കണ്ണൂർക്ക്
അങ്ങനെ ഇരിക്കുമ്പോൾ ആണ് അടുത്ത ചങ്ങായി സതീശൻ aliyas ചെഗു വിളിക്കുന്നത് from പറവൂർ. അവന്റെ ഡൽഹിവെറി യിലെ പണി തീരുമാനം ആയി. തിരിച്ചു luggage കൊണ്ടുവരാൻ നേരെ ഇങ്ങു പോരെ എന്ന് പറഞ്ഞു. ഞാനും ഉണ്ണിയും അപ്പോൾ ഇടമലയാർ ആണ്. പുഴയിൽ ഒരു കുളി കഴിഞ്ഞു വന്നപ്പോൾ ആണ് ചെഗു വിളിച്ചത്. അവിടെ വരെ പോകാൻ ഒരു മടിയായിരുന്നു. പിന്നെ അവന്റെ സാധനങ്ങൾ എടുക്കാനും ഉണ്ടല്ലോ. നേരെ വിട്ടു ഒരു 5 ന്.
ഉണ്ണിയാണ് വണ്ടി ഓടിച്ചിരുന്നത്. ഇടയിൽ ചെഗു വിളിച്ചു, അവൻ ഇപ്പോൾ കുഴിപ്പിള്ളി ബീച്ചിൽ ആണ്. അവിടേക്ക് പോരെ എന്ന് പറഞ്ഞു. കൂടെ നിർമൽ കൂടി ഉണ്ട്. ഞങ്ങളുടെ കോമൺ ഫ്രണ്ട്. ഒരു ജിന്നാണ്, വല്ലപ്പോളും ആണ് കാണാൻ കിട്ടൂ. ജോലി ആയപ്പോൾ നാട് വിട്ട് ബാംഗ്ലൂർ ഒക്കെ ആയിരുന്നു. ലൊക്കേഷൻ ഇട്ടു തരാം എന്ന് പറഞ്ഞു അവൻ whatsapp ഇൽ ലിങ്ക് ഇട്ടു. അങ്ങനെ അത് നോക്കി ആലുവ വഴി പറവൂർ എത്തി .ഞങ്ങൾ വലിയ റോഡിൽ നിന്ന് ഇടുങ്ങിയ വഴി കയറി. പണി പാളിയോ എന്ന് ഞങ്ങൾക്ക് ആദ്യം തന്നെ തോന്നി. ഒടുവിൽ ലൊക്കേഷൻ എത്തുന്നിടത്തു നിന്ന് കുറച്ചു നടക്കാൻ ഉണ്ടെന്ന് കാണിച്ചു dots കൊടുത്തിട്ടുണ്ടായിരുന്നു. ഉണ്ണി വണ്ടി നിർത്തിയപ്പോൾ മുന്നിൽ കായലാണോ കടലാണോ...എന്തായാലും മൊത്തം വെള്ളം ആയിരുന്നു. ഇത് കടക്കാൻ ഗൂഗിൾ വല്ലതും വച്ചിട്ടുണ്ടോ എന്ന് നോക്കി ഉറപ്പ് വരുത്തി വണ്ടി തിരിച്ചു.
സൈഡിൽ ഉള്ള വീട്ടിൽ നിന്ന് ഒരു ചേച്ചി ഇറങ്ങി വന്നു ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അപ്പോളേക്കും വണ്ടി തിരിച്ചു വിട്ടു. ചെഗുവിനെ വിളിച്ചപ്പോൾ അവൻ ഇനി ഞങ്ങളുടെ അടുത്തേക്ക് വരാം എന്ന് പറഞ്ഞു.144 ഉള്ളത് കൊണ്ട് ഒത്തിരി നേരം അവിടെ നിൽക്കാൻ പറ്റില്ല. അങ്ങനെ റൂമിൽ എത്തി ഫുഡ് ഒക്കെ കഴിഞ്ഞു കുറെ സംസാരിച്ചിരുന്നു.നിർമലും ചെഗുവും അല്പം മദ്യം കഴിച്ചു കിറുങ്ങി ആണ് ഇരിപ്പ്.
ഒടുക്കം ഞാനും ഉണ്ണിയും പോയി കിടന്നു. പിറ്റേന്ന് ഒരു ബാഗ് നിറയെ സാധനങ്ങൾ ആയി തിരിച്ചു വന്നു. പിന്നീട് ചക്കിമേട് ഞങ്ങൾ പാറി നടന്നു. ചെഗു, ഉണ്ണി, വിനു, നിർമൽ...
അങ്ങനെ ഒരു ദിവസം അവിടെ ക്യാമ്പ് ചെയ്യാം എന്ന പ്ലാൻ ആയി. രാവിലെ പോയി ചൂണ്ട ഇടാം, കാട്ടു കുരുമുളകും ഉപ്പും തേച് മീൻ കിട്ടിയാൽ പൊരിക്കാം, പുഴയിൽ ചാടാം, കാടു കാണാം... വീണ്ടും...വീണ്ടും...അത് ഓർത്തു പിരി വെട്ടി നിൽക്കുമ്പോൾ ആണ് കണ്ണാപ്പിയുടെ ഫോൺ.
" ഡാ അടുത്ത് ആഴ്ച കണ്ണൂർ പോകുന്നുണ്ട്. നീ വരില്ലേ? "
കണ്ണാപ്പി എന്റെ ചേട്ടൻ, കൂട്ടുകാരൻ, ഇടയ്ക്ക് മാഷ് അങ്ങനെ all റൗണ്ടർ ആണ്. കല്യാണം ഈ വർഷം സെപ്റ്റംബർ ആയിരുന്നു. ചേച്ചിയുടെ വീട് കണ്ണൂർ ആണ്.അവിടെ ചേച്ചിയുടെ അമ്മയും ചേട്ടനും മാത്രമേ ഉള്ളു. കല്യാണത്തിന് ചേച്ചിയുടെ ചേട്ടനും കൂട്ടുകാരും ആണ് വന്നത്. അമ്മയ്ക്ക് യാത്ര ചെയ്യാൻ വയ്യ . അപ്പോൾ കല്യാണം കഴിഞ്ഞു ആദ്യമായ് അവിടെ പോകുന്നതാണ്. അങ്ങനെ ഇടമലയാർ ക്യാമ്പ് ഞാൻ പിരിച്ചു വിട്ടു.
ചേട്ടനും ചേച്ചിയും ചേച്ചിയുടെ അനിയൻ ഗോകുലും പിന്നെ ഞാനും കൂടി ഗോകുലിന്റെ കാറിനാണ് പോക്ക്.ഗോകുൽ തൃക്കാരിയൂർ എന്ന സ്ഥലത്താണ് താമസം. ചേട്ടൻ അടിവാട് ആണ്. രണ്ടും കോതമംഗലം ടൗണിനു അടുത്താണ്. എന്നോട് രാവിലെ ഒരു 11 ന് ഗോകുലിന്റെ വീട്ടിലേക്ക് പോരാൻ പറഞ്ഞു.പക്ഷെ കറക്റ്റ് 9 ന് വിനു വീട്ടിലേക്ക് വന്നു. അവന് ഫോൺ ആപ് വഴി ലോൺ എടുക്കാൻ ഉള്ള പരിപാടി നോക്കാൻ. ഒടുവിൽ ഞാൻ കുളിക്കാൻ ഇറങ്ങിയപ്പോൾ 11 ആയെന്ന് പറഞ്ഞാൽ മതിയല്ലോ.
ചെന്നപ്പോൾ അവരെല്ലാം എന്നെ നോക്കിയിരിക്കുകയാണ്. പക്ഷെ കണ്ണാപ്പി കുഴപ്പമില്ല എന്നപോലെ കണ്ണിറുക്കി. ഞങ്ങൾ ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും പല പല പേരുകളിൽ ആണ് വിളിക്കുന്നത്. പക്ഷെ ഇനി അങ്ങോട്ട് താരം ചേച്ചിയും ചേച്ചിയുടെ കണ്ണൂരും ആണ്.കല്യാണം മുതൽ തന്നെ പറയാൻ ഉണ്ട് കുറെ..
അവരുടെ കല്യാണം ഗുരുവായൂർ വച്ച് ആയിരുന്നു. അന്ന് പ്രോട്ടോകോൾ ഒക്കെ കാരണം ആകെ 5 പേർക്കാണ് ചെക്കന്റെ വീട്ടിൽ നിന്ന് അകത്തു കയറാൻ പാടൊള്ളു. ആ കൂട്ടത്തിൽ ഞാനും പോയി ഗുരുവായൂർ...2 ദിവസം ആയിരുന്നു ഞാനും കണ്ണാപ്പിയും ഉറങ്ങിയിട്ട്. കല്യാണത്തിന് കുറച്ചു ആളുകൾ ആണ് വരുന്നുള്ളു എങ്കിലും സകലപണിക്കും ഞങ്ങൾ ഓടി മടുത്തു.തലേന്ന് രാത്രി മുതൽ താലി കെട്ടാൻ പഠിച്ചു. അങ്ങനെ തന്നെ കെട്ടിയില്ലേൽ ജീവിതം കോഞ്ഞാട്ടയാകും എന്ന് ആണ് വയ്പ്പ്.കല്യാണദിവസം വെളുപ്പിന് 1 മണിക്ക് എണീറ്റ് മുണ്ടുടുക്കാൻ തുടങ്ങിയതാണ് പുള്ളി... ഉടുപ്പിക്കാൻ ഞാനും. ഒരാൾ പെണ്ണുകെട്ടുന്നതിനു ചില്ലറ പാടൊന്നും പെട്ടാൽ പോരാ എന്ന് അന്ന് ഞാനും മനസ്സിലാക്കി. എങ്ങനെയോ അവസാനം ശരിയായി.
ഗുരുവായൂർ മുന്നേ തന്നെ 2 തവണ പോയിട്ടുണ്ട്. പക്ഷെ ക്യു നിൽക്കാൻ വയ്യാത്തതുകൊണ്ട് നൈസ് ആയിട്ട് ജീപ്പിൽ കിടന്നുറങ്ങി, തൊഴുതില്ല... ലാസ്റ്റ് പോയപ്പോൾ ഒരു മണിക്കൂർ നിന്നിട്ടാണ് ഉറങ്ങാൻ പോയത്. കൃഷ്ണന് എന്റെ അവസ്ഥ നല്ലപോലെ മനസ്സിലാവും... പക്ഷെ അത് ചെറുപ്പത്തിൽ ആയിരുന്നു എങ്കിലും ഈ തവണയും കെട്ട് കാണാൻ പോകാതെ വണ്ടിയിൽ കിടന്നുറങ്ങി. ചേച്ചിയും ഞാനും നേരിട്ട് കാണുന്നത് ആ സീനിൽ ആണ്. കെട്ട് കാണാൻ വരാതെ ചേട്ടന്റെ കല്യാണത്തിന് ഉറങ്ങിയ മുതൽ...അന്ന് കണ്ണാപ്പിയുടെ അമ്മ,അതായതു എന്റെ വല്യമ്മ വീട്ടിൽ വന്നപ്പോൾ കളിയാക്കി ഒരു പരുവം ആക്കി എന്നെ.
അന്ന് അധികം സംസാരിക്കാൻ ചേച്ചി കൂടിയില്ല. വണ്ടിയിൽ ഞാനും ഉണ്ടായിരുന്നു വീട്ടിലേക്ക് വരാൻ. അതുപിന്നെ കല്യാണപെണ്ണ് അധികം സംസാരിക്കാതെ, ഭക്ഷണം കഴിക്കാതെ കുലീനയായി ഇരിക്കണം എന്നാണല്ലോ ഇവിടത്തെ നാട്ടുനടപ്പ്(ഉപ്പിലിട്ടു വയ്ക്കേണ്ട ഒരു സാധനം ആണത് എന്നാണ് എന്റെ ഒരിത് ).
പക്ഷെ ചേച്ചിയും ഉറക്കം പോയി വിശന്നിരിപ്പായിരുന്നു. തലേന്ന് ഉച്ചയ്ക്ക് 2 ന് കണ്ണൂർ നിന്ന് ഗുരുവായൂർ വന്നു റൂം എടുത്തു.ആ രാത്രി 11 ന് കിടന്നിട്ട് വെളുപ്പിന് 2 ന് എണീറ്റ് സ്വയം മേക്കപ്പ് ചെയ്തു ആണ് കല്യാണത്തിന് വന്നത്. കൂടെ ഒരു കൂട്ടുകാരി പോലും ഇല്ലായിരുന്നു. അതുകൊണ്ട് ഫുഡ് കഴിഞ്ഞപ്പോൾ ആണ് ആള് ആക്റ്റീവ് ആയത് അന്ന്.പിന്നെ ഇന്നേവരെ ആക്റ്റീവ് അല്ലാതെ ഇരുന്നിട്ടില്ല എന്നുവേണം പറയാൻ.
എല്ലാവരും ചിഞ്ചു എന്നാണ് വീട്ടിൽ വിളിക്കുന്നത്. പേര് രചന എന്നാണ്. ആളൊരു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ആണ്. വളരെ സിമ്പിൾ ആണ്, അതുപോലെ പവർഫുള്ളും.എല്ലാവരോടും നല്ല കൂട്ടാവും. എന്നാൽ ഏഷണികളെയും നെഗറ്റീവ് ടീംസ് നെയും പെട്ടന്ന് ഡീറ്റെക്ട് ചെയ്തു റിമൂവ് ആകുന്ന ഒരു ആന്റിവൈറസ് ആണെന്നും പറയാം. Dual mode ഉള്ള ഒരു പേഴ്സണാലിറ്റി ആണ്. ഒന്ന് ഡുണ്ടുമോൾ Lkg, രണ്ടാമത്തെ ഡുണ്ടുമോൾ ips... LKG mode ആണ് സ്ഥായി ഭാവം... (പക്ഷെ റിമി ടോമി അല്ലാട്ടോ )രണ്ടാമത്തെ mode സിറ്റുവേഷൻ അനുസരിച്ചു ആക്റ്റീവ് ആകും. കണ്ണാപ്പി ഒരു കൂൾ mind ആണ്. സരസമായി സംസാരിക്കും... എപ്പോളും chill ആണ്.
വീട്ടിൽ വന്നപ്പോൾ രാവിലെ തന്നെ എണീറ്റ് മുറ്റം അടിക്കാൻ പോകുക, അമ്മയുടെ കൂടെ അടുക്കളയിലെ പണികൾ ചെയ്യുക ഇങ്ങനെ ഒരു പുതുമണവാട്ടിയും ചെയ്യാത്ത കാര്യങ്ങൾ ഒക്കെയാണ് ആള് ചെയ്തത്.ഒന്നും ഷോ അല്ല, എങ്ങനെയാണോ അങ്ങനെ തന്നെയാണ് പെരുമാറുന്നത്. ഇഷ്ട്ടമായില്ലെങ്കിൽ ഇഷ്ട്ടമായില്ല എന്ന് തുറന്നു പറയും.എന്റെ അമ്മയുടെ ചേച്ചിയുടെ മകനും ഭാര്യയും ആണ് സത്യത്തിൽ, പക്ഷെ മകളും മകളുടെ ഭർത്താവും എന്നപോലെ ആണ് കാണുന്നവർക്ക് തോന്നുക. അതുപോലെ അമ്മയും ആയിട്ട് കൂട്ടായി.
പക്ഷെ അതെനിക്ക് അത്ര പിടിച്ചില്ല. കൂട്ടുകൂടി കഴിഞ്ഞപ്പോൾ അമ്മ ഞാൻ ഒരു മടിയൻ ആണെന്ന് പറഞ്ഞു കൊടുത്തു, വീട്ടിൽ ഇരിക്കാതെ കറങ്ങി നടപ്പാണെന്നും ഇവൻ സന്യസിക്കാൻ പോകും എന്നൊക്കെ പറഞ്ഞു എന്നെ അങ്ങ് കൊന്നുകളഞ്ഞു.
"ആഹാ... നീ പണി എടുക്കില്ല അല്ലേടാ...പോയി എനിക്കും ചേട്ടനും ഒരു നാരങ്ങ വെള്ളം ഇട്ട് കൊണ്ടുവാ..."
അതും പറഞ്ഞു എന്നെ പിടിച്ചു വലിച്ചു അടുക്കളയിൽ കൊണ്ടുപോയി നാരങ്ങ പിഴിയിച്ചു... വെള്ളം റെഡി ആക്കി എല്ലാവരും കുടിച്ചു. ഒടുവിൽ പത്രങ്ങളും കഴുകി വയ്പ്പിച്ചു. (ചോറുണ്ട പാത്രം പോയിട്ട് ഉണ്ട കൈ കഴുകാൻ വരെ രണ്ടു വട്ടം ആലോചിക്കുന്ന എന്നെക്കൊണ്ടാ...)
കണ്ണാപ്പി എന്നെ ദയനീയതയോടെ നോക്കി... ഞാൻ തിരിച്ചു നോക്കി, വിളിച്ചു..
"സൈമാ..."
'സോമാ... '
ഇടയ്ക്ക് സൈമനും സോമനും ആണ് ഞങ്ങൾ, ഇടയ്ക്ക് അയ്യപ്പനും ശങ്കരനും.
ഇത്രേം ഒക്കെ ചെയ്തിട്ട് ചേച്ചിയുടെ വക ഒരുപദേശവും...
"ഇപ്പോൾ മുതൽ ശീലിച്ചാൽ നിനക്ക് കൊള്ളാം, അല്ലേൽ വരുന്നവൾ നിന്നെ തട്ടും "
ഇങ്ങനാണേൽ കൊന്നാലും കെട്ടാൻ പോണില്ല.( ഞാൻ സമത്വത്തിന്റെ ആളാ)
പക്ഷെ സൈമൺ പെട്ടല്ലോ എന്നോർത്ത് ഞാൻ ഒരുപാട് സന്തോഷിച്ചു. അത് കണ്ടിട്ടാവണം നൈസ് ആയിട്ട് അമ്മയോട് ഒരു ചോദ്യം.
"ഇനി അടുത്തത് ഇവന്റെ കല്യാണം ആണല്ലോ..."
ഞാൻ കണ്ണ് മിഴിച്ചു കണ്ണാപ്പിയെ നോക്കി.'വിടില്ല ഞാൻ 'എന്നപോലെ എന്നെ നോക്കി ചിരിച്ചു കാണിച്ചു.18 വയസ്സ് കഴിഞ്ഞപ്പോൾ തന്നെ ലൈസൻസ് എടുക്കാനും പാസ്പോർട്ട് എടുക്കാനും വേണ്ടി സംസാരിച്ചപ്പോൾ അല്ലാതെ എന്റെ വീട്ടുകാർക്ക് ഞാൻ ഒരു പുരുഷു ആയെന്ന് ചിന്തിക്കാൻ ഉള്ള ഇടവരുത്തിയിട്ടില്ല. രണ്ട് മൂന്ന് തവണ വീട്ടിൽ വന്നപ്പോൾ ഇത് പറഞ്ഞു പറഞ്ഞു ഇപ്പോൾ അമ്മ ഇടയ്ക്ക് വന്നു ആ വക സംസാരവും തുടങ്ങി... (ആരുടേയും അവസ്ഥകളെ നോക്കി കളിയാക്കണോ ചിരിക്കാനോ പോകരുത്... പ്രത്യേകിച്ച് തലയ്ക്കു മൂത്തവരുടെ ).
വീട്ടിൽ വരുമ്പോൾ ഒക്കെ ചേച്ചി എവിടേക്കെങ്കിലും പോകാം എന്ന് പറഞ്ഞു ഒച്ചയിടും. പക്ഷെ കണ്ണാപ്പി മിണ്ടില്ല... എങ്ങോട്ടും കൊണ്ടുപോകില്ല. ഞാനും കുറെ എരികേറ്റി നോക്കി. പക്ഷെ എങ്ങോട്ടും പോകാൻ കഴിഞ്ഞില്ല. കോവിഡ് കാരണം കല്യാണം കഴിഞ്ഞു അവർ ബന്ധുവീടുകളിൽ മാത്രമേ പോയിട്ടുള്ളു. ഒടുവിൽ എന്റെ വീടിന്റെ അടുത്തുള്ള കൊളക്കുന്ന ക്ഷേത്രം പോകാം എന്ന് ഞാനും പറഞ്ഞു. കാടിന്റെ അകത്താണ്. അതിനു വരെ കണ്ണാപ്പി മടി പറഞ്ഞു. ചേച്ചിക്ക് ദേഷ്യം ആയി...
"ഡാ... നിനക്ക് കാർ ഓടിക്കാൻ അറിയാമോ?"
'ഇല്ല ചേച്ചി...'
"പോടാ മെനകെട്ടവനെ... വണ്ടി ഓടിക്കാൻ അറിയാതെ നീയൊക്കെ എന്ത് ട്രിപ്പ് ആട പോകുന്നത് "
'അതുപിന്നെ... ഞാൻ വണ്ടി ഇല്ലേലും പോകും. ലക്ഷ്യം അല്ലെ പ്രധാനം...'
"നീയൊക്കെ കെട്ടുന്ന പെണ്ണ് ലോകം കറങ്ങും... ഈ മനുഷ്യൻ..."
സത്യത്തിൽ അടുത്തിരുന്നു ചിരിച്ചുകൊണ്ട് ഇത് കേൾക്കുന്ന സൈമൺ ദുബായിൽ ആയിരിക്കുമ്പോൾ വിയറ്റ്നാം ട്രിപ്പ് പോയ മുതൽ ആണ്. (പെണ്ണ് കെട്ടിയാൽ ഒതുങ്ങിപോകും എന്ന് പലരും പറയുന്നത് ഇനി സത്യം ആകുമോ... ഏയ്യ്... )
തുടരും...
Bạn đang đọc truyện trên: Truyen247.Pro