Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

14

അങ്ങനെ നീണ്ട രണ്ട് ആഴ്ചക്ക്  ശേഷം വീട്ടിൽ തിരിച്ചെത്തി.  ഇപ്പ്രാവശ്യം  വേറൊരു കാര്യം കൂടി ഉണ്ടായിരുന്നു. ബിസ്മി ടാ വീട് കാണാൻ പോണം,  actually ആലിയ താമസിക്കാൻ പോകുന്ന വീട്. 

ബിസ്മി യെ കാണാം അതായിരുന്നു ആദ്യത്തെ സന്ദോഷം,  എന്തോ അന്ന് ഞാൻ അവളോട് പറഞ്ഞില്ലേ,  എനിക്ക് ഇങ്ങനെ  വഴക്ക് കേൾക്കുന്നത് ഒക്കെ പതിവാ എന്ന്,  അതിന് ശേഷം എന്തോ ഒരു ഇത്. 

പിന്നെ അവളെ കാണാൻ പറ്റിയില്ല.  ഇടക്ക് വന്നപ്പോൾ ആലിയ പറയുന്നത് കേട്ടു ബിസ്മിക്ക് semester എക്സാം തുടങ്ങി  എന്ന്. 

ചാറ്റ് ചെയ്താലോ എന്നൊക്കെ ആലോജിച്ചത്  ആണ്.  But എങ്ങനെ തുടങ്ങും.  ഒട്ടും ബോർ ആകാതെ  മയത്തിൽ തുടങ്ങണം.  പക്ഷെ അത് എങ്ങനെ,  എന്നതാണ് സംശയം.  ചിലപ്പോൾ നാളെ പോകുമ്പോൾ എന്തെങ്കിലും വിഷയം കിട്ടുമായിരിക്കും അത് മാക്സിമം യൂസ് ചെയ്യണം.  അതാണ് പുതിയ പ്ലാൻ. എപ്പോഴും എന്റെ പ്ലാൻ fail ആകാറാണ്  പതിവ്. 

ഞങ്ങൾ രാവിലെ ഒരു 11 ഒക്കെ ആയപ്പോൾ ബിസ്മി യുടെ  വീട്ടിൽ എത്തി. കൊള്ളാം നല്ലൊരു വീടാണ്.  എന്റെ വീട് പോലെ തന്നെ,  വീടിന്റെ മുൻ വശം കണ്ടപ്പോൾ തോന്നി. 

ഞാനും ഉപ്പയും പിന്നെ മാമ മാരും രണ്ട് കസിൻ ഉം ഉണ്ട്,  കബീർ ഉം റയ്യാൻ  ഉം. 

ഞങ്ങൾ അകത്തു  കയറി.  പിന്നെ അവരൊക്കെ ഓരോന്ന് സംസാരിക്കാൻ തുടങ്ങി.  ഞാൻ ഹാൾ മൊത്തോം നോക്കി.  കബീർ ന്റെ അതെ പ്രായം തന്നെ ആണ് റയ്യാൻ  ഉം.  അവർ രണ്ട് പേരും ഏതോ ഗെയിം ന്റെ കാര്യം ഒക്കെ പരസ്പരം പറയാൻ തുടങ്ങി.  എനിക്ക് ഇന്റെരെസ്റ്റ്‌ ഇല്ലാഞ്ഞിട്ടല്ല but ഞാൻ വന്നത് വേറൊരു കാര്യത്തിനും വേണ്ടി ആണ്. 

ബിസ്മി യെ കണ്ടില്ല,  അവളുടെ ഉമ്മയും ഉപ്പയും പിന്നെ അളിയനും ഉണ്ട്.  അവൾ മാത്രം മിസ്സിംഗ്‌ ആണ്.

അപ്പോൾ ഒരു റൂമിൽ നിന്ന് ഏതോ അലപ്പൊക്കെ  കേട്ടു ഞാൻ അങ്ങോട്ട് സ്റെടിച്ചു.  പെട്ടെന്ന് അത് മാറി നിശബ്ദം  ആയി.  ഞാൻ സ്രെദിക്കുന്നത്  കണ്ടത് കൊണ്ടാവണം അളിയൻ എന്നെ നോക്കിട്ട് പറഞ്ഞു

" പെങ്ങളെ ഫ്രണ്ട്‌സ് വന്നിട്ടുണ്ട് അവരാ  "

എന്തോ പെട്ടെന്നു അളിയൻ അങ്ങനെ പറഞ്ഞപ്പോൾ ഒരു ചമ്മൽ പോലെ തോന്നി എങ്കിലും ഞാൻ ഒന്ന് ചരിച്ചു  കാണിച്ചു. 

അപ്പോൾ ബിസ്മി ടാ ഫ്രണ്ട്‌സ് ഉണ്ട് അല്ലെ അതാ ബിസ്മി യെ പുറത്ത് കാണാതെ.  Sheyy,  ഇന്ന്   ഇപ്പോൾ ബിസ്മിയെ കാണും എന്ന്  എനിക്ക് തോന്നുന്നില്ല.  എഗൈൻ ഈ പ്ലാൻ ഉം ഫ്ലോപ്പ്.

ബിസ്മി ഒന്നിങ്ങു വന്നേ,  ആന്റി നേരത്തെ സൗണ്ട് വന്ന റൂമിൽ തട്ടി വിളിച്ചു.

"കണ്ണാ മനസിൽ ലഡു പൊട്ടി " പ്രാർത്ഥന കേട്ട പോലെ.  പക്ഷെ അങ്ങനെ അങ്ങ് നോക്കികൊണ്ട് ഇരിക്കാൻ പറ്റുമോ.  ഞാൻ തല തിരിച്ചു ഉപയൊക്കെ  സംസാരിക്കുന്നത് സ്റെടിച്ചു.

അപ്പോഴേക്കും അളിയൻ എന്റെ അടുക്കൽ  വന്നു ഓരോന്ന് സംസാരിക്കാൻ തുടങ്ങി.  ഞാൻ മറുപടി കൊടുത്തു,  പിന്നേം കാര്യങ്ങൾ ഒക്കെ ചോദിച്ചു.

" ബിസ്മി  ആ കോളേജിൽ ൽ ആണ് പഠിക്കുന്നെ " ഞാൻ പഠിച്ച കോളേജിൽ നെ പറ്റി പറഞ്ഞപ്പോൾ അളിയൻ പറഞ്ഞു.

"ഹാ ! ഞാൻ അവളെ കണ്ടിട്ടുണ്ട്....  " ഞാൻ പറഞ്ഞു.  ഇനി എവിടെയാ എപ്പോഴാ കണ്ടേ എന്നൊക്കെ പറഞ്ഞാൽ, ഡൌട്ട് അടിച്ചാലോ.  ഒരു ആങ്ങള  അല്ലെ പെങ്ങളെ നന്നായി protect  ചെയ്യും. 

അത് ഇപ്പോൾ എന്റെ കാര്യവും അങ്ങനെ അല്ലെ. 

പിന്നെ നമ്മൾ ഫുഡ്‌ കഴിക്കാൻ പോയി.  കഴിച്ചോ കഴിഞ്ഞ് ഞാൻ വീടിന്റെ പുറത്ത് ഇറങ്ങി.  ചുറ്റും ഒന്ന് നടന്നു.  വീടിന്റെ ബാക്കി വശത്തു എന്തോ സൗണ്ട് കേട്ടാണ്  ചെന്നത് അവിടെ എത്തിയപ്പോൾ സൈലന്റ്.  ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.  പെട്ടെന്ന് എന്റെ തലയിൽ എന്തോ വീണു. 

ഞാൻ മുകളിലേക്ക് നോക്കി.  ആരോ അവിടെ നിന്ന് മാറിയത് പോലെ തോന്നി.  ഞാൻ തലയിൽ വീണത് എന്താണെന്ന്  നോക്കി.  നെല്ലിക്കയാ.

"നിങ്ങൾ നെല്ലിക്ക പറിച്ചു കഴിഞ്ഞോ... നമുക്ക് തഴ പോകണ്ടേ .. " ഞാൻ സൗണ്ട് കേട്ടു.  ബിസ്മിയുടെ സൗണ്ട് ആണ്. 

ഞാൻ തിരിഞ്ഞ് അവളെ നോക്കി.  അവൾ എന്നെ ഷോക്ക് ആയ പോലെ  നോക്കി.  എന്നിട്ട് പുഞ്ചിരിച്ചു.

പെട്ടെന്ന് മുകളിൽ നിന്ന് കുറെ പേര് ചിരിക്കുന്ന സൗണ്ട് കേട്ടു ഞാൻ മുകളിലേക്ക് നോക്കി.  അവളുടെ ഫ്രണ്ട്‌സ് ആണ്.

" സോറി ചേട്ടാ,  നെല്ലിക്ക പറിച്ചപ്പോൾ  വീണതാ " അതിൽ ഒരുത്തി പറഞ്ഞു.  അപ്പോഴേക്കും ബാക്കി എല്ലാരും കൂടാ ഭയങ്കര ചിരി. 

ബിസ്മി അന്ധം വിട്ട് അവരെ നോക്കി എന്നിട്ട് എന്നേം.  അവൾക്ക് ഒന്നും മനസിലായില്ല എന്ന്  എനിക്ക് മനസിലായി.  അവളോട് നെല്ലിക്ക തലയിൽ വീണ  കാര്യം പറയണോ??  അതോ വേണ്ടേ... നാണക്കേട് ആവോ...

"അവർ പറിച്ചപ്പോൾ  ഒരു നെല്ലിക്ക എന്റെ തലയിൽ വീണു " ഞാൻ പറഞ്ഞു ഒരു ചമ്മലോടെ.

"ഓഹ്... " അവൾ ചിരിച്ചില്ല,  but അവൾക്ക് നന്നായി ചിരി വന്നു എന്ന്  ആ മുഖം കണ്ടപ്പോൾ മനസിലായി. അവൾ ദൂരത്തേക്ക് നോക്കി.

" വീട് ഇഷ്ടയോ ?  " അവൾ ചോദിച്ചു.

ഇതെന്താ ഞാൻ വീട് വാങ്ങാൻ വന്നയാണോ , ഇങ്ങനെ  ചോദിക്കുന്നത്.

"എടി അതിന്  ചേട്ടൻ വീട് വാങ്ങാൻ വന്നയാണോ  " മുകളിൽ നിന്ന് ഒരാൾ വിളിച്ചു ചോദിച്ചു.

ഞാൻ ആ കുട്ടിയെ നോക്കി എന്നിട്ട് തിരിഞ്ഞ് അവളെ നോക്കി.  അവൾ ഒരു പരുവമായി  നില്കുന്നു.

" അലി... "അപ്പോഴേക്കും കബീർ ഉം റയ്യാൻ ഉം അവിടെ എത്തി..

ബിസ്മി യെയും എന്നേം തനിച് കണ്ട് കബീർ എന്നെ വല്ലാത്തൊരു നോട്ടം നോക്കി.

"അവിടെ പോകാറായി .... മാമ നിന്നെ വിളിക്കുന്നു " റയ്യാൻ പറഞ്ഞു.

"ശെരി പോകുന്നു.. " ഞാൻ ബിസ്മിയോട് പറഞ്ഞു. 

കബീർ എന്തോ വിചാരിച്ചിട്ടുണ്ട് .  ഞാൻ അത് കൊണ്ട് പ്രേതെകമായി  മുകളിലേക്ക് ബിസ്മി ടാ ഫ്രണ്ട്‌സ് നെ നോക്കി.

അപ്പോൾ കബീർ ഉം മുകളിൽ നോക്കി. 

"ടാറ്റാ ചേട്ടാ.... പിന്നെ കാണാം,  ഞങ്ങൾ ഇവിടെ ഒക്കെ തന്നെ കാണും " അതിൽ വേറൊരുത്തി  പറഞ്ഞു.

ഞാൻ പെട്ടെന്ന് അവിടെ നിന്ന് പോയി.  അപ്പോഴേക്കും അവിടെ വീണ്ടും ഒരു കൂട്ടം ചിരി കേട്ടു. 

കബീർ ഉം റയ്യാൻ ഉം മുന്നേ നടന്നു.

ബിസ്മിയും  വന്നു എന്നോടൊപ്പം,  ഞങ്ങൾ വീടിന്റെ മുൻവശത്  പോയി. 

പിന്നെ ബൈ പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. ബിസ്മിയോട് അധികം ഒന്നും സംസാരിക്കാൻ പറ്റിയില്ല.  ഞാൻ ആ വിഷമത്തിൽ ഇരിക്കുകയായിരുന്നു.  അപ്പോൾ ഫോൺ ൽ ഒരു നോട്ടിഫിക്കേഷൻ  വന്നു,  ഞാൻ എടുത്തു നോക്കി. 

------------------
😁😁😁

Clif hanging ആണെന്ന് അറിയാം.  ഇഷ്ടവും എന്ന്  കരുതുന്നു.  Vote ചെയ്യാൻ മറക്കരുത്.  അടുത്ത പാർട്ട്‌ പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാൻ ശ്രെമിക്കാം.

Bạn đang đọc truyện trên: Truyen247.Pro