16
ഇൻസ്റ്റയിൽ നിന്നാണ് നോട്ടിഫിക്കേഷൻ , ഞാൻ instagram ഓപ്പൺ ആക്കി നോക്കി.
ആരോ ഫോള്ളോ ചെയ്യുന്നു എന്നാ നോട്ടിഫിക്കേഷൻ ആണ് ഞാൻ എടുത്ത് നോക്കി.
ദിവ്യ, എന്നാ പേര്. ഞാൻ dp എടുത്ത് നോക്കി. ഈ കുട്ടി..... അല്ല ഇത് ബിസ്മി ടാ ഫ്രണ്ട് അല്ലെ. ഇന്ന് അവിടെ വെച്ച കണ്ടിരുന്നു. തിരിച്ചു ഒരു ഫോളോ ചെയ്തു.
Online ആയിരുന്നു ഇന്ന് തോനുന്നു അപ്പോൾ തന്നെ accept ചെയ്തു. ഞാൻ അവളുടെ പിക്സ് മൊത്തോം നോക്കി. ഒരു pic ൽ അവർ നാല് പേര്. അവർ ആണ് ബിസ്മി ടാ ഗാങ് ഇന്ന് തോനുന്നു. ഞാൻ ഇല്ല pic നും ലൈക് ഇട്ടു. ആ pic ആഡ് ട്ടോ favourite ഉം ആക്കി.
ഫോൺ തിരിച്ചു വെക്കാൻ നേരം ഒരു മെസ്സേജ് വന്നു. റാഫി ആണ്.
"അളിയാ......
"നീ എന്താ പതിവില്ലാതെ online ൽ ഒക്കെ "
"എന്തേലും കാര്യം ഉണ്ടെന്ന് അങ്ങ് വെച്ചോ 😉"
"എന്താടാ കാര്യം 🤨"
"ഏയ്യ് ഒന്നുല്ല. നീ പിന്നെ വേറൊന്നും പറഞ്ഞില്ലല്ലോ.... ഇപ്പോൾ നല്ല ചാറ്റ് ആവും 🤭🤭"
"ആരോട് ചാറ്റ് ആവും എന്ന് "
"പോടാ.... ഒളിക്കണ്ട... നിന്നെ എനിക്ക് അറിഞ്ഞൂടെ.... "
"ഓഹ് അത്. ഇല്ലടാ... ഇത് വരെ ഒന്നും ചാറ്റിയിട്ടില്ല. "
"അതേന്ത്പറ്റി.... നീ അങ്ങനെ അല്ലല്ലോ. സാദാരണ ചാടി വീണ്ടും ചാറ്റ് ചെയ്യുന്നത് അല്ലെ "
"🥴. അവൾ അങ്ങനെ റിപ്ലൈ കൊടുക്കാൻ പറ്റുന്ന story ഒന്നും ഇടാറില്ല. പിന്നെ എന്തൊണെന്ന് പറഞ്ഞു ചാറ്റ് തുടങ്ങും. "
"നീ ഒരു കാര്യം ചെയ്യ...... അവളുടെ ചാറ്റ് സെക്ഷൻ ൽ കേറീട്ടു ഒരു hi ഇഡ് "
"Hi ഇട്ടാൽ. പിന്നെ ഒന്നും സംസാരിക്കണ്ടേ"
"ഹാ നീ നിന്റെ അളിയന്റെ നമ്പർ ചോദിക്കണം "
"അതിന് എന്റ അളിയന്റെ നമ്പർ ഉണ്ടല്ലോ "
"അത് നിനക്കല്ലേ അറിയൂ അവൾക്ക് അറിയില്ലല്ലോ "
"But എന്നാലും. ഞാൻ എന്തിന് അവളോട് ചോദിച്ചു എന്ന് തോന്നില്ലേ. "
"ആ വിട്ടിൽ നിനക്ക് മുൻപേ പരിചയം ഉള്ളത് അവളെ അല്ലെ so ചോദിച്ചു "
"എന്നാലും... "
"എങ്കിൽ നീ ഒന്നും ചോദിക്കണ്ട അവിടെ അങ്ങനെ അവളുടെ ഫോട്ടോ ഉം നോക്കി ഇരുന്നോ. വല്ല അമ്പുള്ളരും കെട്ടും അവളെ. "
"എടാ... "
"അപ്പോൾ നീ എന്താ ചെയ്യണം. അവൾക്ക് മെസ്സേജ് ഇടണം. "
"എടാട്ടെ..... "
"ഞാൻ പോണ്. നീയായി നിന്റെ പാട് ആയി. "
"എടാ പോവല്ലേ.. ഞാൻ ഇടാം "
ഹാ എന്തായാലും ഒന്ന് ഇട്ട് നോക്കാം. ജസ്റ്റ് ഒരു നമ്പർ അല്ലെ ചോദിക്കുന്നത്.
ഞാൻ അവളുടെ പ്രൊഫൈൽ ഓപ്പൺ ആക്കി എന്നിട്ട് മെസ്സേജ് സെക്ഷൻ എടുത്തു...
ഇടണോ.... വേണ്ടേ....
എന്തായാലും ഇടാം
"Hi
ഞാൻ അലിഫ് ആണ് "
ഇത് ഇട്ട് അപ്പോഴേ ചാറ്റ് സെക്ഷൻ ൽ നിന്ന് പുറത്ത് ഇറങ്ങി.
ശേ ആ രണ്ടാമത്തേത് വേണോ... വേണ്ട അല്ലേൽ തന്നെ ഞാൻ എന്തൊരു മണ്ടൻ ആണ്. ആരെങ്കിലും istagram ൽ ഞാൻ എന്നാ ആളാണ് എന്ന് ഇടോ.... 🤦♂️
ഞാൻ അപ്പോഴേ അകത്തു കേറി അത് ഡിലീറ്റ് ആക്കി. മെസ്സേജ് ഡിലീറ്റ് ആക്കാൻ നല്ലത് insta ആണ്. പിന്നെ വാട്സ്ആപ്പ് നമ്മൾ ഏതോ ഡിലീറ്റ് ആക്കി എന്ന് ദുരൂഹത കൊടുക്കൽ ആണ് അതിന്റെ മെയിൻ പരിപാടി.
അവൾ ഓഫ്‌ലൈൻ ആണ്. കുറച്ചു നേരം നോക്കി നിന്ന്. പിന്നെ ഞാൻ പോസ്റ്റുകൾ നോക്കാൻ പോയി.
കുറച്ചു കഴിഞ്ഞ് മുകളിൽ ഒരു നോട്ടിഫിക്കേഷൻ .
പടച്ചോനെ അവൾ ആണല്ലോ
ഞാൻ അൽപനേരം wait ചെയ്തു എന്നിട്ട് ഓപ്പൺ ആക്കി.
Hi
ഇനി എന്താ ഇടും. റാഫി.... അവന് ഇവിടെ..... ബെസ്റ്റ് അവന് ഓഫ്‌ലൈൻ പോയി. ഷെയ്യ് ഞാൻ കേറി നോക്കി ഇനി "seen " എന്ന് കിടക്കില്ലേ.
ഞാൻ വീണ്ടും കേറി എന്നിട്ട് type ചെയ്തു
" വാഹിദ് കാക ടാ നമ്പർ.... 'തരോ' എന്ന് വേണോ അതോ ' താ' എന്ന് വേണോ
ഇത് ഇപ്പോൾ മൊത്തോം കൺഫ്യൂഷൻ ആണല്ലോ പുല്ല്.
ഹാ അതൊന്നും വേണ്ട അല്ലാതെ ഇടം
വാഹിദ് കാക ടാ നമ്പർ....
ഞാൻ sent ചെയ്തു..... seen ആയില്ല അപ്പോൾ അവൾ ചാറ്റ് ൽ നിന്ന് പുറത്ത് പോയി.
അപ്പോൾ അതാ seen ആയി. അവൾ type ചെയ്യുന്നു. ഞാൻ അപ്പോഴേ പുറത്ത് ഇറങ്ങി.
Wait ചെയ്തു. അവൾ എന്താവും type ചെയ്യുന്നേ. ഹാ മെസ്സേജ് വന്നു.
ഞാൻ അൽപ നേരം നിന്നിട്ട് കേറി നോക്കി
"ഹാ തരാം " എന്നാണ്.
ഹാവൂ ആശ്വാസം ആയി.
അവൾ പിന്നീട് എനിക്ക് നമ്പർ sent ചെയ്ത് തന്നു. ഞാൻ ഓക്കേ പറഞ്ഞു.
"ഇപ്പോൾ എത്തി "
"2 ആയി "
"ഹാ.... "
" വാഹിദ് കാക ക്ക് insta ഇല്ലേ "
ഇനി എന്താ ചോദിക്കും എന്നാ കൺഫ്യൂഷൻ ൽ കേറി ചോദിച്ചതാ.
ഉണ്ടല്ലോ. ഷെയർ ചെയ്യാം
അയ്യോ, അവൾ അക്കൗണ്ട് ൽ കേറുമ്പോൾ mutual ലിസ്റ്റ് ൽ ഞാൻ ഉണ്ട്. പെട്ടെന്ന് കേറി unfollow ആക്കാം.
ഞാൻ പെട്ടെന്നു തന്നെ unfollow ആക്കി. ഹാവൂ സമാദാനം.
അപ്പോഴേക്കും അവൾ അക്കൗണ്ട് ഷെയർ ചെയ്തു. ഞാൻ കേറി നോക്കി
"ഹാ... "
"ആലിയ താത്താക് insta ഇല്ലേ "
"ഉണ്ട്. ഞാൻ ഷെയർ ചെയ്യാം "
ഞാൻ അക്കൗണ്ട് ഷെയർ ചെയ്തു.
"ഹാ "
ഇനി എന്ത് പറയും എനിക്ക് ഒന്നും കിട്ടിയില്ല. ഷെയ്യ് എന്തേലും പറയണ്ടേ. ഞാൻ orumathuri സ്റ്റിക്ക് ആയി പോയി.
" വിളിക്കുന്നു പോണ് " അവൾ അത് പറഞ്ഞു പോയി...
ഞാൻ ഒരു "ഓക്കേ " ഇട്ടു.
ഹാവൂ അങ്ങനെ അവളുമായി ചാറ്റ് ചെയ്തു... എനിക്ക് എന്നോട് തന്നെ അല്പം അഭിമാനം തോന്നി....
-------------
അത്ര നന്നായിട്ടില്ല എന്നറിയാം. അടുത്ത പാർട്ട് കുറച്ചൂടെ നന്നാക്കാൻ നോക്കാം.
ഇഷ്ടയാൽ vote ഇടാൻ മറക്കരുത്.
Bạn đang đọc truyện trên: Truyen247.Pro