Chapter-15
💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading🖤
🎀🎀🎀
മുഖത്തിനുമേൽ എന്തോ നനവ് തോന്നിയപ്പോൾ ഞാൻ കണ്ണ് മെല്ലെ തുറന്നു നോക്കി .
കണ്ണ് തുറന്നപ്പോൾ മുമ്പിൽ കണ്ട രൂപം കണ്ട് ഞാൻ നിലവിളിച്ചു:
"ആ.."
അപ്പോഴാണ് ആ രൂപം മാസ്ക് അഴിച്ചു മാറ്റിയത്.
ഭയ്യ ആയിരുന്നു അത്.കൂടെ ജീൻസും ഷർട്ടും ഇട്ട ആ കുരങ്ങനുമുണ്ട്.ആ കുരങ്ങൻ എന്റെ അനിയൻ അമാൻ തന്നെയാണ്.
ഞാൻ പില്ലോയെടുത്ത് ഭയ്യയെ എറിഞ്ഞു.കൊണ്ടത് അമാനാണ് .
"ങാ...അവനെന്നെ കൊള്ളണം..അവന്റെ പ്ലാനാ ഇത് കുതിര" ഭയ്യ പറഞ്ഞു.
അമാന് എന്റെ സ്വഭാവം നന്നായി അറിയുന്നതു കൊണ്ട് അവൻ വേഗം സ്കൂട്ടായി .
ഭയ്യ ഹാളിലേക്ക് പോയി .
ഞാൻ മൊബൈലെടുത്ത് ഷാനിന് മെസേജ് അയച്ചു.
മഹാത്ഭുതം!!! ഷാൻ രാവിലെ എണീറ്റിരിക്കുന്നു കോളേജ് ഇല്ലാഞ്ഞിട്ടും.ഞാൻ വേഗം പുറത്തേക്ക് നോക്കി.ഭാഗ്യം...കാക്ക മലർന്ന് പറക്കുന്നില്ല!!
അവന്റെ കോൾ കണ്ടു.ഞാൻ എറ്റന്റ് ചെയ്തു.
ഞാൻ :ഹലോ ബഡ്ഡി...
ഷാൻ:ങാ ....ജന്തു
ഞാൻ:ഇന്നെന്താ നേരത്തെ എണീറ്റത്?
ഷാൻ:ഇന്നൊരിടം വരെ പോവാനുണ്ട്.നീ വരുന്നോ?
ഞാൻ :ങാ...എവിടെയാ?
ഷാൻ:അൽ ഫാം തിന്നാൽ മതി അതിലെത്ര ലെഗ് പീസുണ്ടെന്ന് ചോദിക്കേണ്ട
ഞാൻ :ങാ..ന്യൂ ജെൻ ചൊല്ല്...ഞാൻ റെഡിയാവട്ടെ നീ വേഗം വാ
ഷാൻ:ഹാ ജി
ഞാൻ :ബൈ ജി
ഷാൻ:പാർലെ ജി
ഞാൻ :റ്റാറ്റാ ജി
ഷാൻ:ബിർളാ ജി
ഞാൻ ഫോൺ കട്ട് ചെയ്ത് റെഡിയാവാൻ തുടങ്ങി .
Shan's pov:
ഞാൻ :ഡീ ജന്തു...നീ എന്താ ചെയ്യുന്നേ? അരമണിക്കൂറായി ഞാൻ പുറത്ത് കാത്തു നിക്കുന്നു.ഞാനിപ്പോ പോവും.
അസു:വരുന്നെടാ ഗേറ്റിന്റെ അടുത്തെത്തി ഞാൻ.
ഞാൻ കോൾ കട്ട് ചെയ്തു.അവൾ ഡോർ തുറന്ന് കാറിൽ കയറിയിരുന്നു.
"എന്താ നോക്കുന്നേ...കണ്ണ് പുറത്തേക്ക് വീഴും അധികം മിഴിക്കല്ല"അവൾ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
" എന്റെ കണ്ണ് .....ഞാൻ നോക്കും ..എന്റെ ഇഷ്ടം"ഞാൻ പറഞ്ഞു.
"എന്റെ വായ....എനിക്കിഷ്ടമുള്ളതു ഞാൻ പറയും"അവൾ തിരിച്ചു പറഞ്ഞു.
ഞാൻ ഒന്നും പറയാതെ കാർ ഡ്രൈവ് ചെയ്യാൻ തുടങ്ങി.
" എവിടേക്കാ പോവുന്നേ ?"അവൾ ചോദിച്ചു.
"കുതിരവട്ടത്തേക്ക്...നിന്നെ അഡ്മിറ്റ് ചെയ്യാൻ"ഞാൻ പറഞ്ഞു.
" ഓഹോ....നിന്റെ വീട്ടിലേക്ക് ഞാനെന്തിനാടാ വരുന്നേ"അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഓ...സോറി മറന്നു പോയി...നിന്റെ വീട് കാഴ്ച ബംഗ്ലാവിലല്ലേ"ഞാൻ ചിരിക്കാൻ തുടങ്ങി.
" അത് പോയിന്റ്"പുറകിൽ നിന്നുള്ള ആ അശരീരി കേട്ട് അവൾ തിരിഞ്ഞു നോക്കി.
Alizah's pov:
"നജു??...നീ പുറകിലുണ്ടായിരുന്നോ!!!"ഞാൻ പറഞ്ഞു.
"അതെ....പ്രിൻസസ്സ്.." അവൻ പറഞ്ഞു.
"പ്രിൻസ്സസല്ല...കാട്ടാളത്തി..ഹഹാ"ഷാൻ പറഞ്ഞ് ചിരിക്കാൻ തുടങ്ങി.
"നീ പോടാ കാട്ടാളാ........കാട്ടാളത്തി നിന്റെ ഓള്" ഞാൻ വിട്ടുക്കൊടുത്തില്ല.
" ദേ.....എന്റെ ഓളെ പറഞ്ഞാലുണ്ടല്ലോ..കാട്ടാളൻ നിന്റെ ഓന്" ഷാൻ പറഞ്ഞു.
ഞാൻ എന്തേലും പറയും മുമ്പേ നജു ചാടിക്കേറി പറഞ്ഞു..:"നിർത്ത് രണ്ടും"
"ഓക്കെ ...നിർത്തി...."ഞങ്ങൾ ഒരുമിച്ച് പറഞ്ഞു.
പിന്നെ ആരും ഒന്നും പറഞ്ഞില്ല.
ഞാൻ വാട്ട്സ് ആപ്പിൽ ക്വോട്ട് കിട്ടിയപ്പോൾ സ്റ്റാറ്റസ് ഇട്ടു.
" whatever it is just let it go...its time to move on with ur life"
ഇതാണ് ഞാൻ പോസ്റ്റ് ചെയ്ത ക്വോട്ട്.
ഒരു 10 മിനുറ്റ് കഴിഞ്ഞപ്പോൾ കുറേ ആൾ റിപ്ലൈ ചെയ്തു.റിപ്ലൈ ഇതൊക്കെയാണ്:
David:നീ എപ്പാടാ ബ്രേക്കപ്പായത്.?
Shayna:ആരാ ആള്?
Rohan:സാരമില്ല ഓൻ പോയ വേറൊരുത്തൻ..ആരാ ആള്?
shahin:പിന്നെന്തിനാ മുത്തേ ചേട്ടനിവിടെ നിക്കുന്നേ?
എനിക്ക് എന്തൊക്കെയോ ആയി ഈ മെസ്സേജസൊക്കെ വായിച്ചിട്ട്.
ഞാൻ നല്ല ചുട്ട മറുപടി കൊടുത്തു എല്ലാറ്റിനും .
അപ്പോഴുണ്ട് എന്റെ സ്റ്റാറ്റസിന്റെ പിക് ഗ്രൂപ്പിൽ ആരോ ഇട്ടിന്.പിന്നെ എനിക്കു മേലെ പൊങ്കാലയായി.
ഞാൻ ഫോണിലെ ഡാറ്റ ഓഫാക്കി.
ഒരു പാർക്കിലാണ് കാർ ചെന്ന് നിർത്തിയത്.
" ഇവിടെ എന്തിനാ വന്നേ?"ഞാൻ ചോദിച്ചു.
" പറയാം...ഇറങ്ങ് നീ"ഷാൻ പറഞ്ഞു.
ഞങ്ങൾ പാർക്കിനുള്ളിലേക്ക് നടന്നു.ഞങ്ങളുടെ ഗേങ്ങ് മുഴുവനുണ്ട് അവിടെ.എന്നെ കണ്ടപ്പോൾ എല്ലാവരും ആക്കി ചിരിക്കാൻ തുടങ്ങി.
" എന്താടാ എല്ലാരും ചിരിക്കുന്നേ?"ഷാൻ ചോദിച്ചു.
"നീ സമയം കിട്ടിയാൽ ഗ്രൂപ്പിലെ മെസ്സേജസ് ഒന്ന് വിശദമായി വായിച്ചു നോക്ക്"ഷാഹിൻ പറഞ്ഞു.
" അത് വിട് .....പ്ലാൻ ചെയ്യൽ തുടങ്ങ്"നജു പറഞ്ഞു.
" പ്ലാൻ?" ഞാൻ ഒന്നും പിടി കിട്ടാതെ ചോദിച്ചു.
"അസൂ....അതാരാണ് അവിടെ നിൽക്കുന്നതെന്ന് നോക്ക്" ഷാൻ എന്റെ ഷോൾഡറിൽ തട്ടിക്കൊണ്ടു പറഞ്ഞു.
എനിക്ക് ആ ആളെക്കണ്ട് ആകെ കിളി പോയ അവസ്ഥയായി.
"അതാരാ?" എല്ലാവരും ഒരുമിച്ചു ചോദിച്ചു.
" പറഞ്ഞ് കൊടുക്ക് അസൂ"ഷാൻ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
എല്ലാവരും ആരാണെന്ന് പറയാൻ എന്നെ നിർബന്ധിക്കാൻ തുടങ്ങി.
ഒടുവിൽ ഞാൻ പറയാൻ ഒരുങ്ങി.
"അത്.....അത്...."ഞാൻ വിക്കി വിക്കി പറയുമ്പോഴേക്കും ആ വ്യക്തി എന്നെ കണ്ടിരുന്നു.
ആ വ്യക്തി എന്റെ നേർക്ക് നടന്നടുത്തു.
പഴയ ഓർമ്മകൾ ചഞ്ഞം പിഞ്ഞമായി എന്നെ തഴുകിയുണർത്താൻ തുടങ്ങി.
ഞാൻ വീഴാൻ പോയപ്പോൾ ഷാൻ എന്നെ നേരെ പിടിച്ചു നിർത്തി.
നല്ല ബെസ്റ്റ് ടൈമിംഗ്!!!...
(തുടരും)
@@@@@@
Hi my lovely readers..😍😍
Thank u for ur support😍😍..
E update ishtapettenn karuthunnu..e chapter kurach bore aayonn oru doubt ind..im srry..next update long aakaam in shaa allah...kure chaliyum add aakaam😝😝...appo adtha updatil kaanum varekkum ..bye bye lovelies..🖤🖤
Bạn đang đọc truyện trên: Truyen247.Pro