chapter 56
Hayaathi pov:-
ഇയാൾ സ്‌കൂളിൽ പഠിക്കുന്ന ടൈം വല്ല ഡ്രാമാ ക്ലബ്ബിലും അംഗമായിരുന്നോ! ഇതായിരുന്നു ഹിറ്റ്ലറുടെ അഭിനയം കണ്ടപ്പോൾ തോന്നിയത്. എന്നെയും കൂടെ തന്നെ നിർത്തി ആന്റിമാരോടും അങ്കിളുമാരോടും തമാശയൊക്കെ പറഞ്ഞു ചിരിക്കുന്നു, ഇടയ്ക്കിടെ എനിക്ക് എന്തെങ്കിലും വേണോ എന്ന് സ്നേഹം തുളുമ്പുന്ന ശബ്ദത്തോടെ അവർ കാണേ ചോദിക്കുന്നു. ഇതൊക്കെ കണ്ട് എന്റെ ബോധം പോയില്ല എന്നേ ഉള്ളൂ, എന്റെ മാത്രമല്ല ബാക്കിയുള്ള മൂന്ന് പേരുടെയും, കാർത്തിയേട്ടന്റെ എക്സ്പ്രഷൻ കണ്ട് ഏട്ടന്റെ കിളികൾ ഈ രാജ്യം തന്നെ വിട്ട് പോയി എന്ന് തോന്നി.
ഹിറ്റ്ലറുടെ കസിൻസ് ഒക്കെ ഞങ്ങളെ ഇട്ട് നന്നായി വാരുന്നുണ്ട്, ഹിറ്റ്‌ലർ ആണെങ്കിൽ അതൊക്കെ കേട്ട് ആസ്വദിക്കുന്ന മട്ടിലും നിൽക്കുന്നു. ദേഷ്യം കൊണ്ടു പൊട്ടിത്തെറിക്കുന്ന ഇങ്ങേർക്ക് ഇത്രയൊക്കെ ക്ഷമയുണ്ടായിരുന്നോ ദൈവമേ...
ഞാൻ നോക്കുമ്പോഴൊക്കെ ജിത എന്നെ അവളുടെ അടുത്തേക്ക് കണ്ണ് കൊണ്ട് വരാൻ പറയുന്നുണ്ടെങ്കിലും കസിൻസിന്റെ ഇടയിൽ പെട്ട് പോകാൻ പറ്റിയില്ല.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ചെറിയൊരു കേക്ക് കട്ടിങ് ഒക്കെ കഴിഞ്ഞു നിൽക്കുമ്പോഴാണ് വിക്കി നേരത്തെ ജിത ഏൽപ്പിച്ച ഗിഫ്റ്റ് ബോക്സുമായി വന്ന് എന്റെ കയ്യിലേക്ക് വെച്ചു തന്നു.
അത് കണ്ടതും എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി. ഹിറ്റ്‌ലറും ഇതൊക്കെ എപ്പോൾ ഒപ്പിച്ചു എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്. ഞാൻ എല്ലാവരെയും നോക്കി ചിരിച്ചെന്ന് വരുത്തി.
" ആഹാ, നമ്മുടെ ബാബിയുടെ വക ഹാശിഭയ്യാക്ക് എന്തോ ഗിഫ്റ്റ് ഉണ്ടല്ലോ..." നവ്യ ചിരിയോടെ പറഞ്ഞു.
തലചെരിച്ചു ജിതയേയും വിക്കിയേയും നോക്കിയപ്പോൾ രണ്ടും കൂടി കണ്ണ് കൊണ്ട് കൊടുക്കാനായി പറഞ്ഞു.
പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല മുഖത്ത് ഒരു പുഞ്ചിരിയും പൊടിക്ക് ഇത്തിരി നാണവും ഒക്കെ ഫിറ്റ് ചെയ്തു ആ ഗിഫ്റ്റ് ബോക്‌സ് ഹിറ്റ്ലർക്ക് നേരെ നീട്ടി. കുറച്ചു നേരമായി അങ്ങേര് അഭിനയിച്ചു ഓവറാക്കുകയല്ലേ അപ്പോൾ പിന്നെ ഞാനും കുറക്കേണ്ട എന്ന് കരുതി.
ഹിറ്റ്ലർ അത് വാങ്ങിച്ചതും കസിൻസ് എല്ലാവരും അത് അപ്പോൾ തന്നെ ഓപ്പൺ ചെയ്യാനായി ബഹളം വെച്ചു.
ആൾ എന്റെ മുഖത്തേക്ക് നോക്കി, ഞാൻ അതിനകത്ത് എന്തെങ്കിലും പണിയാണോ ഒപ്പിച്ചു വെച്ചിരിക്കുന്നത് എന്ന പേടിയിൽ ആണെന്ന് തോന്നി ആ ടെൻഷൻ നിറഞ്ഞ നോട്ടം കണ്ടപ്പോൾ... വാച്ച് എന്നല്ലേ ജിത പറഞ്ഞത്, ആ ഉറപ്പിൽ ഞാനും കണ്ണ് ചിമ്മി കാണിച്ചു.
ആൾ അത് ഓപ്പൺ ചെയ്യാൻ തുടങ്ങിയപ്പോൾ ജിതയെ നോക്കിയപ്പോൾ ജിതയും വിക്കിയും ആകാംഷയോടെ ഹിറ്റ്‌ലറെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. ആ നോട്ടം കണ്ടിട്ട് എന്തോ പന്തികേട് ഉണ്ടല്ലോ? എവിടെയോ അപായ മണി മുഴങ്ങി. ദൈവമേ അതിനുള്ളിൽ വാച്ച് തന്നെയല്ലേ? ഞാൻ പേടിയോടെ ഹിറ്റ്ലറെ നോക്കി.
അപ്പോഴേക്കും ആൾ ഗിഫ്റ്റ് റാപ് തുറന്ന് ഒരു വാച്ചിന്റെ ബോക്‌സ് പുറത്തേക്ക് എടുത്തിരുന്നു. ഇനി അതിനുള്ളിൽ എന്തായിരിക്കും രണ്ടാളും ഒപ്പിച്ചു വെച്ചിട്ടുണ്ടാവുക എന്ന പേടിയിൽ ഹിറ്റ്ലർ അത് തുറന്ന് നോക്കുന്നത് നോക്കി നിന്നു.
ഒന്നും നടന്നില്ല അതിനുള്ളിൽ ചെറിയൊരു കാർഡും ജിത പറഞ്ഞത് പോലെ തന്നെ ഒരു ബ്രാൻഡഡ് വാച്ചുമാണ് ഉള്ളത്, എല്ലാവരും വൗ, സൂപ്പർ എന്നൊക്കെ ശബ്ദമുണ്ടാക്കി.
ഇതിൽ വാച്ച് തന്നെയാണല്ലോ ഉള്ളത് പിന്നെയെന്തിനാണ് രണ്ടാളും അങ്ങനെ നോക്കിയത് എന്നും ചിന്തിച്ചു വീണ്ടും അവരെ നോക്കിയപ്പോൾ രണ്ടാളും അതേ ഭാവത്തിൽ തന്നെ നിൽക്കുന്നു. ഞാൻ സംശയത്തോടെ നിന്നു. ഇനി വാച്ച് ബോക്സിൽ വേറെ വല്ലതും കാണുമോ! ഞാൻ തലചെരിച്ചു ഹിറ്റ്ലറുടെ ഭാഗത്ത് നോക്കിയപ്പോൾ ഹിറ്റ്ലർ എന്നെ തന്നെ തുറിച്ചു നോക്കുന്നു. ഇങ്ങേര് ഇതെന്താണ് ഇങ്ങനെ നോക്കുന്നത്! വാച്ച് കണ്ടിട്ട് ആയിരിക്കുമോ? ജിത പറഞ്ഞത് പോലെ കണ്ടപ്പോൾ തന്നെ ഇയാൾക്ക് മനസ്സിലായി കാണുമോ? അതിനായിരിക്കുമോ ഈ നോട്ടം...
അപ്പോഴാണ് അങ്ങേരുടെ കയ്യിലിരിക്കുന്ന കാർഡിലേക്ക് നോട്ടം പോയത്, അങ്ങനെ ഒന്ന് അതിൽ ഉണ്ടായിരുന്നല്ലോന്ന് അപ്പോഴാണ് ഓർത്തത്, അതും തുറന്ന് പിടിച്ചിട്ടാണ് ഹിറ്റ്ലർ നിൽക്കുന്നത്. എവിടേക്കെയോ ചീഞ്ഞു നാറാൻ തുടങ്ങി.
അതേ നേരം തന്നെയാണ് ഹിറ്റ്ലറുടെ കസിൻ അക്കി ആ കാർഡ് തട്ടിപ്പറിച്ചതും,
" ഹാപ്പി ബർത്ഡേ ഇച്ഛായാ..." അവൻ ആ കാർഡിലേക്ക് നോക്കി ഉറക്കെ വായിച്ചു.
വാട്ട്! അവൻ വായിച്ചത് കേട്ട് ഞാൻ ഞെട്ടി. ഹാപ്പി ബർത്ഡേ ഇച്ഛായാ എന്നോ! ഞാൻ കണ്ണും മിഴിച്ചു ജിതയേയും വിക്കിയേയും നോക്കി രണ്ടും ദേ എന്നെ നോക്കി ഇളിച്ചു കാണിക്കുന്നു. അത് കണ്ടതും രണ്ടിനേയും കൊല്ലാനുള്ള ദേഷ്യം തോന്നി. വെറുതെ അല്ല രണ്ടും കൂടി ഇത്രയും നേരം ശ്വാസം അടക്കിപ്പിടിച്ചുള്ള ആ ഇരുത്തം ഇരുന്നത്, എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു...
ഞാൻ രണ്ടാളെയും രൂക്ഷമായി നോക്കി. വിക്കി അത് കണ്ടതും ഫോട്ടോക്ക് പോസ് ചെയ്യുന്ന മട്ടിൽ എന്നെ നോക്കി ഇളിയോടെ പീസ് ഔട്ട് എന്ന് കാണിച്ചു.
അവനായിരിക്കണം അതിൽ ഇച്ഛായാ എന്ന് എഴുതി വെച്ചത്, മമ്മി പപ്പയെ കൊണ്ട് വല്ലതും സാധിപ്പിക്കാൻ വേണ്ടി പപ്പയെ സോപ്പിടുമ്പോൾ വിളിക്കുന്നതാണ് ഈ ഇച്ഛായാ എന്ന വിളി. നിനക്കുള്ളത് ഞാൻ തന്നോളാടാ വിക്രം കുറുപ്പേ... ഒരിക്കൽ കൂടി രണ്ടിനെയും നോക്കി കണ്ണിരുട്ടി കാണിച്ച ശേഷം ഞാൻ തലചെരിച്ചു ഹിറ്റ്ലറെ നോക്കി.
അഭിനയമൊക്കെ മതിയാക്കി ആൾ കോപത്തോടെ എന്റെ മുഖത്തേക്ക് നോക്കി നിൽക്കുണ്ട്.അത് കണ്ടതും ഞാൻ സൈക്കളിൽ നിന്നും വീണ ചിരി പാസാക്കി.
അപ്പോഴും മുഖത്ത് ഒരു ഭാവവിത്യാസവും ഇല്ല, പരമാവധി വിനയം മുഖത്ത് വരുത്തിച്ചു കൊണ്ട് അത് വച്ചത് ഞാനല്ല എന്നർത്ഥത്തിൽ തലയനക്കി.
എന്റെ ഭാഗ്യത്തിന് അതേ സമയം തന്നെ ഹിറ്റ്ലറുടെ മൊബൈലും റിങ് ചെയ്തു. ഒരിക്കൽ കൂടി എന്നെ രൂക്ഷമായി നോക്കിയ ശേഷം ആൾ അവിടെ മൊബൈലും അറ്റൻഡ് ചെയ്തു അവിടെ നിന്നും നടന്നു.
ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. ഇപ്പോൾ ഹിറ്റ്ലറുടെ ഫോണിലേക്ക് വിളിച്ച ആൾക്ക് ദൈവം നൂറായുസ്സ് നൽകട്ടെ...
ഹിറ്റ്ലർ അവിടെ നിന്നും മാറിയതും ജിതയും വിക്കിയും ഓടിപിടിച്ചു എന്റെ അടുത്തേക്ക് വരുന്നത് കണ്ടു. ഞാൻ പെട്ടെന്ന് തന്നെ ഹിറ്റ്ലറുടെ ഒരാന്റിയോട് സംസാരിക്കാൻ തുടങ്ങി.
അവർ രണ്ടാളും അടുത്തു വന്ന് നിന്നെങ്കിലും ഞാൻ കണ്ടഭാവം നടിക്കാതെ ആന്റിയോട് സംസാരിച്ചു നിന്നു. പക്ഷേ എന്റെ കഷ്ടകാലം ആന്റിയെ വേറെ ആരോ വിളിച്ചപ്പോൾ ഇപ്പോൾ വരാം എന്നും പറഞ്ഞു പുള്ളിക്കാരത്തി പോയി, ഛെ ഇത്തിരി ദേഷ്യം കാണിക്കാം എന്ന് വിചാരിച്ചാലും നടക്കില്ല.
" ബാബീ സോറീ..." ജിത എന്റെ മുന്നിലായി കയറി നിന്ന് രണ്ട് കയ്യും ചെവിയിൽ പിടിച്ചു കൊണ്ട് ചെറിയ കുട്ടികൾ ചെയ്യുന്നത് പോലെ നിന്നു.
ഞാൻ അത് മൈൻഡ് ചെയ്യാതെ രണ്ട് കയ്യും നെഞ്ചിന് മീതേ കെട്ടി ഗൗരവത്തോടെ നിന്നു.
" പ്ലീസ് ബാബീ, ഇവിടെ എത്തിയ ഉടനെ ബാബിയോട് പറയാം എന്ന് തീരുമാനിച്ചതാണ് പക്ഷേ എല്ലാം കൊളമായിപ്പോയി..." അവൾ വിഷമത്തോടെ എന്നെ നോക്കി പറഞ്ഞു.
" വീട്ടിൽ വെച്ചു പറഞ്ഞു കൂടായിരുന്നോ?" ഞാൻ ഗൗരവത്തോടെ തന്നെ ചോദിച്ചു.
" അപ്പോൾ പറഞ്ഞാൽ ദീദി സമ്മതിക്കില്ല എന്ന് നൂറ് ശതമാനം ഉറപ്പല്ലേ... ഇവിടെ വെച്ച് പറയുമ്പോൾ ദീദിക്ക് ഒന്നും ചെയ്യാൻ പറ്റില്ലാലോ..." വിക്കി ഇളിയോടെ പറഞ്ഞു.
ഞാനവനെ കൂർപ്പിച്ചു നോക്കിയതും അവൻ തലകുനിച്ചു നിന്നു.
" താഴെ വെച്ചു ലിഫ്റ്റിൽ പണി തന്നില്ലേ, അതിന്റെ കൂടെ ഇതും, അതും ഇച്ഛായൻ എന്ന്... നീയൊക്കെ ഹിറ്റ്ലർ എന്ന് എഴുതിയിരുന്നെങ്കിൽ പോലും എനിക്ക് ഇത്ര ദേഷ്യം തോന്നില്ലായിരുന്നു..." എനിക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു.
" അതേ ഞങ്ങൾ ഇവിടെ ദീദിയേയും ജീജുനേയും ഒന്നിപ്പിക്കാനാണ് നോക്കുന്നത് അല്ലാതെ പിരിയിക്കാൻ അല്ല..." വിക്കി തിരിച്ചടിച്ചു.
" എന്നാലും... ഇത് വേണ്ടായിരുന്നു എല്ലാവരും അത് ഞാൻ തന്നെ എഴുതിയാണെന്നല്ലേ വിചാരിച്ചിട്ടുണ്ടാവുക..." ഞാൻ സങ്കടത്തോടെ പറഞ്ഞു.
" എന്റെ ബാബീ ഒരു ഇച്ഛായാ എന്ന് എഴുതിയതിയതിനാണോ ഇങ്ങനെ കിടന്ന് ഫീൽ ചെയ്യുന്നത്! ഇവിടുത്തെ പാർട്ടി കഴിഞ്ഞിട്ട് തിരിച്ചു പോകുമ്പോൾ ഭയ്യാനോട് പറഞ്ഞാൽ പോരേ വിക്കി ഒപ്പിച്ച പണിയാണെന്ന്..." ജിത എന്റെ കൈയിലൂടെ കൈകോർത്തു പിടിച്ചുകൊണ്ട് എന്നെ സമാധാനിപ്പിക്കുന്ന മട്ടിൽ പറഞ്ഞു.
ഞാൻ തലചെരിച്ചു അവളുടെ മുഖത്തേക്ക് നോക്കി.
" ഇച്ഛായനെ ഒക്കെ മനസ്സിൽ നിന്നും വിട്ട് ഒന്ന് ചിരിക്കെന്റെ ഏട്ടത്തിയമ്മേ..." അവൾ ചിരിച്ചു കൊണ്ട് എന്റെ രണ്ട് കവിളിലും വേദനിക്കാതെ പിടിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. അത് കണ്ടതും വിക്കിയും സന്തോഷത്തോടെ മറ്റേ സൈഡിൽ നിന്നും എന്നോട് ചേർന്നു നിന്നു.
" അയ്യോ ചോദിക്കാൻ വിട്ട് പോയി ഇങ്ങോട്ട് ഈച്ചയും ചക്കരയും ആയിട്ടാണെല്ലോ വന്നത്, എന്താ സംഭവം?" ജിത ആകാംഷയോടെ ചോദിച്ചു.
" പിന്നേയ് ഈച്ചയും ചക്കരയും എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്, രണ്ടും കൂടിയിട്ട് ഞങ്ങളെ താഴെ ഒറ്റയ്ക്ക് നിർത്തി പോയിട്ട്..." ഞാൻ ദേഷ്യം നടിച്ചുക്കൊണ്ട് രണ്ടിനേയും നോക്കി.
" അത് പിന്നെ ഭയ്യ വന്നയുടനെ ബാബിയെ നോക്കി നിൽക്കുന്നത് കണ്ടിരുന്നു, ഞങ്ങൾ കൂടെയില്ലാതെ നേരത്ത് ഡ്രസ്സ് കൊള്ളാം, യു ലുകിങ് നൈസ് എന്നൊക്കെ പറഞ്ഞാലോ എന്ന് വിചാരിച്ചു ചെയ്തതാണ്, എന്നിട്ട് ഭയ്യ വല്ലതും പറഞ്ഞോ?" അവൾ ആകാംഷയോടെ നോക്കി.
"പിന്നേയ് ഇവിടുത്തെ പാർട്ടി കഴിഞ്ഞിട്ട് ആരുടെ കല്യാണത്തിനാണ് പോകാനുള്ളത് എന്ന് ചോദിച്ചു..." ഞാൻ ദേഷ്യത്തോടെ പറഞ്ഞു
" അയ്യേ... ഈ ഭയ്യ എന്താണ് ഇങ്ങനെ..." ജിത മുഖം ചുളിച്ചു.
" എനിക്കപ്പോഴേ തോന്നിയിരുന്നു ഇങ്ങനെയൊക്കെയോ നടക്കുമെന്ന്, എന്തൊക്കെയായിരുന്നു ജീജു ദീദിയെ നോക്കുന്നു ലുക്കിങ് നൈസ് എന്ന് പറയുന്നു..." വിക്കി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
" പോടാ..." ജിത അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.
" രണ്ടിനോടും ഒരു കാര്യം പറഞ്ഞേക്കാം ഇനി ഇമ്മാതിരി എന്തെങ്കിലും പണി എന്നോട് പറയാതെ മറ്റോ ചെയ്താൽ പിന്നെ എന്റെ ശരിക്കുള്ള സ്വഭാവം രണ്ടും അറിയും, പറഞ്ഞില്ല എന്ന് വേണ്ട..." ഞാൻ രണ്ടാളെയും മാറി മാറി നോക്കി താക്കീത് ചെയ്തു.
" ഉത്തരവ് തമ്പുരാട്ടീ..." വിക്കി അല്പം കുനിഞ്ഞു നിന്ന് എന്നെ നോക്കി കൈകൂപ്പി കൊണ്ട് പറഞ്ഞു.
ഞാനവനെ അമർത്തിയൊന്ന് നോക്കി.
"പക്ഷേ പ്ലാൻ കൊള്ളാമെങ്കിൽ കൂടെ നിന്നോളണം..." ജിത തിരിച്ചു പറഞ്ഞു.
" ഓക്കെ, എനിക്കിട്ട് ഒരു പണിയും തിരിച്ചു കിട്ടാത്ത വല്ലതും ആണെങ്കിൽ ഉണ്ടാകും..."
" അതൊക്കെ പോട്ടെ, എന്തായിരുന്നു ഭയ്യയും ബാബിയും ഇവിടെ കാണിച്ച ഷോയുടെ അർത്ഥം! കൈ കോർത്തു പിടിച്ചു വരുന്നു, ചിരിയോടെ സംസാരിക്കുന്നു, കേക്ക് കട്ട് ചെയ്യുമ്പോൾ ചേർന്നു നിൽക്കുന്നു... ഓഹ് കണ്ടിട്ട് ഞങ്ങളുടെ ഒക്കെ ബോധം പോയില്ല എന്നേ ഉള്ളൂ..." ജിത ആക്കിച്ചിരിയോടെ പറഞ്ഞു.
" എന്റെയും..." ഞാൻ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.
" ഏഹ്!" രണ്ടാളും ചോദ്യഭാവത്തിൽ എന്നെ നോക്കി.
" നിനക്കും ജോ ദീദിക്കും ഒക്കെ ചെറിയ സംശയങ്ങൾ ഒക്കെ തോന്നി തുടങ്ങിയിട്ടുണ്ട്, അത് ഇനി ആർക്കും തോന്നരുത് എന്നും പറഞ്ഞു സന്തോഷത്തോടെ നിൽക്കുന്നത് പോലെ അഭിനയിച്ചതാണ് മൂപ്പര്, ആളുടെ ഈ അഭിനയം കണ്ടിട്ട് എന്റെ കണ്ണ് പോലും മഞ്ഞളിച്ചു." ഞാൻ പറഞ്ഞു.
" ഭയ്യാന്റെ ഓവറാക്ടിങ് കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു ഇവിടെ ഉള്ളവരെ കാണിക്കാൻ ആണെന്ന്..." ജിത ചിരിയോടെ പറഞ്ഞു.
അത് കേട്ട് ഞാനും ചിരിച്ചു.
" പിന്നേയ് എന്നിട്ടാണെല്ലോ ഇവർ വന്നപ്പോൾ തന്നെ വായും പൊളിച്ചു നോക്കി നിന്നത്..." വിക്കി ജിതയെ കളിയാക്കി കൊണ്ട് പറഞ്ഞു.
" അത് പിന്നെ പെട്ടന്ന് അങ്ങനെയൊക്കെ കണ്ടാൽ ആരും ഒന്ന് ഞെട്ടിപ്പോവില്ലേ... ഭയ്യാനെ നല്ലത് പോലെ അറിയാം പക്ഷേ എങ്ങാനും അറിയാതെ നന്നായോ എന്ന് ചിന്തിച്ചു പോയി..." ജിത പരിഭവത്തോടെ പറഞ്ഞു.
ഞാനും വിക്കിയും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കൈ കഴുകിയതിന് ശേഷം ഹാളിലേക്ക് നടക്കുന്നതിനിടയിലാണ് പാമ്പിന്റെ ചീറ്റൽ പോലെ എന്തോ ഒരു ശബ്ദം കേട്ടത്. ഹോട്ടലിൽ പാമ്പ് കയറിയോ! ഞാൻ തിരിഞ്ഞു നോക്കി പക്ഷേ അവിടെയെങ്ങും ഒന്നും കണ്ടില്ല. ആ ചിലപ്പോൾ എനിക്ക് തോന്നിയതാവും, വീണ്ടും തിരിഞ്ഞു മുന്നോട്ട് നടന്നതും.
"പ്സ്, പ്സ്..." വീണ്ടും അതേ ശബ്ദം.
ഞാൻ ഈർഷ്യത്തോടെ തിരിഞ്ഞു നോക്കി, ദേ മുറ്റത്തൊരു കാർത്തിയേട്ടൻ, കുറച്ചു മാറി നിന്ന് എന്നെ നോക്കി ഇളിച്ചോണ്ട് നിൽപ്പുണ്ട് ആള്. കാർത്തിയേട്ടനാണോ ഈ പാമ്പ് ചീറ്റുന്നത് പോലെ വിളിച്ചത്! ഞാൻ ആളുടെ അടുത്തേക്ക് നടന്നു.
" എന്താണ് മിസ്റ്റർ കാർത്തിക് വർമാ പറന്ന് പോയ കിളികൾ ഒക്കെ തിരിച്ചു വന്നോ?" ഞാൻ ചിരിയോടെ ഏട്ടനെ നോക്കി.
" നിങ്ങളുടെ കല്യാണം കഴിഞ്ഞന്ന് തൊട്ട് ഓരോന്നായി പറന്നു പോകാൻ തുടങ്ങിയിരുന്നു ഇന്നത്തോടെ മൊത്തം പറന്ന് കഴിഞ്ഞു, ഇനി ഞാൻ തിരിച്ചു ലണ്ടനിൽ എത്തിയതിന് ശേഷം തിരിച്ചു വന്നാൽ മതിയെന്ന് പറഞ്ഞു എല്ലാത്തിനോടും..." കാർത്തിയേട്ടനും അതേ ചിരിയോടെ തിരിച്ചടിച്ചു.
" ആഹ്, ആ തിരിച്ചു പോകുന്നതിനെ കുറിച്ചൊക്കെ ഞാനറിഞ്ഞു..." ഞാൻ ആക്കിച്ചിരിയോടെ പറഞ്ഞു.
" എ... എന്ത് അറിഞ്ഞെന്ന്?" ഏട്ടൻ പതർച്ചയോടെ ചോദിച്ചു.
" രണ്ടാഴ്ചത്തേക്ക് വന്ന ഒരുത്തി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ തിരിച്ചു പോണമെന്നും പറഞ്ഞു ടിക്കറ്റ് എടുത്തതും അതേ ദിവസം അതേ ഫ്ലൈറ്റിൽ ഇവിടെ നിന്നും ഒരാൾ ഉണ്ടെന്നുമുള്ള കാര്യം..." ഞാൻ ഗൗരവം നടിച്ചുക്കൊണ്ട് പറഞ്ഞു.
" ഈ... മനസ്സിലായി അല്ലേ..." ഏട്ടൻ ചമ്മലോടെ ഇളിച്ചു.
" വിക്കി നേരത്തെ റേഹ ദീദി ടിക്കറ്റ് എടുത്തു എന്ന് പറഞ്ഞപ്പോൾ തന്നെ സംശയിച്ചു. തള്ളിവിട്ടാലും തിരിച്ചു പോകാൻ കൂട്ടാക്കാത്ത ഇവൾക്ക് എന്താണ് ഇപ്രാവശ്യം ഇത്ര തിരക്കെന്ന്, പിന്നീടാണ് ഏട്ടന്റെ കാര്യം ഓർമ വന്നത്, അതോടെ ഉറപ്പിച്ചു കാമുകിയും കാമുകനും ഒന്നിച്ചുള്ള കളിയാണെന്ന്, വീട്ടിലേക്ക് തിരിച്ചു പോയി ഫോൺ വിളിച്ചിട്ട് വേണം അവൾക്കുള്ളത് കൊടുക്കാൻ..." ഞാൻ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
" അത് പിന്നെ... വെറുതെ എന്തിനാണ് രണ്ടാളും വേറെ വേറെ പോകുന്നത് എന്ന് കരുതിയപ്പോൾ..." കാർത്തിയേട്ടൻ ചമ്മലോടെ പരുങ്ങിക്കളിച്ചു.
" ഓ..." ഏട്ടന്റെ കളി കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി.
" എന്റെ കാര്യം വിട്, നിങ്ങളുടെ ഉദ്ദേശം എന്താണ്?"
" ഞങ്ങളുടെ ഉദ്ദേശമോ?" ഞാൻ കാര്യം മനസ്സിലാവാതെ നോക്കി.
" ആഹ്, നിന്റെയും എന്റെ അനിയന്റേയും ഉദ്ദേശം? അപാര അഭിനയം കാഴ്ച വെക്കുന്നത് കണ്ടല്ലോ രണ്ടാളും... എന്തൊരു ഓവറായിരുന്നു എന്നറിയോ..." കാർത്തിയേട്ടൻ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
" ഓഹ്, എന്നിട്ട് കിളി പോയ മട്ടിൽ നോക്കി നിൽക്കുന്നത് കണ്ടിരുന്നല്ലോ?" ഞാൻ തിരിച്ചടിച്ചു.
" അയ്യേ അത് നിങ്ങളുടെ അഭിനയം കണ്ടിട്ടല്ല, ഇവിടെ എത്തുന്നത് വരെ നിന്റെ കുറ്റവും നിന്നെ ചീത്തയും വിളിച്ചു എന്റെ ചെവിക്ക് സ്വയര്യം തരാതെ നടന്നവന്റെ പെട്ടന്നുള്ള മാറ്റം കണ്ട് കണ്ണ് മഞ്ഞളിച്ചു പോയതാണ്..."
" എന്നെ എന്ത് കുറ്റം പറയാൻ!" ഞാൻ പുരികമുയർത്തി ഏട്ടനെ നോക്കി.
"അത് ചോദിക്കാനാണ് ഞാൻ ഇങ്ങോട്ട് വന്നത്, പൊന്ന് മോൾ ഇന്ന് കെട്ടിയോനോട് വല്ലതും പറഞ്ഞിരുന്നോ അന്ന് നമ്മൾ കഫേയിൽ വെച്ചു കണ്ടപ്പോൾ പറഞ്ഞത് പോലെ എന്തെങ്കിലും?"
" ഞാനോ! ഞാനെന്ത് പറയാൻ?..." ഞാൻ കൈമലർത്തി കാണിച്ചു.
" നീ എന്ത് പറഞ്ഞിട്ടാണ് എന്നെനിക്കറിയില്ല ഞങ്ങൾ ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തേക്ക് പോയില്ലേ, അവിടെ നിന്നും കാറിൽ കയറിയപ്പോൾ തൊട്ട് അവൻ തുടങ്ങിയിരുന്നു അവളാരാണ് എന്നാണ് അവളുടെ വിചാരം! എന്നെയവൾക്ക് ശരിക്കും അറിയില്ല, അവളുടെ അഹങ്കാരം കൂടുന്നുണ്ട് എന്നൊക്കെ പറഞ്ഞു എന്റമ്മോ ഓർക്കാൻ പോലും വയ്യാ..." കാർത്തിയേട്ടൻ നെഞ്ചിൽ കൈവെച്ചുക്കൊണ്ട് പറഞ്ഞു.
എനിക്ക് ഏട്ടൻ അത് പറഞ്ഞതും കാര്യം പിടികിട്ടി, ഉച്ചയ്ക്ക് റൂമിൽ വെച്ചു കൊടുത്ത ഡോസിന്റെ അഫ്റ്റർ എഫക്ട്... ഞാൻ ചിരി കടിച്ചു പിടിച്ചു നിന്നു.
" നിന്നെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലായെങ്കിലും, ഒന്ന് രണ്ട് തവണ എന്താടാ പ്രശ്നം എന്ന് ചോദിച്ചപ്പോൾ തിരിച്ചു അവന്റെ ദഹിപ്പിക്കുന്ന ഒരു നോട്ടം കിട്ടിയതോടെ ഞാൻ മിണ്ടാതെ നല്ല കുട്ടിയായി കേട്ട് നിന്നു. ഇതിന് മുമ്പ് അവനെ ഇങ്ങനെ കണ്ടത് നീയന്ന് കഫേയിൽ വെച്ചു ഞങ്ങൾ മാരേജിൽ നിന്നും പിന്മാറണം എന്ന് പറഞ്ഞപ്പോൾ കുറേ മാസ് ഡയലോഗും അടിച്ചിട്ട് പോയില്ലേ അന്നായിരുന്നു, അത് ഓർമ വന്നതും പ്രശ്നം ഗുരുതരമാണ് എന്ന് തോന്നി. ഇവിടെ വരുമ്പോൾ വരെയുള്ള അവന്റെ മൂഡ് വെച്ച് നിങ്ങൾ രണ്ടാളും പരിസരം നോക്കാതെ വഴക്ക് കൂടുമോ എന്ന പേടിയിലാണ് ഞാനും ലിഫ്റ്റിൽ നിന്നും ഇറങ്ങാൻ നോക്കിയത്, പക്ഷേ എന്റെ മനസ്സിലെ നന്മ ആരും കണ്ടില്ല, ഞാൻ നാണം കേട്ടത് മിച്ചം..." ഏട്ടൻ സങ്കടം നടിച്ചുക്കൊണ്ട് പറഞ്ഞു.
ഞാൻ ചിരിക്കണോ അതോ കാർത്തിയേട്ടന്റെ സെന്റിയടിയേ സമാധാനിപ്പിക്കണോ എന്നറിയാതെ നിന്നു.
" മുകളിൽ എത്തി നിങ്ങളുടെ അവസ്ഥയോർത്തു ടെൻഷനടിച്ചു നിൽക്കുമ്പോഴാണ് ദേ രണ്ടും കൂടി കൈ കോർത്തു ബോബനും മോളിയേയും പോലെ നടന്നു വരുന്നു, കണ്ടിട്ട് എന്റെ കണ്ണ് പുറത്തേക്ക് വന്നില്ല എന്നേ ഉള്ളൂ... പകച്ചു പോയി എന്റെ ബാല്യം..."
അതും കൂടി കേട്ടതോടെ ഞാൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
" ചിരിക്കെടീ... ചിരിക്ക്, നിങ്ങൾക്കൊക്കെ തമാശ, പാവം എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ..." ഏട്ടൻ വീണ്ടും സെന്റിയടിക്കാൻ തുടങ്ങി.
"എന്റെ കാർത്തിയേട്ടാ, ഇതൊക്കെ കേട്ടാൽ ആർക്കായാലും ചിരി വരും, ഏട്ടന്റെ അനിയൻ എന്തിനാണ് ദേഷ്യവും പിടിച്ചു മുഖം വീർപ്പിച്ചു നടന്നത് എന്നറിയോ?"
" എന്തിനാ?"
ഞാൻ മതിലിൽ ചാരി നിന്ന് ഉച്ചയ്ക്ക് നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു കൊടുക്കാൻ തുടങ്ങി.
എല്ലാം കേട്ട് കഴിഞ്ഞതും ആൾ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ എന്നെ നോക്കി.
" ഇവനെന്താണ് പത്തു വയസ്സുള്ള കുട്ടിയോ! ഈ ഡ്രസ്സ് വെക്കുന്ന കാര്യത്തിൽ ഒക്കെ വഴക്കുണ്ടാക്കാൻ..." ഏട്ടൻ അത്ഭുതത്തോടെ ചോദിച്ചു.
" അല്ല പിന്നെ , കുറെ നേരം ഞാനും ക്ഷമിച്ചു പിന്നെയാണ് അങ്ങനെയൊക്കെ പറഞ്ഞത്..."
" വല്ലാത്ത സ്വഭാവം തന്നെ രണ്ടിന്റേയും... ഇന്ന് സംഭവിച്ചത് കഴിഞ്ഞു. ഒരപേക്ഷയുണ്ട് ഞാൻ തിരിച്ചു പോകുന്നത് വരെ ഈ ഏട്ടന് വേണ്ടി അവൻ പറയുന്നതൊക്കെ കേട്ട് ക്ഷമിച്ചു നിൽക്കണം... പ്ലീസ്..." കാർത്തിയേട്ടൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
" ഏഹ്!" ഞാൻ പുരികമുയർത്തി ചോദ്യഭാവത്തിൽ നോക്കി.
" നീയുമായി ഓരോ വഴക്കുണ്ടാക്കുമ്പോഴേക്കും അവൻ എന്റെ നെഞ്ചിലാണെല്ലോ ചവിട്ട് നാടകം കളിക്കുന്നത്, ഞാൻ ഇവിടുന്ന് പോയതിന് ശേഷം നിങ്ങൾ എത്ര വേണമെങ്കിലും വഴക്കിട്ടോ, അതാവുമ്പോൾ ഫോണിലൂടെയല്ലേ അവന്റെ വായിലിരിക്കുന്നത് കേൾക്കേണ്ടൂ..."
ഞാൻ ചിരിയോടെ തലകുലുക്കി. പാവം... ഞങ്ങളുടെ മാരേജിന്റെ ഐഡിയ വന്നത് ഇവിടുന്ന് ആയത് കൊണ്ട് ആൾക്ക് എപ്പോഴും പേടിയാണ്...
" അവനെ പറഞ്ഞിട്ടും കാര്യമില്ല, അവന്റെ കണ്ണിൽ ഞാനാണെല്ലോ എല്ലാത്തിന് പിന്നിലും..."
"ഏഹ്! എന്ന് വെച്ചാൽ!" കാർത്തിയേട്ടൻ പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ നോക്കി. എന്താണ് ആ പറഞ്ഞതിന്റെ പൊരുൾ!...
" അത്... ഒന്നുമില്ല..." ഏട്ടൻ പതർച്ചയോടെ പറഞ്ഞു.
എന്തോ ഉണ്ട്... ഏട്ടൻ എന്തോ മറച്ചു വെക്കുന്നുണ്ട്, വരട്ടെ കണ്ട് പിടിക്കാം...
" എന്നാലും എന്റെ അനിയാ... അവന്റെ ആ ദേഷ്യം ഒക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു എന്തോ വലിയ പ്രശ്നം നടന്നിട്ടുണ്ട് എന്ന്, ഇവനൊക്കെ ഇനി എപ്പോഴാണ് ദൈവമേ ഇത്തിരി പക്വതയൊക്കെ വരുക..."
ഏട്ടൻ പെട്ടന്ന് തന്നെ വിഷയം മാറ്റിക്കൊണ്ട് പറഞ്ഞു.
"ചേട്ടന് ഇതുവരെ പക്വത വന്നിട്ടില്ല എന്നിട്ടല്ലേ അനിയന്..." ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.
" മോളെ പെങ്ങളേ... ഇടയ്ക്ക് കേറി എനിക്കിട്ട് താങ്ങല്ലേ..."
ഞാൻ ഏട്ടനെ നോക്കി ഇളിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കാർത്തിയേട്ടനോട് കുറച്ചു നേരം കൂടി സംസാരിച്ച ശേഷം തിരിച്ചു ഹാളിലേക്ക് വന്നപ്പോഴേക്കും എല്ലാവരും ചിരിയും കളിയുമായി കൂട്ടം കൂട്ടമായി ഇരിക്കുന്നത് കണ്ടു.
ജിതയും കുറച്ചു കസിൻസും സെൽഫി എടുത്തു കൂട്ടുന്ന തിരക്കിലും മമ്മിയും ആന്റിമ്മാരും ടേബിളിന് ചുറ്റോടും ഇരുന്നുക്കൊണ്ട് സംസാരിച്ചിരിക്കുന്നുണ്ട്. ഹിറ്റ്ലറും ഒരങ്കിളും കൂടി മാറി നിന്ന് എന്തോ സംസാരിക്കുന്നതും കണ്ടു, കണ്ടിട്ട് എന്തോ ബിസിനസ്സ് ചർച്ചയാണ്, ബാക്കിയുള്ള എല്ലാവരും അങ്ങനെ ഓരോ ടേബിളിന് ചുറ്റുമായും കൂട്ടം കൂടി നിൽപ്പുണ്ട്...
അപ്പോഴാണ് ഇതിൽ നിന്നെല്ലാം മാറി നിന്ന് അവരെ നോക്കുന്ന വിക്കിയെ കണ്ടത്, ഞാൻ സംശയത്തോടെ അവനെ നോക്കി. മുഖത്ത് ചെറിയൊരു സങ്കടം ഉള്ളത് പോലെ...
ഇവനിതെന്ത് പറ്റി! ഇവിടെ മൊത്തം ജോളിയടിച്ചു നടക്കുന്നത് കണ്ടിരുന്നല്ലോ! ഞാൻ ഇവിടുന്ന് പോകുന്നത് വരെ ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ? ഞാൻ വേഗം അവന്റെ അടുത്തേക്ക് നടന്നു.
" വിക്കീ..." ഞാനവന്റെ തോളിൽ കൈവെച്ചു കൊണ്ട് വിളിച്ചു.
"ആഹ്..." അവൻ തിരിഞ്ഞു നോക്കി.
അവന്റെ മുഖം കണ്ടതും ഞാൻ ഞെട്ടി, ചെറുതായി കണ്ണ് നിറഞ്ഞിരിക്കുന്നു.
" വിക്കീ... എന്താ എന്ത് പറ്റി?" ഞാൻ പരിഭ്രമത്തോടെ അവന്റെ രണ്ട് തോളിലും പിടിച്ചുക്കൊണ്ട് ചോദിച്ചു.
"ഏയ്, ഒന്നുമില്ല..." അവൻ കണ്ണ് തുടച്ചുക്കൊണ്ട് ചിരിക്കാൻ ശ്രമിച്ചു.
" വിക്കീ കാര്യം പറ, എന്തിനാ നിന്റെ കണ്ണ് നിറഞ്ഞത്?" ഞാൻ ഗൗരവത്തോടെ ചോദിച്ചു.
" ആരുടെ കണ്ണ് നിറഞ്ഞെന്ന്! എന്റെ കണ്ണിൽ എന്തോ പൊടി കേറിയതാണ്..."
" വിക്കീ കാര്യം പറയുന്നതാണ് നിനക്ക് നല്ലത്, പൊടി കേറിയതാണോ അല്ലയോ എന്നത് എനിക്ക് മനസ്സിലാവും, നീ എന്താ പ്രശ്‌നം എന്ന് പറ!" ഞാനവനെ നോക്കി ദേഷ്യപ്പെട്ടു.
അത് കേട്ടിട്ടും അവൻ ഒന്നും മിണ്ടിയില്ല.
" ഇവിടെ ആരെങ്കിലും നിന്നോട് എന്തെങ്കിലും പറഞ്ഞോ?" ഞാൻ ചോദിച്ചു.
" ഏയ്... ദീദിയിതെന്താ ഈ പറയുന്നത്!" അവൻ കണ്ണും മിഴിച്ചു തിരിച്ചു ചോദിച്ചു.
അവൻ പറയാൻ മടിക്കുന്നത് കണ്ടപ്പോൾ അറിയാതെ അതും സംശയിച്ചു പോയി, അവന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ എന്തോ സഹിക്കാൻ കഴിഞ്ഞില്ല.
" പിന്നെയെന്താണ് കാര്യം? വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ പറയാൻ നോക്ക് വിക്കീ.." ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
" അത് ഞാൻ മമ്മിയെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞതാണ്..." അവൻ തലയും കുനിച്ചുക്കൊണ്ട് പറഞ്ഞു.
" മമ്മിയെ കുറിച്ചോർത്തപ്പോഴോ?"
അവൻ അതെയെന്നർത്ഥത്തിൽ തലയനക്കി.
" മമ്മിയെ കുറിച്ച് എന്താലോചിക്കാൻ?"
" അല്ല... മമ്മി ഇന്നിവിടെ വന്നിരുന്നെങ്കിൽ മമ്മിക്ക് നല്ല സങ്കടം വരുമായിരുന്നില്ലേ, വരാത്തത് നന്നായി..." അവൻ തെളിച്ചം കുറഞ്ഞ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
" ഇവിടെ വന്നാൽ എന്തിന് മമ്മി സങ്കടപെടണം!" എനിക്ക് ഒന്നും കത്തിയില്ല.
" ഇതൊക്കെ കണ്ടിട്ട് തന്നെ, ഇതൊക്കെ കാണുമ്പോൾ മമ്മിക്ക് വിഷമം വരില്ലേ, മമ്മിയുടെ ഫാമിലിയിലെ എല്ലാവരെയും മിസ് ചെയ്യില്ലേ..."
അവൻ പറഞ്ഞത് കേട്ട് നിന്നതെല്ലാതെ ഞാനതിന് മറുപടിയൊന്നും പറഞ്ഞില്ല.
" ദീദിക്കറിയുമോ ജിത്തു എന്നോട് നേരത്തെ പറഞ്ഞു ആറ് മാസം കൂടുമ്പോൾ ഇവരൊക്കെ ഇങ്ങനെ എല്ലാവരും ഒന്നിച്ചു കൂടാറുണ്ട് പോലും, എന്ത് അടിപൊളിയാണെല്ലേ, ഒച്ചപ്പാടും ബഹളവും നിറഞ്ഞൊരു ഡേ... നമുക്കൊന്നും ഒരിക്കലും ഈ ഭാഗ്യം കിട്ടില്ല അല്ലേ..." അവൻ സെൽഫി എടുത്തുക്കൊണ്ട് എന്തൊക്കെയോ തമ്മിൽ പറഞ്ഞു ചിരിക്കുന്ന ജിതയുടെയും കസിനസിന്റെയും നേർക്ക് നോക്കി സങ്കടത്തോടെ പറഞ്ഞു.
ഇവൻ സെന്റിയടിച്ചു പോകുകയാണെല്ലോ... ഇത് കൂടുതൽ നീട്ടിക്കൂടാ...
" ആര് പറഞ്ഞു ആ ഭാഗ്യം ഇല്ലായെന്ന്! ഇതല്ലേ ആ ഭാഗ്യം..."
"ഏഹ്?" ഞാൻ പറഞ്ഞത് കേട്ട് അവൻ കാര്യം മനസ്സിലാവാതെ എന്റെ മുഖത്തേക്ക് നോക്കി.
" രണ്ട് ദിവസം മുമ്പ് വരെ നമുക്ക് ആ ഭാഗ്യമില്ലായിരുന്നു ഇപ്പോൾ നോക്കിയേ എത്രയാ ബന്ധുക്കൾ നമുക്കെന്ന്..." ഞാൻ ഒരു പുഞ്ചിരിയോടെ മുന്നിലേക്ക് നോക്കി പറഞ്ഞു.
തിരിച്ചു അവനെ നോക്കിയപ്പോൾ മുഖത്ത് ചെറിയൊരു തെളിച്ചം വന്നത് കണ്ടു.
" ഈ കസിൻസും ആന്റിമാരും അങ്കിളുമാരും ഒക്കെ ഇപ്പോൾ നമ്മുടെയും ബന്ധുക്കൾ അല്ലേ? ജിത പറഞ്ഞത് പോലെ ആറ് മാസം കൂടുമ്പോൾ ഇനി എല്ലാവരും ഒന്നിച്ചു കൂടുമ്പോൾ ഞങ്ങളും ഉണ്ടാവില്ലേ ഇവരുടെ കൂടെ... പിന്നെ മമ്മിയുടെ സങ്കടം, നമ്മുടെ മമ്മിയെ വേണ്ടാത്ത വീട്ടുകാരെ നമ്മളെന്തിന് ഓർക്കണം, നമ്മുടെ മമ്മിയുടെ ബന്ധു ഫിലിപ്പങ്കിളും റേഹയും മാത്രമാണ്...ഇന്ന് ശരിക്കും പറഞ്ഞാൽ പപ്പയും മമ്മിയും കൂടി വരണമായിരുന്നു, ഇതിനും അടിപൊളിയായേനെ..." ഞാൻ അവന്റെ തോളിൽ കയ്യിട്ട് കൊണ്ട് ചിരിയോടെ പറഞ്ഞു.
അവൻ തിരിച്ചൊന്നും പറയാതെ പുഞ്ചിരിച്ചു നിന്നു. ജിത ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടതും ഞാൻ അവന്റെ തോളിൽ കയ്യിട്ട് കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Harsha's pov:-
വർക്കെല്ലാം തീർത്തു കഴിഞ്ഞു ലാപ്ടോപ്പ് ഓഫ് ചെയ്തു ബാൽക്കണിയിൽ നിന്നും റൂമിനകത്തേക്ക് കയറി.
ലാപ്ടോപ് മേശയുടെ മുകളിൽ വെച്ചു തിരിഞ്ഞപ്പോൾ കൈതട്ടി അവിടെയുണ്ടായിരുന്ന വാലറ്റും കാറിന്റെ കീയും എല്ലാം കൂടി നിലത്തേക്ക് വീണു. അതെടുത്തു തിരിച്ചു വെക്കാനായി തുനിഞ്ഞപ്പോഴാണ് അതിലിരുന്ന ഹയാത്തി നേരത്തെ വാച്ചിന്റെ കൂടെ വെച്ചിരുന്ന കാർഡ് കണ്ടത്.
ഞാനത് കയ്യിലെടുത്തു, 'ഹാപ്പി ബർത്ഡേ ഇച്ഛായാ' നേരത്തെ കണ്ടപ്പോൾ ദേഷ്യം വന്നെങ്കിലും ഇപ്പോൾ ഇത് കാണുമ്പോൾ ചിരി വരുന്നു, വിക്കി ഒപ്പിച്ച പണിയാണെന്ന് കാർത്തി പറഞ്ഞിരുന്നു.
ഉച്ചയ്ക്ക് അവൾ പറഞ്ഞതിന്റെ ദേഷ്യം മൊത്തം കാണിച്ചത് കാർത്തിയുടെ അടുത്താണ്, അതേ ദേഷ്യവും മനസ്സിൽ വെച്ച് തന്നെയാണ് ഹോട്ടലിൽ എത്തിയപ്പോൾ അവളെ നോക്കിയതും, പക്ഷേ പെട്ടന്ന് ആ വേഷത്തിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. എൻഗേജ്‌മെന്റിനും മാരേജിന്റെ ദിവസവുമാണ് ഇവളെ ഇങ്ങനെ ഒരുങ്ങി നിന്നിട്ട് കണ്ടത്, കാണാൻ എന്തോ ഒരു ഭംഗിയൊക്കെ ഉണ്ടായിരുന്നു. ഞാൻ നോക്കിയത് അവൾ കണ്ടെന്ന് മനസ്സിലായപ്പോഴാണ് മാരേജിന് പോകാനുണ്ടോ എന്നും ചോദിച്ചു കളിയാക്കിയതും.
അങ്കിളിനോട് സംസാരിച്ചിരിക്കുന്നതിനിടയിലാണ് ഇവൾ വിക്കിയോട് എന്തോ പറഞ്ഞു ദേഷ്യപ്പെടുന്നത് കണ്ടത്, വിക്കിയുടെ മുഖം കണ്ടപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിട്ടാണ് അങ്ങോട്ട് ചെന്നത്. അടുത്തേക്ക് ചെല്ലുന്നതിന് മുമ്പ് തന്നെ അവർ സംസാരിക്കുന്നത് കേട്ടു.
വിക്കിയുടെ സങ്കടത്തെ വളരെ പക്വതയോടെ സംസാരിച്ചു മാറ്റി കൊടുക്കുന്ന അവളെ കണ്ടപ്പോൾ ശരിക്കും അത്ഭുതയപ്പെട്ടു, ഇവൾക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയുമോ എന്നോർത്ത്...
ചില നേരത്ത് പാവം തോന്നുമെങ്കിലും ചില നേരത്ത് കൊല്ലാനുള്ള ദേഷ്യവും തോന്നാറുണ്ട്. ഇടയ്ക്കുള്ള ചില പ്രവർത്തികൾ കണ്ടാൽ പത്ത് പൈസയുടെ വിവരമില്ല എന്നും തോന്നാറുണ്ട്, എന്നാൽ അതേ ആളാണ് ഇന്ന് വിക്കിയോട് വലിയ ആളെപ്പോലെ സംസാരിക്കുന്നത് കണ്ടത്...
എന്റെ നോട്ടം അറിയാതെ സോഫയുടെ നേർക്ക് നീണ്ടു. ബ്ലാങ്കറ്റും പില്ലോയും ചവിട്ടി നിലത്തേക്കിട്ട് പൂച്ചക്കുഞ്ഞിനെ പോലെ ചുരുണ്ടുകൂടി ഉറങ്ങുന്ന ആളെ കണ്ട് ചിരിവന്നു.
തിരിച്ചു ബെഡിനടുത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ ഒരു പെട്ടന്ന് നിന്നു, തിരിഞ്ഞു സോഫയിലേക്ക് നോക്കി ഒന്ന് രണ്ട് നിമിഷം ആ നിൽപ്പ് തന്നെ നിന്നു, പിന്നെ അങ്ങോട്ടേക്ക് നടന്നു.
നിലത്തു കിടന്നിരുന്ന ബ്ലാങ്കറ്റ് എടുത്തു അവളുടെ മേലേക്ക് പുതച്ചു കൊടുത്തു, ഉറക്കിൽ അതറിഞ്ഞത് പോലെ അവൾ ആ ബ്ലാങ്കറ്റും ചേർത്തു പിടിച്ചു കിടന്നു. അത് കണ്ട് പുഞ്ചിരിയോടെ പില്ലോയും എടുത്തു ഒരു കൈ കൊണ്ട് അവളുടെ തല ചെറുതായി പൊക്കിപ്പിടിച്ചു പില്ലോയും വെച്ചു കൊടുത്തു.
" ഹി... ഹിറ്റ്ലർ ദു...ഷ്ടനാ..." തിരിച്ചു ബെഡിനടുത്തേക്ക് നടക്കാനായി തിരിഞ്ഞപ്പോഴാണ് അവളുടെ ഉറക്കപ്പിച്ചിലുള്ള ഡയലോഗ് കേട്ടത്.
ഞാൻ തിരിഞ്ഞു നിന്ന് അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അതേ ഞാൻ ദുഷ്ടനാണ്, അത് കൊണ്ടാണെല്ലോ തണുക്കേണ്ടല്ലോ എന്ന് കരുതി നിനക്ക് ഈ പുതച്ചൊക്കെ തന്നത്. ഇതും മനസ്സിൽ പറഞ്ഞു ബെഡിനടുത്തേക്ക് നടന്നു.
☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️
രണ്ട് ചാപ്റ്റർ ഒക്കെ ഒന്നിച്ചു അപ്ഡേറ്റ് ചെയ്ത സ്ഥിതിക്ക് കുറച്ചു നാളത്തേക്ക് ഞാൻ ഈ വഴിക്ക് ഉണ്ടാവില്ല കേട്ടോ...😁😁
Bạn đang đọc truyện trên: Truyen247.Pro