ഭാഗം 2
മറൈൻഡ്രൈവിന്റെ അടുത്തുള്ള ഒരു ഇടുങ്ങിയ വീടിന്റെ ഹാളിൽ ഒരു മൂലയിൽ ആയി ഇട്ടിരിക്കുന്ന കട്ടിലിൽ ബോധം കെട്ട് ഉറങ്ങുകയാണ് സാം. രാവിലെ മുതൽ രാത്രി വരെ ഡ്യൂട്ടി ചെയ്തു വന്നു അവൻ തളർന്നു ഉറങ്ങുകയാണ്. ആ ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ടിട്ടെന്നപോലെ അവന്റെ കണ്ണുകൾ വശങ്ങളിലേക്ക് ചലിപ്പിച്ചു തുടങ്ങി. എന്തോ ഒരു തോന്നലിൽ അവൻ കണ്ണുതുറന്നു. ഒന്നലറി വിളിച്ചു....
"എന്താടാ തെണ്ടി...."
സാമിന്റെ തലയുടെ ഭാഗത്തു കട്ടിലിന്റെ പുറകിൽ ആയി വൈശാഖ് തല കുമ്പിട്ടു അവനെ നോക്കി നിൽക്കുകയാണ്. സാം അലറിയിട്ടും വൈശാഖ് ഞെട്ടിയിട്ടില്ല. അവൻ ഇടുക്കി മലനിരകളിൽ വളരുന്ന നീലച്ചടയൻ മൂലിക വലിച്ചു ബ്രെയിനിന്റെ സകല റിലേയും പോയി നിൽക്കുകയാണ്.
വൈശാഖ് ആ നിൽപ്പിൽ ഒരു സ്ലോ മോഷൻ ചിരി ചിരിച്ചു. ആദ്യം ഒരു പല്ല് പുറത്ത് കാണും, അടുത്ത 3 സെക്കന്റ് കൊണ്ട് 4 പല്ല്... ഈ സ്പീഡിൽ ചിരി തുടങ്ങി അവന്റെ 24 പല്ലും വെളിയിൽ കാണിച്ചു ഒരു നിൽപ് കഴിഞ്ഞു അവൻ അവിടെ നിന്ന് സ്ലോ മോഷനിൽ തന്നെ നടന്നകന്നു. അവൻ നടക്കുകയല്ല, ഒഴുകുകയാണ്. ചെയ്യുന്നതെല്ലാം വളരെ പതുക്കെ... റെന്റ് share ചെയ്യാൻ വേറെ ആളില്ല, അതുകൊണ്ടാണ് സാം അവനെ സഹിക്കുന്നത്.
അങ്ങനെ ഉറക്കം പോയി ഇരിക്കുമ്പോൾ ആണ് വൈശാഖിന്റെ ഫോൺ ശബ്‌ദിക്കുന്നത് സാം കേട്ടത്.ഫോൺ എടുത്ത് അവൻ സംസാരിക്കാൻ തുടങ്ങി...
വൈശാഖ് :halooooo....
Aaaaaaammmm....... Varammmmmm.
സാം നോക്കുമ്പോൾ ഉടുത്തിരുന്ന ഷോട്സ് ന്റെ മുകളിൽ ഒരു track suit വലിച്ചു കയറ്റി. ഒരു ടീഷർട് പുറം തിരിച്ചു എടുത്തിട്ട് ഫോണും പേഴ്സും പവർ ബാങ്കും എടുത്ത് ഒരു സൈഡ് ബാഗിൽ ആക്കി. ശേഷം സാമിന്റെ അടുത്തേക്ക് വന്നു.ഇതൊക്കെ ചെയ്യാൻ കക്ഷിക്കു അരമണിക്കൂർ വേണ്ടി വന്നു.
"എന്റെ ഫ്രണ്ട്‌സ് വരുന്നുണ്ട്....... ഞങ്ങൾ.... ഞങ്ങൾ.... ആ... എങ്ങോട്ടോ പോകുന്ന കാര്യം അവൻ പറഞ്ഞു...... പോണം.... പോവാ.... നാളെ സൺഡേ അല്ലേ.... അപ്പോൾ നാളെ കഴിഞ്ഞു monday അല്ലേ.... അപ്പോൾ കാണാം..."
എല്ലാം സ്ലോ മോഷൻ ആണ്. സാമിന് ആ വീട്ടിൽ ഇനി ഒറ്റയ്ക്ക് കിടക്കാൻ ഉള്ളധൈര്യം ഇല്ലാതായിരുന്നു.
Bạn đang đọc truyện trên: Truyen247.Pro