chapter-9
💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading💝💝
*********
ഡാനിഷ് !!
"അസു റെഡിയായാ? വാതിൽ തുറക്ക് " ഷാൻ പറഞ്ഞു.
"ങാ.... വരുന്നെടാ " ഞാൻ വേഗം വാതിൽ തുറന്നു.
"എന്താടാ മുഖം വല്ലാതിരിക്കുന്നെ?" ഷാൻ ചോദിച്ചു.
" അത് .... ഞാൻ ഡാനിഷിനെ കണ്ടു " ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു .
"നിനക്ക് തോന്നിയതായിരിക്കും .അവനെ എന്റെ റിലേറ്റീവൊന്നു അല്ലല്ലോ ഇവിടെ വരാൻ " അവൻ പറഞ്ഞു.
"എടാ ഞാൻ ശരിക്കും കണ്ടെയാ" ഞാൻ പറഞ്ഞു.
ആര് കേൾക്കാൻ .അവൻ എന്നെയും വലിച്ച് വീട്ടിന്റെ പുറത്തേക്ക് നടക്കാൻ തുടങ്ങി.
മുറ്റത്തെത്തിയപ്പോൾ ഞാൻ കൈ വിടുവിക്കാൻ ശ്രമിച്ചു.എന്റെ ബെസ്റ്റിയായോണ്ട് പറയുന്നയല്ല .നല്ല ശക്തിയാടോ അവന്.
" വിടടാ ഇഡിയറ്റ് "ഞാൻ അവന്റെ കൈക്കിട്ട് ഒരു കുത്തു കൊടുത്തു.
അതേറ്റു. ഞാനാരാ മോൾ.
"എന്തോന്നാടി ഇത്. നിന്റെ മൂക്കിനിട്ട് ഞാൻ കുത്തും "അവൻ പറഞ്ഞു.
അയ്യോ.... അവൻ ചൂടായി. പണി എട്ട് നിലയിൽ പാളി.ഫയർ ചെയ്യുന്ന മുമ്പേ രക്ഷപ്പെടണം. ഞാൻ അവിടുന്ന് ഓടാൻ തുടങ്ങി.
അവൻ പിറകെയും. ദുഷ്ടൻ!!! എന്നെ ആ വലിയ മുറ്റം ചുറ്റും അവൻ ഓടിച്ചു.
"നിനക്ക് ഓടാതെ പിടി തരുന്നെയാ നല്ലത് " അവൻ ഭീഷണി മുഴക്കി.
ഞാൻ ഒന്നും കേൾക്കാത്ത മട്ടിൽ ഓട്ടം തുടർന്നു.
"എന്ത്നാടാ ഇത്... ഒരു പെണ്ണായ എന്നെ ഓടിക്കുന്നത് നാണക്കേടല്ലേ " ഞാൻ ഡയലോഗടിച്ചു.
"നീ എക്സപ്ഷനൽ കേസ് ആണ് മോളെ " അവൻ പറഞ്ഞു.
ഇശ് ... ഐഡിയ ഒന്നും ഏൽക്കുന്നില്ലല്ലോ. അപ്പോഴാണ് അവന്റെ പപ്പ മാലാഖയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് സോദരരേ പ്രത്യക്ഷപ്പെട്ടത്. ഞാൻ വേഗം പപ്പയുടെ പിറകിൽ പോയൊളിച്ചു.
അവന്റെ ഫാമിലി എന്റേതു സ്വന്തം പോലെയാണ്. അവർക്ക് ഞാൻ സ്വന്തം മോളെ പോലെയാണ്.
അവന്റെ വീട്ടിൽ എപ്പോൾ വേണമെങ്കിലും എനിക്കു കയറിച്ചെല്ലാം.
" പപ്പാ... ഹാപ്പി ഹോളി " ഞാൻ പപ്പയെ പിറകിൽ നിന്ന് ഹഗ്ഗ് ചെയ്ത് കൊണ്ട് പറഞ്ഞു.
" ആ ഹാ... ഹാപ്പി ഹോളി പ്രിൻസസ്സ് "പപ്പ പറഞ്ഞു.
" ഹ ഹ ഹാ ഇവളാ പ്രിൻസസ്സ് " ഷാൻ ചിരിക്കാൻ തുടങ്ങി.
എനിക്ക് ചൂടായി.
"പോടാ വൈറ്റ് ജുബ്ബ ഇട്ട കുരങ്ങാ " ഞാൻ അവനെ കൊഞ്ഞനം കുത്തി.
"പോടി കൂറേ "അവനും വിട്ടു തന്നില്ല.
"ഓഹോ രണ്ട് ലവ് ബേഡ്സും അടി തുടങ്ങിയാ" ഭയ്യ ആയിരുന്നു അത്.
" ഭയ്യാ ഇവളെ എങ്ങനെയാ സഹിക്കുന്നത് .... എന്ത് വെറുപ്പിക്കലാണ് ഇവള് " ഷാൻ ഡ്രാമ തുടങ്ങി.
എനിക്കങ്ങ് ചൊറിഞ്ഞ് കയറി.
"മോളെ ഞാൻ പോവാണ്.എന്റെ ബിസിനസ്സ് പാർട്ട്ണർ വന്നിട്ടുണ്ട് "പപ്പ അതും പറഞ്ഞ് എന്റടുക്കൽ നിന്ന് സ്കൂട്ടായി .
ഈ സമയം ഭയ്യയും ഷാനും കത്തിയടിക്കാൻ തുടങ്ങി.
"ഭയ്യാ ... എന്റെ ബ്രദറല്ലേ അവന്റെയല്ലല്ലോ " ഞാൻ പപ്പി ഫേസ് ആക്കി പറഞ്ഞു.
" ടെക്നിക്കലി നിന്റെ ബ്രദറാണെങ്കിലും ... ചപ്പാത്തിക്കലി അവന്റെ ചങ്കാണ് ഞാൻ " ഭയ്യാ അതും പറഞ്ഞ് അവന് ഹൈ ഫൈ അടിച്ചു.
ഞാൻ അവിടന്ന് മെല്ലെ സ്കൂട്ടായി .
അപ്പോഴാണ് സെവയെ കണ്ടത്. നല്ല മൊഞ്ചത്തിയായിട്ടുണ്ട് അവൾ. അവൾ എന്റടുത്തേക്ക് ഓടി വന്നു.
"ഏയ് സെവാ ബേബി " ഞാൻ അവളെ എടുത്തു കൊണ്ട് പറഞ്ഞു.
"അസു ദീദി ... " അവൾ എനിക്കൊരു കിസ്സി തന്നു.
"ലവ് യു ബേബി " അവൾക്ക് ഞാനൊരു കിസ്സി കൊടുത്തു.
"നമുക്ക് ഹോളി കളിക്കണ്ടേ ... ചാച്ചൂന്റെ മുഖത്ത് കളറ് തേക്കണം" അവൾ പറഞ്ഞു.
ബുഹഹാ .... ഈ ചുന്ദരിക്കുട്ടി എന്റെ ടീമാണ്.
"ആഹാ.... നമുക്ക് കളറിൽ കുളിപ്പിക്കാം ഷാനിനെ " ഞാൻ പറഞ്ഞു.
"എന്റെ ഫ്രണ്ട്സ് വന്നിട്ടുണ്ട്.ഞാൻ പോട്ടെ" അവൾ കുഞ്ഞു ശബ്ദത്തിൽ പറഞ്ഞു.
അവളെ ഞാൻ ഭൂമിയിലേക്ക് തിരിച്ചിറക്കി!!
ഞാൻ തനിച്ചായി. എനിക്ക് ബോറടിക്കാൻ തുടങ്ങി.
പെട്ടെന്നാണ് ആരോ ദൂരെ നിന്ന് എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നത് ഞാൻ കണ്ടത്.
ഡാനിഷ് !!!
അവന്റെ കയ്യിൽ കളറുമുണ്ട്.
ഞാനെന്താ ചെയ്യാ ?? ഷാൻ നീ എവിടെയാ?
ഞാൻ ചുറ്റും നോക്കി എല്ലാവരും തിരക്കിലാണ്.
പെട്ടെന്ന് ആരോ വന്ന് എന്റെ മുഖത്ത് കളറാക്കി.
ഞാൻ ആരാണെന്ന് നോക്കി.ഷാൻ ആയിരുന്നു അത്.
"ഹാപ്പി ഹോളി ഇഡിയറ്റ് ... നീ പേടിക്കണ്ട.. എന്റെ അവകാശം ഞാനാർക്കും വിട്ടു കൊടുക്കില്ല. ഡാനിഷ് മനസ്സിൽ കണ്ടാൽ.... ഞാനത് എന്റെ സ്ക്രീനിൽ കാണും" ഷാൻ പറഞ്ഞു.
എനിക്ക് ആശ്വാസമായി.
"ഹാപ്പി ഹോളി .. ഇഡിയറ്റ് എന്റെ അവകാശവും ഞാനാർക്കും വിട്ടു കൊടുക്കില്ല "ഞാൻ അതും
പറഞ്ഞ് ഷാനിന്റെ മുഖത്ത് കളറാക്കി.
ഇതൊക്കെ ഡാനിഷ് കാണുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഞങ്ങൾ ആ കാഴ്ച കണ്ടത്.
ഭയ്യ ഡാനിഷിന്റെ മുഖത്ത് കളറാക്കുന്നു. അവൻ തിരിച്ചും കളറാക്കി. അവനോട് മമ്മ ചിരിച്ചു കൊണ്ട് സംസാരിക്കുന്നു.
എനിക്ക് ആകെ പേടിയായി. അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു.
Shan's Pov:
"ഡാനി .... ഇതെന്റെ പെങ്ങൾ അലീസ പിന്നെ ഇത് അവളുടെ ബെസ്റ്റ് ഫ്രണ്ട് ഷാൻ... അസു ഇത് ഡാനിഷ് എന്റെ ബെസ്റ്റ് ഫ്രണ്ട് ... ഞങ്ങൾ ലണ്ടനിൽ ഒരുമിച്ചായിരുന്നു." ഭയ്യ പറഞ്ഞു.
അസു വേഗം ഭയ്യയോട് അനുവാദം വാങ്ങി അവിടുന്ന് നടന്നകന്നു.
ഞാൻ അവളുടെ പിറകെ കൂടി.
അവളുടെ കണ്ണു നിറഞ്ഞിരുന്നു.
"എടാ ഡാനിഷ് .. ഭയ്യയുടെ "അവൾ വാക്കുകൾക്കായി തിരഞ്ഞു.
"നീ ബേജാറാവണ്ട .അവന്റെ പ്ലാൻ ഒന്നും തന്നെ നടക്കില്ല. ഞാനില്ലേ കൂടെ" ഞാൻ അവളുടെ മുഖം എനിക്കു നേരെ തിരിച്ച് സമാധാനിപ്പിക്കാൻ പറഞ്ഞു .
"എടാ മമ്മയ്ക്ക് അവനെ ഇഷ്ടായി... അവനൊരു പ്രൊപ്പോസൽ കൊണ്ടു വന്നാ എല്ലാം തീരും "അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.
" ശ്ശ് .... നീ എന്റെ സ്ട്രോങ് ഗേൾ അല്ലേ... ഞാനുണ്ട് കൂടെ " ഞാൻ പറഞ്ഞു.
"ഇനി എന്താവൂന്ന് അറിയില്ല " അവൾ എണീറ്റു നിന്നു കൊണ്ട് പറഞ്ഞു.
"അതൊക്കെ വിട് വാ പോകാം എല്ലാവരും അന്വേഷിക്കുന്നുണ്ടാവും." ഞാൻ പറഞ്ഞു.
ഞാൻ അവളെ കൈ പിടിച്ചു കൊണ്ട് മുറ്റത്തേക്ക് നടന്നു.
Aizah's Pov:
എനിക്ക് ഇനി പേടിയില്ല.
എന്റെ ബെസ്റ്റ് ഫ്രണ്ട് ഉണ്ട് എന്നോടൊത്ത് എന്നും.
അവനെ ബെസ്റ്റ് ഫ്രണ്ടായി കിട്ടിയതിൽ ഞാൻ വളരെ ലക്കിയാണ്.
അവന് എനിക്ക് എല്ലാമാണ്.
ഭയ്യയോട് എല്ലാം പറയണം.
ഭയ്യയ്ക്ക് വിഷമമാവുമോ? അവരുടെ ഫ്രണ്ട്ഷിപ്പ് ഞാൻ കാരണം തകരുമോ?
(തുടരും)
@@@@@@
Hiiii my lovely readers ...
E chapter ishtapettenn karuthunnu.e chapter exclusive aayi ante Rand chunks aaya SafiaEfy & SalmaMariyam3 ennivark Vendi dedicate cheyyunnu😍😍
So adtha updatil kaanum varekkum..good bye..😊😊
Vote & comment ittit poykkolu 🌟🌟
Bạn đang đọc truyện trên: Truyen247.Pro