ഒാര്‍മകള്‍
''പച്ചയായ ഒരു മനുഷ്യജീവിതത്തിന്റെ നേർകാഴ്ച യാണ് തനൂജയുടെ കഥകളിൽ കാണാൻ കഴിയുന്നത്.ഈ ചെറുപ്രായത്തിൽ തന്നെ ആദ്യ ക്യതിക്ക് തന്നെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹയാകാൻ തനൂജക്ക് കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു".…
അച്യുതൻ മാഷ് കണ്ണട ഉയർത്തി പ്രസംഗം തുടർന്നു.തനുജക്ക് അതുകേട്ടപ്പോൾ ചിരിവന്നു.പച്ചയായ ജീവിതാനുഭവങ്ങൾ... അതും ആദ്യ ക്യതിക്ക്.
ഇത്രയും കാലം താൻ കുത്തി കുറിച്ചതും മനസിൽ വിരിയിചതും ഒന്നും ആരും കണ്ടില്ല.
തന്റെ സ്വന്തം ജിവിതമാണ് ഞാൻ വരച്ചുകാട്ടിയിരിക്കുന്നത് എന്ന് ഒന്ന് വിളിച്ചു പറയാൻ അവൾക്ക് തോന്നി.പക്ഷെ താൻ ഇന്ന് തനൂജ ഭട്ട് . കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് . അവൾക്ക് ചിരിവന്നു.
പൊട്ടി പൊട്ടി ചിരിക്കാൻ തോന്നി . പക്ഷേ തന്റെ മുമ്പിൽ ഇരിക്കുന്ന നിറഞ്ഞ സദസ് കണ്ടപ്പോൾ അവൾ മനസ് നിയന്ത്രിച്ചു.അനുമോദന യോഗം അതിന്റെ താളത്തിൽ തന്നെ നടന്നു കൊണ്ടിരിക്കുന്നു.
''അടുത്തതായി നന്ദിപറയാൻ മിസിസ്: ഭട്ടിനെ ക്ഷണിക്കുന്നു . അച്ചുതൻ മാഷ് അവൾ ക്ക് നേരെ നോക്കി.
Bạn đang đọc truyện trên: Truyen247.Pro