17
🌹🌹🌹🌹🌹🌹🌹
🌸🌸🌸🍁🌸🌸🌸
'''COLOUR PENCIL'''
🌸🌸🍁🌸🍁🌸🌸
'''PART 17'''
🌸🍁🌸🌸🌸🍁🌸
''
🍁🌸🌸🌸🌸🌸🍁
ചില രാത്രികളിൽ ഞാൻ ഉറങ്ങാതെ കിടന്നിട്ടുണ്ട്....
അപ്പോഴൊക്കെ
പഴയ കണക്കുപുസ്തകത്തിന്റെ പൊതിപ്പിനുള്ളിൽ
ആരും കാണാതെ ഞാൻ എടുത്തു വച്ച നിന്റെ ഫോട്ടോ എടുത്തു നോക്കും....
കടും കാപ്പി നിറമുള്ള മിഴികൾക് ചുറ്റും കണ്മഷി ഇട്ടത് കാണാൻ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗിയാണ്...
ഒരു ചുളിവോ മടക്കോ പറ്റാതെ ഇന്നും അത് കണക്കു പുസ്തകത്തിനുള്ളിൽ ഭദ്രമായിത്തന്നെ ഇരിപ്പുണ്ട്...
എന്നിൽ നിന്നും നീ അകന്നിട്ട് വർഷങ്ങൾ പലതായെങ്കിലും എന്നോർമകൾക്കും എന്നിലെ നിനക്കും എന്റെ കണ്ണടയുവോളം മരണമില്ലല്ലോ.....
******************
കേവലം ഒരു
തെറ്റിധാരണ കാരണം ഓടിപ്പോകുന്ന ഫാബിയെ പിടിച്ചു നിർത്തി വിഷദീകരണം കൊടുക്കാനുള്ള സമയവും സന്ദർഭവും എന്റെ മുമ്പിലുണ്ടായിരുന്നില്ല....
ഉമ്മാടെ വിവരമറിയാൻ ഞാൻ ഡോക്ടറെ റൂമിൽ ചെന്നു...
കൂടെ സുഹറയുമുണ്ട്....
നിങ്ങളാരാ മക്കളാണോ...
അതേ....
കുഴപ്പമൊന്നുമില്ല.
she is ok...
പക്ഷെ....
തല ഇടിച്ച സമയത്ത് സംഭവിച്ചതാണെന്നു തോന്നുന്നു....
ചെറിയ ഒരു ക്ഷതം....
ഫിസികലി പ്രശ്നമൊന്നും ഉണ്ടാകില്ല...
പക്ഷെ ചില സമയത്ത് മെന്റലി വിഷയം വരാം....
അങ്ങനെ വരും എന്നല്ല...
ചിലപ്പോൾ മാത്രം...
അപൂർവങ്ങളിൽ അപൂർവമായി അവരുടെ സ്വഭാവം മാറാം....
വളരെ ചുരുക്ക ചിലരിൽ മാത്രം കണ്ടു വരുന്ന അസുഖം...
വന്നാൽ തന്നെ ചികിൽസിച്ചു മാറ്റാം....
സ്ഥല കാല ബോധമില്ലാതെ പെരുമാറ്റം കണ്ടാൽ ഉടനെ കൊണ്ടു വരണം.....
അതു കൊണ്ട് തന്നെ തീരെ ടെൻഷൻ അടിപ്പിക്കാതെ നോക്കണം....
2 ദിവസം ഇവിടെ കിടന്നോട്ടെ..എന്നിട്ട് പോയാൽ മതി....
പുറത്തിറങ്ങിയപ്പോ ജൂമിയും സുഹറയും ഒക്കെ വെറുതെ കണ്ണ് നിറച്ച്
എന്റെ കണ്ണ് ആണേൽ നിറയുന്നുമില്ല.....
സുഹറാ....
കുഴപ്പമില്ല എന്നല്ലേ ഡോക്ടർ പറഞ്ഞേ....
പിന്നെന്താ....
അനക്കല്ലേലും എന്താ പ്രശനം....
ഉമ്മ വീണ് തല പൊട്ടി icu ല് കിടന്നിട്ട് വല്ല മുഖഭാവ മാറ്റവുണ്ടോ.....
അനക്ക് ഒരു തുള്ളി കണ്ണീർ വന്നോ....
ഇല്ലലോ.....
അതിന് സ്നേഹം വേണം
അനക്കതില്ല.....
ജൂമി....
എനിക് സ്നേഹമില്ലാത്തതാണോ ഇപ്പൊ പ്രശ്നം
അതിനാണോ നിങ്ങൾ ഇപ്പോ കരയുന്നെ....
അനസേ
ഡോക്ടർ പറഞ്ഞത് നീ കേട്ടില്ലേ.....
കുഴപ്പം ഇല്ല എന്നല്ലേ പറഞ്ഞത്.....
ഇനി ഉണ്ടായാൽ തന്നെ അപൂർവമല്ലേ....
അത് നമുക്ക് അപ്പോൾ
നോക്കിയാൽ പോരെ....
അനസേ അനക്കതിന്റെ സീരിയസ് അറിയാതൊണ്ട......
അതിനിപ്പോ നമ്മള് വിഷമിച്ചിരുന്നിട്ടെന്താ.....
വരാൻ ഉള്ളത് ഒന്നും വഴിയിൽ തങ്ങൂല
അതും പറഞ്ഞു ഞാൻ പുറത്തു പോയി....
പുറത്തേക്ക് നോക്കിയാൽ റോഡ് കാണാം.....
പാതിരാത്രിയിൽ ആണെങ്കിലും ഉറക്കമില്ലാത്ത വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പായുന്നു....
ജൂമി പറഞ്ഞത് ഉള്ളിലാണ് തട്ടിയത്....
അല്ലെങ്കിലും അവര് പറഞ്ഞത് നേരാ...
ഇത്ര സമയമായിട്ടും എന്റെ കണ്ണൊന്ന് നിറഞ്ഞത് പോലുമില്ല
എനിക്കെന്താ റബ്ബേ എല്ലാർക്കും തോന്നുന്ന വിഷമം പുറത്തു കാണിക്കാൻ പറ്റാത്തത്...
അവിടെ കിടക്കുന്നത് എന്റെ ഉമ്മയല്ലേ....
ചിന്തകൾ കാട് കേറിക്കൊണ്ടിരുന്നു....
ഫാബി.....
വിളിക്കണം
എല്ലാം പറയണം....
ഫോണെടുത്തു വിളിച്ചു നോക്കി
സ്വിച്ച് ഓഫ്
പിറ്റേ ദിവസങ്ങളിൽ ഒന്നു രണ്ടു തവണ ഫാബി വിളിച്ചിരുന്നു....
തിരക്കിനിടയിൽ കണ്ടില്ല.
ഫോണെടുക്കാൻ പറ്റിയില്ല....
തിരിച്ചു വിളിച്ചപ്പോയും സ്വിച്ച് ഓഫായിരുന്നു....
രണ്ടു ദിവസം കഴിഞ്ഞു ഉമ്മാനെ ഡിസ്ചാർജ് ആക്കി....
കുറച്ച് ദിവസം കഴിഞ്ഞു
ഉമ്മാക്ക് സുഖമായി...
ഡോക്ടർ പറഞ്ഞ കുഴപ്പങ്ങൾ ഒന്നുമില്ലാ...
ഫാബി കോഴിക്കോടാണ്
ഫോണ് സ്വിച്ച് ഓഫ്...
മനസ്സിന് തീരെ സുഖമില്ല...
കാരണം കൂടാതെ പിണങ്ങിപ്പോയ ഫാബി....
കാണാൻ പല വഴി നോക്കി
നടന്നില്ല...
കുറേ മുന്നേ പറഞ്ഞുറപ്പിച്ച ഒരു കളിയുണ്ടായിരുന്നു.....
പോകാതിരിക്കാൻ പറ്റാത്തത് കൊണ്ടാണ് വീട്ടിൽ നിന്നും ബൂട്ട് എടുത്ത് ഇറങ്ങിയത്....
പ്രതീക്ഷിച്ച പോലെത്തന്നെ ചൊറിയുന്ന വർത്തമാനം കൊണ്ട് ജൂമി വന്നു....
ഓൻ ഉമ്മാടെ അസുഖം ഒന്നുമല്ല വലുത്
ഓന് വലുത് പന്ത് കളിയാ...
പിന്നെ അനസേ
പഴയ പോലെയല്ല.....
നിന്റെ കളിയൊക്കെ നിർത്തിക്കാള...
ഇനി ഈ തോന്നുമ്പോൾ ഉള്ള അന്റെ കേറി വരലൊന്നും നടക്കൂല.....
സത്യ പറഞ്ഞാൽ ഉമ്മാക്ക് ഒരു പ്രശ്നവുമില്ല....
ഇവക്കാണ് പ്രശ്നം
പിന്നെ ഒരു കാര്യം
സമയം വൈകിയാ വാതിൽ തുറന്നു തരാൻ ഇവിടെ ആളുണ്ടാകൂല...
അത് മറക്കണ്ട.....
പാതി മനസ്സോടെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി....
കുറച്ചു ദൂരെയാണ് കളി...
ബൂട്ട് കെട്ടുമ്പോയൊന്നും ഒരു ഉഷാറില്ലാത്ത പോലെ....
തിങ്ങി നിറഞ്ഞ കാണികൾക്കിടയിലേക്ക് പന്തു തട്ടാൻ ഇറങ്ങുന്ന ഒരു ആവേശവും എന്നിലുണ്ടായിരുന്നില്ല....
ഒരുപാട് കാലങ്ങളായി തമ്മിൽ തമ്മിൽ വാശി നില നിന്നിരുന്ന രണ്ടു നാട്ടിലെ ടീമുകൾ തമ്മിലായിരുന്നു കളി.....
അതിലൊരു ടീമിലെ സെന്റർ ഡിഫൻഡർ ആണ് ഞാൻ....
ജയത്തിൽ കുറഞ്ഞതോന്നും വേണ്ട എന്നും സ്വന്തം ടീമിന് എന്ന പോലെ കളിക്കണം എന്നും കളിക്കിറങ്ങുമ്പോൾ മാനേജർ പറയുന്നുണ്ട്....
റഹിക്കാ
എനിക്ക് നല്ല സുഖമില്ല
അനസേ ഇയ് ഈ നേരം കളിക്കാൻ നിക്കല്ല...
ഇറങ്
പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട....
ജയം നിർബന്ധമാണ്....
2 ആം നമ്പർ ജെയ്സി അണിഞ്ഞ് ഗ്രൗണ്ടിലേക്കിറങ്ങി....
ഫാബിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നമ്പറാണ്....
ഓരോ ടച്ചിലും ആർത്തിരമ്പുന്ന ഗ്യാലറി....
വളരെ അധികം ആവേശം നിറഞ്ഞ കളിയായിരുന്നു.....
കളിയിൽ ശ്രദ്ധിക്കാനെ കഴിയുന്നില്ല....
കളി തുടങ്ങി 10 മിനിറ്റാകും മുമ്പേ എന്റെ ഒരു വലിയ പിഴവ് കാരണം ഞങ്ങളെ പോസ്റ്റിലേക്ക് പന്തു കയറി....
1 : 0
ശരിക്കും അത് ഞാൻ അടിച്ച ഗോള് പോലെയായി.....
വീണ്ടും കളി തുടങ്ങി 5 മിനിറ്റായില്ല....
അതോടെ അടുത്ത ഗോളും വീണു....
അതും എന്റെ പിഴവിൽ....
2 : 0
കൂടെ കളിക്കുന്നവരും മാനേജറുമെല്ലാം ദേഷ്യത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്....
കാണികളെല്ലാം എന്നെ എന്തൊക്കെയോ വിളിക്കുന്നു.....
ഞാൻ വേറെ ഏതൊക്കെയോ ഹാലിലായിരുന്നു....
എത്ര ശ്രമിച്ചിട്ടും ഫോം തചിരിച്ചു കിട്ടുന്നില്ല...
ഹാൾഫ് ടൈമിന് മാനേജർ വന്ന് കുറെ ചീത്ത പറഞ്ഞു...
എന്നെ കേറ്റി മറ്റൊരാളെ ഇറക്കാൻ ആണ് തീരുമാനം....
വീണ്ടും കളി തുടങ്ങി.....
ആളുകളാകെ രോഷാകുലരായി നിൽക്കുകയാണ്
മൂന്നാമത്തെ ഗോളും അടിക്കുമെന്ന് ഉറപ്പായ ഒരു സാഹചര്യത്തിൽ
ഞാൻ കേറിച്ചെന്ന് ചെയ്ത ഒരു പ്രതിരോധം
അല്പം കടുപ്പമായിപ്പോയി.....
എന്റെ ശക്തമായ തളളിൽ തട്ടി
തെറിച്ചു കോർണർ സൈഡിൽ വച്ച ബോർഡിൽ തല പോയി ഇടിചാണ് അവൻ നിന്നത്.....
മെഡിക്കൽ വിഭാഗം ഓടി വന്നു....
നില ഗുരുതരമാണ് എന്ന ഉറപ്പ് വരുത്തി
പെട്ടെന്ന് തന്നെ ആംബുലൻസിൽ കയറ്റി കൊണ്ടുപോയി.....
എതിർ ടീമിലെ കളിക്കാർ എന്റെ നേരെ പാഞ്ഞടുത്തു....
ആളുകൾ പലരും പലതും എന്റെ നേർക് എറിയാൻ തുടങ്ങി.....
അതിനിടെ വലതു സൈഡിൽ നിന്നും കുറച്ചു പേർ ഗ്രൗണ്ടിലേക്കിറങ്ങി അതിലൊരുത്തൻ ഓടി വന്ന് എന്നെ ഒരടി....
അപ്പോഴേക്കും നാലു മൂലയിൽ നിന്നും ഒരുപാട് പേരിറങ്ങി.....
ടീമിലുള്ള മുഴുവൻ പേരും സംഘടകരും പിടിച്ചു വെക്കാൻ ശ്രമിച്ചിട്ടും പലരുടെയും വികാരത്തിന്റെ പുറത്തുള്ള കൈകാലുകൾ എന്റെ ശരീരത്തിൽ ആയത്തിൽ പതിഞ്ഞിരുന്നു....
ഒടുവിൽ പോലീസ് വന്നാണ് എന്നെ പുറത്തേക്ക് കൊണ്ട് പോയത്....
നേരെ ഹോസ്പിറ്റലിൽ പോയി പരിശോധിച്ചു....
കയ്യിനൊരു ചെറിയ ചതവ്...
വേറെ ഒന്നും പുറത്തേക്ക് കാണുന്നതല്ല...
ഒരു ചെറിയ കെട്ട്....
ഈ കെട്ടും കൊണ്ട് നട്ടപ്പതിരക്കാണ് ഞാൻ വീട്ടിലേക്ക് ചെല്ലുന്നത്
വീട്ടിലേക്ക് ചെന്ന എന്നേം കാത് പതിവ്പോലെ ഉമ്മാ ഇരിപ്പില്ല...
എല്ലാവരും നല്ല ഉറക്കത്തിലാണ്....
വണ്ടി വന്ന ശബ്ദം കേട്ടിട്ടാകും ലൈറ്റ് ഇട്ടു വാതിൽ തുറന്നു....
ഉമ്മയാണ്....
എന്റെ കയ്യിലുള്ള കെട്ട് കണ്ടിട്ടാണോ എന്തോ ഉമ്മാടെ മുഖഭാവം പെട്ടെന്ന് മാറി....
വേറെ എന്തോ പോലെ.....
പെട്ടെന്ന് വല്ലാത്ത കരച്ചിൽ.....
ഉച്ചത്തിൽ അലമുറയിട്ടു കരയുന്നു
പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ സംസാരിക്കുന്നു.....
അപ്പോയേക്ക് ജൂമിയും സുഹ്റയും വന്ന്....
വേഗം വണ്ടിയെടുത്തു.....
എത്ര പറഞ്ഞിട്ട് ഉമ്മ വണ്ടിയിലേക്ക് കയറിയില്ല....
മറിച്ച് ഒരുതരം പിടിവാശി....
എനിക് പിടിച് വലിച്ചു കേറ്റെണ്ടി വന്നു....
വഴി മദ്ധ്യേ ജൂമി എന്നെ കുറ്റം പറഞ്ഞു കൊണ്ടിരുന്നു.....
ഹോസ്പിറ്റലിൽ എത്തി... ഡോക്ടറെ കാണിച്ചു.....
ഒന്ന് ഉറങ്ങിയെണീറ്റൽ തീരാവുന്ന പ്രശ്നമേ ഒള്ളോ
ഡോക്ടർ പറഞ്ഞു.....
മുടങ്ങാതെ മരുന്ന് കഴിച്ചാൽ പെട്ടെന്നു ഈ അസുഗം മാറുമെന്നും പറഞ്ഞു.....
ഒരു 4 ദിവസം ഇവിടെ കിടക്കുന്നതാകും നല്ലത്.....
എനിക്ക് നിൽക്കാൻ ഒന്നും പറ്റില്ല ജൂമി പറഞ്ഞു....
നിഹാല് വന്നിട്ടുണ്ട് അതു കൊണ്ട് സുഹ്റാകും നിൽക്കാൻ പറ്റില്ല......
ഇവിടെ ഞാൻ മതി....
നിങ്ങള് ഒക്കെ പൊയ്ക്കോ...
പിറ്റേ ദിവസം എണീറ്റപ്പോഴും
ആള് നോർമൽ അല്ല.....
ഇരിക്കുന്നിടത് നിന്നും പെട്ടെന്ന് ഓടുന്നു.....
നിലത് കിടക്കുന്നു....
തുടങ്ങിയ ആരും ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ ആണ് ഉമ്മ ചെയ്യുന്നത്....
ഓരോ ദിവസവും കുറഞ്ഞു കുറഞ്ഞു വന്നു....
ജൂമി എല്ലാം ഉപ്പാട് വിളിച്ചു പറഞ്ഞിരിക്കുന്നു....
4 ദിവസം കഴിഞ്ഞു ഡിസ്ചാർജും ചെയ്തു....
അന്ന് തന്നെ വാപ്പ നാട്ടിലെത്തി.....
ഉമ്മാടെ അസുഖത്തെ പറ്റി കേട്ട് അറിഞ്ഞു പലരും കാണാൻ വീട്ടിൽ വന്നിരുന്നു.......
എന്നെ എപ്പോ കണ്ടാലും
പരിസരം നോക്കാതെ എന്തെങ്കിലും ഒക്കെ കാരണം കണ്ടെത്തി ഉപ്പ ചീത്ത പറയുന്നു.....
ഉമ്മാടെ ഈ സംഭവത്തിന് ശേഷം ഉപ്പ എന്നെ നോക്കി ചിരിച്ചിട്ടില്ല......
അസുഖമൊക്കെ മാറിയെങ്കിലും ആള് കൂടുമ്പോൾ ചെലപ്പോ ഉമ്മ പറയും ഞാൻ കാരണമാണ് അസുഖം വന്നതെന്നും...
ഞാൻ തീരെ നോക്കൂല......
എനിക്ക് സ്നേഹമില്ല.....
ഞാൻ നല്ലോണം ഉപദ്രവിക്കും.....
ബോധത്തിൽ ഇങ്ങനെ ഒക്കെ പറയുമ്പോ വല്ലാത്ത വിഷമം തോന്നാറുണ്ട്.....
പക്ഷെ ഞാൻ അതൊന്നും കാര്യമാക്കാറില്ല....
ഫാബിയെ നിരന്തരം contact ചെയ്യാൻ ശ്രമിച്ചു....
നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു.....
മെഡിക്കൽ കോളേജിൽ പഠിക്കുന്നത് കൊണ്ട് എനിക്ക് തോന്നുമ്പോൾ കേറിച്ചെല്ലാനും പറ്റില്ല.....
വല്ലാത്ത ഒരു
ഏകാന്തത പിടി കൂടിയിരിക്കുന്നു....
കൂട്ടിനുണ്ടായിരുന്ന ദിവ്യ പ്രണയിനി പോലും മൗനത്തിലാണ്.....
അങ്ങനെ ഒരു ദിവസം ഉറക്കം വരുന്നേ ഇല്ല....
സമയം രാത്രി ഒരു 3 ആയിക്കാണും....
ഫാബിക്ക് ഒന്ന് വിളിക്കാം എന്ന് കരുതി.....
സ്വിച്ച് ഓഫ് അല്ല
ബിസിയാണ്.....
പിന്നെ അടിച്ചില്ല.....
കുറച് കഴിഞ്ഞപ്പോൾ തിരിച്ചു വിളിക്കുന്നു......
ഫോണെടുത്തു.....
ആരാ......
ഫാബി അല്ലെ.....
അല്ലല്ലോ....
നിങ്ങള് ആർക്കാ വിളിക്കുന്നെ....
സോറി റോങ് നമ്പർ...
ഇനി ഫാബി ആരെകൊണ്ടെങ്കിലും പറയിച്ചതാണോ.....
അറിയില്ല...
രാത്രികളെല്ലാം എനിക്കിപ്പോൾ പകലുകളെ പോലെയാണ്... ഉറക്കമില്ല.....
എനിക്ക് കാര്യ ബോധമില്ല എന്ന് പറഞ്ഞു കടകളെല്ലാം നോക്കി നടത്താൻ ആളിയന്മാരെ ഏൽപ്പിച് വാപ്പ നാട്ടിൽ സ്ഥിരമാക്കി....
എപ്പോ കണ്ടാലും എന്നോട് വല്ലാത്ത ദേഷ്യമാണ്....
തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം....
അങ്ങനെ ഇരിക്കെ ഫാബി വന്നെന്നറിഞ്ഞു....
കാണണം....
സംസാരിക്കണം...
വൈകുന്നേരം ഫാബിയുടെ വീടിന്റെ അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ബൈക് നിർത്തി
എങ്ങോട്ടൊ പോകാൻ വേണ്ടി അണിഞ്ഞൊരുങ്ങിയ അവൾ ഗേറ്റ് തുറന്നു നേരെ ഇറങ്ങീത് എന്റെ മുമ്പിലേക്ക്....
എന്നെ കണ്ട ഭാവം നടിക്കാതെ അവൾ തിരിച്ചു നടന്നു....
ഫാബി....
നിൽക് അതും പറഞ്ഞു ഞാൻ അവളുടെ പിറകേ പോയി....
ഫാബി....
നിക്ക്...
അതും പറഞ്ഞു ഞാൻ അവളുടെ
കൈയിൽ പിടിച്ചു..
ഫാബി എന്തിനാണീ അകൽച്ച....
അവൾ ഒന്നും .പറഞ്ഞില്ല
പറ എന്തിനാ ...
കയ്യിൽ നിന്നും വിടി
ആരെങ്കിലും കാണും
എന്നാ കാര്യം പറ....
ഞാൻ ഇനി പറയണോ....
എല്ലാം നേരിട്ട് കണ്ടതല്ലേ.....
ഫാബി
നീ എന്നെ തെറ്റിദ്ധരിച്ചതാണ്
ഉമ്മാക്ക് ബ്ലഡ് കൊടുക്കാൻ വന്നതാണവൾ....
അധികം ആർക്കും ഇല്ലാത്ത ബ്ലഡ് ആണ് അവളുടേത്...
സത്യം പറഞ്ഞാൽ ഞാൻ അവളെ കാണുന്നത് തന്നെ അവിടെ വച്ചാ..
..
പിന്നെ നിങ്ങൾ എന്താ എന്റെ ഫോണെടുക്കാഞെ...
എന്താ എന്നെ തിരിച്ചു വിളിക്കാതിരുന്നെ.....
ദുഷ്ടനാണ് നിങ്ങൾ.....
സ്നേഹമാണെന്നു പറഞ്ഞ് എന്നെ നിങ്ങൾ പറ്റിക്കുകയായിരുന്നു.....
ഫാബി.....
നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു....
വേണ്ട.....
ഒന്നും പറയണ്ട
അറിഞ്ഞിടത്തോളം മതി....
വിലകൂടിയ ഒരു കാർ ഞങ്ങൾക് മുമ്പിൽ വന്നു നിന്നു.....
മുഴുവൻ കൂളിംഗ് ചെയ്തത് കൊണ്ട് ഉള്ളിൽ ആരാണെന്ന് മനസ്സിലായില്ല....
രാത്രി വിളിക്കാം.....
എന്റെ മറുപടി കേൾക്കാൻ നിൽക്കാതെ അതും പറഞ്ഞ് അവൾ കാറിൽ കയറിപ്പോയി.....
എന്നേക്കാൾ പ്രിയപ്പെട്ട ആരോ ആണ് ആ കാറിലെന്ന് തോന്നുന്നു....
അല്ലെങ്കിൽ എനിക്ക് മറുപടി തരാതെ പോകില്ലല്ലോ.....
കുറച്ചു മുമ്പോട്ട് പോയ കാർ റിവേയ്‌സ് ഇട്ട് എന്റ അടുത്തേക്ക് തന്നെ വന്നു...
ഡ്രൈവിംഗ് സൈഡിലെ ഡോർ തുറന്ന് ഒരാൾ പുറത്തു വന്നു......
തുടരും
Bạn đang đọc truyện trên: Truyen247.Pro