chapter-8
💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
At college:
"ഷൈന... അവരെപ്പോഴാണ് വരാ?"നജു അക്ഷമനായി ചോദിച്ചു.
" ഇപ്പോ വരും" ഷൈന പറഞ്ഞു.
"എല്ലാം പ്രിപ്പേർഡ് അല്ലേ?" ഷാഹിൻ ചോദിച്ചു.
"പിന്നല്ലാണ്ട് " ഡേവിഡ് പറഞ്ഞു.
നജുവും ടീമ്സും അലീസയേയും ഷാനിനേയും കാത്തു നിൽക്കുകയാണ്. അവരെ രണ്ടു പേരെയും കളറിൽ കുളിപ്പിക്കാനുള്ള പ്ലാനിങ്ങിലാണ് അവർ.എല്ലാ ഹോളി സെലിബ്രേഷനും അവരുടെ പ്ലാൻ ഫ്ലോപ്പാവാറാണ് പതിവ്.
Shan's Pov:
ഞാനും അസുവും കോളേജിന് പുറത്തു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരമായി.നജുവിന്റെ പ്ലാൻ ഞങ്ങൾക്കറിയാം. അതെങ്ങനെ ഫ്ലോപ്പാക്കും എന്ന് തല പുകഞ്ഞ് ആലോചിക്കുകയാണ് ഞങ്ങൾ
" എടാ... എന്തേലും ഐഡിയ കിട്ടിയാ?" ഞാൻ ചോദിച്ചു.
"ഇല്ലടാ " അസു പറഞ്ഞു.
" ശരിയാ ബ്രെയിനില്ലാത്ത നിന്നോട് ചോദിച്ചിട്ടെന്താ " ഞാൻ അവളെ ചൂടാക്കാനായി പറഞ്ഞു.
അത് ഏറ്റു .
"യൂ ഇഡിയറ്റ്... നോക്കിക്കോ നീ ഇന്ന് കളറിൽ കുളിക്കും... നിന്റെ മമ്മക്ക് വരെ നിന്നെ തിരിച്ചറിയാൻ പറ്റില്ല " അവൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.
"ഓഹോ ഭീഷണിയാ... നിന്റെ ഡ്രസ്സ് നീ തന്നെ അലക്കേണ്ട വരും ഇന്നുതന്നെ " ഞാൻ പറഞ്ഞു.
അവൾ മറുപടി പറയാതെ വേറെവിടെയോ നോക്കുന്നത് കണ്ടു. ഞാനും അവിടുത്തേക്ക് നോക്കി.
"ഞാൻ ചിന്തിക്കുന്നതാണോ നീയും ചിന്തിക്കുന്നേ?" ഞാൻ ചോദിച്ചു.
ഞങ്ങൾ പരസ്പരം നോക്കി ഒരു ചിരി അങ്ങ് ചിരിച്ചു.
Naju's Pov:
"എടാ ഹോളി എന്തുകൊണ്ടാ കളറുകൊണ്ട് കളിക്കുന്നെ?" ഞാൻ ചോദിച്ചു.
"വെറുതെ ഒരു രസത്തിന് "റോഹൻ പറഞ്ഞു.
"ചളി കൊണ്ട് കളിച്ചാൽ പോരെ... മഴയായോണ്ട് ചളി സുലഭമല്ലേ " ഞാൻ പറഞ്ഞു.
" നിന്റെ തലന്റെ ഉള്ളിൽ ധാരാളം ചളിയുണ്ടെന്നറിയാം... അതു തന്നെ ഞങ്ങളെങ്ങനെയാ സഹിക്കുന്നേന്ന് അറിയില്ല "റിയ പറഞ്ഞു.
"അതെന്നെ " ഷാഹിൻ പറഞ്ഞു.
"ഹും അവരുടെയൊരു പുച്ഛം " ഞാൻ പറഞ്ഞു.
"നജൂ" അപ്പോഴാണ് ആരോ എന്നെ പുറകിന്ന് വിളിച്ചത്.
പിന്നെ എനിക്കൊന്നും ഓർമ്മയില്ല. എവിടുന്നൊക്കെയോ കളർ പൗഡറുകൾ എന്റെ നേർക്ക് പറന്നു വന്നു.
അസുവും ഷാനും വാട്ടർ ഗണ്ണുമായി നിൽക്കുന്നു. കൂടെ കുറേ ജൂനിയേഴ്സും.
"എന്ത്ന്നാടാ ഇത്?" ഞാൻ ചോദിച്ചു.
"പിക്ച്ചർ അബി ബാക്കി ഹേ മേരെ ദോസ്ത് !!"അസുവും ഷാനും ഒരുമിച്ച് പറഞ്ഞു.
പിന്നെ എല്ലാം പൊട്ടെന്നായിരുന്നു. ഞാൻ വാട്ടർ ഗൺ എടുക്കാനോടി. എല്ലാരും അങ്ങോട്ടുമിങ്ങോടും കളർ വാരി എറിയുന്നു.
കുറച്ച് സമയത്തിന് ശേഷം :
"എന്താ മോനെ ഇപ്പോ കഴിഞ്ഞത്.... യുദ്ധമാണോ?" ഷാഹിൻ തലയിൽ കയ്യും വച്ച് ചോദിച്ചു.
"അല്ല ഹോളി "നജു പറഞ്ഞു.
എല്ലാവരും നജുവിനെ നോക്കി അളിഞ്ഞ ചിരി ചിരിച്ചു.
"എന്ത് ദുരന്താടാ നീ " ഡേവിഡ് പറഞ്ഞു.
"പോടാ ചളി പ്രസ്ഥാനത്തെ അധിക്ഷേപിക്കുന്നത് നിർത്ത്"നജു പറഞ്ഞു
" അറ്റാക്ക് ഗായ്സ്" ഷാൻ ഉച്ചത്തിൽ പറഞ്ഞു.
എല്ലാരും വാട്ടർ ഗൺ നജുവിന്റെ നേരെ ചീറിപ്പായാൻ തുടങ്ങി.
"ഇനി ഒരാഴ്ചത്തേക്ക് കുളിക്കണ്ട ആവശ്യമില്ല "നജു പറഞ്ഞു.
shan's Pov:
"അസൂ ....നീ എന്താ ഭയ്യ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്? വേഗം വീട്ടിലേക്ക് എത്താൻ പറഞ്ഞ് നമ്മളോട് " ഞാൻ പറഞ്ഞു.
"ഓ.. ഫോൺ സൈലന്റിലേനു ... വാ പോകാം" അസു പറഞ്ഞു.
ഞങ്ങളെല്ലാരും ബൈ പറഞ്ഞിറങ്ങി.
ഞാൻ കാർ ഡ്രൈവ് ചെയ്യാൻ തുടങ്ങി.
"എടാ ഡ്രസ്സ് ചെയ്ഞ്ച് ചെയ്യണ്ടേ?" അസു ചോദിച്ചു.
"നമുക്ക് സീക്രട്ട് ഡോറ് വഴി വീട്ടിലേക്ക് കേറാം " ഞാൻ മുപ്പത്തിരണ്ടി പല്ലും കാണിച്ചിട്ട് പറഞ്ഞു.
"ഇവിടെ കോൾഗേറ്റിന്റെ പരസ്യം ഇല്ല ഇങ്ങനെ ഇളിച്ച് കാണിക്കാൻ " അവൾ പറഞ്ഞു.
" അതിന് നിന്റെ ടൂത്ത് പേസ്റ്റിൽ ഉപ്പുണ്ടോ?" ഞാനും വിട്ടുകൊടുത്തില്ല.
" ഇല്ല മുളകുണ്ട് " അവൾ നെഞ്ചിനുമേൽ കൈ കെട്ടിക്കൊണ്ട് പറഞ്ഞു.
" എന്നാൽ ഉപ്പും കൂട്ടി ചമ്മന്തി ഉണ്ടാക്കിക്കോ" ഞാൻ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
" ഷാനു.... എന്താടാ ഇത്.... നീ നജൂന് പഠിക്കുന്നാണോ?" അവൾ ഒരു പുരികം പൊക്കിക്കൊണ്ട് ചോദിച്ചു.
"പോടീ പോടീ.... വീടെത്തിയോണ്ട് നിന്റെ ഭാഗ്യം .... വേഗം ഇറങ്ങ് " ഞാൻ പറഞ്ഞു.
ഞങ്ങൾ കാറിൽ നിന്നിറങ്ങി.
"നീ എന്താ പുറത്ത് കാർ നിർത്തിയത്?" അവൾ ചോദിച്ചു.
"അല്ല പിന്ന ഈ കോലത്തിൽ വീട്ടിൽ കയറിച്ചെല്ലാം വാചകമടിച്ചു കൊണ്ട് നിക്കാതെ വാടാ" ഞാൻ പറഞ്ഞു.
ഞാൻ അവളെയും വലിച്ചുകൊണ്ട് മതിലിനടുത്തേക്ക് നടന്നു.
"വാ മതിലു ചാടാം"ഞാൻ മതിൽ എങ്ങനെയാണ് ചാടേണ്ടതെന്ന് വിവരിക്കാൻ തുടങ്ങി. വിവരിച്ച് കഴിഞ്ഞപ്പോൾ അവളെ കാണുന്നില്ല.
" അസു നീ എവിടെ? പേടിച്ചോടിയാ?" ഞാൻ ഉറക്കെ ചോദിച്ചു.
"ഡാ പൊട്ടാ ഞാൻ മതിൽ ചാടി. നീ വേഗം ചാട് " അവൾ പറഞ്ഞു.
ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല. വേഗം മതിൽ ചാടി.
"സത്യം പറാ...നീ മോഷണം വല്ലതും തുടങ്ങിയാ? നീ എങ്ങനെ മതിൽ ചാടാൻ പഠിച്ചു ?" ഞാൻ ഒന്നും പിടികിട്ടാതെ ചോദിച്ചു.
" ഞാനും ഭയ്യയും സെക്കന്റ് ഷോയ്ക്ക് പോയി വരുമ്പോ വീട്ടിൽ കയറാറ് ഇങ്ങനെയാ .... വായി അടക്കെടാ ഈച്ച കേറും ... നീ സീക്രട്ട് വഴി കാണിച്ചു താ '' അവൾ പറഞ്ഞു.
ഞാൻ വേഗം വായടച്ചു.
" ആ നടക്ക് " ഞാൻ പറഞ്ഞു.
ഞങ്ങൾ വീട്ടിന്റെ പിറകിലെത്തി. വാതിൽ സ്പെയർ കീ ഉപയോഗിച്ച് തുറന്ന് അകത്തേക്ക് കയറി.
"നീ ദീന്റെ റൂമിൽ പോയി ഡ്രസ്സ് ചേഞ്ച് ചെയ്യ് .ഞാൻ എന്റെ റൂമിലുണ്ടാവും" ഞാൻ അതും പറഞ്ഞ് റൂമിലേക്ക് നടന്നു.
Alizah's Pov:
ഞാൻ ദീന്റെ റൂമിൽ കയറി കതകടച്ചു.എല്ലാവരും പുറത്താണുള്ളത്. ഞാൻ വേഗം കുളിച്ചു ഫ്രഷായി.
റെഡിയായിക്കഴിഞ്ഞ് ഷാനിന് മെസേജയച്ചു.
ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി. എല്ലാവരും തിരക്കിലാണ്.
പെട്ടെന്നാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളെ ഞാൻ കണ്ടത്.
ഡാനിഷ് !!!
ഇവനെങ്ങനെ ഇവിടെയെത്തി ?
ഞാൻ നിന്ന നിൽപ്പിൽ വിയർക്കാൻ തുടങ്ങി.
(തുടരും)
@@@@@@@
Hi lovely readers..
E chapter ishtapettenn karuthunnu..adtha updatil kaanum varekkum Bye bye..
Vote & comment ittit poykkolu..
Bạn đang đọc truyện trên: Truyen247.Pro