ജീവിതവഴി
പെട്ടെന്ന് ഒരു ദിവസം അച്ഛനും അമ്മാവനും കൂടെ തന്നെ റീത്ത ആന്റിയുടെ വീട്ടിൽ നിന്ന് വലിച്ചിറക്കി വീട്ടിലേക്ക് കൊണ്ടുപോയി .കണ്ടവൻമാരുടെ കൂടെ താൻ കറങ്ങി നടക്കുകയാണ് എന്ന് അമ്മാവൻ ഉറക്കെ ആക്രോശിക്കുന്നത് മാത്രം താൻ കേട്ടു .അതാരാണാവോ........?
അന്ന് ആദ്യമായി അച്ഛൻ തന്നെ അടിച്ചു . ഇപ്പോഴും വായിൽ ആ രക്തത്തിന്റെ ചവർപ്പ് ആസ്വദിക്കാൻ കഴിയുന്നുണ്ട് . അമ്മയ്ക്ക് നോക്കി നിൽക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ . അന്ന് മുതൽ രണ്ട് വർഷക്കാലം ഞാൻ വീട്ടുതടങ്കലിലായിരുന്നു . അവിടുന്ന് ആണ് തന്റെ നോവൽ ആരംഭിക്കുന്നത് .
തന്റെ ജീവിതം മാത്രമായിരുന്നു അത് നിറയെ . എന്തുകൊണ്ടോ അത് പ്രസിദ്ധീകരിക്കാൻ അച്ഛൻ സമ്മതിച്ചു . ഇന്ന് കേരള സാഹിത്യ അക്കാദമി അവാർഡ്.........!
മുറ്റത്ത് ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അവൾ ഓർമ്മകളിൽ നിന്ന് ഉണർന്നു.
ഒന്ന് സമയത്ത് ആരാണ് അറിയില്ല...?
തനൂജ പതിയെ വാതിൽ തുറന്നു . ഓട്ടോയിൽ നിന്നിറങ്ങുന്ന ആൾ അവൾക്ക് സുപരിചിതമായിരുന്നു . റീത്ത ആന്റി . ആന്റി പതിയെ അവളുടെ അടുത്തേക്ക് നടന്നു . തനൂജ ഓടിവന്ന് ആന്റിയെ കെട്ടിപ്പിടിച്ചു.
നിറഞ്ഞ് ഒഴുകുന്ന തന്റെ കണ്ണുകളെ നിയന്ത്രിക്കാൻ അവൾ ആയില്ല .
മോളെ അത് നിന്റെ ജീവിതമായിരുന്നില്ല .."ആന്റി അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു .അതഛെ ഒരാളെങ്കിലും മനസ്സിലാക്കിയിരിക്കുന്നു തനൂജ എന്ന യുവ എഴുത്തുകാരി വിജയിച്ചിരിക്കുന്നു .
നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു....വായിച്ചതിനു നന്ദി .
Bạn đang đọc truyện trên: Truyen247.Pro