ഭാഗം 4
അജു വരുണിനെ നോക്കി ഒന്ന് മൂളി.അങ്ങനെ അവർ കുട്ടിക്കാനം ലക്ഷ്യമാക്കി നീങ്ങി. അന്ന് പൂർണ ചന്ദ്രൻ ആയിരുന്നു. സാം പുറത്തേക് തലയിട്ട് മാനത്തെ കാഴചകൾ കണ്ടിരുന്നു. ഹൈറേഞ്ച് എത്തിയപ്പോൾ ഇരുണ്ടു നിലിച്ച മലകളും മരങ്ങളും ചന്ദ്രന്റെ പ്രഭയിൽ തിളങ്ങുന്ന വെള്ളച്ചാട്ടവും കാണാമായിരുന്നു.
ഇടയിൽ ഉറക്കത്തിൽ കിടന്ന് വൈശാഖ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അത് കണ്ടിട്ട് വരുൺ തിരിഞ്ഞു വൈശാഖിന്റെ നേരെ നോക്കി വിവരണം പോലെ സംസാരിക്കാൻ തുടങ്ങി...
"വരൂ വൈശാകേ... നമുക്ക് കഞ്ചാവ് തോട്ടത്തിൽ ചെന്ന് രാപാർക്കാം... അവിടെ കഞ്ചാവ് വിളഞ്ഞിട്ടുണ്ടോ എന്ന് നോക്കാം... അതിൽനിന്നും നിനക്ക് ഞാൻ വിളഞ്ഞ ഒരു നീലച്ചടയൻ പറിച്ചു തരും.നീ അവനെ ആസ്വദിച്ചു വലിക്കും..."
ഇതെല്ലാം കേട്ട് വൈശാഖ് ഉറക്കത്തിൽ കിടന്നു ചിരിച്ചു. അവൻ ഇപ്പോൾ സ്വപ്നത്തിൽ ഒരു കഞ്ചാവ് തോട്ടത്തിൽ എത്തിയെന്നപോലെ ആയിരുന്നു.
വൈശാഖ് സ്‌മോക്കിങ് ചെയ്തു മെലിഞ്ഞു ഒരു പരുവം ആണ്. അതിനു ശരീരം എന്ന് പറയാൻ ഒരു തല മാത്രമേ ഉള്ളു എന്ന് പറയാം. അവന്റെ ഉറക്കത്തിലെ ചിരി കണ്ടിട്ട് അജുവും വരുണും സാമും പൊട്ടിച്ചിരിച്ചുപോയി.
സാം ഇടയിൽ ചാച്ചനെ വിളിച്ചു റൂം സെറ്റ് ചെയ്തു.ആ റിസോർട് ഇരിക്കുന്നത് ഒരു മലയുടെ മുകളിൽ ആണ്. ഇപ്പോൾ സീസൺ അല്ലാത്തതുകൊണ്ട് പുറത്തു ഇരുന്നു മദ്യപിക്കാം. ഉറങ്ങാൻ നേരത്ത് റൂമിൽ കേറിയാൽ മതിയല്ലോ.
Bạn đang đọc truyện trên: Truyen247.Pro