മടക്കം
അവിടെ എന്തെല്ലാമോ പറഞ്ഞവസാനിപ്പിച്ചിട്ട് അവൾ വേഗം മടങ്ങി.ഒന്ന് വീട്ടിലെത്തിയിരുന്നകിൽ എന്ന് അവൾ ആഗ്രഹിച്ചു.വല്ലാത്ത ഒരു വീർപ്പുമുട്ടൽ.
വീട്ടിൽ ചെന്ന് കയറിയ ഉടനെ അവൾ തന്റെ മുറിയിലേയ്ക്ക് ഓടി.
ഒന്ന് സ്വസ്ഥമാകണം, ഒന്ന് ഒറ്റപ്പെടണം.പതിയെ കട്ടിലിൽ കണ്ണടവെയ്ക്കുമ്പോൾ മനസിൽ എന്തെല്ലാമോ വന്ന് നിറയുന്നത് അവൾക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു."അച്ഛാ ഞാൻ എഴുതിയ കഥ പ്രസിദ്ധീകരിക്കണം". വിറച്ച് വിറച്ചാണ് അന്ന് അവൾ അച്ഛനോട് പറഞ്ഞത്.
അച്ഛന്റെ നോട്ടത്തിന്റെ അർത്ഥം അവൾക്ക് പിടികിട്ടി . നിർബന്ധിച്ച് ചേർത്ത എഞ്ചിനിയറിംഗ് കോഴ്സിന് തുടരെത്തുടരെ പരാജയപ്പെട്ടപ്പോൾ മുതൽ അച്ഛന് തന്നോട് ദേഷ്യമാണ്.പതിയെ അമ്മ അവളെ അവിടുന്ന് പിന്തിരിപ്പിച്ചു.
പക്ഷേ തന്റെ നിശ്ചയദാർഢ്യമായിരുന്നു . ഇരുപതാം വയസ്സിൽ വീടുവിട്ട് ഇറങ്ങിയതിനു പിന്നിൽ. പക്ഷേ താൻ പരാജയത്തിലേക്കാണ് കൂപ്പ്‌കുത്തുന്നതെന്ന് തിരിച്ചറിയാൻ അവൾ വൈകി.
മാതാപിതാക്കളുടെ വാക്കുകൾക്ക് വിലകൊടുകാത്തതിന്റെ ശിക്ഷ.അന്ന് അവിടെ നിന്ന് ഇറങ്ങിയിട്ട് എത്തിയത് റീത്ത ആന്റിയുടെ അടുത്തേക്കാണ്.പിന്നെ അവിടെ ആയിരുന്നുകുറേക്കാലം. പക്ഷേ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.
അയച്ച കഥകൾ എല്ലാം തുടർച്ചയായി പ്രസാധകർ തിരിച്ചയച്ചു കൊണ്ടിരിന്നു.
തന്റെ കോഴ്സും പാതിവഴിയിൽ അവസാനിച്ചു.അടുത്തുളള ഒരു പാരലൽ കോളേജിൽ BA മലയാളത്തിനു ചേർന്നു.എന്തിനാണന്ന് ഇതുവരെ മനസ്സിലായിട്ടില്ല.ഉള സ്വർണം മുഴുവൻ അവിടെ നഷ്ടപ്പെട്ടു."മിസ് തനൂജ നിങ്ങളുടെ കഥ ഞാൻ വായിച്ചു നന്നായിട്ടുണ്ട്, പക്ഷേ അതു പ്രസിദ്ധീകരിക്കാൻ.. നിങ്ങൾക്ക് അറിയാമല്ലോ പണം വേണം, ഒരു പക്ഷെ കോപ്പികൾവിറ്റഴിഞ്ഞില്ലെങ്കിൽ അതിന്റെ നഷ്ട്ടം സഹിക്കാൻ ഞങ്ങൾ തയ്യാറല്ല, അല്ലെങ്കിൽ പിന്നെ......".
അയാൾ കണ്ണട ഉയർത്തി വെച്ച് തന്നെ നോക്കി ഭംഗിയായി ചിരിച്ചു.അയാളുടെ നോട്ടത്തിലും ചിരിയിലുംഅശ്ലീലത നിഴലിച്ചിരുന്നു . അന്ന് ആ ചിരിയുടെ അർത്ഥം മനസ്സിലായി. പക്ഷേ ഇന്ന് താൻ വീണ്ടും അയാളുടെ അടുത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു .
അങ്ങനെ തനൂജയുടെ ആദ്യ കഥ പ്രസിദ്ധീകരിച്ചു . മാനം വിറ്റ്, അല്ലെങ്കിൽ തന്നെ ഇനി അതും കെട്ടിപ്പിടിച്ചിരുന്നിട്ട് എന്ത് കാര്യം... ചിന്തിക്കാവുന്നതിലും അപ്പുറം താൻ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു .
അന്ന് അനു എന്ന പേരിൽ ആണ് തന്റെ കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.ചെറിയ രീതിയിൽ വരുമാനം വന്നുതുടങ്ങി .
കഥ ഇഷ്ടമായി എങ്കിൽ വോട്ട് ചെയ്യുക.....
Bạn đang đọc truyện trên: Truyen247.Pro