6. ഡിറ്റക്റ്റിവ് അശ്വതി
"വീട്ടിൽ വരുന്നവരോട് അല്പം മര്യാദയൊക്കെയാവാം അതുകൊണ്ട് നിന്നക്ക് നഷ്ടമൊന്നും സംഭവിക്കില്ല"
ടാബിൽ നിന്നും കണ്ണെടുക്കാത്ത ജിനിയെ നോക്കി അന്ന വീണ്ടും തുടർന്നു.
''ഞാൻ പറയണതുവെല്ലതും കേൾക്കുന്നുണ്ടോ നീ "
ജിനി ചൂരൽ ഉഞ്ഞാലിൽ ആടി രസിച്ച് ടാബിൽ വിരലുകൾ ഓടിച്ച് കളിക്കുകയാണ്. ക്ഷമ നശിച്ച അന്ന അത് തട്ടി പറിച്ചു.
'' അയ്യോ, ജയിക്കാൻ പോവുന്ന കളിയായിരുന്നു. ഇങ്ങുത്താമ്മച്ചി "
ജിനി നിന്നു ചിണുങ്ങി.
" അലെല്ലും നിന്റെ ഈ സ്ലെയ്റ്റ് തല്ലി പെട്ടിക്കണമെന്ന് കരുതിയിരിക്കാ നിന്റെ ഒടുക്കത്ത ഒരു ഗെയിം കളി ''
" അമ്മച്ചി സ്ലെയ്റ്റ് അല്ല ടാബ് "
" എന്തു കുന്തമെങ്കിലും മാവട്ടെ "
'' എന്താ അന്നമ്മേ പ്രശ്നം "
'' നീ ! നീ തന്നെയാണെന്റെ പ്രശ്നം "
'' കർത്താവിനു നിരക്കാത്തതു പറയല്ലേ അന്നമ്മോ , ഇതുപോലൊരു തങ്കക്കുടം പോലത്തെ കൊച്ചിനെ തപ്പസിരുന്നാൽ പോലും കിട്ടുകേലാ ''
ജിനി മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു.
"തങ്കക്കുടമല്ലടീ പുട്ടുകുടം''
അന്ന ജിനിയുടെ തലയ്ക്ക് കൊട്ടി കൊണ്ട് പറഞ്ഞു.
" ദേ ജിനി ഈ ചെക്കൻമാരായി ഒടക്കാൻ പോക്കു ഇന്നത്തോടെ നിർത്തിക്കോണം, അടങ്ങി ഒതുങ്ങി നടന്നാൽ നിന്നക്കു കൊളളാം ഇലെങ്കിൽ പഠിപ്പും നിർത്തി അടുക്കളയിലേക്കായിരിക്കും പ്രേമോഷൻ "
അന്ന ജിനിയെ ശക്കാരിച്ചു.
"ശരി ,തംബ്ര "
ജിനി തൊഴുതു കൊണ്ട് പറഞ്ഞു.
" നല്ല ചുട്ടടിയുടെ കുറവുണ്ട് ടീച്ചറെ ഇവൾക്ക് "
അശ്വതി പറഞ്ഞു കൊണ്ട് മുറിയിലേക്ക് കടന്നു .
" ആഹാ! നീ എരുതിയിൽ എളളയൊഴിക്കാൻ വന്നതാണോ ടീ "
ജിനി ചൊടിച്ചു.
'' അയ്യോ! ഞാൻ ഒന്നും മിണ്ടുന്നില്ലേ"
അശ്വതി ചുണ്ടിൽ വിരൽ വെച്ചു.
" ഇതെല്ലാം ചുമ്മ കാണിക്കുന്നതല്ലയോ, എന്റെ അന്നക്കുട്ടി പാവമാ "
ജിനി അന്നയെ കെട്ടിപ്പിടിച്ച് നിന്ന് കൊഞ്ചി .
" മതി മതി നിന്റെയെരു പതപ്പിക്കൽ "
അന്ന ജിനിയുടെ പിടുത്തം വിടിയിച്ചു.
'' അച്ചു നല്ല കപ്പയും മീനക്കറിയുണ്ട് കഴിച്ചിട്ടു പോയാ മതി"
അശ്വതി സമ്മതാർത്ഥത്തിൽ മൂളി.
" ദേ അന്നമ്മോ , ആ ടാബ് തന്നേച്ചുപ്പോ, എന്നിക്ക് വാട്ട് പേടിലെ കഥ വായിക്കാനുളളതാ"
മുറി വിട്ടു പോവുന്ന അന്നയെ നോക്കി ജിനി വിളിച്ചു കൂവി.
'' നേരെ ചൊവ്വേ ബൈബിൾ വായിക്കാത്തവളാ കഥ വായിക്കാൻ നടക്കണെ " അന്ന പിറുപിറുത്ത് നടന്നു നീങ്ങി.
" അമ്മച്ചി...''
ജിനി നിന്നു ചിണുങ്ങി.
ജിനി വീടും ചൂരൽ ഊഞ്ഞാലിൽ ഇരുന്ന് ആടി തുടങ്ങി.
''നീ ഇങ്ങു വന്നെ "
അശ്വതി ജിനിയുടെ കൈയിൽ പിടിച്ച് തെക്കേ തൊടിയിലെ മാവിൻ ചോട്ടിലേക്ക് കൂട്ടി പോയി. ചാഞ്ഞു നിൽക്കുന്ന മരത്തടിയിൽ അവർ ഇരുപ്പ് ഉറപ്പിച്ചു.
" ഞാൻ ചിലതു കണ്ടെത്തിയിട്ടുണ്ട് "
കൊമ്പിൽ തൂങ്ങി കിടക്കുന്ന കണ്ണി
മാങ്ങ പെട്ടിച്ച് കടിച്ചു കൊണ്ട് അശ്വതി പറഞ്ഞു.
" എന്നതാ ടീ "
അശ്വതിയുടെ കൈയിൽ നിന്നും മാങ്ങ വാങ്ങി കടിച്ചു കൊണ്ട് ജിനി ചോദിച്ചു.
''ഈയിടെയായി ജെയിംസിന്റ ഗുരുഭക്തി വല്ലാതെ കൂടുന്നില്ലേ എന്നൊരു സംശയം ''
'' സംശയമല്ല ഇച്ചിരി ഓവർ തന്നെയാ'' വായയിൽ മാങ്ങ നിറച്ച് കൊണ്ടവൾ
വ്യക്തമാക്കി.
" എടീ അവിന്റെ ഈ ഗുരുഭക്തിയും ഈ ഓവർ കെയറിംങ്ങും ഒക്കെ കൂടി കൂട്ടി വായിക്കുമ്പോൾ എന്തോ ചീഞ്ഞു നാറുനല്ലെടീ" അശ്വതി അവളുടെ ഗവേഷണം ജിനിക്കു മുന്നിൽ നിരത്തി.
" അത് നീ കുളിക്കാത്തതിന്റെ യാ"
ജിനിയവളെ കളിയാക്കി.
"അയ്യട നിന്റെ ഒരു വളിഞ്ഞ ചളി "
അശ്വതി തിരിച്ചടിച്ചു .
" ഈ വളിഞ്ഞ മണ്ടത്തരങ്ങൾക്കു ഇതു തന്നെ ധാരാളം " ജിനിയും വിട്ടുകൊടുത്തില്ല.
'' അവനു നിന്നെ കാണുമ്പോൾ ഉളള ഇളക്കമില്ലേ നീ അത് ശ്രദ്ധിച്ചിട്ടില്ലെ "
വലിയ കണ്ടുപിടുത്തം കഴിഞ്ഞ മട്ടിൽ അശ്വതി പറഞ്ഞു.
" പിന്നെ ! വയറിളക്കായിരിക്കും "
ജിനി അവളെ നോക്കി കളിയാക്കി ചിരിച്ചു.
"നീയൊന്നു ആലോചിച്ചു നോക്കിയെ അലെങ്കിൽ പിന്നെ ചെളി പുരണ്ട നിന്നെ കാറിൽ കയറ്റുമോടീ "
നീണ്ട ആലോചന കൊടുവിൽ ജിനി പറഞ്ഞു .
"ശരിയാ സിമിക്ക് ജാഡ കൂടുതലാ "
"സിമിയോ? ഏതു സിമി ?
ആരെ സിമി?"
ഒന്നും മനസ്സിലാവതെ അശ്വതി അവളെ പകച്ചു നോക്കി ചോദിച്ചു.
" എ ടീ നമ്മടെ jk യുടെ സിമി "
" ഏതു jk? ആരെ jk? നീയെന്താടീ പിച്ചും പേയും പറയുന്നേ"
" എടീ നമ്മടെ വാട്ട് പേടിലെ പ്രിയനിമിഷത്തിലെ നായികനും നായികയും ഇല്ലെ അവരാ "
" ഹോ! എന്നെ കൊല്ല് ..കൊല്ല്.. "
അശ്വതി അവളുടെ നെഞ്ചിൽ ആഞ്ഞിടിച്ചു കൊണ്ട് തുടർന്നു.
'' എടീ എന്നെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റ കുത്തിനു കൊന്നുടെ ടീ"
" സോറി ടാ ഞാൻ കത്തിയെടുക്കാൻ മറന്നു "
ജിനി തമാശമട്ടിൽ പറഞ്ഞു.
'' ഒലക്ക ! അലെലും ഈ പോത്തിന്റ ചെവിയിൽ വേദമൂതണ എന്നെ പറഞ്ഞാൽ മതി " അശ്വതി പരിഭവിച്ചു.
'' ഡിറ്റക്റ്റിവ് അച്ചുമോൾ ഒരിക്കൽ ചക്ക വീണ് മുയൽചത്തെന്നു കരുതി എപ്പേഴും മുയൽ ചാവണമെന്നില്ല"
ജിനി അശ്വതിയുടെ തോളിൽതട്ടി സമ്മാധാനിപ്പിച്ചു.
" അയ്യട! നിന്റെ സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട" അശ്വതി പിണങ്ങി.
'' അപ്പോ കപ്പയും മീനക്കറിയും എനിക്കു സ്വന്തം " ജിനി എണീറ്റു നടന്നു കൊണ്ട് പറഞ്ഞു.
" അങ്ങനെ നീ ഒറ്റയ്ക്ക് സാപ്പിടാൻ ഞാൻ സമ്മതിച്ചിട്ടു വേണ്ടേ"
അശ്വതി ജിനിക്കു മുന്നെ അന്നയുടെ അടുത്തേയ്ക്ക് ഓടിയെത്തി. പിന്നിട് അവരുടെ പിണക്കവും ഇണക്കവും കളിയും ചിരിയും വീടു മുഴുവൻ മുഴങ്ങി .
●●●●●●●●●●●●●●●●●●●●●●●●●●●●
ഹായ് ,
പ്രതീക്ഷിച്ചതിലും നന്നായി നിങ്ങളുടെ feed back ഉം Support ഉം കിട്ടിയതിൽ വളരെ സന്തോഷം ,തുടർന്ന് ഇനിയും അത് പ്രതീക്ഷിക്കുന്നു. അപ്പോൾ മറക്കാതെ vote ഉം Commentഉം ചെയ്യുക.
Bạn đang đọc truyện trên: Truyen247.Pro