Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

വിചിത്രം

രാഹുൽ :അല്ല... നീ ഈ സ്ഥലവും ഞങ്ങൾ ഇവിടെ ഉണ്ടെന്നും എങ്ങനെ അറിഞ്ഞു...

സിദ്ധു :ഇലഞ്ഞിക്കാവ് വീട് എനിക്ക് അന്യം അല്ലല്ലോ...

രാഹുൽ :അതെങ്ങനെ നീ അറിഞ്ഞു...!

സിദ്ധു :അക്കു msg ഇട്ടിരുന്നു എല്ലാം. കേട്ടപ്പോൾ എനിക്ക് interesting ആയി തോന്നി. അതാ വന്നത്.

രാഹുൽ :അതുശെരി... എല്ലാം ഒപ്പിച്ചിട്ട് കിടന്നു ഉറങ്ങുവാണു അവൻ അല്ലേ?

സിദ്ധു :ഞാൻ വന്നത് ഇപ്പോൾ കുഴപ്പം ആയെന്നാണോ...?

രാഹുൽ :എന്ത് കുഴപ്പം... ഞാൻ പറഞ്ഞത് എന്നോട് പോലും അവൻ ഒന്നും പറഞ്ഞില്ല എന്നോർത്താണ്...

സിദ്ധു :ഇങ്ങോട്ട് വരാൻ പറഞ്ഞില്ല എന്നോട്. കേട്ടപ്പോൾ എല്ലാവരും ഇവിടെ ഉണ്ടെങ്കിൽ കാണാമല്ലോ എന്നോർത്തു. വരാൻ കുറച്ചു പണി ഒപ്പിക്കേണ്ടി വന്നു വീട്ടിൽ...

രാഹുൽ :എന്തായാലും ഇന്ന് രാത്രിയിൽ തന്നെ വന്നത് നന്നായി... നാളെ എല്ലാവരും പോകാൻ നിക്കുകയാണ്...

സിദ്ധു :അയ്യോ... അപ്പൊ ഇവിടെ വരെ വന്നിട്ട് ഒരു ഫുൾ ഡേ പോലും കിട്ടില്ലേ എല്ലാവരുടെയും കൂടെ?

രാഹുൽ :എടാ... എനിക്കങ്ങനെ വിശ്വാസം ഇല്ലാത്ത ആളാണ്. പക്ഷെ ലാസ്റ്റ് ഒരു ഫോട്ടോ കണ്ടപ്പോൾ ഏകദേശം ഒരു വിശ്വാസം ആയി. റിസ്ക് എടുക്കാൻ പറ്റില്ല...

സിദ്ധു :അതെന്തെങ്കിലും ആകട്ടെ... ആ അക്കു നെ വിളിക്ക്...

രാഹുൽ :ആരെങ്കിലും ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു വാ...

സിദ്ധു തന്നെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി മുറിയിലേക്ക് നടന്നു.അക്കു നല്ല ഉറക്കത്തിൽ ആണ്... സിദ്ധു ഒരു കയ്യിൽ ഫോൺ പിടിച്ചു മറ്റേ കൈകൊണ്ടു അവനെ തട്ടി വിളിച്ചു...

സിദ്ധു :അക്കൂസ്.... എണീറ്റ് വന്നേ...

കുട്ടൂസ് :ആഹ് ബെസ്റ്റ്... ഇതിനെ ഇങ്ങനെ വിളിച്ചാൽ എണീക്കില്ല... രണ്ടെണ്ണം കൊടുത്താലേ എണീക്കു...

സിദ്ധു അൽപ്പം ബലത്തിൽ തന്നെ തട്ടി. അക്കു കണ്ണ് തുറന്നു. വെളിച്ചവും ഒരു കൂട്ടം ആളും മുൻപിൽ...

അക്കു :യെന്താടാ... മനുഷ്യനെ കിടത്തി ഉറക്കില്ലേ...

സിദ്ധു :കണ്ണ് തുറന്നു നോക്ക് മിസ്റ്റർ...

അവൻ കണ്ണ് തുറന്നു അൽപനേരം എല്ലാവരെയും നോക്കി നിന്നു...

സിദ്ധു :കിളി പോയോ അക്കുസാ...!?

അക്കു :ഏഹ് നീ എപ്പൊ വന്നു?

സിദ്ധു :കുറച്ചു സമയം ആയിട്ടേ ഒള്ളു. എന്താ അന്തം വിട്ടപോലെ നോക്കി നിന്നെ ആദ്യം?

അക്കു :പെട്ടന്ന് കണ്ണ് തുറന്നപ്പോൾ ഒരു വെളിച്ചവും കുറേ ആളുകളും. ഞാൻ അങ്ങേ ലോകത്ത് എത്തിയെന്നു തോന്നി. പക്ഷെ നോക്കുമ്പോൾ എല്ലാവരും ഉണ്ട്. ഇതെന്താ സംഭവം എന്ന് മനസ്സിലായില്ല.

അമ്മാളു :അല്ലേലും വല്യ വെളിവൊന്നും ഇല്ലല്ലോ...!

അക്കു :ചത്താലും വിടില്ലല്ലോ എന്നോർത്തു നിന്നതാ കള്ള കുരിപ്പേ...

സിദ്ധു :എണീറ്റ് വാ...

അക്കു :എനിക്ക് നല്ല ഉറക്കം വരുന്നെടാ... നാളെ കൂടാം...

സിദ്ധു :നാളെ എല്ലാവരും പോകുകയല്ലേ... നമുക്ക് ഇന്ന് കൂടാം.

അക്കു :നിനക്ക് ഇന്ന് പകൽ വന്നൂടെ... നമുക്ക് നാളെ ഫുൾ കറങ്ങിയിട്ട് പോകാം. ഇപ്പോൾ കിടക്കട്ടെ...

സിദ്ധു :അതിനു കിടക്കാൻ സമ്മതിച്ചാലല്ലേ... എണീറ്റ് വാ...

അക്കു :എന്നാൽ ശെരി. ഞാനൊന്ന് മുഖം കഴുകി വരാം.

സിദ്ധു :ആ നല്ല കുട്ടി...

ആ സമയം കറന്റ്‌ വന്നു... എല്ലാവരും സിദ്ധുവിന്റെ ബാഗ് എടുക്കാൻ പോർച്ചിലേക്ക് ഓടി. രാഹുലും സിദ്ധുവും സംസാരിച്ചു പുറത്തേക്ക് നടന്നു. അക്കു വലിഞ്ഞിഴഞ്ഞു ബെഡിൽ നിന്ന് താഴെ ഇറങ്ങി.

നേരെ ബാത്‌റൂമിൽ കേറി മുഖം കഴുകാൻ കയ്യിൽ വെള്ളം എടുത്തു...വെള്ളം ശക്തിയിൽ മുഖത്തേക്ക് ഒഴിച്ചു. അവന്റെ കണ്ണുകൾ കൂട്ടിയടച്ചു.പിന്നെ കണ്ണ് തുറക്കുമ്പോൾ മുഴുവൻ ഇരുട്ട് മാത്രം... കറന്റ്‌ പോയതാണെന്ന് കരുതി അവൻ ഭിത്തി പരതി. അവിടെ അങ്ങനൊന്നും ഇല്ല... അവൻ എല്ലാവരെയും മാറി മാറി വിളിച്ചു... ആ വിളി അലർച്ചകൾ ആയി. ആരും ഇല്ല വിളി കേൾക്കാൻ...

കുറേ ദൂരം നടന്നിട്ടും അവന് ചുറ്റും ഒന്നും ഉള്ളതായി കണ്ടില്ല. കൂരിരുട്ട് മാത്രം... ഒരു ഗ്രൗണ്ടിൽ ഏത്തപ്പെട്ടപോലെ... ഒടുവിൽ അവൻ ഒരു വശത്തു ഒരു നാണയത്തിന്റെ വലിപ്പത്തിൽ വെളിച്ചം കണ്ടു. അത് ലക്ഷ്യമാക്കി അവൻ ഓടാൻ തുടങ്ങി... ഓടുതോറും അതിന്റെ വട്ടം കൂടി കൂടി വന്നു.അവനെ സംബന്ധിച്ച് ഇപ്പോൾ ചുറ്റും ഉള്ള ഇരുട്ടിനേക്കാൾ ആ  ചെറിയ വെളിച്ചം ആണ് പ്രതീക്ഷ... അവൻ ആ വെളിച്ചത്തിലേക്ക് ഓടി കയറി...

"ഡാ എണീക്കെട... സമയം ആയി."

'ഞാൻ വന്നോളാം... അമ്മ പൊയ്ക്കോ... '

""അച്ചോടാ... അമ്മേടെ പൊന്നുമോൻ വേഗം എണീക്ക്. അല്ലേൽ കാലേൽ പിടിച്ചു നിലത്തേക്കിടും!"

അക്കു കണ്ണ് തുറന്നു ചുറ്റും നോക്കി... അവൻ കട്ടിലിൽ കിടക്കുകയാണ്... അടുത്ത് രാഹുൽ എണീറ്റ് ഇരിക്കുന്നുണ്ട് ബെഡിൽ. കട്ടിലിന്റെ കാൽക്കൽ മാളുവും ദേവൂവും നിൽക്കുന്നുണ്ട്.

അക്കു വേഗം എണീറ്റ് നേരെ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി. രാഹുലും ഫ്രഷ് ആയി വന്നു.

അക്കു :ഇന്നലെ എന്തൊക്കെ സ്വപ്‌നങ്ങൾ ആണ് കണ്ടതെന്ന് അറിയാമോ? ഞാൻ പേടിച്ചു പോയി...

രാഹുൽ :നിനക്ക് സ്വപ്നം കാണുന്ന സ്വഭാവം പതിവാണോ?

അക്കു :അപ്പൊ ഇതുവരെ വിശ്വാസം ആയില്ലല്ലേ....

അതും പറഞ്ഞു അവർ താഴേക്ക് ഇറങ്ങി ടേബിളിൽ ഇരുന്നു.ഉപ്പുമാവ് ആണ് ഉണ്ടാക്കിയിരുന്നത്... ഇത് കണ്ട് അക്കു അത്ഭുധപെട്ടു...

അക്കു :ആ മുട്ട ഉള്ളത് എടുത്തു ഒരു മുട്ട കറിയും ഗോതമ്പ് മാവ് കൊണ്ട് ദോശയും പോരായിരുന്നോ? ആദ്യം വച്ചപ്പോൾ ആർക്കും ഇഷ്ട്ടമല്ല എന്ന് പറഞ്ഞിട്ട്?

അമ്മാളു :പോത്ത് പോലെ കിടന്നുറങ്ങി എണീറ്റിട്ടു അത് വേണ്ട, ഇത് വേണം എന്ന് പറഞ്ഞാൽ...

അക്കു :അയ്യോ... ഞാനൊന്നും പറഞ്ഞില്ലേ...

അമ്മാളു :എനിക്ക് ചെയ്യാൻ മടി ഒന്നുമില്ല. സാധനങ്ങൾ മേടിച്ചു തരണം.

അക്കു :അതിനു മുട്ടയും പൊടിയും ഇവിടെ ഇല്ലേ?

രാഹുൽ :ഇവന് ഇതിന്റെ പേരിൽ അടി വാങ്ങിയാലെ മതിയാവു എന്ന് തോന്നുന്നു. കഴിച്ചിട്ട് അടുത്ത പരിപാടി നോക്കാൻ നോക്ക്.

അക്കു :ആഹ്... അതും ശെരിയാ...

അവർ എല്ലാവരും വൈകാതെ കഴിച്ചു എണീറ്റു.കുറച്ചു കഴിഞ്ഞു എല്ലാവരും പുറത്തേക്ക് നടന്നു. അക്കു ലാപ് ഓൺ ചെയ്തു സോഫയിൽ ഇരുന്നു വർക്ക്‌ ചെയ്യാൻ തുടങ്ങി. അവനെ ലക്ഷ്യമാക്കി രണ്ട് കാലടികൾ വരുന്നത് കേട്ട് അക്കു സ്‌ക്രീനിൽ നിന്ന് കണ്ണെടുത്തു മുന്നിലേക്ക് നോക്കി. അമ്മാളു അവന്റെ അടുത്തേക്ക് വന്നു നിൽക്കുകയാണ്...

അമ്മാളു :എന്താ പരിപാടി അക്കൂസ്?

അക്കു :ഞാൻ കുറച്ചു പണി ഉള്ളത് തീർക്കുകയായിരുന്നു.

അമ്മാളു :ഇന്നലെ എങ്ങനാ അടുക്കളയിലെ ബൾബ് പൊട്ടിയെ?

അക്കു :ഏത് ബൾബ്? എനിക്ക് ഇന്നലെ നടന്നതൊന്നും വല്യ ഓർമ്മയില്ലാത്തപോലെ ആണ്...

അമ്മാളു :വെറുതെ കിടന്നു ഉരുളണ്ടാ... മോൻ അടുക്കളയിൽ പോയി വരാൻ ലേറ്റ് ആയപ്പോൾ തന്നെ ഞാൻ വിചാരിച്ചു എന്തോ ഒപ്പിച്ചെന്ന്... കറന്റ്‌ കൂടെ പോയപ്പോൾ എനിക്ക് സംശയം കൂടി...

അക്കു :ഞാൻ അല്ല... ഞാൻ അടുക്കളയിൽ അല്ല ബാത്‌റൂമിൽ ആണ് പോയത്. ഇപ്പോൾ ഓർമ്മ വന്നു... അവിടെ വച്ചു കറന്റ്‌ പോയി. പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല...

അമ്മാളു :പിന്നെ... അടുക്കളയിൽ അല്ലെ ബാത്രൂം... ഇന്നലെ കേക്ക് മുറിക്കാൻ വേണ്ടി കത്തി എടുക്കാൻ പോയപ്പോ നടന്ന കാര്യം ആണ് ചോദിച്ചത്?

അക്കു :അതിനു അത് നിങ്ങൾ വന്ന രാത്രിയിൽ നടന്ന സംഭവം അല്ലെ. കുട്ടൂസ് പേടിച്ചപ്പോൾ പിന്നെ ഞാൻ ആരോടും പറയാൻ പോയില്ല. പിറ്റേന്ന് നീ തന്നെ ഇത്പോലെ വന്നു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞതല്ലേ...

അമ്മാളു :ആഹ് അതാണല്ലേ സംഭവം... അല്ല...എടാ ചേട്ടാ ... ഇന്നലെ അല്ലെ ഞങ്ങൾ വന്നേ ഇങ്ങോട്ട്...

അക്കു :ഇവളിതെന്താ പറയണേ... നമ്മൾ ഇന്ന് വീട്ടിൽ പോകാൻ നിക്കുകയല്ലേ... പറഞ്ഞപോലെ ഇന്നലെ വന്ന കുരങ്ങൻ എവിടെയാ...?

അമ്മാളു :മോൻ ആദ്യം പോയി ഒന്ന് മുഖം കഴുകി വാ... ഉറക്കം ശരിയായിട്ടില്ല എന്ന് തോന്നുന്നു...

അക്കു :(ഇന്നലെ രാത്രിയിൽ മുഖം കഴുകി കഴിഞ്ഞപ്പോൾ അല്ലെ കറന്റ്‌ പോയത്...)

അമ്മാളു :തല്ക്കാലം ഞാൻ ഇത് ആരോടും പറയുന്നില്ല. കുട്ടൂസ് കേട്ടാൽ പിന്നെ നോക്കണ്ട. പോയി മുഖം കഴുകി വാ...

അക്കു :അതേ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ... ഇന്നെന്താ തിയതി...

അമ്മാളു :ഫോൺ നോക്ക്... എനിക്ക് ഇപ്പോൾ ദിവസം നോക്കാൻ സമയം ഇല്ല...

അക്കു വേഗം ഫോൺ നോക്കി... അന്ന് 4 ആം തിയതി ആണ്... എല്ലാവരും വന്നതിന്റെ പിറ്റേ ദിവസം... അവൻ ആകെ ഞെട്ടി... ശരീരം വിയർത്തു... തൊണ്ട വരണ്ടു.

അക്കു :(ഇതെന്ത് മറിമായം ആണ്. ഇന്നലെ കിടന്നു... ഇന്ന് എണീറ്റു. അപ്പോൾ ദിവസം കൂടണ്ടേ...)

അപ്പോളാണ് രാഹുൽ അങ്ങോട്ടേക്ക് വന്നത്.

രാഹുൽ :എന്താടാ കുന്തം വിഴുങ്ങിയപോലെ ഇരിക്കണേ? പണി ചെയ്തു ചെയ്തു അവസാനം കിളി പോയോ? പോയാലും ഇല്ലെങ്കിലും നമുക്ക് ഒരു സദ്യ റെഡി ആക്കിയാലോ?

അക്കൂ:ഉണ്ണിയേട്ടാ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ...

രാഹുൽ :നീ എന്താ എന്നെ ഇന്റർവ്യു ചെയ്യാൻ പോവണോ?

അക്കു :അവരൊക്കെ വന്നിട്ട് ഇപ്പോൾ എത്ര നാളായി?

രാഹുൽ :എന്താണ്...? അവരിന്നലെ വൈകീട്ട് വന്നല്ലേ ഒള്ളു...

അക്കു :അല്ല... അവർ വന്നിട്ട് കുറച്ചു ദിവസം ആയില്ലേ... ഇന്നലെ രാത്രിയിൽ നമ്മൾ ഇന്ന് തിരിച്ചു വീട്ടിൽ പോകും എന്ന് പറഞ്ഞല്ലേ കിടന്നേ?

രാഹുൽ :നിന്റെ പിരി മൊത്തം പോയോ? ഇന്നലെ വന്നപ്പോൾ തന്നെ എങ്ങനാ പോകുന്ന കാര്യം തീരുമാനിക്കുന്നത്?

അക്കു :അയ്യോ... അല്ലല്ല... ദൈവമേ ഞാനിതു ആരോട് പറയാനാ... ഇന്നലെ എല്ലാം കൂടി മോങ്ങി കൊണ്ട് സെൽഫി ഒക്കെ എടുത്ത് കിടക്കാൻ പോയതൊക്കെ ഓർമ്മയില്ലേ?

രാഹുൽ :എടാ... നീ ഇതെന്തൊക്കെയാ പറയണേ... അവരിന്നലെ വന്നേ ഒള്ളു. എല്ലാവരും വരാഞ്ഞിട്ട് ഒരു രസം ഇല്ലെന്ന് എപ്പോളും പറഞ്ഞു നടന്നിട്ട് എല്ലാവരെയും കണ്ടപ്പോ വട്ടായോ നിനക്ക്?

അക്കു :എനിക്ക് വട്ടായതാവനെ വഴി കാണു. എല്ലാവർക്കും ഒന്നിച്ചു വട്ടാവില്ലല്ലോ... എന്നാലും ഉണ്ണിയേട്ടാ...

രാഹുൽ :നിന്നെക്കൊണ്ട് ഞാൻ തോറ്റു. നീയേ... നീ ഒന്ന് പുറത്തേക്ക് ഇറങ്ങി രണ്ട് റൗണ്ട് മുറ്റത്തിലൂടെ നടന്ന് നോക്ക്. കുറച്ചു വെയിൽ ഒക്കെ കൊള്ളുമ്പോൾ ശെരിയാകും.

അക്കു :ഞാൻ തമാശ ആയിട്ട് പറയണതാണ് എന്ന് തോന്നുന്നുണ്ടോ?

രാഹുൽ :പിന്നെ അല്ലാതെ... നീ ചെന്നെ... എനിക്ക് പണിയുണ്ട്...

അക്കു ആകെ ഒരു വല്ലാത്ത പരുവം ആയി. അവൻ വീടിന്റെ പുറത്തിറങ്ങി.പുറത്ത് ചിഞ്ചുവും മാളുവും ദേവൂവും ചെമ്പരത്തി ചൂടി പുറത്ത് നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. കൂടെ കുട്ടൂസും റിയുവും. അക്കു അവരുടെ അടുത്തേക്ക് ചെന്നു.

അക്കു :ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?

ചിഞ്ചു :ഇതെന്താ ഇങ്ങനെ. ചോദിക്ക് ചേട്ടായി...

അക്കു :നിങ്ങൾക്ക് ഇന്നലെ വന്നതിനു ശേഷം എന്തെങ്കിലും തോന്നിയോ? അതായത് ഇവിടെ ആദ്യമായ് വന്ന ഒരു ഫീൽ ഇല്ലാത്തപോലെ...

എല്ലാവരും പരസ്പരം നോക്കി.

മാളു :ചേട്ടായി... ഇങ്ങു വന്നേ... ഒരു ചെമ്പരത്തി പൂവ് തരാം. എന്നിട്ട് ഒരു ഫോട്ടോ എടുക്കാം.

അക്കു അത് കേട്ടിട്ട് ഒന്നും പറഞ്ഞില്ല. നേരെ പോയി ഒരു പൂവ് വാങ്ങി ചെവിയിൽ വച്ചു. അവന്റെ ഇപ്പോളത്തെ അവസ്ഥയിൽ ഇതാണ് നല്ലതെന്ന് തോന്നി.അപ്പോളാണ് റിയു വഴിയിലൂടെ പോകുന്ന ഒരു ഡ്യൂക്ക് ന് നേരെ വിസ്സിൽ അടിക്കുന്നത്. അവൻ തിരിഞ്ഞപ്പോൾ അക്കു റിയു ഉയർത്തിയ അവളുടെ കൈ തടഞ്ഞു ആ പയ്യന് അവളെ ചൂണ്ടി കാണിച്ചു കൊടുത്തു. അവൻ വണ്ടിയുടെ പാസ്സ് ലൈറ്റ് അടിച്ചു കാണിച്ചു.

അക്കു :അങ്ങനെ നീ ഇപ്പോൾ കുട്ടിസിനെ ശശി ആക്കണ്ട...

റിയു :കാലമാടാ... നിങ്ങൾ എങ്ങനാ ഇത് മനസിലാക്കിയേ...

അക്കു :ഇതൊക്കെ അറിയാം... എന്തിനാണ് എന്ന് മാത്രം പിടികിട്ടുന്നില്ല...

തുടരും...

Bạn đang đọc truyện trên: Truyen247.Pro