
10
ജുമായെ മീറ്റണം, എന്തിൽ ആന വണ്ടിയിൽ പോയാലോ അതോ സ്കൂട്ടി എടുക്കാനോ. ഞാൻ കുറെ നേരം ആലോജിച്. അവസാനം സ്കൂട്ടിയിൽ പോകാം എന്ന് തീരുമാനിച്ചു. അല്ലേൽ വേണ്ട ആനവണ്ടി ഉള്ളപ്പോൾ പിന്നെ എന്തിനാ scooty. പിന്നെ എനിക്ക് ആനവണ്ടിയിൽ അവളെ കാണാൻ പോകണം എന്ന് ആഗ്രഹം. അത് ഈ പോക്കിൽ സാദിക്കും.
ഞാൻ എന്റെ ബാഗും എടുത്തു വീട്ടിൽ നിന്നിറങ്ങി. Bus ൽ നല്ല തിരക്കാണ്. എന്നാലും കുറെ ദൂരം ചെന്നപ്പോൾ എനിക്ക് സീറ്റ് കിട്ടി. അതും വിൻഡോ സീറ്റ്. ഉഫ് !! ഇനി ഒന്നും പറയേണ്ടി ഇല്ലല്ലോ, window seat with music.
ആദ്യം പോയത് ജുമാ യുടെ വീട്ടിൽ ആണ്. അവിടെ നിന്ന് അവൾ പഠിക്കുന്ന ഹോസ്പിറ്റലിൽ ൽ പോയി. എന്ത് പറയാനാ, ഞാൻ ജുമാ യെ കാണാൻ പോകുന്നു എന്ന് ഉമ്മാരോട് പറഞ്ഞിരുന്നു. ഉമ്മ അവിടെ കൊടുക്കാൻ ആയി സാധനങ്ങൾ തന്നുവിട്ടു. ഇത് പതിവാണ്. പ്രേതേകിച് മലയാളികൾക്ക്. താത്തയും അനിയത്തിയും.
അതിനാൽ സാധനങ്ങളും ആയി ഹോസ്പിറ്റലിൽ ചെന്ന് കേറാൻ കഴിയില്ല. ഞാൻ അത്കൊണ്ട് മാത്രം ആണ് നേരെ വീട്ടിലേക്ക് വിട്ടേ.
ഹോസ്പിറ്റലിൽ ചെന്ന് ഇറങ്ങി, എന്തോ അറിയില്ല, നെഞ്ചിൽ വല്ലാതെ ഇടിക്കുന്നു. കണ്ട love സ്റ്റോറീസ് മൊത്തോം വായിച്ചിട്ട് ഇപ്പോൾ ഹാർട്ട് ബീറ്റ് കൂടിയാൽ അപ്പോൾ ഓർമ വരുന്നത് mr.ലി ആണ്.
ഞാൻ ഒന്ന് ചുറ്റും നോക്കി, ഇല്ല ഇവിടെ എങ്ങും ഇല്ല. ഹാവൂ!! സമാധാനം, പെട്ടെന്ന് വല്ലോം മുന്നിൽ വന്നാൽ. ഞാൻ പെട്ടത് തന്നെ. എന്ത് സംസാരിക്കും. ഞാൻ മൊത്തോം കുളമാക്കും.
Excuse me, നീ എവിടെക്കാ ഈ കാടുകയറി ചിന്തിക്കുന്നേ. ജുമാ യെ കാണണം അതാണ് ആദ്യം.
ഇവിടെ ചോദിക്കും, ആരേം അറിയില്ലല്ലോ ഇവിടെ. ജുമായുടെ ഒരു ഫ്രണ്ട് ഉണ്ടല്ലോ.... അത് ആരായിരുന്നു. പുല്ല് !! ഒന്നും ഓർമയില്ല. പേരുകൾ മനസിൽ നിക്കില്ല.
ഞാൻ നേരെ റിസപ്ഷൻ ലേക്ക് വിട്ടു. ചോദിച്ചാൽ പറഞ്ഞു തന്നാൽ മതി ആയിരുന്നു.
അവിടെ ഏകദേശം എന്റെ പ്രായം വരുന്ന രണ്ട് കുട്ടികൾ, ഞാൻ അവരുടെ നേർക്ക് വിട്ടു.
" ഹലോ.... " ഞാൻ പറഞ്ഞു.
അവർ എന്നെ ഒന്ന് നോക്കി, എന്നിട്ട് തിരിച്ചും "ഹലോ " പറഞ്ഞു.
" ജുമാ.... അല്ല... ജുമാന യെ അറിയോ?? Bsc തേർഡ് ഇയർ ആണ്.... " ഞാൻ ചോദിച്ചു.
" അറിയാം... എന്തെ?? " അവർ തിരികെ ചോദിച്ചു.
എനിക്ക് ആ 'എന്തെ. ' ഇഷ്ടമായില്ല. എന്തിനാ അവർ അങ്ങനെ ചോദിക്കുന്നെ. എന്തായാലും നമ്മുടെ ആവിശ്യം ജുമാ ആണ് അവൾ ഇവിടെ എന്ന് അറിയണം.
" ഞാൻ അവളുടെ കസിൻ an......."
ഏകദേശം പറഞ്ഞു ഒപ്പിച്ചു, അല്പം മടിച്ചെങ്കിലും അവർ ജുമാ ഇവിടെ ആണ് എന്ന് പറഞ്ഞു.
തേർഡ് ഫ്ലോർ ൽ ആണ്. ലിഫ്റ്റ് യൂസ് ചെയ്യണ്ട, ഹോസ്പിറ്റൽ അല്ലെ, എന്നെക്കാൾ വേറെ ആവശ്യം ഉള്ളവർ കാണും. ഞാൻ സ്റ്റെപ് കേറാൻ തുടങ്ങി. ഒരു മൂളിപ്പാട്ടും പാടിയാണ് സ്റ്റെപ് കേറുന്നേ....
ഞാൻ എയർഫോൺ വെച്ചിട്ടുണ്ട്, അത്ര ഉച്ചത്തിൽ അല്ല സൗണ്ട് എന്നാലും എനിക്ക് നന്നായി കേൾക്കാം.
" thulaavo...en parvay nenjin......" പെട്ടെന്ന് ആരോ വിളിച്ച പോലെ തോന്നി. സെക്കന്റ് ഫ്ലോർ ആയി ഞാൻ . ഞാൻ ഒന്ന് നിന്ന്, എന്നിട്ട് ഒന്ന് തിരിഞ്ഞു.
പടച്ചോനെ.... എന്താ ഇത്. ഞാൻ ഇവിടെ പോയാലും അവിടെ ഉണ്ടല്ലോ ഇങ്ങേരു, അതെ its mr.li.
ഞാൻ ഫോൺ ൽ നിന്ന് എയർഫോൺ ഊരി, ശൗൽ ചുറ്റിയാണ് ഇട്ടേക്കുന്നത് അത് കൊണ്ട് എയർഫോൺ ഊരാൻ ഒരു വഴിയും ഇല്ല. ഇതേ വഴി ഉള്ളു.
"നീ എന്താ ഇവിടെ? " അങ്ങേര് ചോദിച്ചു.
ഞാൻ എന്തോ ഒരുമാതിരി reaction ഇട്ട് നിൽക്കുവായിരുന്നു. അതിന്റെ ഇടയിൽ ഈ ചോദ്യവും.
എനിക്ക് എന്ത് പറയണം എന്ന് അറിയാൻ വയ്യ. എന്തോ ബ്രെയിൻ അങ്ങേരെ കണ്ടപ്പോൾ stop ആയ പോലെ.
"ബിമി.... " ജുമാ..... ഞാൻ മുകളിലോട്ട് നോക്കി, അവൾ അവിടെ നിൽക്കുവാണ്. അവൾ അങ്ങേരെ കണ്ട ലക്ഷണം ഇല്ല.അവൾ താഴേക്ക് വരുന്നുണ്ട്.
ഞാൻ നേരെ തിരിഞ്ഞ് അങ്ങേരുടെ മുഖത്ത് നോക്കി. അങ്ങേര് അന്തം വിട്ട് എന്നെ നോക്കുന്നു.
പെട്ടെന്ന് ആണ് എനിക്ക് ബോധം ഉദിച്ചത്.
" ജുമാ.... അല്ല ജുമാന... അവൾ ഇവിടെ പഠിക്കുന്നെ. അവളെ കാണാൻ വന്നതാ.... " ഹൂ.. ഒരുവിധം പറഞ്ഞു ഒപ്പിച്ചു.
അപ്പോഴേക്കും ജുമാ അടുത്ത് എത്തി.
" നീ ഏതാ ഇവിടെ തന്നെ നിൽക്കുന്നെ... മുകളിലോട്ട് വരുന്നില്ല. അവിടെ ......"
അവൾ mr. ലി യെ കണ്ടു. അവളുടെ ആ പാതി വഴിയിൽ വാക്കുകൾ നിന്നപ്പോൾ മനസിലായി.
അവൾ എന്നെ ഒന്ന് നോക്കി. എന്നിട്ട് ഒരു പിരികം പൊക്കി, 'എന്താ ' എന്ന് ആംഗ്യം കാണിച്ചു.
ഞാൻ രണ്ട് കണ്ണും അടച്ചു കാണിച്ചു. എന്നിട്ട് നേരെ mr.ലി ലേക്ക് തിരിഞ്ഞു.
"എന്താ ഇവിടെ....? "
------------
ഇഷ്ട്ടായി എന്ന് കരുതുന്നു. Vote ഇടാൻ മറക്കരുത് ഇഷ്ടയാൽ.
Bạn đang đọc truyện trên: Truyen247.Pro