Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

ഒരു യക്ഷി കഥ

"ആരാടോ യക്ഷി... ആരാടാ ഇവിടുത്തെ യക്ഷി."

അക്കു യാതൊരു പേടിയും കൂടാതെ അവിടെ തന്നെ നിന്നു.

'ഞാൻ ചോദിച്ചതിന് ലോജിക് ഉള്ള ഒരു ഉത്തരം താ ആദ്യം... എന്നെ കൊന്നാലും ഞാൻ പറയും നീയാ യക്ഷി എന്ന്...'

"എല്ലാവരും കേൾക്കാൻ വേണ്ടി പറയുകയാണ്... ഈ അക്കു എന്ന ഇവനെ ഞാൻ തന്നെ കൊല്ലും... എന്നിട്ടേ നിങ്ങൾ എന്നെ യക്ഷി എന്ന് വിളിക്കൂ..."

കുട്ടൂസ് :അപ്പൊ നീ ശെരിക്കും യക്ഷിയാണോ?

റിയു :എടി കള്ള കുരിപ്പേ... നിനക്ക് ഇങ്ങേരു പറയുന്നത് വിഴുങ്ങാൻ വട്ടുണ്ടോ...? ഈ വെയിലത്ത്‌ നിൽക്കാതെ വീട്ടിൽ പോകാം നമുക്ക്

അക്കു :കണ്ടാ... അവൾക്ക് വെളിച്ചം പറ്റുന്നില്ല

റിയു :ഇവനെ ഞാനിന്ന്...

അക്കു:ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. എനിക്ക് ഇവിടെ നിക്കാൻ വയ്യ. നല്ലപോലെ അധ്വാനിച്ചതാണ്. റെസ്റ് എടുക്കണം. പിന്നെ ആരെങ്കിലും നെഞ്ചിന് ചൂട് പിടിച്ചു തരാമോ?

റിയു :ഞാൻ തന്നെ ചൂട് പിടിച്ചു തരാം.വാടാ ചേട്ടാ...

അക്കു :വേണ്ട... മോന്റെ പട്ടും വളയും മാമന് വേണ്ട.CPR എന്ന് പറഞ്ഞു എന്റെ നെഞ്ചത്ത് പഞ്ചാരി മേളം ആണ് ഇവൾ കൊട്ടിയത്.

മാളു :ആഹാ... അപ്പൊ കൊടുത്തല്ലേ...

അക്കു :ഞാൻ പോണു... ഇവിടെ ആർക്കും എന്നോട് സ്നേഹം ഇല്ല...

മാളു :ശെ... ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ...

അക്കു :ഉവ്വ ഉവ്വ... ഇവിടെ നിന്ന് സംസാരിക്കാൻ ഇനി വയ്യ. ഒന്ന് കിടക്കണം. ഞാൻ പോവാ.

ഇത് പറഞ്ഞു അക്കു നേരെ ഹാളിൽ ഉള്ള സോഫയിൽ കേറി കിടന്നു. അവരെല്ലാം നേരെ പോയി അക്കുവിന്റെ ലാപ് എടുത്തു അവന്റെ അടുത്തെത്തി.

"അക്കുട്ടാ...ഒന്ന് കണ്ണ് തുറന്നെ..."

സോഫയിൽ കിടന്നു ഉറക്കത്തിലേക്ക് പോയ അക്കു കണ്ണ് തുറക്കുമ്പോൾ എല്ലാവരും വട്ടം കൂടി നിൽക്കുന്നുണ്ട്,അമ്മാളുവിന്റെ കയ്യിൽ ലാപ്ടോപ് ഉണ്ട്. റിയുവിന്റെ കയ്യിൽ കറിക്ക് അരിയുന്ന കത്തിയും.

"പാസ്സ്‌വേർഡ്‌ പറഞ്ഞു തന്നാൽ ഇവിടെ കിടന്നുറങ്ങാം. അല്ലെങ്കിൽ...."റിയു കത്തി കൊണ്ട് മുഖം ചൊറിഞ്ഞു.

അക്കു :അല്ലെങ്കിൽ...

ദേവു :എന്നെന്നേക്കുമായി ഉറങ്ങാം.

അക്കു :വേണ്ട. എനിക്ക് ഫുഡ് കഴിക്കാൻ ഇടയ്ക്ക് എണീക്കുന്ന പതിവുണ്ട്...

അമ്മാളു :എന്നാ പറ

അക്കു :achoda_luttappi

ചിഞ്ചു :ആഹ് ബെസ്റ്റ്

അവരെല്ലാം ലാപ് എടുത്തു നേരെ അപ്പുറത്തെ സോഫയിൽ കേറി ഇരുന്നു. അക്കു കുറച്ചു നേരം മുകളിലേക്ക് നോക്കി ഫാനിന്റെ കറക്കം കണ്ടുകൊണ്ട് കിടന്നു. ശേഷം എണീറ്റ് രാഹുലിനെ കാണാൻ മുകളിലെ റൂമിലേക്ക് പോയി.രാഹുൽ അവിടെ എന്തോ എഴുതിക്കൊണ്ട് ഇരിക്കുകയാണ്. അക്കു അവിടെ എത്തി മുരടനക്കി.

രാഹുൽ :എന്താടാ... ഇനി എന്നെക്കൊണ്ട് കൂടെ കൈവപ്പിക്കാൻ വന്നതാണോ?

അക്കു :ഏയ്യ്... അല്ലല്ല... ഞാൻ ചിലതൊക്കെ പറയാൻ വേണ്ടി വന്നതാണ്.

രാഹുൽ :എന്നാ പറഞ്ഞോ. എനിക്ക് കുറച്ചു എസ്റ്റിമേറ്റ് എഴുതാൻ ഉണ്ട്. ഞാൻ കേട്ടോളം.

അക്കു :ഇതൊരു പൂർണ്ണമാകാത്ത കഥയാണ്... പക്ഷെ ആ കഥ എന്താണെന്ന് എനിക്ക് കിട്ടിയിട്ടില്ല. എങ്കിലും ആ കഥയ്ക്ക് വർഷങ്ങൾ കഴിഞ്ഞു പൂർണത നേടാൻ പോകുകയാണ്...

രാഹുൽ :ഈ തലയും വാലും ഇല്ലാത്ത കാര്യം പറയാൻ ആണോ ഇങ്ങോട്ട് വന്നത്?

അക്കു :തലയാണ് ഞാൻ പറഞ്ഞത്. പക്ഷെ ആ തല ഞാൻ കണ്ടിട്ടില്ല. വാല് നമ്മളൊക്കെ ആണെന്നാണ് ഞാൻ പറഞ്ഞു വരുന്നത്.

രാഹുൽ :നിനക്ക് അത് എന്നെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുമെങ്കിൽ ഇനി സംസാരിച്ചാൽ മതി.

അക്കു :കേൾക്കുമ്പോൾ ചാടി കേറി ഒച്ച ഉണ്ടാക്കരുത്. ഇവിടെ വന്നതിനു ശേഷം ഞാൻ ചില സ്വപ്‌നങ്ങൾ കണ്ടിരുന്നു. പക്ഷെ ആദ്യം ഞാനത് കാര്യമാക്കിയില്ല. അന്ന് ആ ബുക്ക്‌ ചിഞ്ചു കണ്ടെന്നു പറഞ്ഞപ്പോൾ മുതൽ ആണ് ഇതിനൊക്കെ എന്തോ അർഥം ഉണ്ടെന്ന് തോന്നിയത്.

രാഹുൽ :നിനക്ക് അത് വിടാൻ ഉദ്ദേശം ഇല്ലേ?!

അക്കു :ഒന്ന് പറയാൻ അനുവദിക്ക്...ഉണ്ണിയേട്ടൻ ഈ ജോലി ഏറ്റെടുക്കാനും അതിന്റെ ഒരു ഭാഗം ആവാൻ ഞങ്ങൾ എല്ലാവരും ഇവിടെ എത്തിയതും വെറുതെ അല്ല എന്നതാണ് എന്റെ വിശ്വാസം. എന്തിനാ ഇത്രയും അകലെയുള്ള ഞങ്ങളെ ഈ ചിലവെല്ലാം മുതലാളിയെക്കൊണ്ട് മുടക്കി ഇവിടെ എത്തിക്കാൻ തോന്നിയത്? ധാരാളം ഫ്രണ്ട്സ് ഇല്ലേ ചേട്ടന്. എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുത്തു?

രാഹുൽ :ആഹ്... നിന്നെയൊക്കെ കാണാനും കുറച്ചു ദിവസം ആഘോഷിക്കാനും ആണ് അപ്പോൾ മനസ്സ് പറഞ്ഞത്.

അക്കു :അത് ഇവിടെ ഉള്ള ദിവസം മൊത്തം വേണം എന്ന് ആഗ്രഹിക്കേണ്ടതുണ്ടോ?

രാഹുൽ :അതിപ്പോ ഒരു കുറ്റം ആയോ?

അക്കു :ഞാനൊന്ന് പറയട്ടെ. ഇതുവരെ ഇവിടെ ജനിച്ചു വളർന്നിട്ട് നേരിട്ട് കണ്ടു ഇടപഴകി ജീവിച്ച ആളുകളെ മാറ്റി നിർത്തി ഓൺലൈൻ സൗഹൃദം തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ഞങ്ങൾ അത്രയ്ക്ക് സ്പെഷ്യൽ അല്ലെ ചേട്ടന്?

രാഹുൽ :അതേല്ലോ...

അക്കു :അതുപോലെ വേറെ വേറെ നാട്ടിൽ വത്യസ്ത കുടുംബത്തിൽ ജനിച്ച ഞങ്ങൾക്കും ഈ വെക്കേഷന് ഒന്നിച്ചു കൂടാൻ കസിൻസിന്റെ വീടോ ഫ്രണ്ട്‌സ് ന്റെ വീടോ നോക്കാതെ ഇവിടെ വന്നിട്ടുണ്ടെങ്കിൽ നമ്മുടെ ബോണ്ട്‌ നല്ല സ്ട്രോങ്ങ്‌ ആവണം അല്ലെ...

രാഹുൽ :അതേ... അതിനിപ്പോ കുഴപ്പം ഉണ്ടോ?

അക്കു :ഇല്ല കുഴപ്പം ഇല്ല.

രാഹുൽ :നീ ഇതിപ്പോൾ എന്താ പറഞ്ഞു വരുന്നത്?

അക്കു :എനിക്കതു പറയാൻ എല്ലാകാര്യങ്ങളും അറിയില്ല. പക്ഷെ നമ്മളെ ഇവിടെ എത്തിച്ചത് വിധിയാണ് എന്ന് ഞാൻ പറയുന്നു. ഞാൻ പറയുന്നത് ചേട്ടൻ വിശ്വസിക്കും.അടുത്തത് കൂടെ പറയാൻ സമ്മതിക്കണം.

രാഹുൽ :ആഹ് പറഞ്ഞോ...

അക്കു :ഈ വീടിന്റെ പഴയ ഉടമസ്ഥൻ ആരാണെന്ന് നോക്കിയതല്ലേ... അതാരാണെന്ന് എനിക്ക് അറിയില്ല. പക്ഷെ അവർ അത് വാങ്ങിയത് ഇലഞ്ഞിക്കാവ് വീട് എന്ന വീട്ടുപേരുള്ള ഒരാളുടെ കയ്യിൽ നിന്ന് ആകും.

രാഹുൽ എഴുത്ത് നിർത്തി ഞെട്ടലോടെ അക്കുവിനെ നോക്കി.

രാഹുൽ :അത് ശെരിയാണ്. നീ ഇതെങ്ങനെ അറിഞ്ഞു...! ഞാൻ പഴയ ഉടമസ്ഥന്റെ വീട്ടിൽ പോയി കണ്ടു ചോദിച്ചാണ് ഈ വിവരം അറിഞ്ഞത്. എവിടെയോ കേട്ട് പഴകിയ വീട്ടുപേര് പോലെ എനിക്ക് തോന്നിയിരുന്നു.

അക്കു :അതുപോലെ റിയു ആണോ എന്ന് അറിയില്ല ഒരാൾ എന്നെ ഓടിച്ചു ഒരു കാട്ടിലേക്ക് എതിർക്കുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. അവസാനം ഞാൻ ഒരു വലിയ കുളത്തിന്റെ മുന്നിൽ എത്തി നിൽക്കും. ആ കുളം ചുറ്റും വെട്ട് കല്ലുകൊണ്ട് കെട്ടിയ പടവുകൾ ഉള്ള താമര കുളം ആണ്. അതിൽ ഞാൻ എന്റെ ശവം പൊങ്ങി കിടക്കുന്നതാണ് കണ്ടത്. അവിടെ അങ്ങനൊരു കുളം ഉണ്ടെങ്കിൽ ഇനി ഞാൻ ഇവിടെ താമസിക്കില്ല. എനിക്ക് എന്തോ പേടിയാണ്.ഞാൻ അത് നോക്കാൻ വേണ്ടി അൽപ്പം കൂടെ നടന്നതാണ്. പക്ഷെ ഇലഞ്ഞി പൂത്ത മണം വന്നു. ഞാൻ കാണുന്ന സ്വപ്നത്തിൽ പലതിലും ഈ ഇലഞ്ഞി മരവും അതിന്റെ സുഗന്ധവും ഉണ്ടായിരുന്നു.

രാഹുൽ :എടാ... നീ പറഞ്ഞതൊക്കെ ശരി, പക്ഷെ അത് ഒരു യക്ഷി കഥ ആയാണോ നീ കാണുന്നത്?!

അക്കു :ഇത് ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഞാൻ കഴിഞ്ഞ രാത്രിയിൽ താഴെ സോഫയിൽ കിടന്നുറങ്ങിയപ്പോൾ ഒരു സ്വപ്നം കണ്ടു. അത് ഇവരെല്ലാം വരുന്നതിനു മുൻപുള്ള ഒരു രാത്രിയിൽ നമ്മൾ താഴെ സോഫയിൽ കിടന്നിരുന്ന ഒരു രാത്രി ആയിരുന്നു. ഞാൻ ശെരിക്കും അന്ന് ആ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ നേരിട്ട് യഥാർത്ഥത്തിൽ എക്സ്പീരിയൻസ് ചെയ്തതാണ്.

രാഹുൽ :ഇതൊക്കെ വിശ്വസിക്കാൻ നല്ല പ്രയാസം തോന്നുന്നുണ്ട്. പക്ഷെ തട്ടിക്കളയാൻ പറ്റുന്നില്ല. നീ പറയുന്നത് ഇവിടുത്തെ കഥ സത്യം ആണെന്നാണോ?

അക്കു :അതിനിവിടെ അങ്ങനൊരു പേടിപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടില്ല ഇതുവരെ. പക്ഷെ എന്റെ സ്വപ്‌നങ്ങൾ റിയൽ ആകുമ്പോൾ പേടി തോന്നുന്നുണ്ട്. ഇന്ന് റിയു എന്നെ ആ കാട് പോലെ കിടക്കുന്നിടത്തേക്ക് ഒരു 700മീറ്റർ എങ്കിലും ഓടിച്ചിട്ടുണ്ട്. അവളെ കൂട്ടി ആ സ്ഥലം വരെ ഒന്ന് പോയി നോക്ക്. കൃത്യം ആയിട്ട് അവൾ വഴി കാണിച്ചു തരും. അവളുടെ വീടിന്റെ തെക്ക് ഭാഗം ഏതാണെന്നു ചോദിച്ചാൽ മുകളിലേക്ക് നോക്കി നിൽക്കുന്ന ടീം ആണ്...ആദ്യമായ് പോയ ആ സ്ഥലത്ത് നിന്ന് വളരെ കറക്റ്റ് ആയി അവൾ ഇവിടെ എത്തി. ഇതൊക്കെ എങ്ങനെ ആണ് സംഭവിക്കുന്നത്?

രാഹുൽ ആശയക്കുഴപ്പത്തിൽ ആയി. അപ്പോളാണ് പുറത്ത് കാളിങ് ബെൽ മുഴങ്ങുന്നത്. രാഹുലും അക്കുവും താഴെ ചെന്നു വാതിൽ തുറന്നു. മണിച്ചേട്ടൻ ഒരു പണിക്കാരനെ കൂട്ടി വന്നിരിക്കുകയാണ്. ബാത്രൂം വൃത്തിയാക്കാൻ വേണ്ടി വന്നതാണ് അവർ. പണിക്കാരൻ നേരെ അകത്തേക്ക് പോയി. മണിച്ചേട്ടന്റെ കൂടെ അക്കുവും രാഹുലും ബാത്‌റൂം ഇരിക്കുന്ന റൂമിൽ വട്ടംകൂടി.

അക്കു :ഇതെന്താ ഈ ബാത്‌റൂമിൽ മാത്രം ക്ലീനിങ് ചെയ്യാതിരുന്നത്?

മണി :ഇവൻ ഹിന്ദി ആയത്കൊണ്ട് കുഴപ്പം ഇല്ല... ഇവിടെ വീട് പണി തുടങ്ങിയ സമയം മുതൽ പലർക്കും പലതും സംഭവിച്ചിട്ടുണ്ട്. അതെല്ലാം തന്നെ ഈ ബാത്‌റൂമിൽ പണി നടക്കുമ്പോൾ ആണ്. ഒരു രാത്രിയിൽ വേറൊരു സൈറ്റിൽ പണിക്ക് കൊണ്ടുപോകാൻ ഇതിൽ വച്ചിരുന്ന പണി ആയുധങ്ങൾ എടുക്കാൻ വന്ന ഒരുത്തൻ ഇതിന്റെ അകത്തു കേറി അറിയാതെ ഉറങ്ങി പോയി. അവൻ എണീക്കുമ്പോൾ മുകളിൽ ആകാശം കാണാമായിരുന്നു. പക്ഷെ അപ്പോൾ വീടിന്റെ രണ്ടാം നിലയും വാർത്തതായിരുന്നു. അവൻ ഉറക്കത്തിൽ സ്വപ്നം കണ്ടതാണെന്ന് ഞങ്ങൾ കരുതി. പക്ഷെ അതിനു ശേഷം അവൻ ഇവിടെ പണിക്ക് വന്നിട്ടില്ല.

അക്കു :പാവം, പേടിച്ചു പോയിട്ടുണ്ടാകും...

മണി :നിങ്ങൾക്ക് ഇവിടെ വന്നിട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ?

രാഹുൽ :ഒരു പ്രശ്നവുമില്ല. ഇവരൊക്കെ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ഒള്ളു.

അക്കു രാഹുലിനെ നോക്കി ചിരിച്ചു. വൈകാതെ അവർ പണിയൊക്കെ തീർത്തു പോയി. അതുകഴിഞ്ഞു അവർ രണ്ടും ഹാളിൽ വന്നിരുന്നു. അപ്പുറത്തെ സോഫയിൽ ബാക്കി എല്ലാവരും ഇരുന്നു ലാപ്ടോപ്പിൽ സിനിമ കാണുകയാണ്.

രാഹുൽ :എല്ലാവരും ഇങ്ങനെ ഇരിക്കാതെ ഉച്ചക്ക് ഉള്ളത് റെഡി ആക്കാൻ നോക്ക്

അമ്മാളു :അരി തിളച്ചിട്ടാണ് ഞാൻ പോന്നത്. കറി ഇന്ന് ഇവർ വയ്ക്കും.

അക്കു :എന്ത്... കറി ഇതുവരെ ആയില്ലേ...

റിയു :ഇതെന്താ ഹോട്ടൽ ആണെന്ന് കരുതിയോ? ചെന്ന് ഉണ്ടാക്കണം മിസ്റ്റർ...

അക്കു :ഇവിടെ ആകെ 3 ബാത്രൂം ആണ് ഒള്ളു എന്ന് ഒരോർമ വേണം എന്നോട് കുക്ക് ചെയ്യാൻ പറയുമ്പോൾ. അതിൽ ഒന്നിൽ പ്രേതവും...

ചിഞ്ചു :പ്രേതമോ?...

മാളു, ദേവു :അയ്യോ...!!!

കുട്ടൂസ് :സത്യാണോ?

രാഹുൽ :ഇവനെ ഞാൻ എന്താ ചെയ്യണ്ടേ... വെറുതെ ഓരോന്ന് പറഞ്ഞു പിള്ളേരെ പേടിപ്പിക്കരുത്...

അക്കുവിന് പറഞ്ഞു കഴിഞ്ഞപ്പോൾ അത് വേണ്ടെന്ന് ആയിപ്പോയി. പക്ഷെ അവർ ആകെ സംശയത്തിൽ ആയി.

അമ്മാളു :ഉണ്ണിയേട്ടാ... ഇതെന്താ സംഭവം...

അക്കു :ഞാൻ റിയു ന്റെ കാര്യം പറഞ്ഞതാ...

റിയു :പിന്നെ... ഞാൻ എപ്പോളും ബാത്‌റൂമിൽ അല്ലെ... പോടോ എവിടുന്ന്...

അക്കു :ഇന്നലെ പിന്നെ എന്തായിരുന്നു...

റിയു :ഇന്നലെ ദേവു അല്ലെ... ഞാൻ ആണോ?

ആകെ പെട്ടപോലെ അക്കു രാഹുലിനെ നോക്കി.

രാഹുൽ :ഇവനെക്കൊണ്ട് തോറ്റു. ആ ബാത്‌റൂമിൽ എന്തോ പ്രശ്നം ഉണ്ടെന്നാണ് പണിക്കാരുടെ വാദം. അതാണ് അത് ക്ലീൻ ആകാൻ ആരും നോക്കാഞ്ഞേ...

കുട്ടൂസ് :അപ്പൊ ഇന്നലെ അവിടെ കിടന്നു റിയു ന് ബാധ കേറി. അതാണ് ഇന്ന് അക്കുട്ടനെ ഓടിച്ചു കൊല്ലാൻ നോക്കിയേ... ഞാൻ ഇന്നലെ ഭാഗ്യത്തിനാ രക്ഷപെട്ടത് 🥺

റിയു :എടി കൊരങ്ങി... എന്നാപ്പിന്നെ ഇന്നലെ നിന്നെ ഞാൻ കൊന്നേനെ. രാത്രിയിൽ എന്റെ ദേഹത്തേക്ക് കാലെടുത്തു ഇട്ടു. നീ ആയത് കൊണ്ടാ... അല്ലേൽ ചവിട്ടി നിലത്തിട്ടേനെ.

അക്കു :കുട്ടിസിന്റെ അടുത്ത് ചോര കുറവായത്കൊണ്ട് ആവും.

റിയു :എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്. വെറുതെ ഇല്ലാത്തതു പറഞ്ഞു എന്നെ വട്ടാക്കണ്ട...

രാഹുൽ :ഇതെന്താ എല്ലാം കൂടി അടി ഉണ്ടാക്കുന്നത്. അതേ ഇവിടെ വന്നിട്ട് ഇതുവരെ ആരെങ്കിലും ഒരു ബുക്ക്‌ നോക്കിയോ?

അക്കു :ഞാനൊന്ന് നോക്കി... അത് എന്നെയും നോക്കി... ആ ക്ഷീണം മാറട്ടെ. നിങ്ങൾ വായിച്ചോ...

കുട്ടൂസ് :എനിക്ക് എന്തായാലും ഇനി ആ റൂമിൽ കിടക്കണ്ട. ഞാൻ അമ്മാളുന്റെ റൂമിൽ പൊയ്ക്കോളാം.

റിയു :അപ്പൊ ഞാനോ... ഞാനും വരും.

കുട്ടൂസ് :നിനക്ക് അല്ലെ പ്രത്യേകം റൂം വേണമെന്ന് നിർബന്ധം. അവിടെ കിടക്ക്.

റിയു :പ്ഫാ... ഞാൻ എങ്ങും ഒറ്റയ്ക്ക് കിടക്കില്ല.

അക്കു :തല്ക്കാലം ആ റൂമിൽ നിന്ന് നിങ്ങൾ പോകുന്ന സ്ഥിതിക്ക് ഞാൻ അവിടെ കിടന്നോളാം.

രാഹുൽ :ഏഹ്... ഇപ്പോൾ നിനക്ക് പേടിയൊന്നും ഇല്ലേ?

അക്കു രാഹുലിനെ നോക്ക് കണ്ണിറുക്കി.

അമ്മാളു :വെടക്കാക്കി തനിക്കാക്കാം...

അക്കു :എന്നാ നീ വന്നു കിടന്നോ...

റിയു :ആരെന്തു പറഞ്ഞാലും ഞാൻ ഇനി അവിടേക്ക് ഇല്ല. ഇങ്ങേർ ഓരോന്ന് പറഞ്ഞു നിങ്ങളെ പറ്റിക്കുകയാണ്.

അക്കു :ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ റിയു. ഇവരത് ആ രീതിയിൽ ആണ് കണ്ടിട്ടുള്ളു.

കുട്ടൂസ് :അല്ല... ഞാനങ്ങനല്ല കാണണേ... ഈ റിയു രാത്രിയിൽ കിടന്നു ചിരിക്കുന്നുണ്ട് ഇടയിൽ. ഞാൻ പേടിച്ചിട്ട് പുതപ്പിന്റെ അടിയിൽ ചുരുണ്ടാണ് കിടപ്പ്.

രാഹുൽ :ഇത് രാത്രിയിൽ ഉള്ള പ്രശ്നം അല്ലെ. ആദ്യം ഉച്ചക്ക് ഉള്ളത് ok ആക്കി വച്ചിട്ട് വരാം. പിന്നെ ഈ കഥ ഓരോന്ന് കേട്ട് വെറുതെ പേടിക്കണ്ട. കുട്ടിസിനു വയ്യെങ്കിൽ എല്ലാവരും ഒരു റൂമിൽ തന്നെ കൂടിക്കോ.

ഒരുവിധം അവരെ അടുക്കളയിലേക്ക് വിട്ടിട്ട് രാഹുൽ മുകളിലേക്ക് പോയി, കൂടെ അക്കുവും...

തുടരും.

Bạn đang đọc truyện trên: Truyen247.Pro