Bonus chapter-1
💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading💞
************
Naju's pov:
അസു യെസ് പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു പ്രോത്‌സാഹിപ്പിച്ചു.അസുവും ഷാനും സന്തോഷത്താൽ പൊട്ടിത്തെറിക്കുമോയെന്ന് എനിക്ക് തോന്നിപ്പോയി.
എന്റെ ഭാവി വധു എവിടെയാണോ ആവോ!!
പെട്ടെന്ന് എന്റെ ഷർട്ട് നനഞ്ഞ പോലെ തോന്നി.തോന്നലല്ലായിരുന്നു!! ആരോ എന്റെ ഷർട്ടിൽ വെള്ളം മറിച്ചതായിരുന്നു .എനിക്ക് ദേഷ്യം വല്ലാതെ വന്നു.അതാരാണെന്ന് നോക്കിയപ്പോൾ ഞാൻ ഞെട്ടി.
ബ്രൗൺ കളറുള്ള കണ്ണുകൾ എന്നെ പേടിയോടെ നോക്കുന്നുണ്ടായിരുന്നു.എന്റെ ദേഷ്യമൊക്കെ ആവിയായ പോലെ എനിക്ക് തോന്നി.
"ബ്യൂട്ടിഫുൾ!!..."ഞാനറിയതെ സ്വയം പറഞ്ഞു.മറൂൺ കുർത്തയും ജീൻസുമായിരുന്നു അവളുടെ വേഷം.കണ്ണിന്റെ അതേ കളർ ബ്രൗൺ ക്രോപ്പ് ചെയ്ത മുടിയും.
"എന്ത്??"അവൾ ചോദിച്ചു.
പെട്ടെന്നാണ് എനിക്ക് പരിസരബോധം വന്നത്.
"എന്താടാ മത്തങ്ങാത്തലയാ...മനുഷ്യന്മാരെ ഇതുവരെ കണ്ടിട്ടില്ലേ...!!"അവൾ ചോദിച്ചു.
"ഓഹോ..വീപ്പക്കുറ്റി(എസ്സ)..."ഞാൻ ഉച്ചത്തിലായി പറഞ്ഞത്.അവളത് കേട്ടു.
അവളെന്തോ തിരിച്ചു പറയാൻ നോക്കിയപ്പോൾ കാൽ തെന്നി വീഴാൻ പോയി.പിന്നെയും തെന്നി.ഇപ്രാവശ്യം വീണു.
നിങ്ങൾ ഞാനവളെ വീഴാതെ പിടിക്കുമെന്ന് വിചാരിച്ചിരിക്കുമല്ലേ!! ഇത് റൊമാൻസല്ല.
ഞാനവൾക്ക് വീഴാനായി സ്ഥലം മാറിക്കൊടുത്തു.
എനിക്ക് ചിരി അടക്കാനായില്ല.ഞാൻ കുറേ ചിരിച്ചു.അവൾ ചമ്മി ആകെ വല്ലാണ്ടായി.അവൾ വേഗം എണീറ്റ് എന്നെ നോക്കാതെ ഓടി.
"Love is in the air!!..."ആ അപശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ഷാഹിൻ ആയിരുന്നു അത്.
"പോടാ...കോഴി..."ഞാൻ പുച്ഛത്തോടെ പറഞ്ഞു.
"കോഴിയോ??..കറിയിലുണ്ടായിരിക്കും...ഫുഡ് കഴിക്കുമ്പോൾ ഞാൻ കാണിച്ചു തരാം..."അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
"എന്തോന്നാടാ ഇത്...കട്ടച്ചളി"ഞാൻ പറഞ്ഞു.
"ഹീ..."അവൻ പല്ലിളിച്ചു കാണിച്ചു.
"നീ ഇവിടെ ഉള്ളോണ്ട് chali is in the air എന്ന് പറയുന്നതാവും നല്ലത്.."ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് ഏറ്റു.
"എന്തോ...ദാ വരുന്നൂ.."അവൻ അതും പറഞ്ഞ് വേഗം സ്കൂട്ടായി.
Essa's pov:
"ഓ...ഗോഡ്!! ആ മത്തങ്ങാത്തലയന്റെ മുമ്പിൽ തന്നെ വീണല്ലോ..ഞാനിതെങ്ങനെ സഹിക്കും.."ഞാൻ സ്വയം പറഞ്ഞു.
"എൽസാ...എന്താ...ഒറ്റയ്ക്കു സംസാരിക്കുന്നേ..."അസു ആയിരുന്നു അത്.
ഞാൻ നടന്നതെല്ലാം പറഞ്ഞു.
അസു കുറേ ചിരിച്ചു.
പാവം ഞാൻ !!
അതറിയാതെ ഉച്ചത്തിലായിരുന്നു പറഞ്ഞത്.
"കണ്ടാലും മതി....പാവം പോലും.."ആ ശബ്ദം കേട്ട സ്ഥലത്തേക്ക് ഞാൻ നോക്കി.
"ഓ...നോ!! മത്തങ്ങാത്തലയൻ"ഞാൻ അറിയാതെ പറഞ്ഞു പോയി.
അവൻ എന്നെ നോക്കിയതും ആ ഇളം നീല കണ്ണുകളിലേക്ക് ഞാൻ നോക്കി.ഇത്രയും മനോഹരമായ മുഖം ഞാനെവിടെയും കണ്ടിട്ടില്ല......
ഓഹോ..ഞാനെന്തൊക്കെയാണ് ഈ വിചാരിച്ചു കൂട്ടുന്നത്.
"നീ പോടി...വീപ്പക്കുറ്റി..."അവൻ പറഞ്ഞു.
ഞാനെന്തെങ്കിലും തിരിച്ചു പറയും മുമ്പ് അസു എന്നെ സോഫയിൽ കൊണ്ടിരുത്തി.
Alizah's pov:
നജുവും എസ്സയും മേരീടായ കപ്പിൾസിനെ പോലെയാണ് അടി കൂടുന്നത്.ക്യൂട്ടാണ് അത് കാണാൻ.
"My sunshine...ഞാൻ നിന്നെ എത്ര നേരമായി തിരക്കുന്നു...നീ ഇവിടെയായിരുന്നോ.."ഷാൻ ആയിരുന്നു അത്.
ഞാൻ വേഗം ജനലിന്റെയടുത്തേക്ക് നോക്കി.
"ഇത് രാത്രിയാണ്...sunshine ഒന്നും ഇവിടെ ഇല്ല..."ഞാൻ കൊഞ്ഞനം കുത്തിക്കൊണ്ട് പറഞ്ഞു.
"ഓ...ഗോഡ്...ഒന്നു റൊമാന്റിക്കാവാനും സമ്മതിക്കില്ലേ...ഡാർലിംഗ്..."ഷാൻ നെഞ്ചിൽ കൈവച്ചു കൊണ്ട് പറഞ്ഞു.
"ഷാൻ ...ഇത് വേണ്ട കേട്ടോ... ചീസിയാവല്ല...ജന്തു,ഇഡിയറ്റ് എന്നിങ്ങനെ എത്ര നല്ല നല്ല പേരുണ്ട് എന്നെ വിളിക്കാൻ.."ഞാൻ പറഞ്ഞു.
"ഓക്കെ...ഓ മൈ ജന്തു....ഹാപ്പി?"ഷാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
"ഡബിൾ ഹാപ്പി..."ഞാൻ പറഞ്ഞു.
അപ്പോഴാണ് നജുവിനെയും എസ്സയെയും കണ്ടത്.രണ്ടും അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നുണ്ട് .ഒരാൾ നോക്കുമ്പോൾ മറ്റെയാൾ മുഖം തിരിച്ചു കളയും.ഷാനും ഞാനും അതു കണ്ട് കുറേ ചിരിച്ചു.
Danish's pov:
അസുവും ഷാനും ഹാപ്പിയാണ്.അത് കണ്ട് എനിക്ക് സന്തോഷമായി.
പെട്ടെന്ന് ആരോ വന്ന് എന്നെ തട്ടി.അതൊരു പെൺകുട്ടിയായിരുന്നു.അവൾ സോറി പറഞ്ഞ് വേഗം ധൃതിയിൽ ഓടിപ്പോയി.അത് ആരാണെന്ന് ഒരു ഐഡിയയും ഇല്ല.അവളുടെ മുഖം മനസ്സിൽ നിന്നും പോവുന്നതേ ഇല്ല.
ആരായിരിക്കും അവൾ..?????
***********************************************
Hii readers..
അടുത്ത bonus chapter മായി വൈകാതെ കാണാം...😊
Bạn đang đọc truyện trên: Truyen247.Pro