ഭാഗം-1
ലൈവ് സീരീസ് ചാലഞ്ച്...
ഔട്ട് ബ്രേക്ക് 1950...
ഭാഗം -1
2020 മാർച്ച് 21 രാവിലെ കോളിംങ്ങ് ബെൽ കേട്ടാണ് നാസിം ഉണർന്നത്! കണ്ണ് തിരുമ്മി ക്ലോക്കിൽ നോക്കി സമയം 7.00 മണി .... മടിയോടെ അയാൾ എഴുന്നേറ്റ് ആദ്യം ഫോണിന്റ സ്ക്രീൻ അൺ ലോക്ക് ചെയ്തതും ഒരു നോട്ട് തെളിഞ്ഞ് വന്നു.
"Good Morning നാച്ചിക്കാ...... പ്ലീസ്.... ദയവ് ചെയ്ത് എന്നെ ഉണർത്തരുത്... കോഫി ഫ്ലാസ്കിൽ ഉണ്ട്, ഇങ്ങളെ വാലറ്റ് ബെഡ് സൈഡ് ടേബിളിൽ വച്ചിട്ടുണ്ട്... ബാത്ത് ടവ്വൽ ഡ്രസ്സ് എല്ലാം ഡ്രസ്സിംങ്ങ് ടേബിളിന്റ സൈഡിലെ ഹാങ്ങറിൽ ഇട്ടിട്ടുണ്ട്, ബ്രേക്ക് ഫാസ്റ്റ് ടൈനിംങ്ങ് ടേബിളിൽ വെച്ചിട്ടുണ്ട്, പേപ്പറ് എടുക്കുമ്പോ കൂടെ പാലും കാണും. ഫ്രിഡ്ജിൽ വെച്ചേക്കണം!... പിന്നെ ഉച്ചയ്ക്ക് ഊണ് സ്വിഗ്ഗിന്ന് ഓഡർ ചെയ്യൂ..... കിച്ചണിൽ സാധനങ്ങൾ എല്ലാം തീർന്നു. നാളെ പോയി വാങ്ങാം.... വർക്ക് അറ്റ് ഹോം എന്ന് പറഞ്ഞ് യൂ ട്യൂബിൽ കയറി ഇരിക്കരുത്! ഇന്നും പാതിരാത്രി വരെ ലാപ്പ് കൊണ്ടിരുന്നാൽ ഞാൻ അത് തല്ലി പൊട്ടിക്കും പറഞ്ഞേക്കാം!..." അത് വായിച്ച് നാസിം ഒന്ന് പുഞ്ചിരിച്ചു... (പുച്ഛച്ചിരി: ഓ ഇന്നത്രേ ഉള്ളോ?)
ബ്രഷ് ചെയ്ത് കുളിയും കഴിഞ്ഞ് ഇടാൻ ടീഷർട്ട് എടുത്തു നാസിം ഒന്നു ശങ്കിച്ചു.... ഇതും നീലയാണോ? ഇവൾക്കീ കരിനീലയിൽ ആരേലും കൈവിഷം കൊടുത്തിട്ടുണ്ടോ എന്തോ? നാസിം ഡ്രസ്സിംങ്ങും കഴിഞ്ഞ് ഡോർ തുറന്ന് ന്യൂസ് പേപപ്പർ എടുത്തു. ഡോർ അടച്ച് സെറ്റിയിൽ ഇരുന്നു.... അപ്പോഴാണ് പാല് എടുത്തിട്ടില്ല എന്ന് നാസിം ഓർത്തത്! വീണ്ടും എഴുന്നേറ്റ് പോയി പാല് എടുത്ത് ഫ്രിഡ്ജിൽ വെച്ചു. ഇനി അതിനായിട്ടൊരു കലഹം വേണ്ട. നാസിം കിച്ചണിൽ പോയി ഫ്ലാസ്കിൽ നിന്ന് ചൂട് കോഫി കപ്പിലേക്ക് പകർന്ന് വീണ്ടും പേപ്പർ വായിക്കാൻ വന്ന് സെറ്റിയിൽ ഇരുന്നു. The Hindu, India Today, Times of India , മനോരമ, മാതൃഭൂമി അഞ്ച് പത്രം ഒരു വീട്ടില്! അത് കൂടാതെ ചില ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇതെല്ലാം കൂടെ വായിക്കാൻ ഈ ആമിക്കെവിടെ സമയം എന്നോർത്ത് നാസിം അൽഭുതപ്പെടാറുണ്ട്!..... അതൊക്കെപ്പോട്ടെ എന്നാലും രാവിലെ കാപ്പിക്കൊപ്പം മനോരമ വായിക്കുന്നത് നാസിമിനെന്നും ഒരു നൊസ്റ്റാൾജിയ തന്നെയാണ് ആവശ്യവാർത്തകൾ കൊടുത്തിട്ട് ബാക്കി എല്ലാം പരസ്യമാണല്ലോ? സിറ്റിയിൽ എവിടെ എന്ത് ഓഫർ ഉണ്ടെന്നറിയണമെങ്കിൽ മനോരമയിൽ നോക്കണം!
അങ്ങനെ മലയാള മനോരമയിലെ ഫ്രണ്ട് പേജിൽ നോക്കിയപ്പോൾ നാസിം ഞെട്ടി...........
ടെക്കിയായ മുഹമ്മദ് നാസിം എന്ന നാച്ചിക്ക ഫ്രീ ലാൻസർ ജെർണലിസ്റ്റും ബ്ലോഗറും വ്ളോഗറുമായ ഭാര്യ അസ്മിന യെ കുലുക്കി വിളിച്ചു.
''ആമി.... ആമി.... ഡീ..... എഴുന്നേറ്റേ.... നീ നാളെ എന്തോ പർചേസ് പറഞ്ഞില്ലേ?.... നാളെ പുറത്ത് പോകാനൊന്നും പറ്റില്ല! കട്ട സീനാട്ടാ.... ജനതാ കർഫ്യൂവോ? ഇതെന്താ?"
" പോയി ഗൂഗിൾ ചെയ്യ്! ശല്യം ചെയ്യാതെ പോ നാച്ചിക്കാ.... എനിക്ക് നല്ല ഉറക്കുണ്ട്..... ഇന്നലെ എന്റ വ്ളോഗ് എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്യുമ്പോഴെക്കും നാല് മണി കഴിഞ്ഞു...." ഒരു കോട്ട് വായോടെ അവൾ വീണ്ടും പുതപ്പിനടിയിലേക്ക് ഈളിയിട്ടു..
"ഗൂഗിൾ ചെയ്ത് നോക്കാൻ നീ പറഞ്ഞിട്ട് വേണോ? നിനക്കറിയോ എന്നെനിക്കറിയാൻ വേണ്ടി ചോദിച്ചതല്ലേ?......"നാസിം ഒരു നമ്പറിട്ടു..
"ഉവ്വുവ്വേ..... ഞാനിത് വിശ്വസിച്ചു! മനുഷ്യന്റ ഉറക്കം കളയാൻ ഓരോരോ കാര്യം കൊണ്ട് വന്നോളും" ആമി ഉറക്കച്ചവടോടെ പറഞ്ഞു... നാസിം അവൾക്കരികിൽ നിന്നങ്ങ് എഴുന്നേറ്റ് ഹാളിലേയ്ക്ക് പോയി! ഇപ്പോ അവൾ എഴുന്നേറ്റ് വരും നാസിം ഊഹിച്ചു.... ഊഹിച്ച പോലെ ആമി എഴുന്നേറ്റ് ഹാളിലേയ്ക്ക് വന്നു.....
" ആ പേപ്പർ ഇങ്ങെടുത്തേ....." അവൾ കോട്ടവായിട്ടു കൊണ്ട് ചോദിച്ചു.... നാസിം ഹിന്ദു എടുത്തവളുടെ കയ്യിൽ കൊടുത്തു.... "കർഫ്യൂ.... അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങൾ കൂട്ടംകൂടുന്നതും വീടുകളിൽ നിന്ന് പുറത്തിറക്കുന്നതും പൊതു ചടങ്ങുകൾ നടത്തുന്നതും നിയമപ്രകാരം തടയുന്നത്!.... ഇത് ഗവൺമെന്റ് നടത്തുമ്പോ കർഫ്യൂ.... ഒരു പാർട്ടി ഇല്ലീഗലായി നടത്തുമ്പോ ഹർത്താൽ!.... ഇത് ഒരു സൈക്കോളജിക്കൽ മൂവ് ആണ്..... തുടർന്നുള്ള ദിവസങ്ങളിൽ അഫക്റ്റഡ് ആയ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ചെയ്താൽ ജനങ്ങൾ എങ്ങിനെ സഹകരിക്കും എന്നറിയാനുള്ള ടെസ്റ്റ് ടോസ്!"
അവൾ കണ്ണും തിരുമ്മി കൊണ്ട് പറഞ്ഞൊപ്പിച്ചു........
"ലോക്ക് ഡൗൺ???" നാസിമിന്റ കണ്ണ് തള്ളി!....
"അതെ ലോക്ക് ഡൗൺ! രാജ്യാന്തര വിമാനത്താവളങ്ങൾ അടച്ചിടും..... സംസ്ഥാനങ്ങളുടെ അതിർത്തികൾ അടച്ചിടും....ഓരോരുത്തരുടെയും സഞ്ചാര സ്വാതന്ത്രം അവരവരുടെ വീടുകളുടെ അതിരുവരെ തളച്ചിടും.. ചുരുക്കത്തിൽ വീടിന്റ പുറത്തിറങ്ങാൻ പറ്റില്ല.... അല്ല നാച്ചിക്ക ഇത് കേട്ട് ടെൻഷൻ അടിക്കണ്ട.... ഇങ്ങളപ്പോലെ വർക്ക്ഹോളിക്കായ ചിലരെ ഇതൊന്നും ബാധിക്കില്ല!....വീട്ടിലാര് വിരുന്നു വന്നാലും കോഴിക്കല്ലേ കിടക്കപ്പൊറുതി ഇല്ലാത്തത്!.... അന്നന്ന് കൂലിക്ക് പണിയെടുക്കുന്ന പാവപ്പെട്ടവരും പലിശക്കെടുത്ത് വാടകകെട്ടിടത്തിൽ കച്ചവടം ചെയ്യുന്നവരും ഓട്ടോ കാരും ടാക്സി കാരും ബസ്സ് കാരും ഒക്കെയാണ് ബുദ്ധിമുട്ടാൻ പോകുന്നത്!.. ഈ ചെറുകിട വ്യവസായക്കാരൊക്കെ കെട്ടിപ്പൂട്ടി കടക്കെണീലുമാവും! പാവങ്ങൾ!" ഇതും പറഞ്ഞ് ആമി എഴുന്നേറ്റു..
"ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം!" അവൾ റൂമിലേക്ക് പോയി!
ബ്രഷ് ചെയ്ത് കൊണ്ടിരിക്കേ അവൾ ഓർത്തു. ഈ നാച്ചിക്ക എന്താണാവോ ഇങ്ങനെ? ഉണർത്തരുത് എന്ന് എപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടോ അന്നെല്ലാം ഉണർത്തീട്ടുണ്ട്.....
ആമി അവളുടെ പ്രഭാതകൃത്യങ്ങൾ എല്ലാം ചെയ്തു നേരെ കിച്ചണിലേക്ക്!..... എന്തിന് വേണ്ടിയായിരുന്നു താനീ ഉറക്കമിളച്ച് ഇത്രകഷ്ടപ്പെട്ടത്!! അവൾ നിസംഗതയോടെ ഫ്ലാസ്കിൽ നിന്ന് കോഫി മഗ്ഗിലേക്ക് പകർന്നു.....ഓർത്താൽ യാദൃശ്ചികതകളാണ് ജീവിതം! വിവാഹമേവേണ്ടന്ന് വെച്ച രണ്ട് പേർ അവരവരുടെ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹിതരാവുക പരസ്പരം പ്രണയംതോന്നുന്നത് വരെ സുഹൃത്തുക്കളായിരിക്കാൻ തീരുമാനിക്കുക....പക്ഷേ നാച്ചിക്കയുടെ പെരുമാറ്റം കണ്ടാൽ തോന്നും ആമി എന്ന ഞാൻ ഈ വീട്ടിൽ ഇല്ല എന്ന്..... വിവാഹം വേണ്ടന്ന് വെക്കാൻ ആമിക്കുള്ള കാരണം ചില വേവലാതികൾ ആയിരുന്നു... വിവാഹം കഴിഞ്ഞ് മറ്റൊരിടത്തേക്കു പോയാൽ ബാപ്പി ഒറ്റപ്പെടുമോ എന്നഭയം!..... നാച്ചിക്കയാണെങ്കിലോ ഇനി ഒരു കല്യാണം വേണ്ടന്ന് വെച്ചതിന്റെ പിന്നിൽ ഇമ്മിണി ബല്യ ഒരു തേപ്പ് കഥയുണ്ട്!... ചിന്തകൾ മനസ്സ് കവിഞ്ഞൊഴുകിയ പോലെ കോഫി മഗ്ഗ് തുളുമ്പി കാലിൽ ചൂടു കോഫി വീണപ്പോഴാണ് ആമി ചിന്തകൾക്ക് വിരാമമിട്ടത്! "ആഹ്!....'' അവൾ മെല്ലെ കുമ്പിട്ട് കാലിൽ വീണ കോഫി ഒരു പഴയ തുണിയെടുത്ത് തുടച്ചു....... ബാപ്പിയുണ്ടായിരുന്നെങ്കിൽ ഇപ്പോ ഓടി വന്നേനെ...... ആ ഓപൺ കിച്ചണിൽ നിന്ന് അവൾ നാസിമിനെ എത്തിനോക്കി!....നാസിം പേപ്പർ മടക്കിയിട്ട് ലാപ്ടോപ്പിലേയ്ക്ക് കൂപ്പുകുത്തി!..... ഓ! ഇനി നാവിന് പൂട്ടും താക്കോലുമിട്ടു! ഇനി മൊഴി മുത്തു പൊഴിയില്ല!...... പേപ്പർ മറിക്കുന്ന ശബ്ദം പോലും ചിലപ്പോഴൊക്കെ അരോചകമെന്ന് നാച്ചിക്കപറയാറുണ്ട്!.......അവൾ കോഫി മഗ് ഡൈനിങ്ങ് ടേബിളിൽ വെച്ചിട്ട് പേപ്പറുകൾ നാസിമിനരികിൽ നിന്ന് പെറുക്കിയെടുത്തു ഡൈനിങ്ങ് ടേബിളിരുന്ന് ഒരു മാർക്കർ പേനയെടുത്ത് വാർത്തകൾ വിശകലനം ചെയ്യാൻ തുടങ്ങി!... ജോലി രാജിവെച്ചു എന്ന് വെച്ച് പഠിച്ച പണി മറക്കരുതല്ലോ?.....
നാസിം ഏറുകണ്ണിട്ടവളെ നോക്കി!..... കാര്യം വളരെ സൗഹാർദ്ദ മനോഭാവം ആണെങ്കിലും അവൾ ഒരിക്കലും തന്നോടൊപ്പം സന്തോഷവതിയല്ല... എന്ന തിരിച്ചറിവ് നാസിമിനുണ്ട്!... പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും ആമിയെ തനിക്കുൾക്കൊള്ളാനായിട്ടില്ല!... പലപ്പോഴും അതിനൊരു കാരണം കണ്ടെത്താനായിട്ടില്ല അയാൾക്ക്.... ആമിയും താനും ഈ ഭൂമിയിലെ രണ്ട് ധ്രുവങ്ങളാണെന്ന് നാസിമിന് തോന്നി....... മണിക്കൂറുകൾ മെല്ലെ കടന്നു പോയി.....
പെട്ടന്നാണ് ആമി ഹോളിലേയ്ക്ക് കടന്ന് വന്നത് അവൾ റിമോട്ട് എടുത്തതും നാസിം മുഖമുയർത്തി നോക്കി!... " can i?" അവൾ ചോദിച്ചു... പക്ഷേ അയാൾ അവളെ ഞെറ്റിചുളിച്ച് നോക്കുക മാത്രം ചെയ്തു.... '' its ok..... i will Use my Mobail... Sorry to disturb!......" അവൾ എഴുന്നേറ്റ് പോയി റൂമിൽ ബാഗിൽ എന്തോ തിരയുന്നത് നാസിം കണ്ടു..... ഇവൾക്കിതെന്തു പറ്റി?...... നാസിം അസ്വസ്ഥനായി!
അയാൾ ലാപ് ടോപ്പ് മടക്കി വെച്ച് റൂമിൽ എന്തോ തിരയുന്നത് എന്നന്വേഷിച്ചു.....
"ഓ! അതോ? എന്റ കുറച്ച് കാർഡ്സ് ഉണ്ടായിരുന്നു! അത് ഞാൻ എവിടെ വെച്ചു എന്ന് നോക്കീതാ! ഇപ്പോ പുറത്തേക്കൊന്നും പോവാത്ത കൊണ്ട് വല്യ യൂസ് ഒന്നുമില്ലല്ലോ?....."
"എന്തിനാ ഇപ്പോ കാർഡ്?"
"Data Pack was expaired.......i need to recharge it...." അവൾ തിരച്ചിലിനിടയിൽ പറഞ്ഞു....
''You can use my card na?"
"No Thanks i got it !" അവൾ കാർഡ് കാണിച്ചു!...... ധൃതിയിൽ ഫോൺ ചാർജ് ചെയ്ത് CNBC യുടെ യൂട്യൂമ്പ് ചാനലിലേയ്ക്ക് ഒറ്റച്ചാട്ടം!!!!....
സാധാരണ സംസാരം അത്ര മാത്രം നിർത്തി വീണ്ടും ജോലിത്തിരക്കിലേക്ക് പോകുന്ന നാസിം പതിവില്ലാതെ അവളെത്തന്നെ നോക്കി അവിടെ നിൽക്കുന്നത് കണ്ട് അവൾ ചോദിച്ചു....
"എന്ത് പറ്റി?...... കുറേ വർക്ക് ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട്?"
"താനിത്ര വായൂ പിടിച്ച് ഡാറ്റ ചാർജ് ചെയ്തതെന്തിനാന്നറിയാൻ ഒരു ക്യൂരിയോസിറ്റി!..."
"അതോ? മുൻപ് ഞാൻ ചെയ്തിരുന്ന പ്രോഗ്രം ഇപ്പോ വീണ്ടും ടെലകാസ്റ്റ് ചെയ്ത് തുടങ്ങി... എന്റ ഫ്രണ്ട് ജാസ്മിനാണിപ്പോൾ ആ talk show host ചെയ്യുന്നത്! അതൊന്നു കാണാന്ന് വെച്ചു."
"നിനക്ക് ആ ജോബ് നന്നായി മിസ് ചെയ്യുന്നുണ്ടല്ലേ?" നാസിം ചോദിച്ചു....
"ആറേഴ് വർഷം ഞാൻ ചെയ്ത ജോബ് ആണത്! അപ്പോ പിന്നെ മിസ് ചെയ്യാതിരിക്യോ? ഉം?"
"ആ ജോബ് കളയാൻ ഞാൻ പറഞ്ഞില്ലല്ലോ? ആമി..."
"ഇങ്ങടെ ഉപ്പ പറഞ്ഞല്ലോ?...... പിന്നെ ആരും പറഞ്ഞിട്ടൊന്നുമല്ല! situvation demand it! i just agreed!..... അല്ല പതിവില്ലാത്തതാണല്ലോ?.... ഈ ജോലി കളഞ്ഞിട്ട് നാലഞ്ച് മാസമായി അന്നൊന്നും ചോദിക്കാതെ എന്നിട്ടിപ്പോ?...." അവൾ നാസിമിന്റ മുഖത്ത് നോക്കി.....
"തനിക്കിവിടെ വല്ലാതെ ബോറടിക്കുന്നുണ്ടോ?"നാസിം ചോദിച്ചു.....
"അത് പിന്നെ ചോദിക്കാനുണ്ടോ?" ആമി ചിരിച്ചു കൊണ്ട് ചോദിച്ചു.
"തനിക്ക് വീട്ടിൽ പോണോ?.." നാസിമിന്റ ചോദ്യം കേട്ടപ്പോൾ ആമിക്ക് കാര്യം ക്ലിക്ക് ആയി.....
ലോക്ക് ഡൗണിന്റ മണമടിച്ചപ്പോൾ തന്നെ വീട്ടിലാക്കി ഫ്രണ്ട്സിന്റ കൂടെ മരടിലെ ഫ്ലാറ്റിൽ അടിച്ചു പൊളിക്കാനാണുദ്ദേശം!.... നടക്കില്ല മോനെ ടെക്കിക്കുട്ടാ...... ഇപ്പോ പൊളിച്ചടുക്കിത്തരാം......
" ഞാൻ പൊയ്ക്കോട്ടെ?....." അവൾ ആകാംക്ഷയോടെ ചോദിച്ചു....
" ഞാൻ കൊണ്ടാക്കാം! റെഡിയായിക്കോ...." അവൻ തെല്ലു സന്തോഷത്തോടെ പറഞ്ഞു...
" അതിന് ഇന്നു പോണ്ട! ബാപ്പി വയലാറ് പോയിരിക്കാ...നാളെ വൈകിട്ടേ വരൂ! നാളെ പോവാം " അവളുപറഞ്ഞു....
നാസിം വീണ്ടും ജോലിയിലേക്ക്.... ഉച്ചകഴിഞ്ഞ് ആമി പർചേസിങ്ങിനിറങ്ങി.... ഒന്ന് രണ്ട് ഫ്രണ്ട്സിനെ കണ്ടു ഇരുട്ടും മുൻപ് തിരിച്ചെത്തി!..... പിറ്റേന്നും പ്രത്യേകിച്ചൊന്നുമില്ലാതെ കടന്നു പോയി!
പിറ്റേന്നാണ് ആമിയെ വീട്ടിൽ കൊണ്ടാക്കുന്ന കാര്യം നാസിം ഓർത്തത് പക്ഷേ അപ്പോഴെക്കും ലോക്ക് ഡൗൺ വാർത്തകൾ പുറത്ത് വന്നു.....
"ബാപ്പി വന്നോ?" അവൻ ആമിയോട് ചോദിച്ചു.
" ഇല്ല! വൈകിട്ടെത്തും...." അവൾ മറുപടി പറഞ്ഞു....
"വീട്ടിൽ പോണം എന്ന് പറഞ്ഞിട്ട്?" നാസിം ഓർമ്മിപ്പിച്ചു.
"പോകാം!... അവൾ ലഗേജ് ചൂണ്ടിക്കാണിച്ചു.
" ഇതെന്താ? നീ തിരിച്ചുവരില്ലേ?" ലഗേജ് കണ്ട് അന്തം വിട്ട നാസിം അവളെ തുറിച്ചു നോക്കി ചോദിച്ചു.
"ഓ! ഈ ലോക്ക് ഡൗൺ എന്തായാലും ഒരു മാസമൊക്കെ കാണും അത് കഴിഞ്ഞ് തിരിച്ചുവരുന്ന കാര്യം? അതാലോചിക്കാം സമയമുണ്ടല്ലോ?" അവൾ ഒന്ന് ഇരുത്തി ചിരിച്ചു...... കൊച്ചിക്കന്നും തിരക്ക് തന്നെ... അത്യാവശ്യം എല്ലാ പ്രൈവറ്റ് വാഹനങ്ങളും നിരത്തിലുണ്ട്.... 10 ദിവസം വീട്ടിൽ തന്നെ ഇരിക്കണമെന്നറിഞ്ഞപ്പോൾ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് എല്ലാവരും തോപ്പുംപടിയിൽ ഫ്ലാറ്റിലേയ്ക്കുള്ള റോഡ് തിരിഞ്ഞപ്പോൾ ആമി പറഞ്ഞു...
"ഇതെങ്ങോട്ടാണ് പോകുന്നത്? ഇപ്പോ ബാപ്പി ബീച്ച് റോഡിലുള്ള ഹെറിറ്റേജ് ബംഗ്ലോവിലാണ് താമസം!" ഇത് കേട്ടതും നാസിം വണ്ടിയൊന്ന് ചവിട്ടി നിർത്തി!
"അവിടെ വെച്ചല്ലേ തന്റ......." നാസിംന്റ ചോദ്യം പെട്ടന്നായിരുന്നു ആമിയുയെ കണ്ണുകൾ പെട്ടന്നങ്ങ് നിറഞ്ഞു.... തന്റെ ചോദ്യം അവളെ വേദനിപ്പിച്ചെന്നയാൾ തിരിച്ചറിഞ്ഞു.....
" എന്നെ നിക്കാഹ് കഴിപ്പിച്ച് ബാധ്യതയൊഴിവാക്കിയത് തന്നെ ബാപ്പിക്ക് ഉമ്മീടെ ഓർമ്മകളുമായി അവിടെ കഴിയാനാണ്!..... " അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു....
"നിനക്കവിടെ പോണമെന്നുണ്ടോ?....... ഒരു പക്ഷേ ആ ഓർമ്മകൾ തനിക്ക്?....." നാസിമിന് എങ്ങനെ പറയണമെന്നറിയില്ല!....
"എനിക്ക് പോയേ തീരൂ..... ആരൊക്കെ തടഞ്ഞാലും ഞാനവിടെ പോകും..... ബാപ്പി പെർമിഷൻ തന്നിട്ടുണ്ട്, എനിക്കത് മതി....." ആമിയുടെ തീരുമാനത്തിന് മാറ്റമില്ല.
ബാപ്പി അനുവാദം കൊടുത്തത്രേ.... നാസിമിനത് ഉൾക്കൊള്ളാൻ പറ്റിയില്ല! ഒരിക്കൽ ബാപ്പിയ്ക്കൊപ്പം നാസിം അവിടെ പോയിരുന്നു..... പോയ കാര്യം ആമിയോട് പറയരുതെന്ന് നാസിമിനോട് കർശനമായിത്തന്നെ പറഞ്ഞു.... കാരണം ആ വീട്ടിൽ വെച്ചാണത്രേ ആമിയുടെ ഉമ്മ മരണപ്പെട്ടത്!...... അത് കൊണ്ട് തന്നെ അവിടെ അവരുടെ പ്രസൻസ് ഉണ്ടെന്ന് ആമി വിശ്വസിച്ചിരുന്നു.... പിന്നീടാണ് അവൾക്ക് പോസ്റ്റ് ട്രൊമാറ്റിക്ക് ഡിസ്ട്രസ്സ് സിൻഡ്രോം ആണെന്ന് മനസ്സിലായത്.... അവിടെ നിന്ന് മാറി താമസിച്ചതിൽ പിന്നെയാണ് ആമി പതിയെ നോർമൽ ലൈഫിൽ എത്തിയത്! ആ വീട്ടിലേയ്ക്ക് മടങ്ങിപ്പോയാൽ ഒരു പക്ഷേ അവൾ വീണ്ടും....
"എനിക്ക് ബാപ്പിയോട് സംസാരിക്കണം!" നാസിം മൊബൈൽ പരതി
'അവൾ നമ്പർ ഡയൽ ചെയ്ത് നാസിമിന് നേരെ നീട്ടി....
"നിങ്ങൾ എത്താറായോ?"
"ഉം....."
"വഴിയൊക്കെ ഓർമ്മയുണ്ടല്ലോ അല്ലേ?"
"ഉം...."
''ഈ നാച്ചിക്ക എപ്പോഴും ഇങ്ങനാ ഉം...ഉം.... ഇങ്ങ് തന്നേ '' അവൾ മൊബൈൽ പിടിച്ച് വാങ്ങി....
"ശരി ബാപ്പി ബൈ..." അവൾ കോൾ കട്ട് ചെയ്തു നാസിം സ്റ്റിയറിംങ്ങ് പിടിച്ച് അവളെ അന്തം വിട്ട് നോക്കി....
"എന്തേയ്? ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ?'' നാസിംമിന്റ അമ്പരന്നുള്ള ഇരുപ്പ് കണ്ട് അവൾ വീണ്ടും ചോദിച്ചു.
" ഞാനോടിക്കണോ?"
"വേണ്ട....." രണ്ടും കൽപിച്ച് നാസിം വണ്ടി സ്റ്റാർട്ട് ചെയ്തു ബീച്ച് ബംഗ്ലാവിലേയ്ക്ക്.....
(തുടരും)
© 2020 all rights are reserved in [email protected]
Dear Readers.....
ക്യാപ്ഷനും കണ്ടന്റും തമ്മിൽ ഒരു ബന്ധവുമില്ലല്ലോ എന്നല്ലേ? wait for next Chapter...
അഭിപ്രായം പറയണം കേട്ടോ?
സുമി അസ്ലം PT
Bạn đang đọc truyện trên: Truyen247.Pro