Chapter-18
___________Chapter -18_____________
💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Sorry for the late update😁😁
Happy reading💕
*******
@ park:(തുടരുന്നു)
Shan's Pov:
ഞങ്ങളെല്ലാവരും ഐസ്ക്രീമും അകത്താക്കി കത്തിയടിക്കുകയായിരുന്നു.
നജു ചളി വാരി എറിയുന്നുണ്ട്.
" നജൂ....സഹിക്കാൻ പറ്റാഞ്ഞിട്ട് ചോദിക്കുന്നെയാണ്...നിനക്കൊന്നു നന്നായിക്കൂടെ?"ഡേവിഡ് ഇല്ലാത്ത വിനയം അഭിനയിച്ചു കൊണ്ട് ചോദിച്ചു.
നജു ഇതു കേട്ട് പെട്ടെന്ന് ചളിയടി നിർത്തി .
ഡേവിഡിന്റെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു :
" അതായത് രമണാ....ഞാനെങ്ങാനും നന്നായി പോയാൽ നീ ഒറ്റക്കായിപ്പോവില്ലേ...അതാണ് ഞാൻ നന്നാവാത്തത്"
ഡേവിഡ് ആകെ ഉത്തരം മുട്ടിയ അസ്ഥയിലായി.
"ഹ...ഹാ...കിളി പോയി.." റോഹൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിട്ടു.
എല്ലാവരും ചിരിക്കാൻ തുടങ്ങി.
അപ്പോഴാണ് റിയ അന്തം വിട്ട കുന്തം പോലെ കൺഫ്യൂഷനടിച്ച് ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്.
" റിയാ...എന്തു പറ്റി?"ഞാൻ ചോദിച്ചു.
എല്ലാവരും മറുപടി കേൾക്കാനായി അവളെ നോക്കി.
"സത്യം പറയാലോ...നിങ്ങളിപ്പോളെന്തിനാണ് ചിരിച്ചത്??..എനിക്കൊന്നും മനസ്സിലായില്ല.."റിയ പാവത്താനെപ്പോലെ പറഞ്ഞു.
"അല്ല മോളേ...നീയല്ലേ ഇപ്പോൾ ഞങ്ങളുടെ കൂടെ ചിരിക്കുന്നതു കണ്ടത്" ഷൈന പറഞ്ഞു.
"അത് പിന്നെ..നിങ്ങളെല്ലാവരും ചിരിക്കുന്നതു കണ്ട് എനിക്കും ചിരി വന്നതാണ് "റിയ ഇളിച്ചു കൊണ്ട് പറഞ്ഞു.
അസു അവൾക്ക് നടന്ന കാര്യം വിവരിച്ചു കൊടുത്തു.
അപ്പോൾ അവൾ നൂറ് വോൾട്ടുള്ള ചിരി അങ്ങ് പാസ്സാക്കി.
"ഒഹോ..എന്റെ റിയ...നീ ഇങ്ങനെ ട്യൂബ് ലൈറ്റായിപ്പോയല്ലോ"ഷാഹിൻ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
" അത് ഞാനങ്ങ് സഹിച്ച്...നീ പോടാ കുതിരേ''റിയ അവനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് പറഞ്ഞു.
" നിനക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ ഷാഹി.." ലിയാം ചിരിച്ചു കൊണ്ട് പറഞ്ഞു.
ഷാഹിൻ അതിന് മറുപടിയായി സൈക്കിളിൽ നിന്ന് വീണ പോലെയുള്ള ചിരി അങ്ങ് ചിരിച്ചു.
അവന്റെ കളി കണ്ട് ഞങ്ങൾക്കെല്ലാവർക്കും ചിരി പൊട്ടി.
********
Alizah's pov:
പാർക്കിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ സമയം 6 മണി.മമ്മ ക്ലിനിക്കിൽ നിന്ന് തിരിച്ചെത്തിയിട്ടില്ല.ഭയ്യയാണെങ്കിൽ ലണ്ടനിലെ ഏതോ
ക്ലയിന്റുമായി വീഡിയോ കോൺഫെറൻസിലാണ്.
ഞാൻ വേഗം ഫ്രഷായി കിച്ചണിലേക്ക് വിട്ടു.വിശന്നിട്ടു കണ്ണു കാണാൻ വയ്യാത്ത അവസ്ഥ.അപ്പോഴാണ് മമ്മയുടെ കോൾ വന്നത്.
മമ്മ:ഹലോ
ഞാൻ :മമ്മ എപ്പോഴാണ് വീട്ടിലെത്തുക?
മമ്മ:ഇന്ന് ഒരു എമർജൻസി കേസുണ്ട് ഹോസ്പിറ്റലിൽ.ഞാൻ വരാൻ ലേറ്റാവും.സിദുവിനോട്(ഭയ്യ) ലേറ്റാവുമെന്ന് ഞാൻ പറഞ്ഞിരുന്നു.
ഞാൻ:ഓക്കെ മമ്മ.
മമ്മ:ങാ...പിന്നെ ഒരു കാര്യം പറയാനുണ്ട്...കിച്ചൺ ഞാനുള്ളപ്പോൾ എങ്ങനെയാണോ ഉള്ളത് അങ്ങനെത്തന്നെ ഉണ്ടായിരിക്കണം...കരിമ്പിൻ തോട്ടത്തിൽ ആന കേറിയ പോലെ ആക്കരുത് ...വൃത്തിയാക്കി വച്ചോണം കുക്കിങ് കഴിഞ്ഞാൽ.
ഞാൻ :ഞാൻ അങ്ങനെ ചെയ്യുവോ മമ്മ..
മമ്മ:അധികം ഇളിക്കല്ലേ മോളേ..എന്നാ ശരി ഫോൺ വച്ചോളു.
ഞാൻ:ഓക്കെ
ഞാൻ വേഗം കോൾ കട്ട് ചെയ്തു.കിച്ചൺ ഒന്ന് അടിമുടി നോക്കി.ഇത്രയും വൃത്തിയായി ഒരു പക്ഷേ ഞാൻ കുക്ക് ചെയ്ത് കഴിഞ്ഞാൽ കാണാൻ പറ്റില്ല.
വിശപ്പു മാറ്റാൻ ഒരു ആപ്പിൾ വേഗം അകത്താക്കി.യുദ്ധക്കളത്തിലേക്ക് ഇറങ്ങി.
ഞാൻ ചപ്പാത്തി കണ്ടുപിടിച്ചയാളെ പ്രാകി ചപ്പാത്തിക്ക് മാവ് കുഴക്കാൻ തുടങ്ങി.
" ഠോ.." പെട്ടെന്ന് ഒരു ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞാൻ നിന്ന നിൽപ്പിൽ ചാടിപോയി.
കുഴച്ചുകൊണ്ടിരുന്ന ആട്ടപ്പൊടി നിലത്തേക്ക് വീഴുന്നതിനിടയിൽ എന്റെ മേൽ മറിഞ്ഞു.
ഞാൻ ആട്ടയിൽ വീണ പൂച്ചയെ പോലെയായി.
ഞാൻ നോക്കുമ്പോഴുണ്ട് ഭയ്യയും അമാനും ഹൈ ഫൈ അടിച്ചു ചിരിക്കുന്നു.എന്നെ പേടിപ്പിക്കാൻ വേണ്ടി ഭയ്യ ഒച്ചയുണ്ടാക്കിയതായിരുന്നു.
എനിക്കങ്ങ് ചൊറിഞ്ഞ് കേറി.ഭയ്യ എന്റെ ഈ പരിതാപകരമായ അവസ്ഥയിലുള്ള ഫോട്ടോ എടുത്തു.
ഞാൻ ആട്ടയുടെ ബക്കറ്റിൽ നിന്ന് കൈയ്യിൽ കുറച്ച് ആട്ടയെടുത്ത് ബയ്യയ്ക്ക് നേരെ എറിഞ്ഞു.പക്ഷേ ഭയ്യ തെന്നി മാറി. ഏറു കൊണ്ടത് അമാനായിരുന്നു.വായ തുറന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു അവൻ.അവന്റെ വായ്ക്കുള്ളിൽ ആട്ടപ്പൊടിയായി.അവൻ ചുമക്കാൻ തുടങ്ങി.എന്നിട്ട് വേഗം വായ കഴുകാനായി സ്കൂട്ടായി.
ഭയ്യയും ഞാനും കൂട്ടച്ചിരി അങ്ങ് പാസ്സാക്കി.അമാൻ തിരിച്ചു വന്നപ്പോൾ ഭയ്യ അവനെയിട്ട് കളിയാക്കി.
ആ തക്കം നോക്കി ഞാൻ വേഗം മിച്ചം വന്ന ആട്ടപ്പൊടി കൈയ്യിലെടുത്തു.
"ഭയ്യാ...ഭയ്യയ്ക്ക് സുഖല്ലേ?"ഞാൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
ഭയ്യ എന്നെയൊന്ന് തുറിച്ചു നോക്കി.
"ങാ ...പിന്നെ ...പരമ സുഖം.." ഭയ്യ പറഞ്ഞു.
ഞാൻ മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഇളിച്ചു കൊടുത്തു.
"അസു...വേണ്ട..." ഭയ്യ പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ ഞാൻ ആട്ടപ്പൊടി ഭയ്യയുടെ മേലെ ആക്കി.
ഭയ്യയ്ക്ക് അങ്ങ് ചൂടായി.
ടോം & ജെറി കണ്ട് ശീലമുള്ളതു കൊണ്ട് ഭയ്യയുടെ രണ്ട് ചെവികളിൽ നിന്നും പുക വരുന്നതു പോലെ എനിക്കു തോന്നി.
ഞാനും അമാനും നിർത്താതെ ചിരിക്കാൻ തുടങ്ങി.
പെട്ടെന്ന് ഭയ്യ മുട്ട എടുത്ത് എന്റെ നേരെ എറിഞ്ഞതേ എനിക്ക് ഓർമ്മയുള്ളൂ.പിന്നെ അങ്ങോട്ടുമിങ്ങോട്ടും മുട്ട ഏറായി.
അമാൻ തക്കാളിയെടുത്തും എറിയാൻ തുടങ്ങി.
പെട്ടെന്ന് ആരോ കോളിങ് ബെല്ലടിക്കുന്നതു കേട്ടു.
" അസു...പോയി നോക്ക് ആരാ എന്ന്"ഭയ്യ പറഞ്ഞു.
"അയ്യടാ...ഞാൻ ഈ കോലത്തിൽ പോവൂല..അമാനേ നീ പോയി നോക്ക്"ഞാൻ പറഞ്ഞു.
അമാൻ മടിച്ചു നിന്നെങ്കിലും ഭയ്യയുടെ നിർബന്ധം കാരണം ആരാണെന്ന് നോക്കാൻ പോയി.
പിന്നെ ഡോർ തുറന്നു കൊടുക്കുന്ന ശബ്ദം കേട്ടു.
പിന്നെ അമാൻ ഞങ്ങളുടെ നേരെ ഓടി വരുന്നതാണ് കണ്ടത്.
"എസ്കേപ്പ്...മമ്മയെത്തി..ലീവെടുത്ത ഡോക്ടർ തിരിച്ചു വന്നതു കാരണം മമ്മ നേരത്തെ ഇങ്ങെത്തി"അമാൻ കിതച്ചു കൊണ്ട് പറഞ്ഞു.
ഞങ്ങൾ കിച്ചൺ മുഴുവനായൊന്ന് കണ്ണോടിച്ചു.യുദ്ധക്കളം പോലെയുണ്ട് കാണാൻ.
പെട്ടെന്ന് ഒരശരീരി പോലെ മമ്മയുടെ ശബ്ദം മുഴങ്ങി കേട്ടു:
" സിദൂ...അസൂ...അമാൻ...എന്താ ഇത്?"
മമ്മ ദേഷ്യം കൊണ്ട് നിന്നങ്ങ് തിളക്കുകയാണ് സോദരരേ തിളക്കുകയാണ്!!
ഞാനും അമാനും ഭയ്യയുടെ പിറകിലൊളിച്ചു.
"ആരാ ഇത് തുടങ്ങി വച്ചത്?"മമ്മ ചോദിച്ചു.
ഞങ്ങൾ മൂന്നാളും പരസ്പരം ചൂണ്ടി കാണിച്ചു.ഞങ്ങളുടെ കളി കണ്ട് മമ്മയ്ക്ക് ചിരി വന്നു.
"ഇന്നത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു...ഇനിയെങ്ങാനും ഇത് ആവർത്തിച്ചാൽ മൂന്നിന്റെയും പല്ലടിച്ചു ഞാൻ താഴെയിടും .....കേട്ടല്ലോ?"മമ്മ പറഞ്ഞു.
"യെസ് മമ്മ''ഞങ്ങൾ ഒരുമിച്ച് പറഞ്ഞു.
മമ്മ ചിരിയടക്കാൻ പാടുപെടുന്നത് ഞങ്ങൾ കണ്ടു.
"മൂന്നിന്റേയും കയ്യിലിരിപ്പ് നന്നായി അറിയുന്നതു കൊണ്ട് ഞാൻ ഫുഡ്ഡ് പാർസൽ വാങ്ങിയിട്ടുണ്ട്..ഇതൊക്കെ വൃത്തിയാക്കി ഫ്രഷായി വന്ന് ഫുഡ്ഡടിച്ചാൽ മതി.." മമ്മ ഇതും പറഞ്ഞ് അവിടുന്ന് പോയി.
ഞങ്ങൾ വേഗം എല്ലാം വൃത്തിയാക്കി.എന്നിട്ട് ഫ്രഷായി ഫുഡ് കഴിച്ചു.
Shan's pov:
അസു ഇന്ന് അവളുടെ വീട്ടിൽ നടന്ന കാര്യം എനിക്കു ഫോണിൽ പറഞ്ഞു തന്നു.
ഞാൻ:ഹ ഹാ ഹാ...ഇതിനാണ് മോളേ ..ചക്കിക്കൊത്ത ചങ്കരന്മാർ എന്ന് പറയുന്നത്
അസു:ചക്കി നിന്റെ ഓള് ..ജന്തു
ഞാൻ:ഡീ...ഡീ...എന്റെ ഓള പറഞ്ഞാലുണ്ടല്ലോ...നീ പോടീ കൂറേ ....
അസു:പോടാ..കാട്ടാളാ..
ഞാൻ ബാക്കി പറയുന്ന മുമ്പേ ആരോ എന്റെ ഫോൺ ബലമായി എന്റടുത്ത് നിന്ന് വാങ്ങി.
സെവ (ദീന്റെ മകൾ) ആയിരുന്നു അത്.അവൾ തന്റെ കുഞ്ഞു ശബ്ദത്തിൽ എന്തൊക്കെയോ അസുവിനോട് നൊടിഞ്ഞു.
കോൾ കട്ടാക്കി മൊബൈൽ എന്റെ കൈയ്യിൽ തന്നു.
നിന്നിരുന്ന എന്നോട് അവൾ അടുത്തിരിക്കാൻ പറഞ്ഞു.ഞാൻ ഇരുന്നു.
ആ കാന്താരി എന്റെ മുടി ഒറ്റ വലി അങ്ങ് വലിച്ചിട്ട് ഒറ്റ ഓട്ടം.
ഞാനങ്ങനെ അന്തം വിട്ട് നിൽക്കുമ്പോൾ നോട്ടിഫിക്കേഷൻ ടൂൺ കേട്ട് ആരുടെ മെസ്സേജാണെന്ന് നോക്കി.
അസു ആയിരുന്നു അത്:
"Engane und njan thanna pani..mr.kattalan??😜"
ഞാൻ റിപ്ലൈ ചെയ്തു:" ninakulla pani njan naale tharumedi koooore..😈"
@@@@@@
Hi my lovely readers..
Update late aayathil ..im really srry..e update boradippichillayenn karuthunnu..appo eni adtha updatil kaanaam..😍😍
Plz vote & comment..
Bạn đang đọc truyện trên: Truyen247.Pro