8
🍁🍁🍁🍁🍁🍁🍁🍁
🍁 *COLOUR PENCIL*
🍁🍁🍁🍁🍁🍁🍁🍁
🍁
🍁🍁🍁🍁🍁🍁🍁🍁
🍁 *PART 8*
🍁🍁🍁🍁🍁🍁🍁🍁
🍁
🍁🍁🍁🍁🍁🍁🍁🍁
ആന വാങ്ങാൻ കാശില്ലാത്തവന്റെ ആശകൾ....
നീ പിരിഞ്ഞു പോയ അന്ന് ഞാൻ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരിടം വരെ പോയിരുന്നു...
കടല് കാണാൻ....
നിന്റെ ഓർമകളും എന്റെ ആശകളും ഞാൻ അന്ന് തിരമാലകൾക്ക് നൽകി....
കടല് കാണാൻ പോകുമ്പോൾ ഇന്നും തിരമാലകൾ ഓടിവന്ന് എന്റെ കാൽപാതങ്ങളെ നനവറിയിക്കാറുണ്ട്...
കൂടെ എന്റെ കണ്ണും നിറയാറുണ്ട്.....
==================
എന്നേം കാത്തു നിൽക്കുന്ന പെണ്ണിനോട് മുമ്പേ തന്നെ എനിക്ക് ദേഷ്യമുള്ളത് കൊണ്ട് അവളെ കണ്ടതായി ഭാവിച്ചില്ല...
മറ്റാരുമല്ല അത്
ജിന്നയെ കാണിക്കാം എന്ന പേരിൽ എന്നെ സയൻസ് ഇൻസ്റ്റിറ്റിയൂട്ടിൽ കേറ്റി വഷളാക്കിയപെണ്ണ്
തല്ല് കിട്ടിയ വിഷമം തെല്ല് പോലും കാണിക്കാതെ ഞാൻ വണ്ടി സ്റ്റാർടാക്കി....
ആ സമയത്ത് അവളെന്റെ കയ്യിൽ പിടിച്ചു...
ആരാണെന്നല്ലേ....
ഇനി
ഇവള് എന്തിനാണ് കണ്ണീർ ഒലിപ്പിക്കുന്നത്....
മനസ്സിലായതെ ഇല്ല....
ഒന്ന് നിക്കോ....
എന്തേ.....
സോറി....
എന്തിന്....
ഞാൻ കാരണം....
നീ കാരണം ഒന്നുമില്ല....
സാരമില്ല....
ഇയാള് പൊക്കോ....
എനിക് ഇങ്ങളോടൊന്നു സംസാരിക്കണമായിരുന്നു...
അവൾക് എന്നോട് എന്ത് സംസാരിക്കാൻ...
എന്താ....
ഇന്ന് ഇങ്ങളെ മൂഡ് ശരിയല്ല എന്നറിയാം....
നാളെ കാണാൻ പറ്റോ....
ഇപ്പോ മൂടിൻ കുഴപ്പം ഒന്നുമില്ല..
ഇയാള് പറഞ്ഞോ...
ശരിയാകില്ല...
നാളെ ഞായർ അല്ലെ...
അപ്പൊ ലീവല്ലേ
വൈകുന്നേരം ഫ്രീ ആകോ....
നോക്കാം....
ഫ്രീ ആയാൽ ഈ നമ്പറിൽ വിളിക്കോ....
വിളിക്കാം....
അതും പറഞ്ഞു
അവളെ കയ്യിൽ നിന്നും നമ്പർ വാങ്ങിച്ചു ഞാൻ നേരെ വീട്ടിലേക്ക് പോയി...
ഇവൾക്കെന്താണ് എന്നോട് പറയാനുള്ളത്....
ആ എന്തെങ്കിലുമാകട്ടെ...
നാളെ നോക്കാം....
വീട്ടിൽ ചെന്ന പാടെ സുഹറ താതയും ജുമിയും ഉമ്മയും പുറത്തേക്ക് വന്നു....
എന്തായി ആനസേ....
ഞങ്ങളെ നാത്തൂന്റെ കാര്യം....
അന്റെ മാപ്പള നിഹാലിനോട് പോയി ചോയ്ക്ക്....
അനക്ക് കാര്യം പറഞ്ഞാ പോരെ...
ആ പാവം മനുഷ്യനെ പറയണോ....
അതൊന്നും അറിയുന്നു പോലും ഉണ്ടാകില്ല...
ഉമ്മാ ഈ അനസിന്റെ സ്വഭാവം തീരെ ശരിയല്ലട്ട...
ചെക്കൻ ആകെ ബഡകായിക്...
സുഹറ ഇയ് പോണ വഴിക്ക് പോയ്കൊട്ടാ...
അല്ലേൽ ന്റെ കയ്യീന്ന് വാങ്ങും...
അല്ല ന്റെ മോനൊന്നു തിരിഞ്ഞാ....
ന്താ അന്റെ മുഖത്ത്....
ഓള് തല്ലിയ ആനസേ....
ജുമിയാണ്...
നാണമില്ലാത്തവൻ...
ഞങ്ങളെ വില കളയാൻ...
തല്ലും കൊണ്ട് ദാ വന്നിരിക്കുന്നു....
അതും പറഞ്ഞവർ ഭയങ്കര ചിരി...
സംഭവം ഇങ്ങള് ന്റെ ഇതാതാരാണ്...
പക്ഷെ ഇമ്മാതിരി വർത്താനം പറഞ്ഞാൽ ന്റെ സ്വഭാവം മാറും... പറഞ്ഞില്ല വേണ്ട...
ടാ വേദനയുണ്ടാ...
തമാശയല്ല....
ഇഷ്ടല്ലേൽ കഥയൊന്നും പറയണ്ട....
ഐസ് വാച്ചാൽ മതി...
വേദന കുറയും....
അതിന് മാത്രം ഒന്നുമില്ല....
പിന്നെ ആനസേ കുറച്ചു പലഹാരങ്ങളൊക്കെ കൊണ്ടു വാ...
നാളെ ജൂമിയെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്...
ഉമ്മയാണ്....
അനക്ക് സുഹറ കാണിച്ച പോലെ ഏതെങ്കിലും കോന്തനെ കേറി പ്രേമിച്ചൂടെർന്ന....
നിഹാലിക്കയെ പോലെ മണ്ഡന്മാരെ കിട്ടണ്ടേ ആനസേ...
അനിയനും അനിയതീം കൂടെ ഉണ്ടാക്കല്ലേ...
അല്ല
എപ്പോഴാ വരാ.....
അതറിയില്ല....
തെക്കീലെ ഷുക്കൂറിക്ക കൊടുന്ന ആലോജനയാ...
പിറ്റേന്ന് രാവിലെ തന്നെ ജൂമിയെ കാണാൻ ആള് വന്നിരുന്നു...
കാണാൻ നല്ല മൊഞ്ചൻ ചെക്കൻ...
ദുബായിയിൽ ഏതോ കമ്പനിയിൽ വലിയ ജോലി ആണെന്ന്...
ഞമ്മളെ പെങ്ങള് ആയതുകൊണ്ട് പറയല്ല...
ഞമ്മളെ പോലെ തന്നെ കാണാൻ നല്ല മൊഞ്ചത്തിയാണ്..
കണ്ട് ഇഷ്ടായി എന്നു പറഞ്ഞു....
ഇനി അവിടെ പോയി അനോഷിക്കണം....
വാപ്പ വിളിച്ചിരുന്നു...
പോയി നോക്കാൻ പറഞ്ഞു....
വൈകുന്നേരം കാണാൻ പറഞ്ഞ കാര്യം അപ്പോഴാണ് ഓർമ വന്നത്...
എന്തായാലും കോട്ടക്കൽ വരെ പോകാനുണ്ട്...
അപ്പൊ കണ്ടു കളയാം....
അവള് തന്ന നമ്പറിലേക്ക് ഞാൻ വിളിച്ചു....
ഹലോ...
ആരാ.....
അനസാണ്.....
ഏത് അനസ്....
വിളിക്കാൻ പറഞ്ഞിരുന്നു...
നിങ്ങൾ ആർക്കാണ് വിളിക്കുന്നത്....
അവളുടെ ഉമ്മയാണെന്ന് തോന്നുന്നു....
എനിക്ക് ആണേൽ ഈ പെണ്ണിന്റെ പേരും അറിയില്ല....
അപ്പോഴേക്ക് വേറെ ആരോ ഫോണ് വാങ്ങി....
അവളാണെന്ന് മനസ്സിലായി
അനസിക്ക ഇങ്ങള് പറയി....
ഞാൻ കോട്ടക്കൽ വരുന്നുണ്ട്...
ഇയാൾ ഫ്രീ ആണെങ്കിൽ കാണാം....
ആ ഞാൻ വരാം എനിക്ക് എന്തായാലും കാണണം....
എന്നാ കോട്ടക്കൽ എത്തിയിട്ട് വിളിക്ക്...
അതും പറഞ്ഞു ഞാൻ ഫോണ് വച്ചു....
ആളെ ഞാൻ ഒരു കൂൾ ബാറിൽ വച്ചാണ് കണ്ടത്....
നല്ല വെളുപ്പല്ല ഇരുനിറവുമല്ലാത്ത ഒരു പ്രതേക നിറക്കാരി അതിമനോഹരി....
തട്ടം ഒക്കെ ചുറ്റി മൂക്കുത്തി ഒക്കെ വച്ച്...
കണ്ടപാടെ വേറെ എന്തോ ഒരിഷ്ടം ഒരു പെണ്ണിനോട് എനിക്ക് തോന്നുന്നത് ആദ്യമായാണ്....
എന്താ ഇത്ര തിരക്കിട്ട് കാണണം എന്ന് പറഞ്ഞത്...
ഞാൻ ഒരു കാര്യം പറഞ്ഞ ഇങ്ങള് ചീത്ത പറയോ.....
നിന്നെ ഞാൻ എന്തിന് ചീത്ത പറയണം....
ഇയാള് അന്ന് ചോദിച്ചു വന്നപ്പോൾ എനിക്കറിയാമായിരുന്നു...
ജിന്ന അപ്പുറത്തെ കോളേജിലാണെന്ന്....
ഞാൻ മനപ്പൂർവം.....
സത്യം പറഞ്ഞാൽ എനിക്ക് ആള് മാറിയതാ....
എന്റെ കൂടെ നടക്കുന്ന ഒരാൾക് ഒരാളെ ജീവനേർന്ന് ആ ആളിപ്പോ അവളെ ഒഴിവാക്കി
ഈ ജിന്നയെ
നോക്കി നടപ്പുണ്ട്...
ഈ ജിന്നക്ക് ഇവിടെ ഭയങ്കര പേരാണ്...
ഒരുപാട് പേര് പിന്നാലെയുണ്ട്....
ഓഹോ
ആ..
ഇയാള് എന്റെ അടുത്ത് വന്ന്
ചോദ്യം കേട്ടപ്പോൾ ഇയാളാണെന്നു ഞാൻ തെറ്റിദ്ധരിച്ചു....
എല്ലാവരും ഞാൻ കാരണമാണ് അറിഞ്ഞത്...
അത് പ്രശ്നമില്ല....
അത് ഇന്നലെ തീർന്നതല്ലേ....
ഞാൻ അത് വിട്ടു....
ജ്യൂസ് അപ്പോഴേക്ക് കുടിച്ചു തീർന്നു...
ഇയാളെ പേരെന്താ....
റിൻഷ ഫെബി...
നല്ല പേര്
നാട്..
ഇവിടെ അടുത്താ ഒതുക്കുങ്ങൽ....
ആഹാ...
ഞാൻ ഇവിടെ കോട്ടക്കൽ ആണ് പഠിക്കുന്നത്...
എവിടെ...
ഫാറൂഖ്
ഡിഗ്രി....
ഇങ്ങള് ഭയങ്കര കളിക്കാരൻ ആണല്ലേ....
ആരു പറഞ്ഞു...
അതൊക്കെ ഞാൻ അറിഞ്ഞു...
എങ്ങനെ...
ഇന്നലെ ആരോ പറയുന്നത് കേട്ടു...
പിന്നെ എനിക്ക് exam അടുത്തു....
ഇങ്ങള് ദുആ ചെയ്യണേ...
ഞമ്മളെ ദുആ തന്നെ വേണോ പാത്തുമ്മാ..
അതെന്താ ഇങ്ങള് ദുആ ചെയ്താ പടച്ചോൻ കേക്കൂലെ...
അറിയൂല...
അപ്പൊ ഇങ്ങള് നിസ്കരിക്കലില്ലേ...
പിന്നേ....
ഭയങ്കര രസമുള്ള സംസാരം....
സംസാരിക്കുമ്പോൾ ആളുടെ മുഖത്തെ ഭാവം ഒന്നു കാണണം..
എന്തോ ഒരു ഇത് വല്ലാതെ എന്നെ ആകർഷിക്കുന്നു.....
ഭ്രാന്തമായ ഒരു തരം ഉന്മാദം
അത് കൊണ്ടാകണം
പിരിയും നേരം കോട്ടക്കൽ വച്ച് വീണ്ടും കാണാം എന്ന് പറഞ്ഞത്....
ജുമിയുടെ മിട്ടായി കൊടുക്കൽ കഴിഞ്ഞു.....
ഒരുപാട് പേര് വന്നിരുന്നു....
വലിയ പരിപാടി ആയിരുന്നു.....
2 ആളെ കണ്ടു നല്ല പരിചയം...
ഇവിടെ വച്ചാണെന്ന് മാത്രം മനസ്സിലായില്ല....
ആൾക് ഒരു ഫോണൊക്കെ കൊടുത്തിട്ടുണ്ട്...
ഇപ്പോ ഫുൾടൈം അതിന്മലാണ്
കോളേജ് കഴിഞ്ഞാൽ കോട്ടക്കൽ ഒരു കറക്കം പതിവായിരുന്നു...
വേറെ ഒന്നും അല്ല....
ഫെബി ക്ലാസ് കഴിഞ്ഞാൽ അവിടെ കാണും....
ചുമ്മാ കാണാൻ...
സാധാരണ രീതിയിൽ ഉള്ള ഒരു സംസാരം അല്ലാതെ അതിന്റെ അപ്പുറത്തേക്ക് ഞാൻ വേറെ ഒന്നും സംസാരിച്ചിരുന്നില്ല...
എന്തോ ഒരു ഇത് അവളോടെനിക്ക് തോന്നിതുടങ്ങിയിരുന്നു...
അങ്ങനെ ഇരിക്കെ ഒരു ദിവസം.....
വീട്ടിൽ നിന്നും രാവിലെ ഇറങ്ങിയതായിരുന്നു...
വൈകുന്നേരം കളിയുണ്ടായിരുന്നു...
കുറച്ചു ദൂരെയായത് കാരണം പിന്നെ വീട്ടിൽ പോകാൻ നിന്നില്ല....
കളി കഴിഞ്ഞു രാത്രി വീട്ടിൽ എത്തി...
ഒരു 12 മണി ആയിക്കാണും...
വീട്ടിൽ ലൈറ്റ് അണച്ചിട്ടില്ല....
ആരും ഉറങ്ങിയിട്ടില്ല എന്ന് തോന്നുന്നു.....
ഞാൻ calling ബെല്ലടിച്ചു...
ഇങ്ങള് ഒനോട് ഒന്നും പറയണ്ട.....
ഈ നേരം പ്രശ്നം ഒന്നും വേണ്ട...
സുഹറതാത്ത പറയുന്നത് എനിക്ക് കേൾക്കുന്നുണ്ട്
സുഹറ താത്ത വാതിൽതുറന്നു.....
എല്ലാവരുടെ മുഖവും മാറി മറിഞ്ഞിട്ടുണ്ട്....
ഉമ്മാ.....
എന്താ പറ്റിയെ.....
ആരും ഒന്നും പറഞ്ഞില്ല....
ഉമ്മാ....
ഇങ്ങള് കളിക്കാതെ കാര്യം പറ....
സുഹറാ.....
സുഹറ.....
കാര്യം പറ സുഹറാ......
എല്ലാവരും ഭയങ്കര വിഷമത്തിലാണ്...
എന്താഎന്ന് ചോദിച്ചു ഉമ്മാടെ അടുക്കൽ ചെന്ന ഉമ്മ എന്നെ ആഞ്ഞു തള്ളി.....
തള്ളിന്റെ ബലത്തിൽ ഞാൻ വാതിലിൽ ചെന്നിടിച്ചു വീണു....
കാര്യമറിയണമല്ലോ....
എണീറ്റ് ഞാൻ വീണ്ടും ഉമ്മാടെ അടുത്ത് ചെന്നു...
കാര്യം ഒന്നും പറയാതെ ഉമ്മ കണ്ടതെല്ലാം എടുത്ത് എന്നെ തല്ലി.....
എന്തിനാണ്.....
തുടരും..
Bạn đang đọc truyện trên: Truyen247.Pro