53
Zaib's pov:-
"Zaib..."
"MMmm..."
"ഈ Ayleen..." കുട്ടൂസ് പറഞ്ഞു മുഴുവനാക്കും മുൻപ് ഞാൻ ദീർഘശ്വാസത്തോടെ അവളെ എന്നിലേക്ക് ചേർത്തു പിടിച്ച കൈ പിൻവലിച്ച് നെറ്റിക്ക് മുകളിലായി വെച്ചു.
അവളെന്താ തെറ്റായി പറഞ്ഞതെന്ന മട്ടിൽ പതിയെ തല പൊക്കിയെന്നെ നോക്കി. ഞാൻ ഒന്നും മിണ്ടാതെ സീലിംഗിൽ കറങ്ങുന്ന ഫാനിന്റെ ഭംഗിയും നോക്കി കിടന്നു.
"ഞാൻ ഈ Ayleen നെ പോലെ തീരെ matured അല്ലാലെ..." എന്ത് കൊണ്ടാണ് കുട്ടൂസ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. പക്ഷെ അതിന് ശേഷം ഈ കുറഞ്ഞ സമയത്തിനുള്ളിൽ കുട്ടൂസ് കൂടുതൽ സംസാരിച്ചത് Ayleen നെ കുറിച്ചാണ്. അതും വെറുതെ കാര്യങ്ങൾ തിരക്കിയാതൊന്നുമല്ല അവളെയും Ayleen നെയും താരതമ്യപെടുത്തി സംസാരിക്കുക, എന്തോ അതൊക്കെ കേൾക്കുമ്പോൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ അവൾക്കുണ്ടായ പ്രശ്നങ്ങൾക്ക് കാരണം Ayleen ആണെന്ന് തോന്നുന്നു.
ഫുഡ് കഴിക്കുമ്പോഴും കുട്ടൂസിന് സംസാരിക്കാനുണ്ടായിരുന്ന വിഷയം Ayleen തന്നെ....
പിന്നെ ഫുഡിന്റെ കാര്യം പറയുകയാണെങ്കിൽ എന്റെ ഭാഗ്യത്തിന് അവളുണ്ടാക്കിയത് Creamy Marconi with Cheese ആയിരുന്നു. എനിക്ക് ചീസിനോട് വലിയ താല്പര്യം ഇല്ലെങ്കിലും കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ എന്ന് വെച്ച് ഒരു കൈ നോക്കാൻ മറന്നില്ല. പക്ഷെ അതൊന്നൊന്നര പണിയാണ് തന്നത്. ആനക്ക് കൊടുക്കാൻ ഉണ്ടാക്കിയത് പോലെ ഒരു ലോഡ് ഉണ്ടാക്കിയിട്ടുണ്ട്. ഡിന്നർ കഴിഞ്ഞാണ് വന്നതെന്ന കാര്യം പോലും മറന്നത് പോലെ.
എന്നിട്ട് ഡിന്നർ കഴിച്ചത് കാരണം അവൾക്ക് വിശപ്പില്ലെന്ന് പറഞ്ഞ് മുഴുവനും എന്നെ കൊണ്ട് കഴിപ്പിച്ചു. കുട്ടൂസും Ayleen ഉം നേരത്തെ ഫുഡ് കഴിച്ചപ്പോൾ ഞാൻ കാറ്റാണല്ലോ കുത്തി കയറ്റിയത്, അല്ല പിന്നെ...
അല്ല, ഇങ്ങനെയൊക്കെ പറയണം എന്നുണ്ടായിട്ടും ഒന്നും മിണ്ടാതെ മുഴുവൻ കഴിച്ചു കഴിഞ്ഞാണ് വന്ന് കിടന്നത്. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത് കൊണ്ടാകാം പാക്കറ്റ് ഫുഡിന്റെ കാര്യത്തിൽ കുട്ടൂസിനെ കുറ്റം പറയാൻ കഴിയില്ല. കാരണം വായിൽ വെക്കാൻ കൊള്ളാമായിരുന്നു. പെപ്പർ വാരി വിതറിയത് കാരണം കഴിക്കാൻ വലിയ പാടുണ്ടായില്ല.
"ZAib..." ഇനിയും Ayleen നെ കുറിച്ച് സംസാരിക്കാനാണെങ്കിലോ എന്ന് കരുതി ഞാൻ ഒന്നും മിണ്ടാതെ കിടന്നു. ഇനി ശെരിക്കും Ayleen തന്നെയാണോ അവളുടെ പ്രശ്‌നം??? ചോദിച്ചാലോ...
ഹെയ്, അതൊന്നും ആകില്ല. ഞാൻ വെറുതെ ഓരോന്നും ആലോചിച്ച്....
"Zaib......."
"Ayleen നാളെ തിരിച്ച് പോകും" ഇനി Ayleen ആണ് അവളുടെ പ്രശ്നമെങ്കിൽ സമാധാനമായിക്കോട്ടെയെന്ന് വെച്ച് ഞാൻ പറഞ്ഞു.
"ആണോ???!!!! നാളെ പോകുമോ????" എന്തോ അവളുടെ സംസാരത്തിലെ excitement കണ്ടപ്പോൾ ഞാൻ ഊഹിച്ചത് തെറ്റിയില്ലെന്ന് തോന്നി.
എന്നാലും Ayleen നോട് കുട്ടൂസിന് എന്ത് ദേഷ്യം ഉണ്ടാകാനാണ്??? അവര് തമ്മിൽ കാണുന്നതെ ഇപ്പോഴാണ്.
"അല്ല, ഇത്ര പെട്ടെന്നെ പോവുകയാണോ എന്ന് ചോദിച്ചതാ..." Ayleen പോകുകയാണെന്നറിഞ്ഞ സന്തോഷം മറച്ചു പിടിക്കാൻ പാടുപ്പെട്ട് കൊണ്ട് കുട്ടൂസ് പറഞ്ഞു.
"ഞാനും അതാ പറഞ്ഞെ വന്നിട്ട് അധിക ദിവസമായില്ലല്ലോ..." കുട്ടൂസിന്റെ മറുപടി എന്താണെന്നറിയാൻ ഞാൻ അവളെ നോക്കി.
".....mmmm" ഒന്നമർത്തി മൂളികൊണ്ട് കുട്ടൂസ് എന്റെ നെഞ്ചിൽ ചേർത്ത് വെച്ച കൈ പിൻവലിച്ച് ബെഡിന്റെ മറുഭാഗത്തേക്ക് മുഖം തിരിച്ച് കിടന്നു. "എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്..." ആരോടെന്നില്ലാതെ അവള് പറഞ്ഞു. പക്ഷേ അവളുടെ ശബ്ദം മറ്റൊരു കഥയാണ് പറഞ്ഞത്.
Ya Allah,
അപ്പോൾ ശെരിക്കും കുട്ടൂസിന്റെ പ്രശ്നം Ayleen ആണോ????
Is she jealous????
പക്ഷെ എന്തിന്???
Ayleen എന്റെ സീനിയറാ..., ഫ്രണ്ടാ....
അത് പോലെ അല്ലല്ലോ കുട്ടൂസ്. എന്തോ അതൊക്കെ ആലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു. അതിലപ്പുറം ചിരി വന്നത് ആരോടെന്നില്ലാത്ത ദേഷ്യം ആ പാവം ബ്ലാന്കെറ്റിനോട് കുട്ടൂസ് തീർക്കുന്നത് കണ്ടിട്ടാണ്. കാലുകൊണ്ട് ബ്ലാന്കെറ്റ് രണ്ടു സൈഡിലെക്കും വലിച്ച് കളിക്കുന്നതും നോക്കി ഞാൻ കിടന്നു.
ഇതൊന്നും Ayleen അറിയണ്ട. കുട്ടൂസിന് Ayleen നെ അറിയില്ല അതാ ഇങ്ങനെ വെറുതെ....
******
Falak's pov:-
ഉറങ്ങിയെഴുന്നേറ്റപ്പോൾ അടുത്ത് zaib നെ കണ്ടില്ല. ഞാൻ എഴുന്നേറ്റ് ഫ്രഷായി ഹാളിലേക്ക് ചെന്നു. എന്നാൽ ഹാളിൽ coffee യും കുടിച്ചിരിക്കുന്ന അയലയെ കണ്ടപ്പോൾ എനിക്ക് സന്തോഷമായി. ഒരു ദിവസം തുടങ്ങാൻ പറ്റിയ കണി. ഇതിന് ഉറക്കം ഒന്നുമില്ലേ???
ഇനി zaib പോകേണ്ടാന്ന് വല്ലോം പറഞ്ഞു കാണുമോ???
ആ... ഇനി അതിന്റെ കൂടെ കുറവേയുള്ളൂ...
എന്നെ കണ്ടതും അയല ചിരിച്ചു കൊണ്ട് എഴുന്നേറ്റു.
ഓഹ്!!! എന്താണാവോ ഉദ്ദേശം??!!!!
"ഫലക്ക്, ഞാനിന്ന് പോകുന്ന വിവരം Arham പറഞ്ഞിട്ടുണ്ടാകുമല്ലോ... ഈ കഴിഞ്ഞ ദിവസം വരെ ഇവിടെ ഉണ്ടായിട്ട് നമുക്കൊന്ന് നല്ല പോലെ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ലലെ..." ഓഹ്, എന്റെ കാര്യം ഇപ്പോഴെങ്കിലും ഓർമ്മ വന്നല്ലോ, ഞാൻ കരുതി നിന്റെ കണ്ണിൽ zaib നെ മാത്രം കാണുകയുള്ളൂവെന്ന്.
"CAn we talk???" അയലയുടെ മുഖവുര കണ്ടിട്ട് സംഭവം കത്തിയില്ലെങ്കിലും ഞാൻ തലകുലുക്കി. ZAib ന്റെ പൊടീ പോലും അവിടെ കാണാനില്ല.
അയല റൂമിന് നേരെ നടന്ന് എന്നെ തിരിഞ്ഞു നോക്കി. സംസാരിക്കാൻ ഇവളെന്തിനാ റൂമിന് നേരെ പോകുന്നത് എന്ന ചോദ്യ ഭാവത്തോടെ ഞാൻ നേരത്തെ നിന്ന സ്ഥലത്ത് തന്നെ നിന്നു.
"Private ആയി സംസാരിക്കാനാ... like girls talk" എന്റെ മനസ്സ് വായിച്ചത് പോലെ അവൾ മറുപടി പറഞ്ഞു.
ഞാൻ തലയാട്ടിക്കൊണ്ട് അവൾക്കൊപ്പം റൂമിലേക്ക് കയറി. എന്താണാവോ ഇതിന്റെ ഉദ്ദേശം. പടച്ചോനെ... എങ്ങനെയെങ്കിലും ഇതൊന്ന് വേഗം പോയി തന്നാൽ മതിയായിരുന്നു.
റൂമിൽ ബെഡിൽ രണ്ടു കാലും കയറ്റിയിരുന്ന് അടുത്തുള്ള സ്പോട്ടിൽ തട്ടി എന്നോട് ഇരിക്കാൻ ആംഗ്യഭാഷയിൽ പറഞ്ഞു. എന്ത് സംസാരിക്കാനാണ് എന്ന രീതിയിൽ ഞാനും ഇരുന്നു. എനിക്ക് സംസാരിക്കാൻ വലിയ ഇന്റെരെസ്റ്റ് ഒന്നും ഇല്ലെന്ന് എന്റെ മുഖം കണ്ടാൽ തന്നെ പെട്ടെന്ന് മനസ്സിലാകും അങ്ങനെ ആർക്കോ വേണ്ടിയാണ് ഞാൻ ഓരോന്നും ചെയ്യുന്നത്.
"Arham പറഞ്ഞു BSc. Electronics ആണ് പഠിക്കുന്നത് exaam ഒക്കെ ആകാറായെന്ന്..."
"ആഹ്, എക്സാമാണ്..." ഇതാണോ ഇത്ര വലിയ ആനക്കാര്യം എന്ന രീതിയിൽ ഞാൻ മറുപടി പറഞ്ഞു.
"....mmmm" മൂളികൊണ്ട് അയല റൂം മുഴുവനയൊന്ന് നിരീക്ഷിച്ചു.
എന്താണ് പറയാനുള്ളതെന്ന് പറഞ്ഞു കഴിഞ്ഞെങ്കിൽ എനിക്ക് പോയി വല്ലതും കഴിക്കാമായിരുന്നു. മനസ്സിൽ ഓരോന്നും പിറുപിറുത്ത് കൊണ്ട് ഞാൻ അയലയുടെ അടുത്ത നീക്കം എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഇരുന്നു.
"എന്നെക്കുറിച്ചുള്ള അഭിപ്രായം എന്താ???" അയലയുടെ അപ്രതീക്ഷിതമായ ചോദ്യം കേട്ടതും തൊണ്ടയിൽ എന്തോ കുരുങ്ങിയത് പോലെ ഞാൻ ചുമച്ചു. എന്റെ പ്രതികരണം കണ്ട് അയല ചിരിച്ചു.
"ഞാനിതൊക്കെ തന്നെ പ്രതീക്ഷിച്ചിരുന്നുള്ളൂ..." അയല ചിരിച്ചു കൊണ്ട് ഫോണെടുത്ത് കുറച്ചു നേരം എന്തൊക്കെയോ കുത്തി കളിച്ച് ഫോൺ എനിക്ക് നേരെ നീട്ടി.
"Javid...
Javid Aslan, എന്റെ കെട്ടിയോൻ"
ഞാൻ ഫോണിലേക്കും അവളുടെ മുഖത്തേക്കും നോക്കി. അവൾ ഫോൺ പിൻ വലിച്ച് താഴേക്ക് സ്ക്രോൾ ചെയ്തു പോയി. വീണ്ടുമൊരു ഫോട്ടോ എടുത്ത് എനിക്ക് നേരെ നീട്ടി.
"Our angel, Dephne..."
അന്തം വിട്ട കുന്തം പോലെ നോക്കിയിരിക്കുന്ന എന്നെ നോക്കി അയല ചിരിച്ചു.
"ഞെട്ടി നോക്കണ്ട, സന്തൂർ മമ്മിയാ ചർമ്മം കണ്ടാൽ പ്രായം തോന്നില്ല." ഞാൻ ചിരിച്ചില്ലെങ്കിലും എനിക്ക് കൂടെയുള്ളത് അയല ചിരിച്ചിട്ടുണ്ട്.
"ഒരു വയസ്സായി മോൾക്ക്..." ഫോട്ടോ നോക്കി അവൾ പുഞ്ചിരിച്ചു. ഞാനത് വരെ കണ്ട Ayleen അല്ലായിരുന്നു അത്. ആ ഫോട്ടോയിലേക്ക് നോക്കുമ്പോൾ അവൾ വെറും മാതൃത്വം തുളുമ്പി നിൽക്കുന്ന ഒരുമ്മ മാത്രമാണ്. എന്തോ ഈ Ayleen നെ എനിക്ക് ഇഷ്ട്ടമായി.
"ഞാനിവിടെ വന്നത് Aslan വേണ്ടിയാണ്. ARham ന്റെ കമ്പനി അതാണ് ഞാൻ Aslanന് കൊടുക്കാൻ പോകുന്ന സർപ്രൈസ്, അതെത്രയും പെട്ടെന്ന് കഴിഞ്ഞ് ഞങ്ങളുടെ angel ന്റെ അടുത്തേക്ക് തിരികെ പോകണം. വന്നത് മുതൽ ഞാൻ അതിന്റെ പിറകെയായിരുന്നത് കാരണം സത്യത്തിൽ ഫലക്കിനെ ശ്രദ്ധിച്ചിരുന്നില്ല. പിന്നെയാണ് എനിക്ക് മനസ്സിലായത് ഞാൻ Arham മായി അതികം ഇടപഴകുന്നത് ഫലക്കിന് ഇഷ്ടമാകുന്നില്ലെന്ന്" ഓഹ്, അപ്പോൾ എല്ലാം അറിഞ്ഞിട്ടും എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണല്ലേ...
കുറച്ചു മുൻപ് ഞാൻ പറഞ്ഞില്ലേ ഈ Ayleen നെ എനിക്ക് ഇഷ്ടമായെന്ന് ഞാൻ അതെല്ലാം തിരിച്ചെടുത്തിരിക്കുന്നു.
"ഫലക്കിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇങ്ങനെയൊക്കെയെ ഉണ്ടാകൂ... എനിക്കിഷ്ടമാകില്ല Aslan നോട് ആരെങ്കിലും കൂടുതലായി ഇടപഴകുന്നത്." ആഹാ, ഇത് കൊള്ളാലോ...
"ഫലക്ക്... എനിക്ക് Arham എന്നാൽ ഫലക്ക് കരുതും പോലെ ഒരിഷ്ടമല്ല. എന്റെ ലൈഫിൽ നടന്ന എല്ലാം അറിയുന്നത് കൊണ്ടാകാം ഞാൻ വളരെ comfortable ആണ് അവന്റെ മുന്നിൽ. പിന്നെ അവന് കോളേജ് ടൈമിൽ ആകെ ഉണ്ടായിരുന്ന എല്ലാം തുറന്നു പറയുന്ന ഫ്രണ്ട് ഞാൻ മാത്രമായിരുന്നു. സോ, ഞങ്ങൾ തമ്മിൽ അത്രയേയുള്ളൂ..." Ayleen ന്റെ ലൈഫിൽ നടന്നതെല്ലാം അറിയുന്നത് കൊണ്ടോ???
Ayleen തുടർന്നു, "ഞാൻ പിന്നെ ഇങ്ങനെയാ സംസാരം തുടങ്ങിയാൽ നിർത്താൻ കഷ്ട്ടപ്പാടാ Aslan എപ്പോഴും പറയും. അതാ ഇവിടെയും എനിക്ക് സംഭവിച്ചത്. പക്ഷെ അതിനേക്കാൾ കൂടുതൽ എനിക്ക് ഫലക്കിനോട് പറയാനുള്ളത് ഞാൻ ഞാൻ സംസാരിക്കുന്നത് കൊണ്ടല്ല ഫലക്കിന് അങ്ങനെയുള്ള ചിന്തകൾ ഉണ്ടായത് നീയും Arham മും തമ്മിലുള്ള lack of communication കൊണ്ടാണ്"
"ഏത് റിലേഷൻ ആയിക്കോട്ടെ, അതിൽ ഏറ്റവും important communication നാണ്. ഏത് പൊട്ടൻമ്മാർക്കും നിങ്ങളെ രണ്ടു പേരെയും കണ്ടാൽ തന്നെ മനസ്സിലാകും രണ്ടു പേർക്കും പരസ്പരം എത്രമാത്രം ഇഷ്ടമുണ്ടെന്ന്. പക്ഷെ ഈ സ്നേഹമെന്ന് പറയുന്നത് ഉള്ളിൽ ഉണ്ടായിട്ട് കാര്യമില്ല തുറന്ന് കാണിക്കണം. അല്ലാതെ ഉള്ളിൽ വെച്ച് നടന്നിട്ട് അത് കൊണ്ട് ഒന്നും നേടാൻ കഴിയില്ല. " ഞാൻ ഒന്നും മിണ്ടാതെ Ayleen നെ നോക്കി.
"നിനക്കിഷ്ട്ടമില്ലാത്ത കാര്യങ്ങൾ zaib ന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെങ്കിൽ നീയത് തുറന്ന് പറയണം. അതിപ്പോൾ എന്റെ കേസാണെങ്കിൽ പോലും. ചിലപ്പോൾ നമുക്ക് തോന്നും നമ്മളിതൊക്കെ പറഞ്ഞാൽ അവരെന്ത് വിചാരിക്കുമെന്ന് പക്ഷെ അതറിഞ്ഞാലല്ലേ അവർക്ക് മാറ്റാൻ കഴിയൂ അല്ലെങ്കിൽ ആ ചെറിയ കാര്യം കൊണ്ട് നിങ്ങൾക്കിടയിലുണ്ടായ ചെറിയ അകൽച്ച മറ്റൊരിക്കൽ പരസ്പരം അറിയാതെ ആ തെറ്റാവർത്തിക്കുമ്പോൾ വീണ്ടും ഉണ്ടാകും.
"അത് പോലെ Sorry, Thanks ഈ രണ്ടു words റിലേഷൻഷിപ്പിൽ പാടില്ല എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ആ രണ്ടു വേർഡിനും അതിന്റെതായ പ്രാധാന്യം ഉണ്ട് എല്ലാവരുടെ ലൈഫിലും. ഒരു സോറി ഒരുപാട് റിലേഷൻ അറ്റു പോകാതിരിക്കാൻ കാരണമായിട്ടുണ്ട്, ഒരു താങ്ക്സ്, അത് പോലെ പലരുടെയും പുഞ്ചിരിയ്ക്ക് കാരണമായിട്ടുണ്ട്. ഇതെല്ലാം ഞാൻ പറയാൻ കാരണം Arham മിന്റെ ലൈഫിൽ നീ മാത്രമുള്ളൂ എന്ന് നന്നായി അറിയാവുന്നത് കൊണ്ടാണ്.
അവന് നീ കഴിഞ്ഞേ മറ്റൊരു ലോകമുള്ളൂ, നിനക്ക് എന്നോടുള്ള ദേഷ്യം വെച്ച് നോക്കുമ്പോൾ തിരിച്ചും അങ്ങനെയല്ലെന്ന് ഞാനൊരിക്കലും പറയില്ല" Ayleen ചിരിച്ചു. ഞാൻ ഒന്നും മിണ്ടാതെ Ayleen പറയുന്നത് കേട്ടിരുന്നു.
"ഫലക്ക്.. നീ നല്ല ചൈൽഡിഷാണ്, എന്നാൽ ആ നിന്നെയാണ് Arham ന് ഇഷ്ട്ടവും. രണ്ടു പേരും സൈലെന്റായി സ്നേഹിക്കാൻ ഇത് ഹൈ സ്കൂൾ പ്രേമമൊന്നുമല്ല. കെട്ടിക്കഴിഞ്ഞതാണെന്ന ഓർമ്മ വേണം. ഇനി നീ ജീവിക്കാൻ പോകുന്നത് അവനൊപ്പമാണ്. ഇങ്ങനെ രണ്ടു പേരും പരസ്പരം communication ഇല്ലാതെ ടോം ആൻഡ് ജെറി കളിച്ച് നടന്നാലെ ഇനി ശെരിയാകില്ല. ജീവിതം ഇവിടെയാണ് തുടങ്ങുന്നത്. ഇവിടെ ജീവിക്കാതിരുന്നാൽ പിന്നെ എപ്പോൾ ജീവിക്കാനാ മൂക്കിൽ പല്ല് മുളച്ചിട്ടോ...
"Tell him how much you love him, നിനക്ക് മുൻപുള്ള അവന്റെ ലൈഫ് എന്നാൽ ഉപ്പ മാത്രം അടങ്ങുന്നതാണ്. അവന്റെ ആകെയുള്ള കോളേജ് ഫ്രണ്ട് ആയിട്ടുപോലും അതിലെനിക്ക് ആരും കാണാത്ത ഒരു ചെറിയ സ്ഥാനമേയുള്ളൂ, ആ സ്ഥാനം തന്നെ മുന്നോട്ടും ഉണ്ടാകുകയുള്ളൂ ആ കാര്യത്തിൽ ഞാൻ ഹാപ്പിയുമാണ്. നീ വന്ന ശേഷം അവന് ഒരുപാട് മാറ്റങ്ങളുണ്ട്. ആദ്യമേ അവനെ അറിയുന്നത് കൊണ്ട് എനിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. നിന്റെ പ്രെസെൻസ് അവന്റെ ഇപ്പോഴത്തെ ലൈഫിൽ നല്ല രീതിയിൽ influence ചെയ്യുന്നുണ്ട്. I'm glad, he has you...
ഞാൻ ക്ലാസ്സെടുക്കുകയാണെന്നൊന്നും കരുതരുത്, എന്റെ അനുഭവം കൊണ്ട് പറയുകയാണ്. എത്രമാത്രം ഇഷ്ടമുണ്ടെന്ന് തുറന്ന് പറഞ്ഞെന്ന് കരുതി നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമല്ലാതെ അടർന്ന് പോകാനൊന്നും പോണില്ല. ആ ചെക്കന് നിയില്ലാതെ പറ്റുമൊന്നുമില്ല.
"പിന്നെ കുക്കിംഗ് അറിയാത്തതൊന്നും വലിയ കാര്യമൊന്നുമല്ല, Arham നന്നായി കുക്ക് ചെയ്യില്ലെ, ആ സ്ഥാനത്ത് Aslan ന് ഒരു coffee പോലും സ്വന്തമായി ഉണ്ടാക്കാൻ അറിയില്ല.
പടച്ചോനെ, എനിക്ക് ആലോചിക്കാൻ വയ്യ ഒരു ദിവസം ഞാൻ അസുഖമായി കിടന്നിട്ട് Aslan എനിക്കുണ്ടാക്കി തന്ന ഫുഡിന്റെ കാര്യം. പാവമല്ലേ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ കഴിച്ചേക്കാം എന്ന് വിചാരിച്ചിട്ടും കഴിക്കാൻ പറ്റണ്ടേ..." Ayleen ചിരിച്ചു. കൂടെ ചെറുതായി ഞാനും. ഞാൻ വിചാരിച്ചത് പോലെ അത്ര മോശമൊന്നുമല്ല Ayleen. അല്ലെങ്കിക്കും ആരെയെങ്കിലും മുഴുവൻ മനസ്സിലാക്കും മുൻപ് ജഡ്ജ് ചെയ്യുന്ന സ്വഭാവമണല്ലോ എനിക്ക്.
Ayleen പറഞ്ഞ കാര്യങ്ങളെല്ലാം വളരെ കൃത്യമാണ്. ഞാനും zaib ഉം തമ്മിൽ communication വളരെ കുറവാണ്. Zaib ചീത്ത പറയാൻ വാ തുറക്കും തിരിച്ചു പറയാൻ ഞാനും...
അല്ലെങ്കിൽ രണ്ടും ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കും. ഇതല്ലേ ഇവിടെ സംഭവിക്കുന്നത്.
"പടച്ചവൻ ഇവിടെ വരെ നമുക്കൊരു വിധി എഴുതിയിട്ടുണ്ടെങ്കിൽ അതിന്റെ ബാക്കിയും മൂപ്പരെ കയ്യിൽ ഉണ്ടാകും. എന്തെങ്കിലും സങ്കടം വന്നാൽ അതിലും വലിയൊരു സന്തോഷം നമുക്ക് വരുമെന്ന് വിചാരിച്ചാൽ മതി. എന്ന് വെച്ച് തിരിച്ച് ചിന്തിക്കരുതെ....
വേണമെങ്കിൽ രണ്ടു മൂന്ന് ടിപ്സ് ഞാൻ പറഞ്ഞു തരാം, എനിക്കെന്തോ നിന്നെ ഭയങ്കരമായി ഇഷ്ട്ടമായി" എനിക്കും...
********
Zaib's pov:-
Ayleen അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി. അപ്പോൾ ഇവിടെ ഇത്രയും കാലം പൊട്ടനായിരുന്നത് ഞാനായിരുന്നോ???
Ayleenന് വരെ മനസ്സിലായി കുട്ടൂസിന് അവളെ ഇഷ്ടമാകുന്നില്ലെന്ന്. അതിന് കാരണം ഞാനും അവളും അടുത്തിട പഴകുന്നതാണെന്ന്. അതിന് ശേഷം വലിയൊരു ക്ലാസ്സു തന്നെ എടുത്തു. കുട്ടൂസിന് ആവശ്യം ഒരു കെയർ ടെക്കറെയോ ബോഡിഗാർഡിനെയോയല്ല ഹസ്‌ബെന്റിനെയാണെന്നും ഞങ്ങൾ തമ്മിൽ ശെരിക്കും അപരിചിതരെപോലെയാണെന്നും അതെല്ലാം മാറ്റണമെന്നും പറഞ്ഞു.
ലൈഫിൽ എന്തൊക്കെ നടന്നാലും എല്ലാം പോസിറ്റീവ് ആയി കാണണമെന്ന് പറഞ്ഞപ്പോൾ അവളല്ല പകരം Aslan ആണെന്ന് തോന്നി. കാരണം ആ സംസാരത്തിൽ നിന്ന് തന്നെ മനസിലാക്കാം Aslan അവളുടെ ലൈഫിൽ തീർത്ത മാറ്റങ്ങൾ.
പിന്നെ അവളു പറഞ്ഞ കാര്യങ്ങളും ശെരിയായിരുന്നു ഞാനും കുട്ടൂസും തമ്മിൽ തീരെ communication ഇല്ല. ഒരുമാതിരി റോബോട്ടിക് ലൈഫ് പോലെ, ദിവസവും എന്തൊക്കെയോ നടക്കുന്നു....
കുട്ടൂസിനോടും സംസാരിക്കും ആരുടെ തലയിലാണ് ആൾ താമസം ഉള്ളതെന്ന് അറിയണമെന്നും പറഞ്ഞാണ് ഹാളിൽ ചെന്നിരുന്നത്. പിന്നെ ആളെ ഹാളിലും കാണാനില്ല. ഞാൻ ഉറപ്പിച്ചു കുട്ടൂസുമായി സംസാരിക്കുകയായിരിക്കുമെന്ന്. പക്ഷെ കുട്ടൂസിന് Ayleen നോട് അവശ്യമില്ലാത്തൊരു ദേഷ്യം ഉള്ളത് കാരണം കാര്യങ്ങൾ എങ്ങനെ ചെന്ന് അവസാനിക്കുമെന്ന് പടച്ചോനറിയാം.
ഈ ലേബർ റൂമിന്റെ മുന്നിലൂടെ ടെന്ഷനടിച്ചു നടക്കുന്ന ആണുങ്ങളെപ്പോലെ റൂമിന് മുന്നിലൂടെ ഞാൻ ഒരുപ്പാട് നേരം നടന്നിട്ടും രണ്ടു പേരും വരുന്നത് കണ്ടില്ല. അവസാനം വരുമ്പോൾ വരട്ടെയെന്നും പറഞ്ഞ് ഹാളിലെ സോഫയിൽ ചെന്നിരുന്നു.
ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ വേഗം എഴുന്നേറ്റ് റൂമിന് നേരെ നോക്കി. എന്നാൽ കണ്ട കാഴ്ച്ച എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കുട്ടൂസും Ayleen നും ചിരിച്ചു സംസാരിച്ചു കൊണ്ട് ഹാളിലേക്ക് വന്നു. കുട്ടൂസിന്റെ കൈയിൽ അവൾ Ayleen ന്റെ കൈ ചേർത്ത് പിടിച്ചിട്ടുണ്ട്.
Ayleen എന്നെ കണ്ടപ്പോൾ 'ഇപ്പോൾ എങ്ങനെയുണ്ട്' എന്ന ഭാവത്തിൽ പുരികം പൊക്കി എന്നെ നോക്കി. ഞാൻ ശെരിക്കും പന്തം കണ്ട പെരുച്ചാഴിയെ പോലെ അവരെ രണ്ടാളെയും നോക്കി നിന്നു. പടച്ചോനെ Ayleen പോയിക്കഴിഞ്ഞാലും എന്നെ മുഴുവനായി കത്തോളണമെ....
(തുടരും...)
Bạn đang đọc truyện trên: Truyen247.Pro