ഭാഗം 3
എന്നാൽ വൈശാഖ് സ്ലോ മോഷനിൽ തന്നെ തിരിച്ചു വന്നു സാമിനെ നോക്കി കുറച്ചു നേരം കട്ടിലിന്റെ മുന്നിൽ നിന്നു. എന്തോ ചോദിക്കാൻ വന്നതാണ് അവൻ, അത് മറന്നുപോയത് കൊണ്ടാണ് ആ നിൽപ് എന്ന് സാമിന് മനസിലായി.
ഓർമ വന്നതിന്റെ ലക്ഷണങ്ങൾ അവന്റെ മുഖത്ത് കുറച്ചു കഴിഞ്ഞു സാം കണ്ടുതുടങ്ങി.ആ സ്ലോ മോ ചിരി ആണ് ആദ്യം. പിന്നെ അവനോട് ചോദിച്ചു :
"അവന്റെ കയ്യിൽ കാറുണ്ട്.....ചുവന്ന കാർ... അല്ല വെളുത്ത കാർ.... റൈഡ് പോവാം... നീയും വാ...."
സാം ഒന്ന് ഉമിനീരിറക്കി. കൊല്ലാനാണോ അതോ വളർത്താൻ ആണോ? ഇവന്റെ കൂട്ടുകാരും ഇവനെപോലെ ആണെങ്കിലോ? അവന്റെ ചിന്തകൾ കാടുകയറി. വൈശാഖ് ന് പക്ഷെ ആ നിശബ്ദമായ സമയം ഫീൽ ചെയ്യുന്നില്ലായിരുന്നു.ഒടുവിൽ ഉറക്കം കളഞ്ഞു പേടിച്ചു ഈ രാത്രി ഒറ്റയ്ക്ക് അവിടെ കൂടുന്നതിലും ഭേദം അവരുടെ കൂടെ പോകുന്നതാണ് എന്ന് സാം തീരുമാനിച്ചു.
ഏകദേശം രാത്രി ഒരു 12 ആയപ്പോൾ അവർ റെഡി ആയി വീട് പൂട്ടി പുറത്തു വന്നു. അധികം താമസിക്കാതെ അജുവും വരുണും എത്തി. കൂടെ വൈശാഖിന്റെ സുഹൃത്താവും എന്ന് അജുവും വരുണും മനസിലാക്കി. എന്നാൽ ആരാണ് എന്താണ് എന്നൊന്നും ചോദിക്കാതെ അവർ പോയി. ആലുവ എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല. ആലുവ എത്തിയപ്പോൾ വൈശാഖ് വാ തുറന്നു...
"അളിയാ... എനിക്ക് ഐസ്ക്രീം വേണം... ഐസ്ക്രീം..."
'മിണ്ടാതെ ഇരിക്കെടാ കഴുതേ...'
വരുൺ തിരിഞ്ഞു വൈശാഖിനോട് പറഞ്ഞു. സാം അപ്പോൾ വരുണിനെ നോക്കി. വരുൺ ഒന്ന് കണ്ണടച്ച് കാണിച്ചു.
"Bro ഇവന്റെ കൂടെ ആണോ?"
വരുൺ ഒരു സംഭാഷണം തുടങ്ങിവച്ചു.
'ഞങ്ങൾ ഒന്നിച്ചാണ് താമസം. അത്രമാത്രം.'
"ഭാഗ്യം, അപ്പോൾ പച്ചയാണല്ലേ... ഇവനെ എങ്ങനെ സഹിക്കുന്നെ അവിടെ?"
'എന്താ ചെയ്യാ പിന്നെ... Bro ന്റെ പേരെന്താ?'
"വരുൺ. അത് അജു."
'ഹായ്, ഞാൻ സാം '
"സ്ഥലം എവിടെയാ?"
'വീട് അങ്ങ് മുണ്ടക്കയം ആണ്. ഇടുക്കി. നിങ്ങൾ ഇവിടെ കൊച്ചിയിൽ ആണോ?'
"ആഹാ... ഇടുക്കികാരൻ ആണോ... ഞങ്ങൾ സ്ഥലം കളമശ്ശേരി ആണ്."
'സത്യത്തിൽ നമ്മൾ എങ്ങോട്ടാ പോകുന്നത്? ഇവൻ ഒന്നും പറഞ്ഞില്ല എന്നോട്.'
" എന്തോന്നാടാ വൈശാകേ... നീ എന്ത് പറഞ്ഞാ ഇവനെ കൂട്ടിയത്... സാമി നമ്മൾ സത്യത്തിൽ ഒരു കഥ കേൾക്കാൻ പോകുന്നതാണ്. ദേ ഈ അജു ആണ് കഥ പറയാൻ പോകുന്നത്. അളിയന് എന്തോ സങ്കടം ഉണ്ട്. രണ്ടെണ്ണം അടിച്ചു അതിന്റെ പവറിൽ അവൻ അത് പറയും. നമ്മൾ കേട്ടോളണം. അത് കഴിഞ്ഞാലേ അജു ഉറങ്ങു. എന്നിട്ട് നാളെ നമ്മൾ തിരിച്ചു വരും. "
'അപ്പോൾ എങ്ങോട്ടാ നമ്മൾ പോകുന്നത്?'
"അതെന്ത് ചോദ്യം ആണ്. ഞങ്ങൾ കൊച്ചിക്കാർ നൈറ്റ് വണ്ടി ഓടിച്ചു ട്രിപ്പ് പോകുന്നുണ്ടേൽ ഫസ്റ്റ് ചോയ്സ് ഇടുക്കി അല്ലേ...എങ്ങോട്ടാണ് എന്ന് മാത്രം പിടിയില്ല."
'എങ്കിൽ നമുക്ക് കുട്ടിക്കാനം പോകാം. അവിടെ എന്റെ ചാച്ചൻ ജോലി ചെയ്യുന്ന റിസോർട് ഇൽ റൂം കിട്ടും കുറഞ്ഞ ചിലവിൽ...'
"പൊളിച്ചു... അജു ok അല്ലേ. നമുക്ക് കുട്ടിക്കാനം പോകാം?"
Bạn đang đọc truyện trên: Truyen247.Pro