Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

11. മിസ്റ്റർ സ്പോർട്ടിയർ

അലോട്ട്മെൻറ്റ് പ്രകാരം അഡ്മിഷൻ നടുക്കുന്നതിനാൽ ക്ലാസ്സിൽ സ്റ്റുഡൻസ് കൈയിൽ എണ്ണാവുന്നവർ മാത്രയായിരുന്നു. മൂന്ന് പീരിഡുകൾ കൊടുവിൽ ഞങ്ങളെ എല്ലാവരെയും പിരിച്ചുവിട്ടു.

കോളേജ് ചുറ്റിയടിക്കാൻ കിട്ടിയ ആദ്യ ചേൻസായതിനാൽ ഞാനും അച്ചുവും ലഞ്ച് കഴിച്ചിട്ടു വീട്ടിലേക്ക് പോവാം എന്ന തീരുമാനത്തിൽ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി നടന്നു.

ആദ്യം നേരെ കേറി ചെന്നത് നീണ്ട വിശാലമായ ലൈബ്രറിയിലെ ന്യൂസ് റീഡിംങ്ങ് കോർണറിലേക്കാണ്. ന്യൂസ് പേപ്പറുകൾക്കിടയിലെ മഞ്ചുവാര്യറിന്റെ മുഖ ചട്ടയുളള വനിത മാഗസിനിലേക്കാണ് എന്റെ കൈ നീങ്ങിയത്. അതെടുത്ത് ബോളിവുഡ് ഗോസിപ്പുകൾ വായിച്ച എന്റെയും അച്ചവിന്റെയും ചിരി ആ ലൈബ്രറിയിൽ മുഴങ്ങി .

പുസ്തകത്തിനിടയിലൂടെ നോക്കിയപ്പോൾ ഞങ്ങളെ തറച്ചു നോക്കുന്ന ലൈബ്രേറിയനെയാണ് കണ്ടത്.

" ടീ ...! നമ്മുക്ക് ഇവടന്ന് സ്ക്കൂട്ടാവാട്ടോ ആ ലൈബ്രേറിയന്റെ നോട്ടം അത്ര പന്തിയല്ല. "

വേഗം തല പുസ്തകത്തിലേക്ക് വലിച്ച് അച്ചുവിന് കേൾക്കാൻ പാകത്തിൽ ലോലമായ ശബ്ദത്തിൽ ഒരു വിധം ഞാൻ പറഞ്ഞൊപിച്ചു.

പിന്നെ ഒറ്റഓട്ടത്തിന് ഞങ്ങൾ കോളേജ് ഗ്രൗണ്ടിൽ എത്തി. ഗ്രൗണ്ടിൽ ഫുഡ്ബോൾകളി തകർത്താടുന്നുണ്ടായിരുന്നു. പണ്ട് മൈതാനത്ത് ജോണികുട്ടനായി കളിച്ചിരുന്ന ഓർമ്മ മനസ്സിൽ തത്തി കളിച്ചു. ഞാൻ അല്പം നേരം അവരുടെ കളികൾ നോക്കിയതിനു ശേഷം ഗ്രൗണ്ടിനോട് ചോർന്നുളള ബോധി മരത്തിൻ ചോട്ടിൽ ഇരുപ്പ് ഉറപ്പിച്ചു.

ഞാനും അച്ചുവും തമ്മിലുളള നീണ്ട സംഭാഷണം അവസാനിച്ചത് കാലത്തെ ഇൻസിഡൻസി ലായിരുന്നു.
അനേരം ആ താടിക്കാരനെ എന്റെ കൈയിൽകിട്ടിയാൽ അരച്ചു കുടിക്കാനുളള ദേഷ്യം ഉണ്ടായിരുന്നു എനിക്ക്.

പെട്ടനാണ് , എന്റെ തലയ്ക്ക് എന്തോവന്നടിച്ചത് . തല തടവി എന്തെനറിയാൻ നോക്കിയപ്പോഴാണ് താഴെ കിടക്കുന്ന പന്ത് എന്റെ ശ്രദ്ധയിൽ പെട്ടത്.

ഞാൻ അത് കൈയിലെടുത്ത് തിരിച്ചും മറിച്ചും നോക്കി നിൽക്കുമ്പോഴാണ് വിസിലടിയുടെ ശബ്ദം എന്റെ കാതിൽ മുഴുങ്ങിയത്.

പന്ത് മെല്ലെ നീക്കി ആ ശബ്ദതത്തിൻ ഉറവിടത്തിലേക്ക് എത്തി നോക്കി.

നെറ്റിയിൽ പാറി കിടക്കുന്ന മിന്നുസമാർന്ന മുടി , തിളകമാർന്ന പൂച്ചക്കണ്ണുകൾ , ക്ഷൗരം ചെയ്യാതെ വളർന്ന കുറ്റി രോമങ്ങളായ താടിയും മിഷയും. ഇന്നർ വെയറിലൂടെ ഇരുനിറചർമ്മത്തിലെ 6 Pack ഘടന ബാഹ്യമായിരുന്നു.

ഒറ്റ നോട്ടത്തിൽ ഒരു ബോളിവുഡ് വില്ലനെ പോലെ തോന്നിയെനിക്ക് ഇമ്മ വെട്ടാതെ പകച്ചു നോക്കുന്നത് മനസ്സിലാക്കിയ അയാൾ ഞൊട്ടി വിളിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്.

കൈയിലെ പന്ത് ചൂണ്ടി അതു തരാൻ ആഗ്യം കാണിച്ച് അലക്ഷ്യമായി അയാൾ നിന്നു. നിർമ്മര്യാദയായ അയാളുടെ ഭാവം അത്രയും നേരം അടക്കിപിടിച്ച എന്റെ ദേഷ്യത്തെ ഉണർത്തി.

താടിക്കാരന്റെ മുന്നിൽ കമ്പളിപ്പിക്കപ്പെട്ട തിന്റെയും ജെയിംസിന്റ കൂട്ടുകാർക്കു മുന്നിൽ നഷ്ടമായ ആത്മഭിമാനത്തിന്റെയും അങ്ങനെ എല്ലാ ഫിലിംഗ്സും പന്ത് ആഞ്ഞടിച്ചാണ് ഞാൻ തീർത്തത്.

പന്ത് എന്നെയും അച്ചുവിനെയും കളിക്കാരായും ഒരു പോലെ ഞെട്ടിച്ചു കൊണ്ട് അയാളുടെ നെഞ്ചിൽ correct തട്ടിയതും
ധും!
എന്ന ശബ്ദത്തോടെ അയാൾ നിലത്തു വിണുതും ഒരുമ്മിച്ചായിരുന്നു.

ഈശോയെ...,
കണ്ണ് തളളി തലയ്ക്ക് കൈ വച്ച് പകച്ചു നിന്ന എന്റെ കൈയിൽ പിടിച്ച് അച്ചു തിരിഞ്ഞോടി അവൾക്കു പിന്നിൽ യാന്ത്രികമായി ഞാനും.

●●●●●●□□□□●●●●□□□□●●●●●●

A/N
****
നിങ്ങളെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് നമ്മുടെ നായകൻ ഇതാ എൻട്രി ചെയ്തിരിക്കുന്നു. നായകനെ നിങ്ങക്ക് ഇഷ്ടമാകുമോ ഇല്ലയോ എന്ന് വരും Chapterലൂടെ നമ്മുക്ക് കാണാം.
Here the real beginning of
Mister rude and Miss perfect ,
The count down Starting ...., tik .... tik tik....

Bạn đang đọc truyện trên: Truyen247.Pro