27
Dedication MusfiraZeenMusfi nd Sumyjasi
Zaib's pov:-
"നിനക്കിതൊക്കെ എങ്ങനെ അറിയാം???" ഞാൻ സംശയത്തോടെ ശഹബാസിനെ നോക്കി.
നേരം കുറെയായി അവനും സഹീറും കൂടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ക്ലാസ്സെടുക്കാൻ തുടങ്ങിയിട്ട്. എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് വയ്യ. രണ്ടും കണക്കാ, തുടങ്ങിയാൽ നിർത്തുന്ന ശീലമില്ല. കേൾക്കാതെ വേറെ നിവർത്തിയില്ലാത്തത് കൊണ്ട് ഞാൻ എല്ലാം കേൾക്കുന്ന മട്ടിൽ അവർക്കിടയിൽ കിടന്നു.
"അതൊക്കെ എനിക്കറിയാം, ഇത് നിനക്ക് വേണ്ടിയാ പറയുന്നത് വലതും അങ്ങോട്ട് കേറുന്നുണ്ടോ??? നാളെയാണ് ആ മഹാ സുദിനം എന്ന കാര്യം ഓർമ്മ വേണം" വെട്ടൊന്ന് തുണ്ടം രണ്ട് എന്ന ടീമാ ശഹബാസ്. വാ കൊണ്ട് സംസാരിക്കുകയാണെങ്കിലും ഇടക്കിടക്ക് ഞാൻ ഉറങ്ങിയില്ലെന്ന് ഉറപ്പിക്കാൻ തലയ്ക്കിട്ട് ഓരോന്നും തരുന്നുണ്ട്.
"നീ വിചാരിക്കുന്ന പോലെയല്ല zaib കല്യാണം കഴിഞ്ഞാലുള്ള അവസ്ഥ. പ്രത്യേകിച്ച് കുട്ടൂസ്, നിന്റെ കഥ കഴിഞ്ഞെന്ന് വെച്ചോ..." സഹീർ എന്നെ അശ്വസിപ്പിക്കും പോലെ ഷോൾഡറിൽ കൈ വെച്ചു. ഇവരെല്ലാം കൂടെ എന്നെ പേടിപ്പിക്കാൻ നോക്കാണോ??? ഇങ്ങനെയാണെങ്കിൽ ഇവരുടെ കൂടെ കിടക്കാൻ നിൽക്കാതിരുന്നേനെ...
ഇതിപ്പോ ഉറങ്ങാനും പറ്റില്ല, ഇവര് പറയുന്നത് സഹിക്കാനും പറ്റുന്നില്ല.
റിസപ്ഷൻ നാളെയായത് കാരണം ഒരുപാടു പേരുണ്ട് വീട്ടിൽ അത് കൊണ്ടാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്. ഇതിപ്പോൾ തലവേദനയുമായി.
" നാളെ വലിയൊരു സംഭവം നടക്കാൻ പോകാ... " സഹീർ വീണ്ടും തുടങ്ങിയപ്പോൾ ബ്ലാന്കെറ്റിന്റെ തല ഭാഗം എടുത്ത് അവന്റെ വായിൽ തിരുകി വെച്ചു. അത് നിർത്താനുള്ള സിഗ്നൽ ആണെന്ന് മനസ്സിലായത് കാരണം അവനൊന്നും മിണ്ടിയില്ല.
പിന്നെ എനിക്ക് പേടി ശഹബാസിനെയായിരുന്നു. എന്റെ ഭാഗ്യത്തിന് അവനെന്തോ ആലോചനയിലാണ്.
****
സഹീറും ശഹബാസും ഷഹലും കൂടെ ചേർന്ന് ഡ്രസ്സ് ചെയ്യിക്കുക എന്ന പേരിൽ എന്നെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു. ഷഹൽ സഹീറിന്റെ മാമന്റെ മകനാണ്. അവൾക്ക് ആരായിട്ട് വരുമെന്നൊന്നും എനിക്കറിയില്ല.
"കഴിഞ്ഞില്ലേ????" ക്ഷമകെട്ട് ഞാൻ ചോദിച്ചു.
"നീ അടങ്ങിയിരിക്ക് കഴിഞ്ഞാൽ നിന്നെ ഞങ്ങൾ തന്നെ വിടും" ശഹബാസ് പറഞ്ഞു.
"അതെ... ഇന്ന് ഒരു ദിവസം മാത്രമേ ഇങ്ങനെ ഒക്കെ ഉണ്ടാകൂ അത് കഴിഞ്ഞാൽ നിന്നെ ആർക്കും ഒരു വിലയുണ്ടാകില്ല. അത് കൊണ്ട് ഞങ്ങളുടെ സർവീസ് മാക്സിമം എന്ജോയ് ചെയ്തോ" ഷഹൽ മറ്റ് രണ്ടു പൊട്ടന്മാരിൽ നിന്നും ഒട്ടും വ്യത്യസ്ഥാനായിരുന്നില്ല. എന്നെ ഇന്ന് ആദ്യമായി കാണുന്ന പോലെയല്ല സംസാരിക്കുന്നത് അവനെന്നെ ഒരുപാട് കാലത്തെ പരിചയം ഉള്ളത് പോലെയാണ്. ഒരു തരത്തിൽ അതെനിക്കൊരു സമാധാനമായിരുന്നു.
എല്ലാം കഴിഞ്ഞ് ഞാൻ മിററിൽ നോക്കി. ഇവരിത്ര നേരം എന്താ ചെയതത് എന്നതായിരുന്നു മിററിൽ എന്റെ പ്രതിച്ഛായ കണ്ട ശേഷം എന്റെ ചിന്ത. എനിക്കൊരു മാറ്റവും തോന്നുന്നില്ല. ഇതിലും വൃത്തിയ്ക്ക് മുടി ചീകാൻ എനിക്ക് തന്നെ അറിയാം.
പിന്നെ അവരിത്ര നേരം കഷ്ട്ടപ്പെട്ടതല്ലേ...
അത് കൊണ്ട് ഞാനൊന്നും പറഞ്ഞില്ല.
****
അവളുടെ വീട്ടിലേക്ക് കയറിയതും അങ്കിളെന്നെ കെട്ടിപിടിച്ച് സലാം പറഞ്ഞു.
ഞാൻ സലാം മടക്കി.
വന്നവരെ ഓരോരുത്തരേയും അങ്കിൾ പരിചയപ്പെടുത്തി. കുറെ ആളുകളുടെ പേരൊക്കെ അപ്പൊ തന്നെ മറന്നു. എന്നാലും ചിരിക്കാനും അടുത്തയാളെ പരിചയപ്പെടാനും അതൊരു തടസമേയായില്ല. ഉപ്പാന്റെയും അങ്കിളിന്റെയും കോമൺ ഫ്രണ്ട്സിനെ പരിചയപ്പെട്ടു. അവർക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരുന്നു.
എല്ലാവരും എല്ലാവരുടെ കഥകളിലും മുഴുകിയപ്പോൾ ഞാൻ വെറുതെ ചുറ്റും കണ്ണോടിച്ചു. സ്റ്റേജ് കാലിയായിരുന്നു, ഡെക്കറേറ്റ് ചെയ്ത ചെയർ അല്ലാതെ മറ്റൊന്നും അവിടെയില്ല. സ്‌റ്റേജിന് താഴെ കുട്ടികളൊക്കെ ഓടി കളിക്കുന്നുണ്ട്. പന്തലിന്റെ ഓരോ ഭാഗത്തായി പലരും കൂട്ടം കൂടി സംസാരത്തിലാണ്. എന്നിട്ടും ഒരാളെ മാത്രം ഞാനവിടെയൊന്നും കണ്ടില്ല, അവളെ...
ആളുകളൊക്കെ എത്തി തുടങ്ങി. വരുന്നവരൊക്കെ അവളെ ചോദിക്കില്ലേ???
'രണ്ടു മണിക്ക് എവിടേക്കെങ്കിലും പോകണം എന്നുണ്ടെങ്കിൽ പതിനൊന്ന് മണിക്കാണ് പോകേണ്ടതെന്നെ അവരോട് പറയാവൂ അല്ലെങ്കിൽ നാലുമണിക്കെ നിങ്ങള് പോകൂ.... അവർക്ക് കുളിക്കാൻ പോലും സമയം കുറച്ചു മതിയെങ്കിലും ഒരുങ്ങാൻ ഒരുപാട് വേണം.' എന്ന് സഹീർ പറഞ്ഞതാണ് എനിക്കപ്പോൾ ഓർമ്മ വന്നത്. ദാമ്പത്യ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന പേരിൽ പറഞ്ഞു തന്നതാ അവൻ...
അതെത്ര ശരിയാ...
ആളുകളൊക്കെ എത്തി തുടങ്ങിയിട്ടും അവളെ കാണാനില്ല.
"ആരെയാ നോക്കുന്നത്???"ശബ്ദം കേട്ടപ്പോഴേ ആളെയെനിക്ക് പിടികിട്ടി.
"നിന്റെ മറ്റോളെ..." ഞാൻ ശഹബാസിനെ നോക്കി പറഞ്ഞു.
"ഓളിപ്പോൾ വരും നല്ല മൊഞ്ചത്തിയായിട്ട്" അതും പറഞ്ഞ് അവൻ ചിരിച്ചു. "ആഹ് എത്തിയല്ലോ" അവന്റെ കണ്ണുകൾ ചലിച്ച ദിശയിൽ എന്റെ കണ്ണുകളും ഞാൻ ചലിപ്പിച്ചു.
നല്ല മൊഞ്ചത്തിയായിട്ടുണ്ട്, എന്റെ പെണ്ണ്. കൂടെ അന്ന് പ്രിൻസിയുടെ റൂമിൽ വെച്ച് കണ്ട രണ്ടുപേരുമുണ്ട്. പിന്നെ ഉള്ളത് ശദ, ആളെ ഞാൻ പരിചയപ്പെട്ടതാ... അല്ല അങ്ങനെ പറയുന്നതിനേക്കാൾ നല്ലത് അവളെന്നെ പരിചയപെട്ടതാണെന്ന് പറയുന്നതായിരിക്കും.
എന്നെ ആദ്യം കണ്ട ദിവസം തന്നെ സംസാരിക്കാൻ വന്നു. ഇവിടെ വന്നപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇവിടെ എല്ലാരും ഒരുപോലെയാണ്, ഞാൻ പുറത്ത് നിന്നും വന്നയാൾ എന്നൊരു ചിന്താഗതി ഇവിടെയാർക്കും ഇല്ല. അത് കൊണ്ട് തന്നെയാണ് ശഹബാസും സഹീറും ഇത്ര അടുത്തത്.
അധിക നേരം ആ ഭാഗത്തേക്ക് നോക്കുന്നത് എനിക്ക് നന്നല്ല എന്ന ബോധം വന്നപ്പോൾ ഞാൻ വേഗം തല തിരിച്ചു. സഹീറിന്റെ കാര്യം ഓർത്താതെയുള്ളൂ അവനും ഇങ്ങെത്തി. പഹയന് ഒടുക്കത്തെ ആയുസ്സാ തല്ലി കൊന്നാലും ചാകൂല... ഓന്റെ ഓളെ വിധി അല്ലാതെ എന്ത് പറയാൻ.
ഞങ്ങൾ അധികനേരം സംസാരിച്ചില്ല അപ്പോഴേക്കും അങ്കിൾ വന്ന് എന്നോട് സ്റ്റേജിൽ പോയിരിക്കാൻ പറഞ്ഞു. സ്റ്റേജിലേക്ക് നോക്കിയപ്പോൾ അവളവിടെ സ്ഥാനം കയ്യേറിയിട്ടുണ്ട്. മടിച്ചാണെങ്കിലും സഹീറിനൊപ്പം സ്റ്റേജിലേക്ക് ചെന്നു. പഹയൻ പകുതി വഴിയിൽ എന്നെ ഇട്ടിട്ട് പോയി.
ഞാനപ്പഴാ അവളെ ശ്രദ്ധിക്കുന്നത്. ഇത് തന്നെയാണോ ഞാൻ കണ്ടിട്ടുള്ള കുട്ടൂസെന്ന്...
പീച്ച് കളർ ഡ്രസ്സ് അവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്. ചുണ്ടിൽ പുഞ്ചിരി വിടർത്തിയിരിക്കുന്ന അവളെ ഒറ്റ നോട്ടത്തിൽ കണ്ടാൽ ആരും പറയില്ല ഇതൊന്നുമല്ല ആളെന്ന്...
എന്തൊരു അടക്കവും ഒതുക്കവും.
ഞാനടുത്ത് ചെന്നിരുന്നിട്ടും അവളൊന്ന് നോക്കുക പോലും ചെയ്തില്ല. രണ്ടു കൈകളും കൂട്ടിപ്പിടിച്ച് ഒരൊറ്റ ഇരിപ്പ് തന്നെ. ഞാനും അങ്ങനെ ഇരുന്നു. വരുന്നവരും പോകുന്നവരും ഞങ്ങളെ നോക്കി ചിരിച്ചും ഓരോന്നും പരസ്പരം പറഞ്ഞും നടന്നു നീങ്ങി. കുറച്ചു സമയം കഴിഞ്ഞതെയുള്ളൂ അവളെയുന്നേറ്റ് എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ സ്റ്റേജിൽ നിന്നിറങ്ങി. അവളില്ലാതെ ഞാനവിടെ എന്ത് കാണാനിരിക്കുവാ.... ഞാനും എഴുന്നേറ്റ് താഴേക്കിറങ്ങി സഹീറിന്റെ അടുത്തേക്ക് ചെന്നു.
അവനെന്നെയും അവളെയും ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നു എന്നെ കണ്ടതും അവൻ ചിരിച്ചു. ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല, എന്തിനാ വെറുതെ അവന്റെ വായിൽ നിന്നും വല്ലതും കേൾക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ അവളെ വീണ്ടും സ്റ്റേജിൽ കണ്ടു. എനിക്കവളെ തീരെ വിശ്വാസം ഇല്ലാത്തത് കൊണ്ട് ഞാനാ ഭാഗത്തേക്ക് പോകാനെ നിന്നില്ല. പോയിട്ടെന്താ വീണ്ടും ശശിയാകാനല്ലേ...
എന്റെ ഊഹം തെറ്റിയില്ല, അവള് വീണ്ടും സ്റ്റേജിൽ നിന്നപ്രത്യക്ഷമായി. എനിക്ക് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ വെറുതെ അവളെ തിരഞ്ഞു. അല്ല, എങ്ങോട്ടാ ഈ ഓടിപ്പോകുന്നത് എന്ന് ഒന്നറിഞ്ഞിരിക്കാമല്ലോ...
എന്നാൽ ഒരൊന്നൊന്നര കാഴ്ച്ചയാണ് കണ്ടത്. അവള് ഒരു ചെറിയ കുട്ടിയുടെ കയ്യിലുള്ള ഐസ്ക്രീം കയ്യിട്ട് വാരിയത് കാരണം ആ കുട്ടി കരയുന്നത്. സഹീർ പറഞ്ഞ മറ്റൊരു കാര്യത്തിന്റെ അർത്ഥം അതോടെ പിടി കിട്ടി, 'എന്തുമായിക്കോ അവള് വിശന്നിരിക്കുമ്പോൾ അടുത്തൊന്നും ചെന്ന് നിന്നേക്കരുത് അവള് നിന്നെ പിടിച്ച് തിന്നും'
പാവം കുട്ടി, ആരെങ്കിലും കുട്ടികളുടെ പാത്രത്തിൽ കയ്യിട്ട് വാരുമോ???
വാരും.... ഇതാ കണ്ടില്ലേ....
അവളുടെ ഓടിക്കളി കാരണം ഭക്ഷണം കഴിക്കാൻ ഒരുപാട് വൈകി. നേരത്തെ എന്റെ തെറ്റിന് ഞാനവളെ അടക്കവും ഒതുക്കവും ഉള്ള പോലെ എന്ന് പറഞ്ഞിരുന്നു അതെല്ലാം ഞാൻ തിരിച്ചെടുത്തു.
ആളുകളെല്ലാം പോയി തുടങ്ങിയപ്പോൾ സഹീറിനൊപ്പം ശഹബാസും സഫിയാത്തയും മൂത്താപ്പന്റെ വീട്ടിലേക്ക് പോയി രാവിലെ വരാമെന്ന് പറഞ്ഞ്. എല്ലാവരും ഇവിടെ തന്നെ ഉണ്ടാകും എന്നാണ് ഞാൻ കരുതിയത്. എന്നാൽ പകുതി പേരും രാവിലെ വരാമെന്നും പറഞ്ഞ് തിരികെ പോയി. അടുത്ത ദിവസം വർക്കിങ് ഡേയായത് കൊണ്ട് കുട്ടികളെ സ്കൂളിൽ അയക്കണം എന്നതായിരുന്നു പലരും പറഞ്ഞത്.
ഏകദേശം എല്ലാരും പോയപ്പോൾ അങ്കിളിന്റെ കൂടെ ഞാൻ അകത്തേക്ക് കയറി. രാവിലെ മുതലുള്ള തിരക്ക് കാരണം എല്ലാവരും കിടക്കാനുള്ള പരിപാടിയിലാരുന്നു. എല്ലാവരുടെ മുഖത്തും ക്ഷീണം കാണാം...
"കുട്ടൂസെവിടെ???" എന്നെ കണ്ടതും ആന്റി നവാലിനോട് ചോദിച്ചു.
"ഇത്താത്ത റൂമിലാ..." നവാൽ എന്നെ നോക്കി കൊണ്ട് റൂമിന് നേരെ ചൂണ്ടിക്കാണിച്ചു.
"ഞാനവളെ വിളിക്കാം. അവള് ഡ്രസ്സ് മാറാൻ പോയതായിരിക്കും." ആന്റി തിരക്ക് പിടിച്ച് റൂമിന് നേരെ നടന്നു.
"വേണ്ട ആന്റി... വിളിക്കേണ്ട" ആന്റി നടത്തം അവസാനിപ്പിച്ച് എന്നെ നോക്കി.
"എന്നാ മോൻ റൂമിലേക്ക് പൊയ്ക്കോ" അത് മതിയോ എന്ന രീതിയിൽ ആന്റി എന്നെ നോക്കി. ഞാൻ തലയാട്ടി റൂമിന് നേരെ നടന്നു.
റൂമിന്റെ ഡോർ ലോക്ക് അല്ലെന്ന് കണ്ടാൽ തന്നെ അറിയാം. ചാരിയിട്ടതാണെങ്കിലും അങ്ങനെ കയറി ചെല്ലുന്നത് ശേരിയല്ലല്ലോ, ഞാൻ ഡോറിൽ തട്ടി. ഒരു തവണയല്ല... രണ്ടു തവണയല്ല...
പക്ഷെ മറുപടിയൊന്നും ഉണ്ടായില്ല.
കുറെ നേരം പുറത്ത് നിന്നു. ആ നിൽപ്പ് അങ്ങനെ തന്നെ തുടരേണ്ടി വന്നപ്പോൾ ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി.
കയറിയതെ ഓർമ്മയുള്ളൂ...
കാലിൽ എന്തോ തട്ടി, മറ്റൊന്നുമല്ല ഒരു ഷൂവാണ്. അവളുടേത് അല്ലാതെ വേറാരുടേതാകാൻ...
അവളാണെങ്കിൽ നല്ല ഉറക്കത്തിലാണ്. റീസെപ്ഷന്റെ അതെ ഡ്രെസ്സിൽ. അതൊന്ന് മാറുക പോലും ചെയ്തിട്ടില്ല.
എനിക്കാണെങ്കിൽ നല്ല ക്ഷീണമുണ്ട്. ഇന്നലെ സഹീറും ശഹബാസും കാരണം ഉറങ്ങിയിട്ടില്ല.
കുളിച്ച് ഡ്രെസ്സും മാറി ഞാൻ റൂമിലേക്ക് വീണ്ടും വന്നു. ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദവും റൂമിലെ ലൈറ്റ് ഓൺ ചെയ്യുന്നതും അവളുടെ ഉറക്കം നഷ്ട്ടപെടുത്തും എന്നാണ് ഞാൻ കരുതിയത്. എന്നാൽ എനിക്ക് തെറ്റി അവൾക്ക് ഒരു കുലുക്കവും ഉണ്ടായില്ല. അവളാണെങ്കിൽ ആ വലിയ ബെഡിൽ പരന്ന് കിടക്കുകയാണ്. ഏതെങ്കിലും സൈഡിലാണെങ്കിൽ മറ്റേ സൈഡിൽ എനിക്കും കിടക്കമായിരുന്നു.
ക്ഷീണം കാരണം ഒരൈഡിയ പോലും കിട്ടുന്നില്ല. ഞാൻ അടുത്തുള്ള സിംഗിൾ സോഫയിൽ കിടക്കാൻ തീരുമാനിച്ചു. അതിലാണെങ്കിൽ അവളുടെ കല്ലും മുത്തും പതിഞ്ഞ ഷാൾ നീണ്ടു നിവർന്ന് കിടക്കുന്നുണ്ട്. അതൊന്ന് എടുത്ത് മാറ്റാൻ പോലും എനിക്ക് വയ്യ. ഞാനത് മെല്ലെ നീക്കി സോഫയിൽ ചാരിയിരുന്ന് കണ്ണുകളടച്ചു.
സമയം പോയെന്നല്ലാതെ അതിലിരുന്നിട്ട് ഉറക്കമൊന്നും വന്നില്ല. കഴുത്തിനാണെങ്കിൽ വേദനയും തുടങ്ങി. ഇനി ഒരു രക്ഷയുമില്ല. ഞാൻ എഴുന്നേറ്റ് ബെഡിന് നേരെ നടന്നു. അവളെ സൈഡിലേക്ക് നീക്കാൻ ശ്രമിച്ചു.
അവളാണെങ്കിൽ കല്ല് പോലെ കിടക്കുകയാണ്. തല നീക്കുമ്പോൾ കാല് തിരികെ വെക്കും. കാല് നീക്കുമ്പോൾ തലയും....
അവസാനം അത് നിർത്തി ഉള്ള സ്ഥലത്ത് ഞാൻ കിടന്നു.
ക്ഷീണം കൊണ്ട് ഞാൻ പെട്ടെന്ന് ഉറങ്ങിയെന്ന് തോന്നുന്നു. എന്റെ നെഞ്ചിനിട്ട് ഒരെണ്ണം കിട്ടിയപ്പോൾ ഞാൻ ഞെട്ടിയെഴുന്നേറ്റു. അവളുടെ കൈ എന്റെ നെഞ്ചിലായിരുന്നു. വേദന എനിക്കും....
അവള് സുഖമായി ഉറങ്ങുന്നു ഒന്നും സംഭവിക്കാത്ത മട്ടിൽ.
ഞാൻ കൈ മാറ്റി കണ്ണുകളടച്ചു കിടന്നു. കണ്ണുകളടച്ചു കഴിഞ്ഞില്ല അവളുടെ കാലുകൾ എന്റെ കാലുകൾക്ക് മേലെയായി....
അതൊന്ന് മാറ്റി തിരിഞ്ഞു കിടന്നപ്പോൾ വീണ്ടും വന്നു, ഇത്തവണ രണ്ടും ഒരുമിച്ചായിരുന്നു.
ഉറങ്ങാൻ പറ്റാത്തത് കാരണം ഒറ്റ ചവിട്ടിന് അവളെ ചവിട്ടി താഴെയിടണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ അനങ്ങാതെ കിടന്നു.
പക്ഷെ എനിക്ക് സാഹിക്കാവുന്നതിനേക്കാൾ ഉപദ്രവകാരിയായിരുന്നു അവൾ...
അവസാനം ഞാൻ എഴുന്നേറ്റ് അത്ര വലിയ ബെഡിൽ നീണ്ടു നിവർന്നു നിൽക്കുന്ന അവളെ നോക്കി.
(തുടരും...)
Bạn đang đọc truyện trên: Truyen247.Pro