chapter-3
💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
ഞാൻ കോൾ കട്ട് ചെയ്ത് കളഞ്ഞു.
ഡാനിഷ് എനിക്കെന്നും ഒരു പേടി സ്വപ്നമാണ് .അവനുമായി എനിക്കൊരു ഫ്ലാഷ്ബാക്ക് ഉണ്ട്.
****
FLASHBACK : 4 years ago
"അലീസ ... ഞാൻ പറഞ്ഞ കാര്യം എന്തായി? ആലോചിച്ചോ? " ഡാനിഷ് ചോദിച്ചു.
അവന്റെ ഫ്രണ്ട്സും അവന്റെ കൂടെ ഉണ്ടായിരുന്നു.
"എന്ത് ആലോചിക്കാൻ... എനിക്ക് നിന്നെ.. ഒരു ഫ്രണ്ടായിട്ട് മാത്രമേ നിന്നെ കാണാൻ പറ്റൂ " ഞാൻ പറഞ്ഞു,
എന്നിട്ട് അവിടെ നിന്ന് പോവാൻ നിൽക്കെ എന്നെ അവൻ തടഞ്ഞു.
"വഴി മാറ് ഡാനി.... നിന്റെ ഭീഷണിയൊന്നും എന്റെടുത്ത് നടക്കൂല" ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
" അങ്ങനെ പോയാലെങ്ങനെയാ... നീ എനിക്ക് പൊസിറ്റീവ് റിപ്ലൈ തരാതെ ഇവിടന്ന് പോവൂല " അവൻ എന്റെ രണ്ടു ഷോൾഡറിലും ശക്തിയായി പിടിച്ച് കൊണ്ട് പറഞ്ഞു .
പെട്ടെന്ന് ഞാനവനെ തള്ളി മാറ്റി അവന്റെ മുഖത്തടിച്ചു.
" ഔ ഡെയർ യൂ ടച്ച് മി?" ഞാൻ ചോദിച്ചു.
അവന്റെ കണ്ണിൽ ഇത് വരെ കാണാത്ത ഒന്ന് ഞാൻ കണ്ടു. ദേഷ്യം കൊണ്ട് അവന്റെ കണ്ണ് ചുവന്നിരുന്നു.
അവൻ എന്റെ നേർക്ക് കൈയ്യോങ്ങിയതും ആരോ അത് തടഞ്ഞു. അത് ഷാൻ ആയിരുന്നു.
"വെറുതെ മോൻ സീനാക്കേണ്ട.... പോയിക്കോ.... " ഷാൻ അവനോട് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.
അവന്റെ ഫ്രണ്ട്സ് ഇതെല്ലാം കണ്ട് അവനെ ആക്കി ചിരിക്കുന്നുണ്ടായിരുന്നു.
അവൻ തിരിഞ്ഞ് പോവാൻ നിൽക്കെ എന്റെ നേർക്ക് തിരിഞ്ഞ് നോക്കിക്കൊണ്ട് പറഞ്ഞു:
"എല്ലാം കഴിഞ്ഞെന്ന് കരുതി സമാധാനിക്കേണ്ട.... കളി തുടങ്ങിയിട്ടേ ഉള്ളൂ... കെട്ടുന്നുണ്ടെങ്കിൽ നീ ആയിരിക്കും എന്റെ പെണ്ണ്.... ഇതെന്റെ റിവെൻജാണ്.... നിന്നെ ഞാൻ വിടില്ല... യു ആർ മൈൻ "
അവൻ അതും പറഞ്ഞ് ബുള്ളറ്റിൽ കയറി എന്റെ കാഴ്ചയിൽ നിന്ന് മാഞ്ഞു.
*****
ഡാനിഷ് പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യും. എനിക്കവനെ അറിയാം. എന്റെ ഭാഗ്യമെന്നു പറയാം അവൻ ആ ദിവസം കഴിഞ്ഞ് ഒരാഴ്ച്ചക്കു ശേഷം ലണ്ടനിൽ സ്റ്റഡീസിന് വേണ്ടി പോയി. പിന്നെ അവൻ എന്നെ കോൺടാക്ട് ചെയ്തിട്ടില്ല. അവൻ ലണ്ടനിലെ വലിയ റിച്ച് ബിസിനസ്സ്മാനായി എന്ന് എനിക്ക് ആരോ പറഞ്ഞ് അറിയാൻ കഴിഞ്ഞു. അവൻ എന്നെ മറന്നിട്ടുണ്ടാകുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ, അവൻ ഒന്നും മറന്നിട്ടില്ല. ഈ ഫോൺ കോൾ അവന്റെ വരവ് അറിയിക്കാനായിരിക്കും.
പെട്ടെന്ന് ഷാൻ എന്നെ ചിന്തകളിൽ നിന്ന് ഞെട്ടിയുണർത്തി .
"ഡാനിഷ് !!...... നിനക്ക് ഉറപ്പാണോ?" ഷാൻ ചോദിച്ചു.
"100% ഉറപ്പ് അവനാ വിളിച്ചത്... അവൻ എന്നെയും കൊണ്ടേ പോകൂന്നാ തോന്നുന്നെ... " ഞാൻ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.
" അങ്ങനെ ഒന്നും ഉണ്ടാവൂല... നീ ബേജാറാവണ്ട... ഞാനില്ലേ നിന്റെ കൂടെ " ഷാൻ പറഞ്ഞു.
"ഓക്കെ... ഐ ഹോപ്പ് സൊ... വാ പോകാം വണ്ടിയെടുക്ക് " ഞാൻ പറഞ്ഞു.
വീട്ടിലെത്തിയപ്പോൾ നേരെ റൂമിലേക്ക് പോയി.പജാമയിലേക്ക് വേഷം മാറി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കിന്റെ ദേവത തുണച്ചില്ല. ഡാനിഷ് അന്ന് പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങി കേട്ടു. സീലിങ്ങും നോക്കി കിടക്കെ എപ്പോഴാണ് ഉറക്കിലേക്ക് വഴുതി വീണതെന്നറിഞ്ഞില്ല.
*****
അമാനിന്റെ കഴുത രാഗം കേട്ടാണ് ഉറക്കമുണർന്നത്. അമാൻ എന്റെ ഒരേയൊരു അനിയനാണ്.
" ദീദീ.... എണീക്ക് 10 മണിയായി... " അവൻ പറഞ്ഞു.
ഞാൻ അനങ്ങിയില്ല. പിന്നെ അവൻ ഒന്നും പറഞ്ഞില്ല.
പിന്നെയാണ് വെള്ളം തലയിൽ ഒഴിച്ചതായി എനിക്ക് തോന്നിയത്. തോന്നലല്ലായിരുന്നു. അവൻ ജഗ്ഗിലെ വെള്ളം എന്റെ തലയിൽ ഒഴിച്ചതാണ്. ഞാൻ ചാടിയെണീറ്റു. അപ്പോഴേക്കും അവൻ സ്കൂട്ടായി .
" ജന്തു... " ഞാൻ സ്വയം പിറുപിറുത്തു.
"അസൂ... നീ എണീറ്റില്ലേ.11 മണി ആയി... ഞാൻ അങ്ങ് വരണോ ??"മമ്മ ആയിരുന്നു.
" വേണ്ട മമ്മാ ഞാൻ എണീറ്റു.." ഞാൻ ഉച്ചത്തിൽ പറഞ്ഞു.
" അല്ലെങ്കിലും മമ്മാ ഒരു മണിക്കൂർ കൂട്ടിയിട്ടേ സമയം പറയൂ " ഞാൻ സ്വയം പിറുപിറുത്തു.
ഞാൻ ബ്രഷ് ചെയ്ത് കിച്ചനിലേക്ക് നടന്നു. മമ്മ എല്ലാം ഒരുക്കുന്ന തിരക്കിലാണ്. മമ്മ ഡോക്ടറാണ്.11 മണിക്ക് മമ്മ ഹോസ്പ്പിറ്റലിലേക്ക് പോവും.
" ഓ രാജകുമാരി എഴുന്നള്ളിയോ ...ഞായറാഴ്ച്ചയല്ലേ കോളേജ് ഇല്ലല്ലോ... നിനക്ക് നേരത്തെ എണീറ്റ് എന്നെ സഹായിച്ചു കൂടെ ?" മമ്മ ചോദിച്ചു.
ഞാൻ മുപ്പത്തിരണ്ടു പല്ലും കാണിച്ചു ചിരിച്ചു കൊടുത്തു.
ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി പോവാൻ നിൽക്കെ മമ്മാ എന്നെ പിറകിന്ന് വിളിച്ചു.
"അസൂ... നീ കുളിച്ചോ? കുളിച്ചിട്ട് ഫുഡ് കഴിച്ചാൽ മതി."
ഈ ചോദ്യം ഞാൻ തീരെ പ്രതീക്ഷിച്ചില്ല. കോളേജില്ലാത്തപ്പോ എനിക്ക് കുളിക്കാൻ മടിയാണ്. വൃത്തിയുള്ള കൂട്ടത്തിലാണെങ്കിലും ഈ മടി എന്നെ വിട്ടു പോവുന്നില്ല.
" മമ്മാ ഞാൻ ഫുഡ് കഴിച്ചിട്ട് കുളിക്കാം" ഞാൻ പറഞ്ഞു .
" വേണ്ട മോളെ... കുളിച്ചിട്ട് മതി എല്ലാം... പോയി കുളിക്ക്... ഇല്ലെങ്കിൽ നിനക്ക് ഫുഡ് ഇല്ല " മമ്മ ഭീഷണി മുഴക്കി പറഞ്ഞു.
മമ്മ പറഞ്ഞ വാക്കില് ഉറച്ച് നിൽക്കുന്നയാളാണ്. ഞാൻ ഹാളിലേക്ക് നടന്നു.
കോഴി പൊരിച്ചത് എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു .
"Better luck next time chicken babe" ഞാൻ സ്വയം പറഞ്ഞ് ഹാളിലേക്ക് നടന്നു.
സോഫയിൽ കുരങ്ങന് ജീൻസും ഷർട്ടും ഇട്ട ഒരുത്തൻ ഇരിക്കുന്നുണ്ടായിരുന്നു. അമാൻ തന്നെ വേറാര് !!
"പോത്ത് പോലെ ആയല്ലോ .... കുളിച്ചൂടെ?" അമാൻ എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
"പോടാ കീടേ "ഞാൻ പറഞ്ഞു.
ന്യൂസ് പേപ്പർ വായിക്കാനായി തുറന്നു വച്ചു.
ദാ കിടക്കുന്നു മുമ്പിൽ തന്നെ ബിരിയാണിന്റെ പരസ്യം. വയറ്റിൽ നിന്ന് ആരോ ഡിസ്കോ ഡാൻസ് കളിക്കുമ്പോലെ എനിക്ക് തോന്നി.
പെട്ടെന്നാണ് തലയിലൂടെ എന്തോ ഒലിച്ചിറങ്ങുന്നതായി എനിക്ക് തോന്നിയത്. ഛായയുടെ മണവുമുണ്ട്. തിരിഞ്ഞ് നോക്കിയപ്പോൾ മമ്മ ഛായയുടെ ചെമ്പുമായി വിജയശ്രീലാളിതയായി നിൽക്കുന്നു.
മമ്മ എന്റെ തലയിൽ ഛായപ്പിണ്ടി ഒഴിച്ചതായിരുന്നു.
"മമ്മാ... എന്താ ഇത്?" ഞാൻ ചാടിയെണീറ്റ് കൊണ്ട് ചോദിച്ചു.
"ഇതാണ് ഛായപ്പിണ്ടി....' അലീസ ചായപ്പിണ്ടി ' അതാണ് പ്രോഡക്റ്റിന്റെ പേര്... കുളിക്കാതെയും നനക്കാതെയും നടക്കുന്നവർക്കു പ്രത്യേകം തയ്യാറാക്കിയത് "മമ്മ അതും പറഞ്ഞ് അമാനുമായി ഹൈ ഫൈ ചെയ്തു.
" ഇശ്..." എനിക്ക് എന്തോ പോലെയായി നനഞ്ഞിട്ട് .
"വേഗം പോയി കുളിച്ചോ.... മീൻ കഴുകിയ വെള്ളം കിച്ചനിൽ ഉണ്ട് അല്ലെങ്കിൽ അതും ഒഴിച്ചു തരും "മമ്മ ഭീഷണി മുഴക്കി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഞാൻ റൂമിലേക്ക് ഓടുന്നു. ഡ്രസ്സ് എടുക്കുന്നു. തോർത്ത് എടുക്കുന്നു. ബാത്റൂമിലേക്ക് ഓടുന്നു. എല്ലാം തകൃതിയായ് കഴിഞ്ഞു.
മമ്മ ഹോസ്പ്പിറ്റലിലേക്ക് പോയി. ഞാനും അമാനും മാത്രമായി വീട്ടിൽ.
ഞാൻ വെറുതെ ഇൻസ്റ്റഗ്രാമിൽ കയറി സ്ക്രോൾ ചെയ്യാൻ തുടങ്ങി. കുറേ ലൈക് ദാനം ചെയ്തു.
ഞാൻ ഒരു ലവ് സ്റ്റോറി വായിക്കുകയായിരുന്നു.
പകുതിയെത്തി .എനിക്ക് ആകാംക്ഷ കൂടി വന്നു.
പെട്ടെന്ന് അമാൻ വന്ന് മുമ്പിലിരുന്നു.
"എന്താ ?" ഞാൻ ചോദിച്ചു.
"നല്ല ത്രില്ലിംഗ് സ്റ്റോറി അല്ലേ?" അവൻ ചോദിച്ചു.
"അതെ... എന്തേനു?" ഞാൻ ചോദിച്ചു.
"വായിച്ചിട്ട് കഷ്ടപ്പെടണ്ട.... നായിക അവരുടെ എങ്കേജ്മെന്റിന്റെ തലേ ദിവസം ഏക്സിഡെന്റായി മരിക്കും " അവൻ ഇല്ലാത്ത വിനയം അഭിനയിച്ച് ഇല്ലാത്ത താടി തടവിക്കൊണ്ട് പറഞ്ഞു.
പിന്നെ അവിടെന്ന് എണീറ്റ് ഒരു ഓട്ടം ഓടി.പിറകെ ഞാനും. ഈർക്കിലി പോലെ കോലമാണെങ്കിലും
അവൻ മരണ ഓട്ടമാണ്. എനിക്ക് അവനെ കിട്ടിയില്ല.
ഞാൻ നിരാശയായി ഇരുന്നു.
പെട്ടെന്ന് ആരോ ബെല്ലടിക്കുന്നത് കേട്ടു.
" പോയി തുറക്കെടാ..." ഞാൻ പറഞ്ഞു.
"അയ്യടാ ഞാൻ തുറക്കാൻ പോവുമ്പോ എന്നെ പിടിക്കാനല്ലേ ദീദീ തന്നെ തുറന്നോ" അവൻ കൊഞ്ഞനം കുത്തിക്കൊണ്ട് പറഞ്ഞു.
ഞാൻ മനസ്സില്ലാ മനസ്സോടെ ഡോർ തുറന്നു.
മുമ്പിൽ നിൽക്കുന്ന ആളെക്കണ്ട് ഞാൻ ഒന്നു ഞെട്ടി. പതിയെ എന്റെ മുഖത്ത് ഞാനറിയാതെ പുഞ്ചിരി വിടർന്നു.
(തുടരും)
@@@@@
Hiiii my lovely readers..
Ningale support ennum undaavane...e chapter engane und? Ishtapettenn vijarikkunnu..pinne oru karyam marakkenda ...aa star button onn nekki itt oru commentum itt poyikko ketto😉😉..
Bạn đang đọc truyện trên: Truyen247.Pro