chapter-5
💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
"ഡാനിഷ് .. " ഞാനറിയാതെ ഞാൻ ആ പേര് ഉച്ചരിച്ചു.
" അപ്പോ നിനക്കെന്നെ ഓർമ്മയുണ്ട് ... അയം ഇമ്പ്രസ്ഡ് "ഡാനിഷ് ക്രൂരമായ ചിരിയോടെ പറഞ്ഞു.
ഞാൻ ഷാനിനായി ചുറ്റും നോക്കി. അവനെ എവിടെയും കാണുന്നില്ല.ഷാനിന് മാത്രമേ ഇവനിൽ നിന്ന് എന്നെ രക്ഷിക്കാൻ പറ്റൂ.അമാനാണെങ്കിൽ എന്റെ മൊബൈലും കൈക്കലാക്കി മുങ്ങി.
ഞാൻ നിന്ന നിൽപ്പിൽ വിയർക്കാൻ തുടങ്ങി.
ഡാനിഷ് അടുത്തോട്ടു വരുന്തോറും ഞാൻ ഓരോ സ്റ്റെപ്പ് വീതം പുറകിലേക്ക് നീങ്ങാൻ തുടങ്ങി.
" നീങ്ങുന്നത് നിർത്തെടി " അവൻ ആജ്ഞാപിച്ചു.
ഷോക്കടിച്ച പോലെ ഞാനവിടെ നിന്നു .
" പ്ലീസ്.... എന്നെ വിട്ടേക്ക്.... നീ വലിയ ബിസിനസ്സ് മാനല്ലേ... ഞാൻ നിനക്ക് ചേരില്ല" ഞാൻ പേടിയോടെ പറഞ്ഞു.
" ഞാൻ ഒന്നു തീരുമാനിച്ചാൽ അതിൽ പിന്നെ മാറ്റമുണ്ടാവില്ല...... ഇതു പോലെയുള്ള നമ്മുടെ എങ്കേജ്മെന്റിന് തയ്യാറായിരുന്നോ " അവൻ പറഞ്ഞു.
" അതൊന്നും നടക്കാൻ പോന്നില്ല.... നിന്റെ ഭീഷണി എന്റടുത്ത് നടക്കില്ല.... നിന്റെ പണം മോഹിച്ച് പുറകെ വരുന്ന കുറേ പെൺകുട്ടികളുണ്ടാവും അവരല്ല ഞാൻ.... യു സ്റ്റേ എവേ ഫ്രം മി" ഞാൻ പോലും അറിയാതെ വാക്കുകൾ എന്റെ വായിൽ നിന്ന് അണ പൊട്ടിയൊഴുകി.
അവന്റെ മറുപടി കേൾക്കാൻ നിൽക്കാതെ ഞാനവിടന്ന് നടന്നു നീങ്ങി.
ഭാഗ്യം എന്നു പറയാം അവൻ എന്റെ പുറകെ വന്നില്ല.
അപ്പോഴാണ് ഞാൻ ഷാനിനെ കണ്ടത്.
" നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ? " ഷാൻ ചോദിച്ചു.
" എല്ലാ ദുരന്തവും എന്റെ പിറകെയാണ് "ഞാൻ ചൂടായി പറഞ്ഞു.
"നീ തന്നെ ഒരു ദുരന്തം അല്ലേ... പിറകെ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ സോഫയുടെ പില്ലോ എടുത്ത് അവനെ എറിഞ്ഞു .അവന് തലക്കിട്ട് കൊണ്ടു.
"എന്തോ വലിയത് വരാനിരുന്നതാ... ഉഫ് " അവൻ നെടുവീർപ്പിട്ടു.
"എടാ.... ഞാനിപ്പോ ഡാനിഷിനെ കണ്ടു " ഞാൻ പറഞ്ഞു.
"ഓ ക്രേപ്പ്!!! അവൻ നിദൂന്റെ കസിനല്ലേ " അവൻ ഒന്നു ഞെട്ടി.
ഞാൻ ഉണ്ടായ സംഭവമെല്ലാം അവനോടു പറഞ്ഞു.
"നീ വിഷമിക്കേണ്ട നമുക്ക് ഡീൽ ചെയ്യാം " അവൻ പറഞ്ഞു.
പിന്നെ ഷാനിന്റെ പൊട്ടത്തരം സഹിക്കുന്നതിനിടയിൽ ഞാൻ ഡാനിഷിനെ കുറിച്ചങ്ങ് മറന്നു പോയി.
ഷാനിനെ പോലെയുള്ള ബെസ്റ്റ് ഫ്രണ്ട് ഉള്ളപ്പോൾ ഡാനിഷൊന്നും ഒരു പ്രശ്നമേ അല്ല .
* * *
" ഷാൻ..." ഞാൻ കുറേ നേരമായി ഷാനിനെ തിരയുന്നു. ബ്രേക്കിന് ഇപ്പോ വരാമെന്നും പറഞ്ഞ് പോയതാണ്. വിളിച്ച് നോക്കി .എടുക്കുന്നില്ല.
അപ്പോഴാണ് നജുവിനെ കണ്ടത്. അവൻ മാത്രമല്ല. ബാക്കി ടീംസും ഉണ്ട്.
"നജു... ഷാൻ എവിടെ?" ഞാൻ ചോദിച്ചു.
" അവൻ ഇത്രേം നേരം ഇവിടെ ഉണ്ടായിരുന്നു... ഒരു കോൾ വന്നിട്ട് പോയി "നജു പറഞ്ഞു.
"അസൂ" ഷാനായിരുന്നു അത്.
ഞാൻ അവനെയൊന്നു തുറിച്ചു നോക്കി.
" ഓക്കെ...മന: പൂർവം ഫോൺ എടുക്കാതെ നിന്നതെന്നെയാ ഞാൻ... നീ കുറച്ച് കഷ്ടപ്പെടട്ടേന്ന് വിചാരിച്ചു "ഷാൻ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
എനിക്ക് ചൂടായി. ഞാൻ പതിവുപോലെ അവന്റെ കൈക്കിട്ടൊരു കുത്ത് കൊടുത്തു .
"എന്തോന്നാടി.... നിന്റെ മൂക്കിനിട്ട് ഞാൻ കുത്തും "അവൻ ചൂടായി.
"എന്നാ നീ കുത്തടാ " ഞാൻ അവനെ വെല്ലുവിളിച്ചു .
"ഓ... രണ്ടും നിർത്ത്... ഇതെന്താ ഇത്..."നജു തലയിൽ കയ്യും വച്ച് പറഞ്ഞു.
"ഇവളാ ആദ്യം തുടങ്ങിയെ" ഷാൻ പറഞ്ഞു .
" എന്തേനു മോനെ... നീ അല്ലേ എന്നെ കളിപ്പിച്ചത് " ഞാനും വിട്ടുകൊടുത്തില്ല.
" നിർത്തിയാ രണ്ടും... വാ നമുക്കെല്ലാർക്കും കാന്റീനിൽ പോവാം ഒരു കോഫി കുടിച്ച് പ്രശ്നം സോൽവാക്കാം "നജു പറഞ്ഞു .
" ഇല്ല " ഷാനും ഞാനും ഒരുമിച്ച് പറഞ്ഞു .
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഷൈനയും റിയയും എന്നെ നിർബന്ധിച്ച് കാന്റീനിലേക്ക് കൊണ്ടുപോയി. നജു ഷാനിനേയും .
ഷാൻ ഒഴിച്ച് എല്ലാവരും കോഫി ഓർഡർ ചെയ്തു.വൈകാതെ കോഫി എത്തി.
പന്ത്രണ്ടു കണ്ണുകളും ഷാനിനെയും എന്നെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു. പെട്ടെന്നാണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്. എന്റെ കോഫി ഞാൻ വെച്ച സ്ഥലത്തില്ല.
SHAAN'S pov:
ഞാൻ കോഫി വേണ്ടാന്ന് പറഞ്ഞു. എല്ലാരെയും കോഫി എത്തി. ഞാൻ വേഗം അസൂന്റെ കോഫി എടുത്തു.എന്നിട്ട് കുടിക്കാൻ തുടങ്ങി. അവളെന്നെ നോക്കുന്നുണ്ട്.
" ഔ ഡെയർ യു? എന്റെ കോഫിയാ അത് ഇഡിയറ്റ് "അവൾ ചൂടായി.
" അത് കൊണ്ട്? " ഞാൻ ഒരു പുരികം പൊക്കി ചോദിച്ചു.
അവളെ മുഖഭാവം കണ്ട് ഞാനും എല്ലാരും ചിരിക്കാൻ തുടങ്ങി.
"ഇതെന്താ? എന്റെ കോഫി കുടിച്ചതും പോരാഞ്ഞിട്ട് നീ ചിരിക്ക്ന്നാ ജന്തു... നജു ആരാ ഇപ്പോ അടി ഉണ്ടാക്കിയേന്ന് നോക്ക് " അസു പറഞ്ഞു.
"അസു... കാം ഡൗൺ"നജു പറഞ്ഞു.
"സോറി " ഞാൻ പറഞ്ഞു.
അവളൊന്നും മിണ്ടിയില്ല.
"നിന്നെ ഇടങ്ങാറാക്കുന്നത് എന്റെ ഹോബിയാന്ന് നിനക്കറിയില്ലേ... സോറി പറഞ്ഞില്ലേ... നമുക്ക് കോബ്രമൈസാക്കാം.... ഓക്കെ " ഞാൻ ഇല്ലാത്ത വിനയം അഭിനയിച്ചു കൊണ്ടു പറഞ്ഞു.
"ഇറ്റ്സ് ഓക്കെ " അവൾ പറഞ്ഞു.
" അടി സോൾവാക്കിയ സ്ഥിതിക്ക് എട്ട് രതീഷ് പോരട്ടെ ... ശശിയേട്ടാ " ഡേവിഡ് വിളിച്ചു പറഞ്ഞു.
ശശിയേട്ടാ വിളിയിലാണ് ഞാനൊരു കാര്യമോർത്തത് .
കോളേജിൽ വന്നിട്ട് രണ്ടാമത്തെ ദിവസം ഞാനും നജുവും ഈ കാന്റീനിൽ വന്നു. ഓണറെ പരിചയപ്പെടാന്ന് വിചാരിച്ചു.
"ചേട്ടാ.... ചേട്ടന്റെ പേരെന്താ ?"നജു ചോദിച്ചു.
" ശശി " അയാൾ പറഞ്ഞു.
നജു എന്നെയൊന്നു നോക്കി. അവൻ ചിരി അടക്കി പിടിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു.
"ചേട്ടാ ശരിക്കും പറ... തമാശ ആക്കല്ലാ..."നജു പറഞ്ഞു.
" ശശി " അയാൾ പിന്നെയും പറഞ്ഞു.
നജു ചിരിക്കാൻ തുടങ്ങി.ഞാൻ അവനെയും കൊണ്ട് അവിടന്ന് സ്കൂട്ടായി.
"എന്ത്ന്നാടാ..." ഞാൻ പറഞ്ഞു.
"എടാ ശരിക്കും ഞാൻ വിചരിച്ചെ അയാൾ തമാശയാക്കുന്നേന്നാ... അയാൾ ശശിയായ എന്താ പറയാ... ശശി ശശിയായീന്നാ ഹ ഹാ ഹാ "നജു ചിരിക്കാൻ തുടങ്ങി.
എനിക്ക് ആ സംഭവം ഓർത്ത് ചിരി വന്നു.
"നീ എന്താ ഒറ്റയ്ക്ക് ചിരിക്കുന്നത്? " അസു ചോദിച്ചു.
"ഒന്നൂല്ല... വെറുതെ ''ഞാൻ പറഞ്ഞു .
" അവന് വട്ടാ... നിനക്ക് ഇത് മനസ്സിലായില്ലേ... പുവർ അലീസ "നജു പറഞ്ഞു.
"എന്തായാലും നിന്റെ ചളിയേക്കാളും ഭേദമാണ് ഷാനൂന്റെ വട്ട് "അസു പറഞ്ഞു .
" ഉയ്യന്റെ അസൂ... നീ പറഞ്ഞ വാക്കുകൾ എന്റെ നെഞ്ചിലാ കൊണ്ടത് "നജു അതും പറഞ്ഞ് ഓവറേക്റ്റിങ് തുടങ്ങി.
"ഞാൻ സീരിയസ്സായിട്ടാ പറഞ്ഞത് "അസു പറഞ്ഞു.
"എന്നാ വാ ഐ സി യുവിൽ പോകാം" നജു അസൂന്റെ കൈ പിടിച്ച് പോവാൻ ശ്രമിച്ചു.
"നീ എന്താടാ ഇങ്ങനാ? " അസു തലയിൽ കയ്യും വച്ച് പറഞ്ഞു.
"ദുരന്തം എന്ന് കേട്ടിട്ടാ ഉള്ളൂ ഇപ്പോ കണ്ടു " ഷാഹിൻ പറഞ്ഞു.
"നിനക്ക് ശരിക്കും വട്ടാണോ... അതോ വട്ടായിട്ട് അഭിനയിക്കുന്നതോ?"റോഹൻ ചോദിച്ചു.
"ഇതൊരു നടയ്ക്ക് പോവൂല "ഷൈന പറഞ്ഞു.
"അതിന് നടയിൽ ഞാൻ പോവൂലാലോ "നജു പറഞ്ഞു.
"നജൂ ചളിയടി നിർത്തെടാ ... നിന്റെ മൂക്കിനിട്ട് ഇടിക്കും" ഞാൻ പറഞ്ഞു.
"നജു സാരമില്ലടാ പോട്ടെ..." അസു പറഞ്ഞു.
നജു 'ഇതൊക്കെയെന്ത്' എന്ന ഭാവത്തിൽ ഞങ്ങളെ നോക്കി നിന്നു.
*****
Alizah's Pov:
ഇപ്പോ രാത്രി എട്ട് മണി ആയി. അമാൻ ഏവെൻജേഴ്സ് കാണുന്നാ ടിവിയിൽ. അത് കൊണ്ട് ഞാൻ ബോറഡിച്ചിരിക്കുകയാണ്.
യൂട്യൂബിൽ കേരി .യു ട്യൂബിൽ മൊത്തം ട്രോൾ വീഡിയോ ആണ്. ഏതോ ഒരു പെൺകുട്ടി ഐഫോൺ 7 കിട്ടിയ സന്തോഷം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് ട്രോളുന്നത്. അത് കണ്ട് മടുത്ത് യൂട്യൂബിന്ന് ഇറങ്ങി. എന്ത് ബോറഡിയാടോ.
ഞാൻ ഷാനിനെ കോൾ ചെയ്യാൻ തീരുമാനിച്ചു.
ഞാൻ: ഹലോ
ഷാൻ: എന്താടാ..,
ഞാൻ: നീ എവിടെയാ?
ഷാൻ: തീയ്യറ്ററിലാ... ഞാൻ പിന്നെ വിളിക്കാ ഇന്റർവെൽ കഴിഞ്ഞു .... ബൈ
ബെസ്റ്റ് ... അവൻ ഫോൺ വെച്ച്.ഒരു ബോയ് ആയാ മതിയായിരുന്നു. രാത്രി ഫ്രീ ആയിട്ട് ഫ്രണ്ട്സിന്റെ കൂടെ അടിച്ച് പൊളിക്കേനു. ഇപ്പോൾ പിഞ്ചു പെൺകുഞ്ഞു വരെ സേഫ് അല്ല.പിന്നെയാ എന്നെ പോലെയുള്ളവര് .എന്നാണാവോ ഈ രാജ്യം നന്നാവുക.
നന്നാവും സ്വപ്നങ്ങളിൽ മാത്രം !!!
(തുടരും)
@@@@@
Hey my lovely readers..
Sugalle??? E chapter kurach bore aayeenn ariyaam..adtha chapter ithilum nallathaakkaan sramikkaam..ningalude support ennum undaavane..appo pinne kaanaam adtha updatil..
enna vote & comment itt poykolu😁😁
Bạn đang đọc truyện trên: Truyen247.Pro