Chapter-22
___________Chapter -22_____________
💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading💞
💥💥💥💥💥
Alizah's pov:
ഡാനിഷ്!!
അവനെ കണ്ടപ്പോൾത്തന്നെ എന്റെ ഇതു വരെ ഉണ്ടായ സന്തോഷമെല്ലാം 'ട്രെയിനിൽ ' കയറി എവിടെയോ പോയി.
എല്ലാ ജന്തൂസും കേക്ക് അകത്താക്കുന്ന തിരക്കിലാണ്.ഷാൻ എന്റെ അടുത്തു തന്നെയുണ്ട്.ഞാൻ അവന്റെ കൈക്കിട്ട് ഒരു ഇടി കൊടുത്തു.
"എന്ത്ന്നാടീ...നിന്റെ മൂക്കിനിട്ട് ഞാൻ കുത്തും"ഷാൻ ചൂടായി.
"പ്ലീസ്...കുത്തരുത്...അതിന് മുമ്പേ നീ നമ്മുടെ നേരെ നിൽക്കുന്ന ആ വ്യക്തിയെ ഒന്നു നോക്ക്"ഞാൻ ദയനീയമായി പറഞ്ഞു.
അവൻ നേരെ നോക്കി.ഞങ്ങൾ വേഗം അവിടന്ന് മാറി നിന്നു.
"അസൂ..ഇവനെന്താ ഇവിടെ?"ഷാൻ ഞെട്ടലോടെ ചോദിച്ചു.
"എനിക്ക് എങ്ങനെ അറിയാനാണ്.." ഞാൻ കൈ മലർത്തിക്കൊണ്ട് പറഞ്ഞു.
" ഓ..അതും ശരിയാണല്ലോ.." അവൻ പറഞ്ഞു.
" എടാ ...അവൻ സത്യം എങ്ങാനും അറിഞ്ഞിട്ടുണ്ടാകുമോ?..നമ്മൾ തമ്മിൽ എഫേയ്ർ ഒന്നും ഇല്ലായെന്ന സത്യം!" ഞാൻ പറഞ്ഞു.
"അതെ അറിഞ്ഞു..എല്ലാം അറിഞ്ഞു"
"അറിഞ്ഞോ...അതെപ്പോ? അല്ലാ...നിന്റെ ശബ്ദം എന്താ മാറിയ പോലെ?"ഞാൻ ഷാനിനോട് ചോദിച്ചു.
പിന്നീടാണ് ഞങ്ങളുടെ മുമ്പിൽ നിൽക്കുന്ന ആളെ ഞാൻ നോക്കിയത്.അത് ഡാനിഷായിരുന്നു.
ഓ...ഗോഡ്!! അപ്പോൾ എല്ലാം അറിഞ്ഞു എന്ന് പറഞ്ഞത് ഡാനിഷാണ്.
ഞാനെന്ത് മണ്ടത്തിയാണ്..ഷാനാണെന്ന് കരുതി.
ഞാൻ ഷാനിനെ നോക്കി.അവനും എന്റെ അതേ അവസ്ഥയിലാണ് ഉള്ളത്.
Shaan's pov:
അസു ഡാനിഷ് പറഞ്ഞതു കേട്ട് ഞാനാണെന്ന് കരുതി.പിന്നീട് കാര്യം മനസ്സിലായപ്പോൾ എന്നെ ഒന്ന് നോക്കി.
"രണ്ടാൾക്കും ഒന്നും പറയാനില്ലേ?..ഞാൻ എല്ലാം അറിഞ്ഞു കഴിഞ്ഞു..ഇനി എന്ത് ഡ്രാമയാണ് പ്ലാൻ ചെയ്യുന്നത്.."ഡാനിഷ് ചൂടാവാൻ തുടങ്ങി.
ആഹാ...ഇവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല.
"ഓഹോ..എല്ലാം അറിഞ്ഞല്ലേ..നന്നായി നീ അറിഞ്ഞത്....സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റില്ല...അത് നീ ഓർത്ത് വച്ചോ...അസുവിന് നിന്നോട് താൽപര്യമില്ലായെന്ന് അവൾ ആദ്യമേ പറഞ്ഞയല്ലേ..."ഞാൻ ചൂടായിക്കൊണ്ട് പറഞ്ഞു.
"അതിന്!! നീ ആരാ അത് പറയാൻ..എനിക്കവളോടാണ് സംസാരിക്കേണ്ടത്... നിന്നോടല്ല..അലീസ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്"ഡാനിഷ് പറഞ്ഞു.
എനിക്കങ്ങ് ചൊറിഞ്ഞ് കേറി.ദേഷ്യം ഇരച്ചു കയറി.പക്ഷേ,അസു എന്നെ പിടിച്ചു വച്ചു.
Alizah's pov:
ഒരു ഫൈറ്റിനുള്ള എല്ലാ സാധ്യതയും എന്റെ സിക്സ്ത്ത് സെൻസിൽ ഞാൻ കണ്ടു.അത് കൊണ്ടു തന്നെ ഷാനിനെ പിടിച്ചു വച്ചു.
ഡാനിഷ് ചൂടായി നിൽക്കയാണ്.
"ഡാനി...വെറുതെ ഇന്നൊരു സീൻ ഉണ്ടാക്കേണ്ട..ഭയ്യ ഈ പ്രശ്നമൊന്നും അറിയില്ല..ഭയ്യ നിന്നെ ഒരു ബെസ്റ്റ് ഫ്രണ്ടായിട്ടാണ് കാണുന്നത്..പിന്നെ വേറൊരു കാര്യം കൂടി...എന്നെയും ഷാനിനേയും തമ്മിൽ തെറ്റിക്കാൻ നീ ശ്രമിക്കാതിരുന്നാൽ നിനക്ക് നല്ലത്...പിന്നെ...നീ ...നീ ഒരു നല്ല ഫ്രണ്ടായിരുന്നു ആദ്യം ഞങ്ങൾക്ക്..നിന്റെ ഈ വാശി നിർത്ത്...പ്ലീസ് ഡാനി..."എല്ലാം പറഞ്ഞു വന്നപ്പോൾ എന്റെ ശബ്ദമൊന്നു ഇടറി.
ഡാനി കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു.അവന്റെ കണ്ണുകളിൽ എന്തോ ഒരു 'ഭാവം' മിന്നി മറയുന്നതു ഞാൻ കണ്ടു.
" ഓക്കെ.."ഡാനി ഇതും പറഞ്ഞ് വേഗം നടന്നകന്നു.
ഞാനും ഷാനും ഒന്നും മനസ്സിലാവാതെ വണ്ടറടിച്ചു നിന്നു.
Shan's pov:
"എന്താണ് രണ്ടും ഷോക്കടിച്ച പോലെ നിൽക്കുന്നത്?"ആ ശബ്ദം വന്ന വഴിയേ ഞങ്ങൾ തിരിഞ്ഞു നോക്കി.
ഭയ്യ ആയിരുന്നു അത്.
"അത്....പിന്നെ..."അസു നിന്നു പരുങ്ങി.
എന്താണ് പറയാനെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് വേറൊരു 'അശരീരി' കേട്ടത്.
"എന്താ ഇവിടെ ഒരു ആൾക്കൂട്ടം ?"അമാൻ ആയിരുന്നു അത്.
"അതാ മോനെ!! നീ പിടിക്കപ്പെട്ടു ..ഭയ്യ എല്ലാം അറിഞ്ഞു"ഞാൻ ഭയ്യയിൽ നിന്നും വിഷയം മാറ്റാനായി പറഞ്ഞു.
ഭയ്യ അമാനെയൊന്ന് നോക്കി.
"സത്യായിട്ടും ഭയ്യ ഞാനല്ല..ഈ അസു ദീയാണ് .." അമാൻ പറഞ്ഞു.
ഓ!! ഗോഡ് പണി പാളി.അസുവിന് പണി കിട്ടുന്ന അവസ്ഥയായല്ലോ!!അവളെന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്.
Alizah's pov:
ഇവനെന്താണ് ഇങ്ങനെ!! ഷാനിനെ ഞാൻ നോക്കി ദഹിപ്പിച്ചു.
എന്ത് കുരുത്തക്കേടും അമാന്റെ തലയിലിടുന്ന ശീലം ഉള്ളതു കൊണ്ട് ഞാൻ പറഞ്ഞു:"സത്യായിട്ടും ഭയ്യ ഞാനൊന്നും അറിഞ്ഞിട്ടേ ഇല്ലേ...അമാൻ തന്നെയാണ്"
ഭയ്യ എന്നെയും അമാനെയും മാറി മാറി നോക്കി.
"എന്ത് അറിഞ്ഞെന്നാ..? ഇതെന്താ സംഭവം?"ഭയ്യ കൺഫ്യൂഷനായി ചോദിച്ചു.
ഷാൻ മെല്ലെ തടി തപ്പാൻ നോക്കി.
"അല്ല നീ എവിടെ പോവാണ്..ഇവിടെ തന്നെ നിൽക്ക് "ഞാൻ ഷാനിനെ തടഞ്ഞു നിർത്തി.
" ഭയ്യാ... അത് ഒന്നുമില്ല..ഞാൻ വെറുതെ അമാനെ പറ്റിച്ചതാണ് " ഷാൻ പെട്ടെന്ന് പറഞ്ഞു.
ഭയ്യ ഞങ്ങളോട് മറുപടി പറയും മുമ്പേ ഭയ്യയ്ക്ക് ഒരു കോൾ വന്നു.
ഭയ്യ കോൾ അറ്റന്റ് ചെയ്തിട്ട് പറഞ്ഞു:"ഹലോ... ഡാനി..നീ എവിടേക്കാണ് പോയത്??"
(തുടരും)
@@@@@@@
Hi my lovely readers..
ഈ ചാപ്റ്റർ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടെന്ന് കരുതുന്നു.അപ്ഡേറ്റ് വൈകിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു..😊..അടുത്ത അപ്ഡേറ്റുമായി പിന്നെ കാണാം...Bye Bye💥💥😄
Bạn đang đọc truyện trên: Truyen247.Pro