Day- 5
ഉൽക്കണ്ഠയുടെ മുൾമുനയിൽ നിർത്തിച്ച Climax ഇതാ ഇവിടെ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടുന്നു.
♧♧♧♢♢♢♡♡♤♡♡♢♢♢♧♧♧
മന്നലാംകുന്ന് ഇറങ്ങേണ്ട ഷെറിൻ എന്റെ കൂടെ ചാവക്കാട് ബസ്സ് സ്റ്റാൻറ്റിൽ വന്നിറങ്ങിയതിന്റെ ഗുട്ടൻസ് പിടിക്കിട്ടാതെ ഞാൻ അവളെ നോക്കി.
"ആ മത്ത കണ്ണുരുട്ടിയത് മതി" എന്നെ പുഛിച്ച് തളളി .
" ഈ... "😆😆😆 അവളെ നോക്കി ഇളിച്ചു കാട്ടി.
"വാ നടക്ക് ഇന്ന് എന്റെ വക ട്രീറ്റ് "😨😨👀
അവളത് പറഞ്ഞപ്പോൾ ഞാൻ വാ പൊളിച്ച് കണ്ണു രണ്ടും വെളിയിൽചാടാൻ പാകത്തിനുരുണ്ട് കേറി വന്നു.
പിന്നലാതെ ,
ഞങ്ങളെ കൂട്ടത്തിലെ മഹാ അർക്കീസാണ് ഇത് പറയണത് എന്നോർക്കണെ
പറയുമ്പോൾ എല്ലാം പറയണല്ലോ അവളെ ഉപ്പാക്ക് ചാവക്കാട് ടൗണിൽ നല്ല ഒന്നാംന്തര സ്റ്റിച്ചിംങ് ഷോപ്പ് ഓക്കെ ഉണ്ട് പറഞ്ഞിട്ട് എന്താ ദാരിദ്യത്തിന് ഒരു പഞ്ഞംമില്ല.
" ട്രീറ്റോ എന്തിന്?"😒 ഞാൻ കേട്ടത് ശരി തന്നെയാണോ അതോ ഇനി എന്റെ ചെവിടെ തകരാർ ആണോ എന്ന എന്റെ ഡൗട്ട് ക്ലാരിഫൈ ചെയ്തു.
"അതെ , ഇന്ന് എന്റെ ബർത്ത് ഡേ യാ"
അത് കേട്ട ഞാൻ മോങ്ങാൻ നിന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണപോലെയായി. 😧😧
ഒടുക്കം എല്ലാംഎന്റെ തലയിൽ ആവോ എന്ന പേടി ഉള്ളത് കൊണ്ട് തന്നെ ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും അവൾ വഴങ്ങിയില്ല. എന്താനറിയില്ല ഈ പാർട്ടി , ഗിഫ്റ്റ് അത്തരം അനാചരങ്ങൾ എനിക്ക് തീരെ പിടിക്കില്ല. (കയ്യിന് കാശ്പോണ കേസിനൊന്നും നമ്മളില്ലേ😃😃) അവൾക്ക് ഒറ്റ വാശിയായിരുന്നു എനിക്ക് ഷെയ്ക്ക വാങ്ങി തരണംമെന്ന്.
പിന്നെ,
ഓസിക്ക് കിട്ടുന്ന ചാൻസ് ആയതു കൊണ്ട് ഞാൻ വല്ലാതെ വെയ്റ്റ് പിടിക്കാനും നിന്നില്ല.
അങ്ങിനെ സ്റ്റാൻറ്റിന്റെ എതിർവശത്തെ ടhabana ബേക്കറിയിലേക്ക് എന്റെ കൈയും പിടിച്ചവൾ നടന്നു.
പെട്ടന്ന്,
അനങ്ങാതെ ഒരു പ്രതിമ പോലെ നിന്ന എന്റെ കൈ പിടിച്ച് ഷെറി മുന്നോട്ട് വലിച്ചു.അതെ സ്പീടിൽ അവളെ ഞാൻ പിന്നോട്ട് വലിച്ചു പറഞ്ഞു.
" വാ ടീ നമ്മുക്ക് തിരിച്ചു പോവാം "
"എന്താ ടീ! "
''ദേ ടീ അവൻ! " വഴിയിലെ പോസ്റ്റിൽ ചാരി നിൽക്കുന്ന അവനെ നോക്കി പറഞ്ഞു.
" ഹോ! നമ്മുടെ ബസ്റ്റാൻഡ് നായകൻ ആണോ ടീ " അവൾ നിന്ന് ആവേശം കൊണ്ടു. ( ഞങ്ങൾ ചങ്കിണികൾ ആയാതു കൊണ്ട് എല്ലാം പറയാറുണ്ട് ട്ടോ 😊😊)
"പതുക്കെ പറയെടീ പട്ടീ...!"അവൻ കേൾക്കും
"അയ്യേ! ഇവനെയൊക്കെ കണ്ട് പേടിക്കാൻ നാണമില്ലല്ലോ ടീ , നീ വന്നെ" എന്റെ കൈ പിടിച്ചവൾ മുന്നോട്ട് നടന്നു.
കറക്ട് ഞങ്ങൾ അവന്റെ മുന്നിൽ എത്തിയപ്പോൾ അവന്റെ വക കമൻറ്റ്
" എവിടെക്കാണ്, നമ്മൾ ഇവിടെ ഓക്കെ ഇണ്ട് ട്ടാ " ദഹിപ്പിക്കുന്ന നോട്ടം ഞാൻ നോക്കി (പക്ഷേ അവൻ ദഹിച്ചില്ല 😭😭)
ഷെറിടെ കൈയും പിടിച്ച് ഞാൻ മുന്നോട്ട് നടന്നു.
"നീ എന്താ ടീ കൈട്ടാട്ടുന്നെ "
എന്റെ കൈയിൽ നോക്കി ഷെറി ചോദിച്ചു.
" ആട്ടണതല്ല ടീ എന്റെ കൈ വിറയ്ക്കുന്നതാടീ പട്ടീ...! അവരു നമ്മളെ പുറകെ വരുന്നുണ്ടോന്ന് നോക്കടീ പ്ലീസ്! "
'' പിന്നെ എനിക്കതല്ലെ പണി " അവൾ ഒരു ദയാ ദാക്ഷിണ്യവും കൂടാതെ പറഞ്ഞു വഞ്ചകി!. 😡😡പിന്നെ എങ്ങിനെ ഒക്കെയോ ഷോപ്പിൽ കയറി കൂടി. ആർക്കും പെട്ടന്ന് കാണാൻ പറ്റാത്ത സീറ്റ് പ്രത്യേകം നോക്കി പിടിച്ചിരുന്നു.(എന്റെ ഫാമിലി മെമ്പർസ് കാണാതിരിക്കാൻ വേണ്ടിയാണുട്ടോ , അല്ലാതെ നിങ്ങൾ കരുതുംപോലെ ആ പരനാറിയെ പേടിച്ചിട്ടൊന്നുമല്ല.😄😄)
വലിയ കോടിശ്വരിയുടെ അഹങ്കാരത്തോടെ രണ്ട് ചോക്ക്ളേറ്റ് ഷെയ്ക്കും രണ്ട്ചിക്കൻ റോളും അവൾ ഓർഡർ ചെയ്യ്തു.
അങ്ങനെ ഓർഡർ ചെയ്യ്ത സാധാനം ഞങ്ങളെ മേശയ്ക്ക് മുമ്പിൽ എത്തി.
" പടച്ചോനേ പണി പാലും വെളളത്തിലും കിട്ടി " 😰😱
എന്നെ ഞെട്ടിച്ചു കൊണ്ട് കടയിൽ കയറി വന്ന്.
'' രണ്ട് ലൈമും പപ്പസ്സും ദേ ആ ടോബിലോക്ക് ട്ടാ "
ഞങ്ങളെ അടുത്ത ടോബിൾ ചൂണ്ടി ചങ്കനും മങ്കനും ഓർഡർ കൊടുന്നു.
" തോമസ്ക്കുട്ടി വിട്ടോടാ" എന്ന മുകേഷിന്റെ ഭാവത്തോടെ ഞാൻ അവളെ നോക്കി.
എവിടെ !!😧
ഒരു കുലുക്കവുമില്ലാതെ ഷെയ്ക്ക് വലിച്ചു കുടിക്കുകയാണ് തെണ്ടി!😠😠
''കുട്ടി മാമ്മാ ഞാൻ ദേ വീണ്ടും ഞെട്ടി മാമ്മാ " 😲😲അവൻ ഒരു ചെയർ എടുത്ത് വലിച്ചിട്ട് എന്റെ തൊട്ടടുത്ത വന്നിരിന്നു.
" തീർന്ന ടീ നീ തീർന്ന് "😳😳
ഞാൻ ആത്മഗതം ചെയ്തു.
"അപ്പോഴെ പറഞ്ഞതാ എനിക്ക് വേണ്ടാന് അവളെ ഒടുക്കത്തെ ഒരു ട്രീറ്റ്" ഞാൻ മനസ്സിൽ പിരാകി.
"ഹായ്....,"
അവന്റെ ഹായ് കൂടി കേട്ടപ്പോൾ എന്റെ ഹൃദയം മോട്ടർബൈക്ക് പോലെ ചട പട ചട പട നിർത്താതെ ഓടി .💃💃
അപ്പോൾ ദേ ആ തെണ്ടി മങ്കുവിന്റെ ഒരു ഡയലോഗ്
" ഗോവിന്ദൻ കുട്ടി കുട്ടി മിണ്ടുന്നില്ല"😈😈
ഞാൻ രുദ്രമ്മദേവിയായി അവനെ നോക്കി ദഹിപ്പിച്ചു. (അനുഷ്ക ഷെട്ടി ഒക്കെ എന്ത് അമ്മാതിരി പ്രകടനമല്ലേ കാഴ്ചവെച്ചത്😉😉 )
നമ്മളെ നായകന്റെ അടുത്ത ചോദ്യം
"എന്താ പേര്??"
"പേര് പേരക്ക "🍈എന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ,
ശബ്ദം തൊണ്ടയിൽ കുടുങ്ങി എന്നല്ലാതെ പുറത്തേക്ക് വന്നില്ല,
(പണ്ടാറം !!😈 അലെങ്കിലും ആവിശ്യം നേരത്തെ ഒന്നും പുറത്ത് വരില്ല.😫)
എന്റെ പ്രതികരണം ഒന്നും കിട്ടാതെ വന്നപ്പോൾ അവൻ വീണ്ടും
" പറയടോ ഒന്നലെങ്കിലും നമ്മൾ എന്നും കാണുന്നതല്ലെ " 😎( എന്തൊരു സ്നേഹം! 😜ഹോ..! പെറ്റ തള്ള പോലും സഹിക്കൂല്ല മക്കളെ... സഹിക്കൂല്ല!😝😝 )
ഇത്രയെക്കെ സംഭവിച്ചിട്ടും ഒരു പൂരപറമ്പിൽ കണ്ട പരിജയം പോലും അവൾ കാണിച്ചില്ല ചെറ്റ!! 😠😩
വലിയ പ്രതീക്ഷയൊന്നും കൊടുക്കാതെ ഞാൻ ഷെറിടെ മുഖത്ത് നോക്കി.😩 അവൾ എന്നെ നോക്കി ചിരിച്ചു കാണിച്ചു.😁 (ആ ചിരിക്കടി ചിരിക്ക് അവളെ കൊലച്ചിരി😡)
അപ്പോ ദേ ലാലേട്ടൻ സ്റ്റയിലിൽ അവളെ പഞ്ച് ടൈലോഗ്
"ഞങ്ങൾ സ്റ്റുഡൻസാണ് ഡെയ്-ലി പല്ലരേയും കാണും, അവരോട് ഒക്കെ പേര് പറയാൻ തുടങ്ങിയാൽ പിന്നെ അതിനെ ടൈം ഉണ്ടാവേ "
അന്നേരം എന്റെ മനസ്റ്റിൽ അവൾ ഒരു മാലഖയുടെ രൂപം കൊണ്ടു.👼😇👼 (ഞാൻ അതൊന്നും അവളോട് പറയാൻ പോയില്ല. 😐പിന്നെ ജാഡയായി ഹെഡ് വെയ്റ്റായി എന്തിനാ വെറുതേ...😂😂 )
സത്യം പറഞ്ഞാൽ അവളെ ആ പഞ്ച് ടൈലോഗ് എന്റെ ആത്മവിശ്വാസത്തെ ഇരട്ടിച്ചു. (പേടിയൊക്കെ പമ്പ കടന്നു എന്ന് വേണെങ്കിൽ പറയാം)
"താൻ അല്ല ,എന്റെ കുട്ടി പറയട്ടേ"
എന്റെ കുട്ടി എന്നത് അവൻ അടിവരവെച്ച് പറഞ്ഞപ്പോൾ,
ബെല്ലും ബ്രേക്കും ചങ്ങലയും പെട്ടിയ എന്റെ സൈക്കിൾ അവന്റെ നെഞ്ചത്തോട്ടായിരുന്നു കേറി മറിഞ്ഞത്.
പിന്നെ മണിച്ചിത്രതാഴിലെ ഗംഗയെ പോലെ ചെയറിൽ നിന്നും ചാടിയെണിറ്റു, നാഗവളളിയായി ഉറഞ്ഞു തുള്ളി .👺👺
"തന്റെ കുട്ടിയോ ? അയ്യട, 😏അതിന് താനും ഞാനും തമ്മിൽ എന്താടോ ബെദ്ധം! "
എന്റെ താണ്ഡവനൃത്തം കണ്ട ഷോപ്പ് കീപ്പർ ഓടി വന്നു.
"എന്താ ? എന്താ പ്രശ്നം??"
അപ്പോൾ, നമ്മുടെ നായകന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ ആയി. (ആലോചിക്കുമ്പോളെ കുളിർ കോരുന്നു.😊😋)
"ഇവര് നിങ്ങളെ കൂടെ വന്നതാണോ "
"അല്ല " (ഹോ ! ഭാഗ്യം ദേവി ഷെറി ഒന്നു തിരുമൊഴിഞ്ഞു.😒)
" നിങ്ങൾ പുറത്ത് പോണം" ഷോപ്പ് കീപ്പർ അവരെ വാണിംഗ് ചെയ്യ്തു.
" ഞങ്ങളും ഓർഡർ കൊടുത്തിട്ടുണ്ട് ചേട്ട " മങ്കു കിടന്നുരുണ്ടു.
നമ്മുടെ കഥ നായകാൻ ആണെങ്കിൽ ചങ്ക് പൊട്ടി തകർന്നിരിക്കുകയായിരുന്നു കൂട്ടുക്കാരെ... തകർന്നിരിക്കായിരുന്നു. പാവം !!😵😰 ( എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. അല്ലാ പിന്നെ!😂😁😀)
"ഇവര് സ്ഥിരം വരുന്ന കസ്റ്റമർസ് ആണ് ( എപ്പോ ....?? 😨ഞാൻ അറിഞ്ഞില്ലല്ലോ 😦) നിങ്ങള് കച്ചോടം ഇല്ലാതാക്കല്ലേേ" വാണിംഗ് പോയി ഷോപ്പ് കീപ്പർ മയപ്പെടുത്തി.
അവര് രണ്ടും പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങി പോയി.
എല്ലാം സഹിക്കാം ഹോ! എന്റെ പൊന്നോ, 😔ആ ഷോപ്പ് കീപ്പറെ ഐഡിയ. എന്റെ ജീവിതത്തിൽ ഞാൻ മറക്കുല മകളെ ....മറക്കുല! ( സ്ഥിരം കസ്റ്റമർസ് ആണ് പോലും)
വാൽകഷ്ണം: ഇന്നു ഞങ്ങളെ നാട്ടിലെ എന്നല്ല ഞങ്ങളെ പഞ്ചയത്തിൽ തന്നെ ഏറ്റവും നല്ല ഡീസന്റ്റ് കുട്ടികളിലെ ഒരാൾ ആണ് ഈ ഞാനും.
(സത്യം ! പ്ലീസ്.... എന്നെ വിശ്വസിക്കു )
●●●●●●●●♡♡♡♡●●●●●●●●
A/N
ഗ്ലാമർ... ആസ്വദിക്കാനുളളതാണ്... ആസ്വാദനം ഒരു കലയാണ്... അല്ലേ,
ആതാണ് ഞാൻ പറഞ്ഞു വന്നത് വായനോക്കികൾ കലാകാരന്മാരാണ്.
കലാകാരന്മാരല്ലാത്തവരെ ലോകം അംഗീകരിക്കില്ല....
അപ്പോ Guys ....
നമ്മുക്ക് തുടങ്ങാം.....😆😆😃😄😅👍
Bạn đang đọc truyện trên: Truyen247.Pro