കണ്ണൂർ കോട്ടയിലേക്ക്
അങ്ങനെ പാസ്സ് എടുത്തു അകത്തു കയറി. ആ കോട്ട മൊത്തം ചെങ്കല്ലിൽ ആണ് പണിതിരിക്കുന്നത്.
"ചെങ്കല്ല് വെറുതെ കിട്ടും എന്ന് പറഞ്ഞു ഇത്രേം അഹങ്കാരം പാടില്ല..."കണ്ണാപ്പി അത് പറഞ്ഞു എന്നെ നോക്കി...
സത്യം... ഇത്രേം കല്ല് അവർക്ക് എവിടുന്ന് കിട്ടിയോ ആവോ. കോട്ടയ്ക്ക് ഒരു തെങ്ങിന്റെ പൊക്കം ഉണ്ട്. നാലു സൈഡിലേക്കും പീരങ്കികൾ വച്ചിട്ടുണ്ട്. കയറാനുള്ള കവാടം തന്നെ heavy ആണ്. അത് തടിയും ഇരുമ്പും വച്ചാണ് പണിതിട്ടുള്ളത്. കോട്ടയ്ക്ക് അകത്തു ജയിലുകളും കുതിരയെ കെട്ടാനുള്ള അറകളും ഒരു പള്ളിയും ഒരു വലിയ തൂക്കുമരവും കുറെ മരങ്ങളും അങ്ങനെ സകല സന്നഹങ്ങളും ഉണ്ട്. അവിടെ 6 ന് അടയ്ക്കും. ഞങ്ങൾ എത്തിയപ്പോൾ 5 കഴിഞ്ഞു. സത്യത്തിൽ അവിടെ സമയം തികഞ്ഞില്ല എന്നത് എന്നെയും കണ്ണാപ്പിയെയും ഒരേപോലെ സങ്കടപ്പെടുത്തി എന്നുവേണം പറയാൻ.മുൻപിൽ വലിയ ബോർഡിൽ കോട്ടയുടെ ചരിത്രം എഴുതിയിട്ടുണ്ട്. കണ്ണാപ്പിയും ഗോകുലും അത് ഫോട്ടോ എടുത്തു, പിന്നീട് വായിക്കാൻ.
കോട്ടയ്ക്ക് അകത്തുള്ള മരങ്ങൾ കണ്ടാൽ ഏതോ ഫോറിൻ മരങ്ങളുടെ ലുക്ക് ആണ്. നല്ല പ്രായം ഉണ്ട് എല്ലാത്തിനും. അപ്പുപ്പൻ മരങ്ങൾ. നേർത്ത നൂലുപോലെ ഉള്ള ഇലകൾ ആണ്. പേരൊന്നും പിടിയില്ല, കിടു ആണ്, അത്രതന്നെ... കോട്ടയുടെ ഒരു സൈഡ് കടൽ ആണ്. നല്ല ഒരു sunset വരുന്നുണ്ട്.
അവിടെ പോയി കുറച്ചു pics എടുത്തു. വലിയ കല്ലുകൾ ഇട്ടാണ് കോട്ടയും കടലും തമ്മിൽ വേർതിരിക്കുന്നത്. നല്ല സ്ഥലം ആണ്. പക്ഷെ കുറെ ശുനകന്റെ മക്കൾ ബിയർ ബോട്ടിൽ പൊട്ടിച്ചു ഇട്ടിട്ടുണ്ട് ചുറ്റും. ഒത്തിരി പേര് കുട്ടികളെ കൂട്ടി ഫാമിലി ആയി വന്നിരിക്കുന്ന സ്ഥലം ആണ്. (മലയാളി പൊളിയല്ലേടാ...)
ഒരു മരത്തിന്റെ മുകളിലേക്ക് കുറച്ചു നടന്നു കയറാം. ചേച്ചി അവിടെ കയറി ഇരുന്നു എന്നെയും ഗോകുലിനെയും കൊണ്ട് ഫോട്ടോ എടുപ്പിച്ചു. ഞാനും അതിനു മുകളിൽ കയറി സൂര്യന്റെ ഒരു pic എടുത്തു. ഇതിന്റെ ഇടയ്ക്ക് ഗോകുൽ കണ്ണാപ്പിയുമായി ചേർന്ന് ചില കരാറുകൾ ഒപ്പിട്ടു. എന്റെ തല്ലിപ്പൊളി pic എടുക്കാൻ ആണ് പ്ലാൻ. എന്തായാലും ഫാമിലി ഗ്രൂപ്പിൽ അവർക്കിട്ട് പണി കൊടുക്കും ഞാൻ. അപ്പോൾ എനിക്കും താങ്ങാൻ ഉള്ള പണിയാണ്. ആദ്യത്തെ pic കോട്ടയിൽ നിന്ന് കിട്ടി.
കടലിൽ നിന്ന് കോട്ടയിലേക്ക് കപ്പൽ കയറാൻ പാകത്തിന് ഒരു കപ്പൽ ചാൽ പണിതിട്ടുണ്ട്.അതിനു 3 വരി പാതയുടെ വീതി ഉണ്ടാകും. അതിനു സൈഡിൽ ഒരാൾ കിടന്നുറങ്ങുന്നുണ്ട്. എങ്ങാനും തിരിഞ്ഞു കിടക്കുമ്പോൾ വീണാൽ പറക്കും തളികയിൽ സലീമേട്ടൻ ബസിൽ നിന്ന് വീണപോലെ ആകും എന്ന് പറഞ്ഞു കണ്ണാപ്പി കൌണ്ടർ അടിച്ചു. നല്ല താഴ്ച്ച ഉണ്ട് അതിനു. അവിടെ നിന്ന് ചെന്നത് ജയിൽ കാണാൻ ആണ്.
കുറെ ഉണ്ട്, നിരന്നു കിടക്കുകയാണ് അറകൾ. ഭയങ്കര വീതിയുള്ള ഭിത്തിയാണ്. അങ്ങനൊന്നും തുരക്കൻ പറ്റില്ല. അടുത്തായി കുതിരയെ പൂട്ടുന്ന അറകൾ ഉണ്ട്. അവിടെ നിന്ന് കുറച്ചു ഫോട്ടോ എടുത്തു.അതിന് മുകളിൽ ആയാണ് തൂക്കുമരം. ഉയരം കണ്ടാൽ ഇടിവെട്ട് തടയാൻ ഉള്ള ടവർ ആണെന്ന് തോന്നും. മരം ആണ് മൊത്തം. ഇത്രയും കാലം ആയിട്ടും. അതിനു ഒത്തിരി നാശം വന്നിട്ടില്ല.
അതിനു അടുത്തുള്ള പീരങ്കിയുടെ പുറകിൽ ഇരുന്നു ഉന്നം പിടിക്കുന്ന കണ്ണാപ്പിയുടെയും ചേച്ചിയുടെയും അടിപൊളി ഫോട്ടോ എടുത്തു. പിന്നെ ഞാനും ഗോകുലും sunset പിടിക്കാൻ പോയി.
ഒടുവിൽ താഴെ നിന്ന് സൈറൺ മുഴങ്ങി. സമയം ആയി. മനസ്സില്ല മനസ്സോടെ അവിടെ നിന്ന് ഇറങ്ങി.
അടുത്തത് പയ്യാമ്പലം ബീച് ആണ്. ശെരിക്കും സൂര്യൻ മറഞ്ഞു തുടങ്ങി. ആകാശം പല പല നിറങ്ങളിൽ തിളങ്ങി.
ഞങ്ങൾ കാൽ നനച്ചു സൈഡിലൂടെ നടന്നു. ആ കുറച്ചു സമയങ്ങളിൽ ചേച്ചിയും കണ്ണാപ്പിയും റൊമാന്റിക് ആയി എന്ന് തോന്നി. തിരകൾ വരുമ്പോൾ, അത് കാലിൽ അടിക്കുമ്പോൾ നല്ല രസം ആണ്. വെള്ളം തിരിച്ചിറങ്ങുമ്പോൾ കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു ഒരു കുഴി പോലെ ആകും. അത് ആസ്വദിച്ചു കുറച്ചു സമയം നിന്നു. പിന്നെ ഫോട്ടോ എടുക്കൽ ആയിരുന്നു എന്റെയും ഗോകുലിന്റെയും പണി.
ഈ ബീച്ചിൽ ഇറങ്ങുന്നതിനു മുൻപായി AKG പോലുള്ള ഒരുപാടു സഖാക്കന്മാരുടെ സ്മാരകങ്ങൾ കാണാം. അവിടെ നിന്നിറങ്ങിയപ്പോൾ ഇരുട്ടിയിരുന്നു.അടുത്തുള്ള കടയിൽ നിന്ന് ഞങ്ങൾ ബജി വാങ്ങി കഴിച്ചു. കൂടാതെ ടൗണിൽ ഉള്ള ജ്യൂസ് കടയിൽ നിന്നു ഒരു കോക്ക്റ്റൈൽ വാങ്ങി തന്നു. Thick ആയിട്ട് ഉള്ള ഷേക്ക് പോലെ ക്യാരറ്റ്, പപ്പായ, നട്സ്, ബദാം പിന്നെ വേറെന്തൊക്കെയോ പഴങ്ങൾ പാല് ചേർത്തു അടിച്ചെടുത്തതാണ്. ഒത്തിരി ഇഷ്ട്ടമായി. പിന്നെ കല്ലുമ്മക്കാ ഫ്രൈ കൂടി വാങ്ങി. അത് ഞാൻ ആദ്യം ആയാണ് കഴിക്കുന്നത്.
വീടെത്തി എല്ലാവരും കുളിച്ചു കഴിക്കാൻ ഇരുന്നു. ഇപ്പോളും ചിക്കൻ അവിടെ ഇരിക്കുന്നുണ്ട്. ഇനി എന്നെ രക്ഷിക്കാൻ ചമ്മന്തിയുമില്ല. അതുകൊണ്ട് ഞാനും കഴിച്ചില്ല.ഊണ് കഴിഞ്ഞു ഞാനും കണ്ണാപ്പിയും കൂടെ റബിയേട്ടന്റെ ബൈക്കിൽ ഒരു ചെറിയ night ride പോയി. വെറുതെ ഒന്ന് ചുറ്റിക്കറങ്ങി വീടെത്തി.
രണ്ടു കോളുകൾ എന്നെ വല്ലാതെ ഡിസ്റ്റർബ് ആക്കി. ഒന്ന് ശ്രീക്കുട്ടന്റെ... അവൻ നാളെ തൊടുപുഴ പോകുന്നുണ്ട്, എന്നെക്കൂടെ കൊണ്ടുപോകാൻ വിളിച്ചതാണ്. ആളൊരു ഭാവി ഡയറക്ടർ ആണ്. ഇപ്പോൾ ഷോർട് ഫിലിംസ് ആണ് ചെയ്യുന്നത്. ഒരടിപൊളി horror ഫിലിം ചെയ്യാൻ ഉള്ള spot നോക്കാൻ ഇറങ്ങുന്നതാണ്. അത് മിസ്സ് ആയി. രണ്ടാമത്തെ അന്ന് ക്ണാച്ചേരി കാണാൻ വന്ന വിഷ്ണു ആണ്. അവൻ കോട്ടപ്പാറ അമ്പലത്തിൽ പോകാൻ വേണ്ടി വിളിച്ചതാണ് കക്ഷിക്ക് വഴി അറിയില്ല. ആ ഞായർ കഴിഞ്ഞാൽ മണ്ഡലകാലം അവസാനിക്കുന്ന ദിവസം ആണ് തുറക്കുക. അല്ലാതെ കയറാൻ പറ്റും. പക്ഷെ അവൻ തൊഴാൻ വരുന്നതാണ്. അതും കഴിഞ്ഞു ചുമ്മാ ഇരുന്നപ്പോൾ ഒരു ഉൾവിളി വന്നു, ഇന്ന് അക്ഷയ്ടെ ബർത്ത് ഡേ ആണ്. സമയം 10.30ആയി. ഒരു തവണയും മറന്നിട്ടില്ല. കണ്ണൂർ വന്നതിനു ശേഷം സോഷ്യൽ മീഡിയ ഉപയോഗം തീരെ ഇല്ല. ഫോൺ എടുത്തു ഇരിക്കുന്നത് കണ്ടാൽ ചേച്ചി ഓടിക്കും.വിഷ് ചെയ്യാൻ വേണ്ടി അവനെ വിളിച്ചു...
"ഹാപ്പി birthday too you ആശാനേ..."
പാവം കിടന്നു ഉറക്കം പിടിച്ചപ്പോൾ ആണ് എന്റെ വിളി. ഈ ഒരു കാര്യം ആയതുകൊണ്ട് തെറി കേട്ടില്ല. ശേ... എന്തൊരു അവസ്ഥ. ഉറക്കം പോയതുകൊണ്ട് അവൻ കുറച്ചു സംസാരിച്ചിട്ടാണ് വച്ചത്. പോകുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നു അവനോട്. ആ ക്ഷീണം തീർക്കാൻ പാതിരാത്രി അവന്റെ pic ഇട്ട് സ്റ്റാറ്റസ് കൊടുത്തു. (പിറ്റേന്ന് അത് കണ്ടപ്പോൾ ഇന്നലെ ഉറക്കം കളഞ്ഞ കാര്യം വീണ്ടും ഓർത്ത് അവൻ കലിപ്പ് മെസ്സേജ് ഇട്ടു... പുല്ല്...)
പിറ്റേന്ന് എണീറ്റ് രാവിലെ 5 മണിക്ക് പോയാലാണ് 7 ന് കുടുംബക്ഷേത്രത്തിൽ എത്താൻ പറ്റു.കാടിന്റെ അകത്തുള്ള ക്ഷേത്രം ആണ്. അതുപോലെ അതിനു തൊട്ടടുത്തായി 1000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം ഉണ്ട്. അതിപ്പോൾ archeological ഡിപ്പാർട്മെന്റിന്റെ കയ്യിൽ ആണ്.രാവിലെ 4 ന് മുതൽ എണീറ്റ് ഓരോരുത്തരും കുളിച്ചാലാണ് 5 ന് ഇറങ്ങാൻ പറ്റുക. എന്നെ 4ന് വിളിക്കാൻ പറഞ്ഞു കിടന്നു. എന്നാലേ ലാസ്റ്റ് എങ്കിലും കുളിക്കാൻ പറ്റു.
പക്ഷെ ഞാൻ അന്ന് 3.50 ന് എങ്ങനെയോ കണ്ണ് തുറന്നു. സമയം ആയില്ല എന്ന് കരുതി കണ്ണടയ്ക്കാൻ പോയപ്പോൾ ചേച്ചിയുടെ വിളി വന്നു. ഞാൻ വിളി കേട്ടു, എണീറ്റ് താഴെ പോയി. ആദ്യം തന്നെ കുളിച്ചു വന്നു. അപ്പോൾ ആണ് അടുത്ത ടാസ്ക്... മുണ്ടുടുത്തു അല്ലാതെ അമ്പലത്തിൽ പോകാൻ പറ്റില്ല...കാടിന്റെ നടുക്കുള്ള ക്ഷേത്രം ഓർത്തു മാത്രം ഞാൻ എങ്ങനെയോ അത് ചുറ്റി ഉടുത്തു. അന്ന് കല്യാണത്തിന് കണ്ണാപ്പിയുടെ അവസ്ഥ ഓർത്തുപോയി. അമ്മയും കുടുംബക്ഷേത്രത്തിൽ തൊഴാൻ വരുന്നുണ്ട്. ഞാൻ റബിൻ ചേട്ടന്റെ കൂടെ ബൈക്കിൽ കയറി. കാറിൽ ഇരിക്കുമ്പോൾ ഒരു സൈഡ് കാഴ്ച നഷ്ട്ടമാകും എന്നതുകൊണ്ട് മാത്രം ആണ് ആ തണുപ്പത്തു അങ്ങനൊരു അക്രമം കാണിച്ചത്. വിറച്ചു തുള്ളി ആണ് അവിടെ എത്തിയത്. അവിടെ നിന്ന് കുറെ കൂടെ പോയാൽ ബാഹുബലി 2 സിനിമയിൽ ദേവസേനയുടെ intro പിടിച്ച സ്ഥലം കാണാം. പക്ഷെ പെർമിഷൻ ഇല്ലാതെ പോകാൻ പറ്റില്ല.
എന്നാൽ ക്ണാച്ചേരി കണ്ട് കാടിന്റെ നടുവിലുള്ള അമ്പലം കാണാൻ പോയ ഞാൻ 4 മാവിന്റെയും 2 പ്ലാവിന്റെയും ഇടയിൽ നിൽക്കുന്ന ഒരു മതിൽകെട്ടാണ് കണ്ടത് ... തണുപ്പ് കാരണം മരവിച്ച കൈ തിരുമിക്കൊണ്ട് ഞാൻ ചുറ്റിലും കണ്ണോടിച്ചു. മരങ്ങൾ ഒക്കെ പഴക്കം ഉള്ളതാണ്. നാട്ടിൽ എത്തിയിട്ട് ചേച്ചിയെ ക്ണാച്ചേരി ഒന്ന് കാണിക്കണം. കുടുംബക്ഷേത്രത്തിൽ ദേവി ആണ് പ്രതിഷ്ട്ട. കണ്ണാപ്പിയും ചേച്ചിയും അമ്മയും റബിയേട്ടനും മുന്നിൽ തൊഴുതു നിൽക്കുമ്പോൾ ഞാനും ഗോകുലും പുറകിൽ നിൽക്കുകയാണ്. പെട്ടന്ന് പുറകിൽ നിന്ന് ഒരു ചിലങ്കയുടെ ശബ്ദം കേട്ടു. ചേച്ചിയും ചേട്ടനും തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ വല്ല വെളിച്ചപ്പാടും ആണെന്ന് തോന്നിപ്പോയി. പക്ഷെ അത് ഒരു പെൺകുട്ടിയുടെ കാലിലെ കൊലുസ് കിലുങ്ങിയതാണ്. കുറെ പെൺകുട്ടികൾ വന്നു അവിടെ. റബിയേട്ടൻ അവിടെ തന്നെയില്ലേ എന്ന് ഞാൻ ഉറപ്പ് വരുത്തി.
അവിടെ നിന്ന് അപ്പുറത്തുള്ള ശിവന്റെ അമ്പലത്തിൽ പോയി. അടുത്ത പണി... ഷർട്ട് ഊരാതെ അകത്തു കയറാൻ പാടില്ല. (ഞാൻ പണ്ടേ ഭയങ്കര ജിം ആണെന്നെ )ഫോട്ടോ എടുക്കാനും അനുവാദം ഇല്ല.അമ്മ എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി കഴിപ്പിച്ചു. എനിക്ക് ഇതൊക്കെ ചെയ്യാൻ മടി ആയതുകൊണ്ടാണ് ഞാൻ നേരത്തെ അമ്പലത്തിൽ പോക്ക് നിർത്തിയത് എന്ന് പറയാം. പിന്നെ പല ചിന്താഗതികൾ അത് സ്ഥിരമാക്കാൻ കാരണമായി. പക്ഷെ ദൈവം ഇല്ല എന്നുള്ള പക്ഷമല്ല. (സന്ധ്യക്ക് ഒരു മണിക്കൂർ കുത്തിയിരുന്ന് നാമം ചൊല്ലുന്ന പരിപാടി വയ്യാതായപ്പോൾ ആണ് ഞാൻ നിരീശ്വരവാദിയാണ് എന്ന് പറയേണ്ടി വന്നത് ).
അമ്പലത്തിന്റെ പണി തമിഴ് സ്റ്റൈലിൽ ആണ്. അവിടെയും ചെങ്കല്ലാണ് താരം. അമ്പലത്തിൽ കയറുമ്പോൾ ഉള്ള ചിട്ടകൾ മറന്നു തുടങ്ങിയിരുന്നു, അതുകൊണ്ട് ഞാൻ കണ്ണാപ്പിയെ ഫോളോ ചെയ്തു. ഓരോ ദേവനും പ്രദിക്ഷണം വയ്ക്കേണ്ട എണ്ണം ഒന്നും പിടിയില്ല.ഒടുവിൽ അവിടെ നിന്നിറങ്ങി. ചേച്ചി കിളി പോയപോലെ പുറത്തു ഇരിക്കുന്നുണ്ട്. വയ്യാത്ത പോലെ ഒരു ഫീൽ ആണ് തോന്നിയത്.
അമ്പലക്കുളത്തിൽ സൂര്യന്റെ റീഫ്ലക്ഷൻ കിട്ടുമോ എന്ന് നോക്കാൻ ഫോൺ എടുത്തു ക്യാമറ ഓൺ ആക്കി ഇരിക്കുന്ന എന്നെ നോക്കി റബിയേട്ടൻ കളിയാക്കി
"സൈക്കോ സൈമൺ പണി തുടങ്ങിയല്ലോ..."
എവിടെ പോയാലും ഒരു പേര് കിട്ടും. വാട്ട്പാടിൽ വന്നപ്പോൾ 2 പേര് കിട്ടി.
അവിടെ നിന്ന് അടുത്ത അമ്പലത്തിൽ പോയി. പെരളശ്ശേരി... അവിടെ കാണാൻ ഉള്ളത് നല്ല താഴ്ചയിൽ കെട്ടിയിട്ടുള്ള ഒരു കുളം ആണ്. ചെങ്കല്ല് വച്ചങ്ങു പൊതിഞ്ഞിരിക്കുകയാണ്. പക്ഷെ അത് പൂട്ടിയിട്ടിരിക്കുകയാണ്.
അമ്പലത്തിൽ കയറാൻ ക്യു നിൽക്കണം. ഞങ്ങൾ അടുത്ത അമ്പലത്തിൽ പോയി. അതിന്റെ പേരും സ്ഥലവും പിടിയില്ല. ഇനി അമ്പലത്തിൽ കേറാൻ വയ്യ. പക്ഷെ അവിടെ റബിയേട്ടന്റെ ചെണ്ട ആശാൻ ഉണ്ട്. കയറി ആളെ ഒന്ന് കണ്ടു, ചിരിച്ചു നേരെ കാറിൽ കയറി ഇരുന്നു.
വീടെത്തി എല്ലാവരും ഫുഡ് കഴിച്ചു. പൊറോട്ട പാഴ്‌സൽ വാങ്ങിയിരുന്നു. അന്നത്തെ അടുത്ത പണി വൈകീട്ട് അവിടെ റബിൻ ചേട്ടന്റെ കൂട്ടുകാർ വരും, അവർക്കുള്ള ഫുഡ് ഉണ്ടാക്കണം. ചിക്കനും ഫ്രൈഡ് റൈസും ആണ് പ്ലാൻ. പിന്നെ നാട്ടിൽ നിന്ന് ഇടിയിറച്ചി കൊണ്ടുവന്നിട്ടുണ്ട്. പോത്തിറച്ചി ഉണക്കി എടുത്ത സാധനം ആണ്. അത് കല്ലിൽ വച്ച് ഇടിച്ചു പഴകിയ തുണി പോലെ നൂലിഴകൾ ആക്കി വറുത്തെടുക്കും അപ്പോൾ ഇടിയിറച്ചി ആകും. പിന്നെ മുളകും ഉള്ളിയും ഒക്കെ ഇട്ട് വരട്ടും.
തുടരും...
Bạn đang đọc truyện trên: Truyen247.Pro