപ്പിനെസ്സ്.

അവൾ കേറി വന്നു,  വൈകിട്ടത്തെ ചായ കുടി കലാപരിപാടികൾ ഒക്കെ കഴിഞ്ഞ് അവളുടെ റൂമിൽ പോയി.

അവൾ ഫോണേൽ കുത്തികൊണ്ട് ഇരിക്കുവായിരുന്നു.മുഖത്തു ഒരു പ്രേതേക ചിരിയും ഉണ്ട്.

"എന്താ ഇതാ സന്ദോഷം " ഞാൻ ചോദിച്ചു.

അവളുടെ ചിരി പെട്ടെന്ന് മാറി നോർമൽ ആയി, എന്തോ ഒരു വശപെഷക് "ഏയ്യ് ഒന്നുല്ല.... "അവൾ പറഞ്ഞു.

"സത്യം പറയടി..... ഇന്ന് നീ നജി യെ കണ്ടോ...? " ഞാൻ ഒരു സംശയത്തോടെ ചോദിച്ചു.

അവളുടെ മുഖത്തെ ആ വെളിച്ചം കണ്ടപ്പോൾ, അത് തന്നെ കാര്യം ഇന്ന് ഉറപ്പായി.

"ഞാൻ എല്ലാം കാര്യവും അപ്പോൾ അപ്പോൾ നിന്റെകൂടെ പറയും... പക്ഷെ നീയോ 😒"ഞാൻ മുഖം തിരിച്ചു.

"ഷെയ്യ് പിണങ്ങല്ലേ മോളുസേ "അവൾ എന്റെ തോളിൽ കയ്യ് ഇട്ടു.

"പിന്നെ പിണങ്ങാതെ,  ലി ഒരു മെസ്സേജ് ഇട്ടാൽ പോലും അപ്പോൾ ഞാൻ വിളിക്കും... but നീയോ... ഇത്രേ നേരം ആയി എന്നിട്ടും ഒരു വാക്ക് കൂടി പറഞ്ഞില്ല... 😒" ഞാൻ പറഞ്ഞു.

"അച്ചോടാ.... അല്ലാതെ മോൾ പേടിച്ചിട്ടല്ല.... നിന്നെ എനിക്ക് അറിഞ്ഞൂടെ മോളുസേ... "അവൾ പറഞ്ഞു.

"അത് കള നീ കാര്യം പറ.... എന്താ സംഭവം "ഞാൻ അവളോട് നല്ല പ്രേതിഷേയോടെ ചോദിച്ചു.

"നജി സിംഗിൾ ആണ് "അവൾചിരിച്ചോണ്ട്  പറഞ്ഞു.

ഞാൻ അവളെ ഒരുമാതിരി നോക്കി, "അയിന്? "

"പോ പുല്ലേ,  ഇതാണ് ഞാൻ ഒരു കാര്യം നിന്നൂടെ പറയാതെ.... "അവൾ തിരിഞ്ഞു.

"ശെടാ.... അല്ല പെട്ടന്നി അറിവ് എവിടുന്ന് കിട്ടി... "ഞാൻ ചോദിച്ചു.

അവൾ എന്നെ നോക്കി ചിരിച്ചു.

"നജി പറഞ്ഞോ? " ഞാൻ ആകാംഷയോടെ ചോദിച്ചു.

"നജി പറഞ്ഞില്ല.... but ഇറക്കുറെ പറഞ്ഞ പോലെ.... "അവൾ പറഞ്ഞു.

"നീ വെക്തമായി കാര്യം പറ "ഞാൻ പറഞ്ഞു.

"ഇന്ന് ഹോസ്പിറ്റലിൽ നജി വന്നു,  നാജിടാ ഫാദർ ന് വയ്യ, ബിപി കൂടി അങ്ങനെ കൊണ്ട് വന്നെയാ..... ഞാൻ അവിടെ നില്കുവായിരുന്നു. പോണോ പോണ്ടേ എന്ന് നല്ല കൺഫ്യൂഷൻ അടിച്ചു, അവസാനം ഞാൻ ചെന്ന്.... ഞാൻ ഇത്രേം നാൾ കരുതിയത് ആളു എന്നെ മറന്നു എന്നാണ്.... but എന്നെ കണ്ടപ്പോൾ എന്റെ പേര് പറഞ്ഞു... എന്നെ നല്ല ഓർമ ഉണ്ട്.... "

"എന്നിട്ടോ.... "ഞാൻ ചോദിച്ചു.

"നിൽക്കുന്ന പറയട്ടെ..... പിന്നെ നമ്മൾ സംസാരിച്ചു.  എടാ... പിന്നെ... നിന്റെ കാക്കട കല്യാണത്തിന് നജി എന്നെ കണ്ടിരുന്നു. ഞാൻ നെജിയെ മറന്ന് കാണും ഇന്ന് കരുതിയാണ് അങ്ങേര് എന്റെ അടുത്ത് വരാതെ എന്ന്... "

"ഓഹോ !!! അപ്പോൾ നജിക്ക് ജുമയെ ഓർമ ഉണ്ട്.... നൗ its getting interesting.... ബാക്കി പറ "ഞാൻ പറഞ്ഞു.

"ഞാൻ പിന്നെ ഓരോന്നും സംസാരിച്ചു. ഞാൻ ചോദിച്ചു എങ്ങനാ പെണ്ണുമായി റിലേഷൻ  എന്നൊക്കെ... പിന്നെ നജി എനിക്ക് നജി ടാ ഫോൺ നമ്പർ തന്നു.... "അവൾ ചിരിച്ചോണ്ട് പറഞ്ഞു.

"ഓ my ഗോഡ് !!! എനിച് വയ്യ.... ഹൌ ലക്കി you ആർ.... നജി നിനക്കായി ഫോൺ നമ്പർ തന്നു. എവിടെ ഒരുത്തന്റെ നമ്പർ ഞാൻ ഇൻസ്റ്റയിൽ നിന്നാണ് എടുത്തേ... 😒"

അവൾ എന്നെ നോക്കി ചിരിച്ചോണ്ട് ഇരുന്നു, "അല്ല... നജി സിംഗിൾ ആണ് എന്ന് ഇങ്ങനെ മനസിലായി...? " ഞാൻ ചോദിച്ചു.

അവൾ നാജിയുടെ വാട്സാപ്പ് പ്രൊഫൈൽ കാണിച്ച തന്നു അതിൽ about ന്റെ ഭാഗത്തു എഴുതിക്കുന്നത് സിംഗിൾ എന്ന് ആണ്.

"സിംഗിൾ എന്ന് എഴുതി എന്ന് പറഞ്ഞു സിംഗിൾ ആയിരിക്കോ..? "ഞാൻ ചോദിച്ചു.

"അങ്ങനെ അല്ല but അയാളുടെ insta പ്രൊഫൈലിലും സിംഗിൾ എന്നുണ്ട്..... രണ്ടിലും ഉണ്ടല്ലോ so " അവൾ പറഞ്ഞു.

"ഇൻസ്റ്റയിൽ സിംഗിൾ കിടക്കുന്നെ ഒന്നും വിശ്വസിക്കാൻ പറ്റില്ല... ചിലപ്പേര് കള്ളം ഒക്കെ ആണ് about ൽ ഇടുന്നെ "ഞാൻ പറഞ്ഞു.

"നീ എന്തൊരു നെഗറ്റീവാടി..... അങ്ങേര് സിംഗിൾ തന്നെയാ... എടി ഒരുപക്ഷെ അയാൾ കമ്മിറ്റിഡ് ആണെങ്കിൽ ഇൻസ്റ്റയിൽ പോട്ടെ എന്ന് വെക്കാം but വാട്സാപ്പളും സിംഗിൾ എന്ന് ഇടാൻ അയാളുടെ ലൈൻ  സമ്മതിക്കോ?.... ഇല്ല... അപ്പോൾ ഉറപ്പല്ലേ 😏"അവൾ പറഞ്ഞു.

"ഊ  അങ്ങനെ... ഹാ ചാൻസ് ഉണ്ട്. സിംഗിൾ ആയിരിക്കും " ഞാൻ പറഞ്ഞു.

"അതാ ഞാൻ പറഞ്ഞെ,.... സിംഗിൾ ആണെന്ന്.... "അവൾ ചിരിച്ചോണ്ട് പറഞ്ഞു.

ഞാൻ വല്യ interest ഇല്ലാതെ നോക്കി.

"എന്താടി നിനക്ക് ഒരു പുച്ഛം... നീ ലി യുടെ കാര്യം പറയുമ്പോൾ ഞാൻ ഇരുന്ന് കേൾക്കുമല്ലോ പിന്നെ നിനക്ക് എന്താ.... atlest ഒരു ഹാപ്പി എക്സ്പ്രഷൻ എങ്കിലും ഇടടി.... "അവൾ പറഞ്ഞു.

"അച്ചോ മോൾക് വിഷമം ആയ..... 😁"ഞാൻ അവളെ തട്ടി ചോദിച്ചു.

അവൾ എന്നെ രൂക്ഷമായി നോക്കി.

"ഓക്കേ fine,  നാളത്തെ കാര്യം എന്താണ്.... നീ ഫ്രീ ആണോ... മാളിൽ പോകാം എന്ന് പ്ലാൻ ഇട്ടയ... "ഞാൻ അവളോട് ചോദിച്ചു.

"Done..... നാളെ ഞാൻ ലീവ് ആണെന്ന് പറഞ്ഞു. അത്ര ഇമ്പോര്ടന്റ്റ്‌ ഇല്ല but ചിലപ്പോൾ വിളിച്ചാൽ പോകേണ്ടി വരും.... but കുഴപ്പമില്ല.... നമുക്ക് പോകാം.... ഇത്ര നാൾ ആയിട്ടാണ് ആഗ്രഹിക്കുന്നത് "അവൾ പറഞ്ഞു.

"ഹു ഹു.... യീഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് "ഞാൻ വിളിച്ചു കൂവി.

---------------------

Alif's pov

കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്. റിയാദിനോട് പറഞ്ഞിട്ട് അവന് ഒരു കുലുക്കവുമില്ല, അവസാനം ഞാൻ തന്നെ ഇറങ്ങി.

വലുതായിട്ടൊന്നുമില്ല,  വീടിന്റെ ആവശ്യത്തിന് പാചകത്തിനുമായി കുറച്ചു സാധനങ്ങൾ... പിന്നെ ഒരു mop ഉം വാങ്ങണം. ഞാൻ അത് വാങ്ങാൻ ആയി നടന്നു. പെട്ടന്നാണ് പരിചയമുള്ള ഒരാൾ പോകുന്നത് കണ്ടത്.

അല്ല അത് ബിസ്മി അല്ലെ. കല്യാണത്തിന് ശേഷം പിന്നെ കണ്ടതെ ഇല്ല. ആദ്യം ഒക്കെ പിന്നെ അല്പം ചാറ്റി എങ്കിലും പിന്നെ അതങ്ങ് നിന്നു. അവൾക് പിന്നെ എക്സാംമും തുടങ്ങി. So എന്തിനാ ഡിസ്റ്റർബ് ചെയ്യുന്നേ എന്ന് കരുതി പിന്നെ മെസ്സേജും ഇട്ടില്ല. എക്സാം കഴിഞ്ഞ് മെസ്സേജ് ഇടം എന്ന് കരുതി. എന്തായാലും ഇന്ന് കണ്ടത് നന്നായി. ഒന്ന് സംസാരിക്കാം. നമ്മൾ ഇപ്പോൾ റിലേറ്റീവ്സ് അല്ലെ.

ഞാൻ അവളുടെ പുറകെ പോയി, കുറച്ചു നേരം ആലോചിച് നിന്നോട് അവൾ നല്ല ദൂര ആണ്. ഞാൻ സ്പീഡിന് നടന്നു. പേര് വിളിക്കാൻ പറ്റില്ലല്ലോ.

അടുത്തേക്ക് ഇതുതോറും അവളുടെ സൗണ്ട് കേൾക്കാൻ തുടങ്ങി, ആരെയോ പറ്റിയാണ് സംസാരിക്കുന്നത്. അത്ര വ്യക്തമല്ല. But ഒരു വാക്ക് മാത്രം വ്യക്തമായി കേട്ടു, Mr.ലി..... അതാരാ...

ഞാൻ അവളുടെ അടുത്തേക്കുള്ള നടത്തതിന്റെ സ്പീഡ് കൂട്ടി.

Bismi's pov

പറഞ്ഞ പോലെ ഒരു വല്യ പ്ലാൻ ഇട്ട് നമ്മൾ മാളിലേക്ക് പോയി,  ആദ്യം കുറച്ചു ഷോപ്പിംഗ് ശേഷം ഒരു ഐസ്ക്രീം  ശേഷം ഒരു മൂവി അതാണ് പ്ലാൻ.

" mr.ലി ഇത് വരെ മെസ്സേജ് ഇട്ടില്ല. എനിക്ക് എക്സാം ആയോണ്ട് ആവാം but പിന്നെ എന്താ എന്തോ ഇടാതെ.... "ഞാൻ വിഷമത്തോടെ അവളോട് ചോദിച്ചു. നമ്മൾ ഇപ്പോൾ മാളിലൂടെ നടക്കുകയാണ്.

" അത് സിമ്പിൾ അല്ലെ. നീ എന്തിനാ ഇത്ര ആലോചിക്കുന്നെ.... ലി ഈസ്‌ not ഇന്റെരെസ്റ്റഡ് അത്രേ ഉള്ളു..., " ജുമാ പറഞ്ഞു.

"ഷെയ്യ്..... ഇന്നലെ ഒരാൾ ഞാൻ വല്യ നെഗറ്റീവ് ആണെന്ന് പറഞ്ഞിട്ട്.... "ഞാൻ  പറഞ്ഞു.

"യുപ്... അതാ... tit for tat.... ഇന്നലെ ഞാൻ വല്യ കാര്യത്തിൽ പറഞ്ഞപ്പോൾ ഉള്ള നിന്റെ അതെ പ്രീതികരണം.... "അവൾ പറഞ്ഞു.

"ഓഹോ... അപ്പോൾ പ്രതികാരം ആണല്ലേ.... "ഞാൻ അവളോട് ചോദിച്ചിച്ചു അല്പം ദേഷ്യം നടിച്ചു.

"അതെ ഇന്ന് തന്നെ കൂട്ടിക്കോ... ഇങ്ങോട്ട് ഇങ്ങനെ ആണോ അത് പോലെ തന്നെ അങ്ങോട്ടും... എന്നോടാ കളി " അവൾ പറഞ്ഞു.

"ഓഹോ... എങ്കിൽ ഞാൻ എപ്പോളും mr.ലി ഇന്ന് പറഞ്ഞോടാ ഇരിക്കും.... "ഞാൻ പറഞ്ഞു.

"നീ പറഞ്ഞോ... ഞാൻ അത് റെക്കോർഡ് ചെയ്ത് വെച്ചിട്ട് ലി ക്ക് insta മെസ്സേജ്  ഇടും. എന്റെ പ്രൊഫൈൽ കാണുമ്പോൾ,  hi ഇട്ടാലും ലി റിപ്ലൈ തരാതിരിക്കില്ല 😏" അവൾ പറഞ്ഞു.

"ഓഹോ... എങ്കിൽ കേട്ടോ... mr.ലി... mr.ലി.. mr.ലി... mr.ലി..... mr.ലി.... "ഞാൻ പറഞ്ഞോണ്ട് ഇരുന്നു.

"ഉഫ്  ഇത് വല്യ ശല്യം ആയല്ലോ... "അവൾ ചെവി പൊത്തി പറഞ്ഞു.

"നീ പറഞ്ഞല്ലോ ഞാൻ ലിയേ പറ്റി പറഞ്ഞാൽ അത് റെക്കോർഡ് ചെയ്ത് കേൾപ്പിക്കും എന്ന്. റെക്കോർഡ് ചെയ്യടി.... 😏😏"ഞാൻ പുച്ഛിച്ചു തള്ളി.

"പടച്ചോനെ ഇവൾപറയുന്ന ഒക്കെ കേറ്റ് ലി ഇവളുടെ മുന്നിൽ വരണേ.... "ജുമാ പ്രാർത്ഥിച്ചു.

"ലി വന്നാലും ഒന്നും നടക്കില്ല. ഞാൻ കാണും ചിലപ്പോൾ ഒന്ന് ഞെട്ടും. പിന്നെ നോക്കി ചിരിക്കും... അത്രേ... "

"ബിസ്മി..... "അപ്പോൾ പുറകിൽ നിന്ന് ഒരു സൗണ്ട് കേട്ടു. എന്താണോ എന്തോ ഹാർട്ട്‌ ബീറ്റ് പെട്ടെന്നങ് നിന്ന പോലെ.

ഞാൻ തല ചരിച്ചു ജുമയെ നോക്കി. അവൾ ഒരു ഞെട്ടലിൽ എന്നെ നോക്കി. നമ്മൾ ഒരുമിച്ച് പയ്യെ തിരിഞ്ഞു.

ജുമായുടെ പ്രാർത്ഥന പടച്ചോൻ ഇത്ര പെട്ടെന്ന് സ്വീകരിക്കും എന്ന് ഞാൻ ഒട്ടും പ്രതിഷിച്ചില്ല. ഞാൻ ലി യെ നോക്കി ചിരിച്ചു. എന്നിട്ട് പയ്യെ ജുമയെ ദേഷ്യത്തോടെ നോക്കി.

അവളുടെ മുഖത്തെ ആദ്യത്തെ ഞെട്ടൽ മാറിയിട്ടുണ്ട്. ഇപ്പോൾ ഒരു കള്ളച്ചിരിയിൽ ആണ്. ഞാൻ ശ്രെദ്ധ ലിയിലേക്ക് തിരിച്ചു.

പടച്ചോനെ mr.ലി എന്നൊന്നും കെട്ടിരിക്കല്ലേ...

"Hi... "ഞാൻ പയ്യെ പറഞ്ഞു. ലി എന്നെ നോക്കി ചിരിച്ചു.

ഇതാണ് എപ്പോളും ഉള്ള പ്രശ്നം. കണ്ടാൽ എന്ത് സംസാരിക്കും എന്ന് അറിയാൻ വയ്യ.

"ഇന്ന് ഓഫീസ് ഇല്ലായിരുന്നോ? " ഞാൻ ചോദിച്ചു. ലി എന്നെ എന്തോ പോലെ നോക്കി. ജുമാ അപ്പോഴേക്കും കയ്യിൽ തട്ടി. അവളെ നോക്കിയപ്പോൾ ലിപ് കൊണ്ട് 'സെക്കന്റ്‌ saturday 'എന്നവൾ പറഞ്ഞു.

ഞാൻ ലി യെ നോക്കി,  "സെക്കന്റ്‌ saturday..." ലി പറഞ്ഞു. ഞാൻ ഒന്ന് ചിരിച്ചു. ഷെയ്യ് ഇതിപ്പോൾ ഇപ്പോൾ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤦‍♀️.

"എക്സാം ഒക്കെ കഴിഞ്ഞല്ലേ... "ലി ചോദിച്ചു.

"ഹാ കഴിഞ്ഞു. അതിന്റെ ആഘോഷം ആണ് " ഞാൻ പറഞ്ഞു. ലി ചിരിച്ചു.

"ഒറ്റക്കെ ഉള്ളോ? "ഞാൻ ചോദിച്ചു.

"ഹാ അതെ... "ലി പറഞ്ഞു.

"നമ്മൾ ഇപ്പോൾ ഐസ്ക്രീം  കോൺറിലേക്ക് പോകുവാ,  ഫ്രീ ആണേൽ കൂടാം "എവിടെന്നോ വന്ന ധൈര്യത്തിൽ ഞാൻ ലിയേ നമ്മളോടോപ്പോം ഷെണിച്ചു. ജുമാ ഒരു ഞെട്ടലോടെ എന്നെ നോക്കുന്ന പോലെ എനിക്ക് തോന്നി.

"വേറെ പണി ഒന്നുല്ല... "ലി പറഞ്ഞു.

"അപ്പോൾ വരി.. "ഞാൻ ചിരിച്ചോണ്ട് പറഞ്ഞു. ഉമ്മാടെ കല്പന ആണ്. മുതിർന്നവരെ വിളിക്കുമ്പോൾ 'വാ' എന്നൊന്നും പറയരുത് 'വരി' എന്നെ പറയാവു  എന്ന്. ഇത് കേട്ടിട്ട് ഞാൻ ഉമ്മ പറഞ്ഞാൽ എല്ലാം അനുസരിക്കുന്ന നല്ല കുട്ടിയ എന്ന് മാത്രം തെറ്റ് ധരിക്കരുത് 🤭🤭.

അങ്ങനെ ഞങ്ങൾ മൂന്നും ഐസ്ക്രീം കോൺറിലേക്ക് പോയി. ഞാനും ജുമായും ചോക്ലേറ്റ് ഉം ലി ബട്ടർസ്കോച് flavour ഓഡർ ചെയ്തു.

"അരാ mr.ലി "പെട്ടെന്നു ലി എന്നെ നോക്കി ചോദിച്ചു.

------------

😁😁😁
അങ്ങനെ വീണ്ടും അടുത്ത പാർട്ടുമായി ഞാൻ എത്തി ചേർന്നിട്ടുണ്ട്. 😌

എന്തായാലും ജുമായുടെ പ്രാർത്ഥന ഇത്ര വേഗം നടക്കും എന്ന് ഒട്ടും പ്രേതിഷിച്ചില്ല 😜😜

അപ്പോൾ കാര്യങ്ങളൊക്കെ ഒരു പരുവമായി. ഇനി എന്തെവം സംഭവിക്കുക... ഐസ്ക്രീം കഴിക്കാൻ വിളിച്ച പോലത്തെ ധൈര്യത്തിൽ ബിമി എല്ലാം കാര്യവും വെട്ടി തുറന്ന് പറയോ അതോ?????🤔🤔🤔

അങ്ങനെ നജിയുടെ നമ്പർ ജുമുഅക്ക് കിട്ടി 😉

ഒരു വ്യക്തമായ ഐഡിയ കൂടി ഇല്ലാതെ ആണ് ഈ story ഞാൻ തുടങ്ങിയത് 😂😂.എപ്പോളും കിട്ടീട്ടില്ല എന്നത് വേറൊരു സത്യം.

അപ്പോൾ എങ്ങനാ.... ഇഷ്ടപ്പെട്ടോ. ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. ഇല്ലേൽ ഷെമിച്ചേരെ എന്നോട് 😋.

വോട്ട് ഉം പിന്നെ ഇൻലിനെ കമന്റ്സും ഇടാൻ മറക്കല്ലേ 🤗.

അപ്പോൾ ശെരി... അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടുമായി വേഗം വരാൻ ഞാൻ നോക്കാം 😌😌

Bạn đang đọc truyện trên: Truyen247.Pro