Bonus chapter-3
💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading💞
*******
Danish's pov:
അസുവിന്റെ വീട്ടിന്റെ മുമ്പിലാണ് ഞങ്ങളുള്ളത്.മമ്മ എനിക്ക് മറുപടി തരാതെ വീട്ടിലേക്ക് കയറി.കൂടെ ഒരു ഐഡിയയുമില്ലാതെ ഞാനും.
"ഇതെന്താ നീ ഷോക്കടിച്ച പോലെ നിൽക്കുന്നത്...വാ ഇരിക്ക് ഡാനി..."അസു എന്നെ പിടിച്ച് സോഫയിലിരുത്തി.
എന്നിട്ട് ചോദിച്ചു:" ഒന്നും മനസ്സിലാവുന്നില്ലാല്ലേ...??"
ഞാൻ ഇല്ലായെന്ന് തലയാട്ടി.
"എന്റെ കസിനാണ് റിദ...നീ പെണ്ണു കാണാൻ വന്നത് അവളെയാണ്.."അസു പറഞ്ഞു.
അവളതു പറഞ്ഞതും പെട്ടെന്നൊരാൾ എന്റെ മുമ്പിലേക്ക് ഒരു ട്രേയുമായി കടന്നു വന്നു.ആ ആളെക്കണ്ട് ഞാൻ ഞെട്ടി.ഇന്നലെ കണ്ട പെൺകുട്ടി ആയിരുന്നു അത്.
അവളും എന്നെ കണ്ട ഷോക്കിലാണ് ഉള്ളത്.അവൾ മമ്മയുടെ അടുത്തിരുന്നു.
"എന്റെ കസിൻ നല്ല ഗ്ലാമറാണെന്നറിയാം..ഇങ്ങനെ നോക്കണോന്നില്ല..."അസു എന്നോട് പതുക്കെ പറഞ്ഞു.
ഞാൻ ഇളിച്ചു കാണിച്ചു.
അവളോടു സംസാരിക്കാൻ ഷാൻ എന്നെ പുറത്തേക്ക് കൊണ്ടു പോയി.അവളുടെ കൂടെ അസുവും.
അസു എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചിരിച്ചു.
Alizah's pov:
ഞാനും ഷാനും ദൂരെ നിന്ന് അവരെ നോക്കി നിന്നു.
"എന്റെ ഫിയാൻസി ഇങ്ങനെ പെണ്ണ് കാണാൻ വരുന്നതും ആദ്യമായി സംസാരിക്കുന്നതും ഞാൻ സ്വപ്നം കാണാറുണ്ട്.."ഷാനിനെ ചൂടാക്കാനായി ഞാൻ പറഞ്ഞു.
"അതെന്താ നിനക്കെന്നെ പിടിച്ചില്ലേ??"ഷാൻ ചോദിച്ചു.
കൊള്ളേണ്ട ഇടത്തുത്തന്നെ കൊണ്ടു.
"നല്ല ഗ്ലാമറുള്ള ചെക്കനെ കിട്ടുമായിരുന്നു എനിക്ക് ..കാലക്കേടിന് നീ ആയിപ്പോയി"ഞാൻ ചിരി പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു.
"എന്റെ നിർഭാഗ്യം എന്ന് പറ..അനബെല്ല ഡോൾ പോലും നിന്നേക്കാളും ഗ്ലാമറുണ്ടാവും..."ഷാൻ പുച്ഛത്തോടെ പറഞ്ഞു.
"എന്താ നീ പറഞ്ഞേ..അതു ശരി...എന്റെ ഗ്ലാമറു കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല.''ഞാൻ പറഞ്ഞു.
"അയ്യോടാ...കണ്ടാലും മതി... നിനക്കാണ് അസൂയ..."അവൻ പറഞ്ഞു.
ഞാൻ അവനെ കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് കൈക്കിട്ട് ഞാൻ ഇടി കൊടുത്തു.
"നിന്റെ മൂക്കിനിട്ട് കുത്തും ഞാൻ..ജന്തൂ..."അവൻ പറഞ്ഞു.
അത് അവൻ പറഞ്ഞതും ഞങ്ങൾ രണ്ടാളും നിർത്താതെ ചിരിച്ചു.
Danish's pov:
"ഇയാളെ പിന്നെയും കാണുമെന്ന് ഞാൻ വിചാരിച്ചില്ല..."ഞാൻ ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു.
"അത്...നിങ്ങൾക്ക്...എനിക്ക്..ഇന്നലെ...അത്...നിങ്ങൾക്ക്..ഇഷ്ടമില്ലാന്ന് എനിക്കറിയാം...എനിക്ക്.."റിദ പറഞ്ഞു.
"ആര് പറഞ്ഞു ഇഷ്ടമില്ലായെന്ന്..താൻ എന്റെ ഉത്തരവാദിത്തമാണ്..മറ്റവന്റെ കാര്യം ഞാൻ നോക്കിക്കോളാം..പേടിക്കേണ്ട..."ഞാൻ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
"എന്നെ ഇഷ്ട്ടായോ..??"ഞാൻ ചോദിച്ചു.
അവൾ മെല്ലെ തലയാട്ടി.
അത് കണ്ടപ്പോൾ ഓസ്ക്കാർ കിട്ടിയ പോലത്തെ സന്തോഷമായിരുന്നു എനിക്ക്.
പിന്നീട് ഞങ്ങൾ ഹാളിലേക്ക് പോയി എല്ലാരെയും തീരുമാനം അറിയിച്ചു.
************************************************
Naju's pov:
ഞാൻ മാളിൽ ഒരു ഫ്രണ്ടിനെ കാണാനായി വന്നതായിരുന്നു.പെട്ടെന്നാണ് ഞാൻ വീപ്പക്കുറ്റിയെ കണ്ടത്.അവൾ കുറച്ചു ആണുങ്ങളോടു കയർത്തു സംസാരിക്കുകയാണ്.അതിൽ ഒരാൾ അവൾക്കു നേരെ കയ്യോങ്ങിയപ്പോൾ ഞാൻ തടഞ്ഞു.
സെക്യൂരിറ്റി വന്ന് അവരെ പറഞ്ഞു വിട്ടു.
"നിങ്ങളെയാരാ ഇപ്പോ ഇങ്ങോട്ടു വിളിച്ചത്..?"അവൾ ദേഷ്യത്തോടെ ചോദിച്ചു.
"നന്ദി പറയുന്നതിനു പകരം തർക്കുത്തരം പറയുന്നോ..വെറുതെ നിന്നെ സഹായിച്ച്..വീപ്പക്കുറ്റി..."ഞാൻ പറഞ്ഞു.
"മത്തങ്ങാത്തലയൻ"അവൾ പിറു പിറുത്തു.
"പബ്ലിക് പ്‌ലേസ് ആണ്...വെറുതെ സീൻ ആക്കാതെ മോള് വീട്ടിൽ പോട്..."ഞാൻ പറഞ്ഞു.
" പോവണോ പോവാതിരിക്കണോന്ന് ഞാൻ തീരുമാനിക്കും.."അവൾ പറഞ്ഞു.
ഞാൻ മറുപടി പറയാതെ കഫേയിലേക്ക് നടന്നു..
After 1 hour:
ഞാൻ ഫ്രണ്ടിനെ കണ്ട ശേഷം കാർ എടുക്കാനായി പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.
അപ്പോൾ ആരോ ഫോണിൽ സംസാരിക്കുന്നതു കേട്ടു.
"ലിയാം ഭയ്യാ...ഇങ്ങോട്ടു വന്നേ പറ്റൂ...ഈ നട്ടുച്ചക്ക് ഓട്ടോ പോലും കിട്ടൂല ...വന്നേ പറ്റൂ...പ്ലീസ് ഭയ്യാ...ഈ സ്കൂട്ടി ഓണാവുന്നില്ല...പ്ലീസ് വേഗം വാ...ഭയ്യാ...വെക്കല്ല...പ്ലീസ്..."എസ്സ ആയിരുന്നു അത്.
അവൾ ദേഷ്യത്തോടെ സ്കൂട്ടിയുടെ ടയറിനിട്ട് ഒരു ചവിട്ട് കൊടുത്തു.അവൾ കാൽ വേദന കൊണ്ട് ചാടിക്കളിച്ചു.
എനിക്ക് ചിരി വന്നു.
She is cute..ഞാൻ അറിയാതെ മനസ്സിൽ പറഞ്ഞു.
wait..ക്യൂട്ടോ...ഇവളോ...!! എനിക്കിതെന്ത് പറ്റി...
"വാ...ഞാൻ നിന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്ത് തരാം...ഇപ്പോൾ ഓട്ടോ ഒന്നും കിട്ടില്ല...വാ വന്ന് കാറിൽ കയറ്..."ഞാൻ പറഞ്ഞു.
അവൾ ആദ്യം മടിച്ചു നിന്നെങ്കിലും പിന്നീട് കാറിൽ കയറി.
ഞങ്ങളൊന്നും സംസാരിച്ചില്ല.
അവൾ വീടെത്തിയപ്പോൾ വേഗം ഇറങ്ങി.അവൾ പിന്നീട് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.
നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ i love you എന്നല്ല..ഇത് വീപ്പക്കുറ്റിയാണ് ആള്...
" thank u.." അതായിരുന്നു അവൾ പറഞ്ഞത്.അവൾ ആദ്യമായി എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാനും അറിയാതെ പുഞ്ചിരിച്ചു...
@@@@@@@@@@@@@@@@@@@@@@@@
Hii readers..
അടുത്ത അപ്ഡേറ്റുമായി വേഗം വരാം...
Bạn đang đọc truyện trên: Truyen247.Pro