Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

26

Falak's pov:-

"എഞ്ചിനീയറിംഗ് കഴിഞ്ഞു. പക്ഷെ ഞാനിപ്പോൾ ഒരു ഗാർമെന്റ് ഫാക്ടറിയിൽ മാനേജറായി വർക്ക് ചെയ്യാണ്, ഈ അടുത്ത് തന്നെ ഞാനാ ജോലി റീസൈൻ ചെയ്യും" zaib അതികം ശബ്ദമില്ലാതെ പറയുന്നത് കാരണം കഷ്ട്ടിച്ചാണ് ഞാൻ കേട്ടത് തന്നെ.

Zaib എഞ്ചിനീയറിങ് കഴിഞ്ഞതാണെന്ന കാര്യം എന്റെ പുതിയ അറിവായിരുന്നു. അടുത്തത് എന്താണെന്നറിയാൻ ചെവി കൂർപ്പിച്ചിരിക്കുമ്പോഴാണ് എന്റെ ഉപ്പാന്റെ വലിയ ബ്രദറിന്റെ വൈഫ് എന്നെ അവർക്കരികിലേക്ക് വിളിച്ചത്. അതോടെ ഒളിഞ്ഞു കേൾക്കുന്ന പരിപാടി ഉപേക്ഷിക്കേണ്ടി വന്നു.

അവർക്കെല്ലാം എന്റെ റിങ് കാണാനായിരുന്നു. അത് കണ്ട ശേഷം അതിന്റെ ഡിസൈനെ കുറിച്ചായി ചർച്ച. ലേഡീസ് ആൾവേയ്സ് ലേഡീസ് എന്നാണല്ലോ... അവിടെ തുടങ്ങി അവര് പണ്ടാർക്കോ വാങ്ങിയ റിങ്ങിന്റെ ഡിസൈനെ കുറിച്ചായി ചർച്ച. അവരിങ്ങനെ സംസാരിക്കുകയാണെങ്കിൽ എനിക്കവിടെ നിന്ന് മുങ്ങാൻ എളുപ്പമായിരുന്നു. പക്ഷെ എങ്ങനെ മുങ്ങാനാ... എന്റെ കൈ ഒന്ന് വിട്ട് തരണ്ടേ....

Zaib ഉം ഉപ്പയും മറ്റുള്ളവരും ഈ സമയം കൊണ്ട് എന്തൊക്കെ പറഞ്ഞിട്ടുണ്ടാകുമോ എന്തോ???
ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.

"അല്ല എങ്ങനെയുണ്ടായിരുന്നു നിന്റെ ചെന്നൈയിലെ വസതി???" കൈ എങ്ങനെ പിൻവലിക്കും എന്നാലോചിച്ചിരിക്കുന്ന എന്റെ ശ്രദ്ധ പിൻവലിപ്പിച്ച് കൊണ്ട് 'ശദ' എന്റെ അമ്മായിയുടെ മകൾ പതിഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചു.
ആൾക്ക് എന്റെ അതെ പ്രായമാണെങ്കിലും കല്യാണം കഴിഞ്ഞ് ആറുമാസം പ്രായമുള്ള ട്രോഫിയുണ്ട്.

"പിന്നെ ഞാൻ സുഖവാസത്തിന് പോയതല്ലേ" ഞാൻ ഒഴിഞ്ഞ കൈ കൊണ്ട് അവളെ തമാശ രൂപത്തിൽ തല്ലിക്കൊണ്ട് പറഞ്ഞു.

"എന്നാ പറ അവനെ ഫസ്റ്റ് കണ്ടപ്പോ എന്ത് തോന്നി???"

"കള്ളനാണെന്ന് തോന്നി" അവളുടെ ചോദ്യം കേട്ട പാതി കേൾക്കാത്ത പാതി മറുപടി പറഞ്ഞു. പടച്ചോനാണെ ഇപ്പഴും അതോർക്കുമ്പോൾ എന്തോ പോലെയാ...
അവനെ എറിഞ്ഞത് കൊണ്ടൊന്നുമല്ല, എന്നെ അമ്മി അന്ന് വാ തോരാതെ വഴക്ക് പറഞ്ഞില്ലേ അതാ...

അവൾക്ക് സംഭവം കലങ്ങിയില്ല എന്ന് മനസ്സിലായപ്പോൾ ശബ്ദം താഴ്ത്തി മറ്റാരും കേൾക്കാത്ത വിധത്തിൽ അവളോട് കാര്യങ്ങൾ ചുരുക്കി പറഞ്ഞു.

"എന്റെ റബ്ബേ..." അവള് ചിരിച്ചു കൊണ്ട് എന്നെ നോക്കി. "എന്നിട്ട് നിക്കാഹ് കഴിഞ്ഞ ശേഷം അവനെന്തെങ്കിലും അതിനെ കുറിച്ച് പറഞ്ഞോ???"

നല്ല കഥ, അതിന് ശേഷം ഇപ്പോഴാ കാണുന്നത് എന്ന് ഇവൾക്കറിയില്ലല്ലോ...
"ഇല്ല" അതികമായി ഒന്നും പറയാൻ നിന്നില്ല.

അവളെന്തോ ചോദിയ്ക്കാൻ തുടങ്ങുമ്പോയേക്കും zaib ഉം ഉപ്പയും മറ്റുള്ളവരും ഇരിക്കുന്നിടത്ത് നിന്നും എല്ലാവരും ചിരിക്കുന്ന ശബ്ദം കേട്ടപ്പോൾ എന്റെയും അവളുടെയും തല ഓട്ടോമാറ്റിക്കലി ആ ഭാഗത്തേക്ക് തിരിഞ്ഞു.

മതിയല്ലോ!!!!!! അതോടെ തുടങ്ങി എല്ലാരും.

"ഓഹ് പെണ്ണിന് ഇപ്പോ തന്നെ ഓനെ കാണാതിരിക്കാൻ പറ്റില്ലലെ, കണ്ടില്ലേ" അത് കേൾക്കേണ്ട താമസം ബാക്കിയുള്ളവർ കൂടെക്കൂടി എന്നെ കളിയാക്കാൻ തുടങ്ങി. ഞാൻ മാത്രമല്ല അങ്ങോട്ട് നോക്കിയത് എന്റെ കൂടെ ശദയുമുണ്ട് എന്നാൽ പറഞ്ഞു വന്നപ്പോൾ അവൾ ആവിയായിപ്പോയി.

"ആ... എനിക്ക് കാണാതിരിക്കാൻ പറ്റില്ല ഞാനെപ്പോഴും ഒരു ഫോട്ടോ പിടിച്ചാ നടക്കാറ് ഫോട്ടോ റൂമിൽ വെച്ച് മറന്നു പോയി അതാ..." എന്നോടാ കളി, കണ്ടോ നിർത്തി അതോടെ എല്ലാരും നിർത്തി.

പിന്നെ ആ ഭാഗത്ത് നിന്നും എന്തൊക്കെ ശബ്ദം ഉണ്ടായിട്ടും ഞാൻ തിരിഞ്ഞു പോലും നോക്കിയില്ല. അവർ എന്തെങ്കിലും ചെയ്യട്ടെ...
ഞാൻ എന്റെ സമയം മുഴുവനും ശദയോട് സംസാരിച്ച് തീർത്തു.

*****

രാവിലെ എഴുന്നേറ്റ് വന്നപ്പോൾ തന്നെ വല്ലാത്ത ബഹളമായിരുന്നു. റിസപ്ഷനാണെങ്കിൽ ഉച്ചക്ക് ശേഷമാണ് പിന്നെ എന്തിനാണാവോ എല്ലാവരും ഇപ്പോൾ തന്നെ ശബ്ദം ഉണ്ടാക്കുന്നത്.

ഉറങ്ങി എഴുന്നേറ്റ് വന്നത് പതിവ് പോലെ തട്ടമൊന്നും ഇല്ലാതെയാണ്. ഭാഗ്യത്തിന് zaib വീട്ടിലല്ല. എന്റെ മൂത്താപ്പന്റെ പണിയാ, റിസപ്ഷൻ കഴിയുന്നത് വരെ zaib എന്റെ വീട്ടിൽ നിൽക്കേണ്ട അവിടെ നിന്നാൽ മതിയെന്ന് മൂപ്പരാ പറഞ്ഞെ...
ഒരു കാര്യത്തിൽ അതെനിക്ക് ഇഷ്ട്ടായി. മാര്യേജ് രജിസ്റ്റർ ചെയ്ത ശേഷം അവനെ എങ്ങനെ ഫേസ് ചെയ്യും എന്ന ടെന്ഷനിലായിരുന്നു ഞാൻ. എന്റെ സർട്ടിഫിക്കറ്റിലെ മാർക്ക് അവൻ കണ്ടിട്ടുണ്ടാകും, അവനെന്നെ കുറിച്ച് എന്താ വിചാരിക്കുക......

ഇന്നത്തെ കാര്യം ആലോചിക്കുമ്പോൾ അതിലേറെ ടെൻഷൻ, ഇനി ഇന്ന് അവനെ ഫേസ് ചെയ്യണ്ടേ അവനത് മറന്നില്ലെങ്കിലോ????....

"എന്റെ കുട്ടൂസെ... ഇന്ന് തന്നെ നിനക്ക് അവനെ കാണാം" സ്വപ്ന ലോകത്തെ ബാല ബാസ്ക്കാരനായി നടക്കുന്ന എന്റെ തലയ്ക്കിട്ട് രണ്ടെണ്ണം തന്നു കൊണ്ട് ശദ പറഞ്ഞു.

ഞാൻ ഒരു ചിരി പാസ്സാക്കി കിച്ചനിലേക്ക് ചെന്നു. പതിവ് പോലെ അമ്മീ എന്നെ അവിടുന്ന് ഓടിച്ചു. എന്താണെന്നറിയില്ല എത്ര പറഞ്ഞാലും എനിക്ക് മനസ്സിലാകില്ല.
അമ്മീ ആണെങ്കിൽ മൂട്ടിന് തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ ഓടുന്നു. അല്ലെങ്കിലും അമ്മീ അങ്ങനാ ടെൻഷൻ വന്നാൽ...

ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നു റിസപ്ഷൻ അമ്മിയുടേതാണെന്ന്. എനിക്ക് കണ്ടില്ലേ ഒരു കുലുക്കവുമില്ല. നിക്കാഹിന് ഉണ്ടായിരുന്ന ടെൻഷന്റെ കുറച്ച് പോലും എനിക്കിപ്പോഴില്ല. അല്ലെങ്കിലും ടെൻഷൻ ഒക്കെ എന്തിന്??? എന്തായാലും അവൻ കുടുങ്ങി അതിന് ഞാൻ ടെൻഷൻ അടിക്കുന്നെ എന്തിനാലെ...

****

ശദയും അങ്കിയും ബെക്കയും എന്റെ മുഖത്ത് പെയിന്റ് അടിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. എനിക്കൊന്ന് കണ്ണ് ചൊറിയാൻ പാടില്ല, രണ്ട് സൈഡിലേക്കും നോക്കാൻ പാടില്ല, പ്രതിമ പോലെ അനങ്ങാതെ ഇങ്ങനെ ഇരുന്ന് കൊടുക്കണം. വല്ലാത്തൊരു അവസ്ഥ തന്നെ... ഈ കല്യാണം കയിക്കുന്നവരെയൊക്കെ സമ്മതിക്കണം.
എന്തായാലും നനഞ്ഞ സ്ഥിതിക്ക് കുളിക്കുക തന്നെ വേണ്ടേ, അവിടെ അനങ്ങാതെ ഇരുന്നു.

ഞാനതല്ല ആലോചിക്കുന്നത് എന്നെ അവൻ ആദ്യമേ കണ്ടതാണ്, പിന്നെ എന്തിനാണാവോ ഇതൊക്കെ??? മനസ്സിൽ ഓരോന്നും പറയാ എന്നല്ലാതെ ഒന്നും തുറന്ന് പറയാൻ നിന്നില്ല, പേടിച്ചിട്ടാണെ....
ബെക്കയെ...

"Yeahhhh!!!! കഴിഞ്ഞു...." അവരെല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ ആശ്വാസമായി. കുറെ നേരം തല അനങ്ങാതെ വെച്ചിട്ട് ഉറച്ച് പോയെന്ന് തോന്നുന്നു.

"ഒന്ന് മാറിക്കെ ഇനി ഞാനൊന്ന് എന്നെ കാണട്ടെ" അവരെ തട്ടി മാറ്റി ഞാൻ എഴുന്നേറ്റു.

"പെണ്ണെ നിന്റെ കല്യാണമാണ്, കുറച്ച് അടക്കവും ഒതുക്കവും കാണിക്ക്."ശദ മിററിനു മറവായി നിന്ന് കൊണ്ട് പറഞ്ഞു.

"ആയിരുന്നല്ലേ, ഞാൻ അറിഞ്ഞില്ല" താഴെ ചൂല് പോലെ അടിച്ചു വരുന്ന ഗൗൺ പൊക്കി പിടിച്ച് ഞാൻ മുന്നോട്ട് വേച്ചു വേച്ചു നടന്നു. അമ്മിയുടെ സെലക്ഷനാ ഇപ്പൊ ഇതാണ് പോലും മോഡൽ....
ഷോപ്പിലെ സൈൽസ്മാൻ പറയാൻ കാത്ത് നിൽക്കായിരുന്നു, മൂപ്പര് ഫ്ലാറ്റ്.

ഡ്രസ്സ് കണ്ടപ്പോൾ ഉപ്പയും ചോദിച്ചു വീട്ടിൽ ചൂല് ഇല്ലാഞ്ഞിട്ടാണോ ഇത് വേടിച്ചെന്ന്, അതാണ് ഉപ്പ.

"എവിടേക്കാ ഈ പോകുന്നേ... " എന്നെ തടഞ്ഞു കൊണ്ട് അങ്കി കയ്യിലുള്ള ഹീൽസ് പൊക്കി പിടിച്ചു.

"ആഹാ ഇനി ഇത് കൂടെ ഉണ്ടോ??? പടച്ചോനാണെ എന്നെ കൊല്ലാൻ നോക്കല്ലേ... ഈ കുന്തം ഇട്ടൊണ്ട് എനിക്ക് നടക്കാനൊന്നും പറ്റില്ല." അവരുടെ മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ എന്റെ ഒരു ഷൂ എടുത്തിട്ടു.

"ഇതാണോ ഈ ഡ്രെസ്സിലേക്ക് ഇടാൻ പോകുന്നത്???"ബെക്ക നെറ്റി ചുളിച്ച് എന്നെ നോക്കി.

"ചൂല് പോലെ താഴെ വരെ ഉള്ള ഇതിന്റെ ഉള്ളിൽ നിന്നും ഞാൻ ഇട്ടത് ഷൂവാണോ, ഹീൽസാണോന്ന് ആരറിയാനാ"
ഞാൻ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നിയത് കൊണ്ടാകാം അവരൊന്നും പറഞ്ഞില്ല.

****

താഴെ എത്തിയത് മുതൽ ഫോട്ടോക്ക് പോസ് ചെയ്യലായിരുന്നു എന്റെ പ്രധാന പണി.

ആളുകൾ വരുമ്പോൾ അഞ്ഞൂറുവാട്ടിന്റെ ബൾബ് കത്തിച്ചത് പോലെ ചിരിച്ചും നിൽക്കണം.

ഫോട്ടോ എടുത്ത് കൊണ്ട് നിൽക്കുന്ന പാവം എന്നെ അമ്മീ അവിടുന്ന് പുറത്തെ പന്തലിലേക്ക് ഓടിച്ചു. ബെക്കയ്ക്കും അങ്കിയ്ക്കും ശദയ്ക്കുമൊപ്പം ഞാൻ ചെന്നു.

അവിടെ ശഹബാസിനോടും സഹീറിനോടും സംസാരിച്ച് നിൽക്കുകയായിരുന്നു Zaib.

ശഹബാസ്....
ഇവനിതെപ്പോ വന്നു. എന്നോട് ആരും പറഞ്ഞില്ലല്ലോ....
Zaib നെയും അന്നത്തെ ശേഷം ഇന്നാ കാണുന്നത്. Zaib ഈ ദിവസത്തിനിടയിൽ ചെന്നൈയിൽ പോയിരുന്നു എന്ന് കേട്ടിരുന്നു ചിലപ്പോ അവന്റെ കൂടെ വന്നതാകും.

ബ്ലൂ കളർ zaib ന് നന്നായി ചേരുന്നെന്ന് ആരോ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അന്ന് നിക്കാഹിനും ബ്ലൂ ഇന്നും...
അല്ലെങ്കിലും ഈ ബോയ്സിന് ബ്ലൂ എന്നാൽ ചെറിയ പ്രാന്താണെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്തായാലും കുറച്ച് വൃത്തിയും മെനയുമൊക്കെയുണ്ട്.

"Zaib നെ ആരും എവിടേക്കും കൊണ്ട് പോകാൻ പോകുന്നില്ല, ഇങ്ങനെ നോക്കിയാൽ കണ്ണ് താഴെ വീഴും" എന്റെ ഷോൾഡറിൽ കൈ വെച്ച് സഫിയാന്റി ചെവിയിൽ മെല്ലെ പറഞ്ഞപ്പോഴാണ് ഞാനിത്ര നേരം zaib നെ നോക്കുകയായിരുന്നു എന്ന ബോധം എനിക്ക് വന്നത്. നിക്കാഹിന്റെ അന്നും ഞാനിങ്ങനെയായിരുന്നു എനിക്ക് തോന്നുന്നത് ബ്ലൂ ഡ്രെസ്സിനോട് എനിക്കെന്തോ ഒരു ക്രഷ് ഉണ്ടെന്നാണ്.

"സഫിയാന്റി എപ്പോൾ വന്നു???" ചമ്മിയത് പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു.

"ഞാനൊക്കെ വന്നിട്ട് ഒരുപാട് നേരമായി ഇങ്ങനെ അവനെ മാത്രം നോക്കിയാൽ എന്നെയെന്നല്ല ആരെയും മോള് കാണാൻ പോണില്ല"
ഞാൻ ഒന്നും മിണ്ടാതെ ഇളിച്ചു നിന്നു.

അപ്പോഴേക്കും അമ്മീ വന്ന് എന്നെ അവിടെ നിന്നും ഓടിച്ച് സ്റ്റേജിൽ കൊണ്ടിരുത്തി. വരുന്നവർക്കും പോകുന്നവർക്കും കാണാനുള്ള കാഴ്ച്ചവസ്തുവിനെപ്പോലെ...

അതികം വൈകിയില്ല zaibഉം സ്‌റ്റേജിലെത്തി. അവനെന്റെ മാർക്ക് കണ്ട കാര്യം ആലോചിക്കുമ്പോൾ ആ ഭാഗത്തേക്ക് നോക്കാൻ പോലും തോന്നുന്നില്ല. കുറെ നേരം വരുന്നവരെയും പോകുന്നവരെയും നോക്കി അവിടെയിരുന്നു. ചിരിച്ചു ചിരിച്ചാണെങ്കിൽ വാ വേദനിക്കാൻ തുടങ്ങി.

ബെക്കയും അങ്കിയും ശദയും മറ്റു കസിൻസുമായി കത്തിയടിച്ച് ഇരിപ്പാണ്. ഞാൻ മാത്രം ഇവിടെ പോസ്റ്റായിട്ട്....
റിസപ്ഷൻ എന്റേതും ആഘോഷിക്കുന്നത് മറ്റുള്ളവരും നല്ല കഥ...

അമ്മിയെ ആ പരിസരത്തൊന്നും കാണാതെ വന്നപ്പോൾ ഞാൻ അവിടെ നിന്നും മെല്ലെ എഴുന്നേറ്റ് കസിൻസിന്റെ അടുത്തേക്ക് ചെന്നു. അതികം വൈകിയില്ല അമ്മിയും മൂത്തുമ്മയും ചേർന്നെന്നെ അവിടുന്ന് ഓടിച്ചു. സ്റ്റേജിൽ എത്തിയപ്പോൾ zaib ഉം ഇല്ല. അവനു പോലും ബോറടിച്ചിട്ടുണ്ടാകും. കുറച്ച് നേരം അവിടെ ഇരുന്നപ്പോൾ വീണ്ടും തുടങ്ങി എനിക്ക് ദേഷ്യം വരാൻ...

ഗൗണും പൊക്കി പിടിച്ച് ഒരു വിധം നടന്ന് സ്റ്റേജിൽ നിന്നിറങ്ങി. മൂത്തുമ്മന്റെ പേരക്കുട്ടി (എട്ട് വയസ്സുണ്ടാകും) റിസ്‌വാൻ, ഐസ്ക്രീമും തിന്ന് നടക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല. അവന്റെ പാത്രത്തിൽ കൈയിട്ട് വാരി. തുടങ്ങിയില്ലേ അവൻ പീപ്പിയൂതാൻ...
എല്ലാ കുട്ടികളും കണക്കാ... എന്തൊക്കെ പറഞ്ഞിട്ടാ അവൻ വാ ഒന്ന് അടച്ചെ...

ഐസ്‌ക്രീമിന്റെ രുചി അറിഞ്ഞപ്പോൾ വിശക്കാനും തുടങ്ങി. അമ്മിയോട് പറഞ്ഞപ്പോൾ സമയം ആയില്ല zaibന്റെ കൂടെ ഒരുമിച്ചിരുന്ന് കഴിച്ചാൽ മതിയെന്ന് പറഞ്ഞ് ആള് പാട്ടിന് പോയി.
ആ ചെക്കനെയാണെങ്കിൽ എവിടെയും കാണാനുമില്ല.

അങ്ങനെ ഒരു വിധം ഫുഡ് ഒക്കെ അടിച്ചു കഴിഞ്ഞപ്പോഴേക്കും ആളുകളെല്ലാം പോയി തുടങ്ങി. അതോടെ സമാധാനമായി. ഈ കല്യാണം എന്നൊക്കെ പറഞ്ഞാൽ ഒരൊന്നൊന്നര പരിപാടിയാണ്. ഈ ഗൗണിന്റെ ഉള്ളിൽ കിടന്നിട്ട് ചൊറിഞ്ഞിട്ട് വയ്യ. ഇതൊക്കെ ഒന്ന് ഊരി വലിച്ചെറിഞ്ഞ് കിടന്നുറങ്ങണം. വല്ലാത്ത ക്ഷീണം...

ഏകദേശം എല്ലാവരും പോയി എന്നുറപ്പായപ്പോൾ ഞാൻ റൂമിലേക്ക് പോയി. ഷൂ അഴിച്ചു വലിച്ചെറിഞ്ഞു, ഷാൾ അഴിച്ച് സോഫയിലിട്ട് ഓർണമെന്റസെല്ലാം അഴിച്ചു. ഡ്രസ്സ് മാറാൻ പോലും വയ്യ... ഞാൻ ബെഡിലേക്ക് വീണു.










(തുടരും...)

Bạn đang đọc truyện trên: Truyen247.Pro