ബുക്കും ബാധയും
അക്കു ഒടുവിൽ പുസ്തകങ്ങൾ വാരി നിലത്തേക്കിടാൻ തുടങ്ങി... അവനത് കണ്ടേ മതിയാകു എന്നായിരുന്നു. എന്നാൽ ബുക്കുകൾ നിലത്തു വീണപ്പോൾ രാഹുൽ ഇടപെട്ടു.
"ഡാ... നീ അത് സമയം പോലെ പിന്നെ എപ്പോളെങ്കിലും നോക്ക്... ഇങ്ങനെ പുസ്തകം നിലത്തിട്ട് കളയല്ലേ."
'Bro... അതെനിക്ക് കാണണം...'
"ഈ ചിഞ്ചു വല്ല ഉറക്കപ്പിച്ചിലും കണ്ടതാവും. പോയി സദ്യക്ക് ഉള്ളത് റെഡി ആക്കടാ "
"ഉണ്ണിയേട്ടാ... ചേട്ടൻ അത് നോക്കട്ടെ, ഞാൻ കണ്ടത് തന്നെയാണ് ചേട്ടായി സ്വപ്നത്തിൽ കണ്ടത്.ചുവന്ന മഷിയിൽ എന്തോ ബ്രഷ് വച്ചു എഴുതിപോലെ..."ചിഞ്ചു കൂട്ടിച്ചേർത്തു
അത് കേട്ടതും അക്കു തിരച്ചിൽ അവസാനിപ്പിച്ചു അവളെ നോക്കി. പിന്നെ രാഹുലിനെ നോക്കി. എല്ലാവരും അത് കേട്ട് അല്പം ഞെട്ടലോടെയാണ് നിൽക്കുന്നത്.പെട്ടന്ന് അക്കു പൊട്ടിച്ചിരിച്ചു.
"അയ്യേ പറ്റിച്ചേ... അത് ഞാൻ സ്വപ്നത്തിൽ കണ്ടതല്ല... ഒരുതവണ ചുമ്മാ ബുക്സ് നോക്കിയപ്പോൾ കണ്ടതാണ്... നിങ്ങടെ ഒക്കെ മോന്ത കണ്ടിട്ട് ചിരി വരുന്നു."
അല്പംനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
'ആരും ഒന്നും ചെയ്യണ്ട... ഇന്നിനി ആരേലും ഇവനെ കൈ വച്ചാൽ കൊലക്കുറ്റത്തിന് അകത്തു പോകും...'രാഹുൽ ദേഷ്യം കടിച്ചമർത്തി മുകളിലേക്ക് പോയി.
കുട്ടൂസും റിയുവും അക്കുവിന്റെ അടുത്തേക്ക് വന്നു.
"അവരുടെ വീതം ആണ് കഴിഞ്ഞിട്ടുള്ളു... ഞങ്ങളുടെ ബാക്കിയുണ്ട്. അത് നീ താങ്ങില്ല.പിരിക്കാൻ മീശ ഇല്ലാണ്ടായി പോയി. അല്ലേൽ മാസ്സ് ആയേനെ..."റിയു അതുപറഞ്ഞു അടുക്കളയിലേക്ക് വിട്ടു.
ബാക്കി ഉള്ളവരും സാധനങ്ങൾ ഒരുക്കാൻ നേരെ അടുക്കളയിൽ കേറി. അക്കു മിണ്ടാതെ സോഫയിൽ പോയി ഇരുന്നു. ഉള്ളിൽ എന്തൊക്കെയോ അവനെ അലട്ടുന്നുണ്ട്. അത് പക്ഷെ അവരുടെ വാക്കുകൾ അല്ലായിരുന്നു.
അൽപ്പം കഴിഞ്ഞു ദേവു ഉള്ളി അരിയുമ്പോൾ ഉണ്ടാകുന്ന കണ്ണ് നീറ്റൽ ഒഴിവാക്കാൻ ഹാളിലേക്ക് വന്നു. അവൾ അവിടെ ഉള്ള മറ്റൊരു സോഫയിൽ ഇരുന്നു. അവൾക്ക് സൈഡിൽ ഉള്ള സോഫയിലെ അക്കുവിന്റ സാന്നിധ്യം മനസ്സിലായി. അവൾ ഇരിക്കുന്നതിനു പിന്നിൽ ആയാണ് അവന്റെ ഇരിപ്പ്. ആൾക്ക് വിഷമം ആയെന്ന് കണ്ടു അവൾ മുഖം തിരിക്കാതെ ഫോൺ നോക്കി സംസാരിച്ചു.
"എന്തിനാ ചേട്ടായി ഇങ്ങനെ ഓരോന്ന് പറഞ്ഞു എല്ലാവരെയും പറ്റിക്കാൻ നോക്കിയേ... അവർ ദേഷ്യം വന്നപ്പോൾ പറഞ്ഞതല്ലേ... പോട്ടെ. ചെന്ന് അടുക്കളയിൽ എന്തെങ്കിലും ഹെല്പ് ചെയ്യ്. എനിക്ക് കണ്ണ് നീറുന്നു. അതാ ഞാൻ പൊന്നേ "
'എന്നെ ആരും ഇപ്പോൾ കേൾക്കില്ല. മനസ്സിലാക്കില്ല. മനസ്സിലാക്കുമ്പോൾ നിങ്ങൾക്ക് വേണ്ടി ഞാൻ ഉണ്ടാകില്ല.'
"ഇതിപ്പോൾ രണ്ട് ഉള്ളി അരിഞ്ഞാൽ മാറാവുന്ന പ്രശ്നമേ ഒള്ളു... ചെല്ല്..."
ഇതും പറഞ്ഞു അവൾ അവന്റെ നേരെ തിരിഞ്ഞു നോക്കി. എന്നാൽ അവിടെ ആരും ഇല്ലായിരുന്നു. പകരം ഒരു കാലി പുറംച്ചട്ടയുള്ള ഒരു ബുക്ക് മാത്രം...
"ചേട്ടായി... പിന്നെയും പറ്റിക്കുകയാണോ... ചേച്ചിമാരെ..."
അവിടെ വേറെയാരും ഇല്ല. അവൾ ചുറ്റിലും നോക്കി.
അവൾ വേഗത്തിൽ എണീറ്റ് അടുക്കളയിലേക്ക് ഓടി. പേടിച്ചു ഓടിയത് കാരണം അവൾ അടുക്കളയുടെ മുന്നിൽ ഇട്ടിരുന്ന ചവിട്ടിയിൽ തട്ടി വീണു. മാളു അതുകണ്ടു ഓടിവന്നു പിടിച്ചെണീപ്പിച്ചു അവളെ.പരിക്കൊന്നും പറ്റിയില്ല.കാര്യങ്ങൾ എല്ലാം അവൾ പറഞ്ഞു.
അക്കുവിന്റെ കളി കുറച്ചു കൂടുന്നുണ്ട് എന്ന് മൊത്തത്തിൽ സംസാരം ആയി.എല്ലാവരും പണി നിർത്തി വച്ചു ഹാളിലേക്ക് വന്നു. അവിടെ ആരെയും കണ്ടില്ല. അമ്മാളു രാഹുലിനെ വിളിച്ചു.രാഹുൽ താഴേക്ക് വന്നു. കൂടെ അക്കുവും ഉണ്ടായിരുന്നു.
"ഉണ്ണിച്ചേട്ടാ... ഈ നിതൻ ദേവൂനെ വെറുതെ പേടിപ്പിച്ചു. ഇവൾ സോഫയിൽ ഇരിക്കുമ്പോൾ എന്തോ പറഞ്ഞു. ദേവു തിരിഞ്ഞു നോക്കിയപ്പോൾ ആളെ കാണാൻ ഇല്ല. അവൾ കുഞ്ഞല്ലേ... ഇങ്ങനാണോ ചെയ്യണ്ടേ അവളോട്. പേടിച്ചു ഓടി വന്നപ്പോൾ തട്ടി വീണു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല."
രാഹുലും അക്കുവും പരസ്പരം നോക്കി. അക്കു നേരെ താഴേക്ക് വന്നു.
"അവൾ പറഞ്ഞതിന് മറുപടി പറഞ്ഞിട്ട് ഞാൻ നേരെ മുകളിലേക്ക് പോയി. അല്ലാതെ ഞാൻ വേറൊന്നും ചെയ്തിട്ടില്ല."
അക്കു അതുപറഞ്ഞു എല്ലാവരെയും നോക്കി ഏറ്റവും പുറകിലായി കുട്ടൂസും റിയുവും ഉണ്ട്. റിയു ഒരു ചട്ടുകം എടുത്താണ് വന്നേക്കണേ...
"അതേയ്... ഇങ്ങനെ അടി കൂടിയാൽ ശരിയാകില്ല. എല്ലാവരും പോയി പണി നോക്ക്. ഉച്ചക്ക് കഴിക്കണ്ടേ..."രാഹുൽ എല്ലാവരെയും മടക്കി വിട്ടു.
അക്കുവും അടുക്കളയിലേക്ക് പോയി. കുട്ടൂസ് തേങ്ങ ചിരകാൻ അക്കുവിനെ ഏൽപ്പിച്ചു. ആദ്യം ചിരകിയത് അൽപ്പം എടുത്തു അവൻ ദേവു ന് കൊടുത്തു.
"ഞാൻ മനഃപൂർവം ചെയ്തതല്ലല്ലോ... ക്ഷമിക്കെടാ ദേവൂട്ടാ..."
അവൾ അക്കുവിന്റെ കയ്യിൽ ഒരു നുള്ള് കൊടുത്തു. എന്നിട്ട് അവനെ നോക്കി ചിരിച്ചു. അവനും ചിരിച്ചു.
"വീണിട്ട് എന്തെങ്കിലും പറ്റിയോ?"
'കാണാൻ പാകത്തിന് ഒന്നും പറ്റിയില്ല. പിന്നെ അറിയണേൽ നാളെ അറിയാം. തല്ലിയലച്ചാണ് ഞാൻ വീണത്.'
അക്കു ഒന്നും മിണ്ടാതെ അവളുടെ തോളിൽ ഒന്ന് തട്ടി, തല താഴ്ത്തി തിരിച്ചു ചെന്ന് തേങ്ങ ചിരകൽ തുടർന്നു.
അന്ന് ഉച്ചക്ക് അടിപൊളി സദ്യ ആയിരുന്നു. അവിയലും സാമ്പാറും പപ്പടവും അച്ചാറും... എല്ലാവരും നന്നായി കഴിച്ചു നേരെ കേറി കിടന്നു. ഉച്ചക്ക് നല്ലൊരു ഉറക്കത്തിലേക്ക് പോയി അവരെല്ലാം.
എന്തോ ശബ്ദം കേട്ടാണ് അമ്മാളു എണീക്കുന്നത്. ഹാളിലേക്ക് വന്നു നോക്കുമ്പോൾ അക്കുവും രാഹുലും ചേർന്ന് ഷെൽഫിലെ ബുക്കുകൾ എല്ലാം പുറത്തെടുത്തിട്ട് തിരിച്ചു അടുക്കി വയ്ക്കുകയാണ്. ഇടയിൽ വച്ചു ഒരു കെട്ട് ബുക്ക് താഴെ വീണപ്പോൾ ആണ് അമ്മാളു എണീറ്റത്. വൈകാതെ മാളുവും ദേവൂവും കൂടെ എണീറ്റ് വന്നു. ഒന്നും ചോദിക്കാതെ അവർ ബുക്ക് എല്ലാം അടുക്കാൻ കൂടി. എല്ലാം കഴിഞ്ഞു അമ്മാളു അവരോട് ചോദിച്ചു...
"എന്തിനാ ഇതൊക്കെ എടുത്തു വലിച്ചിട്ടേ...!?"
'അക്കുവും ചിഞ്ചുവും പറഞ്ഞ ആ ബുക്ക് എവിടെയാണെന്ന് നോക്കുകയായിരുന്നു.'
"അതിനു അത് ഇവിടെയല്ല... ഈ സോഫയിൽ ആയിരുന്നു ഇരുന്നത്. അക്കു ചേട്ടായി എന്നെ പേടിപ്പിച്ചു പോയപ്പോൾ ഞാൻ അത് സോഫയിൽ ഇരിക്കുന്നത് കണ്ടിരുന്നു."
"അപ്പൊ ഞങ്ങളെ വിളിച്ചപ്പോൾ സോഫയിൽ ഉണ്ടായിരുന്നോ അത്?"രാഹുൽ ദേവുവിന്റെ അടുത്തേക്ക് വന്നു.
'അതറിയില്ല. വീണതിന്റെ ഇടയിൽ പിന്നെ അതൊക്കെ മറന്നു.'
"വെറുതെ ഇതൊക്കെ വലിച്ചു വാരിയിട്ട് സമയം കളഞ്ഞു. വെറുതെ അല്ല ചിഞ്ചു നോക്കിയിട്ടും അക്കു നോക്കിയിട്ടും കിട്ടാഞ്ഞേ...എപ്പോളെങ്കിലും തപ്പി എടുക്കണം. ഇതെന്താ സംഭവം എന്നറിയണ്ടേ "രാഹുൽ ഒരു നിശ്വാസത്തോടെ പറഞ്ഞു.
എല്ലാവരും പോയി മുഖം ഒക്കെ കഴുകി വന്നു. അവർ എല്ലാവരും വീടിന്റെ പുറത്തുള്ള ഷെഡിൽ കൂടി. കട്ടൻ ചൂടോടെ ഒരു കപ്പിൽ നിറച്ചു വച്ചിട്ടുണ്ട്. ബ്ലൂട്ടുത് സ്പീക്കറിൽ നല്ല സോങ്‌സ് വച്ചിട്ടുണ്ട്. അങ്ങ് ദൂരെ കാണുന്ന പാടത്തിനു പിന്നിൽ ഉള്ള മലയുടെ ഇടയിലേക്ക് സൂര്യൻ മറയുന്നുണ്ട്. കാറ്റിനു തണുപ്പ് കൂടി കൂടി വരുന്നു. എല്ലാവരും മാറി മാറി ചൂടൻ കട്ടൻ പകർന്നുകൊണ്ടിരുന്നു.നല്ലൊരു സായാഹ്നത്തെ ഇരുട്ട് വിഴുങ്ങി. തണുപ്പ് വീണു തുടങ്ങിയപ്പോൾ എല്ലാവരും വീടിന്റെ അകത്തേക്ക് പോയി.
ഏകദേശം എട്ടര ആയപ്പോൾ എല്ലാവരും കുളിച്ചു വന്നു. ഉച്ചക്ക് വച്ച ചോറ് തിളപ്പിച്ചെടുത്തു കഞ്ഞിയാക്കി. കൂട്ടത്തിൽ അച്ചാറും പപ്പടവും അവിയലും ഉണ്ടായിരുന്നു. സാമ്പാർ ഉച്ചക്ക് തന്നെ തീർന്നിരുന്നു. അത്താഴം കഴിഞ്ഞു എല്ലാവരും വീട്ടിലേക്ക് വിളിക്കാൻ തിരക്ക് കൂട്ടി. രാഹുലും അക്കുവും മുകളിലെ നിലയിൽ കൂടി. അവർ റൂം അടച്ചു ഒരു സംസാരത്തിൽ ആയിരുന്നു...
"ഉണ്ണിച്ചേട്ടാ... ഞാൻ ഇവിടെ വന്ന രണ്ടാം ദിവസം കണ്ട സ്വപ്നം ആണ് ആ ബുക്ക്. ഞാൻ എന്ത് കണ്ടോ അത് തന്നെയാണ് ചിഞ്ചു പറഞ്ഞതും. എന്റെ വാക്ക് കേട്ടപ്പോൾ അവളുടെ കണ്ണിലെ ഞെട്ടൽ ഞാൻ കണ്ടതാണ്. എല്ലാവരും പേടിച്ചു എന്നായപ്പോൾ ആണ് ഞാൻ അത് വെറുതെ പറഞ്ഞതാണ് എന്ന് പറഞ്ഞത്."
'നീ ഒന്ന് ഓർത്തു നോക്ക്, ചിലപ്പോൾ നീ ബുക്ക് നോക്കിയപ്പോൾ കണ്ടതാണെങ്കിലോ?'
"അപ്പോൾ ദേവു ആരോടാ സംസാരിച്ചത്. നമ്മൾ രണ്ടും അപ്പോൾ ഈ കാര്യം പറഞ്ഞു ഇവിടെ സംസാരത്തിൽ ആയിരുന്നില്ലേ."
അയ്യോ...ഓടി വരണേ...
ആരോ താഴെനിന്ന് ഉറക്കെ വിളിച്ചു കൂവി
തുടരും...
Bạn đang đọc truyện trên: Truyen247.Pro