ഞാൻ ഏകയായി
എന്റെ
വേരുകൾ
തേടിയുള്ള യാത്ര
എന്റെ അസ്ഥിത്വത്തെ
ചോദ്യം ചെയ്തു .
കാലം കോറിയിട്ട വരികൾ
മണ്ണിൽ ലയിച്ചതു
ഞാൻ കാണുന്നു.
അസ്ഥികൾ നുറുങ്ങുന്ന
ഗന്ധം ഞാൻ
തിരിച്ചറിയവേ,
ഏകാന്തതയിൽ ഞാൻ
മിഴികൾ നട്ടിരുന്നു .
കരിമഷിയെഴുതിയ
കണ്ണുകളിൽ
കോറിയിട്ട വിധ്വേഷവും
ചുവന്ന
ചുണ്ടുകളിലൊളിപ്പിച്ച
പകയുടെ-
പുഞ്ചിരിയുമില്ലാത്ത
ആ ലോകത്തേക്ക്
ഞാൻ ഇനി എന്ന്?
സ്വസ്ഥവും ശാന്തവുമായ
മരണം എന്ന സത്യത്തെ
ഈ നിമിഷം ഞാൻ
അറിയാതെ കാംക്ഷിക്കുന്നു.
Bạn đang đọc truyện trên: Truyen247.Pro