Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

24. ഉന്തും തള്ളും

ഞാൻ നോക്കുമ്പോൾ നാലെണ്ണം കുന്തം വീഴുങ്ങിയ പെരിച്ചായിയേ പോലെ പന്തം കണ്ട് ഇരിപ്പാണ്.
അച്ചു കണ്ണോണ്ട് ഭരതനാട്ട്യം കാട്ടിയപ്പോൾ പന്തിക്കേട് തോന്നിയ ഞാൻ തിരിഞ്ഞതാ ...

ഓ മൈ ഗോഡ്..... ഞാൻ പറഞ്ഞത് ഇങ്ങേര് കേട്ടോ കർത്താവേ .....
അതാ ന്റെ മുൻപിൽ എബി മോൻ .....
ന്താ ഇപ്പൊ പറയാ ...

ന്റെ പ്ലിംങ്ങിയ മോന്തായം അയാളുടെ ഫോണിൽ ക്യാപ്ചർ ചെയ്ത് കൊണ്ട് പറഞ്ഞു.

"ഓഹോ.... അപ്പോ എന്നെ വളക്കാനുള്ള പ്ലാനിലാണ് തമ്പുരാട്ടി ...."
എബി എന്നെ ആക്കുന്നു . ഇതിലും ഭേദം ... ഇതിലും ഭേദം ഇനിയെന്ത്...? ദേവ്യ.... സോറി കർത്താവേ ....
ഒരു കാരാണം തപ്പി ബ്രൈനിൽ മസ്തിഷ്ക പ്രക്ഷാളനം നടത്തി കഴിഞ്ഞിട്ടും പ്രത്യേകിച്ചൊന്നും കിട്ടിയില്ല സ്റ്റോക്ക് തീർന്നത് കൊണ്ട് തൽക്കാലം സറണ്ടറാവുന്നതാണ് ബുദ്ധി .

"അല്ല ...അത് .... ഞാൻ .... വെറുതെ ...ഒരു തമാശയ്ക്ക് ... "നല്ല അസ്സാലായി ഇളിച്ചു കൊണ്ട് പറഞ്ഞു.

"ആ ....മോള് തമാശ പറഞ്ഞതാണല്ലേ...
ഇച്ചായൻ സീരിയസ് ആണെന്ന് വിചാരിച്ചു പോട്ടെ സാരല്ല. നീ എന്തായാലും തമാശക്കല്ലേ ... എന്നാ ഞാൻ ഇത് സീരിയസ് ആക്കി എടുക്കാം .... ഓക്കെ അപ്പോൾ ഉമ്മമ്മ്മ്മ്വാ ....😘 ബൈ സ്വീറ്റ് ഹാർട്ട് ... "

"ഏഹ്!! .... ഇയാൾക്ക് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ....? കർത്തവേ ...."

"മോളൂസേ..... പിന്നേയ് അയാള് ഇയാള് എന്നൊന്നും വിളിക്കാൻ നിക്കണ്ട കേട്ടോ .... മര്യാദയ്ക്ക് ഇച്ചായാന് വിളിചോണം കേട്ടോടി ചക്കരേ... എന്നാ ന്റെ മോൾ ഒന്ന് എന്നെ ഇച്ചായ എന്ന് വിളിച്ചേ.... "അങ്ങേര് രണ്ടും കലിപ്പിച്ചാ ....


"ഇച്ചായാ..." ഞാൻ സ്നേഹസമൃദ്ധമായി വിളിച്ചു. ഞാൻ വിളിക്കില്ല എന്ന എബിമോൻ വിചാരിച്ചതു ... ഹും ! ഞ്യാൻ ആരാ മോൾ ....

"മോളെ ... അതികം തേൻ ഒലിപ്പിക്കല്ലേ .... ഇച്ചായന്റെ കൺട്രോൾ പോവും. നേരത്തെ കടിച്ച കടി വേറെ വല്ലിടത്തും കിട്ടും .. കേട്ടോടീ ചുന്ദരി കോതേ ..."
ന്റെ കർത്താവെ നിങ്ങളുടെ കുരിശ് ഒന്നും ഒരു കുരിശേയല്ല ശരിക്കുള്ള കുരിശ് ദേ നടന്നു പോണു... ഇനിയിപ്പോ ഞാനായിട്ട് എന്തിനാ കുറയ്ക്കണെ... ഞാനും അങ്ങ് തുടങ്ങുവാ ...
അങ്ങേരെ പിന്നാലെ ഞാനും പോയി.

"ഇച്ചായാ അതേയ്.... ന്റെ ഫോട്ടേ എനിക്ക് വേണം .... നിങ്ങള് എനിക്ക് തരണം .... ഞാൻ ഇങ്ങ് എടുക്കുവാ .... "എന്നും പറഞ്ഞ് അങ്ങേരെ കയ്യിലെ ഫോൺ ഞാൻ തട്ടി പറിച്ചു.
പുല്ല് !ഫോൺ ലോക്ക് ...
ഞാൻ സ്ക്രിനിൽ വന്ന നബർ ഒക്കെ കുത്തി ഞെക്കിയതും അങ്ങേര് ന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വലിച്ചു. ഞാൻ വിടോ .... ഞാനും തിരിച്ചു വലിച്ചു. അങ്ങോട്ടും ഇങ്ങോട്ടും വലിയോട് വലി....

ഡാ ....

അലറി കൊണ്ട് ജെയിംസ് അവിടെ എത്തി.എവിടെ നിന്ന് ഈ മരഭൂതം കെട്ടിയെടുത്ത് എന്ന് ആലോചിച്ച് ഞാൻ നിന്നതും ടപ്പേന് ....ഒരു ശബ്ദം
പടക്കം പൊട്ടിയതൊന്നുമല്ല ജെയിംസ് എബിമോനെ ഒന്ന് തഴുകിയതാണ്. അപ്പോഴെക്കും അലറികൊണ്ട് പിന്നിൽ നിന്നും കുറ്റിയും കോലുമായി എബിയുടെ വാനരപ്പട എത്തി. അപ്പോഴെക്കും ചുവന്നപ്പട അവിടെ എത്തി എതിർ വശത്തൂടെ അലറി കാവിപ്പടയും.പിന്നെ പറയാനുണ്ടോ ഉന്തും തള്ളും .... ഓഡിറ്റോറിയത്തിലെ പിളേളരെല്ലാം വാണം വിട്ടപ്പോലെ ഒറ്റയോട്ടമായിരുന്നു പുറത്തേക്ക് .

ആഹാ ... ലൈവ് ആയി ആദ്യായിട്ട് കൂട്ട തല്ല് കാണുന്ന ഞാൻ അതിലിങ്ങിനെ ലയിച്ച് നിക്കുമ്പോൾ എനിക്കും കിട്ടി മണ്ടയ്ക്ക് ഒന്ന് .... കിട്ടേണ്ടത് കിട്ടിയപ്പോൾ തിരുപതിയായി ന്റെ ആണ്ടവാ.... സങ്ങതി കൈവിട്ട കളിയിലേക്ക് നീങ്ങിയതും എബിയും കൂട്ടരും ആദ്യമേ ഉൾവലിഞ്ഞു. ഇതിനിടയിൽ ജിനി ജിനി വിളിച്ച് ജെയിംസ് ന്റെ നേരെ വരുന്നത് ഒരു നിഴൽ വെട്ടം പോലെ കണ്ടു. ന്റെ കൈയും പിടിച്ച് ജെയിംസ് അവിടെന്ന് മുങ്ങിയിട്ട് നേരെ പൊങ്ങിയത് കാന്റിംഗിലായിരുന്നു.

വന്നപ്പോ തന്നെ വിശപ്പിന്റെ വെപ്രാളം കൊണ്ട് രണ്ട് പഴം പൊരിയും ചായയും ഓർഡർ കൊടുത്തു. അടിയുടെ വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ചേച്ചി ചായ ഗ്ലാസും പഴപ്പൊരിയും കൈമാറി. ന്റെ നെറ്റിയിൽ പൊടിയുന്ന ചോര കണ്ടതും ചോര ചോരാന് കാറി കൊണ്ട് നിൽക്കുന്ന ജെയിംസിനെ ഒന്ന് തറപ്പിച്ച് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
എല്ലാം തുടങ്ങി വെച്ചിട്ട് പട്ടിയെ പോലെ കിടന്നു മോങ്ങുന്നു പോങ്ങൻ .... 😡😏 കാന്റിംഗിന്റെ മേശയിൽ ഇരുന്ന മഗിൽ നിന്ന് വെള്ളം എടുത്ത് മുറിവ് കഴുകി. അപ്പോഴാണ് അച്ചുവിനെയും ന്റെ ന്യൂ ഫ്രണ്ടസിനെ കുറിച്ച് ഓർമ്മ വന്നത്.

"ഈശോയെ... ന്റെ ഫ്രണ്ട്സ് ....അവര് ...."

ആലോചിച്ച് തല പുണ്ണാക്കുന്ന എന്നെ കണ്ടതും ജെയിംസ് സൗമ്യതയിൽ വന്ന് പറഞ്ഞു.

"ടെൻഷൻ ആവണ്ട നമ്മുക്ക് വഴിയുണ്ടാക്കാം ...."

"അയ്യോ .... ഇപ്പോ വെട്ടി തെളിച്ച വഴി കൊണ്ട് തന്നെ ഞാൻ പണ്ടാറടങ്ങി നിൽക്കുവാണ് .... ഇനിയും വഴി വെട്ടല്ലേ ....തൽക്കാലം സേട്ടൻ അവിടെയിരിന്ന് രതിശിനെ ഉണർത്താൻ നോക്ക്. " ഞാൻ കലിപ്പിട്ടു.

ഫോൺ എടുത്ത് വിളിച്ചതും ഫസ്റ്റ് റിംങ്ങിൽ ഫോൺ എടുത്തു.
"എടീ നിങ്ങൾ എവിടെയാ... "

"ഞങ്ങൾ ഡിപാർട്ട്മെന്റിന്റെ അടുത്തേക്ക് ഓടി . അല്ല നീ എവിടെയാ .. "

"ഞാൻ കാന്റിംഗ് ഉണ്ട് നിങ്ങൾ ഇങ്ങ് വരുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ ..?"

"നിക്ക് നിക്ക് ഞങ്ങൾ അങ്ങോട്ട് വരാം ഒരു ഓട്ട മത്സരം കഴിഞ്ഞതല്ലേ .... നല്ല വിശപ്പ്. "

അച്ചു ഫോൺ കട്ട് ചെയ്യ്തതും ഞാൻ ജെയിംസിന്റെ അടുത്തു പോയിരുന്നു. ഞാൻ നോക്കുമ്പോൾ ഇതെല്ലാം ഒപ്പിച്ചു വെച്ചതിന്റെ ഒരു കുലുക്കവും ഇല്ലാതെ കുത്തിക്കേറ്റുകയാണ്.

"ഡോ .... "
എന്നെ നോക്കി ഇളിച്ചു കാട്ടി അങ്ങേരെ വർക്ക് തുടർന്ന് കൊണ്ടിരുന്നു.

" നീയെന്തിനാ അങ്ങേരെ കേറി പെട്ടിച്ചേ ..."

"അതോ ... അത് ...നിന്നെ നോക്കി കൊള്ളാം എന്ന് ടീച്ചറമ്മക്ക് ഞാൻ വാക്ക് കൊടുത്തിട്ടുള്ളതു കൊണ്ട് "

"അയ്യോ .. എന്തൊരു ഉത്തരവാദിത്വം ..."

"അതേടീ ... അതിന് നിക്കെന്താ ... "

ഞാൻ മുഖം തിരിച്ചിരുന്നു ഇല്ലെങ്കിൽ ഇപ്പോ കടപ്പാടിന്റെ കണക്ക് നിരത്തും.

"പിന്നെ ... നീ കരുതും പോലെ അവൻ അത്ര നല്ലവനായ ഉണ്ണിയൊന്നുമല്ല ... " കഴിക്കുന്നതിനിടയിൽ ജെയിംസ് പറഞ്ഞു കൊണ്ടിരുന്നു.

അതിന് ഞാൻ എപ്പോ പറഞ്ഞു അങ്ങേര് നല്ലവനാന്ന് ... അല്ല ഇനി അച്ചു പറയും പോലെ ഇങ്ങേർക്ക് സംതിങ്... അങ്ങിനെ എങ്കിൽ അത് അറിഞ്ഞിട്ടു തന്നെ കാര്യം ...

"അല്ല മിസ്റ്റർ പേരേരെ ...
അമ്മച്ചി പറഞ്ഞതു കൊണ്ട് മാത്രം ആണോ ... അതോ ..??"
ഒറ്റ പുരികം പൊക്കി ചോദിച്ചതും ദേ വന്നു ഇടി വെട്ടു പോലെ മറുപടി.

"നീ ഇപ്പോ സംശയിച്ചില്ലെ അത് തന്നെയാണ് സംഭവം. പ്യാർ ... ഇഷ്ഖ് .... മുഹബ്ബത്ത് ...കാതൽ ... അതെടീ മോളെ ... എനിക്ക് നിന്നോട് ഒടുക്കത്ത പ്രേമമാണ് ... "

കർത്താവേ ... ഇങ്ങേര് സീരിയസാണോ .... ഹേയ് ഇത് ഇങ്ങേര് എനിക്ക് ഇട്ട് താങ്ങിയതാ... എന്നാ പിന്നെ ഞാനും തരാട്ടാ ...

"സത്യമാണോ സേട്ടാ .... "
ഞാൻ അവന്റ ഷോൾഡറിൽ ഇടിച്ച് ഒന്ന് കൊഞ്ചി കുഴഞ്ഞ് ചോദിച്ചു. ന്റെ പ്രവർത്തി കണ്ടതും ജെയിംസ് കടിച്ച പഴം പൊരി അതേ സ്പീഡിൽ പ്ലേറ്റിലേക്ക് വീണു. ഹി ഹി ... പണിയേറ്റു.

"എന്നാലെ എനിക്ക് ചൂടോടെ രണ്ട് മുട്ട പപ്പസ് കൂടി പറഞ്ഞേക്ക് ..."

"അയ്യടീ ജിഞ്ചലങ്കടീ മനമേ....
അങ്ങിനെ ന്റെ മേൾ ന്റെ പ്യാര് അളക്കണ്ട ...."

ശ്ശേ ! പണി ചീറ്റി പോയി ...
അങ്ങിനെ ഇപ്പോ ഇങ്ങേര് സ്കോർ ചെയ്യണ്ട .ഹും ...!

"ഈശോയെ ഇങ്ങിനെ ഒരു ദാരിദ്ര്യം പിടിച്ച ക്യാമുകനെ ആർക്കും കൊടുക്കല്ലേ ...."
ഇല്ലാത്ത എക്സ്പ്രഷൻ ഒക്കെ ഇട്ട് ഞാൻ പറഞ്ഞതും

വിത്ത് അൾട്ടിമേറ്റ് പുച്ഛത്തോടെ അവൻ മുഖം തിരിച്ചു.

ചെറ്റ..!

ഞാൻ അവനെ നോക്കി ഘോഷ്ടി കാട്ടി തിരിഞ്ഞതും  ദേ  പട്ടി കിതക്കു പോലെ കിതച്ചു കൊണ്ട് വരുന്നു ന്റെ വാനാരപ്പട .

അച്ചു എന്നെ അടിമുടി വീക്ഷിച്ച് കൊണ്ട് എന്റെ അടുത്തേക്ക് പാഞ്ഞു വന്നു.

"അയ്യോ .... ന്റെ മഹാദേവാ.... ന്റെ കൊച്ചിന് അടി കിട്ടി വട്ടായെന്നാ തോന്നുന്നേ.... കണ്ടിലേ ഒറ്റയ്ക്ക് ഇരുന്ന് കോപറായാം കാട്ടുന്നത്. "

"അയ്യടീ ....  വട്ട് നിന്റെ കൊച്ചിന്റെ തന്തയുടെ കെട്ട്യോള്ക്ക് "

ആലോചിച്ച് തല പുണാക്കുന്ന അച്ചുനെ നോക്കി ബാക്കി മൂന്നും ചിരിച്ചത് കേട്ടിട്ടാണ് ഓഫായ അവളുടെ റ്റ്യൂബ് ലൈറ്റ് പ്രകാശിച്ചത്.

ങേ ....അത് ഞാനല്ലേടി ....

വീണ്ടും ഒരു കൂട്ട ചിരി മുഴങ്ങി. പിന്നെ എല്ലാം കൂടി കാക്ക കൂട്ടത്തിൽ കല്ലിട്ട മാതിരി കലപ്പില കൂട്ടി ചിലു പാത്രത്തിലെ രതിശ് മോനെ മുതൽ ജോസേട്ടന്റെ വട വരെ കാലിയാക്കി കൂടെ ജെയിംസിന്റെ പോക്കറ്റും കൂടി കാലിയാക്കിട്ടാണ്  ഞങ്ങൾ സ്ഥലം വിട്ടത്.

¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢

അവളുടെ ഫോസിൽ തെളിഞ്ഞ പ്ലിംങ്ങിയ എക്സ്പ്രഷൻ കൂടി കണ്ടപ്പോൾ .... ഞാൻ കേട്ടത് ശരിയാണെന്ന് അങ്ങ് ഉറപ്പിച്ചിരുന്നു. ഒരു ചെറിയ തമാശ അത്രയെ കരുതിയിരുന്നുള്ളു അതിനു പിന്നിൽ ഇങ്ങിനെ ഒരു പ്രശ്നം ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

നെറ്റിയിലും  കൈമുട്ടിലും പൊടിയുന്ന ചോര തുടച്ച് നീക്കുന്നതിനിടയിൽ എബി ഓരോന്നും ഓർത്തിരിന്നു.

"ആരാടാ .... പാർട്ടിക്കാരെ വിളിച്ച് ഇതിൽ വലിച്ചിഴച്ചത്. "

ശ്യാം നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ തന്നെ സങ്ങതിയുടെ കിടപ്പു വശം എല്ലാവർക്കും പിടിക്കിട്ടി.

"അത് പിന്നെ കമ്മി കുട്ടന്മാർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ .... "
ശ്യം ബ..ബ... അടിച്ചു പറഞ്ഞു ഒപ്പിച്ചു.

"എടാ ....  പരനാറി നിന്നോട് ഈ നാറിയ കളി കളിക്കരുത് എന്ന് ഞാൻ ഒരായിരം വട്ടം പറഞ്ഞിട്ടുണ്ട്. പാർട്ടിക്ക് ഇട്ട് ഉണ്ടാക്കാൻ നടക്കുന്നവൻ. ഇനിയെങ്ങാനും നീ എനിക്ക് പണിയാൻ വന്നാൽ ദേ ഇതെടുത്ത് പള്ളയ്ക്ക് കുത്തിക്കേറ്റും ഞാൻ. "
പൊട്ടിയ കുപ്പിയെടുത്ത് എബി കലിപ്പോടെ പാഞ്ഞു വന്നത് കണ്ട് ശ്യാം ആകെ പരുങ്ങി.

"എടാ ... ഒന്നടങ്ങ് ! അല്ല നിന്റെ വർത്താനം കേട്ടാൽ തോന്നും നിനക്കിട്ട് പണിതത് ഇവനാണെന്ന്..."കാർത്തി ശ്യാമിനെ മാറ്റി നിർത്തി അവനോട് ചോദിച്ചു.

"ആ പുന്നാരമോന് ഇതിന്റെ പലിശയും കൂട്ടുപലിശയും ചേർത്ത് പണി കൊടുത്തിലെങ്കിൽ ന്റെ പേര് എബി മാത്യൂസ് എന്നല്ല. "
അവന്റെ മുഖത്ത് പതിഞ്ഞ ജെയിംസിന്റെ കരങ്ങളെ ഓർത്ത് എബി പല്ല് ഞരിച്ചു.

                                 (   തുടരും .....)

©©©©©©©©©©©©©©©©©©©©©
A/N
***
Hi my cherries.... 🍒🍒🍒
എന്താന്നറിയില്ല കുറച്ചായി എഴുതാൻ ഒരു മൂഡും ഇല്ലായിരുന്നു.😒 ഇനിയും മൂഡ് വരാൻ കാത്തിരുന്നാൽ വായിക്കാനുള്ള നിങ്ങളെ മൂഡ് പോവും എന്നോർത്തപ്പോൾ😌 പോയ മൂഡിനെ വിളിച്ചു വരുത്തി ചായയും പരിപ്പുവടയും☕🍪 കൊടുത്തിട്ടാണ് ഞാൻ തിരിച്ചു വിളിച്ച് വീട്ടിൽ കയറ്റിയത്.😁😁🤭
അപ്പോ..... 😊Happy reading 📚📖

Bạn đang đọc truyện trên: Truyen247.Pro