Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

chapter 47

കൂടുതൽ ലേറ്റ് ആയില്ല എന്ന് കരുതുന്നു, മാരേജ് ഈ ചാപ്റ്ററിൽ വെച്ചു തീരക്കണം എന്നു കരുതിയതാണ് പക്ഷേ വിചാരിച്ചത് പോലെ നടന്നില്ല, മാരേജ് തുടങ്ങി വെക്കാനെ സാധിച്ചുള്ളൂ, ബാക്കി അടുത്ത അപ്ഡേറ്റിൽ തീർക്കാം... ചാപ്റ്റർ ബോറടിപ്പിക്കുണ്ടെങ്കിൽ സോറി...😇

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Harsha's pov:-

കുളിച്ചിറങ്ങി കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോൾ ഇത്രയും നേരം ബെഡിൽ കിടന്നിരുന്ന കാർത്തിയെ കണ്ടില്ല.

ഇവനിതെവിടെ പോയി? വേഗം കിടന്നാലേ രാവിലെ നേരത്തെ എഴുന്നേൽക്കാൻ പറ്റൂ എന്നും പറഞ്ഞു എന്നെ ഫ്രഷാവൻ തളളി വിട്ട് ഇവൻ ഇതെവിടെ മുങ്ങി!

കുറച്ച്‌ മുന്നേ അടച്ച ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതും അങ്ങോട്ട് നടന്നു. കാർത്തിയുടെ സൗമ്യമായിട്ടുള്ള ശബ്ദം കേട്ടപ്പോൾ വെറുതെ ശ്രദ്ധിച്ചു.

" ബേബി സത്യമായിട്ടും ഞാൻ അറിഞ്ഞോണ്ട് പറയാതിരുന്നതല്ല സാവധാനത്തിൽ പറയാം എന്ന് മാത്രമേ കരുതിയുള്ളൂ..." അവന്റെ സംസാരത്തിന്റെ ശൈലിയും ആ ബേബി വിളിയും കേട്ടപോൾ ഫോണിൽ അവന്റെ ഗേൾഫ്രണ്ടാണെന്ന് മനസ്സിലായി. കല്യാണം കൂടാനായി അവൾ ഇന്നലെ നാട്ടിലെത്തി എന്ന് പറഞ്ഞിരുന്നു.

"ഹയാത്തി ബേബിയുടെ സിസ്റ്റർ ആണെന്ന് അറിഞ്ഞതും ഞാൻ എല്ലാം പറയാനിരുന്നതാണ് പക്ഷേ ഹർഷ സമ്മതിച്ചില്ല അവനാണ് പറഞ്ഞത് ബേബിക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന്..."

Huh! ഞാനോ! അതെപ്പോൾ! ഞാനെപ്പോഴാണ് അങ്ങനെ പറഞ്ഞത്! അപ്പോൾ ഇവൻ ഇതുവരെ റേഹയോട് ഒന്നും പറഞ്ഞിട്ടില്ലേ?

" ഓക്കെ, നാളെ ഹയാത്തിയുടെ കാല് പിടിച്ചിട്ടാണെങ്കിലും നിങ്ങൾ തമ്മിലുള്ള ആ പിണക്കം ഞാൻ മാറ്റി തന്നിരിക്കും,..."

അപ്പുറത്ത് നിന്നും എന്തോ പറഞ്ഞതും കോൾ കട്ട് ചെയ്തു തിരിഞ്ഞു നിന്നപ്പോഴാണ് എന്നെ കണ്ടത്.

അവൻ പുരികം ഉയർത്തി എന്താണെന്ന ഭാവത്തിൽ എന്നെ നോക്കി.

" എന്റെ കാർത്തീ നീ ഇത്രയും വലിയ പെൺകോന്തനായിരുന്നോ, കഷ്ടം തന്നെ..." ഞാൻ പുച്ഛിച്ചു.

" പോടാ നാറി... നീയൊറ്റരാൾ കാരണമാണ് ഞാനിപ്പോൾ ഈ പെട്ടിരിക്കുന്നത്?" അവൻ എന്നോട് ചൂടായി.

" ആഹ് ഇനി എല്ലാം എന്റെ നെഞ്ചത്തോട്ടേക്കിട്,! ഞാനെന്താടാ അലവലാതി ചെയ്തത്?" അവനോട് തിരിച്ചു ചൂടായി.

" അന്ന് ആദ്യമായി ഹയാത്തിയെ കണ്ടപ്പോൾ തന്നെ ഞാൻ റേഹയെ വിളിച്ചു പറയാൻ പോയതല്ലേ അപ്പോൾ നീയല്ലേ എന്നെ തടഞ്ഞത്, എന്തായാലും ഇത് മുടങ്ങും അപ്പോൾ പിന്നെ അവൾ അറിഞ്ഞാലും ഇല്ലെങ്കിലും എന്താണ് കുഴപ്പം എന്ന് ചോദിച്ചിട്ട്."

" അത് അന്ന്, ഇത് മുടങ്ങും എന്നുള്ള വിശ്വാസത്തിൽ പറഞ്ഞത്, പിന്നീട് എൻഗേജ്‌മെന്റ് ഒക്കെ കഴിഞ്ഞതിന് ശേഷം നിനക്ക് പറഞ്ഞു കൂടായിരുന്നോ?"

അവൻ ഉത്തരം തരാതെ വേറെവിടെയോ നോക്കാൻ തുടങ്ങി.

" എന്തേ പൊന്ന് മോന്റെ നാവിറങ്ങി പോയോ?" ഞാൻ പരിഹസിച്ചു.

" അത് പിന്നെ, ഞാൻ കരുതി എന്തായാലും ഇത്ര വരെ ആയില്ലേ ഇനി തിരിച്ചു പോയാൽ എല്ലാം പറയാം എന്ന്, ഞാനറിഞ്ഞോ അവൾ സ്നേഹം കൊണ്ട് അനിയത്തിയുടെ കല്യാണം കൂടാൻ ഇങ്ങനെ എമർജൻസി ലീവും എടുത്തു വരുമെന്ന്..." അവൻ ഇതും പറഞ്ഞു നിസ്സഹായതയോടെ അവിടെയുണ്ടായിന്ന കോച്ചിൽ ഇരുന്നു.

" എന്നിട്ട് ഇപ്പോൾ എന്താണ് പ്രശ്നം!" സംശയത്തോടെ ചോദിച്ചുകൊണ്ട് ഞാനും അവനടുത്തിരിന്നു.

" അവൾ ഇങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞപ്പോഴാണ് ഞാൻ എല്ലാം അവളോട് പറഞ്ഞത്, അന്ന് കുറേ ദേഷ്യപ്പെട്ട് ഫോൺ വെച്ചെങ്കിലും റിയൽ പ്രശ്‌നം തുടങ്ങിയത് ഇവിടെ എത്തിയതിന് ശേഷമാണ്, ഹയാത്തിയും അവളുടെ ഫ്രണ്ടും അവൾ ഒന്നുമറിയില്ല എന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ലത്രേ, അവൾ എല്ലാം അറിഞ്ഞിട്ട് പറയാതിരുന്നു എന്നും പറഞ്ഞു പിണങ്ങിയത്രേ..." അവൻ തലയ്ക്ക് കയ്യും കൊടുത്തിരുന്നു.

അയ്യേ! ഇതാണോ ഇത്രയും വലിയ പ്രോബ്ലം!

" നീയെന്താണ് ഒന്നും പറയാതെ?"എന്റെ മറുപടിയൊന്നും കാണാതായപ്പോൾ അവൻ തലയുയർത്തി എന്നെ നോക്കി.

" ഇതൊക്കെ ഒരു പ്രശ്നമാണോ?" എന്റെ സംശയം മറച്ചു വെച്ചില്ല.

" നിനക്ക് ഇതൊക്കെ കേൾക്കുമ്പോൾ നിസ്സാരമായി തോന്നും, അവളുടെ വായിലുള്ളത് മുഴുവൻ കേൾക്കുന്ന ഞാനല്ലേ, ഇതൊക്കെ വലിയ പ്രശ്നമാണ് എന്ന് തോന്നണമെങ്കിൽ ആരെങ്കിലും പ്രണയിച്ചു നോക്ക് അപ്പോൾ തിരിയും..." അവൻ രോഷത്തോടെ പറഞ്ഞു.

ഞാൻ ഒന്നും മിണ്ടാതെ അവനെ ഒന്ന് നോക്കി.

"ഓഹ്, സോറി ഇനി നിനക്ക് പ്രേമിക്കാൻ പറ്റില്ലാലോ, നാളെ നിന്റെ കല്യാണം ആയില്ലേ..." അവൻ പെട്ടന്ന് തന്നെ തിരുത്തി.

അതേ നാളെയാണ് അത്, എൻഗേജ്‌മെന്റ് കഴിഞ്ഞിട്ട് മൂന്നാഴ്ച കഴിഞ്ഞെങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്, ബാച്ചിലർ ആയിട്ട് പോകുന്ന അവസാനത്തെ ട്രിപ്പ് ആണെന്നും പറഞ്ഞു എന്നെയും പൊക്കി രാഹുലും ഇവനും കൂടി ഒരാഴ്ച മുന്നേ പോയിട്ട് രണ്ട് ദിവസം മുന്നാണ് തിരിച്ചെത്തിയത്, അത് വരെ ഹയാത്തിയോ കല്യാണമോ ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല...

" ഹോ എന്തൊക്കെയായിരുന്നു നിന്റെ മാരേജ് കഴിയുന്നു, എന്നിട്ട് ഞാൻ തിരിച്ചു പോകുന്നു പിന്നെ ഒരു വർഷത്തിനുള്ളിൽ നീ മുൻകൈയെടുത്ത് എല്ലാം ഉറപ്പിച്ചതിന് ശേഷം എന്നെ വിളിച്ചു കല്യാണം കഴിക്കാൻ നാട്ടിൽ വരാൻ പറയുന്നു... ഇവളുടെ ഈ സ്വഭാവം കണ്ടിട്ട് ഇതിപ്പോൾ നാളെ തന്നെ പിരിയുന്ന അവസ്ഥയാണ്..." സൈഡിൽ നിന്നും കാർത്തിയുടെ വിലാപനം കേട്ടപ്പോൾ ചിന്തയിൽ നിന്നുണർന്ന് അവനെ നോക്കി.

" അതെന്തിനാണ് ഞാൻ മുൻകൈയെടുക്കുന്നത്! നിന്റെ കല്യാണം നടത്താൻ ഇവിടെ അങ്കിളും പപ്പയുമില്ലേ?" സംശയത്തോടെ ചോദിച്ചു.

അവൻ മുപ്പത്തിരണ്ട് പല്ലും പുറത്തു കാണിച്ചോണ്ട് ഒരു ഇളി ഇളിച്ചു.

" അത് പിന്നെ, നീയല്ലേ ഇനി എന്റെ ഹംസം..."

" huh!!" അവന്റെ ഇളി കണ്ടപ്പോഴേ എന്തോ ഉടായിപ്പ് മണത്തതാണ്.

" നാളെ നിന്റെയും ഹയാത്തിയുടെയും മാരേജ് കഴിഞ്ഞാൽ പിന്നെ നീയാരാ?" അവൻ കൊഞ്ചലോടെ ഇതും ചോദിച്ചു എന്റടുത്തായി വന്നിരുന്നു.

" ഇന്ത്യൻ പ്രധാനമന്ത്രി,എന്തേ..." പുച്ഛത്തോടെ ഇതും പറഞ്ഞു അവനെ പിന്നിലേക്ക് തന്നെ തള്ളി.

" പോടാ, ഞാൻ സീരിയസ്സായി പറയുന്നതാണ്, നിങ്ങളുടെ കല്യാണം കഴിഞ്ഞാൽ പിന്നെ നീ റേഹയുടെ റിലേറ്റിവ് ആയില്ലേ, അപ്പോൾ പിന്നെ നീ പതുക്കെ ഞങ്ങളുടെ കാര്യം അവിടെയും ഇവിടെയും അവതരിപ്പിച്ചാൽ ഞങ്ങളും ഹാപ്പിയാവും, അവളുടെ പപ്പ സമ്മതിക്കൂല എന്ന പേടിയും വേണ്ട..." അവൻ നാണം നടിച്ചു കള്ളച്ചിരിയോടെ എന്നെ നോക്കി.

" അയ്യട, മോന്റെ പൂതി കൊള്ളാം, പക്ഷേ അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്, ആ കാര്യത്തിൽ എന്റെ ഭാഗത്ത് നിന്നും ഒരിക്കലും ഒരു സഹായവും പൊന്ന് മോൻ പ്രതീക്ഷിക്കേണ്ട, മര്യാദയ്ക്ക് അവളോട് ചോദിച്ചിട്ട് ഡാഡ്നോടും അങ്കിളിനോടും കാര്യം അവതരിപ്പിക്കാൻ നോക്ക് മോനേ..." അവനെ പരിഹാസത്തോടെ നോക്കി പറഞ്ഞു.

" നീ തന്നെ ഇത് പറയണം, ഒന്നും മറക്കരുത് ഹർഷാ ഒന്നും മറക്കരുത്, അന്ന് പൂളിൽ മുങ്ങി ചാവാൻ പോയ നിന്നെ രക്ഷിക്കാനായി ശരിക്കും നീന്തൽ പോലും അറിയാതെ പൂളിലേക്ക് എടുത്തു ചാടിയ എന്നോട് നീ ഇത് തന്നെ പറയണം..." അവൻ മാരക അഭിനയം കാഴ്ച വെച്ചു ഒരു മാതിരി സെന്റി അടിച്ചു.

" കുറേ കാലമായി നീ ഇതും പറഞ്ഞു തുടങ്ങിയിട്ട്, ഇന്ന് ഇതിന് ഒരവസാനം കണ്ടിട്ട് തന്നെ കാര്യം, നീ വാ..." ഇതും പറഞ്ഞു ഞാൻ അവിടെ നിന്നും എഴുന്നേറ്റു.

"വല്യപപ്പയോട് പറയാൻ പോകുകയാണോ?"അവൻ ആകാംഷയോടെ നോക്കി.

" അല്ല താഴെ പൂളിൽ നിന്നെ തള്ളിയിടാൻ എന്നിട്ട് ഞാൻ ചാടി രക്ഷിക്കാൻ അപ്പോൾ പിന്നെ നിന്റെ ഈ രക്ഷിച്ച കഥ ഇന്നത്തോടെ നിൽക്കുമല്ലോ..." ഇതും പറഞ്ഞു അവന്റെ കയ്യിൽ പിടിച്ചു.

" അയ്യേ ഞാനൊരു കോമഡി പറഞ്ഞെന്ന് വെച്ച് നീയിങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത്..." അവൻ പതുക്കെ കയ്യിലെ പിടുത്തം വിടുവിക്കാൻ നോക്കി.

" വേണ്ടാ, നീ കുറേ കാലമായില്ലേ ഇത് പറയാൻ തുടങ്ങിയിട്ട് ഇനി കുറച്ചു നാൾ ഞാൻ പറഞ്ഞു നോക്കട്ടെ..."

" അത് പറ്റില്ല, അന്ന് നിന്നെ ഞാൻ തള്ളി വിട്ടിട്ടെല്ല രക്ഷിച്ചത്,..."

" ആർക്കറിയാം നീ തള്ളി വിട്ടതാണോ അല്ലയോ എന്ന്, ഞാനെങ്ങനെയാണ് വീണതെന്ന് എനിക്ക് തന്നെ ഓർമ്മയില്ലാലോ..."

" ആ,..ഇനി അതും കൂടി എന്റെ തലയിൽ കൊണ്ടിട്, നിന്റെയൊക്കെ സഹായം പ്രതീക്ഷിച്ചിരുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ, ഞാൻ പോണു..." അവൻ കയ്യിലെ പിടുത്തം വിടുവിച്ചു മുഖവും വീർപ്പിച്ചു എന്നെ പതുക്കെ തള്ളി മാറ്റി കടന്ന് പോയി.

ചിരിയോടെ അവൻ പോകുന്നതും അവിടെ തന്നെ നിന്നു, ചില നേരത്തെ ഇവന്റെ സ്വഭാവം കാണുമ്പോൾ ഞാനാണോ ഏട്ടൻ എന്ന് തോന്നാറുണ്ട്.

തിരിഞ്ഞു നിന്ന് ബാൽക്കണിയിലെ കൈവരിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു.

നാളെയാണ് കല്യാണം, മനസ്സിൽ യാതൊരു ഫീലിംഗ്സും ഇല്ല സന്തോഷവും തോന്നുന്നില്ല ദേഷ്യവും ഇല്ല, ഇതിനൊക്കെ പുറമേ അവളെ ഭാര്യയായി മനസ്സ് കൊണ്ട് അംഗീകരിക്കാൻ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല, പക്ഷേ പണ്ടത്തെ പോലെ അവളോട് ദേഷ്യമൊന്നും തോന്നുന്നില്ല, മനസ്സ് കൊണ്ട് അംഗീകരിക്കാൻ എന്തോ ഒരു തടസ്സം മുന്നിലുള്ളത് പോലെ, എന്റെ ഭാര്യ എന്റെ പെണ്ണ് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കാൻ പോലും പറ്റുന്നില്ല. ശരിക്കും ചിന്തിച്ചാൽ അവൾ ഒരു പെണ്ണ് എന്ന് ചിന്തിച്ചത് തന്നെ ഗോവയിൽ പോകാൻ തയ്യാറെടുത്തപ്പോഴാണ്, അതിന് മുമ്പ് ഒക്കെ അവളോടുള്ള ദേഷ്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയൊക്കെ അവൾക്കിട്ട് പണി കൊടുക്കാം എന്ന ചിന്തകൾ മാത്രമാണ് അവളെ കാണുമ്പോൾ ഒക്കെയും മനസ്സിൽ തെളിയുക... വീണ്ടും അവളെ കൊണ്ട് എല്ലാം ഓർമിപ്പിക്കണം എന്ന ബുദ്ധിയിലാണ് ഗോവയിലേക്കുള്ള ബിസിനസ്സ് ട്രിപ്പിൽ നിന്നും അഖിലിനെ മാറ്റി അവളോട് പറഞ്ഞത്, പക്ഷേ പിന്നീട് അതിനെ കുറിച്ച് ചിന്തിച്ചപ്പോൾ ആ തീരുമാനം വേണ്ട എന്ന് തോന്നി, എന്തൊക്കെ ചെയ്താലും അവളൊരു പെണ്ണല്ലേ എന്നൊരു തോന്നൽ ആദ്യമായി തോന്നി, ബിസിനസ്സ് ട്രിപ്പ് എന്നൊക്കെ പറയുമെങ്കിലും എല്ലാവരും ഒരേ കണ്ണോടെ അതിനെ കാണില്ല എന്ന് തോന്നി. കൂടാതെ രാഹുലും ഇതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് അവനോട് പറഞ്ഞു ജിതയെ ചൂടാക്കി അന്ന് കൂടെ വരുത്തിച്ചത്. അവളുടെ മനസ്സിൽ ഇപ്പോൾ എനിക്കുള്ള സ്ഥാനം എന്താണെന്ന് അറിയില്ല, എനിക്ക് അംഗീകരിക്കാൻ കഴിയാത്തത് പോലെ തന്നെയായിരിക്കുമോ അവൾക്കും! ആയിരിക്കും അല്ലാതെ ഇത്രയും കാലം അവൾക്കിട്ട് പണി കൊടുത്ത ശത്രുവിനെ പെട്ടന്ന് സ്നേഹിക്കാൻ ഇത് സിനിമയൊന്നുമല്ലാലോ...

ടേബിളിൽ വെച്ച ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ടപ്പോൾ ചിന്തകളിൽ നിന്നുണർന്ന് തിരിഞ്ഞു നിന്ന് ഫോൺ കയ്യിലെടുത്തു.

ഡൽഹിയിൽ ഒന്നിച്ചു പഠിച്ച കൂട്ടുകാരനാണ് റിസപ്‌ഷന് വരാൻ പറ്റില്ല, പിന്നീട് ഒരു ദിവസം രണ്ടാളെയും കാണാൻ വരാൻ എന്ന് ക്ഷമ പറഞ്ഞുകൊണ്ട് അയച്ച മെസ്സേജാണ്, അവനുള്ള മറുപടിയും കൊടുത്ത്, ബാൽക്കണിയിൽ നിന്നും റൂമിലേക്ക് കയറി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഇവൻ ഇത് വീണ്ടും പോയോ? കാർത്തിയെ അവിടെയെവിടെയും കണ്ടില്ല. ഹാളിൽ നിന്നും ജിതയുടെയും മറ്റും ബഹളം കേൾക്കുന്നിണ്ട്, ചിലപ്പോൾ അവിടെ കാണും, മാരേജ് പ്രമാണിച്ച് ഡാഡിന്റെയും മമ്മയുടെയും വീട്ടുകാർ മൊത്തം ഉണ്ട്, ഇന്നലെ വരെ ഹോട്ടലിൽ ആണ് താമസിച്ചത് ഇന്ന് എല്ലാവരും ഇങ്ങോട്ട് വന്നു.

ഹാളിലെ സോഫയുടെ ചുറ്റോടും ഇരുന്നു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന കസിൻസ് ടീംസിനെയും കാർത്തിയെയും കണ്ടപ്പോൾ അങ്ങോട്ട് നടന്നു.

" ആഹാ, ദാ നമ്മുടെ കല്യാണചെറുക്കൻ എത്തിയല്ലോ..." കാർത്തി കളിയാക്കുന്ന മട്ടിൽ പറഞ്ഞു.

അവന് കൂർപ്പിച്ചൊരു നോട്ടം സമ്മാനിച്ചു ഞാനും അവർക്കിടയിലായി ഇരുന്നു.

" എന്നാലും ഹാഷിഭയ്യ ഇങ്ങനെ ഒരു പണി തരും എന്ന് കരുതിയില്ല,..." മമ്മയുടെ ബ്രദറിന്റെ മകളായ നവ്യ വിഷമം നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി.

ഞാൻ കാര്യം എന്താണെന്ന് മനസ്സിലാവാതെ അവളെയും ബാക്കിയുള്ളവരെയും നോക്കി.

" ഹാഷിഭയ്യന്റെ മാരേജ് എങ്ങനെയൊക്കെ അടിച്ചു പൊളിക്കണം എന്ന് കരുതിയതാണെന്നോ ജോദീദിയുടെ മാരേജ് പോലെ അഞ്ച് ദിവസം പൊളിക്കണം എന്ന് കരുതിയാണ് ഇങ്ങോട്ട് വന്നത്, ഇങ്ങനെ സിംപിൾ മാരേജ് മതിയെന്ന് പറയും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..." അവൾ എനിക്ക് മനസ്സിലായില്ല എന്ന് കണ്ടപ്പോൾ വിവരിച്ചു തന്നു.

ഞാൻ അവളെ നോക്കി ഒന്ന് മന്ദഹസിച്ചു. വലിയ ആഘോഷമാക്കിയൊന്നും മാരേജ് വേണ്ട എന്ന് തീരുമാനിച്ചപ്പോൾ ആദ്യം ആരും സമ്മതിച്ചില്ല, പിന്നീട് അവളും അങ്ങനെ മതിയെന്ന് പറഞ്ഞപ്പോഴാണ് എല്ലാവരും സമ്മതിച്ചത്, പക്ഷേ വൈകുന്നേരം ഏല്ലാവർക്കും വേണ്ടി ഒരു വലിയ റിസപ്‌ഷൻ തന്നെ ഒരുക്കിയിട്ടുണ്ട്, ഇഷ്ടത്തോടെയെല്ലെങ്കിലും മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സമ്മതിച്ചു കൊടുക്കേണ്ടി വന്നു.

" പക്ഷേ എന്റെ സംശയം അതൊന്നുമല്ല ഭയ്യ ഇങ്ങനെ എന്തെങ്കിലും പണിയും കൊണ്ട് വരുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു, പക്ഷേ ബാബിയും അങ്ങനെ മതിയെന്ന് സമ്മതിച്ചതെന്തിനാണെന്നാണ് എനിക്ക് മനസ്സിലാവാത്തത്?" ജിത താടിക്ക് കയ്യും കൊടുത്തു ചിന്തയോടെ ചോദിച്ചു.

ആ സംശയം എനിക്കും ഉണ്ടായിരുന്നു, എന്തിനായിരിക്കും അവളും അങ്ങനെ മതിയെന്ന് പറഞ്ഞിട്ടുണ്ടാവുക!

" അത് മിക്കവാറും ഹാഷിഭയ്യ ബാബിയോട് പറഞ്ഞത് കൊണ്ടാവും..." അക്കു എന്ന പപ്പയുടെ സിസ്റ്ററിന്റെ മോൻ ഒരുമാതിരി ആക്കി ചിരിയോടെ പറഞ്ഞു.

എല്ലാവരും അത് കേട്ട് ചിരിച്ചപ്പോൾ ഞാൻ ഗൗരവം നടിച്ചു അവനെ നോക്കി, അത് കണ്ടതും സ്വിച്ച് ഇട്ടത് പോലെ ചിരി നിർത്തി.

ജിതയുടെ ഫോണിലേക്ക് നിർത്താതെയുള്ള മെസ്സേജ് ട്യൂൺ കേട്ടപ്പോൾ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി, അവൾ ഫോൺ കയ്യിലെടുത്തു നോക്കുന്നതും മുഖത്ത് സന്തോഷം നിറഞ്ഞു തെളിഞ്ഞൊരു പുഞ്ചിരി വിടരുന്നതും നോക്കി സംശയത്തോടെ നിന്നു. ഇവൾക്ക് മെസ്സേജ് അയച്ചാൽ ഇത്രയും സന്തോഷം തോന്നിക്കാൻ മാത്രമുള്ള ആരാണ് എന്നറിയാതെ?!

" ആരാടീ ഫോണിൽ?"നവ്യ അവളുടെ നോക്കി ചോദിച്ചപ്പോൾ അവളുടെ മറുപടിയറിയാനായി ഞാനും ബാക്കിയുള്ളവരും അവളെ നോക്കി.

"ബാബിയുടെ ഒരു ഫ്രണ്ടാണ് ആഷി, അവിടെയും സിംപിൾ മാരേജ് എന്ന് പറഞ്ഞെങ്കിലും ബാബിയുടെ ഫ്രണ്ട്സും കസിനും വിക്കിയുമൊക്കെ കൂടി ഹൽദി ഫങ്ഷനും മെഹന്തി ഫങ്‌ഷനും ഒക്കെ കൂടിയുള്ള ഒരു പാർട്ടിയാക്കിയിരുന്നു ഇന്ന്, അതിന്റെ ഫോട്ടോസ് അയച്ചു തന്നതാണ്..." ഇതും പറഞ്ഞു അവൾ ഫോൺ നവ്യക്ക് നേരെ തിരിച്ചു.

എവിടെ! നോക്കട്ടെ എന്നും പറഞ്ഞു ബാക്കിയുള്ള എല്ലാവരും അവളുടെ ചുറ്റും കൂടി.

" ആരും ബഹളം വെക്കല്ല, ആദ്യം ചേട്ടായി നോക്കട്ടെ അല്ലേ ജിത്തു കുട്ടീ..." എന്നും പറഞ്ഞു കാർത്തിയും അവരുടെ ഇടയിലേക്ക് കുത്തികേറാൻ നോക്കി.

ആ ഫോട്ടോസിൽ എന്തായാലും റേഹയും കാണും അതാണ് അവനിത്ര തിരക്ക്, അവരിൽ നിന്നും കണ്ണെടുത്ത്‌ ഞാൻ ഫോണിൽ നോക്കിയിരുന്നു.

" ഭയ്യാ ദേ നോക്കിയേ ബാബിയെ കാണാൻ എന്ത് ഭംഗിയാണെന്ന്..." ജിത ഇതും പറഞ്ഞു അവളുടെ മൊബൈൽ എന്റെ നേരെ നീട്ടിപ്പിടിച്ചു എന്റടുത്തായി ഇരുന്നു.

താൽപര്യം തോന്നിയില്ലെങ്കിലും അവൾ വലിയ കാര്യം പോലെ കാണിച്ചു തന്നതല്ലേ എന്നോർത്ത്‌ അതിലേക്ക് വെറുതെ ഒന്ന് നോക്കി. മ്മ്‌മ്‌...കാണാൻ ഒക്കെ കൊള്ളാം, മഞ്ഞ കളർ ഡ്രസ് ഒക്കെ ഇട്ട് കാണാൻ എന്തോ ചെറിയൊരു ഭംഗിയൊക്കെയുണ്ട്, ഫ്രണ്ട്സിന്റെ കൂടെ ചിരിച്ചു നിൽക്കുന്നതും രണ്ട് കൈ നിറച്ചും മെഹന്തി ഒക്കെ ഇട്ട് ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്തതുമായ ഫോട്ടോസ് ഒക്കെ ജിത എന്തൊക്കെയോ പറഞ്ഞു കാണിച്ചു തന്നു.

" ഹലോ ലേഡീസ് ആൻഡ് ജെന്റിൽമാൻ ഒരു നിമിഷം എല്ലാവരും ഇവിടേക്ക് ശ്രദ്ധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു..." തലയുയർത്തി നോക്കിയപ്പോൾ കയ്യിൽ ഓരോ കരോക്കി മൈക്കുമായി അക്കുവും കാർത്തിയും നിൽക്കുന്നു.

അവർ അത് പറഞ്ഞതും എല്ലാവരും എഴുന്നേറ്റ് അവരുടെ രണ്ടുപേരുടെയും അപ്പുറവും ഇപ്പുറവുമായി നിരന്ന് നിന്നു. ഇതെന്താ സംഭവം എന്ന് മനസ്സിലാവാതെ ഞാനും.

"എന്നാൽ പിന്നെ അങ്ങ് തുടങ്ങുകയല്ലേ..." കാർത്തി ഒരിക്കൽ കൂടി എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

" ഹാപ്പി ബർത്ഡേ ടു യൂ...ഹാപ്പി ബർത്ഡേ ടു യൂ ... ഹാപ്പി ബർത്ഡേ ഹർഷാ..." അവർ എല്ലാവരും കൂടി എന്നെ നോക്കി പാടി.

അപ്പോഴാണ് എനിക്കും കത്തിയത്, എന്റെ ബർത്ഡേ ആണെന്നുള്ളത്, കല്യാണ തീയതി ഉറപ്പിച്ചത് തൊട്ട് ജിത പറയാൻ തുടങ്ങിയിരുന്നു ഭയ്യന്റെ കല്യാണവും ബർത്ഡേയും ഒരേ ദിവസമാണെന്ന്... ഞാൻ ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റു.

" അങ്ങനെ നമ്മുടെ സ്വന്തം ഹാഷിബ്രോ ഇരുപതിയേഴ് വയസ്സ് എന്ന ദൗതത്തിലേക്ക് കടന്നിരിക്കുന്നു എന്നത് സന്തോഷപൂർവ്വം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു..." കയ്യിലുള്ള കരോക്കി മൈക്കിൽ പറഞ്ഞുകൊണ്ട് അക്കു എന്റടുത്തേക്ക് വന്നു തോളിൽ കയ്യിട്ടു.

ഡയലോഗടിയുടെ കാര്യത്തിൽ കാർത്തിയെ കടത്തി വെട്ടുന്ന ഐറ്റമാണ്, ഞാൻ ഗൗരവം നടിച്ചു അവനെ നോക്കി.

" ചിൽ ബ്രോ,..." എന്നും പറഞ്ഞു അവൻ കണ്ണിറുക്കി കാണിച്ചു. " ആരവിടെ,! നമ്മൾ നമ്മുടെ ബ്രോക്ക് വേണ്ടി തയ്യാറാക്കി വെച്ച കേക്ക് ഇങ്ങോട്ട് പോന്നോട്ടെ..." അവൻ മുന്നിലേക്ക് നോക്കി പറഞ്ഞതും, കാർത്തിയും ജിതയും കൂടി ഒരു കേക്കും എടുത്തു ഞങ്ങളുടെ അടുത്തേക്ക് വന്നു.

ഇതൊക്കെ എപ്പോൾ ഒപ്പിച്ചു! ഈ ബർത്ഡേ ആഘോഷവും കേക്ക് കട്ടിങ്ങും ഒന്നും എനിക്ക് താല്പര്യമില്ലാത്ത കാര്യങ്ങളാണ്, ഞാൻ അനിഷ്ടത്തോടെ കാർത്തിയെ നോക്കി. ഇവനായിരിക്കും മിക്കവാറും ഇതിന് പിന്നിലെ തല...

എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും അവൻ കൈമലർത്തി കാണിച്ചു അവനെല്ലന്ന മട്ടിൽ, എന്നിട്ട് ജിതയ്ക്ക് നേരെ നോക്കി. അവനെ പിന്തുടർന്ന് ഞാനും അവളെ നോക്കി, ഇവളുടെ ബുദ്ധിയാണെല്ലേ ഇത്... ഞാൻ ഗൗരവം നടിച്ചു അവളെ നോക്കിയതും അവൾ സൈക്കളിൽ നിന്നും വീണൊരു ചിരിയും ചിരിച്ചുകൊണ്ട് കാർത്തിയുടെ പിന്നിലായി ഒളിച്ചു നിന്നു.

" കേക്ക് മുറിക്കുന്നതിന് മുൻപ് തന്നെ മറ്റൊരു സന്തോഷവാർത്ത കൂടി ഞാനറിയിക്കുന്നു ഹാഷിബ്രോ ഞങ്ങൾക്ക് തരാൻ വെച്ചിരിക്കുന്ന ബർത്ഡേ ട്രീറ്റ് ബ്രോന്റെ മാരേജ് കഴിഞ്ഞിട്ട് രണ്ട് ദിവസത്തിനുള്ളിൽ തരുന്നതായിരിക്കും..." അക്കു എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

ഞാൻ ഗൗരവം നടിച്ചു അവനെ നോക്കി, അവനും അറിയാം എനിക്ക് ഈ വക കാര്യങ്ങളിലൊന്നും താൽപര്യമില്ല എന്നത്... അവൻ എന്റെ നോട്ടം കാണാത്ത മട്ടിൽ നിന്നു.

" വാ ഭയ്യാ, കേക്ക് കട്ട് ചെയ്യാം..." എന്നും പറഞ്ഞു സിമിയും അഭിയും കൂടി എന്റെ രണ്ട് ഭാഗത്ത് നിന്നും പിടിച്ചു മുന്നോട്ട് വലിച്ചു.

നിങ്ങളെ മൂന്നാളെയും ഞാൻ എടുത്തോളാം എന്നർത്ഥത്തിൽ അവരെ മൂന്നാളെയും നോക്കി കേക്കിന്റെ അടുത്തേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പിറ്റേ ദിവസം:-

" ടാ നീ ഇതെന്താണ് റെഡിയാവാതെ?" കാർത്തി ഡോറും തുറന്ന് മുറിയിലേക്ക് വന്നു.

ഞാൻ ദേഷ്യത്തോടെ അവനെ ഒന്ന് നോക്കിയ ശേഷം വീണ്ടും കണ്ണാടിയുടെ മുന്നിലേക്ക് തിരിഞ്ഞു മുണ്ട് ശരിയാക്കാൻ തുടങ്ങി.

" അരമണിക്കൂറായി ഇത് തുടങ്ങിയിട്ട്, അത് ഉടുക്കും എന്നിട്ട് രണ്ട് സ്റ്റെപ്പ് നടക്കും അതോടെ അത് അഴിഞ്ഞുപോകും എന്നിട്ട് ദേ ആ കണ്ണാടിയിൽ മുന്നിൽ പോയി ഇത് പോലെ നിൽക്കും..." രാഹുൽ തലയ്ക്ക് കയ്യും കൊടുത്തു എന്നെയും കാർത്തിയെയും നോക്കി പറഞ്ഞു.

" ഇവന്റെ ഒരു കാര്യം! ഉള്ളിൽ ത്രീഫോർത്ത്‌ പാന്റ് ഇട്ട് മുണ്ടുടുക്കുന്നത് തന്നെ കോമഡിയാണ്, എന്താടാ പ്രശ്‌നം?" ഇതും ചോദിച്ചുകൊണ്ട് കാർത്തി എന്റടുത്തേക്ക് വന്നു.

" ഈ മുണ്ട്‌ തന്നെ ഉടുക്കണം എന്ന് നിർബന്ധമുണ്ടോ? ഞാൻ വല്ല സ്യൂട്ടും ഇട്ടാൽ പോരെ?" ഞാൻ ക്ഷമ നശിച്ചു അവനെ നോക്കി.

" എന്തിനാ സ്യൂട്ടാക്കുന്നത് നീ ജീൻസും ടീഷർട്ടും ഇട്ടാൽ മതി, അല്ല പിന്നെ! ഈ കല്യാണം നടക്കുന്നത് പള്ളിയിൽ വെച്ചല്ല, വെഡിങ് ഹാളിൽ വെച്ചാണ്, നീ ഇത് മര്യാദയ്ക്ക് ഉടുക്കാൻ നോക്കിയേ? താഴെ എല്ലാവരും നിന്നെയാണ് വെയിറ്റ് ചെയ്യുന്നത്,.." അവൻ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു.

" എടാ ഇത് നിക്കുന്നില്ല, സ്പീഡിൽ നടക്കുമ്പോഴേക്കും അഴിഞ്ഞു വീഴുന്നത് പോലെ തോന്നുന്നു..." ഞാൻ ഈർഷ്യത്തോടെ പറഞ്ഞു.

" അതാണോ, പ്രശ്നം! അതിപ്പോൾ ഞാൻ ശരിയാക്കിതരാം..." എന്നും പറഞ്ഞു അവൻ അലമാരയുടെ അടുത്തേക്ക് ഓടി.

ഞാൻ ഇവൻ എന്ത് ചെയ്യാൻ പോകുന്നു എന്ന ഭാവത്തിൽ രാഹുലിനെ നോക്കി. അവൻ കൈ മലർത്തി കാണിച്ചു.

" കിട്ടിപ്പോയി, ദേ ഈ ബെൽറ്റ് കെട്ടിയാൽ മതി, പിന്നെ അഴിഞ്ഞു പോകും എന്നുള്ള പേടി വേണ്ട..." ഇതും പറഞ്ഞു അവൻ ചിരിയോടെ ഒരു ബെൽറ്റ് എടുത്തു ഉയർത്തി കാട്ടി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

" ഇതാണോ ഇവന്റെ സിംപിൾ മാരേജ്..." രാഹുൽ ചുറ്റോടും നോക്കി ചോദിച്ചു.

" അടുത്ത ബന്ധുക്കൾ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് പറഞ്ഞിരുന്നു, ഹയാത്തിയുടെ വീട്ടിൽ അങ്ങനെ ആൾക്കാർ കുറവല്ലേ അപ്പോൾ അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരിക്കും എന്ന് പറഞ്ഞിരുന്നു..." കാർത്തി അവനുള്ള മറുപടി നൽകി.

അടുത്ത ആൾക്കാർ എന്ന് പറഞ്ഞപ്പോൾ നൂറ് ആളുകളെയാണ് പ്രതീക്ഷിച്ചത് ഇതിപ്പോൾ ഒരു ഇരുന്നൂറോളം ആൾക്കാർ ഉണ്ടെന്നാണ് തോന്നുന്നത്, മനസ്സിൽ എന്തൊക്കെയോ ടെൻഷൻ പൊട്ടിമുളക്കുന്നത് പോലെ...

" എടാ..." ഞാൻ അവരെ രണ്ട്പേരെയും വിളിച്ചു.

എന്താണെന്ന ഭാവത്തിൽ എന്നെ നോക്കി.

" എടാ ഇത് ശരിയാകും എന്ന് തോന്നുന്നില്ല, എനിക്ക് ഒന്നും തിരിയുന്നില്ല..."

" huh!!" രണ്ടും കണ്ണും മിഴിച്ചു എന്നെ നോക്കി.

" എന്ത് തിരിയുന്നില്ല എന്ന്?" രാഹുൽ ചോദിച്ചു.

" ഈ മാരേജ്, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല." ചെറിയൊരു ടെൻഷനോടെ പറഞ്ഞു.

" ഇതിലെന്താണ് മനസ്സിലാവാൻ ഇരിക്കുന്നത്, ഹയാത്തി ഇപ്പോൾ വരും എന്നിട്ട് നിങ്ങൾ രണ്ടാളും ആ രജിസ്റ്ററിൽ സൈൻ ചെയ്യുന്നു, പിന്നെ ഓരോ പൂമാല അങ്ങോട്ടുമിങ്ങോട്ടും ഇടുന്നു... പിന്നെ..."

" ഇതല്ല ഞാനുദ്ദേശിക്കുന്നത്..." കാർത്തിയെ പറഞ്ഞു മുഴുവിപ്പിക്കാതെ തടഞ്ഞു.

" പിന്നെ!" രണ്ടാളും നെറ്റിചുളിച്ചു സംശയത്തോടെ എന്നെ നോക്കി.

" എനിക്ക് എന്തോ ടെൻഷനാവുന്നു, എന്തോ ഒരു പേടി മനസ്സിൽ..."

ഞാൻ ഇത് പറഞ്ഞതും രണ്ടും വായും പൊളിച്ചു പരസ്പരം നോക്കി, പിന്നെ മെല്ലെ എന്റെ നേർക്ക് തിരിഞ്ഞു വായും പൊത്തിപിടിച്ചു ചിരിക്കാൻ തുടങ്ങി.

" നീയെന്താടാ പെണ്ണോ ഇങ്ങനെ ടെൻഷനടിക്കാൻ?" ചിരിക്കുന്നതിനടയിലും രാഹുൽ കളിയാക്കി.

" നിനക്കൊക്കെ കോമഡി, അനുഭവിക്കുന്നത് ഞാനല്ലേ..." അവർ തീരെ കാര്യമാക്കാതെ ദേഷ്യത്തിൽ ഞാൻ നിന്നു.

" പിന്നെ കോമഡിയല്ലാതെ ഇതെന്താ? എടാ പെണ്ണുങ്ങളാണ് ശരിക്കും ഈ സമയത്ത്‌ ടെൻഷനടിച്ചു ഇരിക്കുക, ചിൽ മാൻ..." രാഹുൽ ചിരിയോടെ മുന്നോട്ട് വന്ന് തോളിൽ തട്ടി.

" നീ പേടിക്കേണ്ടടാ ആദ്യായിട്ട് കെട്ടുന്നതല്ലേ അതിന്റെ പേടിയാവും..." കാർത്തി ഇളിയോടെ പറഞ്ഞു.

"പോടാ..." ചെറിയൊരു ചിരിയോടെ ഞാൻ നിന്നു.

ചെറിയൊരു ബഹളം കേട്ടപ്പോൾ ഞങ്ങൾ മൂന്ന്പേരും തിരിഞ്ഞു നോക്കി. വയലറ്റ് നിറത്തിലുള്ള സാരികൾ ധരിച്ചു നടന്ന് വരുന്ന കുറേ പെൺകുട്ടികളെയാണ് കണ്ടത് കൂട്ടത്തിൽ കാർത്തിയുടെ റേഹയെയും ആഷികാനേയും കണ്ടു. പെട്ടന്ന് അവരൊക്കെ രണ്ട് സൈഡിലായി മാറി നിന്നു. അവരുടെ നടുക്കായി നിൽക്കുന്ന ആളെ കണ്ടതും ഞാൻ ഞെട്ടി.

ഓഫ് വൈറ്റിൽ മൊത്തം കല്ലും മുത്തും നിറഞ്ഞ ഒരു സാരിയും ധരിച്ച് അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഹയാത്തി. ഇവൾക്ക് ഇത്രയും ഗ്ലാമർ ഉണ്ടായിരുന്നോ! അതോ ആദ്യമായിട്ട് സാരിയൊക്കെ ഉടുത്തിട്ട് കാണുന്നത് കൊണ്ട് തോന്നുന്നതാണോ? പെട്ടന്നാണ് ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന ബോധം വന്നത്, അയ്യേ, മോശം, മോശം...സ്വയം പുച്ഛിച്ചു ഞങ്ങളുടെ അടുത്തേക്ക് നടന്നു അവരിൽ നിന്നും കണ്ണ് മാറ്റി. ഞാൻ തലചെരിച്ചു കൂടെയുണ്ടായിരുന്ന അവന്മാരെ നോക്കി.

ബെസ്റ്റ്, രണ്ടും വായും പൊളിച്ചു വരുന്ന കൂട്ടത്തെ തന്നെ നോക്കിരിക്കുകയാണ്... കാർത്തി റേഹയെയാവും നോക്കുന്നത് ഈ രാഹുൽ ഇതാരെയാണ് ഈ നോക്കുന്നത് എന്നറിയാതെ നിന്നു.

ഞങ്ങൾ നിൽക്കുന്ന അടുത്തെത്തിയതും കൂടെ വന്ന എല്ലാവരും ഓരോ സൈഡിലായി മാറി നിന്നു. അവൾ തല കുനിച്ചു അവിടെ തന്നെ നിന്നു. ഇവളെന്താണ് ഇങ്ങോട്ട് വരാതെ? അതോ ഇനി ഞാൻ അങ്ങോട്ട് പോകുകയാണോ വേണ്ടത്!

അപ്പോഴാണ് അവളുടെ പപ്പ സൈഡിൽ നിന്നും വന്ന് അവളുടെ കയ്യിൽ പിടിച്ചത്, അവൾ പപ്പയെ നോക്കി ഒന്ന് പുഞ്ചിരിക്കുന്നത് കണ്ടു. അവളുടെ പപ്പ അവളുടെ കയ്യും പിടിച്ചു എന്റെ നേർക്ക് വന്നു. എന്റെ സൈഡിലായി അവളെ നിർത്തിയ ശേഷം പുഞ്ചിരിയോടെ എന്നെ കെട്ടിപ്പിടിച്ചു. തോളിൽ തട്ടി അവിടെ നിന്നും മാറി നിന്നു.

പപ്പ പോയി കഴിഞ്ഞും തലയും കുനിഞ്ഞു നിൽക്കുന്ന അവളെ നോക്കി. ഇവൾ ഇതെന്താണ് ഒരുമാതിരി പണ്ടത്തെ പെൺകുട്ടികളെ പോലെ, ഇവൾക്ക് ഇങ്ങനെ നാണിച്ചു നിൽക്കാൻ ഒക്കെ അറിയുമോ! കൈകൾ രണ്ടും കുട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടപ്പോഴാണ് നാണമല്ല ഇത് പേടിയാണെന്ന് മനസ്സിലായത്... എന്തോ അത് കണ്ടപ്പോൾ ചിരിയാണ് വന്നത്. അപ്പോൾ ഇതാണ് രാഹുൽ കുറച്ചു മുന്നേ പറഞ്ഞ കല്യാണപെണ്ണിന്റെ ടെൻഷൻ...

" മതി നാണമൊക്കെ അഭിനയിച്ചത്, തലയുയർത്തി നേരെ നിൽക്കാൻ നോക്ക്..." ചിരി അടക്കിപ്പിടിച്ചു ഗൗരവം നടിച്ചു അവൾക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ പറഞ്ഞു.

അത് കേട്ടതും അവൾ തലയുയർത്തി ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി. ആ ഞെട്ടൽ പെട്ടന്ന് അത്ഭുതത്തിലേക്ക് മാറി കണ്ണും മിഴിച്ചു എന്നെ തന്നെ നോക്കി. ഇവളെന്താണ് ഇങ്ങനെ നോക്കുന്നത്!

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️


Bạn đang đọc truyện trên: Truyen247.Pro