chapter-13
💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading guyzz❤️
***************
ആ പോസ്റ്റർ കണ്ട് ഞാൻ ഞെട്ടി.
" Shan loves Alizah
MBA's official love birds❤ "
എന്നാണ് അതിൽ അച്ചടിച്ചിരിക്കുന്നത്. കൂടെ ഷാനിന്റേയും എന്റെ ഫോട്ടോയും ഉണ്ട്.
പെട്ടെന്നാണ് പുറകിൽ ആരോ നിൽക്കുന്ന പോലെ എനിക്കു തോന്നിയത്.ഷാൻ ആയിരുന്നു അത്.
അവൻ എന്റെ കൈ പിടിച്ച് നടക്കാൻ തുടങ്ങി. പോസ്റ്റർ കണ്ട ഷോക്കിനിടയ്ക്ക് എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.
അവൻ ആൽമരത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ നിർത്തി.
"അസൂ .....കൂൾ ഓക്കെ " ഷാൻ പറഞ്ഞു.
"എന്താ ..... ആ പോസ്റ്റർ കണ്ട ശേഷവും കൂളാവാനാ നീ പറയുന്നേ.... എല്ലാർക്കും അറിയാം നമ്മൾ ബെസ്റ്റ് ഫ്രണ്ട്സ് ആണെന്ന്..... പിന്നെ എങ്ങനെ ഈ പോസ്റ്റർ?? " ഞാൻ പറഞ്ഞു നിർത്തി.
പെട്ടെന്ന് അവനൊരു കോൾ വന്നു.
"എടാ .....ഇത് അർജൻറ് കോൾ ആണ് ..... ഞാൻ രാത്രി നിന്റെ വീട്ടിൽ വരാം .... നിന്റെ എല്ലാ ചോദ്യത്തിനുള്ള ഉത്തരവും എന്റെ കയ്യിലുണ്ട്.... പിന്നെ എനിക്കൊരിടം വരെ ഇപ്പോ പോവാനുണ്ട് " അവൻ പറഞ്ഞു.
"ആരാ ആ കോളർ? നീ എവിടെയാ ഇപ്പോ പോവ്ന്നെ എന്നെ ഈ സിറ്റുവേഷനിൽ ഇട്ടിട്ട്?"എനിക്ക് ദേഷ്യം വന്നു.
" അത് നീ അറിയേണ്ട ആവശ്യമില്ല .... ഭയ്യയെ ഞാൻ കോൾ ചെയ്ത് പറയാം നിന്നെ പിക്ക് ചെയ്യാൻ" അവൻ പറഞ്ഞു.
"ഓ..... ഇപ്പോ അങ്ങനെയായി കാര്യങ്ങൾ !!! നീ ബുദ്ധിമുട്ടേണ്ട .... എനിക്ക് ഒറ്റയ്ക്ക് പോവാനറിയാം" ഞാൻ പറഞ്ഞു.
ദേഷ്യം വന്നാൽ കണ്ണു നിറയുന്ന എന്റെ വീക്ക്നെസ് ആണ്. എന്റെ കണ്ണു നിറഞ്ഞു.
അവൻ എന്തൊക്കെയോ എന്നോട് പറയാനുണ്ടെന്ന് അവന്റെ കണ്ണുകൾ എന്നോട് പറഞ്ഞു.
ഞാൻ വേഗം ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി. ഓട്ടോയിൽ കയറി വീട്ടിലേക്ക് തിരിച്ചു.
ഞാൻ അപ്പോഴാണ് ഫോൺ സ്വിച്ച് ഓൺ ആക്കിയത്.
കോൾ ലോഗ് നോക്കിയപ്പോൾ ഞാൻ ഞെട്ടി. ഇന്നലെ രാത്രി എന്നെ വിളിച്ചത് ഷാൻ ആയിരുന്നില്ല ഡാനിഷ് ആയിരുന്നു. അപ്പോൾ അവനോടാണ് എനിക്ക് പേടി ആവുന്നു എന്നൊക്കെ ഷാൻ ആണെന്ന് കരുതി ഞാൻ പറഞ്ഞത്.
ഡാനിഷ് എന്തിനാണ് എന്നെ കോൾ ചെയ്തത്? ആ പോസ്റ്ററും ഡാനിഷും തമ്മിൽ എന്തേലും കണക്ഷനുണ്ടോ? എല്ലാ ദുരന്തങ്ങളും എന്റെ ജീവിതത്തിലേക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങുകയാണല്ലോ ദൈവമേ!!
* * * *
Shan's Pov:
എല്ലാം ഞാൻ കാരണമാണ്. അസുവിന് നല്ല വിഷമമായി.അവൾ ഞാൻ പറയുന്നത് കേൾക്കാൻ നിൽക്കാതെ പോയിക്കളഞ്ഞു.
എനിക്കെന്നോടു തന്നെ ദേഷ്യം തോന്നി.
ഇന്ന് അവളെ രാത്രി കണ്ട് എല്ലാം പറയണം.
പക്ഷേ അവൾ എന്നെ കാണാൻ തന്നെ കൂട്ടാക്കില്ല.
നജുവിനെ വിളിച്ചു ഒരു ഐഡിയ ചോദിക്കാം. അവൻ ചളിയനാണെങ്കിലും കുരുട്ടു ബുദ്ധി നല്ലവണ്ണം ഉണ്ട്.
ഞാൻ അവനെ വിളിച്ചു. അവൻ ഒരു കിടുക്കാച്ചി ഐഡിയ അങ്ങ് പറഞ്ഞു തന്നു.
Alizah's Pov:
ഞാൻ വീട്ടിൽ എത്തിയ ഉടനെ റൂമിൽ കയറി ഡോറടച്ചു .
കുറേ ഇരുന്നും കിടന്നുമൊക്കെ ഓരോന്ന് ആലോചിച്ച് കൂട്ടി.
'ഫ്രണ്ട്സ്' ടി വി ഷോ യൂട്യൂബിൽ കണ്ടു. മനസ്സിന് കുറച്ച് ആശ്വാസം കിട്ടി. ഈ ഷോ എന്റെ സ്ട്രെസ് ബസ്റ്റർ ആണ്.
കുറച്ച് കഴിഞ്ഞപ്പോൾ കിടന്നുറങ്ങിപ്പോയി.
ഉറക്ക് തെളിഞ്ഞപ്പോൾ ഹാളിൽ പോയിരുന്നു. ഭയ്യ എവിടെയോ പുറത്ത് പോയിരിക്കയാണ്.
അപ്പോഴാണ് ഭയ്യയുടെ ലാപ്ടോപ്പ് കണ്ടത്. ഞാൻ ഓപ്പൺ ചെയ്ത് ഫോട്ടോസ് നോക്കി.
യുമ്ന ബാബിയും ഭയ്യയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോസ് .ഭയ്യ നല്ല സന്തോഷവാനായിരുന്നു ബാബിയുടെ കൂടെ .ഭയ്യയുടെ ബാബിയോടൊപ്പമുള്ളപ്പോൾ ഉണ്ടായ മുഖത്തെ ആ പുഞ്ചിരി പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല. പെർഫെക്ട് മാച്ച് ആണ് രണ്ടാളും .പക്ഷേ വിധി അവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചില്ല. എന്റെ കണ്ണ് അറിയാതെ നിറഞ്ഞു.
ആരോ ബെല്ലടിക്കുന്നതു കേട്ട് ഞാൻ ഡോർ തുറക്കാനായി പോയി. ഭയ്യ ആയിരുന്നു അത്.
ഭയ്യ വാതോരാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒരു നിമിഷം യുമ്ന ബാബി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.
ഞാൻ ഭയ്യയെ പെട്ടെന്ന് ഹഗ്ഗ് ചെയ്തു .
"ഭയ്യ .. യു നോ സം തിംഗ്? യൂ ആർ ദ ബെസ്റ്റ് "ഞാൻ പറഞ്ഞു.
ഭയ്യ തലക്കടിയേറ്റ പോലെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.
ഞാൻ ഭയ്യയുടെ മുടി ഒന്ന് തടവി ഒന്നും പറയാതെ റൂമിലേക്ക് നടന്നു.
ഞാൻ വാട്സപ്പ് എടുത്തു നോക്കി. ഷാൻ കുറേ മെസ്സേജ് അയച്ചിട്ടുണ്ട്.ഞാൻ റിപ്ലേ കൊടുത്തില്ല.
ഗ്രൂപ്പിൽ നജുവിന്റെ ചളിയടിക്ക് ഒരു കുറവുമില്ല. ഫോൺ എടുത്തു നോക്കിയപ്പോൾ ഷാനിന്റെ
10 മിസ്ഡ് കോൾസ്.
പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു.
ഞാൻ ഫോണെടുത്തു. ഡാനിഷ് ആയിരുന്നു അത്.
ഞാൻ: ഹലോ
ഡാനി: ഹലോ
ഞാൻ: നിനക്ക് എന്താണ് വേണ്ടത്?
ഡാനി: ഞാൻ നിന്നെ ഇടങ്ങറാക്കണമെന്ന് വിചാരിച്ചല്ല വിളിച്ചത്.
ഞാൻ :സോ?
ഡാനി: നീ നിന്റെ ഇപ്പോഴത്തെ ലൈഫിൽ ഹാപ്പി ആണ്. ഷാൻ നിന്നെ എപ്പോഴും ഹാപ്പിയാക്കും.യൂ റ്റൂ ആർ പെർഫെകറ്റ് ഫോർ ഈച്ച് അദർ .... ഞാൻ ഒരു ശല്യമായി നിന്റെ ലൈഫിൽ ഇനി വരില്ല.... സോറി ഫോർ എവരി തിംഗ്.... നിന്നെ മാത്രമേ ഞാൻ സ്നേഹിച്ചിട്ടുള്ളൂ .. നിന്റെ സന്തോഷം ഷാനിൽ ആണ് .... എനിക്ക് നീ എന്നും ഹാപ്പി ആയിരുന്നാൽ മതി.... ഓൾ ദ ബെസ്റ്റ് ഫോർ യുവർ ഫ്യൂച്ചർ .... ഗുഡ് ബൈ ഫോറെവർ..
അവന്റെ ശബ്ദം ഇടറിയിരുന്നു. ഞാൻ മറുപടി പറയും മുമ്പേ അവൻ ഫോൺ കട്ട് ചെയ്തു.
ഞാൻ വിളിച്ചു നോക്കി. സ്വിച്ച് ഓഫ് ആണ് .
എനിക്ക് എന്നോടെന്നെ ദേഷ്യം തോന്നി.
ഞാൻ ഫോൺ വലിച്ചെറിയാൻ തുടങ്ങിയപ്പോൾ ആരോ എന്റെ കൈ പിടിച്ച് എന്നെ തടഞ്ഞു.
"നീയോ ?? നീ എന്താ ഇവിടെ??"
(തുടരും)
@@@@@
Hi my lovely readers...
e chapter ishtapettenn karuthunnu ...ningalude support ennum undaavane...😍😍
Plz vote & comment❤❤🌟
Bạn đang đọc truyện trên: Truyen247.Pro