4.ദേവദൂതൻ
വെളളത്തിൽ നിന്ന് കരകയറാൻ നേരം ദേ വീണ്ടും വെളളത്തിലേക്ക്
ബ്ലും !
അയ്യേ , കൂ....യ് ...
ആർത്തു കുവി കളിയാക്കി നിൽക്കുന്ന ജിത്തുവിനെ നോക്കി ജിനി ചൊടിച്ചു.
"പോടാ മരത്തലയാ"
'' നീ പോടി മരമണ്ടി ''
" നീ പോടാ മരമാക്രി "
" കെയ...കെയ ...''
അവൻ ഘോഷ്ടി കാണിച്ചോണ്ട് നിന്നു കുണുങ്ങി.
ഒരു ദിവസം നിന്നെ എന്റെ കൈയിൽ കിട്ടു ടാ കോളകോഴി ജിനി മനസ്സിൽ പ്രാങ്കി.
അവസാനം തെങ്ങിൻ തടത്തിലെ വേരിൽ തൂങ്ങി ഒരു വിധം കരകയറി. വേരിൽ കോറി കൈയിൽ ചോര പെടിയുന്നണ്ടായിരുന്നു. അതെല്ലാം അവഗണിച്ച് ഞാൻ മുന്നോട്ട് നടന്നു.
മുഖത്ത് ഒട്ടിക്കിടക്കുന്ന നന്നഞ്ഞ മുടിയിഴകൾക്കിടയിലൂടെ ദേഹത്തു കലർന്ന തോടിലെപെട്ടമണം റോഡിൽ പാഞ്ഞു പോവുന്ന വണ്ടികൾ വഴി പ്രവഹിക്കുന്ന കാറ്റിൽ ആ പരിമണം എന്റെ മൂക്കിലേക്ക് ആഞ്ഞു കേറി.
"കർത്തവേ എന്നാ മണമാണിത്, ഹും!"
ഈ വഴി നീളെ മണവും സഹിച്ച് നടക്കേണ്ടി വരുമല്ലോ എന്നലോചിരിക്കുമ്പോഴാണ് ഒരു ദേവദൂതനെ പോലെ എന്റെ തൊട്ടടുത്ത് ഒരു ബ്ലാക്ക് ഓൾട്ടോ റിവേഴ്സെടുത്ത് നിർത്തിയത്.
" ഹായ് ജിനി ''
കാറിന്റെ വിൻഡോഗ്ലാസ്സ് താഴ്ത്തി
ക്ലോസപ്പിൽ ചിരിച്ച് ഇരിക്കുന്ന ജെയിംസിനെ യാണ് ജിനി കണ്ടത്.
" ഹായ് .." ഒട്ടും പ്രതീക്ഷിക്കാതെ ജെയിംസിനെ കണ്ടപ്പോൾ ജിനിക്കു സന്തോഷണോ സങ്കടാണോ വന്നതെന്നു തിരിച്ചറിയാതെ നിന്നു പരുങ്ങി. ഈ വേശത്തിൽ അവനെ ഫേയ്സ് ചെയ്യാൻ വല്ലാത്തൊരു ചമ്മൽ.
" താൻ എന്താ സൂയിസൈഡ് അറ്റംറ്റ് ചെയ്യാൻ പോയതാണോ ടോ, "
ജിനിയുടെ വേഷം കണ്ട ജെയിംസ് കളിയാക്കി .
" അല്ല, ഒന്നു നീരാടാൻ പോയതാ "
ജിനി തിരിച്ചു കളി പറഞ്ഞു.
"നീരാടാൻ തമ്പുരാട്ടിയ്ക്ക് പെട്ട കിണറേ കിട്ടിയുള്ളു. "
അവൻ വിടാനുളള ഭാവമില്ല. ജിനി അവനെ നോക്കി ദഹിപ്പിച്ചു.
"അയ്യോ! ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ തമ്പുരാട്ടി, അടിയൻ അങ്ങയുടെ തലയിലെ ചണ്ടി കണ്ടു ചോദിച്ചതാണേ." അവൻ ജിനി തലയിലെ ചണ്ടി തട്ടി നിൽക്കുന്നതു കണ്ട അവൻ വീണ്ടും തുടർന്നു.
'' ഛേ! അതു കളയണ്ടായിരുന്നു , നിന്നക്കതു നന്നായി ചേരുന്നുണ്ട ടീ"
ജെയിംസ് ജിനിയെ മൂപ്പിച്ചു കൊണ്ടിരുന്നു.
"അത് നിന്റെ മറ്റവളെ തലയിലാ ചേരാ " ജിനിയും വിട്ടുകൊടുത്തില്ല
" അവളെ തന്നെയാ ഞാൻ പറഞ്ഞേ "
ഒരു കളളച്ചിരിയോടെ പറഞ്ഞു.
" അയ്യടാ ! ആ പരിപ്പൊനും ഇവിടെ വേവില്ല മോനേ! ."
" അലേല്ലും പരിപ്പൊനും നമ്മുക്ക് വേണ്ടാ മോളെ , ഗ്യാസ്സാ.. ഗ്യാസ്സ്!. "
അവനവളെ വാശിപ്പിടിച്ചു.
"ദേ ജെയിം സേ, നീയെന്റെനു വാങ്ങുവേ, "
ജിനി അവനെ ഭീഷണിപ്പെടുത്തി.
'' വാ കേറ്, ഞാൻ വീടാം" കാറിന്റെ ഫ്രണ്ട് ഡോർ തുറന്നവൻ അവളെ ക്ഷണിച്ചു.
" വേണ്ട ഞാൻ നടന്നോളം "
ജിനി മടിച്ചു നിന്നു.
" അയ്യോ , നീന്നോട് സ്നേഹുണ്ടായിട്ടു വിളിച്ചതല്ലാ , നാട്ടേരു തലക്കറങ്ങടാനു കരുതി ട്ടാ"
ജിനി കാറിൽ ഇരുന്നു കൊണ്ട് വീണ്ടും തുടർന്നു.
"നിന്നക്കു പിന്നെ മൂക്കിലാത്തതു കൊണ്ട് പേടിക്കാനില്ല, "
"എന്റെ മൂക്കിനെന്താടീ കുഴപ്പം നല്ല ഒന്നാന്തരം മൂക്കലെ "
മിററിലൂടെ തിരിച്ചും മറിച്ചും മുക്കിനെ ഒരു സൂക്ഷ പരിശേദ്ധന നടത്തികൊണ്ടവൻ ചോദിച്ചു.
ജിനി ജെയിംസിന്റെ കളികൾ നോക്കി ഊറി ചിരിച്ചു.
" ന്നാലും നീയൊന്നു കുളിച്ചു കാണ്ടല്ലോ "
" നിന്നു ചളിയടിക്കാതെ വണ്ടി വീട്"
"ഓ അടിയൻ "
ജെയിംസ് കൈ കൂപ്പി തെഴുതു കൊണ്ട് കളിയാക്കി .
പിന്നിട് ജെയിംസ് കീ സ്റ്റാർട്ട് ചെയ്യതു. കാർ റോഡിലൂടെ ദൂരെയ്ക്ക് നീങ്ങി.....
●●●●●●●●●●●●●●●●●●●●●●●●●●●
ഹായ് ,
ആരാണ് ജെയിംസ് ?? any idea
നിങ്ങൾക്ക് ജെയിംസിനെ ഇഷ്ടമായോ.??
ജെയിംസിനെ കുറിച്ചറിയാൻ നിങ്ങൾക്കാഗ്രഹമില്ലേ?
ok wait....
അടുത്ത ചാപ്‌റ്റിൽ നിങ്ങൾക്ക് ജെയിംസിനെ കുറിച്ചറിയാനും കാണാനുമുളള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. 😆ആരും തന്നെ തിരക്കുകൂട്ടേണ്ടതില്ല.😛😜
Bạn đang đọc truyện trên: Truyen247.Pro